സ്നേഹം നമ്മൾ കൊടുത്തു വാങ്ങേണ്ടതാണ്? അവർ ജോലി കഴിഞ്ഞു വരുമ്പോൾ ഇത്തിരി സമാധാനം കൊടുത്താൽ മതി…

_upscale

രചന: Shivadasan Pg

:::::::::::::::::::

എടീ ശാന്തേ!നീ അറിഞ്ഞോ നമ്മുടെ മേരിക്കുട്ടി ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു?

രമണി തൊഴിലുറപ്പ് പണിക്കിടെ ശാന്തയോട് സ്വകാര്യമായി പറഞ്ഞു.

നീ കണ്ടോ അവളെ?

ഉം ഞാൻ കണ്ടു കുറച്ചു നാളായി അവൾ ഇവിടെ വന്നു നിൽക്കുന്നു.

അപ്പോൾ കുട്ടികളോ?

കുട്ടികളെയും അവൾ കൊണ്ടു വന്നു.

എന്നിട്ട് അവൾ എന്ത്‌ പറഞ്ഞു?

അതൊന്നും പറയണ്ടാടീ! അവളുടെ തള്ളിനു മാത്രം ഒരു കുറവുമില്ല?

എന്തേ!

തടിച്ചു കൊഴുത്തു ഇരുന്ന അവളിപ്പോ ഓവിലിട്ടു വലിച്ചത് പോലെ ആയി. ഞാൻ ചോദിച്ചു നീ വല്ലാണ്ട് ക്ഷീണിച്ചു പോയല്ലോടീ എന്ന്. അപ്പോൾ അവള് പറയാ അതു ഞാൻ ഇപ്പോൾ എക്സേർസൈസ് ചെയ്തു ശരീരം കുറച്ചതാണ് എന്ന്? ഇപ്പോൾ അവൾ അമ്മിയിൽ അരച്ച് ഉരലിൽ ഇടി ഒക്കെ ആണത്രേ ഭക്ഷണം പാചകം ചെയ്യുന്നത്?

അത് ചിലപ്പോൾ ശരിയായിരിക്കും നീ വെറുതെ പരദൂഷണം പറയണ്ട രമണീ?

ഉണ്ട!നീ ഒന്ന് പോയെ? അവളുടെ കെട്ടിയോൻ വർഗീസേട്ടനെ അറിയാത്തവർ ആരെങ്കിലും ഉണ്ടോ നമ്മുടെ നാട്ടിൽ. അയാൾ ദിവസവും ആ ട്ടി റച്ചിയും പോ.ത്തി റച്ചിയും കോഴിയും മീനും കൊണ്ടു പോകുന്നത് എല്ലാവരും കാണുന്നതല്ലേ? അത് തിന്നിട്ടു അവൾ തടിച്ചു കൊഴുത്തു. എന്നിട്ട് ഇപ്പോൾ പറയാ അത് അയാൾ ഇടിച്ചിട്ട് നീര് ആയിരുന്നത്രെ? ഇപ്പോൾ ഷീണിച്ചപ്പോ പറയുന്നു അവൾക്കു അമ്മീല് അരച്ച് കഴിച്ചാലേ രുചിയുള്ളത്രെ? ശരീരം കുറക്കാൻ വേണ്ടിയാണ് അവൾ അങ്ങനെ ചെയ്യുന്നത് എന്ന്?വർഗീസേട്ടൻ അവളോട്‌ അമ്മീല് അര ക്കാൻ പറയുമ്പോൾ അവൾ കൂട്ടാക്കാതെ മിക്സിയും മറ്റെല്ലാ വീട്ടു ഉപകരണങ്ങളും വാങ്ങിപ്പിച്ച അവൾക്കു ഇപ്പോൾ അതെല്ലാം കാണുന്നത് അലർജി ആണത്രേ? ഇതെല്ലാം ഉണ്ടായിട്ടും എന്താ കാര്യം രമണീ കുടുംബത്തു സമാധാനം ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഉണ്ടോ? എടീ എന്റെ ഭർത്താവും കുടിക്കും നിന്റെ ഭർത്താവും കുടിക്കും. കുടിക്കുന്ന ഭർത്താക്കന്മാർ എല്ലാവരും മോശമാണെന്നാണോ?എന്റെ ഭർത്താവ് കുടിക്കുമെങ്കിലും എന്നോട് സ്നേഹത്തിനു ഒരു കുറവുമില്ല. പിന്നെ വർഗീസേട്ടൻ കുടിക്കാത്ത ഒരു മനുഷ്യൻ ആയിരുന്നു എന്ന് എന്റെ കെട്ടിയോൻ പറയാറുണ്ട്?വിവാഹത്തിന് ശേഷമാണ് അയാൾ കുടിച്ചു തുടങ്ങിയത്? അയാളുടെ അമ്മയെ നോക്കാൻ അവൾക്കു കഴിയില്ലത്രേ? അതിനു വെടിപ്പില്ല വൃത്തിയില്ല എന്ന് പറഞ്ഞു എന്നും അതിനെ വഴക്ക് പറയും. അതിനു നേരാം വണ്ണം ഭക്ഷണം കൊടുക്കില്ല. അതിന്റെ പേരിൽ ആണ് അയാൾ അവളോട്‌ വഴക്ക് ഇട്ടിരുന്നത്? അതിനെ വല്ല അനാഥ മന്ദിരത്തിലും കൊണ്ടാക്കാൻ പറഞ്ഞു അവൾ അയാളോട് ദേഷ്യപ്പെട്ടു. സഹിക്കാൻ കഴിയാതെ അയാളൊന്ന് പൊട്ടിച്ചു. അതിനാണ് അവൾ ഇറങ്ങി പോന്നത്?

ഇപ്പോൾ അവൾ കിടന്നു അനുഭവിക്കുന്നില്ലേ? ഇപ്പോൾ അവൾ സ്വതന്ത്രയായി അത്രേ? ഇതാണോ സ്വാതന്ത്ര്യം? വിട്ടുവീഴ്ചകൾ ചെയ്തു മുമ്പോട്ട് പോയാലെ ജീവിതം മുമ്പോട്ട് പോകുകയുള്ളൂ ശാന്തേ? പുരുഷൻ നമ്മളെ സ്നേഹിക്കണം സ്നേഹിക്കണം എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവരെന്താ!സ്നേഹം വല്ലായിടത്തും നിന്ന് കുഴിച്ചു എടുക്കുന്നതാണോ? സ്നേഹം നമ്മൾ കൊടുത്തു വാങ്ങേണ്ടതാണ്? അവർ ജോലി കഴിഞ്ഞു വരുമ്പോൾ ഇത്തിരി സമാധാനം കൊടുത്താൽ മതി അവർ നമ്മളെ താനെ സ്നേഹിച്ചു കൊള്ളും. സമാധാനം ഇല്ലാത്ത പുരുഷന്മാരിൽ ആണ് സ്നേഹത്തിന്റെ ഉറവ വറ്റി പോകുന്നത്? എന്തായാലും അവളുടെ ജീവിതം കണ്ടു എനിക്ക് അൽപ്പം അസൂയ ഉണ്ടായിരുന്നു അതിപ്പോ മാറിക്കിട്ടി…