മനസില്ലാമനസോടെ കണ്ണേട്ടൻ ആമിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ഗൾഫിലേക്ക് മടങ്ങി…

ഭാര്യയുടെ മണം…

രചന: Vijay Lalitwilloli Sathya

ഗൾഫിലെത്തിയ കണ്ണേട്ടൻ കാക്ക കൂടൊരുക്കുന്നതു പോലെ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ ഓരോ സാധനങ്ങൾ ആമിയ്ക്കായി വാങ്ങി കൊണ്ട് വന്നു റൂമിലെ ബാഗിൽ കുത്തി തിരുകി കൊണ്ടിരുന്നു .

വിവാഹം കഴിഞ്ഞു കുറച്ചു ദിനം മാത്രമേ കണ്ണേട്ടന് ആമിയോടൊത്തു നില്കാൻ പറ്റിയുള്ളൂ .

കമ്പനിയിൽനിന്നും നിരന്തരം വിളിച്ചുകൊണ്ടിരുന്നു…

മനസില്ലാമനസോടെ കണ്ണേട്ടൻ ആമിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ഗൾഫിലേക്ക് മടങ്ങി .

മൂന്നാഴ്ചയ്ക്കുള്ളിൽ ഒരുദിവസം ആമി യുടെ തലകറക്കം കൊണ്ട് ചെന്നിച്ചെത് അവളുടെ ഉള്ളിൽ കണ്ണേട്ടന്റെ നാമ്പ് ഉയിർ കൊള്ളുന്ന സന്തോഷ വാർത്തയിൽ ആയിരുന്നു..!

അന്ന് തൊട്ടു ഇന്നു വരെ ഇതു തന്നെ ആണ്‌ ജോലി .ജോബിന് പോയിവരുമ്പോൾ ആമിയ്ക്കും ജനിക്കാൻ പോന്ന കുഞ്ഞിനും എന്തെങ്കിലും വാങ്ങിക്കുക .

കമ്പനിയിൽ പരിചയമുള്ള ആരുടെയൊക്കെയോ കാലു പിടിച്ചു തന്റെ ഭാര്യക്കിതു ഒമ്പതാം മാസമാണ് വീട്ടിൽ അമ്മയും അവളും മാത്രമേ ഉള്ളു എന്നിങ്ങനെ പലതും പറഞ്ഞു കണ്ണേട്ടൻ ലീവ് സംഘടിപ്പിച്ചു .ഒക്കെ കെട്ടി നിറച്ചു കണ്ണേട്ടൻ നാട്ടിലേക്കു തിരിച്ചു .

കണ്ണേട്ടന്റെ വരവ് ആമിയിൽ സന്തോഷത്തിന്റെ പൂത്തിരികത്തിച്ചു .

അവൾ ഗ ർഭാലസ്യമൊക്കെ മറന്നു കണ്ണേട്ടന് വേണ്ടുന്നതെല്ലാം ഉണ്ടാക്കി നൽകി അടുക്കളയിലും വീടിനുള്ളിലും ഓടി നടന്നു .

ആമിക്ക് ഇനിയും കുറച്ചു ദിവസങ്ങൾ ഉണ്ട് ഡെലിവറിക്ക്.

കണ്ണേട്ടൻ പുറത്തൊന്നും പോവാതെ ആമിയെ സ്നേഹിച്ചും പരിചരിച്ചും വീട്ടിൽ തന്നെ കൂടി .

അന്ന് ആമി അടുക്കളയിൽ പ്രാതലിനു ദോശയുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. കണ്ണേട്ടൻ നല്ല ഉറക്കമാണ് .

ആമി ദോശ എടുക്കാനായി ചട്ടുകം നോക്കുമ്പോൾ ഉണ്ട് അതിൽ നിറയെ ചക്കയുടെ പശ .ആമിയോർത്തു ഇന്നലെ കണ്ണേട്ടൻ ചക്ക മുറിച്ചപ്പോൾ കൈയിൽ കിട്ടിയ ചട്ടുകം ഉപയോഗിച്ചാണ് പശ കളഞ്ഞത്

എന്നിട്ട് പഹയൻ തുടയ്ക്കാതെ ഇവിടെ ഇട്ടിട്ടു പോയി ആ ചട്ടുകം .

