രചന : അച്ചു
::::::::::::::::::::::::
നേരം സന്ധ്യയോട് അടുക്കുന്നു..അച്ചു കൈയിലെ ചായകപ്പുമായി വഴിയിലെ കല്പടവുകളിൽ ചെന്നിരുന്നു ചെറിയൊരു കാറ്റുവിശുന്നുണ്ട് അവ ഉറങ്ങാൻ തുടങ്ങുന്നവരെ ശല്യം ചെയ്യാതെ തലോടിപോയി. അവളുടെ ചുണ്ടുകളിൽ ഏതോ ഒരു സംഗീതം തത്തികളിക്കുന്നുണ്ട് ഏതെന്നറിയാൻ അരികിലെ ചെടികൾ അവളുടെ അടുത്തേക്ക് ചാഞ്ഞുനിന്ന് കാതോർത്തു
🎶ശിശിരകാല മേഘമിഥുന രതിപരാഗമൊ അതോ ദേവരാഗമോ കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ അതോ ദേവരാഗമോ 🎶
ചെറിയൊരു മൂളലായ് അവളുടെ ചൊടികളിൽ ആ ഗാനം ഒഴുകി നടന്നു അതിനൊപ്പം ചുറ്റിനും ചെടികളും …🎶🎶
അമ്മയുടെ ഏലക്ക ചായയുടെ മണം മൂക്കിൻ തുമ്പിലേക്ക് അടിച്ചുകേറിയതും കൈയിലെ ചായ അവൾ ചുണ്ടോടടിപ്പിച്ചു. നാവിലുടെ ചായയുടെ സ്വാദ് ഉള്ളിലേക്ക് ഇറങ്ങി “ഹാ” എന്തു രുചിയാണിതിന് ചായ നുണഞ്ഞുകൊണ്ട് അവൾ ഓർത്തു അമ്മക്ക് മാത്രേ ഇത്തരത്തിൽ ഒരു ചായ ഉണ്ടാക്കാൻ കഴിയൂ ഒരു ചെറുപുഞ്ചിരിയോടെ അവൾ ഓർത്തു…
ചായക്ക് കഴിക്കാനായി അമ്മ തന്ന പക്കാവട അവളെ നോക്കിനില്കുന്ന ചാവേർപടകൾക് നുറുക്കി കൊടുത്തു എങ്കിലും അവർ അതിനെ തിരിഞ്ഞു നോക്കുന്നില്ല എല്ലാവരും ഓടിനടന്ന് ഭക്ഷണം ശേഖരിക്കുകയാണ് നേരം ഇരുട്ടിത്തുടങ്ങിയല്ലോ അതിന്റെ ഇടയിൽ ഭാരം കൂടിയവ എടുക്കാൻ നിന്നാൽ കൂടണയുമ്പോൾ ഇരുട്ടും അതാണ്….
