രചന: ഷൈനി വർഗ്ഗീസ്
ഡോക്ടറുടെ മുന്നിലിരുന്ന് ആ പെൺകുട്ടി കെഞ്ചി
പ്ലീസ് ഡോക്ടർ ഇതെനിക്കു ചെയ്തു തരണം എൻ്റെയും കുടുംബത്തിൻ്റെയും അഭിമാനത്തിൻ്റെ പ്രശ്നമാണ് പ്ലീസ് ഡോക്ടർ എന്നെയൊന്നു രക്ഷിക്കണം
തൻ്റെ കൂടെ ആരാണ് വന്നിരിക്കുന്നത്.
ആരും ഇല്ല ഡോക്ടർ ഞാൻ തനിച്ചാണ് വന്നത്.
ആരും തൻ്റെ കൂടെയില്ലാതെ ഇതു ഞാൻ ചെയ്യില്ല തന്നെ ഈ രീതിയിൽ ആക്കിയവൻ ആരാണ്
അവൻ അവനു എൻ്റെ കൂടെ വരാൻ പറ്റില്ല ഡോക്ടർ വലിയ വീട്ടിലെ പയ്യനാണ്. അവൻ്റെ വീട്ടിലറിഞ്ഞാലും പ്രശ്നമാണ്
താൻ എന്തൊക്കെയാ ഈ പറയുന്നത് തൻ്റെ വീട്ടിലും അവൻ്റെ വീട്ടിലും അറിഞ്ഞാൽ പ്രശ്നം പിന്നെ എന്തിനാ ഈ വേണ്ടാത്ത പണിക്കു പോയത്.
സംഭവിച്ചു പോയി ഡോക്ടർ
താൻ എന്തു കാരണത്താലാണ് എൻ്റെ അടുത്തേക്കു വന്നത്
എൻ്റെ കൂട്ടുകാരിയുടെ കൂടെ ഞാനിവിടെ വന്നിട്ടുണ്ട് ഇതേ ആവശ്യത്തിന് ഡോക്ടറുടെ ആശുപത്രിയിൽ ഇതു നടക്കുന്നുണ്ടെന്ന് ഞങ്ങളുടെ കോളേജിലെ എല്ലാവർക്കും ഇതറിയാം.
അവളു പറഞ്ഞതു കേട്ടപ്പോ ഡോക്ടർക്കു മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല
നാളെ താൻ ഏതെങ്കിലുമൊരു ഫ്രണ്ടിനേയും കൂട്ടി ലേബർ റൂമിലേക്കു വരു, പിന്നെ ഇത് ഇത്തിരി റിസ്ക്കുള്ള കാര്യമാണ് ബില്ല് ആദ്യം കെട്ടണം. ബില്ലു കണ്ട് ഞെട്ടരുത്
ഇല്ല ഡോക്ടർ രാവിലെ ഞങ്ങൾ എത്തും.
പ്രഗത്ഭയായ ഗൈനകോളജിസ്റ്റാണ് ഡോക്ടർ മായാവതി സ്വന്തമായി ഒരു ഹോസ്പിറ്റൽ നടത്തുന്നു. ഭർത്താവും ഡോക്ടറാണ്. ഒരൊറ്റ മകനേയുള്ളു.
അ ബോർഷൻ രഹസ്യമായി നടത്തിക്കൊടുക്കുന്നതിൽ സമർത്ഥയാണ് ഡോക്ടർ മായാവതി ഒരൊറ്റ അ ബോർഷൻ്റെ ബില്ലു മതി ആ ആശുപത്രിയിലെ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ .ചതി പറ്റിയ വമ്പൻ ടീമുകളായ കോളേജ് കുമാരികളെ രക്ഷിക്കുന്ന ദൈവമാണ് ഡോക്ടർ മായാവതി.
പിറ്റേന്ന് രാവിലെ ലെന ആശുപത്രിയിലെത്തി ലെനക്കൊപ്പം കൂട്ടുകാരി മിത്രയും ഉണ്ടായിരുന്നു.