അവൾ ചട്ടുകത്തിലെ പശ തുണി ഉപയോഗിച്ച് തുടയ്ക്കാൻശ്രമിച്ചു ,

പോവുന്നില്ല ഇനി ഒരു വഴിയേ ഉള്ളു .അവൾ മറ്റേ സ്റ്റവ് ഓൺ ചെയ്തു തീ കത്തിച്ചു ചട്ടുകം അതിൽ വെച്ചു .

കണ്ണേട്ടൻ ഉറങ്ങുകയാണ്.ഉറക്കത്തിൽ മൂപരുടെ സ്വപ്നം കാണാനുള്ള കഴിവ് അപാരമാണ്.

കണ്ണേട്ടന് ജുനൈദ് എന്ന കൂട്ടുകാരൻ ഉണ്ട് ദുബൈയിൽ റൂം മാറ്റ് ആണ്.

അവൻ വന്നു എന്നും അവന്റെ ഭാര്യയുടെ ,വിശേഷം പറയും അവൻ തന്നെ പോലെ ഒരു ഭാര്യാ സ്നേഹിയാണെന്നു കണ്ണേട്ടന് തോന്നിയിട്ടുണ്ട് .

അവന്റെ കൂടെ കൂടിയാണ് ഭാര്യയെ ഇത്രമാത്രം സ്നേഹിക്കണം എന്നു കണ്ണേട്ടൻ കുറെ ഏറെ പഠിച്ചത് തന്നെ.

ഒരു ദിവസം റൂമിൽ കോഴിക്കറി വെക്കവേ ജുനൈദ് കണ്ണേട്ടനോട് ചോദിച്ചു

“കണ്ണേട്ടൻ എപ്പോഴെങ്കിലും കുളിക്കാതെ മുഷിഞ്ഞ വസ്ത്രത്തിലും വിയർപ്പിലും നിൽക്കുന്ന ഭാര്യയെ അവൾ അടുക്കളയിൽ ജോലിചെയ്യുന്ന സമയത്തു പോയി കെട്ടിപിടിച്ചിട്ടുണ്ടോ ?”

“ങ്ങേ ഇതെന്തൊരു ചോദ്യം ..?”

കണ്ണേട്ടൻ അന്തം വിട്ടു തിരിച്ചു ചോദിച്ചു പോയി .

‘മോനേ കണ്ണേട്ടാ ങ്ങള് ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട ..ഒരു കാര്യം ചെയ്യ്.. ങ്ങള് ഇപ്രാവശ്യം പോയി കെട്ടിപിടിച്ചു വാ എന്നിട്ട് പറ അതിന്റെ റിസൾട്ട്‌ .!”

.”…എന്നാലും പറയെടാ… എന്താ സംഭവിക്കുക ?”

കണ്ണേട്ടൻ കെഞ്ചി ചോദിച്ചു. എന്നാലും ജുനൈദ്

“പോയി അറിഞ്ഞു വാ..എന്റെ കണ്ണേട്ടാ.. “

എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു …

കണ്ണേട്ടൻ ഉണർന്നു. ഗൾഫിൽ വെച്ച് ജുനൈദ് അന്ന് പറഞ്ഞത് തനിക്കു സ്വപ്നത്തിൽ വീണ്ടും കാണിച്ചിരിക്കുന്നു .

എന്തായിരിക്കും കാരണം ,താൻ അതു അനുഭവിച്ചു തന്നെ അറിയേണ്ടതുള്ളതാകാം ഇപ്പോൾ അതു ഓർമിപ്പിച്ചത്.

