സ്വന്തം കടയിൽ കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന ഷൈജവും കൂട്ടുകാരൻ രാഗേഷും അതുകണ്ടു പെട്ടെന്ന് നിശബ്ദരായി…

_upscale

വഴി തെറ്റുമ്പോൾ…

രചന: വിജയ് സത്യ

::::::::::::::::::::

എടാ ചുമ്മാതിരി….ദേ ഒരു മധുര നാല്പതുകാരി ഇങ്ങോട്ട് വരുന്നുണ്ടു…

സ്വന്തം കടയിൽ കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന ഷൈജവും കൂട്ടുകാരൻ രാഗേഷും അതുകണ്ടു പെട്ടെന്ന് നിശബ്ദരായി.

ഓഫീസിൽ വിട്ട് വീട്ടിൽ പോകാൻ നേരം ശോശാമ്മ ആ കടയിൽ കയറാൻ തീരുമാനിച്ച് അങ്ങോട്ട് ചെല്ലുകയായിരുന്നു..

എന്താ  വേണ്ടത് ചേച്ചി..കടക്കാരൻ ഷൈജു ചോദിച്ചു…

രണ്ടു ബ്ലേഡ് വേണം…ഷൈജു രണ്ടു ലേസർ ബ്ലഡ് അകത്തു നിന്നും എടുത്ത് കൊടുത്തു കാശ് വാങ്ങി…

അവർ പോയപ്പോൾ കൂട്ടുകാരൻ രാഗേഷിന് സംശയം..

ഇനി വല്ല ആ ത്മഹത്യ ചെയ്യാൻ ആവുമോ…

അതിനൊന്നും ആയിരിക്കില്ല..ഷൈജു പറഞ്ഞു..

പിന്നെ?

മറുപടി പറയാതെ ഷൈജു ഒന്നു പുഞ്ചിരിച്ചു..

അവനുദ്ദേശിച്ച കാര്യം പിടി കിട്ടിയത് പോലെ രാഗേഷും ചിരിച്ചു..

************

എടീ ശോശാമ്മേ…ചായ എടുത്തു വയ്ക്കടി…

ഒരു ചെറിയ ബിസിനസുകാരനായിരുന്നു വിവാഹം കഴിച്ച് അവസരത്തിൽ ലഘുലേശൻ…

പക്ഷേ ഇപ്പോൾ ബിസിനസിൽ എന്തോ പ്രശ്നമുണ്ട്. ഭാര്യയെ അറിയിച്ചിട്ടില്ല..

രാവിലെത്തന്നെ ഭാര്യയെ പേടിപ്പിച്ചു പ്രാതൽ ഒക്കെ കഴിച്ചു ലഘുലേശൻ നേരെ ബസ്സ് കയറി കുന്നം പുഴ സ്റ്റോപ്പിൽ ഇറങ്ങും..

അവിടെ റോഡരീകിൽ അല്പം നടന്നാൽ വിവറേജ് കോർപ്പറേഷന്റെ വലിയ ബോർഡ് കാണാം..

അവിടെ എത്തിപ്പെട്ടാൽ രക്ഷപ്പെട്ടു…ക്യു നിന്നു ഓരോ തവണയും മാക്സിമം സാധനം വാങ്ങിച്ചു കൊടുക്കലാണ് പുള്ളിയുടെ പണി..

ബാലൻസ് ഉള്ള പത്തോ ഇരുപതോ പുള്ളിക്ക് കിട്ടും…ഗൾഫുകാരന്മാർ ആണെങ്കിൽ ചിലപ്പോൾ അമ്പതും നൂറും കിട്ടും..കിട്ടണ കാശു കൂട്ടി പുള്ളി വാങ്ങി കഴിക്കും..ഒക്കെ കുടിച്ചു പൂസായി വൈകിട്ട് വീട്ടിൽ വരും.

ഇതിനകത്ത് എന്താ ഇത്രയും മൃദുലം…?

ആ എനിക്കറിയില്ല…

അയാൾ ഭാര്യയോട് ചോദിച്ചപ്പോൾ ഭർത്താവിന്റെ പ്രവർത്തികൾ നോക്കാതെ മറ്റേവിടേയോ ശ്രദ്ധിക്കുന്ന ഭാര്യ അലക്ഷ്യമായി പറഞ്ഞു..

