കാട്ടിലെ മാണിക്ക്യം…
രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട്
::::::::::::::::::
“”സാറേ….കാനന സൗന്ദര്യം എന്ന് പറഞ്ഞാൽ കാടും കാട്ടാറും കാട്ട് പൂവുമൊന്നുമല്ല…അവളാണ്… വനലക്ഷ്മി””ഫോറസ്റ്റ് ഗാർഡ് സുരേന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“”ആണോടാ… ഒന്നു കാണണമല്ലോ അവളെ “”. അശോകൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
ഇരുവരും “കാട്ടുമാണിക്ക്യ” ആദിവാസികളുടെ രാജാവിനെ കാണാൻ “ചിത്തിരവനം” എന്ന ഘോരവനത്തിലൂടെ പോവുകയാണ്. പുതുതായി വരുന്ന എല്ലാ ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥൻമാരും രാജാവിനെ കാണുന്ന ഒരു ചടങ്ങുണ്ട്. അശോകനും പതിവ് തെറ്റിച്ചില്ല.
“ശൂ… ശൂ.”..പെട്ടെന്ന് കാറ്റിനെ വകഞ്ഞു മാറ്റി എവിടേ നിന്നോ ഒരു അമ്പ് ചീറി വന്നു അശോകന്റെ അടുത്ത് നിന്നൊരു മരത്തിൽ തറച്ചു. അശോകൻ ഞെട്ടി.എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുമ്പ് അടുത്ത അമ്പും ചീറി പാഞ്ഞു വന്നു വേറൊരു മരത്തിൽ തറച്ചു. അയാൾ ഭയന്ന് വിറച്ചു. അരയിൽ നിന്നും തോക്കെടുത്തു.
“”സാറേ… വേണ്ടാ… വെ ടിവെക്കല്ലേ””..സുരേന്ദ്രൻ ഓടി വന്നു അയാളെ പൂണ്ടടക്കം പിടിച്ചു താഴെ ഇരുന്നു.
“”ഹേയ്… ഹേയ്.. … ഈത് നീങ്ങടെ പുതു എസമാനാ… അമ്പ് പായിക്കൽ നിർത്തിട് “”.അശോകനെ അടക്കി പിടിച്ചു താഴെ ഇരുന്നു കൊണ്ട് സുരേന്ദ്രൻ അലറി വിളിച്ചു പറഞ്ഞു.
ഇത് കേട്ട മരത്തിന്റെ മുകളിൽ ഇരുന്നു അമ്പെയ്ത ആദിവാസികൾ ഇറങ്ങി ഓടുന്ന ശബ്ദം സുരേന്ദ്രൻ കേട്ടു. അയാൾ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു.
“”എണീക്ക് സാറേ.. അവര് പോയി”” സുരേന്ദ്രൻ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
“”എന്താടോ ഇതൊക്കെ?”” അശോകൻ ഭയന്ന് കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചു.
“”സാറേ…അതാണ് കാട്ടുമാണിക്ക്യർ.പരിചയമില്ലാത്ത ആളെ ഉൾക്കാട്ടിൽ കണ്ടാൽ അവർ അമ്പെയ്ത് പേടിപ്പിക്കും””.സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രൻ മുന്നിൽ നടന്നു. അശോകൻ പുറകേയും.
അശോകൻ ഒന്നും മിണ്ടിയില്ല. അയാളുടെ ഉള്ളിൽ നിന്ന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല.. “ആ അമ്പെങ്ങാനും എന്റെ നെഞ്ചിൽ തറച്ചിരുന്നെങ്കിൽ…ഓർക്കാൻ കൂടി വയ്യ”.അശോകൻ മനസ്സിൽ മന്ത്രിച്ചു.
“”എന്താ സാറേ… പേടിച്ചോ. ഇനി ഒന്നും ഉണ്ടാവില്ല. വിവരങ്ങൾ അവർ കൈമാറിയിട്ടുണ്ടാവും. ചിത്തിരവനം ഇങ്ങനെയൊക്കെയാണ് സാറേ. കുറേ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച വനദേവതയാണിവൾ””. സുരേന്ദ്രൻ പറഞ്ഞു.
അശോകൻ ഒന്ന് മൂളി. അയാൾ തോക്ക് അരയിൽ തിരുകി. ചിത്തിരവനത്തിൽ ആ നട്ടുച്ചക്കും ചെറിയ ഇരുട്ടുണ്ട്. വൃക്ഷശിഖരങ്ങൾ മുകളിൽ കൂടിപിണഞ്ഞു കിടക്കുന്നത് കാരണം സൂര്യവെളിച്ചം നന്നേ കുറവാണ്. വല്ലാത്തൊരു ശീതളിമ അവിടേ നിറഞ്ഞു നിന്നു.
ഇരുവരുടേയും മുന്നിൽ ഒരു തെളിനീർ ചോല തെളിഞ്ഞു. വെള്ളിയരഞ്ഞാണം പോലെ തിളങ്ങുന്നുണ്ട് ചോല.പരന്ന കരിമ്പാറക്കു മുകളിലൂടെ നല്ല സ്പടികം പോലെ തെളിഞ്ഞ വെള്ളം.
“”സാറേ.. ഈ ചോലക്കപ്പുറമാണ്. കാട്ടുമണിക്ക്യരുടെ ഊര്”” സുരേന്ദ്രൻ തിരിഞ്ഞു നിന്ന് പറഞ്ഞു.
അശോകൻ കണ്ണ് മിഴിച്ചു നിൽക്കുകയാണ്. കാട്ടുചോലയുടെ വശ്യതയിൽ അയാൾ മതിമറന്നു.
“”സുരേന്ദ്രാ.. ചിത്തിരവന സുന്ദരി അവളുടെ അ രയിൽ കെട്ടിയ വെള്ളിയരഞ്ഞാണം. അതാണീ ചോല..ഹഹഹഹ””.അശോകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
സുരേന്ദ്രനും ചിരിച്ചു. അശോകൻ ആ തെളിനീരിൽ മുഖം കഴുകി. നല്ല തണുപ്പ് കാരണം അയാളുടെ മുഖം വക്രിച്ചു. ചോലയെ തഴുകിയെത്തിയ തണുത്ത കാറ്റ് അയാളെ കുളിരണിയിച്ചു.
“”സാറേ നോക്കി നടക്കണേ.. വഴുക്കലുണ്ട് പാറക്ക്. വീണാൽ താഴെ അടിവാരത്തെ നിൽക്കൂ.അടിച്ചുവാരി കൂട്ടേണ്ടി വരും നമ്മളെ””.മുന്നിൽ നടക്കുന്ന സുരേന്ദ്രൻ പറഞ്ഞു.
അശോകൻ ചിരിച്ചു. സുരേന്ദ്രൻ അയാളുടെ കൈ പിടിച്ചു നടന്നു. ഇരുവരും ചോല കടന്നു. വനത്തിലെ ചെമ്മൺ പാതയിലൂടെ കുറച്ചു നടന്നു. ചെറിയ ചെറിയ കുടിലുകൾ നിരനിരയായി പണിതു വെച്ചിരിക്കുന്നു. ചാക്ക് കൊണ്ട് മറച്ചതും, കരിമ്പന പട്ട കോട്ടിയുണ്ടാക്കിയ മേൽക്കൂരയുള്ളതുമായ വീടുകൾ ആണ് കൂടുതലും.. ഇടക്ക് ചെറിയ രണ്ട് മുറികളുള്ള ഓടിട്ട വീടുകളും കാണാനുണ്ട്. പാതക്ക് ഇരുവശവും വീടുകൾ നിരന്നു നിൽക്കുന്നു.
