പഠിത്തം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ പഠന കാലത്തിലെ ഓർമ്മകളിലേക്കുo…

രചന: റിയാ അജാസ്

പാചകം അത് കലയാണ്…..

പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ചങ്ങായി ഉണ്ടായിരുന്നു…

പഠിത്തം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ പഠന കാലത്തിലെ ഓർമ്മകളിലേക്കുo….

കളിയാക്കലുകളിലേക്കും .. പൊട്ടത്തരങ്ങളിലേക്കും ….ഒക്കെ തിരിച്ചു പോകുന്നത് ഇടയ്ക്കൊക്കെ അവൻ വിളിക്കുമ്പോളാണ് ….

കുറച്ചു നാളുകൾ കൂടുമ്പോൾ ….അത് അല്ലെങ്കിൽ എന്തെങ്കിലും വിശേഷ അവസരങ്ങളിലോക്കെയാണ് അങ്ങോട്ടുo ഇങ്ങോട്ടും വിളിക്കാറുള്ളൂ …..

ഈ ഇടയായിട്ട് അവൻ ഇടയ്ക്കിടയ്ക്ക് വിളിക്കും ….

വിശേഷം വേറൊന്നുമല്ല ഓന്റെ പെണ്ണുകാണൽ തന്നെ …..അവനു ഒരു സുന്ദരി പെണ്ണിനെ വേണം …..ഓരോ പെണ്ണ് കാണൽ കഴിയുമ്പോഴും കണ്ണു വലുതല്ല ….ചെവി ചെറുതാണ് …..മൂക്ക് വലുതാണ് അങ്ങനെ ഓരോ കാരണങ്ങൾ….

ഒരു ദിവസം രാവിലത്തെ അടുക്കള ജോലികളൊക്കെ ഒതുക്കി …കുറച്ചു വിവരം ഉണ്ടാകട്ടെ എന്ന് കരുതി പത്രം വായിച്ചിരിക്കുമ്പോളാണ് ഓന്റെ കോൾ വരുന്നത്…..

ഫോൺ എടുത്ത് കഴിഞ്ഞപ്പോൾ ആള് ഭയങ്കര സന്തോഷത്തിലാണ് ….

എടീ ഇന്നലെ ഞാൻ ഒരു പെണ്ണ് കാണാൻ പോയി ….. നല്ല സുന്ദരി പെണ്ണ് …..

ആഹാ ….അത് കൊള്ളാലോ ….കണ്ണും മൂക്കും ഒക്കെ പാകത്തിനാണോ ….

പിന്നെ എല്ലാം പാകാത്തിന ….നല്ല അടിപൊളി പെൺകൊച്ച് …..പക്ഷേ നടക്കുന്ന് തോന്നണില്ല …..

എന്തുപറ്റി….. പെണ്ണിന് നിന്നെ ഇഷ്ടമായില്ലേ ….

പിന്നെ അതൊന്നുമല്ല ….ആ വർക്കൊക്കെ ഇഷ്ടായി …

പിന്നെ ….

അതല്ലാടി…. ആ പെൺകൊച്ചിനെ ഒരു ചായ തിളപ്പിക്കാൻ കൂടി അറിയില്ലെന്ന് ….

ആ ബെസ്റ്റ് …..പാപിയായ മാതാപിതാക്കളുടെ പാപിയായ മോൾ …. നീ അപ്പോൾ തന്നെ വേണ്ടെന്നു പറഞ്ഞില്ലേ ….

നീ ആക്കുന്നതാണല്ലേ …. ഒന്നുകൂടി ആലോചിക്കണം അല്ലാതെശരിയാവില്ലടീ…..

എന്ത് ശരിയാവില്ലന്ന് …..

അതെ …ഈ കണ്ണും മൂക്കും പോലെ തന്നെ ഞാൻ കല്യാണം കഴിക്കുന്ന കൊച്ചിനെ കുറച്ച് പാചകമൊക്കെ അറിഞ്ഞിരിക്കണം എന്നതും എനിക്ക് നിർബന്ധമ …..

അതെന്താ കല്യാണം കഴിഞ്ഞ ഉടനെ ഹോട്ടൽ വല്ലതും തുടങ്ങാൻ പ്ലാനുണ്ടോ ….

അതല്ലെടീ…നിനക്ക് അറിയില്ലേ കഴിഞ്ഞ 10 വർഷമായി ഈ സിറ്റിയിൽ ഞാൻ ….അന്ന് തൊട്ട് ഇന്നുവരെ ഹോട്ടൽ ഫുഡും ഫാസ്റ്റ് ഫുഡും കഴിച്ച് …എൻറെ ബോഡിയും ഹെൽത്ത് വയറും എല്ലാം ഒരു പരുവത്തിലായി …..

