പെൺ ശരീരം…
രചന: രാവണന്റെ സീത
അവൾ എഴുന്നേറ്റ് ചുറ്റും നോക്കി എവിടെയാണ് ഞാൻ ഇരിക്കുന്നത് ആരെയും കാണുന്നില്ലല്ലോ ചുറ്റും ഇരുട്ടാണ് ഒന്നും കാണാൻ കഴിയുന്നില്ല
നിലവിന്റെ ചെറിയ വെട്ടത്തിൽ കുറച്ചു കാണുന്നുണ്ടല്ലോ ഇതൊരു കുറ്റിക്കാട് ആണെന്ന് തോന്നുന്നു ഇവിടെ അടുത്ത് ആരോ കിടക്കുന്നുണ്ട് ആരാണത്?
അവൾ ഒന്നു നല്ലോണം ശ്രദ്ധിച്ചു ഒരു പെണ്ണിന്റെ നഗ്നമായ ശരീരം ഈശ്വരാ ഇതെങ്ങനെ ഇവിടെ വന്നു ഇതെന്താ ഇങ്ങനെ? അരണ്ട വെളിച്ചത്തിൽ അവൾ ആ മുഖം കുറച്ചു കണ്ടു എവിടെയോ കണ്ടു മറന്ന മുഖം ഇത് ഇത് എന്റെ മുഖം ആണല്ലോ
അയ്യോ ശരിക്കും ഇത് ഞാനാണ് അപ്പോൾ ഈ ഞാൻ എന്നാൽ സംഭവിക്കുന്നത്?? അവൾക്കൊന്നും മനസ്സിലായില്ല അവൾ സ്വയം തൊട്ടുനോക്കി തൊടാൻ കഴിയുന്നില്ല അവളുടെ ശരീരത്തിലും തൊട്ടുനോക്കി കഴിയുന്നില്ല അതുകൊണ്ടാണ് കഴിയുന്നില്ല എന്താണ് ഇങ്ങനെ, അവൾ ഭയം കൊണ്ട് വിറച്ചു നിന്നു
അപ്പോൾ തൊട്ടപ്പുറത്ത് ഒരു പ്രകാശം പരന്നു അതിൽ നിന്നും തേജസ്വിയായ ഒരാൾ വന്നു അവളോടായി പറഞ്ഞു വരു പോകാം നിങ്ങൾക്ക് പോകാനുള്ള സമയമായി
അവളൊന്നു ഞെട്ടി കൊണ്ട് അയാളെ നോക്കി ആരാണ് നിങ്ങൾ എന്തിന് എന്നെ വിളിക്കുന്നു ഞാൻ എന്തിനു വരണം എന്ത് സംഭവിക്കുന്നു എന്തെങ്കിലും ഒന്നു പറയൂ എനിക്കൊന്നും മനസ്സിലാവുന്നില്ല
അയാൾ ഒരു ചെറു പുഞ്ചിരിയോടെ കൂടി പറഞ്ഞുതുടങ്ങി നിങ്ങൾ മരിച്ചിരിക്കുന്നു ഇപ്പോൾ നിങ്ങൾ കാണുന്നത് ഞങ്ങളുടെ ശരീരമാണ് നിങ്ങൾ സംസാരിക്കുന്നത് നിങ്ങളുടെ ആത്മാവ്, ദൈവം നിങ്ങൾക്ക് അനുവദിച്ച സമയം കഴിഞ്ഞു നിങ്ങൾ ഇനി തിരിച്ചു വരണം
അവർ വിസമ്മതിച്ചു പറഞ്ഞു ഇല്ല ശരിയാവില്ല ഞാൻ വന്ന എങ്ങനെ ശരിയാവും വീട്ടിൽ എന്റെ അമ്മ അച്ഛൻ എല്ലാവരും ഉണ്ട് അവർക്കൊക്കെ ഞാൻ മാത്രമേയുള്ളൂ
എനിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അവർ എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാവും, താങ്കൾ ദൈവദൂതൻ ആണെന്ന് തോന്നുന്നു എങ്കിൽ പറയൂ ഞാൻ എന്താ ചെയ്യേണ്ടത് എനിക്ക് അറിയുന്നില്ല താങ്കൾ ദൈവത്തിനോട് ഒന്ന് ചോദിച്ചു നോക്കൂ എനിക്ക് കുറച്ച് സമയം കൂടി തരാൻ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരാം, അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കൂ സമ്മതിക്കുകയാണെങ്കിൽ നിങ്ങളും കൂടെ വന്നോളൂ, തീർച്ചയായും എല്ലാം കഴിഞ്ഞ് ഞാൻ നിങ്ങളുടെ കൂടെ വരാം