“”സാറേ… ഇതാണ് ചിത്തിരവനത്തിലെ കാട്ടുമണിക്ക്യരുടെ ഊര്. സർക്കാർ വക കോളനിയാണ്””.സുരേന്ദ്രൻ പറഞ്ഞു.
അശോകൻ ചുറ്റും നോക്കി. കുട്ടികൾ പൂർണ്ണ ന ഗ്ന രായി മണ്ണിൽ കളിക്കുന്നു. കുടുകുടേ ചിരിക്കുന്നുണ്ടവർ. കാട്ടുമാണിക്ക്യ യുവതീ യുവാക്കൾ വീടിന് പുറത്തിറങ്ങി കൗതുകത്തോടേ അശോകനെ നോക്കി നിന്നു. യുവതികൾ മാ റിട ങ്ങൾക്ക് മുകളിൽ വീതിയേറിയ ഒരു തുണി പുറകിലേക്ക് വലിച്ചു കെട്ടിയിരിക്കുന്നു. അതിന് മുകളിൽ ഒരു ചേല ഉടുത്തിരിക്കുന്നു. കക്ഷവും മുതുകും വയറും ന ഗ്ന മാണ്. നല്ല ഉരുളൻ കല്ലുകൾ മനോഹരമായി രാകി മിനുക്കി മാലയായി കഴുത്തിൽ കോർത്തിട്ടിട്ടുണ്ട്. അതിന് മുകളിൽ കാട്ടുചെമ്പക പൂക്കൾ കോർത്തുണ്ടാക്കിയ മാലയുമുണ്ട്.
എല്ലാർക്കും ഇരുനിറം. കാഴ്ച്ചയിൽ ഒരേ പ്രായം. സുന്ദരികളും അത്രയൊന്നും സൗന്ദര്യം ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. ചിലരുടെ ഒക്കത്ത് ചെറിയ കുട്ടികൾ കുറുമ്പ് കാണിച്ചിരിക്കുന്നുണ്ട്. പുരുഷൻമാർ എല്ലാരും അർദ്ധന ഗ്ന രാണ്. അരയിൽ ഒരു തോർത്ത്‌മുണ്ട് പോലെ എന്തോ ഒരു തുണി മാത്രം വലിച്ചു ചുറ്റിയിരിക്കുന്നു. വീതിയേറിയ ചുമലുകളും, വിശാലമായ ഉറച്ച നെഞ്ചും, ഒത്ത ബലിഷ്ടമായ വയറും, മാംസ പേശികൾ ഉറച്ച വലിയ തുടകളുമെല്ലാം പുറത്തു കാണാം.
അശോകൻ എല്ലാവരെയും മാറി മാറി നോക്കികൊണ്ട് നടന്നു.
“”സാറേ.. ദാ.. അതാണ് വലിയചേന്നൻ രാജാവിന്റെ കുടിൽ.. സാറ് വാ”” സുരേന്ദ്രൻ പറഞ്ഞു.
“”സാറേ.. ഈ കാട്ടുമാണിക്യർ ഇപ്പൊ അടുത്തകാലത്താണ് നാണം മറയ്ക്കാൻ തുടങ്ങിയത്. ആദ്യം പൂർണ്ണന ഗ്ന രായിരുന്നു. ഗുഹകളിലും വലിയ മരപൊത്തുകളിലുമൊക്കെയാണ് താമസിച്ചിരുന്നത്. സർക്കാറുകളുടെ നിരന്തര ശ്രമഫലമായി ഇവർ തുണിയുടുക്കാനും സർക്കാർ കെട്ടിക്കൊടുത്ത കുടിലുകളിൽ താമസിക്കാനും തുടങ്ങി””.സുരേന്ദ്രൻ രാജാവിന്റെ കുടിലിലേക്ക് നടക്കുന്നതിനിടെ അശോകനോട് പറഞ്ഞു.
അശോകൻ ഒന്ന് മൂളികൊണ്ട് തലകുലുക്കി.
“”ചുരുക്കി പറഞ്ഞാൽ ഇവരാണ് യഥാർത്ഥ കാട്ടുവാസികൾ. യഥാർത്ഥ ഭൂമിയുടെ അവകാശികൾ.. അല്ലെടോ””.അശോകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”അതേ സാർ””.സുരേന്ദ്രനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
കാട്ടുമണിക്ക്യരുടെ രാജാവ് വലിയചേന്നന്റെ കുടിൽ മറ്റുള്ളവയിൽ നിന്നും സ്വല്പം മെച്ചപ്പെട്ടതാണെന്ന് അശോകന് തോന്നി. ഒരു നെടുംപുര. പുല്ല് മേഞ്ഞിരിക്കുന്നു. പുരക്ക് മുകളിലായി ചുവന്ന നിറത്തിലുള്ള ഒരു കൊടിക്കൂറ പാറുന്നുണ്ട്. “രാജാവിന്റെ കുടിലായത് കൊണ്ടാവും”.അശോകൻ ചിന്തിച്ചു.
“”എസമാ…ഉള്ളീ വാ”” ഒരു യുവാവ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി വന്നു പറഞ്ഞു.
ഇരുവരും ആ കുടിലിൽ കയറി
“”വാങ്ക് എസമാ.. ഇബടെ കുത്തിരി””.വലിയചേന്നൻ രാജാവ് കൈകൂപ്പി കൊണ്ട് അശോകനോട് പറഞ്ഞു.
അശോകനും കൈകൂപ്പി. അയാൾ രാജാവ് ചൂണ്ടി കാണിച്ചു കൊടുത്ത മരകഷ്ണം കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു. രാജാവ് അയാളുടെ തലയിൽ കൈ വെച്ചു കുറേ മന്ത്രങ്ങൾ ഉറക്കെ ഉരുവിട്ടു. അശോകന് തെല്ലൊരു പരിഭ്രമം ഉള്ളിൽ തോന്നി.
അശോകന്റെ മുമ്പിൽ വലിയൊരു വട്ടയില നിവർത്തി. രണ്ട് യുവാക്കൾ വലിയൊരു കാട്ടുപോ ത്തിന്റെ തുട താങ്ങി കൊണ്ടുവന്നു ആ ഇലയിലേക്കിട്ടു. അതിൽ നിന്ന് ആവി പറക്കുന്നുണ്ടായിരുന്നു. ഏതോ കാട്ടുമുളകുകൾ തേച്ചു കനലിൽ ചുട്ടെടുത്താണ്. അങ്ങിങ്ങ് കരിഞ്ഞിട്ടുണ്ട്. എങ്കിലും ഇറച്ചിയുടെ മനംമയക്കുന്ന ഗന്ധം അവിടെയാകെ ഒഴുകി നടന്നു. രാജാവ് ഒരു കത്തികൊണ്ട് ഇ റച്ചി കുത്തി കോർത്തെടുത്തു. അശോകന്റെ വായിലേക്ക് വെച്ചു.
“”തിന്നലാം എസമാ””.രാജാവ് പറഞ്ഞു.
അശോകൻ ഇറ ച്ചികഷ്ണം കടിച്ചെടുത്തു. നാവിൽ തൊട്ടപ്പോൾ അതീവ രുചി കൊണ്ട് അയാളുടെ കണ്ണുകൾ അടഞ്ഞു.
“”സാറേ.. നാട്ടിൽ കിട്ടുമോ ഇത് പോലെ. ഒരു കൃത്രിമവുമില്ല. ഭയങ്കര സ്വാദുമാണ്. കഴിച്ചോ. ഇവരുടെ ആദിത്യ മര്യാദയുടെ ഭാഗമാണ്””.അടുത്തിരുന്ന സുരേന്ദ്രൻ പറഞ്ഞു.