കണ്ണേട്ടൻ പതുക്കെ എഴുന്നേറ്റു ആമി അടുക്കളയിൽ ആവാം..

കണ്ണേട്ടൻ അടുക്കളയിലേക്ക് നടന്നു .അവൾ അടുക്കളയിൽ ദോശ ചുടുകയാണ് കണ്ണേട്ടന് ചൂട് ദോശയുടെ മണമടിച്ചപ്പോൾ മനസിലായി

പിന്നിൽ നിന്നും നോക്കിയപ്പോൾ ആമിക്ക് സൗന്ദര്യം ഇരട്ടിച്ചതായി കണ്ണേട്ടന് തോന്നി.ഇന്നലെ രാത്രിയിലെ മുഷിഞ്ഞ മാക്സി ആണ്‌ വേഷം അടുക്കളയിലെ ജോലി കാരണം നന്നായി വിയർത്തു നാറീയിട്ടുണ്ടാവാം..

കുളിച്ചിട്ടുമുണ്ടാവില്ല…

ജുനൈദ് പറഞ്ഞ ആ നാറുന്ന ഭാര്യ ഇതുതന്നെ

കണ്ണേട്ടൻ അമ്മയെ നോക്കി.. ഇല്ല അപ്പുറത്തെ നാരായണേട്ടന്റെ വീട്ടിൽ പശും പാലിന് വേണ്ടി പോവുന്ന നേരമാണിത് .

നല്ല സമയംതന്നെ… ജുനൈദ് പറഞ്ഞതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം..

എന്താ ഈ മുഷിഞ്ഞു നാറുന്ന സമയത്തു സ്വന്തം ഭാര്യയെ കെട്ടിപിടിച്ചാലുള്ള ഗുണം അതൊന്നു അറിയണമല്ലോ .

അമ്മ വരുന്നുണ്ടോ എന്നു ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തി, പതുക്കെ പിന്നിൽ കൂടി ചെന്നു കണ്ണേട്ടൻ ആമിയെ അധികം ശക്തികൊടുക്കാതെ പിന്നിൽ നിന്നും കെട്ടിപിടിച്ചു .

അപ്പോൾ ആമി ചട്ടുകം പശ കളയാൻ മറ്റേ സ്റ്റോവ് ഓഫ്‌ ചെയ്ത് തീകൊണ്ടു പഴുത്ത ചട്ടുകം ബേസ് വെള്ളത്തിൽ ഇടാൻ പോകുകയായിരുന്നു.

അപ്രതീക്ഷിതമായുള്ള കണ്ണേട്ടന്റെ ഈ പിന്നിൽ കൂടിയുള്ള കെട്ടിപ്പിടിത്തം കാരണം ഞെട്ടിപ്പോയ ആമിയുടെ കൈയിൽ ഇരുന്ന പഴുത്ത ചുവന്ന ചട്ടുകം ചെന്ന് അമർന്നത് കണ്ണേട്ടന്റെ കൈത്തണ്ടയിൽ… പോരെ പുകിൽ.

” അമ്മേ ……അച്ഛ ….”

കണ്ണേട്ടൻ അലറിക്കരഞ്ഞു കൊണ്ട് പിറകിലേക്ക് മലർന്നടിച്ചു വീണു .

വീഴ്ചയിൽ കാലും ഉളുക്കി.

എന്താ സംഭവിച്ചതെന്ന് ആമിക്ക് മനസിലായില്ല .ക്രമേണ എല്ലാം മനസിലായി

കരിഞ്ഞ മാംസ ഗന്ധം അടുക്കളയിൽ നിറഞ്ഞു.

കണ്ണേട്ടൻ വേദനായാൽ പിടയുകയാണ് . എന്തു ചെയ്യണം എന്നറിയാതെ തരിച്ചു നിൽക്കുകയാണ് ആമി

അമ്മ പാലും കൊണ്ട് കയറി വരികയാണ് .

