പെട്ടന്ന് തോളിൽ ഒരു കൈ അമർന്നു അവൾ തല തിരിഞ്ഞു നോക്കി..ഒരു പ്രായം ആയ മനുഷ്യൻ…

രുദ്ര…

രചന: സിനി സജീവ്

:::::::::::::::::::::::::::

എന്റെ രുദ്രേ കുടുംബമായി കഴിയുമ്പോൾ ചിലതൊക്കെ കണ്ടില്ലെന്നു കെട്ടില്ലെന്നും നടിക്കണം അല്ലാതെ കുത്തിയിരുന്ന് കരയുകയല്ല വേണ്ടത്.. കമലമ്മ പറയുന്ന കെട്ടവൾ മുഖം ഉയർത്തി അവരെ നോക്കി… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു… മുഖം അമർത്തി തുടച്ചവൾ എഴുന്നേറ്റ് അവർക്ക് മുന്നിൽ നിന്നു…

എന്താ അമ്മേ ഞാൻ കണ്ടില്ലെന്ന് നടിക്കേണ്ടത്… തെറ്റ് ചെയ്യുന്നത് സ്വന്തം മകൻ ആയത് കൊണ്ട് അമ്മയ്ക്കത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരിക്കും.. ഞാനൊരു പെണ്ണ് ആണ് അമ്മേ പ്രേതികരിക്കാനും കരയാനും ദേഷ്യപ്പെടാനും ഒക്കെ കഴിയുന്നൊരു പെണ്ണ്.. പറഞ്ഞുകൊണ്ടവൾ ചുമരിൽലേക്ക് ചാരി നിന്ന്…. അവളുടെ കവിളിൽ അവന്റെ കൈവിരലുകൾ പതിഞ്ഞിരുന്നു.. അവളുടെ നെറ്റിയിൽ ചോര പൊടിഞ്ഞിരുന്നു..അവൾ പതിയെ ചുമരിൽ നിന്നുർന്നു തറയിലേക്ക് ഇരുന്നു.. അവളുടെ കണ്ണുകൾ തോരാതെ വീണ്ടും വീണ്ടും പെയ്തു കൊണ്ടിരുന്നു….

കമലമ്മ അവളെ ഒന്ന് നോക്കി അവരുടെ മുറിയിലേക്ക് നടന്നു.. മനസ് കല്ലാക്കിയാണ് അവളോട് അങ്ങനെ സംസാരിച്ചത് അങ്ങനെ എങ്കിലും അവൾ ഒന്ന് പ്രേതികരിച്ചാലോ എന്ന് കരുതി.. ശബരിയോട് തനിക്കൊന്നും പറയാൻ കഴിയില്ല… അവന്റെ കാരുണ്യത്തിൽ കഴിയുന്ന രണ്ടാനമ്മ അല്ലെ ഈ ഞാൻ… അവരുടെ കണ്ണുകൾ ഇറാനായി…. പതിനെട്ടാം വയസ്സിൽ ശബരിയുടെ കൈ പിടിച്ചു വന്നതാണ് രുദ്രമോൾ അന്നുമുതൽ ശബരിയുടെ രണ്ടാനമ്മ ആയാല്ല സ്വന്തം അമ്മയായി ആണവൾ എന്നെ കാണുന്നത്.. നാലുവർഷം ആകുന്നു രുദ്രമോൾ ശബരിയുടെ ഭാര്യ ആയി ഇവിടെ വന്നിട്ട് ആ നാലുവർഷത്തിനിടയ്ക്ക് നാല്പത് വർഷത്തെ വേദന ആണ് രുദ്ര അനുഭവിച്ചത്.. അച്ഛൻ മാത്രമേ രുദ്രയ്ക്ക് ഉണ്ടായിരുന്നോളൂ അച്ഛന്റെ മരണശേഷം ബന്ധുക്കൾ ശബരിയെ പറ്റി ഒന്നും അനേക്ഷിക്കാതെ അവൾ എന്നാ ഭാരം ഒഴിവാക്കുകയായിരുന്നു.. കള്ളും പെണ്ണും എന്നും ശബരിക്കൊരു ഹരമായിരുന്നു… രുദ്രയുടെ മുന്നിൽ വച്ചും അവൻ മറ്റുള്ള പെണ്ണുമായി ഇഴുകി ചേരുമായിരുന്നു.. ഇന്നും ഒരു പെണ്ണുമായി കയറിവന്നപ്പോൾ രുദ്ര തടഞ്ഞു അവളെ അവൻ ക്രൂ രമായി ഉ പദ്രവിച്ചു…….