രാജാവ് കത്തി അശോകന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് തിന്നാൻ ആംഗ്യം കാട്ടി. അശോകനും സുരേന്ദ്രനും കൊതിയോടെ തിന്നാൻ തുടങ്ങി. രണ്ട് തുകൽ പത്രങ്ങളിൽ എന്തോ ഒരു പാനീയം രണ്ട് പെണ്ണുങ്ങൾ കൊണ്ടു വന്നു വെച്ചു. അശോകൻ ഒന്ന് രുചിച്ചു നോക്കി. നല്ല മധുരം. കട്ട തേനിന്റെ മണം.
“”തേൻ നേർപ്പിച്ചു ഇളനീർ ഒഴിച്ചതാണ്. ചെറിയൊരു തരിപ്പ് ഉണ്ടാകും “”.സുരേന്ദ്രൻ അശോകന്റെ ചെവിയിൽ മന്ത്രിച്ചു.
രാജാവ് ഇരുവരെയും കുടിലിന് പുറത്തേക്ക് ആനയിച്ചു. നൂറുകണക്കിന് കാട്ടുമാണിക്ക്യർ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. അവർ ഭവ്യതയോടെ കുനിഞ്ഞു അശോകന് ഉപചാരമർപ്പിച്ചു.
“”ഊരുകാരേ.. കേട്ടുക്കോ.. ഏതു നാങ്ങടെ പുതു എസമാൻ…അസോക എസമാൻ””. രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു.
ഇത് പറഞ്ഞു തീർന്നതും കാതടപ്പിക്കുന്ന പെരുമ്പറ കൊട്ട് മുഴങ്ങി. മുളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങൾ താളമിട്ടു. യുവതീ യുവാക്കൾ അശോകനെ വട്ടമിട്ടു പാടി കളിച്ചു.
“”കാണെടാ ഏങ്ങടെ അസോക എസമാൻ ചേലെടാ നാങ്ങടെ അസോക എസമാൻ”” ഇങ്ങനെ അവർ ഈണത്തിൽ പാടി.
പാട്ടിനനുസരിച്ചവർ ചുവടുകൾ വെച്ചു. അവരുടെ മെയ്‌വഴക്കം കണ്ടു അശോകൻ അത്ഭുതം കൂറി. യുവാക്കൾ ചാടി മറിയുന്നു. യുവതികൾ അരക്കെട്ട് താളത്തിൽ കുലുക്കി കളിക്കുന്നു.
അങ്ങനെ ഇരുവരെയും രാജാവ് യാത്രയാക്കി. പോകും വഴി അശോകൻ സുരേന്ദ്രനോട് ചോദിച്ചു.
“”ഇങ്ങോട്ടേക്കു ജീപ്പ് വരുന്ന വഴിയുണ്ടോ?””
“”ഉണ്ടല്ലോ. അപ്പുറത്താണ്””. സുരേന്ദ്രൻ പറഞ്ഞു.
തിരികെ ചോല മുറിച്ചു കടക്കുകയാണ് ഇരുവരും.
“”സാറ്.. ശ്രദ്ധിച്ചോ… അവിടേ കണ്ട എല്ലാർക്കും ഏകദേശം ഒരേ പ്രായമല്ലേ തോന്നുന്നത്. അത് ഇവിടെ “ആയുർമാണിക്ക്യപൂവ്” എന്നൊരു പൂവുണ്ട്. അത് ഉണക്കി പൊടിച്ചു കഴിക്കും ഇവർ. ഇവരല്ലാതെ ആരും ആ പൂവ് കണ്ടിട്ടില്ല. ഉൾക്കാട്ടിൽ എവിടെയൊക്കെയോ അത് കൃഷി ചെയ്യുന്നുണ്ട്. കഴിച്ചാൽ നിത്യയൗവനമാണത്രേ..അമ്പത് വയസ്സ് കഴിഞ്ഞ യുവതീ യുവാക്കൾ വരെയുണ്ട് കാട്ടുമാണിക്ക്യരിൽ..ഹഹഹഹ”” സുരേന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അശോകൻ ഒരു ചിരിയിൽ മറുപടി ഒതുക്കി. ചോല കടന്ന് കഴിഞ്ഞപ്പൊൾ അശോകൻ ഒരു പാറകല്ലിൽ ഇരുന്നു.
“”ആ വെള്ളം കുടിച്ചിട്ടാണോ.. എന്തോ..തലക്കൊരു കിറുക്കം””.അശോകൻ പറഞ്ഞു.
സുരേന്ദ്രൻ ചിരിച്ചുകൊണ്ട് അയാളുടെ അടുത്തിരുന്നു.
“”എന്താടോ.. എല്ലാ ഊരിലും മൂപ്പൻ അല്ലേ ഉണ്ടാവാറ്…ഇവിടെ എന്താ ഒരു രാജാവ്?””.അശോകൻ ചോദിച്ചു.
“”ആ.. ഇവർക്ക് അങ്ങനാ. ലോകത്തിലെ തന്നെ അവസാനത്തെ പ്രാകൃത വംശമാണ് സാർ. ഇവരെ പുനരധിവസിപ്പിക്കാൻ ഗവണ്മെന്റുകൾ എല്ലാ അടവും പയറ്റി. വിജയിച്ചില്ല. അംഗസംഖ്യ കുറക്കാൻ വന്ധ്യംകരണത്തിന് ഒരു ഡോക്ടറെ കൊണ്ടു വന്നു. ആദ്യം അവർക്ക് കാര്യം മനസ്സിലായില്ല. ഒന്ന് രണ്ട് പേരെയൊക്കെ കരിച്ചു വിട്ടു .കാര്യം മനസ്സിലായപ്പോൾ അവർ ആ ഡോക്ടറെ ഒളിയമ്പെയ്തു കൊ ന്നു. അതോടെ ആ പരിപാടിയും സർക്കാർ വിട്ടു””..
“”സുരേന്ദ്രാ.. നീ പറഞ്ഞത് നേരാ.. ചിത്തിരവനം വിചിത്രമാണ്. നിഗൂഢതകൾ ഒത്തിരിയുണ്ട് ഇവിടെ..ശിക്ഷയുടെ ഭാഗമായി ഇങ്ങോട്ട് സ്ഥലം മാറ്റിയത് എന്തിനാണെന്ന് എനിക്കിപ്പോ മനസ്സിലായി””.അശോകൻ പറഞ്ഞു.
ഇത് കേട്ട സുരേന്ദ്രൻ ഒന്ന് ഊറിചിരിച്ചുകൊണ്ട് ദൂരേക്ക് നോക്കി. രണ്ടാളുകൾ ചോലയുടെ കരയിൽ കൂടി നടന്നു വരുന്നത് സുരേന്ദ്രൻ കണ്ടു. അയാളുടെ മുഖം വിടർന്നു.
“”സാറേ..ഊരിൽ നമ്മൾ വനലക്ഷ്മിയേ കണ്ടില്ലല്ലോ.. ദാ നോക്ക്…ആ വരുന്നതാണ് വനലക്ഷ്മിയും വനരുദ്രനും. വനരുദ്രൻ വലിയചേന്നൻ രാജാവിന്റെ മകനാണ്. അടുത്ത രാജാവ്. അവന്റെ പെണ്ണാണ് വനലക്ഷ്മി””.സുരേന്ദ്രൻ കണ്ണ് മിഴിച്ചു കൊണ്ട് പറഞ്ഞു.
