അവന്റെ രഹസ്യം
രചന: മുഹമ്മദ് ഫൈസൽ
അവൻ പുറപ്പെട്ടു. അവന്റെ അപൂർവ്വതയുടെ കാരണമറിയാൻ. മാസങ്ങളായി അനുഭവിക്കുന്ന ലജ്ജയുടെ, വേദനയുടെ, കണ്ണീരിന്റെ രഹസ്യമറിയാൻ..
ബസ് നെടുനീളൻ ദേശീയ പാതയിലൂടെ ചീറി പാഞ്ഞു പോവുകയാണ്. വെളിച്ചം വറ്റിയ കണ്ണുകളും മങ്ങിയ മുഖവുമായി അവൻ പുറത്തേക്ക് നോക്കിയിരുന്നു. പുറത്തെ കാഴ്ചകളിൽ കണ്ണുകൾ ഉടക്കുന്നുണ്ടെങ്കിലും മനസ്സ് ഉടക്കുന്നില്ല. നെഞ്ചിൽ വലിയൊരു പെരുമ്പറ മുഴങ്ങുകയാണ്. ചൂടു വെണ്ണീർ പോലെ ഹൃദയം ചുട്ടു നീറാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ചിന്തകളിൽ അഭിരമിച്ചു ഉറക്കവും ഊണും നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് നാല് മാസമായി.
അവന് എങ്ങനെ സമാധാനം കിട്ടും.യാതൊരു ലൈം ഗീക ചിന്തയും ഇല്ലാതെ ജ നനേന്ദ്രിയം മണിക്കൂറുകൾ ഉദ്ധരിച്ചു നിൽക്കുകയാണ്. ലിം ഗം ഇപ്പൊ വേദനിക്കാൻ തുടങ്ങിയിരിക്കുന്നു. തുടർച്ചയായ ഉദ്ധാരണത്തിന്റെ മൂന്നാം മണിക്കൂർ പിന്നിട്ടിരിക്കുന്നു.അവൻ തന്റെ അ രക്കെട്ടിലേക്ക് കണ്ണുകൾ പായിച്ചു. ജീൻസ് പാന്റിന്റെ സി ബ്ബ് വല്ലാതെ മുഴച്ചു നിൽക്കുന്നു. പേടിയോടെ അവൻ തല ചെരിച്ചു അടുത്തിരുന്ന സഹയാത്രികനെ നോക്കി.
“അയാൾ ശ്രദ്ധിക്കുന്നുണ്ടോ. കണ്ടാൽ തെറ്റിദ്ധരിക്കുമോ. അടങ്ങാത്ത കാ മവികാരമുള്ള ഒരാളാണെന്ന്”.അവൻ കാലുകൾ പിണച്ചു വെച്ചു വശത്തേക്ക് ഒന്നു കൂടി ചെരിഞ്ഞിരുന്നു. പിന്നെ സീറ്റിലേക്ക് തല ചായ്ച്ചു കണ്ണുകൾ പതുക്കെ അടച്ചു.
ഓർമ്മകൾ പുറകോട്ടു വേഗത്തിൽ പാഞ്ഞു. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോഴാണ് ആദ്യമായി ഉണ്ടായത്. “ഇതെന്താ യാതൊരു ലൈം ഗീക ചിന്തയുമില്ലാതെ ഇതിങ്ങനെ?..മാറുമായിരിക്കും.. ഇനി മൂ ത്രമൊഴിക്കാൻ തോന്നുന്നതാണോ”?.ഓടി പോയി മൂ ത്രമൊഴിക്കാൻ നിന്നു…ഇല്ല.. ഒരു തുള്ളി മൂ ത്രം വരുന്നില്ല. ഉദ്ധരിച്ച ജ നനേന്ദ്രി യം കണ്ട് അവൻ വല്ലാതെ ഭയന്നു. “മാറുമായിരിക്കും”. അവൻ വീണ്ടും സ്വയം പറഞ്ഞാശ്വസിച്ചു. വീണ്ടും കളി തുടർന്നു. ഒരു മണിക്കൂർ കടന്നു പോയി. ദൃഢമായി ബലം വെച്ചു നിന്ന അത് അവനിൽ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ചു. എന്തോ പന്തിക്കേട് മണത്ത അവൻ കളി മതിയാക്കി വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയ അവൻ “വല്ലാതെ തല ചുറ്റുന്നു. ഞാൻ ഒന്നു കിടക്കട്ടെ” എന്ന് നുണ പറഞ്ഞു മുറിയിൽ പോയി വാതിലടച്ചു. വസ്ത്രങ്ങൾ അഴിച്ചു വെച്ചു കട്ടിലിൽ മലർന്നു കിടന്നു. ഉദ്ധാ രണത്തിന്റെ മൂർദ്ധാവിലെത്തി. ലിം ഗവും പെ രിനിയവും വൃ ഷ്ണ സഞ്ചിയും മ ലദ്വാരവും വരെ വേദനിച്ചു കടഞ്ഞു കയറാൻ തുടങ്ങി.
