രചന: സുധീ മുട്ടം
“എടി മതി നിർത്ത് നിനക്ക് മാത്രമേ ഏട്ടനുള്ളോ..കുറച്ചു നാളായിട്ട് സഹിക്കുന്നു നിന്റെയീ ഒടുക്കത്തെ തളളൽ….
എന്റെ സംസാരം കേട്ടതും വൈറ്റിന്റെ മുഖമൊന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു….
” മതിയെടി ഞാൻ നിർത്തി..ഇനി നീയും തള്ളിപ്പോകരുത് നിന്റെ ഏട്ടനെക്കുറുച്ച് കേട്ടോടി മ രമാക്രി……..
എന്റെ അതേ ഈണത്തിൽ വൈറ്റും തിരിച്ചടിച്ചു… ആകെ ചമ്മിപ്പോയെങ്കിലും ഞാൻ അത് സമർത്ഥമായി മറച്ചു….
“എടി നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം…ഏട്ടന്മാരെ കുറിച്ച് സംസാരിച്ച് എനിക്ക് ബോറായി….
” എനിക്ക് എന്റെ ഏട്ടൻ മാത്രമേയുള്ളൂ വെറ്റി.അല്ലാതെ എനിക്ക് പറയാൻ മറ്റൊരാൾ ഇല്ല.അച്ഛനും അമ്മയും ഞങ്ങളെ തനിച്ചാക്കി അവർക്ക് ഇഷ്ടമുള്ള ജീവിതം കണ്ടുപിടിച്ചു. പിന്നെന്റെ ഏട്ടനാണ് എന്നെ കഷ്ടപ്പെട്ട് വളർത്തിയത്….
വൈറ്റിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. ക്ലാസ്മേറ്റ്..റൂം മേറ്റ്..പേരിലെ അടുപ്പം തന്നെയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചതും….
കോളേജ് വിട്ട് വരുമ്പോൾ മറ്റ് വിദ്യാർത്ഥികൾ ഞങ്ങളെ കളിയാക്കാറുണ്ട്….
“നാത്തൂന്മാർ വിവാഹം കഴിഞ്ഞു എന്നാ ചെയ്യുമെന്ന്….
അപ്പോൾ തന്നെ വൈറ്റ് തിരിച്ചടിക്കും…
” എന്റെ ഏട്ടൻ വൈറ്റിനെക്കൊണ്ട് വിവാഹം കഴിപ്പിക്കും.അവളുടെ ഏട്ടനെ ഞാനും കെട്ടും..അപ്പോൾ ഞങ്ങൾ തമ്മിൽ പിരിയില്ലല്ലൊ….
പിന്നെയവരൊന്നും മിണ്ടില്ല കേൾക്കണവർക്ക് മതിയായിട്ടുണ്ടാകും….
വൈറ്റിന്റെ ഏട്ടനെ കുറിച്ച് പറഞ്ഞും ഫോട്ടോ കണ്ടും എന്റെയുള്ളിൽ അവളുടെ ഏട്ടൻ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ എന്റെ ഇഷ്ടം വൈറ്റ് അറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു….
ഒരുപാട് മോഹിച്ചാൽ കിട്ടിയില്ലെങ്കിൽ അതൊരു തീരാവേദനയാണ്..ഞാനായിട്ട് എന്തിന് വെറുതെ ഓരോന്നും ആഗ്രഹിക്കുന്നത്.അതുകൊണ്ട് തന്നെയാണ് അവൾ ഏട്ടനെക്കുറിച്ച് പറയുമ്പോൾ ഞാൻ ദേഷ്യപ്പെടുന്നതും…..
“സാരമില്ലെടീ ഞാൻ വെറുതെ പറഞ്ഞതാ….
അവളെ ആശ്വസിപ്പിച്ചിട്ട് ഞങ്ങൾ റൂമിലേക്ക് നടന്നു….