കല്യാണം കഴിഞ്ഞിട്ടെങ്കിലും ഹോംലി ഫുഡിലേക്ക് ഒന്ന് തിരിച്ച് പോണം ……

അച്ചോടാ ….ഫുഡ് ഉണ്ടാക്കി തരാനണെങ്കിൽ പെണ്ണ് കെട്ടണോ …..ഒരു സർവൻ്റിനെ വെച്ച പോരെ നിനക്ക് ….

അതിന് അമ്മ സമ്മതിക്കില്ല…

അത് നിൻറെ കയ്യിലിരിപ്പി ൻറെയ …..എന്നാ പിന്നെ നിൻറെ അമ്മയോട് വന്ന് നിൽക്കാൻ പറ …..

അച്ഛനെ ഇട്ടിട്ട് അമ്മ വരില്ല …..

എന്നാ പിന്നെ മോൻ പാചകം പഠിക്ക് …..അല്ലാതെ നിനക്ക് വെച്ച് വിളമ്പാൻ നീ ഇപ്പോ പെണ്ണ് കെട്ടാൻണ്ട …..

നീ കളിയാക്കാതെ ഒരു സൊലൂഷൻ പറയടി…..

പത്ത് വർഷം ഒറ്റയ്ക്ക് താമസിച്ചിട്ട് ……ഒരു ചായ ഇടാൻ നിനക്ക് അറിയുവോ…. മര്യാദയ്ക്ക് ഒരു ഓംലെറ്റ് ഉണ്ടക്കുവോ… ഇത് ഒന്നും നിനക്ക് അറിയില്ല….പിന്നെ അവൾക്ക് അറിയണമെന്ന് എന്താ നിർബന്ധം….

ആൺകുട്ടികളെ പോലെയാണോ പെൺകുട്ടികള് ….അവർക്ക് സ്വല്പം പാചകമൊക്കെ അറിഞ്ഞിരിക്കേണ്ട …..

ആര് പറഞ്ഞു …….ആൺകുട്ടിക്കും പെൺകുട്ടിക്കും വ്യത്യാസമൊന്നുമില്ല …. എല്ലാരും ഭക്ഷണം കഴിക്കുന്നവരല്ലേ….. അപ്പോ പിന്നെ പാചകവും എല്ലാരും കുറച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാ….

എനിക്കാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്തു കുടിക്കുന്നത് ഇഷ്ടമില്ല …..

പിന്നെയ പാചകം ….അരിയൽ … കഴുകല് ….വേവിക്കൽ ….ക്ലീനിങ് ഇതൊന്നും നമുക്ക് പറ്റില്ല …..

വെച്ച് ഉണ്ടാക്കി ….വിളമ്പി തന്നാൽ കഴിക്കുo…..

നിൻറെ അമ്മയെ പറഞ്ഞാൽ മതി …..വളർത്തുദോഷംഅത്രയേ പറയാനുള്ളൂ ….

മോനെ പെണ്ണ് കെട്ടാതെ ഇരിക്കുന്നതാണ് നല്ലത് …..ഈ മൈൻഡും വെച്ച് പെണ്ണുകെട്ടിയാൽ ഒരാഴ്ച കൊണ്ട് പെണ്ണ് പൊറുതി മതിയാക്കും …..

എടി …… ഞാൻ സീരിയസയിട്ട് ചോദിക്കുക ….ഇപ്പോ ഞാൻ എന്താ ചെയ്യണ്ടേ….

ഞാൻ ഒരു കാര്യം പറയാം …..ഈ പാചകം ഒന്നും ആരും നേരത്തെ പഠിപ്പിച്ച് വിടുന്നതല്ല …..അത് സാഹചര്യങ്ങൾ വരുമ്പോൾ സ്വയം പഠിക്കുന്നതാണ് ….

നിനക്കറിയോ ….. ഞാൻ കല്യാണം കഴിഞ്ഞ് വരുമ്പോ ഒരു മുട്ട പൊരിച്ചാൽ മറിച്ചിടാൻ എനിക്കറിയില്ലായിരുന്നു ….

ആ ഞാനിന്ന് ചൈനീസും അറേബ്യനുo നോർത്തും വെസ്റ്റുo ഏത് വേണേലും ഉണ്ടാക്കും …. ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചിട്ടാണോ ….അല്ല സ്വയം പഠിച്ചതാണ് …..

എല്ലാവരും അങ്ങനെയാണ് ….. സാഹചര്യം വരുമ്പോൾ പഠിക്കും …..

ഈ കാരണം കൊണ്ട് മാത്രം മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടിട്ട് അത് വേണ്ടെന്ന് വെക്കേണ്ട കാര്യമുണ്ടോ ….