അശോകൻ അങ്ങോട്ട് നോക്കി. വനരുദ്രന്റെ നീണ്ട മുടി പുറകിലേക്ക് പാറി കളിക്കുന്നുണ്ട്. വിരിഞ്ഞ ഉറച്ച നെഞ്ച്. വയറിൽ കട്ടയായ പേശികൾ. ഇരുനിറം. അരയിൽ ചുറ്റിയ തുണി നടക്കുന്നതിനനുസരിച്ച് സ്ഥാനം മാറുമ്പോൾ ദൃഢമായ തുടകളിൽ മാംസപേ ശികൾ വലിഞ്ഞു മുറുകുന്നു. പൗരുഷം വിളങ്ങി നിൽക്കുന്ന മുഖം. കുറ്റിതാടി രോമങ്ങളും മുകളിലേക്ക് ചെറുതായി പിരിച്ചു വെച്ച മീശയും. കയ്യിൽ വലിയൊരു വില്ല് പിടിച്ചിരിക്കുന്നു.
വനലക്ഷ്മിക്കും ഇരു നിറമാണ്. മുകളിലേക്ക് ചുറ്റി കെട്ടി വെച്ച കാർകൂന്തൽ. ചെറിയ നെറ്റി തടം. അതിൽ ഒത്ത നടുക്ക് ചുവന്ന വട്ടപൊട്ട്. വീതിയേറിയ പുരികങ്ങൾ. തുടുത്ത് കൂർത്ത മാ റിട ങ്ങൾ. കാറ്റിൽ ചേല മാറുമ്പോൾ ഒതുക്കമാർന്ന വയറും കുഴിഞ്ഞ പൊ ക്കിൾ ചു ഴിയും അനാവൃതമാകുന്നു. വിടർന്നു വിരിഞ്ഞ അരക്കെട്ട് താളത്തിൽ ഇളക്കി കൊണ്ട് അവൾ നടന്നു വരുന്നത് അശോകൻ മിഴിചിമ്മാതെ നോക്കി നിന്നു. അയാളുടെ സിരകൾ ചൂട് പിടിച്ചു. ഉള്ളിൽ എന്തൊക്കെയോ പുളകങ്ങൾ പൊട്ടി വിരിഞ്ഞു.
“”കൊത്തിവെച്ചതാണോടാ ഇവളെ.. അതോ ദൈവം അച്ചിലിട്ട് വാർത്തതോ?””.അശോകൻ ആരോടെന്നില്ലാതെ പറഞ്ഞു.
അവർ നടന്നു അടുത്തെത്തി. വനരുദ്രൻ അശോകനെ അപരിചിതത്വത്തോടെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ ആളുന്ന അഗ്നി അശോകനെ ഭയപ്പെടുത്തി.
“”രുദ്രാ… ഈത് നീങ്ങടെ പുതു എസമാൻ. റെയ്ഞ്ച് ആപീസർ അസോകൻ..നാങ്ങൾ ഊരീ പോയി വരുത്. നീങ്ങളെ കണ്ടീല”” സുരേന്ദ്രൻ വേഗം രുദ്രനോട് കാര്യം പറഞ്ഞു.
“”ആ… എസമാനെ.. വണക്കങ്ങൾ””. രുദ്രനും വനലക്ഷ്മിയും കൈകൂപ്പി കൊണ്ട് കുനിഞ്ഞു. അശോകനും കൈകൂപ്പി. കുനിഞ്ഞ വനലക്ഷമിയുടെ കുറച്ചു അനാവൃതമായ മാ റിടത്തിലേക്ക് അശോകന്റെ കണ്ണുകൾ ചുഴിഞ്ഞു നോക്കി. അയാളിൽ വീണ്ടും കൊടിയ വികാരങ്ങൾ മുളച്ചു പൊന്തി.
അവർ യാത്ര പറഞ്ഞ് വീണ്ടും നടന്ന് നീങ്ങി. അശോകൻ അവർ നടന്ന് പോകുന്നത് നോക്കി നിന്നു. വനലക്ഷ്മിയുടെ നി തംബ ചലനങ്ങൾ അയാൾ വിടർന്ന കണ്ണുകളോടെ നോക്കി. അത് കമിഴ്ത്തി വെച്ച രണ്ട് മൺകുടങ്ങളെ പോലെ അശോകന് തോന്നി. അവളുടെ താളാത്മകമായ ചാഞ്ഞും ചരിഞ്ഞുമുള്ള കാലടികൾക്കൊപ്പിച്ചു നിതം ബങ്ങൾ തുളുമ്പി മറിയുന്നു.
“”സുരേന്ദ്രാ… ഇങ്ങനെയും പെണ്ണുങ്ങളോ ഈ ലോകത്ത്?””. അശോകൻ സ്വയം ലയിച്ചു പറഞ്ഞു പോയി.
“”ഉണ്ട് സാറേ…നമ്മളെ പോലെ വിഷമയമായ ഭക്ഷണമല്ല ഇവർ തിന്നുന്നത്. അസ്സൽ കാട്ടുകിഴങ്ങാണ്””.സുരേന്ദ്രൻ മറുപടി പറഞ്ഞു.
“”സാറേ…വേഗം നടക്ക്. കാട്ടിൽ ഇരുട്ടിപ്പോ വീഴും. പുലിയും കടുവയും ആനകളും ഒക്കയുള്ള സ്ഥലമാണ് ഈ റെയിഞ്ച്.”” ഇതും പറഞ്ഞു സുരേന്ദ്രൻ ഒന്ന് വലിഞ്ഞു നടന്നു.
അവർ വനത്തിൽ നിന്ന് പുറത്തെത്തി. തിരികെ ജീപ്പിൽ കയറുമ്പോൾ അശോകന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. ഡിഎഫ്ഒ ആണ് വിളിക്കുന്നത്. അശോകൻ ഭാവ്യതയോടെ ഫോൺ എടുത്തു.
“”ഹലോ.. അശോകൻ.. എങ്ങനെയുണ്ട് ചിത്തിരവനം റെയ്ഞ്ച്””.
“”കൊള്ളാം സാർ..ദാ.. ഇപ്പൊ രാജാവിനെ കണ്ട് വരുന്ന വഴിയാ..ഹഹഹഹ””.അശോകൻ പരിഹാസ ചിരിയോടെ പറഞ്ഞു.
“”സാർ.. ആ വലിയചേന്നൻ രാജാവ് തന്ത കാട്ടുപോ ത്തിന്റെ ഇ റച്ചിയാ എനിക്ക് കഴിക്കാൻ തന്നത്. ഇവർക്കെന്താ മൃഗവട്ട നിയമം ബാധകമല്ലേ സാർ?””. അശോകൻ ചോദിച്ചു .
“”ഓഹ്… ഒരു വനപാലകൻ വന്നിരിക്കുന്നു….ഒരു ആദിവാസി പെൺകുട്ടിയെ നീ… എന്നെ കൊണ്ട് നീ കൂടുതൽ പറയിപ്പിക്കേണ്ട. ബയ്‌സൺ വാലിയിൽ ക ഞ്ചാവ് കൃഷി നടത്തിയ നീയാണോ കാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്””.ഡിഎഫ്ഒ പരിഹസിച്ചു കൊണ്ട് ഫോൺ വെച്ചു.
രാത്രി ക്വാർട്ടേഴ്സിൽ ഉറങ്ങാൻ കിടന്ന അശോകൻ ഉറക്കം വരാതെ കിടന്നു ആലോചിച്ചു. വനലക്ഷ്മി…അയാളെ വല്ലാതെ ചൂട് പിടിപ്പിച്ചു. ഓർക്കുന്തോറും സിരകളിൽ രക്തം ഇരച്ചു കയറി. അനുഭവിക്കണം അവളെ.കാട്ടു പെണ്ണിന്റെ സുഖം നുകരണം. നിത്യ യൗവനം കാക്കുന്ന ആ പൂക്കൾ കടത്തണം. കോടികൾ ഉണ്ടാക്കണം. അശോകൻ മനസ്സിൽ ഉറപ്പിച്ചു.
