ദുർഗ്ഗ
രചന: അല്ലി (ചിലങ്ക)
അഞ്ചു വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ദുർഗ്ഗയ്ക്ക് പേടി തോന്നിയില്ല…. അറിയാം ഇനി തനിക്കായി ആരും തന്നെ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ലെന്ന്…അറിയാം താൻ ജീവനോടെ ഇരിക്കാൻ ഒരിറ്റ് ആഗ്രഹം ആർക്കും ഇല്ലെന്ന്.അറിയാം ഇനി അങ്ങോട്ട് തന്റെ ജീവിതം എത്ര നരകം ആയിരിക്കുന്നെന്ന്…
പക്ഷെ പേടിതോന്നിയില്ല….എന്തിന് പേടിക്കണം അഞ്ചു വർഷം മുന്നേ ജന്മം തന്ന അച്ഛന്റെ വയറ്റിൽ ക ത്തി കുത്തി ഇറക്കുമ്പോൾ പോലും പേടിച്ചിട്ടില്ല….അച്ഛൻ തുഫ്….ജന്മം തന്ന മനുഷ്യൻ തന്നെ കാ മം തീർക്കാൻ വന്നപ്പോൾ കൊല്ലുകയായിരുന്നു താൻ….അമ്മയുടെ മരണത്തോടെ ആരും ഇല്ലാത്ത തനിക് കൂട്ടിന് വന്നതാണ് എന്നോ ഉപേക്ഷിച്ചു പോയ അച്ഛൻ… ഏയ് അച്ഛൻ എന്ന് വിളിച്ച് ആ സ്ഥാനത്തെ കളങ്കപ്പെടുത്തില്ല.,…
ക ള്ളുകുടിയും പെ ണ്ണുപിടിയുമായി നടുക്കുമ്പോഴും അടുത്ത് ഒന്ന് പോകാൻ പോലും നിൽക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുകയായിരുന്നു…ഇറങ്ങി പോകാൻ പറഞ്ഞാൽ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറഞ്ഞ് ചെവി ഇല്ലാണ്ടാക്കും..അപ്പോഴൊക്കെ അന്ന് അമ്മ പറഞ്ഞത് ചെവിയിൽ പതിയും….ഞാൻ മരിച്ചാലും എന്റെ മോൾ അയാളെ വീട്ടിൽ കേറ്റരുതെന്ന് …സത്യമാണ്…പക്ഷെ ഇന്നേ വരെ താൻ കാണാത്ത ഒരു മുഖം ആയിരുന്നു അന്ന് ആ രാത്രിയിൽ താൻ കണ്ടത്…. തന്റെ ദേഹത്ത് ആർത്തിയോടെ നോക്കി വഷള ചിരിയോടെ കട്ടിലിൽ ഇരുന്ന തന്റെ അടുത്തേക്ക് വരുന്ന അയാളെ ഓർക്കുമ്പോൾ ഇപ്പോഴും അവൾ അറിയാതെ ഒരു തേങ്ങൽ തൊണ്ട കുഴിയിൽ വെളിയിൽ വരാതെ നിൽക്കും…പേടിയോടെ ഓടാൻ തുടങ്ങിയ തന്നെ പുറകെ നിന്ന് കാല് കൊണ്ട് ചവിട്ടി നിലത്തേക്ക് ഇട്ടു..കരഞ്ഞു കാല് പിടിച്ച് ഒന്നും ചെയ്യല്ലേന്ന് അപേക്ഷിച്ചു…..ഉറക്കെ രക്ഷിക്കണെന്ന് വിളിച്ച് അലറി….ആര് കേൾക്കാൻ ആ മഴയോടൊപ്പം തന്റെ നില വിളിയും ഭൂമിയിൽ ഊർന്നുപോയി…
തന്നെ പൊക്കിയെടുത്ത് കട്ടിലിൽ എടുത്തെറിയുമ്പോൾ ഇങ്ങനെ ഒരു ജന്മത്തെ ഭൂമിയിൽ സൃഷ്ടിച്ച ഭാഗവാനോട് അമർഷം തോന്നി…പേടിയോടെ കട്ടിലിൽ പിടഞ്ഞു കൊണ്ട് ഒന്നും ചെയ്യല്ലേന്ന് ആ മനുഷ്യനോട് കരഞ്ഞു പറഞ്ഞു…ആ കണ്ണുകൾ ചുവന്നു..മ ദ്യം കുടിച്ച ചുവപ്പ് അല്ലായിരുന്നു അത് കാ മം കത്തി അതിന്റെ മുർദ്ധാവിൽ നിൽക്കുന്ന ചുവപ്പ് ആയിരുന്നു…ഒന്നും ചെയ്യല്ലേ അച്ഛൻ അല്ലെ… എന്റെ… ന്റെ അച്ഛൻ അല്ലെ…… ഒന്നും ചെയ്യല്ലേ…..പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞിട്ടും അയാളുടെ കണ്ണുകൾ അവളുടെ ദേഹ ആകമാനo ഓടി നടന്നു..അവളുടെ ദേഹത്തേക്ക് അമരാൻ വന്നതും കട്ടിലിൽ തപ്പി തടഞ്ഞ് അവളുടെ കൈകളിൽ അരിവാൾ കിട്ടി… അവൾ ഒന്ന് ഞെട്ടി ആശ്വാസത്തോടെ അത് കൈയിൽ എടുത്തു .
അമ്മേടെ മോൾ ഇത് എപ്പോഴും കൈയിൽ കരുതണം… അമ്മ ഇല്ലാണ്ടായാൽ എന്റെ മോളെ കാർന്നു തിന്നാൽ കഴുകന്മാർ നമ്മടെ വീടിന് ചുറ്റും കാണും… ഇത് എന്റെ മോൾക്ക് ധൈര്യം തരും… ഇത് ഉള്ളപ്പോൾ എന്റെ മോൾക്ക് മാനത്തിന് വേണ്ടി പേടിക്കണ്ട… അതും പറഞ്ഞ് ദുർഗ്ഗയുടെ കൈയിൽ അമ്മ അത് നൽകി…ഒരിക്കലും കരുതിയില്ല സ്വന്തം അച്ഛന് നേരെ അത് ഉപയോഗിക്കേണ്ടി വരുമെന്ന്…എന്തൊരു വിധിയാണ് ഭഗവാനെ……..ആ രാത്രിയിൽ ആ പെരു മഴയത്ത് ആ പെണ്ണ് അവൾക്ക് ജന്മം തന്ന മനുഷ്യനെ കു ത്തി കൊന്നും….. മ ദ്യത്തിന്റെ തളർച്ചയിൽ അയാൾക്ക് അവളെ തടയാൻ കഴിഞ്ഞില്ല…ഒന്ന് കുത്തി നിലവിളിച്ച് കൊണ്ട് നിലത്ത് വീണതും സംഹാരരൂപി യായ ദുർഗ്ഗയെ പോലെ അവൾ വീണ്ടും വീണ്ടും കുത്തിയിറക്കി….ജീവൻ അറ്റ് പോയതും അവൾ അലറി കരഞ്ഞു….
******************
ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി അവൾ കവലയിലൂടെ വീട്ടിലേക്ക് നടന്നു…. ചുറ്റും നോക്കി.. നാട്ടുകൾ എല്ലാരും തന്നെ തന്നെ നോക്കി നിൽക്കുകയാണ്…ചിലരുടെ മുഖത്ത് അറപ്പ്…. പുച്ഛം….ചിലരുടെ മുഖത്ത് ദേഷ്യം……എല്ലാം കാണുന്നുണ്ടെങ്കിലും അറിയാത്ത ഭാവത്തിൽ അവൾ മുന്നോട്ട് നടന്നു…..പതറില്ല ഒരിക്കലും…..ജീവിക്കും….അഭിമാനത്തോടെ …പട്ടിണി കിടന്ന് ചത്താലും മാനം വിറ്റ് ഒരിക്കലും ജീവിക്കില്ല…. അന്നേ ഉറപ്പിച്ചതാണ്…..