അടുത്ത വേദനയിനി അനുഭവിക്കുന്നത് നാളെയാണ്.ഇന്നുകൊണ്ട് ഞങ്ങളുടെ എഞ്ചിനീയറിങ്ങ് പഠനം കഴിഞ്ഞു. നാളെയെല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിച്ചു പോകുന്നു. കോളേജിലെ പരിപാടികൾ കഴിഞ്ഞു. ഇന്ന് ഞങ്ങൾ ഹോസ്റ്റിലിലെ അംഗങ്ങൾ എല്ലാം കൂടി ചെറിയൊരു പാർട്ടി നടത്തുന്നുണ്ട്.
അതുകൂടി കഴിഞ്ഞു രാവിലെ എല്ലാവരും പിരിയും….
എന്തുകൊണ്ടോ അന്നത്തെ പ്രോഗ്രാമിൽ പങ്കെടുക്കാൻ മനസ്സ് അനുവദിച്ചില്ല.വൈറ്റിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ അതിൽ സമയം ചിലവഴിച്ചത്….
നാളെമുതൽ ഞാൻ തനിയെയാണ്..വൈറ്റില്ല അവളുടെ ഏട്ടനും.അവൾ പറയുന്ന കഥകളിൽ അവളുടെ ഏട്ടൻ എന്റെ കൂടെ ഉണ്ടെന്ന് ഫീൽ ചെയ്യുമായിരുന്നു….
ഞാനും സാധാരണ കുടുംബം. വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും ഉണ്ട്.. അച്ഛൻ എനിക്കായി സൂക്ഷിച്ച സമ്പാദ്യം എന്റെ പഠനത്തിനായി ചെലവഴിച്ചു…
” എന്തിനാടാ രാഘവാ പെൺകുട്ടികളെ പഠിപ്പിക്കാൻ ഇത്രയും പണം ചെലവാക്കുന്നത്.ഇവറ്റകളെ കെട്ടിച്ചയക്കുമ്പോഴും വീട് മുടിപ്പിച്ചേ ഇറങ്ങൂ….
പലരും അച്ഛനെ മടിപ്പിക്കുമ്പോൾ പറയാൻ അച്ഛനു മറുപടിയുണ്ട്….
“പെണ്ണാണെന്ന് കരുതി എന്റെ മോളെങ്ങും തല കുനിക്കരുത്.അവൾക്ക് എത്രയും ഇഷ്ടമുണ്ടോ അത്രയും പഠിപ്പിക്കും..പിന്നെ എന്റെ മകൾ എന്റെ വീടിന്റെ നിലവിളക്കാണെന്ന് അറിയാം.നിങ്ങളുടെയൊക്കെ വീടുകളിൽ അങ്ങനെ മുടിപ്പിക്കുന്നവർ ആയിരിക്കും…..
ശരിക്കും ഇങ്ങനെയൊരു ഫാമിലിയിൽ ജനിക്കാൻ കഴിഞ്ഞതു തന്നെയെന്റെ ഭാഗ്യമാണ്…..
അന്നുരാത്രി ഞാനും വൈറ്റും ഉറങ്ങിയില്ല.ഞങ്ങൾ ഓരോന്നും പറഞ്ഞു നേരം വെളുപ്പിച്ചു. പിരിയാൻ നേരം ഞാനും എല്ലാവരും കരഞ്ഞു.എന്നിട്ടും ആ ദുഷ്ട കരഞ്ഞില്ല വൈറ്റ് പകരം അവൾക്ക് പുഞ്ചിരി ആയിരുന്നു..ഇവളെ സമ്മതിക്കണം….
ഞാൻ വീട്ടിലെത്തിപ്പോൾ എല്ലാവരും ഹാപ്പി കൂടെ ഞാനും. പക്ഷേ ആ സന്തോഷം
രാത്രിയിൽ അവസാനിച്ചു..
” നാളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…. അമ്മ പറഞ്ഞതും ഞാൻ ഞെട്ടിപ്പോയി…
“എനിക്ക് ജോലി കിട്ടീട്ട് മതി വിവാഹം… ഞാൻ ചിണുങ്ങിയെങ്കിലും അച്ഛൻ എന്റെ വായ് അടപ്പിച്ചു…..
” വിവാഹം കഴിഞ്ഞും ജോലിക്ക് പോകാം. ചെറുക്കനു സമ്മതമാണ്….
