കാറിന്റെ ഡോർ തുറന്ന് മുകളിലേക്ക് നോക്കിയപ്പോൾ ,ബാൽക്കണിയിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന മേഘ്നയെയാണ് കണ്ടത്…

രചന : സിയാദ് ചിലങ്ക

::::::::::::::::::::

” നാളെ കൃത്യം ഏഴ് മണിക്ക് ചേട്ടൻ പോകും, ഇനി ഒരാഴ്ച അങ്ങേരുടെ ശല്യം ഉണ്ടാവില്ല… എന്റെ ലോകത്തേക്ക് നിന്നെ പൂർണ്ണമായി വേണം എനിക്ക് ബിലാൽ…ഒരാഴ്ച എങ്കിൽ ഒരാഴ്ച്ച എനിക്ക് ജീവിക്കണം.”

മേഘ്ന ഫോൺ കട്ട് ചെയ്തപ്പോൾ, അവളെ ആദ്യമായി കണ്ട നിമിഷം ഓർത്ത് പോയി…

വിക്രമിന്റെ വീട്ടിലേക്ക് ആ വലിയ പ്രൊജക്റ്റിന്റെ ഡിസ്കഷന് വേണ്ടി ചെന്ന് കയറിയ നിമിഷം, വാതിൽ തുറന്ന് മുന്നിൽ പുഞ്ചിരുമായി നിന്ന മേഘ്ന ഇപ്പോൾ എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നാണ് പറഞ്ഞത്.

മ ദ്യം ഒഴിച്ച് വിക്രം എന്റെ മുന്നിലേക്ക് നീട്ടിയപ്പോൾ, സ്നേഹപൂർവ്വം നിരസിച്ച എന്നെ അവൾ വിടർന്ന കണ്ണുകളോടെയാണ് നോക്കിയത്…

“ബിലാൽ… ആ ഇപ്പോഴാണ് ഓർമ്മ വന്നത് നീ പുണ്യാളനാണെന്ന് എന്നോട് ആരോ പറഞ്ഞിരുന്നു, വലിയില്ല കുടി യില്ല പെ ണ്ണില്ല, എന്താടൊ താൻ ഇങ്ങനെ ഒരു ബിസിനസ്സ് കാരനായത്, കാശ് മാത്രം ഉണ്ടാക്കിയാൽ പോര ബിലാലെ അത് അനുഭവിക്കുകയും വേണം… “

വിക്രമിനോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മേഘ്നയെ അവിടെ ഒന്നും കണ്ടില്ല. കാറിന്റെ ഡോർ തുറന്ന് മുകളിലേക്ക് നോക്കിയപ്പോൾ ,ബാൽക്കണിയിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന മേഘ്നയെയാണ് കണ്ടത്.

ഓഫീസിലെ തിരക്കിനിടയിലാണ് ആ കോൾ വന്നത്.

“ഹലൊ… ബിലാൽ അല്ലെ ഞാൻ മേഘ്നയാണ്….”

” ആ മേഘ്ന പറയു…. എന്താ?”

“ഏയ് ഒന്നുമില്ല ഞാൻ വെറുതെ വിളിച്ചതാണ്… ബിസിയാണൊ ?…. ബിലാലിനോട് അല്പം സംസാരിക്കണമെന്ന് എന്ന് എനിക്ക് തോന്നി.. “

ബിലാലിന്റെ മനസ്സിൽ തനിക്കായ് വാതിൽ തുറന്ന മേഘ്നയുടെ മുഖം കടന്ന് വന്നു. വിക്രമിന്റെ മുമ്പിൽ ഇരുന്ന സമയമത്രയും മേഘ്നയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ.

വിക്രമിന്റെ വീടിനുള്ളിൽ കൗതുകം തോന്നുന്ന വലിയ വില കൊടുത്ത് വാങ്ങി വെച്ചിട്ടുള്ള ഓയിൽ പെയിന്റിംഗ് ശേഖരങ്ങളേക്കാൾ കണ്ണുകളിലൂടെ ഹൃദയത്തിൽ തൊട്ടത് മേഘ്നയുടെ ചിത്രമായിരുന്നു.