നൂറുങ്ങികിടക്കുന്ന പക്കാവട കണ്ടുകൊണ്ടു വന്ന അവളുടെ നായകുട്ടികൾ അതിനെ അപ്പാടെ വയറ്റിലാക്കി അവളുടെ കൈയിലെ ചായയിലേക് നോട്ടമേറിഞ്ഞെങ്കിലും അതുകൊടുക്കാൻ അവൾ കൂട്ടാക്കില്ല ..സാധാരണയായി പാലാണ് കുടിക്കാർ എന്നാൽ ഇന്നുമാത്രം അമ്മേടെ സ്‌പെഷ്യൽ ഏലക്ക ചായ കിട്ടി..അവൾ അത് ആസ്വദിച്ച് കുടിച്ചുകൊണ്ടിരുന്നു…
അകലെ ക്ഷേത്രത്തിൽ നിന്നും സന്ധ്യ ഗാനം ഒഴുകിയെത്തുന്നുണ്ട് അത് കേൾക്കാൻ അവൾക് ഒത്തിരി ഇഷ്ട്ടാണ്, നേരം പതിയെ ഇരുട്ടുവീഴാൻ തുടങ്ങുകയാണ് അവൾ മിഴികളുയർത്തി മുകളിലേക്ക് നോക്കി സൂര്യൻ ഇനിയും പോയിട്ടില്ല എങ്കിലും കാർമേഘം അവന്റെ കാഴ്ചയെ മറച്ചുപിടിച്ചിരിക്കുന്നു ഒരു മഴക്കുള്ള കോൾ ഇല്ല എങ്കിലും അവർ വെറുതെ അവനെ തടഞ്ഞുവച്ചേക്കാണ്. ഇരുട്ട് വീണു തുടങ്ങിയെങ്കിലും രാത്രിയുടെ വാച്ച്മാൻ ഇതുവരെയും ഡ്യൂട്ടിക്ക് കയറിട്ടില്ല
കപ്പിലെ ബാക്കിച്ചായയും കുടിച്ചുതീർത്ത് മട്ട് വന്നത് താഴേക്ക് ഒഴിച്ചുകളെഞ്ഞു കുറച്ചു നേരം കൂടി അവടെഇരിക്കണമെന്ന് വിചാരിച്ചെങ്കിലും അകത്തുനിന്നും അമ്മെയുടെ അച്ചുന്ന് ഉള്ള നീട്ടി വിളിവന്നു…കുളിക്കാൻ ആണ്. അല്ലെങ്കിലും 6 മണികഴിഞ്ഞാൽ പെണ്കുട്ടിയോൾ പുറത്തു ഇറങ്ങാൻ പാടില്യത്രെ ചീത്തവരുന്ന പറയണേ അല്ലേലും പാടില്ലാത്തയാൽ ത്രിസന്ധ്യ നേരത്ത് പുറത്തു ഇറങ്ങാൻ പാടില്ല ഓരോന്നു ചിന്തിച്ചിരുന്നപ്പോഴേക്കും അമ്മയുടെ അടുത്ത വിളി വന്നു ..
”അച്ചു നീ വരുന്നുണ്ടോ കുട്ടി ഇങ്ങോട്ട്…ഇത് എന്ത് ചിന്തിച്ചു ഇരിക്കാ അല്ലേലും കുറച്ചായി നീന്റെ ചിന്ത കൂടുന്നുണ്ട് വേഗംവായോ കുട്ടി.. “
ഇനിയും ഇരുന്നാൽ ചിലപ്പോൾ വരുന്നത് അമ്മേടെ വക നീട്ടൊള്ള ചൂരൽ വടിയായിരിക്കും എന്നറിയാവുന്നത് കൊണ്ട് അത് വേണ്ടാന്നുവച്ച് അവൾ വേഗം തന്നെ തന്റെ കൂട്ടുകാരോട് യാത്രപറഞ്ഞു അകത്തേക്ക് ഓടി
ന ഗ്നമേനിയിലൂടെ തണുത്ത വെള്ളം അരിച്ചിറങ്ങിയപ്പോൾ തന്റെ ചിന്തകളും തന്നിൽ നിന്ന് വിട്ടകലുന്നപ്പോലെ അവൾക്ക് തോന്നി ..ഏറെനേരത്തെ നിൽപിനൊടുവിൽ അവൾ ദേഹം തുവർത്തി ,, എങ്കിലും കാലവിടവുകളിലൂടെ ഒലിച്ചിറങ്ങുന്ന ര ക്തക്കറയെ അസ്വസ്ഥതയോടെ അവൾ ഉറ്റുനോക്കി
“എന്താ അമ്മേ സ്ത്രീകൾക് മാത്രം ഇങ്ങനെ പുരുഷന്മാർക്ക് ഇത് ഒന്നും ഇല്ലേ ?? “
ആദ്യദിവസം തന്നിലേക്ക് വിരുന്ന വന്ന ചുവന്ന പൂക്കളെ അസ്വസ്ഥതയോടെ ഓർത്ത് അന്നൊരിക്കൽ അമ്മയോട് ചോദിച്ചത് അവൾ ഓർത്തു
“എനിക്കും ഏട്ടനെ പോലെയും അച്ഛനെ പോലെയും ആണ്കുട്ടിയായൽ മതിയായിരുന്നു ” ഒരു നേടുവീർപോടെ അവളതു പറഞ്ഞപ്പോൾ മറുപടി കൊടുക്കാൻ ഇല്ലാഞ്ഞിട്ടാവണം അമ്മ അവളുടെ തലക്കിട്ട് ഒരു കിഴുക് വച്ചു കൊടുത്തു.
ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൾ തന്റെ ഡ്രെസ്സും ധരിച്ചു പുറത്തിറങ്ങി. ഇളം ചുവന്ന പട്ടുപാവടയിൽ അവളൊരു കൊച്ചു സുന്ദരിയായിരുന്നു .. നി തംബരം മറച്ച് നീണ്ടുകിടന്ന ഇടതൂർന്ന മുടിയിഴകളെ ഒന്നുകൊട്ടിയിട്ട് കുളിപിന്നൽ പിന്നി പുറകിലേക്ക് ഇട്ടു .നീണ്ടു വിടർന്ന കണ്ണുകളിൽ കരിമഷി നീട്ടിയെഴുതി,അകലെ ശിവക്ഷേത്രത്തിൽ ദീപാരാധന തുടങ്ങിക്കഴിഞ്ഞു അവൾ പുറത്തേക്ക് ഒന്നു കണ്ണെറിഞ്ഞു അമ്മ വിളക്കു കൊളുത്തുകയാണ് പാടില്ലാത്തൊണ്ട ഇല്ലെങ്കിൽ അവളും കണ്ടെനെ നാമം ജെപിക്കാൻ കൂടെ അങ്ങോട്ട് ഒന്നു നോക്കിനിന്ന ശേഷം അവൾ തിരിച്ചു അവളുടെ മുറിയിലേക്ക് നടന്നു മേശയിൽ തന്റെ ഡയറി മടക്കി വച്ചിട്ടുണ്ട് അതിലാരും തൊടുന്നതോ വായിക്കുന്നതോ അവൾക്കിഷ്ടമല്ല അതിലെന്നല്ല അവളുടെ പ്രിയപ്പെട്ട ഒന്നിലും ആരും തൊടുന്നത് അവൾക്കിഷ്ടമല്ല. അതറിയാവുന്നതുകൊണ്ടു തന്നെ വേറെ ആരും അനാവശ്യമായി അവളുടെ മുറിയിലേക്ക് പോകാറില്ല. പോയാൽ പിന്നെ അവിടെയുള്ള പലത്തിലേക്കും കൈകൾ ചലിക്കും പിന്നെ അവടെ ഒരു കലാശകൊട്ടായിരിക്കും.