“ഇതെന്ത് അവസ്ഥയാണ്… ആരോട് പറയും. ആരോടും പറയാൻ പറ്റില്ല. ഇതിനി മാറില്ലേ. എന്നും ഇങ്ങനെ ആവുമോ. എനിക്കിനി പുറത്തിറങ്ങാൻ പറ്റില്ലേ.”. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ കിടന്നു വിങ്ങി. മണിക്കൂറുകൾ കടന്നു പോയി. ശക്തമായ വേദനയിൽ അവൻ കിടന്നു പുളഞ്ഞു. മനസ്സ് പ്രാർത്ഥനകളിൽ മുഴുകി. ഏകദേശം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ പതുക്കെ എല്ലാം പഴയ പടി ആയി തുടങ്ങി. അവന് വേദനക്ക് ശമനം കിട്ടി തുടങ്ങി.മനസ്സിൽ കുളിർമഴ പെയ്തു. ഇങ്ങനെ ഇനി ഉണ്ടാവല്ലേ എന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
വീണ്ടും പലതവണ ഇത് ആവർത്തിച്ചു വന്നു കൊണ്ടേയിരുന്നു… കല്യാണ ചടങ്ങുകളിൽ, കളി സ്ഥലത്ത്, ജോലി സ്ഥലത്ത്, യാത്രാവേളകളിൽ.. അങ്ങനെ.. അങ്ങനെ.. ഒരുപാട് തവണ.. പലപ്പോഴും ആൾക്കൂട്ടത്തിൽ ലജ്ജാലുവായി നിൽക്കേണ്ടി വന്നു.യാത്രകൾ പകുതി അവസാനിപ്പിച്ചു തിരികെ വീട്ടിലേക്കു മടങ്ങേണ്ടി വന്നു. തലവേദനയും തലകറക്കവും ക്ഷീണവും വീട്ടുകാർക്ക് മുമ്പിൽ അഭിനയിക്കേണ്ടി വന്നു. മണിക്കൂറുകൾ റൂമിൽ അടച്ചു പൂട്ടി ഇരിക്കേണ്ടി വന്നു…
ബസിന്റെ പെട്ടെന്നുള്ള ഒരു ബ്രേക്ക് അവനെ ചിന്തകളിൽ നിന്നുണർത്തി. വേദനക്ക് ശമനമുണ്ട്. അരക്കെട്ടിലേ മുഴുപ്പ് താഴ്ന്നു തുടങ്ങിയിരിക്കുന്നു. ആശ്വാസത്തോടെയുള്ള ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഒന്നു കൂടി സീറ്റിലേക്ക് ചാഞ്ഞു. മനസ്സ് വിശ്രമത്തിലാണ്ടു. ഇറങ്ങാനുള്ള സ്ഥലമെത്താറായിരിക്കുന്നു.
“”പറയൂ.. എന്താണ് അസുഖം?”. ഡോക്ടർ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
ആ ചോദ്യത്തിനു മുമ്പിൽ അവൻ ഒന്നു പകച്ചു. ഒന്നും മിണ്ടാതെ ലജ്ജയാൽ തല താഴ്ത്തി.
“”നിങ്ങൾ കാര്യം പറയൂ.. മടിക്കാൻ മാത്രം ഇവിടെ ഒന്നുമില്ല. ഞാൻ ഒരു ഡോക്ടറാണ്. നിങ്ങളുടെ വിഷമങ്ങൾ എനിക്ക് കളിയാക്കാനുള്ള ഉപാധിയല്ല…ധൈര്യമായി പറഞ്ഞോളൂ?”” ഡോക്ടർ വീണ്ടും പറഞ്ഞു.
അവൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കി. കഷണ്ടിയുള്ള ഒരു മധ്യ വയസ്കൻ. ആ ചുണ്ടിലെ പുഞ്ചിരി സ്വതസിദ്ധമാണെന്ന് അവന് തോന്നി. അവനും ചിരിച്ചു.
“”സാർ… എനിക്ക്.. എന്റെ..എന്റെ.. ലിം ഗം ഒരു കാരണവുമില്ലാതെ ഉ ദ്ധരിച്ചു നിൽക്കുന്നു””… അവൻ വിക്കി വിക്കി ഒറ്റവാചകത്തിൽ പറഞ്ഞു തീർത്തു. പിന്നെ നാണത്താൽ തല താഴ്ത്തി താഴേക്ക് നോക്കി..
“”ഓഹോ….എത്ര നാളായി തുടങ്ങീട്ട്?””. ഡോക്ടർ അല്പം മുന്നോട്ട് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു.
“”ഒരു നാല് മാസത്തോളം ആയിക്കാണും സാർ. ഏകദേശം ആഴ്ച്ചയിൽ ഓരോ തവണ വീതം ഉണ്ടാകുന്നു””.. അവൻ തല താഴ്ത്തി കൊണ്ട് തന്നെ മറുപടി പറഞ്ഞു.
“”നിങ്ങൾ തല പൊക്കി മുഖത്ത് നോക്കി പറയണം മിസ്റ്റർ… എത്ര നേരം നീണ്ടു നിൽക്കും ഈ ഇറക്ഷൻ?””.
അവൻ ധൈര്യം സംഭരിച്ചു തലയുയർത്തി ഡോക്ടറെ നോക്കി. ആ പുഞ്ചിരിയിൽ വീണ്ടും ധൈര്യം അവന് കിട്ടി.
“”ചിലപ്പോൾ ഒരു മണിക്കൂർ.. കൂടുതൽ സമയവും രണ്ടോ മൂന്നോ മണിക്കൂർ നീളും സാർ.. അത് മാത്രമല്ല. അസാധാരണ വലിപ്പം തോന്നിക്കുന്നു ആ അവസ്ഥയിൽ””. അവൻ വീണ്ടും നാണത്താൽ കണ്ണുകൾ താഴ്ത്തി.
“”മ്മ്… ഓക്കേ… വേദനയുണ്ടാകാറുണ്ടോ?””…
“”ഉണ്ട് സാർ… അവസാനത്തെ ഏതാനും മിനിറ്റുകൾ””…
“”അവസാനമായി എന്നാണ് ഉണ്ടായത്?. ഓർമ്മയുണ്ടോ?””..
””സാർ… ദാ.. ഇപ്പൊ…ഞാൻ അത് തുടങ്ങിയപ്പോഴാണ് ഇങ്ങോട്ട് വണ്ടി കയറിയത്. ഇവിടെ എത്തുന്നതിന് മുമ്പ് സുഖമായി””
“”കൂടെ ആരാ ഉള്ളത്?””..
“”ആരും ഇല്ല സാർ.. ഒറ്റക്കാണ് വന്നത്.. ആരോടെങ്കിലും പറയാൻ പറ്റുമോ?”” അവന്റെ മുഖം ലജ്ജയാൽ തുടുത്തു.
“”അതിനെന്താ… ഇതൊരു മെഡിക്കൽ കണ്ടീഷൻ അല്ലേ.. നിങ്ങളുടെ കയ്യും കാലും കണ്ണും മൂക്കും പോലെ തന്നെയുള്ള ഒരു അവയവമാണ് അതും.അല്പം പോലും നാണിക്കാൻ ഇതിൽ എന്തിരിക്കുന്നു. ഒന്നുമില്ല. വീട്ടിൽ പറയണം. അല്ലേൽ ഒരു കൂട്ടുകാരനെ കൊണ്ട് പറയിക്കണം””. ഡോക്ടർ പറഞ്ഞു.
“”അത്… സാർ… ഞാൻ””..അവൻ വിക്കി..
“”അല്ലെങ്കിൽ പറ.. ആ സമയം നിങ്ങൾക്ക് ലൈം ഗീക ചിന്തയുണ്ടോ””.
“”ഇല്ല സാർ… എങ്ങിനെ ചിന്തിക്കാനാ””.
“”അപ്പൊ നാണത്തിന്റെ ഒരു ലാഞ്ജന പോലും ഉണ്ടെവേണ്ട കാര്യമെന്ത്””. ഡോക്ടർ ചോദിച്ചു..
