രചന: ഷാൻ കബീർ
::::::::::::::::::::::
ഭാര്യക്ക് ഒരു ആക്ടീവ മേടിച്ച് കൊടുത്തപ്പോൾ വീട്ടിൽ ആകെ പ്രശ്നം
“ഇജ്ജെന്ത് പണിയാ ഷാനേ കാണിച്ചേ…? നമ്മളെ കുടുബത്തിന് ചേർന്നതല്ലാട്ടോ ഇതൊന്നും”
ഉപ്പയും ഉമ്മയും കട്ട കലിപ്പ്. വീട്ടിൽ ഉപ്പാന്റെ ഉമ്മയുടെ വല്ലിമ്മാന്റെ അനിയത്തിയുടെ മകന്റെ മോളുടെ മോളും ഭർത്താവും വന്നിട്ടുണ്ട്. എന്നെ കണ്ടതും അവര് എന്നെയൊന്ന് തറപ്പിച്ച് നോക്കി
“ഇജ്ജ് ഈ കുടുബത്തിന് ചീത്തപ്പേര് ഉണ്ടാക്കിവെക്കും ല്ലേ…ഷാനോ”
ഞാനാ ത ള്ളയെ അടിമുടിയൊന്ന് നോക്കീട്ട് ഉപ്പയെ നോക്കി
“എന്താ ഉപ്പാ പ്രശ്നം…? എനിക്കൊന്നും മനസിലാകുന്നില്ല”
“ഇജ്ജ് അന്റെ പെണ്ണുങ്ങക്ക് സ്കൂട്ടർ വാങ്ങി കൊടുത്തത് മ്മളെ കുടുംബത്ത് ആകെ പ്രശ്നായിക്ക്ണ്”
“എന്ത് പ്രശ്നം…?”
“പെണ്ണുങ്ങളെ ഇങ്ങനെ അഴിച്ച് വിട്ടാൽ ശരിയാവൂല…അതന്നെ”
ഷാൻ ഉപ്പയേയും ഉമ്മയേയും നോക്കി പുഞ്ചിരിച്ചു
“ഇങ്ങളെന്താ ഇങ്ങനൊക്കെ പറയുന്നേ…? ഒരു പെണ്ണ് ആക്ടീവ ഓടിക്കുന്നതാണോ ഇത്രേം വലിയ പ്രശ്നം…?”
ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി
“ഇജ്ജ് വെറുതേ തർക്കുത്തരം പറയാൻ നിക്കേണ്ട…അന്റെ പെണ്ണുങ്ങള് ഇങ്ങനെ സ്കൂട്ടറിൽ ചുറ്റിക്കറങ്ങി നാട്ടുകാരെകൊണ്ട് പറയിച്ചാൽ പിന്നെ ഇതൊന്നും ആവൂല ഞങ്ങളെ സ്വഭാവം”
ഉമ്മ പറഞ്ഞ് നിറുത്തിയതും ഉപ്പാന്റെ വകേലുള്ള കുടുംബക്കാരത്തി ത ള്ള ഷാനിനെ നോക്കി
“പെണ്ണുങ്ങളെ നിലക്ക് നിർത്താൻ പഠിക്കണം ഷാനോ. അല്ലാതെ ഇങ്ങനെ പെൺകോ ന്തനെ പോലെ അവളുടെ ചുരിദാറും മണപ്പിച്ച് നടന്നാൽ ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ ധൈര്യം കിട്ടും”
ഒന്ന് നിറുത്തിയിട്ട് ആ ഏഷണിക്കാരത്തി തള്ള ഷാനിന്റെ കണ്ണിലേക്ക് നോക്കി
“പെണ്ണെന്നാൽ ഭർത്താവിന് വെച്ചുണ്ടാക്കി കൊടുത്ത് അവന്റെ കുട്ടികളെ പെറ്റ്, വീടൊക്കെ വൃത്തിയാക്കി, അന്യ പുരുഷന്റെ മുഖത്ത് പോലും നോക്കാതെ അടങ്ങി ഒതുങ്ങി വീടിന്റെ പുറത്തിറങ്ങാതെ ജീവിക്കണം”