അവളുടെ ഇമകളിലേക്ക് വെളിച്ചം കടന്നു ചെന്നു.. പതിയെ അവൾ എഴുന്നേറ്റിരുന്നു സിമന്റ്‌ തറയിലെ തണുപ്പിൽ കിടന്നത് കൊണ്ടവളുടെ ശരീരം മരവിച്ചിരുന്നു.. കണ്ണിൽ നിന്നിറങ്ങിയ അവസാന തുള്ളി കണ്ണുനീരും അവൾ തുടച്ചുമാറ്റി… ഇനിയും വയ്യ ഭൂമിയോളം ക്ഷെമിക്കാൻ ഞാൻ ഭൂമിദേവിയുടെ അവതാരം അല്ല.. പെണ്ണ് ആണ്..എനിക്ക് ഈ തടവറയിൽ നിന്ന് ഒരു മോചനം വേണം.. അവൾ കുളിച്ചുമാറാനുള്ള തുണിയുമായി ബാത്‌റൂമിലേക്ക് കയറി.. തലയിലേക്ക് വെള്ളം ധാര ധാര ആയി കോരി ഒഴിച്ചു.. അവളുടെ സീമന്തരേഖയിലെ സിന്ദൂരം പടർന്നോഴുകി.. അവൾ പൂജ മുറിയിൽ കയറി അവൻ കെട്ടിയ താലിമാല ഊരിയെടുത്തു അപ്പോൾ കമലമ്മ അങ്ങോട്ടേക്ക് വന്നു…

മോളെ… അവരുടെ വിളികെട്ടവൾ തിരിഞ്ഞു നോക്കി.. അവരെ കണ്ടവൾ ചെറുതായി പുഞ്ചിരിച്ചു.. കൈയിൽ ഇരുന്ന താലിയും മാലയും അവരുടെ കൈയിൽ വച്ചു കൊടുത്തു.. ഇനി ഇതെനിക്ക് ആവശ്യം ഇല്ല അമ്മേ… ഞാൻ പോകുവാ അമ്മേ.. എവിടെ പോകണം എന്ത് ചെയ്യും എന്നൊന്നും എനിക്കറിയില്ല.. പക്ഷെ ആന്മഹത്യ ചെയ്യില്ല.. ജീവിക്കണം എല്ലാവരെയും പോലെ എനിക്കും..

ഇരുപത്തി രണ്ട് വയസ് മാത്രം ഉള്ളൊരു പെണ്ണിന്റെ ഉറച്ച വാക്കുകൾ കെട്ടവർ.. അവളുടെ കൈയിൽ മുറുക്കി പിടിച്ചു.. മോളെ ഞാനും വരട്ടെ നിന്റെ കൂടെ…

ഇപ്പൊ വേണ്ട അമ്മേ.. എനിക്ക് പോലും നിശ്ചയം ഇല്ല എവിടേക്ക് പോകുമെന്ന്.. വയ്യാത്ത അമ്മയും എന്റെ കൂടെ വരണ്ട.. ഒരു പിടിവള്ളി കിട്ടിയ ഞാൻ വരും അമ്മയെ കൊണ്ടുപോകാൻ എനിക്ക് ഈ ലോകത്ത് ആകെ സ്വന്തം എന്ന് പറയാൻ അമ്മ മാത്രം അല്ലെ ഉള്ളു.. അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു..

നീ എങ്ങോട്ടാ കെട്ടിപ്പിടുത്തവും സ്നേഹപ്രേകടനവും നടത്തിയിട്ടു..മുഴക്കമുള്ള ശബ്ദം കെട്ടവൾ തല ഉയർത്തി നോക്കി…

അവനെ നോക്കി അവൾ പുച്ഛത്തോടെ ചിരിച്ചു.. നിങ്ങളുടെ അഴിഞ്ഞാട്ടം കാണാനും തടസ്സം നിൽക്കാനും ഇനി ഞാനിവിടെ ഉണ്ടാവില്ല പോകുവാ…

ഒന്ന് പെട്ടന്ന് ഇറങ്ങി പോടീ.. അവൻ ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്കിറങ്ങി പോയി…..

ഒരു ലക്ഷ്യവും ഇല്ലാതെ അവൾ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുവായിരുന്നു അവിടുന്ന് ഇറങ്ങിയപ്പോൾ എങ്ങോട്ട് പോണമെന്നു പോലും ചിന്തിച്ചിരുന്നില്ല..അച്ഛന്റെ പേരിലുള്ള വീട് വിറ്റ് ആണ് എന്നെ കെട്ടിച്ചുവിട്ടത് അന്ന് അമ്മമ്മ കൈലേക്ക് വച്ചു തന്ന കുറച്ചു കാശ് മാത്രം ആണ് കൈയിൽ ഉള്ളത്..അമ്മമ്മയുടെ അടുത്തേക്ക് പോയാലോ എന്നവൾ ചിന്തിച്ചു അമ്മാവന്റെ ആശ്രയത്തിൽ കഴിയുന്ന അമ്മമ്മയ്ക്ക് തന്നെ കൂടെ നിർത്താൻ പറ്റുമോ…

പെട്ടന്ന് തോളിൽ ഒരു കൈ അമർന്നു അവൾ തല തിരിഞ്ഞു നോക്കി..ഒരു പ്രായം ആയ മനുഷ്യൻ

മോളെ ബാംഗ്ലൂർ പോണ ട്രെയിൻ പോയോ എന്നറിയുമോ.. അയാൾ കണ്ണട ഒന്നുയർത്തി അവളോട് ചോദിച്ചു…

ഇല്ല.. അവൾ അയാളോട് പറഞ്ഞു.. പെട്ടന്ന് അവൾക് ബോധം മറയും പോലെ തോന്നി.. തളർന്നവൾ ആ ബെഞ്ചിലേക്ക് വീണു……

കണ്ണുതുറക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഫാൻ ആണവൾ കണ്ടത് ചുറ്റിനും നോക്കിയപ്പോൾ അതൊരു ആയുർവേദ ഹോസ്പിറ്റൽ ആണെന്നവൾക്ക് മനസ്സിലായി കുഴമ്പിന്റെയും കഷായത്തിന്റെയും മണം അവളുടെ നസികയിലേക്ക് തുളച്ചിറങ്ങി.. അവൾ പതിയെ എഴുന്നേറ്റിരുന്നു…

ഉണർന്നോ മോള്.. എന്നെ പേടിപ്പിച്ചല്ലോ കുട്ടി നീ… തന്നോട് ട്രെയിൻ പോയോ എന്ന് ചോദിച്ച മനുഷ്യനെ ആണവൾ അവിടെ കണ്ടത്…

ഞാൻ… ഞാനെങ്ങനെ ഇവിടെ…

ഇത് എന്റെ ഹോസ്പിറ്റൽ ആണ് ഞാനിവിടുത്തെ ഡോക്ടറും… മോൾക്കെന്താ പറ്റിയത് ആഹാരം കഴിക്കാറില്ലായിരുന്നു… ബോഡി നല്ല വീക് ആണ്… അയാൾ ഗൗരവത്തിൽ അവളോട് ചോദിച്ചു…

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാൾ അവളുടെ അടുത്തേക്ക് വന്നിരുന്നു അവളുടെ തലയിൽ തലോടി.. എന്റെ കൊച്ചുമകളുടെ പ്രായം ആണ് നിനക്ക്.. എന്താ മോളെ… എന്തേലും പ്രശ്നം ഉണ്ടോ.. അയാൾ അനുകമ്പയോടെ അവളോട് ചോദിച്ചു….