അവൻ വീണ്ടും വാക്കുകൾക്കായി പരതി.
“”മ്മ്. ശരി … ഓക്കെ .. ഒന്നു കിടക്കൂ.. പരിശോധിക്കട്ടെ””.. ഡോക്ടർ ഒരു കർട്ടന്റെ അപ്പുറത്തേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
അവൻ പോയി കിടന്നു. ഡോക്ടർ വന്നു പരിശോധിച്ചു. എഴുന്നേറ്റ് പാന്റ് എടുത്തിട്ട് വീണ്ടും ഡോക്ടറുടെ മുമ്പിൽ വന്നിരുന്നു.
“”നിങ്ങൾക്ക് സിക്കിൾ സെൽ അനീമിയ, അമിത രക്ത സമ്മർദ്ദം അങ്ങനെ വല്ല അസുഖവും ഉണ്ടോ. അങ്ങനെ ഉള്ള ചിലർക്കു ഇങ്ങനെ കാണാറുണ്ട് ?””
“”ഇല്ല സാർ””.
“”ല ഹരി ഉപയോഗിക്കുമോ. മ രിജൂവാന,ഹാ ഷിഷ്.. അങ്ങനെ വല്ലതും..തെറ്റിദ്ധരിക്കരുത്.. അറിയാൻ വേണ്ടിയാണ്.സാധാരണ ഇങ്ങനെയൊക്കെ ഉള്ള ആളുകൾക്കും ഇത് കാണാറുള്ളത്””.
“”ഇല്ല സാർ.. സ്‌മോക്കിങ് പോലും ഇല്ല””.
“”വേറെ ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിച്ചിരുന്നോ?. പ്രത്യേകിച്ച് ആന്റി ഡിപ്രസന്റ് മരുന്നുകൾ””
“”ആ… സാർ… ഞാൻ പാനിക് ഡിസോഡർ എന്ന മാനസിക പ്രോബ്ലത്തിനു മൂന്ന് കൊല്ലം മരുന്ന് കഴിച്ചിരുന്നു. ആ പ്രോബ്ലം പൂർണ്ണമായി ഭേദമായിട്ട് ആറു മാസമായി. മരുന്ന് നിർത്തിയിട്ടും അത്രത്തോളമായി””.അവൻ പറഞ്ഞു.
“”ഓഹോ. ഐ സീ…അന്നത്തെ മരുന്നു ലിസ്റ്റ് കയ്യിൽ ഉണ്ടോ?””..
””ഇല്ല സാർ.. പക്ഷേ… കഴിച്ച മരുന്നുകളുടെ പേരുകൾ എനിക്കറിയാം””.അവൻ മരുന്നുകളുടെ പേരുകൾ ഒന്നൊന്നായി പറഞ്ഞു കൊടുത്തു..
ഡോക്ടർ അൽപനേരം ചിന്തയിലാണ്ടു.
“”ഇത് നിങ്ങൾ കഴിച്ച മെഡിസിന്റെ പാർശ്വഫലമാണ് എന്നാണ് എനിക്ക് തോന്നുന്നത്.”പ്രയാപിസം” എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. ഇതൊരു അസുഖം എന്ന് പറയാൻ നിർവാഹമില്ല. നിങ്ങളിപ്പോ മെഡിസിൻ നിർത്തി. പക്ഷേ… ചില ആന്റി ഡിപ്രസന്റ് മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂന്ന് വർഷത്തോളം തുടരും””. ഡോക്ടർ പറഞ്ഞു.
“”അത് ഞാൻ ഗൂഗിൾ ചെയ്ത് നോക്കിയിരുന്നു സാർ. ഏകദേശം എനിക്കുറപ്പായിരുന്നു ഇതാണെന്ന്””.
“”മൂന്ന് കാറ്റഗറി ഉണ്ട് പ്രയാപിസത്തിന്. ഏത് കാറ്റഗറിയിൽ പെടും എന്നുള്ളത് നോക്കണം.രക്ത പരിശോധനയിൽ അറിയാം. വേറെ വല്ല കാരണവും ആണോ എന്ന്.അത് ചെയ്ത് നോക്കൂ. കുറച്ചു ചെലവേറും ടെസ്റ്റിന്. ഫുൾ ബോഡി ചെക്കപ്പ് പോലെ.. അത് ഇപ്പൊ ചെയ്യുന്നോ… അതോ ?””.