കണ്ടില്ലേ ദിവാകര.. സ്വന്തം തന്തയെ കൊന്നിട്ട് ഉരമ്പെട്ടവൾ വീണ്ടും വന്നേക്കുവാ….. ആരെയൊക്കെ കൊല്ലാനാണോ എന്തോ.. തുഫ്….ആൾക്കൂട്ടത്തിൽ ആരോ പറഞ്ഞത് അവളുടെ കാതിൽ എത്തി….ഒരു നിമിഷം ഒന്ന് നിന്നും…. ചുറ്റും നോക്കി….പിന്നെ വീണ്ടും നടന്നു…
എന്തിനാണ് ഒരു ഗുണവും ഇല്ലാത്ത ഇമ്മാതിരി ആൾക്കാരോട് മറുപടി പറയുന്നത് …എങ്ങോട്ടു പോകണമെന്ന് അറിയില്ല….നടന്ന് ഒരു വീടിന്റെ മുന്നിലെത്തി…..കാളിങ് ബെൽ അടിച്ചു…കുറച്ച് കഴിഞ്ഞ് ഒരു വൃദ്ധയായ സ്ത്രീ അവളുടെ അടുത്തേക്ക് വന്നു.. അവൾ ഒരു ചിരി വിരിയിച്ചു..പക്ഷെ അവർ അവളെ ആകമാനം ഒന്ന് നോക്കി പുച്ഛിച്ചു.. അത് കണ്ടതും അവളുടെ ഉള്ളിൽ ഒരു വേദനയുണ്ടാക്കി..ഒരു നാളിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും തന്നെ നോക്കിയ ആ മുഖത്ത് ഇപ്പോൾ പുച്ഛം മാത്രമാണ്…..
ഹും എന്ത് വേണം… അവർ അറപ്പോടെ ചോദിച്ചു….
ശാന്തമ്മായി…. ഞാൻ….. എന്തോ പറയാൻ വന്നതും അവർ കൈ കൊണ്ട് തടഞ്ഞു….
കണ്ട കൊലയാളി ഒന്നും എന്റെ മുറ്റത്ത് വരുന്നതൊന്നും എനിക്ക് ഇഷ്ടം അല്ലാത്ത കാര്യം ആണ്.. പത്തോ അഞ്ചോ രൂപയാണെങ്കിൽ ഞാൻ തന്ന് സഹായിക്കാം അല്ലാതെ ഇവിടെ താമസിപ്പിക്കാനൊന്നും ഞാൻ നിൽക്കില്ല… അവരുടെ വാക്കുകൾ കേട്ട് അവളുടെ ഉള്ളം നീറി…താൻ അമ്മേ പോലെ കണ്ട ശാന്ത മ്മായി…..തനിക് ചോറ് വാരി തന്ന അമ്മ…തന്നെ പാട്ട് പാടി എത്രയോ രാത്രികളിൽ ഉറക്കിയിരിക്കുന്നു…എത്ര ഉടുപ്പുകൾ മേടിച്ചു തന്നിരിക്കുന്നു…പക്ഷെ ഇപ്പോൾ… അവളുടെ കണ്ണുകൾ നിറഞ്ഞു……പണി പ്പെട്ട് അവൾ അത് അവരിൽ നിന്നും മറച്ച് വെച്ചു..