ദൈവദൂതൻ അവളോട് പറഞ്ഞു ഇല്ല അതിനുള്ള സമയമില്ല അദ്ദേഹം തന്ന സമയം നിങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു, പെട്ടെന്ന് ദൈവദൂതനെ വേറെ എന്തോ ശ്രദ്ധിച്ചു, അത് അദ്ദേഹത്തിനു മാത്രം കേൾക്കാൻ പാകത്തിലുള്ള ദൈവത്തിന്റെ അശരീരി ആയിരുന്നു അതിനുശേഷം അവളോട് പറഞ്ഞു
ദൈവം നിങ്ങൾക്ക് ഒരു ഇളവ് അനുവദിച്ചിരിക്കുന്നു, കാരണം നിങ്ങൾ ഒരിക്കൽ വിശന്നുവലഞ്ഞു വന്ന ഒരു വയസ്സായ ആൾക്ക് നിങ്ങളുടെ ഭക്ഷണം കൊടുത്തിരിക്കുന്നു ആ ഒരു നന്മയ്ക്കായി നിങ്ങൾക്ക് കുറച്ച് സമയം അദ്ദേഹം അനുവദിച്ചു തന്നിട്ടുണ്ട്, വരൂ നിങ്ങളുടെ കൂടെ ഞാനും വരാം
അവൾ നന്ദി പറഞ്ഞു മുൻപേ നടക്കാൻ തുടങ്ങി അവളുടെ ശരീരം എന്തു ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു, വീട്ടിൽ പോയി നോക്കി അച്ഛനുമമ്മയും അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വളരെ ക്ഷീണിതനായിരുന്നു അവർ, അവരെ കണ്ട് അവരോട് മിണ്ടാൻ കഴിയാതെ വിഷമത്തോടെ എന്ത് ചെയ്യണമെന്നറിയാതെ അവൾ അവർക്കരികിൽ ഇരുന്നു
ആ കുറച്ചു നേരത്തിനുള്ളിൽ അവളുടെ ഓർമ്മകൾ പിന്നിലേക്ക് ചലിച്ചു,
സ്വന്തക്കാർ ആരും തിരിഞ്ഞു നോക്കാനില്ലാതെ തന്റെ ജീവിതത്തിൽ അച്ഛനും അമ്മയോടൊപ്പം സന്തോഷത്തോടുകൂടി ആയിരുന്നു ജീവിച്ചിരുന്നത്, ജോലി സ്ഥലത്ത് വെച്ച് നടന്ന ഒരു അപകടത്തിൽ അച്ഛനു പിന്നീട് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ആയപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അവൾ ഒരു ചെറിയ കടയിൽ ജോലിക്ക് കയറിയതായിരുന്നു, അമ്മ അടുത്ത വീടുകളിൽ അടുക്കള പണി ചെയ്തുകൊടുത്തിരുന്നു അച്ഛന്റെ ചികിത്സ വീട്ടിലെ ചെലവ് എല്ലാംകൂടെ അതിനൊന്നും ഇതൊക്കെ തികയുമായിരുന്നില്ല എങ്കിലും സന്തോഷത്തിലായിരുന്നു എല്ലാവരും
തനിക്ക് എന്താണ് സംഭവിച്ചത് ഒന്നും ഓർക്കാൻ കഴിയുന്നില്ല ഒന്നും ഓർമ്മയില്ല ജോലി കഴിഞ്ഞു വരുമ്പോൾ തലയ്ക്കു പിന്നിൽ അടിയേറ്റത് മാത്രം ഓർമ്മയുണ്ട് പിന്നീട് എന്താണ് സംഭവിച്ചത് അവൾക്കൊന്നും അറിയുന്നില്ല
അവളുടെ അവസ്ഥ കണ്ടാവണം ദൈവദൂതൻ അവളോട് സംസാരിച്ചു തുടങ്ങി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയാം
അവൾ ചോദിച്ചു എന്താണ് താങ്കൾക്ക് അറിയാമോ എങ്കിൽ എന്നോട് പറയോ ദയവായി