“”ഇപ്പൊ ചെയ്യാം സാർ.. ഇത്രേം ദൂരം ഇനി വരാൻ വയ്യ””.. അവൻ പറഞ്ഞു.
ഡോക്ടർ ബെല്ലടിച്ചു. ഒരു സിസ്റ്റർ കടന്നു വന്നു.
“”ഇയാളെ ലാബിലേക്ക് കൊണ്ട് പോകൂ””..
അവൻ ആ സിസ്റ്ററുടെ കൂടെ ലാബിലേക്ക് പോയി.രണ്ടു മണിക്കൂർ നീണ്ട കാത്തു നിൽപ്പിനൊടുവിൽ ആറു പേജുകൾ ഉള്ള വിശദമായ ടെസ്റ്റ് റിപ്പോര്ട്ട് കയ്യിൽ കിട്ടി. പതിനായിരം രൂപയുടെ ബില്ലും.റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ കണ്ടു..
“”നിങ്ങൾക്ക് “നോൺ ഇസ്ക്കമിക് പ്രയാപ്പിസം” ആണ്.വേറെ യാതൊരു കുഴപ്പവുമില്ല. ബോഡി ഫുള്ളി പെർഫെക്ട് ആണ്. പുരുഷ ഹോ ർമോൺ ആയ ടെസ്റ്റൊസ്റ്റീറോൺ ലെവൽ നേരിയ തോതിൽ കൂടിയിട്ടുണ്ട്. അത് സാരമുള്ളതല്ല.””. ഡോക്ടർ പറഞ്ഞു.
അവൻ സംശയം തുളുമ്പുന്ന മുഖഭാവത്തോടെ ഡോക്ടറെ നോക്കി.
“”സാധാരണ ഗതിയിൽ ലൈം ഗീക ചിന്തകൾ മനസ്സിൽ ഉടലെടുക്കുമ്പോൾ രക്തം ലിം ഗത്തിലേക്കു ഇരച്ചെത്തുകയും അതവിടെ തങ്ങി നിന്നു ദൃഢമാക്കുകയും ആവശ്യം കഴിയുമ്പോൾ രക്തം തിരിച്ചു വീണ്ടും ഹൃദയത്തിലേക്ക് ഒഴുകുകയും ചെയ്യും.. അല്ലേ?… അതോടെ പെ നിസ് പഴയ പടി ആവുകയും ചെയ്യും അല്ലേ?”” ഡോക്ടർ ചോദിച്ചു.
“”അതേ സാർ.. സാധാരണ ഗതിയിൽ എനിക്കും അങ്ങനെയാണ്. എല്ലാ പുരുഷന്മാരെയും പോലെ തന്നെ. ഉ ത്തേജനം ഉണ്ടാവുമ്പോൾ ഇറക്ഷൻ ഉണ്ട്””..അവൻ പറഞ്ഞു.
“”അത് അങ്ങനെയാണ്. അതും ഇതും യാതൊരു ബന്ധവുമില്ല. ഒന്നു മനസ്സറിഞ്ഞു ശരീരം ചെയ്യുന്നതാണ്. ഇത് മനസ്സറിയാതെ ശരീരം ചെയ്യുന്നതാണ്. രണ്ടു ഉ ദ്ധാരണവും തമ്മിൽ രാവും പകലും തമ്മിലുള്ള മാറ്റമില്ലേ?””.. ഡോക്ടർ ചോദിച്ചു.
“”അതേ.. വളരെ ശരിയാണ്””.. അവൻ പറഞ്ഞു.
“”നിങ്ങൾ മൂന്നു വർഷം കഴിച്ച ആന്റി ഡിപ്രസന്റ് മരുന്നുകൾ മൂലമുണ്ടാകുന്ന പാർശ്വഫലമായി മാത്രേ ഇതിനെ കാണാനാവൂ. അല്ലാതെ സാധാരണ ഗതിയിൽ ഈ അവസ്ഥ വരുന്ന ആളുകൾക്ക് വരുന്ന ഒരു സംഗതിയും നിങ്ങളുടെ ശരീരത്തിൽ ഇല്ല. മാത്രമല്ല.. ആന്റി ഡിപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്ന ചിലർക്ക് ഈ പ്രശ്നം കണ്ട് വരാറുണ്ട്.””ഡോക്ടർ പറഞ്ഞു.
