രചന: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ)
::::::::::::::::::::::::::
തന്റെ മാതാപിതാക്കളുടെ സ്നേഹത്തെ തട്ടിതെറിപ്പിച്ചുകൊണ്ടു അവൾ ഉറക്കെ പറഞ്ഞു എനിക്ക് എന്റെ കാമുകന്റെ കൂടെ പോകണം….
പ്രായപൂർത്തി ആയതിനാൽ ജഡ്ജി അവളുടെ ആ വാക്കുകൾക്ക് വില കല്പിച്ചു….
കോടതിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അവളുടെ കാലുകളിൽ മുറുകെ പിടിച് പൊട്ടിക്കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു മോളെ നീ പോവല്ലേ..എന്റെ പൊന്ന് മോളെ നീ പോവല്ലേ…
അത്രയും നാൾ വളർത്തി വലുതാക്കിയ ആ സ്നേഹത്തെ തള്ളിപറഞ്ഞുകൊണ്ട് ഇന്നലെ കണ്ടവന്റെ സ്നേഹത്തിന് വിലയിട്ട് അവൾ പറഞ്ഞു വിടമ്മേ എനിക്ക് പോകണം…
എനിക്ക് നിങ്ങളെക്കാൾ വലുത് എന്റെ കാമുകനാണ്….
കൈ കൈകൾ തട്ടിമാറ്റാൻ ശ്രെമിച്ചിട്ടും കാലുകളിൽ നിന്ന് പിടി വിടാതെ ആ അമ്മ വീണ്ടും പറഞ്ഞു എന്നെ പൊന്ന് മോളെ പോവല്ലേ നീ….
ആ അമ്മയുടെ ദയനീയമായ കരച്ചിൽ കേട്ട് ചുറ്റിനും നിന്നവരുടെ കണ്ണ് നിറഞ്ഞപ്പോളും അവളുടെ കണ്ണുകളിൽ തന്റെ കാമുകനോടുള്ള തീവ്രമായ പ്രണയം ആയിരുന്നു…
ആ അമ്മയുടെ കണ്ണുനീരിന് മഴവെള്ളത്തിന്റെ വിലപോലും വെക്കാതെ അവൾ തന്റെ പ്രിയപ്പെട്ട കാമുകനൊപ്പം പോയി…
ആ അമ്മയുടെ കണ്ണുനീരിന്റെ ശാബം അവളെ വേട്ടയാടാൻ അതികം വൈകേണ്ടി വന്നില്ല….
തന്റെ കാമുകന്റെ വീട്ടുകാർ അവളെ സ്വീകരിക്കാൻ തയ്യാറായില്ല…കാമുകനോടുള്ള വിശ്വാസം കൊണ്ട് അവൾക്ക് ഒരു തരിപോലും സങ്കടം വന്നില്ല…
ഒരു ലോഡ്ജിന്റെ നാല് ചുവരുകൾക്കുള്ളിൽ അവർ അന്തിയുറങ്ങി…അവന്റെ ആ സ്നേഹത്തിന് രണ്ട് രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു…
കുത്തുവാക്കുകൾ പറഞ് അവൻ അവളെ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു….
അവസാനം കൂടെ ജീവിച്ചാൽ ജീവഹാനി വരെ സംഭവിക്കാം എന്ന് പറഞ് അവൻ അവളെ ഉപേക്ഷിച്ചു….
എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവളെ പോലെ ജീവിക്കേണ്ട ഗതികേട് ഓർത്തു അവൾ അവളെത്തന്നെ ശബിച്ചു….
സ്നേഹം കൊണ്ട് എന്നും തോല്പിച്ചിട്ടുള്ള അവളുടെ മാതാപിതാക്കളെ ഓർത്ത് അവൾ ഒരുപാട് പൊട്ടിക്കരഞ്ഞു….
ആ ത്മഹത്യ ചെയ്യാൻ തുനിഞ്ഞ അവളുടെ മുന്നിൽ കാലിൽ വീണ് കരഞ്ഞ ആ അമ്മയുടെ മുഖമായിരുന്നു….
ആ ശ്രമം ഉപേക്ഷിച്ച അവൾ ആ അമ്മയുടെ മുന്നിലേക്ക് ചെന്ന് ആ കാലുകളിൽ വീണ് മാപ്പിരന്നു…
സ്നേഹം കൊണ്ട് എന്നും തോല്പിച്ചിട്ടുള്ള ആ അമ്മയും അച്ഛനും അവളോട് പറഞ്ഞു ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞങ്ങൾക്ക് നിന്നെ കളയാൻ പറ്റുവോ….
ഒരു കഥയ്ക്ക് അപ്പുറം ഇത് ആരുടെയൊക്കെയോ ജീവിതം ആയിരുക്കാം…..ആയതിനാൽ സാങ്കല്പികത്തിൽ ഒതുക്കുന്നില്ല…
ആത്മാർത്ഥമായ പ്രണയമാണെങ്കിൽ ഈ ലോകം തന്നെ നിങ്ങൾക്ക് എതിരെ തിരിഞ്ഞാലും നിങ്ങൾ ജീവിതം കൊണ്ട് ജയിച്ചു കാട്ടും….ഒരു പക്ഷെ തോറ്റാൽ മനസ്സിലാക്കുക അതൊരിക്കലും പ്രണയമായിരുന്നില്ല….