ദൈവദൂതൻ പറഞ്ഞു ഇന്ന് രാത്രി എന്താണെന്ന് സംഭവിച്ചത്, എന്നാൽ അതിനേക്കാൾ മുന്നേ നിന്നെ നോട്ടമിട്ടു കുറച്ചുപേർ നടക്കുന്നുണ്ടായിരുന്നു നീ കടയിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് അവരുടെ കൂടിയാലോചനയുടെ പുറത്ത് നിന്റെ തലയിൽ അടിച്ച് ബോധംകെടുത്തി നിന്നെ ബലാൽക്കാരം ചെയ്തു, അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവർ നിന്നെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു നീ മരിച്ച വിവരം അവർ അറിഞ്ഞിരുന്നില്ല
ആരാണത് എന്തിനെന്നോട് ഇങ്ങനെ ചെയ്തു ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ അവൾ പുലമ്പി കൊണ്ടിരുന്നു
ദേവദൂതൻ പറഞ്ഞു ഇങ്ങനെ സംഭവിക്കുന്നത് അവനവന്റെ തെറ്റാണ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല , ഇങ്ങനെയുള്ള അവസരങ്ങളിൽ മനുഷ്യർ മൃഗങ്ങളെക്കാൾ മോശമാണ് നിനക്കും അതാണ് സംഭവിച്ചത്
കുറച്ചു നേരത്തിനുള്ളിൽ അവിടെ പോലീസ് വന്നിരുന്നു അവളുടെ ശരീരം കിട്ടിയെന്നും അതിൽ നിന്നും കിട്ടിയ അഡ്രസ്സിൽ നിന്നാണ് ഇങ്ങോട്ട് വന്നത് എന്നും അവർ പറഞ്ഞു
അവളുടെ അച്ഛനുമമ്മയും വാവിട്ടുകരഞ്ഞു, അവർക്ക് സഹായത്തിന് ആരും ഉണ്ടായിരുന്നില്ല എങ്കിലും അയൽക്കാർ രണ്ടുപേർ പോലീസിന്റെ കൂടെ പോയി,
അവളുടെ ശരീരം ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്യാൻ, ഫോർമാലിറ്റീസ് കഴിഞ്ഞ് നാളെ ശരീരം വീട്ടിലെത്തിക്കും
അവളുടെ സമയം കഴിഞ്ഞു കൊണ്ടിരിക്കുന്നു ദൈവദൂതൻ അവളെ ഓർമ്മിപ്പിച്ചു, അവൾ അദ്ദേഹത്തോട് ചോദിച്ചു അവസാനമായി എനിക്കൊന്ന് എന്റെ ശരീരം കാണണമെന്നുണ്ട്
ദൈവദൂതൻ അവളെയും കൂട്ടി ആ മോർച്ചറിക്ക് ഉള്ളിൽ പോയി, അവിടെ പോസ്റ്റുമോർട്ടത്തിനുള്ള ഊഴം കാത്ത് ഒരുപാട് ശരീരങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നിൽ അവളുടെ ശരീരവും
ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നു പ്രണയിച്ച തന്റെ അഖിൽ പോലും തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തിൽ തൊട്ടിട്ടില്ല തന്റെ ചുണ്ടുകളോട് അവനെന്നും ഇഷ്ടമായിരുന്നു അത് ആരോ കടിച്ചു മുറിവേൽപ്പിച്ചിരിക്കുന്നു
തന്റെ അഖിലിന് വേണ്ടി മാത്രമായി ഞാൻ മാറ്റിവച്ചിരുന്ന തന്റെ ശരീരം ആരൊക്കെയോ പിച്ചിപറിച്ചു വെച്ചിരിക്കുന്നു
അവൾ നിരാശയോടെ ദൈവദൂത നോട് പറഞ്ഞു വരൂ നമുക്ക് പോകാം
അപ്പോഴാണ് ആരോ വാതിൽ തുറന്ന് അകത്തേക്ക് വന്നത് , ആരായിരിക്കും അത് അവൾ നോക്കി, മോർച്ചറിക്ക് കാവൽ നിൽക്കുന്ന ഒരാളാണു,, ദൈവദൂതൻ എന്തോ ആലോചിച്ച് അവളോട് പറഞ്ഞു വരൂ നമുക്ക് പോകാൻ സമയമായി വേഗം