അവൻ ചിരിച്ചു കൊണ്ട് മൂളി കേട്ടു
“”പ്രയാപ്പിസം സംഭവിക്കുമ്പോൾ മുൻപ് പറഞ്ഞ ആ രക്തത്തിന്റെ തിരിച്ചൊഴുക്ക് പെട്ടെന്ന് സംഭവിക്കുന്നില്ല. രക്തം അവിടെ മണിക്കൂറുകൾ തങ്ങി നിൽക്കുന്നു. ഇസ്ക്കമിക് പ്രയാപ്പിസം ആണെങ്കിൽ അത് കൂടുതൽ വേദനാജനകമാണ്. മാത്രവുമല്ല. അതൊരു എമർജൻസി മെഡിക്കൽ കണ്ടീഷനുമാണ്. ഉടൻ ചികിത്സ വേണ്ട അവസ്ഥയാണ്. നാല് മണിക്കൂറൊന്നും രോഗിക്ക് ഇരിക്കാൻ കഴിയില്ല. നിങ്ങൾക്കുള്ള നോൺ ഇസ്ക്കമിക് പ്രയാപ്പിസം മറ്റു രണ്ടു വകഭേദങ്ങളെ അപേക്ഷിച്ചു വളരെ നോർമലാണ്. സാവധാനം സുഖമായിക്കോളും. മെഡിസിൻ കഴിക്കണം “”..
“”സാർ… ഈ കേസ് ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?””.. അവൻ ചോദിച്ചു.
“”ഈ പ്രോബ്ലം അപൂർവ്വമാണ്.. എങ്കിലും ഞങ്ങൾ കുറച്ചു പേരെ ചികിൽസിച്ചു ഭേദമാക്കിയിട്ടുണ്ട്. ധൈര്യമായി പൊയ്ക്കോളൂ. ഒരു മാസം കഴിഞ്ഞു ഒന്ന് കൂടി വരണം””. ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“”സാർ… എന്തായാലും വേണ്ടില്ലായിരുന്നു.ആർക്കായാലും വീട്ടിൽ പറയാൻ പറ്റുന്ന അസുഖം നല്കണമേ എന്നാണ് ദൈവത്തോട് പ്രാർത്ഥന””.. അവൻ പറഞ്ഞു..
“”നിങ്ങൾ ധൈര്യമായി പറയണം.. അനാവശ്യ ലജ്ജയാണ് ചിലതൊക്കെ ഗുരുതരമാക്കുന്നത്.. ഒന്നു കൊണ്ടും പേടിക്കേണ്ട. ഒരു ദോഷവും നിങ്ങൾക്കുണ്ടാവില്ല. ഈ അവസ്ഥയുള്ള ലോകത്തെ ആദ്യത്തെ ആളൊന്നുമല്ല നിങ്ങൾ. നമുക്ക് സ്വന്തം എന്ന് പറയാൻ ഒരു അവസ്ഥയും ദൈവം തരില്ലടോ. ആരേലും ഒക്കെ കൂട്ടിന് കാണും “”.ഡോക്ടർ പറഞ്ഞു നിർത്തി.
അവൻ സന്തോഷത്തോടെ തിരികെ മടങ്ങി. മനസ്സിലെ സംഘർഷം പതുക്കെ കെട്ടടങ്ങി. ഇപ്പോഴും ഇടയ്ക്കിടെ അത് വന്നും പോയും ഇരിക്കുന്നു. എങ്കിലും ആ അസുഖം മാറുമെന്ന പ്രതീക്ഷയിൽ അവൻ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു.
Nb:-സമാന അവസ്ഥ അനുഭവിക്കുന്നവർ ഉണ്ടേൽ മനസ്സിലാക്കുക. അനാവശ്യ ലജ്ജയും മടുപ്പും സ്വന്തം ശരീരത്തോട് കാണിക്കരുത്. കൃത്യമായ ചികിത്സ മുൻക്കൂട്ടി എടുത്താൽ രക്ഷപെടാവുന്ന കാര്യങ്ങൾ മറച്ചു വെച്ചാൽ സംഭവിക്കുന്നത് എന്താ..?. അത് ഗുരുതരമാകും.. അസ്സഹനീയമാവുമ്പോൾ പിന്നെ നിങ്ങൾ മറച്ചു വെച്ചതെല്ലാം എല്ലാരും അറിയും.. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു…
ശുഭം….നന്ദി..