സാർ… എനിക്ക്… എനിക്കൊരു ജോലി ശെരിയാക്കി തരാമോ… തൊഴുകൈകളോടെ അയാളോട് അവൾ ചോദിച്ചു..

എല്ലാം ശെരി ആക്കാം.. മോൾടെ പേര് എന്താ.. മോൾക്കെന്താ പറ്റിയത്…

അവൾ കരഞ്ഞുകൊണ്ട് അയാളോട് എല്ലാം തുറന്നു പറഞ്ഞു… ഈ ചെറിയ പ്രായത്തിൽ അവൾ അനുഭവിച്ച ദുരിതങ്ങൾ ഓർത്തപ്പോൾ അയാളുടെ നെഞ്ചകം വീങ്ങി.. അയാൾ അവളെ നെഞ്ചോട് ചേർത്ത് അശ്വസിപ്പിച്ചു…

*******************

ദേ.. ഒന്നെഴുന്നേക്കുന്നുണ്ടോ.. പെണ്ണിന്നിത്തിരി കുറുമ്പ് കൂടുന്നുണ്ട്…

എന്റെ കമലമ്മേ കുറച്ചു നേരം കൂടി കിടന്നോട്ടെ ഞാൻ… അവൾ കൊഞ്ചാലോട് കൂടി അവരോട് പറഞ്ഞു…

കിടന്നോ.. കിടന്നോ… നിന്റെ വിച്ചൂസ് വന്നിട്ടുണ്ട്… അവർ അവളോട് പറഞ്ഞു..

പെട്ടന്ന് അവൾ ചടിയെഴുനേറ്റ് ബാത്‌റൂമിലേക്കോടി ഫ്രഷ് ആയി പുറത്തേക്ക് ചെല്ലുമ്പോൾ സോഫയിൽ പുറം തിരിഞ്ഞിരിക്കുവാന് വിശ്വനാഥൻ.. അവളുടെ മാത്രം വിച്ചൂസ്… അന്നവളെ ചേർത്ത് നിർത്തിയ കൈകൾ അവളെ പറക്കാനായി സ്വതന്ത്ര ആക്കി.. ഇന്നവൾ ആ ആയുർവേദ ഹോസ്പിറ്റലിന്റെ എല്ലാം ആണ് ആരുമില്ലാത്തവരുടെ മകളാണ് കൂടപ്പിറപ്പാണ് അമ്മയാണ്.. ആ ഹോസ്പിറ്റലിൽ ഒഴിഞ്ഞ മുറിയിൽ അസുഖബധിനായി ശബരി ഉണ്ട്.. ഒരുപാട് പെണ്ണുങ്ങളുമായി നല്ല ബന്ധം അല്ലാതിരുന്ന അവൻ എയ്ഡ്‌സ് എന്ന അസുഖം ബാധിച്ചു.. കൂടെ ഒരുവശം തളർന്നു പോകുകയും ചെയ്തു.. കമലമ്മ അവന്റെ കാര്യങ്ങൾ നോക്കി കൂടെ തന്നെ ഉണ്ട്…

വിച്ചൂസെ… അവൾ അയാളുടെ തോളിൽ കൂടി കൈയിട്ടു കവിളിൽ ഒരുമ്മ നൽകി…

പോ.. നിന്നോട് ഞാൻ മിണ്ടില്ല… അയാൾ മുഖം കൂർപ്പിച്ചു തിരിഞ്ഞിരുന്നു…

എന്തുപറ്റി എന്റെ വിച്ചൂസ് ഇന്ന് ഫയങ്കര ഗൗരവത്തിൽ ആണല്ലോ….. അവൾ അയാളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു…

മോളെ… നീ എന്താ ദേവനെ മനസ്സിലാക്കത്തെ.. അവന് നിന്നോട്…

വിച്ചു… പ്ലീസ്… ദേവേട്ടന് നല്ലൊരു പെൺകുട്ടിയെ കിട്ടും.. ഞാൻ.. ഞാൻ ചേരില്ല ദേവേട്ടന്….