കണ്ണേട്ടൻ വീണിടത്തുനിന്നും കൈയിലെയും കാലിലെയും വേദന സഹിച്ചു ഒരുവിധത്തിൽ എഴുന്നേറ്റുനിന്നു..

“മോളെ എന്റെ കോഴിയെ പൊരിച്ചോ നീ ദോശയ്ക്ക് കൂട്ടാൻ… നല്ല മണം വരണണ്ടല്ലോ ?”

അമ്മ ചോദിച്ചപ്പോൾ കരയണോ ചിരിക്കണോ എന്നറിയാതെ ഇരുവരും പകച്ചു നിന്നുപോയി .

ഹോസ്പിറ്റലിൽ പോയി ,ഒരു കൈയിൽ കെട്ടുമായി മറ്റേ കൈയിൽ ഊന്നുവടിയുമായി വന്നു നിൽക്കുന്ന കണ്ണേട്ടനോട് ആമി ചെവിയിൽ ചോദിച്ചു

“അതെന്തു പൂതി കേറിയാണ് കണ്ണേട്ടാ ആ സമയത്തു തന്നെ നിങ്ങൾ എന്റെ പുറകിൽ വന്നു. കള്ളനെ പോലെ കെട്ടിപിടിച്ചതു ..”

“അതു ….അതു “.

കണ്ണേട്ടൻ കിടന്നു പരുങ്ങി.

അവൻ അപ്പോൾ ഓർത്തത് അവന്റെ കൂട്ടുകാരൻ ജുനൈദിനെ ആണ്‌ എന്നിട്ട് .

‘എടാ കാലമട നിന്റെ ഒടുക്കത്തെ ഭാര്യാ സ്നേഹം ..നിന്നെ ഞാൻ ശരിയാക്കിത്തരാമേട അങ്ങ് വന്നിട്ട് !”

” എന്താണ് കണ്ണേട്ടൻ ആലോചിക്കുന്നത്? പല്ലൊക്കെ ഞെരിക്കുന്നുണ്ടല്ലോ..? “

“ഏയ് ഒന്നുല്ല ..”

“നിന്നെ ശുശ്രുഷിക്കാൻ വന്നിട്ട് ഇപ്പോൾ എന്നെ നോക്കേണ്ട അവസ്ഥയല്ലോ നിനക്ക്.”

കണ്ണേട്ടൻ സങ്കടത്തോടെ ആമിയോട് പറഞ്ഞു.

“അത്‌ സാരമില്ല കണ്ണേട്ടാ.. “

എങ്കിലും ആമി പ്രസവിക്കുന്നതിനു മുമ്പായി ഒരു ദിവസം, ആമിയുടെ കൈയിൽ മരകായുധം ഒന്നുമില്ലെന്ന് ഉറപ്പാക്കി ആരുമില്ലാത്ത സമയം കണ്ണേട്ടൻ ആമി മുഷിഞ്ഞ വസ്ത്രത്തോടെ ഇരിക്കുമ്പോൾ പിന്നിൽ നിന്നും കെട്ടിപിടിച്ചു.

ജുനൈദ് പറഞ്ഞ ആ സുഖം ആവോളം ആസ്വദിച്ചു.

ഗൃഹാതുരത്വം ഉണർത്തുന്ന ഗന്ധം തന്നെയാണ് അത്.

‘ജുനു നിന്റെ കണ്ടെത്തൽ അവസോം ആണ് ഡാ ‘കണ്ണേട്ടൻ ജുനൈദിന്റെ സ്പെക്ടകുലാർ വ്യൂ വിനു മനസ് കൊണ്ട് നന്ദി പറഞ്ഞു.

ആമി പ്രസവിക്കും വരെ കണ്ണേട്ടന്റെ കൈയിൽ ജുനൈദിന്റെ സ്പെഷ്യൽ ഭാര്യ സ്നേഹം ഉണങ്ങാതെ ഉണ്ടായിരുന്നു..

❤❤

ലൈക്കും കമന്റ് ചെയ്യണേ….