അശോകൻ കാട്ടുമാണിക്ക്യരുമായി അടുക്കാൻ ശ്രമിച്ചു. എന്നും അയാൾ ഊരിലെത്തും. അവസാനം കോരമുണ്ടൻ എന്നയാൾ അശോകന്റെ വലയിൽ വീണു. വിദേശമ ദ്യവും നല്ല നീലച്ചടയൻ ക ഞ്ചാവും കൊടുത്ത് അശോകൻ കോരമുണ്ടനെ തന്റെ അടിമയാക്കി നിർത്തി.
“”കോരാ… നീ ബീഡി അങ്ങ് ഇരുത്തി വലിക്ക്. പുക അങ്ങ് കയറട്ടെ””.അശോകൻ ഒരു ബീഡി കോരന് ക്കൊടുത്തിട്ട് പറഞ്ഞു.
കോരൻ ചുറ്റും നോക്കി. കൂരിരുട്ടാണ് ചുറ്റും. അടുത്ത് നിന്നും വന്യജീവികളുടെ അട്ടഹാസം കേൾക്കുന്നുണ്ട്. ചീവിടുകളുടെ കാതടപ്പൻ ശബ്ദത്തിന്റെ മയമാണ് എങ്ങും. തണുപ്പകറ്റാൻ മുന്നിൽ കത്തിച്ച തീക്കൂനയിൽ നിന്ന് കോരമുണ്ടൻ ബീഡി കത്തിച്ചു. ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചു. ആഹ്… കോരമുണ്ടൻ സ്വർഗീയ സുഖത്തിൽ ആറാടി. എവിടെയൊക്കെയോ താൻ പറന്നു നടക്കുന്നത് പോലെ കോരന് തോന്നി. ഉ ന്മാദ ല ഹരിയിൽ കോരൻ സ്വയം മറന്നു. കോരൻ ഒന്ന് കൂടി ആഞ്ഞു വലിച്ചു…. കോരന്റെ ചുണ്ടിൽ ചിരിവിരിഞ്ഞു. ആകാശത്തു കനമില്ലാതെ പറന്നു നടക്കുകയാണ് കോരമുണ്ടൻ. മതിഭ്രമത്തിൽ അയാളുടെ തലച്ചോറിൽ ഏഴു നിറങ്ങളും മിന്നി തെളിഞ്ഞു.
“”കോരാ…ഒരു കാര്യത്തിന് നീ എന്റെ കൂടെ നിൽക്കുമോ?””. അശോകൻ ചോദിച്ചു.
“”എസമാ.. പറ.. നാൻ സെയ്യാം””.കോരമുണ്ടൻ ലഹരിയിൽ അമർന്നു കൊണ്ട് മുരണ്ടു.
“”എടാ… എനിക്ക് നിങ്ങളുടെ ആ ആയുർമാണിക്ക്യ പൂവ് വേണം. നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമായ ആ പൂവുകൾ””.അശോകൻ പതുക്കെ പറഞ്ഞു.
കോരമുണ്ടൻ ക ഞ്ചാ വിന്റെ ലഹ രിയിലും ഒന്ന് ഞെട്ടി. തന്റെ ഊരിന്റെ വിലയാണ് ചോദിക്കുന്നത്. തലമുറകൾ കൈമാറി വന്ന രഹസ്യം..
“”വേണ്ട.. എസമാ.. അത്.. ഏങ്ങളെ ജീവനാക്കും.. നാൻ പോണ്””.കോരമുണ്ടൻ പോകാൻ എഴുന്നേറ്റു.
അശോകൻ പൊടുന്നനെ എഴുന്നേറ്റ് അരയിൽ നിന്ന് തോക്ക് വലിച്ചൂരി. കോരമുണ്ടനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. തന്റെ കാൽമുട്ടുകൾ നിലത്ത് വീണ കോരന്റെ നെഞ്ചിൽ അമർത്തി. കോരൻ നിലവിളിക്കാൻ വായപൊളിച്ചപ്പോൾ അശോകൻ ഞൊടിയിടയിൽ തോക്ക് വായിലേക്ക് തിരുകി.
“”പറയെടാ നാ യേ… എവിടെയാണ് അത് കൃഷിചെയ്തിരിക്കുന്നത്. ഇല്ലെങ്കിൽ നിന്നേം നിന്റെ ഊരും ചുട്ടു ചാമ്പലാക്കും ഞാൻ””.
കോരമുണ്ടൻ ഞരങ്ങി. ആരോഗ്യദൃഡവാനായ അയാൾക്ക് ക ഞ്ചാവിന്റെ ലഹരി യിൽ ഒന്നും ചെയ്യാനായില്ല.
“”വേണ്ട എസമാ…ഏനെ കൊ ല്ലറുത്.. ഏൻ പെണ്ണ് തനിച്ചാക്കും.. ആയുർമാണിക്ക്യ പൂവ് കാട്ടുക്കു കൊറേ ദൂരത്തിലാക്കും. ഇന്ന് ഞാനാക്കും ആ പൂവ്ക്ക് കാവൽ”” കോരമുണ്ടൻ കരഞ്ഞു കൊണ്ട് പറഞ്ഞു. അയാൾ വല്ലാതെ ഭയന്നു വിറച്ചു.
“”ഹഹഹഹ… എന്നാ നടക്ക് കോരാ അങ്ങോട്ട്””..അശോകൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
കോരമുണ്ടൻ മുന്നിൽ നടന്നു. പുറകിൽ ഒരു കയ്യിൽ തോക്കും മറുകയ്യിൽ ടോർച്ചുലൈറ്റുമായി അശോകനും നടന്നു. കാട്ടുവഴികൾ കൈരേഖ പോലെ പരിചയമുള്ള കോരമുണ്ടൻ വന്യ മൃഗങ്ങളെ കാണുമ്പോൾ പതുങ്ങി. അശോകൻ കോരന്റെ പുറകിലും പതുങ്ങി. കൂമന്മാർ “ഊം ഊം”.എന്ന് മൂളുന്നു. കാട്ടിലെ നിദ്രവിഹീനരായ ജന്തുക്കൾ ഉറക്കെ ഒച്ചയിടുന്നു. രാത്രി ഇരപ്പിടിക്കാൻ ഇറങ്ങിയ പുള്ളിപുലികൾ ഇടക്ക് മുന്നിലൂടെ ഓടി. കോരമുണ്ടൻ വായിൽ വിരലിട്ട് ഉണ്ടാക്കുന്ന പ്രത്യേക ശബ്ദത്തിനാൽ വന്യ ജീവികൾ അകന്നു നിന്നു. മൂർഖൻ പാമ്പുകളെയും മറ്റും അയാൾ കയ്യിൽ പിടിച്ചു ദൂരെ എരിഞ്ഞു. നടന്നു നടന്നവർ ആയുർമാണിക്ക്യ പൂന്തോട്ടത്തിലെത്തി. അശോകൻ ടോർച്ച് ആ തോട്ടത്തിലേക്ക് തെളിയിച്ചു.
“”അസോക എസമാ…ഈ സെടികൾ നീങ്ങ വിസാരിച്ചത് പോലെ അല്ലൈ..ഈത് ആറു വർസം കൂടുമ്പോളാ പൂക്കും.. ഈത് ഇബടെ മാത്തിരം ഉണ്ടാക്കും. സെടി പറിച്ച് വേറെ എബടെ നട്ടാലും കരിഞ്ചു പോകും.”” കോരമുണ്ടൻ കിതച്ചു കൊണ്ട് പറഞ്ഞു.