ഇ… ഇല്ലാ.. അമ്മായി… ഞ… ഞാൻ.. ഒന്ന് കാണാൻ വന്നതാ… ഒരു കൊതി …..നിൽക്കണില്ല … ഞാൻ പോവാ…അതും പറഞ്ഞ് ഒന്ന് ചിരിച്ച് കൊണ്ട് അവൾ അവിടെ നിന്നും നടന്നു…ഒന്ന് തിരിഞ്ഞ് നോക്കണമെന്നുണ്ടായിരുന്നു…വേണ്ടാ തളരില്ല താൻ……
**********************
എവിടെ പോകണമെന്ന് അറിയാതെ വഴിയിലൂടെ നടക്കുകയാണ് ദുർഗ്ഗ…അവൾക്ക് കൂട്ടായി ആകാശത്ത് നിന്നും മഴ പെയ്യുന്നുണ്ട്…..എവിടെയും കേറി നിൽക്കാതെ അവൾ നനഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു….പകുതി വെച്ച് നിൽക്കില്ല ജീവിതം മുന്നോട്ടാണ്…. അതിൽ പല വഴികൾ ഉണ്ട്….പല ആൾക്കാർ ഉണ്ട്…പക്ഷെ തനിക്ക് ആരും ഇല്ല…. ആരും…..ഒരു ശവം നടക്കുന്നത് പോലെ….ശവം നടക്കുമോ കഷ്ട്ടം….യാതൊരു വികാരവും ഇല്ലാതെ നടക്കുന്ന തനിക് ശവത്തിന് സമമാണ്… ജീവൻ ഉണ്ടെന്നേ ഉള്ളു….ജീവൻ ഇല്ലാത്ത താണ് ശവം…അതിനേക്കാൾ കഷ്ട്ടം ആണ് തന്റെ ജീവിതം…..
ഓരോന്ന് ഓർത്ത് മുന്നോട്ട് നടന്നതും തനിക്ക് മുന്നിൽ ഒരു ബുള്ളെറ്റ് വന്ന് നിന്നതും ഒത്തായിരുന്നു.. അവൾ സംശയത്തോടെ ഒന്ന് നോക്കി…മഴയുടെ ശക്തിയിൽ ഇരുൾ അടച്ച അന്തരീക്ഷത്തിൽ അവൾക്ക് പെട്ടെന്ന് ആ മുഖം മനസ്സിലാക്കാൻ പറ്റിയില്ല…ഒന്നും കൂടി നോക്കിയതും അവളുടെ കണ്ണുകൾ വികസിച്ചു…ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി….
രാഘവേട്ടൻ…….
അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു….
**************
രാഘവേട്ടൻ…… കോരി ചൊരിയുന്ന മഴയിലും അവളുടെ ഹൃദയം വേദനകൊണ്ട് എരിഞ്ഞു തിരുകയാണ്.. അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ എല്ലാരും സ്നേഹിക്കുന്നവരുടെ മുന്നിൽ എത്ര അടക്കി വെച്ചാലും വേദന അണപൊട്ടി ഒഴുകും ആർക്കും തടുക്കാൻ പറ്റാത്ത രീതിയിൽ…അവളുടെ കണ്ണീർ ആ മഴയോടൊപ്പം ഒലിച്ച് ഭൂമിയിയെ ഭോ ഗിച്ചു….ദുർഗ്ഗ ആ കണ്ണുകളിൽ ഒന്ന് നോക്കി… തന്നെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ എന്ത് ഭാവം ആണ്… അവൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല… പക്ഷെ അറപ്പോ ദേഷ്യമൊ ആ കണ്ണിൽ ഇല്ല….
വണ്ടിയിൽ കേറടി…….. അലർച്ചയോടെ അവൻ പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി…ഗൗരവം കൊണ്ട് വലിഞ്ഞു മുറുകി ഇരിക്കയാണ് ആ മുഖം…പണ്ട് ഇങ്ങനെ കാണുമ്പോൾ പേടികൊണ്ട് തന്റെ ദേഹത്ത് ഒരു വിറയൽ വരും… അതുകൊണ്ട് തന്നെയാണ് കുഞ്ഞിലേ മുളപൊട്ടിയ പാവാട ക്കാരിയുടെ പ്രണയം തുറന്ന് പറയാതെയിരുന്നത്… പക്ഷെ ആ വിറയൽ ഇപ്പോൾ തന്നെ ബാധിക്കുന്നില്ല….