അവൾക്ക് എന്തോ പന്തികേട് തോന്നി ഒരുനിമിഷം അവിടെ തന്നെ നിന്നു, കാവൽക്കാരൻ അവളുടെ ശരീരത്തിന് അടുത്തേക്കാണ് പോയത്,
അയാൾ അവളുടെ ശരീരത്തെ എടുത്തു താഴെ കിടത്തി, അയാളുടെ വസ്ത്രങ്ങൾ അഴിച്ചു, അയാൾ ആ മൃതശരീരത്തെ ഭ്രാന്തമായി ഭോ ഗിക്കാൻ തുടങ്ങി, ദൈവദൂതനെ ഇത് നേരത്തെ അറിയാമായിരുന്നു അതുകൊണ്ടാണ് അവളെ അവിടെനിന്നും മാറ്റാൻ അദ്ദേഹം വിചാരിച്ചത്
അവൾ നിലവിളിക്കാൻ തുടങ്ങി ദുഷ്ട മാറിനിൽക്കു എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് വീണ്ടും വീണ്ടും
ദൈവദൂതൻ അവളെ കൂട്ടി പോകാൻ തുടങ്ങി അവൾ അദ്ദേഹത്തോട് ചോദിച്ചു എല്ലാവർക്കും പെണ്ണ് ശരീരം മാത്രമാണ് അല്ലേ, ഒരു ഭോ ഗവസ്തു എന്നതിൽ കൂടുതൽ ഒന്നും ഇല്ലെ ഞങ്ങൾ,,
അതിന് മറുപടിയെന്നോണം ദൈവദൂതൻ പറഞ്ഞു ഒരിക്കലുമില്ല ഒരു പെണ്ണിനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ആണുങ്ങൾ ഉണ്ട്, വരൂ ഞാൻ കാണിച്ചു തരാം
അവർ നേരെ പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു അവിടെ അഖിൽ ഉണ്ടായിരുന്നു, അവളുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുന്ന ഉണ്ടായിരുന്നു, അവൻ പറയുന്നുണ്ടായിരുന്നു,
ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു ഇപ്പോഴും ഒരു തരി പോലും കുറഞ്ഞിട്ടില്ല അവൾ നിങ്ങളെ നോക്കാനാ നിങ്ങൾക്ക് വേണ്ടിയാണ് എന്റെ സ്നേഹം പോലും വേണ്ടെന്നുവെച്ചത്, എങ്കിലും ജീവിതാവസാനംവരെ വേറൊരു പുരുഷനെയും സ്വീകരിക്കില്ലെന്നും അവൾ എനിക്ക് വാക്ക് തന്നിരുന്നു, അതുപോലെ അവളെ എന്റെ ഭാര്യയായി ഞാൻ മനസ്സാൽ സ്വീകരിച്ചതാണ് ഇനിമുതൽ അവളുടെ സ്ഥാനത്ത് ഞാൻ ഉണ്ടാവും ഞാൻ നോക്കിക്കോളാം നിങ്ങളെ
ഇതുകേട്ട് അവളുടെ അച്ഛനും അമ്മയും അവനെ കെട്ടിപ്പിടിച്ച് കരയാൻതുടങ്ങി
ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന അവളും ദൈവദൂതനും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് അവരുടെ യാത്ര തുടങ്ങി
NB: യുക്തിക്ക് നിരക്കാത്തതാണ് ഈ കഥ എന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും burn my body എന്നുള്ള ഷോർട്ട് ഫിലിം കണ്ടപ്പോൾ തോന്നിയ തീം ആണ്,
എന്റെ ഫോൺ കേടായി അതുകൊണ്ട് തെറ്റുകൾ ഉണ്ടാവും കാര്യമായി എഴുതാനും കഴിഞ്ഞില്ല,ക്ഷമിക്കണം