“”ഓ.. അങ്ങനെയാണോ””…അശോകൻ തോക്ക് അരയിൽ തിരുകി.
“”എസമാ…ഒറു ബീഡി കൂടി തറുമോ””..? കോരമുണ്ടൻ ചോദിച്ചു. ദയനീയമായിരുന്നു അയാളുടെ ഭാവം.
അശോകൻ ചിരിച്ചു. വിജയിച്ചവന്റെ പുച്ഛം കലർന്നൊരു ഭാവം ആ ചിരിയിൽ മുഴച്ചു നിന്നു. അയാൾ പോക്കറ്റിൽ നിന്നൊരു കഞ്ചാ വ്ബീഡി കൂടി കോരമുണ്ടന് നേരെ നീട്ടി. അയാൾ വളരെ ധൃതിയിൽ അത് വാങ്ങി കത്തിച്ചു വലിച്ചു. അയാൾ വീണ്ടും മതിമറന്നു.
“”കോരാ.. ഇനി എന്ന് പൂക്കും ആ ചെടി. സമയം ആയോ?”” അശോകൻ കോരമുണ്ടന്റെ ചെവിയിൽ ചോദിച്ചു.
“”എസമാ…. അസോക എസമാ…ഇനി ഒറു ആയിച്ച മാത്തിരമേ ഉളളൂ…ഏങ്ങടെ സെടി പൂക്കും””.കോരമുണ്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. നീലച ടയന്റെ പുക അയാളുടെ സിരകളിൽ സുഖം വാരി വിതറിയിരുന്നു.
അശോകന്റെ മുഖത്ത് ക്രൂര മായൊരു ചിരി വിരിഞ്ഞു. “താൻ ലക്ഷ്യത്തിലേക്ക് അടുക്കാൻ പോവുന്നു.”.അയാൾ സ്വയം പറഞ്ഞു.
“”കോരാ… നിങ്ങളുടെ വനലക്ഷ്മിയെ എനിക്കൊന്ന് അനുഭവിക്കണം..അതിനെന്താടാ ഒരു വഴി?””
“”അയ്യോ… എസമാ… ഓള് രുദ്ര രാജകുമാരന്റെ പെണ്ണാക്കും. ഓളെ അങ്ങനെ വിസാരിക്കണത് പാപമാക്കും. ഓള് ഊരിന്റെ മഹാലസ്മി.ഐസ്വര്യം””. കോരമുണ്ടൻ സങ്കടത്തോടെ പറഞ്ഞു.
“”എന്റെ ഉറക്കം കെടുത്തുന്നു അവൾ. എന്താടാ അവൾക്കിത്ര ഭംഗി?..ഹഹഹഹ””. അശോകൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
കോരമുണ്ടൻ ചിരിച്ചില്ല. അയാളുടെ ഉള്ളിൽ എന്തൊക്കെയോ സങ്കടങ്ങൾ തുളുമ്പി നിന്നു. ഊരു രഹസ്യം വെളിപ്പെടുത്തിയ അയാളിൽ കുറ്റബോധം വന്നു നിറഞ്ഞു.
“”എടാ കോരമുണ്ടാ.. അവളെ ഞാൻ പിടിച്ചോളാം.. പക്ഷെ.. നീ ഇനി വേണ്ട. നിന്നെ വിട്ടാൽ എന്റെ പദ്ധതികൾ നടക്കില്ല. ക ഞ്ചാവിന്റെ ലഹ രി ഇറങ്ങിയാൽ നീ എല്ലാം ഊരിൽ പോയി വിളിച്ചു കൂവും. കാരണം നിനക്ക് എന്നേക്കാൾ വലുത് നിന്റെ ഊരാണ്””അശോകൻ കോരന്റെ പുറകിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.
എന്താണ് പറയുന്നതെന്ന് കോരന് മനസ്സിലാകും മുമ്പേ കഴുത്തിൽ കിടന്നിരുന്ന തോർത്തുമുണ്ട് അശോകൻ രണ്ട് വശത്തേക്കും പിടിച്ചു വലിച്ചു മുറുക്കി.
“”എസമാ…. ഏൻ””…കോരമുണ്ടൻ കാലിട്ടടിച്ചു. ശ്വാസം നെഞ്ചിൽ വന്നു തിങ്ങി. അശോകൻ തോർത്ത് വലിച്ചു പിടിച്ചു വീണ്ടും മുറുക്കി. കോരന്റെ കണ്ണ് തുറിച്ചു. മരണവെപ്രാളത്തിൽ നാക്ക് കടിച്ചു മുറിച്ചു. പതുക്കെ ആ പിടച്ചിൽ അവസാനിച്ചു.
“”പുലരുമ്പോഴേക്കും നിന്നെ കാട്ടുനായ്ക്കൾ തിന്നോളും””.അശോകൻ പിറുപിറുത്തു.
അയാൾ ജീപ്പിൽ ക്വാട്ടേഴ്‌സിലേക്ക് മടങ്ങി.ആയുർമാണിക്ക്യ പൂവ് കാക്കാൻ പോയ കോരമുണ്ടൻ വീരചരമം പ്രാപിച്ചു എന്ന് രാജാവ് പ്രഖ്യാപിച്ചു. അശോകൻ വനലക്ഷ്മിയേ രഹസ്യമായി അന്വേഷിച്ചു കൊണ്ടേയിരുന്നു. രുദ്രനെ അശോകൻ നന്നായി ഭയപ്പെട്ടു. അയാളെ അനുനയിപ്പിക്കാനോ സൗഹൃദം ഉണ്ടാക്കാനോ അയാൾ പേടിച്ചു.
രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി. ഇതിനകം ഊരുകാരുടെ വിശ്വസ്ഥ യജമാനനായി അശോകൻ മാറിയിരുന്നു. അന്ന് വൈകീട്ട് ഊരിലെത്തിയ അശോകൻ രാജാവിന്റെ വീട്ടിൽ ഊരുകാർ എല്ലാരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു.
“”എസമാ… ഏൻ മകനെ പാമ്പ് കൊത്തി””.വലിയചേന്നൻ രാജാവ് വ്യസനത്തോടെ അശോകനോട് പറഞ്ഞു.
അശോകന് സന്തോഷം നുരപൊന്തി. എങ്കിലും അയാൾ അത് പുറത്തു കാണിച്ചില്ല. വനരുദ്രൻ കണ്ണടച്ച് കിടക്കുകയാണ്. പുറംകാലിൽ എന്തൊക്കെയോ പച്ചിലകൾ അരച്ചിട്ടിരിക്കുന്നു. അടുത്തിരുന്നു വനലക്ഷ്മി അയാൾക്ക് പാളവിശറിക്കൊണ്ട് വീശി കൊടുക്കുന്നു. അവൾ വിതുമ്പുന്നുണ്ട്. ഇടക്ക് കണ്ണീർ തുടക്കുന്നു. നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന വനലക്ഷ്മിയുടെ തു ടക ൾ പകുതിയും അനവൃതമാണ്. അശോകന്റെ ദൃഷ്ടി അങ്ങോട്ട് തിരിഞ്ഞു. അയാളുടെ നെഞ്ചിൽ ഒരു മിന്നൽപിണർ പാഞ്ഞു. രോമങ്ങൾ എണീറ്റു നിന്നു.