ഞാൻ കേറില്ല രാഘവേട്ടാ ശാന്തമ്മായി ക്കെന്നെ ഇഷ്ട്ടല്ല …. ഞാൻ വരില്ല…..അത്രയും പറഞ്ഞ് അവൾ അവനെ മറി കടന്ന് പോകാൻ പോയതും അവളുടെ കൈ കൈളിൽ അവന്റെ പിടി വീണും… ദേഷ്യത്തോടെ അവൾ രാഘവനെ നോക്കി.. ആ മുഖത്ത് ഇപ്പോഴും അതേ ഗൗരവം…
അമ്മ നിന്നെ ഇറക്കി വിട്ടത് ആ വീട്ടിൽ നിന്ന് അല്ലെ… ഞാൻ നിന്നെ കൊണ്ടുപോകുന്നത് ഞാൻ മേടിച്ച വീട്ടിലാ… വിശ്വാസം ഇല്ലേ നിനക്ക് എന്നോട്…… അവസാന വാക്കുകൾ പറയുമ്പോൾ ആ മനുഷ്യന്റെ ശബ്ദം പകുതിയിൽ വെച്ച് മുറിഞ്ഞു…മഴയ്ക്ക് ശമനം ഉണ്ടായി….അവൾ പോലും അറിയാതെ അവളുടെ ഒരു ദുഃഖത്തിനും ശമനമുണ്ടായി….
എനിക്ക് വിശ്വാസവാ ഏട്ടാ… പക്ഷെ ഞാൻ…..
വന്ന് കേറടി…..അത് കേട്ടതും പിന്നെ മടിച്ച് നിൽക്കാതെ അവൾ ആ വണ്ടിയിൽ കേറി ഇരുന്നു….വണ്ടി മുന്നോട്ട് പോകുന്തോറൂം കാറ്റ് കൊണ്ട് അവളുടെ ദേഹം തണുത്ത് വിറച്ചു… പല്ലുകൾ കൂട്ടി ഇടിച്ചു.. അവന്റെ തോളിൽ അമർത്തി പിടിച്ച് അവനോട് ചേർന്നിരുന്നു…ഒരു വഴിയും ഇല്ലാത്തന് മുന്നിൽ ഭഗവാൻ ഒരു വഴി കാട്ടിത്തരും…..മുന്നോട്ട് പോകുന്തോറൂം അവളുടെ മനസ്സിൽ പഴയ ഓർമ്മകൾ കുമിഞ്ഞു കൂടി…
ശാന്തമ്മായി തനിക്ക് എത്രയോ പ്രിയപ്പെട്ടതാണ് അത്രയും പ്രിയപ്പെട്ടതാണ് അവരുടെ മകൻ രാഘവേട്ടൻ…..കുഞ്ഞിലേ മുതൽ തന്റെ കൂടെ കളിയുംചിരിയുമായി നടന്ന ഏട്ടൻ താൻ വളർന്നപ്പോൾ മുതൽ അകൽച്ച കാണിക്കാൻ തുടങ്ങി…ഒന്ന് മിണ്ടുന്നതു പോയിട്ട് ഒന്ന് നോക്കുകപോലും ഇല്ല .. പക്ഷെ ഒളിഞ്ഞുo പാത്തും എത്ര വെട്ടം ആ മനുഷ്യനെ പ്രണയത്തോടെ നോക്കിയിട്ടുണ്ട്.പക്ഷെ ഒരു ഉത്സവത്തിന് പോകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും വിശേഷം ഉള്ളപ്പോൾ തനിക്ക് ഒരു പങ്ക് രാഘവേട്ടന്റെ വകയായി എപ്പോഴും കാണും….വർഷങ്ങൾ പോയ്…. അവസാനം താൻ ഒരു ജയിൽ വാസി യായി… സ്വന്തം തന്തയെ കൊന്നവളായി.. പക്ഷെ ഇപ്പോഴും ആ സ്നേഹം ആ പ്രണയം ഉള്ളിൽ എവിടെയോ ഇല്ലേ…കാണും….