അതുവരെ ക്ഷമിച്ച് നിന്ന ഷാൻ ആ ത ള്ളയെ നോക്കി കണ്ണുരുട്ടി
“ത.ള്ളേ, വല്ലോം വേണേൽ ഉമ്മാന്റെ കയ്യിൽ നിന്നും മേടിച്ചിട്ട് മിണ്ടാതെ പൊയ്ക്കോണം. അല്ലാതെ ഇമ്മാതിരി കുത്തിത്തിരുപ്പും കൊണ്ട് ഇനി ഈ വഴിക്ക് വന്നാൽ… പ്രായം ഞാൻ നോക്കൂല, പച്ച തെ റി ഞാൻ പറയും”
ഷാൻ പറഞ്ഞ് തീർന്നതും ഉമ്മ ദേഷ്യത്തോടെ അവനെ നോക്കി
“ഇജ്ജ് ആരോടാ പറയുന്നേ അറിയോ അനക്ക്…അന്റെ പ്ര സ.വത്തിന് നിന്ന ആളാ ഇത്”
“ഏത് ആളാണേലും ശരി. ഇന്നലെ വരെ എന്റെ പെണ്ണുങ്ങക്ക് ആക്ടീവ മേടിച്ചതിനെ പറ്റി സന്തോഷത്തോടെ സംസാരിച്ചിരുന്ന ഉപ്പയും ഉമ്മയും ഇപ്പൊ അത് മാറ്റി പറയാൻ കാരണം ഈ ത ള്ളയാണ്. ഇതുപോലുള്ള ആളുകൾ കാരണം ഒരുപാട് കുടുംബങ്ങൾ തകർന്നിട്ടിട്ടുണ്ട്. വെറുതേ ഓരോ ഏഷണി പറഞ്ഞ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പാഴ് ജന്മങ്ങൾ”
ആ ത ള്ള കരഞ്ഞോണ്ട് എന്റെ തൊട്ടപ്പുറത്തുള്ള മൂത്താപ്പയുടെ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്കെന്തോ ഒരു കുറ്റബോധം. ഒന്നുമില്ലേലും പ്രായമായ ആളല്ലേ. ഞാൻ അവരോട് മാപ്പ് പറയാൻ തീരുമാനിച്ചു. ഞാൻ മൂത്താപ്പയുടെ അടുക്കള വഴി വീട്ടിലേക്ക് കയറുമ്പോൾ കേൾക്കുന്നത് ആ തള്ള വല്ലിമ്മാനോട് സംസാരിക്കുന്നതാണ്
“ന്റെ ഹജ്ജുമ്മേ, ഇങ്ങളെ മരോളെപ്പോലത്തെ ഒരു സാധനം…ഇരുപത്തിനാല് മണിക്കൂറും ഫോണിലാ…ഒരാള് ഈ വീട്ടിൽ വന്നാൽ അറിയപോലുംല്ലാ…ഞാൻ തന്നെ എത്ര വിളിച്ചിട്ടാ വാതിൽ തുറന്ന് തന്നേ…ഇങ്ങളൊരു പാവയിട്ടല്ലേ അവളെ സഹിക്കുന്നത്”
പഞ്ചപാവമായിരുന്ന എന്റെ മൂത്തമ്മയെ കുറിച്ചാണ് ആ ത.ള്ള പറയുന്നത്. ഇതുപോരെ ഒരു കുടുംബം തകരാൻ. ഇങ്ങനെയുള്ള നെഗറ്റീവ് വൈബ് വിതറുന്ന ഒരുപാട് കീടങ്ങൾ ഈ കാലഘട്ടത്തിലും ഉണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം…