നീർമാതളം
രചന: ആമ്പൽ സൂര്യ….
“നന്ദേട്ട…….”
“എന്താ ചാരു…….?”
“നന്ദേട്ടൻ എന്നെങ്കിലും പുന്നയൂർക്കുളത്തു പോയിട്ടുണ്ടോ……”
“ഇതായിപ്പോൾ നന്നായെ എന്ത് ചോദ്യ പെണ്ണെയിത്……..?”
“പറ നന്ദേട്ടാ…… പോയിട്ടുണ്ടോ…..”
“മ്മ്……. ഒരു തവണ…… ഒരൊറ്റ തവണ…….ഒരുപ്പാട് കാലങ്ങൾക്ക് മുൻപ്……….”
“ന്നിട്ട്…..”
“എന്നിട്ടെന്താ ചാരു പോയിട്ട് അവിടെല്ലാം ചുറ്റി കണ്ടിട്ടിങ്ങു തിരികെ വന്നു…….”
“ഇല്ല…… വന്നില്ല നന്ദേട്ടാ…….”
“നിങ്ങളവിടുന്നിതു ഇത് വരെയും വന്നിട്ടില്ല……”
“ആഹാ അങ്ങനെയാണോ….. ഓരോ വട്ട് പറയാതെ എഴുന്നേറ്റ് പോകുന്നുണ്ടോ ചാരു നീ………”
അവളെ നെഞ്ചിൽ നിന്നും മാറ്റി കിടത്തിക്കൊണ്ടയാൾ പറഞ്ഞു…………
“ഉറങ്ങിയോ നന്ദേട്ടാ…………”
“നന്ദേട്ടാ……..””
“ഇല്ലെടോ…..”
“എനിക്ക് സംസാരിക്കണം ഏട്ടാ നിങ്ങളോട് ഒരു പക്ഷെ ഇനിയൊരിക്കലും പറ്റിയില്ലെങ്കിലോ ഇങ്ങനെ……”
“മ്മ്….. നീ പറ ചാരു……..”
“നിക്കും പോണം…… പുന്നയൂർക്കുളത്തു…അവിടുത്തെ തൊടികളും തറവാടുകളുമെല്ലാം കാണണം…… പിന്നെയവിടുത്തെ പാരിജാത മരവും…ഇലഞ്ഞിമരവും കാവും കുളവുമെല്ലാം……..””
“മ്മ്…. പിന്നെ….. ” അവളുടെ താളത്തിനനുസരിച്ചവനും ചോദിച്ചു…….
“എന്നിട്ട് ആമിയുടെ നീർമാതളത്തിന്റെ ചോട്ടിൽ പോണം…… അത് പൂത്തു നിക്കുമ്പോൾ വേണം…… അതിന്റെ ചോട്ടിൽ നമുക്കേറെ നേരമങ്ങനെയിരിക്കണം………..അപ്പോൾ തഴുകി പോകുന്ന മാരുതനും കാണും ഒരുപാട് കഥകൾ പറയാൻ……”
“ആഹാ അതിനാണോ പോകുന്നത്…… എന്റെ ചാരു നീയീ പറയുന്നേ പോലൊന്നും അവിടെ നടക്കില്ല……”
“എന്തെ….?”
“ഇന്നാ പഴയ പുന്നയൂർക്കുളമില്ല പെണ്ണെ….പഴയ തൊടികളോ………ഒന്നുമില്ല…..”
“ഒന്നുല്ലേ…… “കൊച്ചു കുഞ്ഞിനെപ്പോലെ അവനോട് ചുരുങ്ങിക്കിടന്നുക്കൊണ്ട് ചോദിച്ചു….
“മ്മ് മ്മ്…. ഇല്ല….. പക്ഷെ നീ പറഞ്ഞ കാവും…… ഇലഞ്ഞിയും നീർമാതളവുമുണ്ട്….. അതിന്നിന്റെ സംസ്‌കാരമായി ഇഴകി ചേർന്ന് പെണ്ണെ….. പഴയ ഗ്രാമീണതയോ ഒന്നുമില്ല…….. മടുപ്പ് തോന്നും…….”
“എന്നാൽ നമുക്കിവിടെയൊരു മരം നട്ടാലോ…..”
“ഭ്രാന്തൻ ചിന്തകൾ കള ചാരു നീ….. ഇത്രയും നേരം ഞാൻ കെട്ടിരുന്നില്ലേ…. ഏഹ് മതി ഉറങ്ങിക്കെ…..”
പിന്നെയും ചാരു തന്റെ ഭ്രാന്തൻ ചിന്തകൾ നന്ദനോട് പങ്ക് വച്ചു…കാലാന്തരത്തിൽ നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞു തറവാട്ടിലേക്ക് നന്ദനും ചാരുവും മാറി….. അവിടെയവളൊരു നീർമാതളം നട്ടു…….. അത് വളർന്നു…….. ഇലകളും ശിഖരങ്ങളുമായി……. ചുറ്റിനുമൊരു തറ കെട്ടിയിരുന്നു…… അതിന്റെ ചോട്ടിൽ പോയിരുന്നതിന്റെ മുകളിലേക്ക് നോക്കും….. പൂവിട്ടോ എന്നറിയാൻ…..
“”നിന്റെയീ ഭ്രാന്ത് മാറിയില്ലേ ചാരു…… ഈ തണുപ്പത്തു വന്നു നിന്നിങ്ങനെ നോക്കാൻ…….””
“”ഞാനന്ന് പറഞ്ഞില്ലേ നന്ദേട്ടാ…… നീർമാതളം പൂവിട്ടതിന്റെ ചോട്ടിൽ പോയിരിക്കണമെന്ന്…… ആമിയെ പോലെ……….””
വർഷവും ഹേമന്തവും ശിശിരവുമെല്ലാം വന്നു പോയി…ഇന്നാ നീർമാതളം പൂവിട്ടു….. നിറയെ പൂക്കൾ……. നന്ദനാ ചോട്ടിൽ ചെന്നിരുക്കുമെറെ നേരം………പക്ഷെ ഇന്നവളില്ല…….. ആമിയുടെ നീർമാതളം പൂത്തത് കാണാതെ നന്ദന്റെ ചാരു പോയി മറഞ്ഞു………
ഇല്ല അവൾ പോയിട്ടില്ല………….. അവളാ മരച്ചോട്ടിലുറങ്ങുന്നു ഇന്നും………ഓരോ തവണയും പൂക്കുന്ന നീർമാതളത്തിനെ മണം ആസ്വദിച്ചു… ഞെട്ടറ്റ് വീഴുന്ന പൂവിതലുകളവളെ മൂടുന്നുമുണ്ട്………
അവസാനിച്ചു……
മാധവിക്കുട്ടിയുടെ നീർമാതളത്തിനോട് തോന്നിയ വട്ട്……..🌿🌿🌿
Share ചാറ്റിൽ ചോയ്ക്കാതെ കൊണ്ടിരുന്ന സേട്ടന്മാരെ എനിക്കുമുണ്ട് അക്കൗണ്ട് 😒😒😒