വളരെ കഷ്ടപെട്ടാണ് അയാൾ അതിനകത്തു കൈ കടത്തിയത്…

ഭാര്യയുടെ കാഴ്ചപ്പാടിൽ അയാൾക്ക് അതിന്റെ യാതൊരു ആവശ്യവും ഇല്ല…

വിവാഹം കഴിഞ്ഞു നാളിതുവരെയായി ഇത്തരം ശീലങ്ങൾ ഒന്നുമില്ലായിരുന്നു..ഇയടുത്താണ് തുടങ്ങിയത്..അവൾക്കും ആദ്യമാദ്യം അത്ഭുതമായിരുന്നു…ജീവിതത്തിലെ ഒരു തമാശയായിട്ടേ കണ്ടിട്ടുള്ളൂ.. താൻ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല..തന്റെ മൗനം അയാൾക്ക് കൂടുതൽ ആവേശം പകരുകയിരുന്നെന്നു പോകേപോകെ മനസിലായി. പിന്നെ പിന്നെ പലരും പറഞ്ഞറിഞ്ഞു താനാസത്യം…ഈ ഒരു ആശ്രയം മാത്രമേയുള്ളൂ ഇനി ആൾക്ക് ജീവിതത്തിൽ…വേറൊന്നിനും കഴിയില്ല..വിരലുകൾ കൊണ്ടു തപ്പിനോക്കി അയാളുടെ കൈയിൽ വേണ്ടത് കിട്ടിയപ്പോൾ അയാൾ സിബ് വലിച്ചു അടച്ചു ഭാര്യയെ പതുക്കെ തലയുയർത്തി നോക്കി…ആ കണ്ണിൽ ഒരു തുടം കണ്ണീർ വിതുമ്പി നിൽക്കുന്നത് അയാൾ കണ്ടില്ല…അയാൾ ധൃതിയിൽ ബെഡ്‌റൂമിന്റെ കതക് തുറന്ന് പുറത്തേക്ക് കടന്നു..അതു നോക്കി അവൾ നെടുവീർപ്പിട്ടു..

തരക്കേടില്ലാത്ത ഒരു ബിസ്സിനെസ്സ് നടത്തികൊണ്ട് പോയിരുന്ന ആളാണ്…ഒക്കെ തകർന്നു ഇപ്പോൾ ഭാര്യയുടെ വാനിറ്റി ബാഗിൽ കയ്യിട്ടു കുന്നം പുഴ ടൗണിലേക്ക് ബസ് കയറി പോകുവാനുള്ള കാശു എടുക്കുകയാണ്…

പതിവ് പോലെ ഭാര്യ ഓഫീസിൽ നിന്നും വൈകിട്ട് വീട്ടിൽ വന്നപ്പോൾ ബാഗിൽ പ്രതീക്ഷിച്ചിടത്തു കാശു കാണാഞ്ഞത് കൊണ്ടു ആ ബാഗിനകത്തെ അറയ്ക്കുള്ളിലുള്ള വേറൊരു അറയിൽ വെച്ച കാശു എടുക്കാൻ കൈ ഇട്ടപ്പോഴാണ് അയാൾ അങ്ങനെ ചോദിച്ചത്..കാശു കൈയിൽ കിട്ടിയ ഉടനെ അതെടുത്ത് അയാളുടെ പോക്കറ്റിലിട്ടു…നേരെ കട്ടിലിൽ കയറി ഉറക്കമായി….വേഗം ഉറങ്ങിയിട്ട് വേണം നാളെ രാവിലെ എണീറ്റ് വിവറേജ് കോപ്പറേഷൻലേക്ക് പോവാൻ…

അവൾ തീർച്ചപ്പെടുത്തി..ഈ മനുഷ്യൻ ഒരു അധഃപതനത്തിന്റെ വക്കിലാണ്…ഏതൊരു മനുഷ്യനും ജീവിതകാലയളവിൽ ഇതുപോലൊരു ഘട്ടം കടന്നുവന്നേക്കാം…പണമിടപാടുകളിൽ വളരെ അച്ചടക്കവും സുതാര്യമായ പെരുമാറ്റവും തന്നോടു കാണിച്ച ഈ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി..

എങ്ങനെയായാലും ഭർത്താവിന്റെ ക ള്ളുകുടി മാറ്റിയേ പറ്റൂ….ശോശാമ്മ മനസ്സിലുറപ്പിച്ചു..

*************

അങ്ങനെയാണ് അന്ന് വൈകിട്ട് ജോലി വിട്ടു വരുമ്പോൾ തന്റെ പദ്ധതി നടപ്പിലാക്കാൻ വേണ്ടി ആ കടയിൽ കയറിയത്..

പതിവുപോലെ ഇന്നും വിവറേജ് കോർപ്പറേഷനിൽ നിന്നും അന്നത്തെ ജോലി കഴിഞ്ഞു വൈകിട്ട്  വന്ന ലഘുലേശൻ പതിവ് പോലെ നാളെ രാവിലെ പോകാനുള്ള ബസ് കൂലിക്കായി ഭാര്യയുടെ ബാഗിൽ കയ്യിട്ടു. ശോശാമ്മ താൻ വാങ്ങിയ ലേസർ ബ്ലേഡ് പൊടിയാക്കി ആ ബാഗിനകത്ത് വച്ചിട്ടുണ്ടായിരുന്നു. അതൊക്കെ ലഘു ലേശന്റെ  കയ്യിൽ കൊണ്ട്, കൈവിരലുകൾ എല്ലാം മുറിഞ്ഞു..ചോര ഒഴുകി തുടങ്ങി…

എടി കാ ല മാടി ഇനി എന്നെ കൊ.ല്ലാൻ വേണ്ടിയിട്ടാണ് ഇതിനകത്ത് ബ്ലേഡ് പൊടിച്ചുവെച്ചതു…

ശോശമ്മ തന്നെ ലഘുലേശനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി മുറിവ് പറ്റിയ ശേഷം ലഗുലേശാൻ മ ദ്യപിച്ചിട്ടില്ല

മ ദ്യാസക്തി മാറിയപ്പോൾ ലഘുലേശൻ അവന്റെ ജോലി കാര്യങ്ങൾ  വീണ്ടും ശ്രദ്ധിച്ചു തുടങ്ങി…വേണ്ടെന്ന സഹായം ശോശാമ്മയും ചെയ്തപ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ ആയി…

❤❤