ഇറങ്ങടി…. അവന്റെ അലർച്ചയാണ് അവളെ ഉണർത്തിയത് . ചാടി പിടഞ്ഞ് വണ്ടിയിൽ നിന്നും ഇറങ്ങി… ചുറ്റും നോക്കി ഓടിട്ട കുഞ്ഞു വീട്.. ഒരു കുഞ്ഞ് മിറ്റം.. അവൾ ചുറ്റിനും നോക്കി.. അയൽക്കാർ ക്കാർ എല്ലാം എത്തി നോക്കുന്നു… ഒരു അന്യ ഗ്രഹ ജീവിയെ പോലെ അവരെ തുടിച്ച് നോക്കി എന്തൊക്കെയോ പറയുന്നു….വണ്ടിയിൽ നിന്നും ഇറങ്ങി അവൻ നോക്കിയതും അവളുടെ മുഖത്തെ മാറ്റം ആണ്… നോക്കുമ്പോൾ ആണ് കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായത്….
നിന്റെയൊക്കെ ആരെങ്കിലും ഇവിടെ പെറ്റോ എന്റെ വീട്ടിലോട്ട് എത്തിനോക്കാൻ… പൊയ്ക്കോണം….അവന്റെ അലർച്ച കേട്ടതും എല്ലാരും പേടിച്ച് അവരവരുടെ വീട്ടിലേക്ക് ഓടി കേറി….
നീ വാ…..
വേണ്ട രാഘവേട്ടാ…. വീട്ടിലേക്ക് കേറാൻ പോയതും അവൾ പുറകിൽ നിന്നും പറഞ്ഞു…..
എന്തെന്ന രീതിയിൽ അവൻ സംശയത്തോടെ നോക്കി..
ഞാൻ കാരണo ചീത്തപേരാകും… ശാന്തമ്മായി എന്നേ വെറുക്കും… വേണ്ട… ഞ.. ഞാൻ വരില്ല…..
നീ കാരണം എന്തെങ്കിലും ചീത്തപേര് ഉണ്ടാകുമെങ്കിൽ ഈ രാത്രി യോടെ അതിന്റെ ആയുസ്സ് തീരും… പിന്നെ അമ്മേടെ കാര്യം..മക്കളെ മനസ്സിലാക്കാൻ അമ്മാർക്കേ പറ്റു…. അതുകൊണ്ട് നീ കൂടുതൽ ആലോചിക്കണ്ടാ.. വരാൻ നോക്ക്.. അതും പറഞ്ഞ് വാതിൽ തുറന്ന് അകത്ത് കേറി..അവൾ പിന്നെ ഒന്ന് ആലോചിച്ച ശേഷം അകത്തേക്ക് കേറി…കുഞ്ഞ് വീടാണെങ്കിലും വൃത്തിയും മെനയും ഉണ്ട്…..
നീ പോയ് ഈ ഡ്രസ്സ് മാറി വാ … വേറെ ഉണ്ടോ നിനക്ക്..
ഹും ഒരെണ്ണം ഉണ്ട്…..
എന്നാ ചെല്ല്……അതും പറഞ്ഞ് അവൾക്ക് ഒരു മുറി കാണിച്ച് കൊടുത്ത് അവൻ അവിടെ നിന്നും പോയ്…അവൾ ഇമ ചിമ്മാതെ അവനെ നോക്കി നിന്നും….അറിയാൻ പറ്റുന്നില്ലല്ലോ മനുഷ്യ നിങ്ങളെ….ഇത്തിരി സ്നേഹം ഇല്ലാതെ എന്നോട് ഇങ്ങനെ ചെയ്യോ…പിന്നെ എന്താ എന്നേ ഒന്ന് വന്ന് കാണാതിരുന്നെ……ഏഹ്…അവൾ ആരോടെന്നില്ലാതെ പറഞ്ഞു…
******************
രാത്രി യിൽ ആഹാരം കഴിക്കാൻ ഇരിക്കുകയാണ് ദുർഗ്ഗയും രാഘവനും നിലത്ത് പാ വിരിച്ചാണ് ഇരുത്ത … പുത്തിരി ചോറൂം മോരും അച്ചാറും പപ്പടവും മെഴുക്കു പുരട്ടിയും … അതൊക്കെ കണ്ടതും അവളുടെ വായിൽ വെള്ളം വന്നു…കൊതിയോടെ അത് നോക്കി…
കഴിക്ക്.. അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞതും അവൾ ചെറിയ ചമ്മലോടെ ഒരു പിടി ഉരുട്ടി വായിലാക്കി…ഇത്രയും നാൾ വരണ്ട നാവിലെ രുചി വീണ്ടും വന്നതുപോലെ അവൾക്ക് തോന്നി….വീണ്ടും രുചിച്ച് നോക്കി.ഒന്ന് ഞെട്ടി അവൾ അവനെ നോക്കി…
ശാന്തമ്മായി ഉണ്ടാക്കിയതുപോലെ അതേ രുചി…… അവൾ അത്ഭുതത്തോടെ പറഞ്ഞു….
അമ്മേടെ മോനല്ലേ ഞാൻ…..
ഒന്ന് ചിരിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു….ഏട്ടൻ പാചകമൊക്കെ ചെയ്യുമായിരുന്നോ…..കണ്ടിട്ടേയില്ല….അവൾ മനസ്സിൽ പറഞ്ഞു…
***********
രാവിലെ കണ്ണന്റെ മുന്നിൽ കൈകൂപ്പി തൊഴുകയാണ് ദുർഗ്ഗ…. ഒപ്പം രാഘവനും ഉണ്ട്.. അവൻ നൽകിയ സാരിയിൽ അവന്റെ കൂടെ അവൾ വരണമെന്ന് അവന് നിർബന്ധം ആയിരുന്നു… വല്ലാത്ത മടി ആയിരുനെങ്കിൽ തന്നെയും അവൾക്ക് നിരസിക്കാൻ മനസ്സ് വന്നില്ല… ഒരിക്കൽ താനും ആഗ്രഹിച്ചതാണ്…കഴുത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് അവൾ കണ്ണുകൾ തുറന്നത്…മഞ്ഞ ചരടിൽ കോർത്ത താലി കഴുത്തിൽ കിടക്കുന്നത് കണ്ട് അവൾ ഞെട്ടി അവനെ നോക്കി…കള്ള ചിരിയോടെ തിരുമേനി നൽകിയ സിന്ധുര ചെപ്പിൽ നിന്നും ഒരു നുള്ള് അവളുടെ നെറുകയിൽ ചാർത്തി ആ നെറ്റിയിൽ അവൻ ചുണ്ടുകൾ ചേർത്തു…. ഒന്നും വിശ്വസിക്കാൻ പറ്റാതെ തറഞ്ഞു നിൽക്കുകയാണ് ദുർഗ്ഗ…… കണ്ണുകൾ നിറഞ്ഞൊഴുകി…. അവൻ സ്നേഹത്തോടെ അവളുടെ കണ്ണുകൾ തുടച്ചു….
എന്റെ ഭാര്യയുടെ കണ്ണുകൾ ഇനി നിറയാൻ ഈ രാഘവൻ സമ്മതിക്കില്ല പെണ്ണെ… അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു…
സഹതാപത്തിന്റെ പേരിൽ നൽകിയ ജീവിതം അധികകാലം നിലനിൽക്കില്ല രാഘവേട്ടാ…….. ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും അവൻ ചിരിച്ചു…
എന്ത് സഹതാപം…. മാനം ഇല്ലാണ്ടാക്കാൻ നോക്കിയത് സ്വന്തം അച്ഛൻ ആണെങ്കിൽ തന്നെയും നീ ചെയ്തത് തന്നെ ചെയ്യണം.. അതാണ് ശരി… അങ്ങനെ തന്നെയാണ് വേണ്ടത്… ഈ താലിക്ക് പറയാൻ ഒരു പ്രണയം ഉണ്ട് ദുർഗ്ഗ….. കൗമര കാരന് ഒരു പാവാട പെണ്ണിനോട് തോന്നിയ പ്രണയം… അതുകൊണ്ട് അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കിയ പ്രണയം.. ഒളിഞ്ഞു പാത്തും പ്രണയത്തോടെ നോക്കുന്ന അവളുടെ മിഴികളെ ഇടം കണ്ണിട്ട് നോക്കി രസിക്കുന്ന പ്രണയം… പ്രണയം കൊണ്ട് ഒരു മായാജാലം….അതേ എന്റെ പ്രണയം ആണ് നീ….നിനക്ക് വേണ്ടിയാണ് ഈ രാഘവൻ കാത്തിരുന്നത്… ജീവിക്കേണ്ടേ നമ്മൾക്ക് ഏഹ്….അത് പറഞ്ഞതും വിതുമ്പിക്കൊണ്ട് അവൾ അവന്റെ നെഞ്ചിൽ വീണു…
പിന്നെ എന്താ എന്നെ കാണാൻ വരാഞ്ഞേ… ഏഹ്.. എത്ര സങ്കടം ആയെന്നോ..
നിന്നെ അങ്ങനെ കാണാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നടി….അവളുടെ തലയിൽ ഒരു കൊട്ട് വെച്ചു കൊണ്ടുതുകൊണ്ട് അവൻ പറഞ്ഞതും അവനിൽ നിന്നും മാറി അവൾ അവനെ നോക്കി….
എന്റെയാ… എന്റെ ദുർഗ്ഗ…. അതും പറഞ്ഞ് തന്നോട് ചേർത്ത് നിർത്തിയ അവനെ അവൾ പ്രണയത്തോടെ നോക്കി…രണ്ടുപേരും വീണ്ടും കള്ള കണ്ണനെ തൊഴുത് അമ്പലത്തിൽ നിന്നും ഇറങ്ങി….
**********************
രാഘവൻറെ വണ്ടി അവന്റെ സ്വന്തം വീട്ടിൽ നിർത്തിയതും ദുർഗ്ഗ പേടിയോടെ അവനെ നോക്കി..അവൻ ചിരിച്ച് കൊണ്ട് ഇറങ്ങൻ പറഞ്ഞു… അവൾ മടിയോടെ വണ്ടിയിൽ നിന്നും ഇറങ്ങി..ശാന്തമ്മായി …. വെറുപ്പല്ലേ എന്നോട്…. അത് പറഞ്ഞതും അവൻ അമ്മേയെന്ന് ഉറക്കെ വിളിച്ചതും ഒത്തായിരുന്നു…അകത്ത് നിന്നും നിലവിളക്കുമായി വരുന്ന ശാന്തമ്മായിയെ അവൾ അത്ഭുതത്തോടെ അവൾ നോക്കി..വാടി.. അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നും…അവൾ അവരെ നോക്കി…ഇന്നലെ കണ്ട മുഖ ഭാവം അല്ല ഇപ്പോൾ പഴയ പോലെ തന്നോട് സ്നേഹം മാത്രo..
എന്താ എന്റെ മോൾ നോക്കണെ.. ഈ അമ്മായിക്ക് ന്റെ മോളെ വെറുക്കാൻ പറ്റുവോ… ഈ വീട്ടിൽ ന്റെ മോൾ വരുമ്പോൾ ദേ ഇങ്ങനെ നിലവിളക്കും കൊണ്ട് ഈ അമ്മായിക്ക് സ്വികരിക്കാനാ ഇഷ്ടം അതുകൊണ്ടാ അമ്മായി ഇന്നലെ എന്റെ കുട്ടിയോട് അങ്ങനെ പറഞ്ഞത്….
അമ്മായി… അവളുടെ കണ്ണുകൾ നിറഞ്ഞു..ശബ്ദം ഇടറി…
ഇത് മേടിച്ച് വലതുകാൽ വെച്ച് കേറൂ മോളെ….അത് കേട്ടതും അവൾ രാഘവനെ നോക്കി…അവൻ ചിരിച്ചു….നിലവിളക്ക് അമ്മായിയുടെ കൈയിൽ നിന്നും മേടിച്ച് അവൾ വലതു കാൽ വെച്ച് അകത്തേക്ക് കേറി… കൂടെ രാഘവനും…ഇതോടെ അവർ തുടങ്ങുകയാണ് സ്വർഗ്ഗം പോലെ ഒരു ജീവിതം.. അല്ല സ്വർഗ്ഗം തന്നെ……
അവസാനിച്ചു
അഭിപ്രായം പറയണേ…