നേരം 7 മണി കഴിഞ്ഞു അത്താഴത്തിനുള്ള സമയമാണ് അവിടെ എല്ലാവരും നേരത്തെ ഭക്ഷണം കഴിക്കും അതുപണ്ടുതൊട്ടേ അങ്ങനെ ആണ് .. ഭക്ഷണം കഴിച്ചുകഴിഞ്ഞു അവൾ തിരികെ റൂമിലേക് പോയി കിടക്കാനുള്ള വിരി നേരെവിരിച്ച് അവൾ തിരികെ തന്റെ ഡയറിക്ക് അരികിലേക്ക് വന്നു മുറ്റത്തെ ചെമ്പകം കഴിഞ്ഞാൽ അവളെ അറിയാവുന്ന ഏകയാൾ ആ ഡയറിയാണ് അതുകൊണ്ടോടുകൂടിആണ് അതിൽ ആരും കൈകടത്തുന്നത് അവൾക്കിഷ്ടമല്ലാത്തതും…
അതിൽ കാര്യമയെന്തോ കുത്തികുറിച്ചുകൊണ്ടിരിക്കെയാണ് അപ്പുറത്തെ മുറിയിൽ നിന്നും ഒഴികിയെത്തുന്ന മെലഡി ഗാനം അവളുടെ കാതിൽ മുള്ളിപ്പാട്ട് പാടിയത് അപ്പോഴാണ് സമയത്തിലേക്ക് നോക്കിയത്തുപോലും 10.30 കഴിഞ്ഞിരികണു അവൾ അങ്ങനെയാണ് ഡയറി തുറന്നാൽ പിന്നെ മുറിയിൽ നിന്നും പുറത്തേക്ക് അരിച്ചിറങ്ങുന്ന ലൈറ്റിന്റെ പ്രകാശത്തിൽ അമ്മയുടെ നീട്ടി വിളിയായിരിക്കും അവളെ തിരികെ സ്വബോധത്തിലേക്ക് കൊണ്ടുവരുന്നത് ഇല്ലെങ്കിൽ ഉറങ്ങാൻ നേരം പപ്പവെക്കുന്ന ഈ മെലഡി ഗാനങ്ങളായിരിക്കും
വേഗം തന്നെ ഡയറി എടുത്ത് വച്ച് ലൈറ്റ് അണച്ചു കിടന്നു തുറന്നു കിടക്കുന്ന ജനാലയിലൂടെ മുറിയിലേക്ക് ഒഴുകിയെത്തുന്ന നിലാവെളിച്ചതിൽ അവളെ നോക്കി നക്ഷത്രങ്ങൾ പുഞ്ചിരിച്ചു …ഉറങ്ങാൻ കിടന്നിട്ടും അവളുടെ നാവിൽ ഏലക്ക ചായയുടെ രുചി സ്ഥാനം പിടിച്ചിരുന്നു .. പതിയെ ഉറക്കത്തിന്റെ അനന്തതയിലേക് അവൾ വഴുതിവീണു ….
അരുണകിരണങ്ങൾ ജനാലാഴികളിലൂടെ അരിച്ചിറങ്ങി അവളുടെ മിഴികളേ ചുംബിച്ചുണർത്തി കണ്ണുകൾ ഒന്നു ചുളിച്ച് പതിയെ അവൾ മിഴികൾ തുറന്നു പുതിയ പുലരി അവളെ സുപ്രഭാതം ചൊല്ലി വരവേറ്റു . ഇന്നലത്തേക്കാൾ പ്രകൃതി ഇന്ന് സുന്ദരിയായിരിക്കുന്നു എന്നവൾക്ക് തോന്നി എന്നാൽ പുലരിയേക്കാൾ അവൾക്കിഷ്ടം സന്ധ്യയോടയിരുന്നു ഭൂമിയോടു യാത്രപറഞ്ഞ് മലകളുടെ മാറിൽ മുഖം പുഴ്ത്തുന്ന സൂര്യനെയാണ് അവൾകേറ്റവും ഇഷ്ട്ടം ആകാശനീലിമയിൽ ഏതോ കലാകാരന്റെ ഛായാപെട്ടിയിൽ നിന്നും ഒഴുകിവീണ നിറങ്ങൾ കാറ്റിന്റെ തൂവൽ കൈകളിൽ പറ്റി പരന്നു കിടക്കുന്ന ചുവന്ന മേഘങ്ങളെയും , സായനത്തിൽ കൂടുപിടിച്ചുപറ്റാനും കൊക്കൊരുമി ഇരിക്കാനും വേഗത്തിൽ പാഞ്ഞടുക്കുന്ന പറവ കുറ്റങ്ങളെയും കൊതി തീരുവോളം നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ട്ടമാണ് അവൾക്ക്… അവളുടെ ഇനിയുള്ള കാത്തിരിപ്പും അതിലേക്ക് തന്നെയാണ് ആ സായന സന്ധ്യയിലേക്ക് ……
(അവസാനിച്ചു)