അന്നത്തെ രാത്രി എനിക്ക് ശരിക്കും കരച്ചിൽ വന്നു. വൈറ്റിന്റെ ഏട്ടനെ ഞാൻ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു.മനസ് ശരിയാകുന്നത് വരെ ഞാൻ കരഞ്ഞു….
അന്ന് താമസിച്ചാണ് ഞാൻ എഴുന്നേറ്റത്.ഒരു ഉൽസാഹവും തോന്നിയില്ല.പെട്ടെന്ന് എന്റെ മൊബൈൽ ബെല്ലടിച്ചു..
“വൈറ്റ് കോളിങ്…..
” എടി ഞാനും ഏട്ടനും കൂടി അങ്ങട് വരുന്നുണ്ട്. നിന്നെ എന്റെ നാത്തൂനാക്കാൻ സമ്മതം ചോദിക്കാന്‍….
ഞാൻ ഉറക്കെ പൊട്ടിക്കരഞ്ഞു. ഇന്ന് തന്നെ മറ്റൊരാൾ വരുമ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നവരും വരുന്നു. എന്റെ വിവാഹം ഏറെക്കുറെ ഉറപ്പിച്ച രീതിയിലാണ് അച്ഛൻ സംസാരിച്ചതും.അച്ഛൻ ഒരു തീരുമാനം എടുത്താൽ പിന്നെ പിന്മാറില്ല….
“ഇനിയെന്ത് ചെയ്യും….”
കൃതം പതിനൊന്നിനു ചെറുക്കൻ എന്നെ കാണാനെത്തി.എനിക്ക് ചായയുമായി പോകാൻ മനസ്സ് വന്നില്ലെങ്കിലും അമ്മയെന്നെ ഉന്തിത്തള്ളി ഹാളിലേക്ക് വിട്ടു.അവിടെ ചെന്ന ഞാൻ ശരിക്കും അമ്പരന്നു പോയി…
“ഹാളിൽ ഏട്ടന്റെയും അച്ഛന്റെ കൂടെയും വൈറ്റും അവളുടെ ഏട്ടനും…എന്റെ മനസ്സ് കീഴടക്കിയവൻ….
” എന്താടി അമ്പരന്നു നിൽക്കുന്നത് ഇങ്ങ് വാ. അച്ഛൻ പറഞ്ഞവർ തന്നെയായിതും.നീയൊന്ന് ടെൻഷൻ ആകട്ടെയെന്നു ഞാൻ കരുതി…. ചിരിച്ചു കൊണ്ട് വൈറ്റ് പറഞ്ഞു….
എന്തു പറയണമെന്ന് അറിയാതെ ഞാൻ സ്വപ്നലോകത്തും….
‘”എനിക്കറിയാടി നിന്റെ മനസ് എന്റെ ഏട്ടനെ നിനക്ക് അത്രക്കും ഇഷ്ടമാണെന്ന്. അതുകൊണ്ട് കോളേജിൽ അവരോട് പറഞ്ഞയന്ന് ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നു നിന്നെ ഞങ്ങൾക്ക് തരണമെന്ന്… അവൾ അടുത്ത സർപ്രൈസ് പൊട്ടിച്ചു…
ഞാൻ അവളുടെ ഏട്ടന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു… അവിടെ എന്നോടുളള പ്രണയം വിടർന്നിരുന്നു….
“മാതാപിതാക്കൾക്ക് മക്കളുടെ ഇഷ്ടമാടീ വലുത്.അതുകൊണ്ട് നിന്നെ അങ്ങട് കൊടുക്കുമ്പോൾ വൈറ്റിനെ നമ്മൾ ഇങ്ങട് എടുക്കുന്നു. നിന്റെ ഏട്ടനെകൊണ്ട് കെട്ടിക്കുന്നൂന്ന്…
സന്തോഷം കൊണ്ട് എന്റെ മനസ്സ് നിറയുമ്പോൾ എല്ലാവരും നിറഞ്ഞ സ്നേഹത്തിൽ ആയി കഴിഞ്ഞിരുന്നു.
അവസാനിച്ചു