എടി എനിക്ക് പേടിയാകുന്നു
പേടിക്കേണ്ടന്നേ ഞാനും ഇവിടെ വന്നിട്ടുള്ളതല്ലേ അന്നു നീ എൻ്റെ കൂടെ ഉണ്ടായിരുന്നതല്ലേ.
അവൻ കിഷോർ ഇവിടെ എവിടെയെങ്കിലും കാണും നീ അവനെയൊന്നു വിളിക്ക്.
ലെന കിഷോറിൻ്റെ നമ്പറെടുത്തു വിളിച്ചു.
ഹലോ കിഷോർ നീ എവിടാ എനിക്ക് പേടിയാകുന്നു.
നീ പേടിക്കേണ്ടന്നേ ഞാനിവിടെ നിൻ്റെ തൊട്ടടുത്തുണ്ട് ആശുപത്രിക്കടുത്തുള്ള ഹോട്ടലിൽ. എന്താവശ്യം ഉണ്ടേലും വിളിച്ചാ മതി.
ശരി കിഷോർ
കിഷോർ ഫോണി സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിലിലിട്ട് ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ റൂം നമ്പർ 117 ലേക്ക് പോയി.
കിഷോർ നീ എവിടെ പോയതായിരുന്നു. റൂമിലെ എ സി യുടെ തണുപ്പിൽ പുതച്ചുമൂടി കിടക്കുന്ന നന്ദന ചോദിച്ചു.
ഞാൻ പുറത്തൊന്നിറങ്ങിയതാ എൻ്റെ പെണ്ണേ എന്നും പറഞ്ഞ് അവൾ പുതച്ചിരുന്ന പുതപ്പു വലിച്ചു മാറ്റി. പുതപ്പിനുള്ളിൽ ന ഗ്നയായി കിടന്ന നന്ദന ആ പുതപ്പെടുത്ത് വീണ്ടും തൻ്റെ മേലേക്ക് ഇട്ടു. താൻ ഇട്ടിരുന്ന ടി ഷർട്ട് ഊരിയെറിഞ്ഞ് കിഷോറും ആ പുതപ്പിനുള്ളിലേക്കു കയറി.
ഈ സമയം വിറക്കുന്ന കാലുകളും ഇടിക്കുന്ന ഹൃദയവുമായി ലെന ലേബർ റൂമിലേക്കും കയറി.
തൻ്റെ ഉദരത്തിലെ ജീവൻ്റെ തുടുപ്പിനെ ഡോക്ടറുടെ മായാവതി നശിപ്പിക്കുമ്പോൾ ലെനക്ക് ” ഒട്ടും കുറ്റബോധം തോന്നിയില്ല. കോളേജ് പഠനം പൂർത്തി ആകുന്നതിനു മുൻപ് താനിങ്ങനെ ആയെന്നു വീട്ടുകാർ അറിഞ്ഞാൽ നാട്ടുകാരറിഞ്ഞാൽ നാണക്കേടാകും. എന്തായാലും കിഷോർ എന്നെ കൈവിടില്ല .ആ വിശ്വാസം ഉണ്ട് തനിക്ക് .
എല്ലാം കഴിഞ്ഞ് മയാവതി ലേബർ റൂമിൽ നിന്നിറങ്ങി തൻ്റെ ക്യാമ്പിനിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ ഓടി ഡോക്ടർ മായാവതിയുടെ ക്യാബിനിൽ എത്തി.
ഡോക്ടർ, ഡോക്ടർ
എന്താ മീര സിസ്റ്റർ
അതു പിന്നെ ഇപ്പോ അബോർട്ടു ചെയത ലെന ക്ക് ബ്ലീ ഡിഗ് പൾസ് റേറ്റു് കുറഞ്ഞു.
എന്താ പെട്ടന്ന് ഇപ്പോ ഇങ്ങനെ പേഷ്യൻ്റിനെ എത്രയും പ്പെട്ടന്ന് ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റു ഞാനങ്ങോട്ടു വന്നേക്കാം.