നീ പറയുമ്പോലെ പാചകം അത്ര ബോറിങ് ആയ പണിയൊന്നും അല്ലാട്ടോ….അതൊരു കലയാണ് …..ആസ്വദിച്ചു ചെയ്താൽ നമുക്ക് നന്നായി എൻജോയ് ചെയ്യാൻ പറ്റും…..

പിന്നെ നീ വാചകം കുറച്ചിട്ട് ….പാചകം കുറച്ച് പഠിക്കാൻ നോക്ക് ….അത് ഭാവിയിലേക്ക് ഉപകരിക്കും …..

ഭാര്യമാർക്ക് വിലകൂടിയ ചുരിദാർ വാങ്ങിക്കൊടുക്കുന്നതിനേക്കാളും ….ട്രിപ്പ് കൊണ്ടു പോകുന്നതിനേക്കാളും ….ഒക്കെ കൂടുതലിഷ്ടം അടുക്കളയിൽ അവരെ സഹായിക്കുന്നത് തന്നെയാ …..

വെക്കാനും വിളമ്പാനും ഒരാൾ …..കഴിക്കാൻ ബാക്കിയെല്ലാവരും ….. അത് കുടുംബജീവിതത്തിൽ അത്ര രസമുള്ള ഏർപ്പാടല്ല ….ഇടയ്ക്കൊക്കെ അവരെ ഒന്ന് സഹായിച്ചു കൊടുക്കണം …..

അങ്ങനെ അവൻറെയ കല്യാണം നിശ്ചയിച്ചു ….എൻറെ ഉപദേശം സ്വീകരിച്ച് അവൻ പാചകം പഠിക്കാൻ തീരുമാനിച്ചു ….ഞാനായിരുന്നട്ടോ ഗുരു …..ഇപ്പൊ അവൻ എൻറെ ഗുരുവ …..എനിക്കറിയാത്ത പല റെസിപ്പി കളും അവനറിയാം …..

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം അവൻ വിളിച്ചപ്പോൾ പറഞ്ഞ ഒരു കാര്യമാണ് എനിക്ക് ഏറെ സന്തോഷം തന്നത് …..

എടീ നീ അന്ന് പറഞ്ഞത് ശരിയാണട്ടോ ….ഞങ്ങൾ വീട്ടിൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന സമയം …..രാവിലെയും വൈകിട്ടും പാചകവും വാചകവും മായി അടുക്കളയിൽ ചെലവഴിക്കുന്ന സമയമാണ് …..

പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും ….. കളിയാക്കുന്നതും … തമാശ പറയുന്നതും …. ….എല്ലാം അപ്പോഴാണ് ….

അവർക്ക് ഒരു മോളും കൂടി വന്നൂട്ടോ…..പാചകവും പരീക്ഷണങ്ങളുo ഒക്കെയായി അവരുടെ ജീവിതം ഹാപ്പിയാണ്….

ഇനി ഇത് വായിക്കുന്ന ഭർത്താക്കന്മാരോടാണ് …..എല്ലാ അടുക്കള ജോലികളും നിങ്ങളോട് ചെയ്യാനല്ല ….മറിച്ച്

നിങ്ങൾ വീട്ടിലുള്ളപ്പോൾ ….സാമ്പാറിന് അരിയാൻ വലിയ ബുദ്ധിമുട്ടില്ലല്ലോ….. അതൊന്ന് അരിഞ്ഞു കൊടുത്തേക്കണo……

തേങ്ങ ചുരണ്ടി വെച്ചാൽ….. മിക്സിയിൽ അരച്ചെടുക്കാൻ ഒട്ടും പാടില്ലല്ലോ….. അത് അരച്ച് കൊടുത്തേക്ക് ….

കഞ്ഞിയിൽ വെള്ളം ഇല്ലെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് …..ആ തീയും ഒന്ന് കത്തിക്ക് ….

ഇതൊന്നും പറ്റില്ലെങ്കിൽ അവർ അടുക്കളയിലായിരിക്കുമ്പോൾ കുറച്ചു സമയം അവിടെ ചെന്ന് എന്തെങ്കിലുമൊക്കെ പറ …..

പണ്ടെങ്ങോ അവരുടെ മുഖത്തുനിന്നും മാഞ്ഞുപോയി എന്ന് അവർ പരിതപിക്കുന്ന പുഞ്ചിരി ഉണ്ടല്ലോ അത് താനെ തിരിച്ചുവരും …..

കൂടെയുണ്ടെന്ന് തോന്നിയാൽ മതി….. കട്ടക്ക് കൂടെ നിന്നോളും ….. ഈ ഭാര്യമാർ അങ്ങനെയാണ്……