“”ആശുപത്രിയിൽ കൊണ്ടു പോണോ രാജാവേ?””.അശോകൻ സങ്കടം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“”ആശൂത്രീലോ.. അങ്കനെ ഒരു സംഗതി ഊരിലേ ഇല്ലൈ എസമാ…മരുന്ത് തേച്ചതാക്കും.. റണ്ട് നാള് ഉറങ്കും. പിന്നെ ഉസാറാക്കും ഏങ്ങടെ രാസകുമാരൻ”” രാജാവ് കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
ഇത് കേട്ട അശോകന്റെ മുഖം വാടി. കടുത്ത നിരാശ അയാളെ വിഴുങ്ങി.
“”അപ്പൊ ഇവൻ ചാകില്ല..അല്ലേ..കാട്ടു പ ന്നി ചാകുമെന്ന് കരുതിയതാണ്”” അശോകൻ സ്വയം പിറുപിറുത്തു
പിറ്റേന്ന് വനലക്ഷ്മി വരുന്നതും കാത്ത് അശോകൻ കാട്ടുചോലക്കരികെ മറഞ്ഞിരുന്നു. അവൾ നടന്നു വരുന്നത് ദൂരെ നിന്ന് അശോകൻ കണ്ടു. അയാൾ മരത്തിനിടയിൽ മറഞ്ഞിരുന്നു. അവൾ അടുത്തെത്താറായപ്പോൾ അശോകൻ ചാടി വീണു തോക്ക് ചൂണ്ടി. അപകടം മണത്ത വനലക്ഷ്മി അമ്പെടുക്കാൻ പുറകിലേക്ക് കൈ വളച്ചു. ഞൊടിയിടയിൽ അശോകൻ അവളുടെ കാൽമുട്ട് ലക്ഷ്യമാക്കി വെടിയുതിർത്തു.
“”ആഹ്… ദൈവങ്കളെ””..എന്ന് വിളിച്ചവൾ മുട്ടുകുത്താൻ ആഞ്ഞു.. ഉടൻ അടുത്ത കാൽമുട്ടിനും അശോകൻ നിറയൊഴിച്ചു.
“”അമ്മാ… ആഹ്””… വനലക്ഷ്മി കമിഴ്ന്നടിച്ചു വീണു. കൊടിയ വേദനയിൽ അവൾ മുരണ്ടു. മലർന്നു കിടക്കാൻ ശ്രമിച്ച അവളെ അശോകൻ മുതുകിൽ ചവിട്ടി വീഴ്ത്തി. അവൾ ഞരങ്ങി മൂളി.
“”എസമാ…നീങ്ക.. ഏങ്ങളെ സതിച്ചോ..നല്ല ഇസ്ട്ടമാണ് ഊറുകാർക്ക് നീങ്ങളെ.. ആ നീങ്ക…. എന്നെ… വിട് എസമാ.. കൊല്ലറുത്”” വനലക്ഷ്മി കരഞ്ഞു യാചിച്ചു.
അശോകൻ അവളെ രണ്ട് കാലുകളിലും പിടിച്ചു വനത്തിലേക്ക് വലിച്ചിഴച്ചു..അവൾ വേധന കൊണ്ട് പുളഞ്ഞു. ചോ ര ഒരു വരപോലെ നീണ്ടൊഴുകി. അയാൾ അവളുടെ ചേല വലിച്ചൂരി….അവളുടെ ദേഹത്തേക്കമർന്നു..
വിജയശ്രീലാളിതനെ പോലെ അയാൾ അണച്ചു കൊണ്ട് എഴുന്നേറ്റു. ചോ ര വാർന്നൊഴുകി ഒരു തുണ്ടു ജീവൻ ബാക്കിയുണ്ട് വനലക്ഷ്മിക്ക്. അവളുടെ വായിൽ തോക്ക് തിരുകി അയാൾ കാ ഞ്ചി വലിച്ചു.. തലച്ചോർ ചിതറി തെറിച്ചു. തുറിച്ച കണ്ണുകളോടെ അവൾ നിശ്ചലമായി.
അശോകൻ ഒന്നും അറിയാത്തവനെ പോലെ ഊരിലെത്തി.
“”രാജാവേ.. വനരുദ്ര രാജകുമാരന് സുഖമായോ””..അശോകൻ ധൃതിയിൽ അന്വേഷിച്ചു.
“”ഇല്ലൈ എസമാ.. നാളെ…അല്ലെങ്കി മട്ടന്നാൾ ഉണറും എൻ റാസ””.രാജാവ് പറഞ്ഞു.
രണ്ട് കാട്ടുമാണിക്ക്യർ എന്തോ ചുമന്നു കൊണ്ട് വരുന്നത് അശോകൻ കണ്ടു. അത് വനലക്ഷ്മി ആണെന്ന് അയാൾക്ക് മനസ്സിലായി. അയാൾ ഒന്നു ഭയന്നു. അവർ അവളെ മൂപ്പന്റെ കുടിലിൽ കിടത്തി. രാജാവ് ആർത്തു കരഞ്ഞു.
“”കാട്ടുക്കുള്ളിൽ പുറന്ന പടി കിടപ്പാക്കും റാസാവേ നാങ്കടെ ലക്ഷ്മി. കാല് മേലെ റണ്ട് ഓട്ട.. ജീവൻ ഇല്ലാതാക്കും റാസാവേ”” അവളെ ചുമന്നു കൊണ്ടു വന്നവർ വിതുമ്പി കൊണ്ട് പറഞ്ഞു.
രാജാവ് ചങ്ക് പൊട്ടികരഞ്ഞു. ഊരുവൈദ്യർ വനലക്ഷ്മിയുടെ ശരീരം പരിശോധിച്ചു. വെടിയേറ്റ മുറിവ് ഇത് വരെ കണ്ടിട്ടില്ലാത്തതിനാൽ അയാൾക്ക് ഒന്നും മനസ്സിലായില്ല.
“”റാസാവേ.. കാട്ടുപന്നി തേറ്റ കൊണ്ട് കുത്തിയതക്കും..നാങ്കടെ റാസകുമാരിയെ.പ ന്നി കൊ ന്നതാക്കും””.ഊരുവൈദ്യർ പറഞ്ഞു
അശോകന് ശ്വാസം നേരെ വീണു. സന്ധ്യ മയങ്ങിയതോടെ പതുക്കെ അവിടേ നിന്നും ക്വാട്ടേഴ്‌സിലേക്ക് പോയി.
“”നാളെയാണ് ആയുർമാണിക്ക്യ പൂവ് വിരിയുന്നത്. എന്തൊക്കെ സംഭവിച്ചാലും ആ പൂവ് കൊണ്ടേ നമ്മൾ മടങ്ങൂ””.അശോകൻ തന്റെ സിൽബന്തികളോട് തന്റെ പദ്ധതി വിവരിച്ചു കൊടുക്കുകയാണ് .
“”അതിന് മുമ്പ്.. നേരം പുലരുന്നതിന് മുമ്പായി കാട്ടുമാണിക്ക്യരുടെ ഊരിന് തീയിടണം. അവരെ അവിടെ തളച്ചിടണം. ഓരോന്നായി വെ ന്തു ചാകണം””.അശോകന്റെ മുഖം കനത്തു കറുത്തു.
പത്തോളം വരുന്ന ശിങ്കിടികൾ തലകുലുക്കി സമ്മതിച്ചു.
നേരം പുലരായാപ്പോൾ അവർ തീപന്തങ്ങളുമായി ഊരിലേക്ക് ഇരച്ചു കയറി. കാറ്റുമാണിക്ക്യർ ഉറങ്ങിക്കിടന്നിരുന്നു കുടിലുകൾക്ക് നേരെ അവർ ഇന്ധനമൊഴിച്ചു. പന്തങ്ങൾ മേൽക്കൂരകളിലേക്ക് വലിച്ചെറിഞ്ഞു. നിമിഷങ്ങൾക്കകം തീഗോളങ്ങൾ ഉയർന്നു പൊങ്ങി. നിലവിളിച്ചു കൊണ്ട് കത്തുന്ന ശരീരങ്ങളോടെ അവർ ഇറങ്ങിയോടി. നിലത്ത് വീണു കരിഞ്ഞു. കരിഞ്ഞ മനുഷ്യമാം സത്തിന്റെ ഗന്ധം അവിടെ പരന്നൊഴുകി.