മോളെ…

വിച്ചു പ്ലീസ്.. വിച്ചു എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും… എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാട് ഉള്ളത് എന്റെ വിചുനോട് മാത്രം ആണ്.. എങ്ങിനെയോ ആവേണ്ട എന്നെ കൈപിടിച്ചുയർത്തി ഇന്ന് ഈ കാണുന്ന നിലയിൽ എത്തിച്ചത് എന്റെ വിച്ചു ആണ്…

മോളെ.. നിനക്ക് ഇരുപത്തിഎട്ടു വയസ് ആയിട്ടുള്ളു ഇനിയും ജീവിതം ഒരുപാട് ബാക്കിയാണ്…ഇപ്പൊ ദേവനായി നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുവാന്..അവൻ എന്റെ കൊച്ചുമകൻ ആയോണ്ട് പറയുവല്ല.. നിന്റെ കണ്ണു നിറയാൻ അവൻ സമ്മതിക്കില്ല…അയാൾ അവളുടെ കരം ഗ്രഹിച്ചു…

ഒരു പെണ്ണിന് ജീവിക്കാൻ ഒരാണിന്റെ തുണ വേണം എന്നില്ല വിച്ചു.. മനസിന്‌ ബലം ഉണ്ടായാൽ മതി.. പിന്നെ താങ്ങി നിർത്താൻ എന്റെ വിച്ചൂനെ പോലെ കുറെ നല്ല മനുഷ്യരും.. അവൾ അയാളുടെ തോളിലേക്ക് ചാഞ്ഞു…

എന്റെ വാക്ക് നീ ധിക്കരിക്കില്ലെങ്കിൽ ഞാൻ സമയം നോക്കാൻ പോകുവാ നിന്റെയും ദേവന്റെയും കല്യാണത്തിന്.. മോള് എതിര് പറയരുത് മോളുടെ കൈകൾ എന്റെ ദേവന്റെ കൈകളിൽ എന്നും ഭദ്രം ആയിരിക്കും… പറഞ്ഞു കൊണ്ടായാൾ പുറത്തേക്ക് നടന്നു മറുപടി ഒന്നും പറയാൻ കഴിയാതെ അവൾ മുഖം ഉയർത്തി നോക്കിയത് ദേവന്റെ മുഖത്തേക്കായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ അവൻ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും നിറഞ്ഞു സങ്കടം കൊണ്ടല്ല എല്ലാവരുടെയും കരുതൽ കണ്ടുള്ള സന്തോഷം കൊണ്ട്…അവനെ അവൾക്കും ഇഷ്ടം ആയിരുന്നു.. എല്ലാവരുടെ സങ്കടം കണ്ടു ചേർത്ത് നിർത്തി സംരക്ഷിക്കാനായി ജീവിതം കളയുന്ന അവനെ സ്നേഹിക്കാതിരിക്കാൻ എങ്ങിനെ കഴിയാനാ..അവൻ അവൾക്കരികിലേക്ക് നടന്നു വന്നവളെ ചേർത്തു പിടിച്ചു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു അവളുടെ കണ്ണീരൽ അവന്റെ നെഞ്ചകം നനഞ്ഞു.. അവളുടെ ആ കണ്ണീരിൽ ഉണ്ടായിരുന്നു അവനോടുള്ള ഇഷ്ടം…….

ഓരോ പെണ്ണും ഉയർന്നു പറക്കട്ടെ സ്വാതന്ത്രിത്തിന്റെ ഉയരങ്ങളിലേക്ക്..

ശുഭം…