ഒരു പുരുഷന്റെയും കൈപതിയാത്ത കന്യകയെ പോലെ, ആ കറുത്ത ഗൗണിൽ പൊതിഞ്ഞ തുടുത്ത ശരീരം, സ്വർഗ്ഗത്തിൽ നിന്ന് ഒരു ഹൂറി മുന്നിൽ പ്രത്യക്ഷപ്പെട്ടതാണൊ എന്ന് തോന്നി…

“ഹലൊ…. ഹലൊ…കേൾക്കുന്നില്ലെ ബിലാൽ ….”

പെട്ടെന്നാണ് ചിന്തകളിൽ നിന്ന് ഉണർന്നത്…

” ആ ഞാൻ പെട്ടെന്ന്…. “

” പറയു ബിലാൽ ……പെട്ടെന്ന് ?”

” ഇത് എനിക്ക് വലിയ സർപ്രൈസ് ആയി… “

മറുപടിയായി വന്ന മേഘ്നയുടെ പുഞ്ചിരി ബിലാലിന്റെ ഖൽബിലേക്ക് തുളച്ച് കയറി….

************************

“മേഘ്നാ…….

കാറിനുള്ളിലേക്ക് കയറിയ മേഘ്നയെ നോക്കി, റോസ് സാരിയുടുത്ത്, നെറ്റിയിൽ ചുവന്ന പൊട്ട് കുത്തി, ചുവന്ന ചുണ്ടിൽ വിടർന്ന പുഞ്ചിരിയും മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

അറിയാതെ ബിലാൽ അവളുടെ കൈകളിൽ കോർത്ത് പിടിച്ചു, അവൾ ബിലാലിന്റെ തോളിലേക്ക് തല ചായ്ച്ചു….

ബിലാൽ അവളുടെ മുഖം കൈകളിൽ എടുത്ത് ചുണ്ടുകൾ തമ്മിൽ കോർത്ത് വെച്ചു.

പെട്ടെന്ന് ബിലാൽ അവളെ തട്ടിമാറ്റി…..

“എന്ത് പറ്റി ബിലാൽ?….”

“മേഘ്ന ഞാൻ ഗർഭിണിയായ എന്റെ വൈഫിനെ ഓർത്ത് പോയി.. ഞാൻ ഈ ചെയ്യുന്നത് ശരിയാണൊ?”

മേഘ്ന ബിലാലിന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു….

” ബിലാൽ എനിക്ക് അറിയാം നീ ഒരു ഫാമിലി മേനാണ്… നിന്നോട് ഉള്ള എന്റെ ഇഷ്ടവും അതാണ്.. നമുക്ക് വീട്ടിലേക്ക് പോകാം.. “

വിക്രമിന്റെ ശീതീകരിച്ച മുറിക്കുള്ളിൽ പുതപ്പിനുള്ളി ന ഗ്ന യായ മേഘ്ന മയക്കം വിട്ടുണർന്നപ്പോൾ അരികിൽ ബിലാലിനെ പരതി..

വേഗം പുതപ്പ് വാരിക്കൂട്ടി മാറോട് ചേർത്ത് അവൾ ബെഡ് റൂമിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി…

ഹാള് നിറയെ വല്ലാത്ത ക ഞ്ചാ വിന്റെ രൂക്ഷ ഗന്ധവും വെളുത്ത പുകയും നിറഞ്ഞിരുന്നു… ആ കാഴ്ച കണ്ട് അവൾ ഞെട്ടി.. !….!!!

വിക്രമിന്റെ സോഫയിൽ ബിലാൽ മുന്നിൽ ഒഴിഞ്ഞ മ ദ്യ കുപ്പി, ചുണ്ടിൽ എരിയുന്ന തീപ്പന്തത്തിന്റെ ചുവപ്പ് പോലെ ചുവന്ന കണ്ണുകൾ കൊണ്ട് ബിലാൽ അവളെ നോക്കി പുഞ്ചിരിച്ചു..

“മേഘ്നാ……..”