രാവിലെ അശോകനും സംഘവും കാട്ടിലേക്ക് പുറപ്പെട്ടു. കുറ്റിചെടികൾ വകഞ്ഞു മാറ്റി അവർ മുന്നോട്ട് നടന്നു. ഘോര ശബ്ദങ്ങൾ അവരെ പേടിപ്പിച്ചു. ഒളിച്ചും പാത്തും അവർ കാട്ടുമൃഗങ്ങളുടെ കണ്ണിൽ പെടാതെ നടന്നു. എതിരേ ചാടിയ മൃഗങ്ങളെ അവർ ബോം ബെറിഞ്ഞു ചുട്ടു കൊ ന്നു. കാട്ടാന കൂട്ടങ്ങളെ ബോം ബെറിഞ്ഞ് ആട്ടിയോടിച്ചു..അവർ കുറേ ദൂരം മുന്നോട്ട് നീങ്ങി.
പെട്ടെന്ന് കാട്ടുവള്ളിയിൽ തൂങ്ങി ഒരാൾ അവരുടെ മുന്നിലൂടെ പറന്നു ചാട്ടുളി എറിഞ്ഞു. ഒരാളുടെ കഴുത്തു തുളച്ചു കയറി. “”ആഹ്””..ഒരു ആർത്തനാദത്തോടെ അയാൾ കമിഴ്ന്നു വീണു. “കാട്ടുമാണിക്ക്യർ”…അശോകൻ സ്വയം പറഞ്ഞു. മറ്റുള്ളവർ തരിച്ചു നിൽക്കേ അശോകൻ ആ വള്ളി പോയ വഴിയിലേക്ക് വെടി വെച്ചു. വെടിയുണ്ടകൾ മരത്തിൽ തട്ടി ചിതറി. ഉടൻ എങ്ങു നിന്നോ ഒരമ്പ് വേറെ ഒരാളുടെ നെറ്റി തുളച്ചു. അയാൾ ഒന്ന് നിലവിളിക്കുക പോലും ചെയ്യാതെ മറിഞ്ഞു വീണു. മറ്റുള്ളവർ അമ്പ് വന്ന വഴിയറിയാതെ നാല് പാടും വെടി വെച്ചു. വെടി മരുന്നിന്റെ പുകയും മണവും അവിടേ നിറഞ്ഞു നിന്നു.
കുറച്ചു നേരം നിശബ്ദത.. അവർ വീണ്ടും മുന്നോട്ട് നടന്നു. ആയുർമാണിക്ക്യപൂവിന്റെ മാസ്മരിക ഗന്ധം അവിടേ വീശിയടിച്ചു. മനം മയങ്ങിയ അശോകൻ വേഗത്തിൽ മുന്നോട്ട് നടന്നു. കൂടെയുള്ളവരിൽ ചിലർ പേടിച്ചു പിൻവാങ്ങി. അവർ പുറകിലേക്ക് ഓടി. അവരെ അശോകൻ വെടി വെച്ചു കൊ ന്നു.
“”പിന്മാറിയാൽ കൊ ല്ലും ഞാൻ. എനിക്കീ പൂവ് കിട്ടിയേ പറ്റൂ””..അയാൾ ഉറക്കെ അട്ടഹസിച്ചു.
തുരുതുരാ അമ്പുകൾ ചീറി പാഞ്ഞു വന്നു. ചിലരുടെ നെഞ്ചുകൾ കീറി മുതുകിലൂടെ പുറത്തു വന്നു. അവർ തുരുതുരാ വെ ടിയുതിർത്തു. ബോം ബുകൾ എറിഞ്ഞു.അമ്പുകളും ചാട്ടുളികളും വന്നു കൊണ്ടേ ഇരുന്നു. അശോകൻ മാത്രം ബാക്കിയായി. ബാക്കി എല്ലാരും മ രിച്ചു വീണു. അശോകൻ തനിച്ചു വീണ്ടും മുന്നോട്ട് നടന്നു.
പെട്ടെന്ന് കാട്ടുവള്ളിയിൽ തൂങ്ങി ഒരാൾ അശോകന്റെ മുമ്പിൽ ചാടി വീണു. ആ രൂപം കണ്ട് അയാൾ ഞെട്ടി… “”വനരുദ്രൻ””അശോകന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അയാൾ തോക്കെടുത്തു കാഞ്ചി വലിക്കും മുമ്പേ വനരുദ്രൻ ചാടി ചവിട്ടി. അശോകൻ മറിഞ്ഞു വീണു. വനരുദ്രൻ അശോകന്റെ നെഞ്ചിലേക്ക് ചാടി കഴുത്തിൽ പിടിച്ചമർത്തി. അയാളുടെ കണ്ണുകൾ തുറിച്ചു പൊന്തി. വായ പിളർന്നു.
“”എടാ…. അസോക എസമാ…കാട്ടു നാ യേ… ഏൻന്റെ പെണ്ണിനെ നീ അല്ലേടാ സുട്ടു കൊ ന്തത്… ഓളെ നീ സീത്തയാക്കിയില്ലേ… നാ യേ””.. അയാളുടെ കൈകൾ വീണ്ടും അശോകന്റെ കഴുത്തിൽ മുറുക്കി.
“”എടാ… സതിയാ… നിന്നെ ഇസ്ട്ടപെട്ടതിന് ഏൻ ഊരു നീ സാമ്പലാക്കി. ഏൻ അപ്പയെ… ഏൻ സകോദറങ്ങളെ.. എല്ലാരേയും നീ സുട്ടു കൊ ന്നു.””വനരുദ്രന്റെ കൈകൾ ഒന്ന് അയച്ചു. അശോകൻ നിർത്താതെ ചുമച്ചു.
“”ആറുക്കും ഒറു ദ്രോഹമും സെയ്യാതെ കാട്ടുക്കുള്ളെ പൊറുത്ത ഏങ്ങളെ നീ.”” വനരുദ്രൻ കത്തിയെടുത്തു അശോകന്റെ ഇടതു നെഞ്ചിൽ തറച്ചു കയറ്റി. ഹൃദയം രണ്ട് കഷ്ണമായി പൊളിച്ചു.
“”ആയുർമാണിക്ക്യപൂ പറിക്ക വന്ത കാട്ടു നാ യേ…. നാട്ടുക്കും കാട്ടുക്കും സാപമായ നീ സാക്.. സത്ത് പോ””….
“”ആഹ്…. ആ.. ആ..””. അശോകൻ കിടന്നു പിടഞ്ഞു. പതുക്കെ ആ പിടച്ചിൽ അടങ്ങി. വനരുദ്രൻ എഴുന്നേറ്റ് നടന്നു. ഏതോ ഒരു ചൂളം വിളിച്ചു. അവശേഷിച്ച കുറച്ചു കാട്ടുമാണിക്ക്യർ മരത്തിൽ നിന്നു ചാടി. ഓടിവന്നു രുദ്രനെ കെട്ടിപിടിച്ചു. അവർ നടന്നു നീങ്ങി. പുറകിൽ അശോകന്റെ ശരീരം ചെ ന്നായ്ക്കൾ കലപില കൂടി കടിച്ചു കുടയുന്ന ശബ്ദം അവർ കേട്ടു.
… ശുഭം… നന്ദി..