ഉടനെ തന്നെ ലെന ഓപ്പറേഷൻ തീയറ്ററിലേക്കു മാറ്റി ഓപ്പറേഷൻ കഴിഞ്ഞു.
മയാവതി വീട്ടിലേക്കു പോയി. വീട്ടിലെത്തിയപ്പോൾ ഭർത്താവ് Dr പ്രകാശൻ ടി.വി കണ്ടു കൊണ്ടിരിക്കുകയാണ്.
ഇന്ന് എത്ര കൊല ചെയ്തിട്ടാ വന്നിരിക്കുന്നത്.പ്രകാശ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു.
എൻ്റെ പ്രകാശേട്ടാ വേണമെന്നു വിചാരിച്ചിട്ടുചെയ്യുന്നതാണോ ഇവിടെയല്ലങ്കിൽ മറ്റൊരിടം അവരിതു ചെയ്യും.
എന്നാലും വേണ്ട മായാവതി നമുക്കും മോനും ജീവിക്കാനുള്ളത് അശുപത്രിയിൽ നിന്നു കിട്ടുന്നുണ്ട്. ഈ മഹാപാപം ഇനിയെങ്കിലും നിർത്തിക്കൂടെ
ഈ സമയം മയാവതിയുടെ കൈയിലിരുന്ന സെൽ ഫോൺ ശബ്ദിച്ചു
ഹലോ ഡോക്ടർ ഇതു മീരയാണ്
എന്താ മീരാ എന്തെങ്കിലും അത്യവശ്യം ആണോ
അതു ഡോക്ടർ ആ ലെന
എന്തു പറ്റി
ലെന മരിച്ചു.
വാട്ട് ! എന്താ ലെ ന മരിച്ചെന്നോ
അതെ ഡോക്ടർ ദാ ഇപ്പോ ഗൈനക്കോളജിസ്റ്റ് ഡോ.. സുമിത്ര ഇവിടെ ഉണ്ട്. ഡോക്ടർ ആണ് മരണം ഉറപ്പു വരുത്തിയത്.
എന്താ മായാവതി എന്തുപറ്റി ആരാ മരിച്ചത്.
ഡോ പ്രകാശൻ്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ ഡോ: മായാവതി പുറത്തേക്കു പാഞ്ഞു. പിന്നാലെ പ്രകാശനും
മയാവതിയും പ്രകാശനും ആശുപത്രിയിലെത്തുമ്പോൾ പോലീസും മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു.
ഫ്ലാഷുകൾ മിന്നി ക്യാമറയുമായി മാധ്യമ പ്രവർത്തകർ മയാവതിയുടെ ചുറ്റും കൂടി
എന്നാൽ മായാവതി അവർക്കു മുഖം കൊടുക്കാതെ ലേബർ റൂമിലേക്കു കയറി പോയി.
ലെനയുടെ .വീട്ടിൽ വാർത്ത കണ്ടുകൊണ്ടിരിക്കുകയാണ് ലെനയുടെ പപ്പ അലക്സ്.
കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിക്ഷേധിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലേക്ക് മാർച്ചു നടത്തി. വാർത്ത യോടൊപ്പം തൻ്റെ മകളുടെ ചിത്രവും ഇതു കണ്ട് ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ ആ പിതാവ് കുഴഞ്ഞു വീണു.
ഭർത്താവ് വീഴുന്നതു കണ്ട് അടുക്കളയിൽ നിന്നോടിവന്ന ഭാര്യ അലമുറയിട്ടു കരഞ്ഞു.
2 മാസം ഗർഭിണി ആയിരുന്ന ലെന വീട്ടുകാരറിയാതെ അ ബോർഷൻ നടത്തി.അമിതമായ രക്തസ്രാവമാണ് മരണകാണമെന്നു പ്രാഥമിക റിപ്പോർട്ട്.
അബോർഷൻ നടത്തിയ ഡോക്ടർ മായാവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലെനയുടെ പേരുകേണ്ട അമ്മ കരച്ചിലിനിടയിൽ ടി.വിയിലേക്ക് ഒന്നു നോക്കി. തൻ്റെ മകൾ
മോ ളേ…….
ആ അമ്മ അലറി വിളിച്ചു.
ഇപ്പോൾ കിട്ടിയ വാർത്ത ലെനയുടെ കാമുകനെയും മറ്റൊരു യുവതിയോടൊപ്പം ഹോട്ടൽ മൂൺ ലൈറ്റിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
മയാവതി മോനെ രക്ഷിക്കാൻ വേണ്ടിയാണ് ലെനയെ കൊണ്ട് നിർബദ്ധിച്ച് അ ബോർഷൻ നടത്തുന്നിടയിലാണ് മരണം സംഭവിച്ചതെന്ന് പോലീസ്
തൻ്റെ മകൻ പോലീസ് അകമ്പടിയോടെ മറ്റൊരു പെൺകുട്ടിക്കൊപ്പം നടന്നു വരുന്നതു കണ്ട് മയാവതി ഞെട്ടി.
തൻ്റെ മകൻ്റെ കുഞ്ഞിനെയാണോ താൻ ഇത്തിരിമുൻപ് ഇല്ലാതാക്കിയത്. തൻ്റെ മോനെ സ്നേഹിച്ച് വിശ്വസിച്ച് എല്ലാം സമർപ്പിച്ച പെണ്ണാണോ തൻ്റെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് മരണപ്പെട്ടത്.
ഓർക്കാൻ പറ്റുന്നില്ല
കാമുകി മരണത്തോടു മല്ലിടുമ്പോൾ കാമുകൻ മറ്റൊരു യുവതിക്കൊപ്പം ഹോട്ടലിൽ. മകൻ ചെയ്ത തെറ്റുകൾ ഇല്ലാതാക്കുന്നത് ഡോ മായാവതിയുടെ ആശുപത്രി അടുച്ചുപൂട്ടി.
മകൻ കിഷോറിനെതിരെ പല പെൺകുട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
അമ്മയേയും മകനേയും പോലീസ് അറസ്റ്റു ചെയ്തു.
ടി.വിയിലെ വാർത്തകൾ കേട്ടിരുന്ന മതാപിതാക്കൾ തങ്ങളുടെ മക്കൾ സുരക്ഷിതരാണന്ന് ഉറപ്പു വരുത്തി.
പോസ്റ്ററുമോർട്ടത്തിന് ശേഷം ലെനയുടെ മൃതദേഹം വീട്ടിലെത്തിച്ചു.
ആ വിടിലെ രംഗം കണ്ടു നിൽക്കാനായില്ല ആ നാട്ടുകാർക്ക് ആ അമ്മയുടെ നിലവിളി കേട്ട് ആ ഗ്രാമം കരഞ്ഞു.
ഈ സമയം കിഷോറിനൊപ്പം അറസ്റ്റു വരിച്ച നന്ദനയുടെ വീട്ടുകാർ വാർത്തയിൽ തൻ്റെ സഹോദരിയെ കണ്ട് സഹോദരൻ എന്തു ചെയ്യണമെന്നറിയാതെ. റൂമിനകത്തു കയറി വാതിലടച്ചു.
അവസാനിച്ചു.
ഈ കഥ പൂർത്തിയാക്കാൻ കഴിയില്ല
എന്തു പറ്റി നമ്മുടെ പുതിയ തലമുറക്ക് ശരീരം വികാരത്തിന് അടിമപ്പെടുന്നതിനു മുൻപ് വിവേകത്തോടെ ചിന്തിക്ക്.(കൗമാര കുട്ടികൾ മാത്രമല്ല വിവാഹിതരും ) വിവാഹിതേതര ബന്ധങ്ങൾ കൂടുന്ന കാലം കൂടിയാണ് ഇന്ന് .മക്കളേയും ജീവിത പങ്കാളിയേയും കൊല്ലാൻ വരെ മടിയില്ലാത്ത കാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്.