കഴിഞ്ഞു വന്ന് രാത്രി അടുക്കളയിൽ മീരയെ സഹായിക്കുന്ന നേരം റീമ പറഞ്ഞത് കേട്ട് മീര തലയാട്ടി..

ഇന്നിന്റെപുലരിയിൽ…

രചന: Unni K Parthan

::::::::::::::::::::

“അമ്മാ..ഈ ന്യൂസ്‌കാര് ഈ നാട് മുടിപ്പിക്കുമല്ലേ..” ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മോൻ ഋഷി പറയുന്നത് കേട്ടു അയെൺ ചെയ്യുന്നത് നിർത്തി മീര ഋഷിയെ നോക്കി..

“ഇപ്പൊ എന്താണ് ഇങ്ങനെ ഒരു ചോദ്യം…”

ഋഷിയുടെ അടുത്ത് വന്നിരുന്നു മീര അവന്റെ ഇരു തോളിലും പിടിച്ചു കൊണ്ട് വാത്സല്യത്തോടെ ചോദിച്ചു….

“അമ്മ നോക്കിയേ..വരുന്ന വാർത്തകൾ..ക ഞ്ചാവ്, മ യക്കു മ രുന്ന്, പെൺവാ ണി ഭം, കൊ.ല.പാ തകം ഇതെല്ലാം എങ്ങനെ എപ്പോ എന്നും..എങ്ങനെയൊക്കെ ചെയ്യാം എന്നും വ്യക്തമായ ക്ലാസ് കൊടുക്കുകയല്ലേ ഈ ന്യൂസുകാർ..

ദാ… ഈ ചാനൽ നോക്ക് പ്രമുഖനായ എം ൽ എ യുടെ പീ ഡ നവി വരം…ദാ ഇതിൽ ക ഞ്ചാ വ് വേട്ട..ഇതിൽ മാഹിയിൽ നിന്നും കടത്തി കൊണ്ട് വന്ന വിദേശ മ ദ്യം പിടിച്ചത്..ഇതിൽ കൊ ലപാത കം..ഇതിൽ കളവ്..

ഇതൊക്കെ കൊണ്ട് ചാനലുകാർ എന്താണ് ഉദ്ദേശിക്കുന്നത്..റിപ്പോർട്ടർമാര് എന്തിനാ ഇത്രയും വ്യക്തമായി നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിച്ചു കൊണ്ട് ഇരിക്കുന്നത്..

കുട്ടികൾ വഴിതെറ്റാൻ ഇപ്പൊ എവിടേം പോണ്ടാ..വീട്ടിൽ ഇരുന്നു അച്ഛന്റെയൊപ്പം ന്യൂസ്‌ കണ്ടാൽ മതി ടിവിയിൽ..”

ഋഷി പറഞ്ഞത് കേട്ട് മീര ഞെട്ടി..

ഞാൻ കളിക്കാൻ പോണ്…നാളെ അവധി ആണ്..ടിവി കാണാൻ ഇരുന്നാൽ വട്ട് പിടിക്കും..മൊബൈൽ തോണ്ടുന്നതും ഞാൻ നിർത്തുവാ..എന്തിനാ സ്വയം ഓരോ വയ്യാവേലിയിൽ പോയി സ്വയം തല വെച്ചു കൊടുക്കുന്നത്..

അതും പറഞ്ഞു ഋഷി സൈക്കിൾ ചവിട്ടി ഗ്രൗണ്ടിലേക്ക് പോയി..

*************************

“ഋഷി കുട്ടൻ പറഞ്ഞത് തെറ്റ് പറയാൻ കഴിയില്ല അമ്മാ..”

ജോലി കഴിഞ്ഞു കുളി കഴിഞ്ഞു വന്ന് രാത്രി അടുക്കളയിൽ മീരയെ സഹായിക്കുന്ന നേരം റീമ പറഞ്ഞത് കേട്ട് മീര തലയാട്ടി..

“റേറ്റിങ് കിട്ടാൻ മത്സരിക്കുന്നതിന് ഇടയിൽ..സാമൂഹിക പ്രതിബദ്ധത എന്നുള്ളത് എല്ലാരും മറക്കുന്ന പോലേ തോന്നുന്നു..എത്ര ദിവസമായി ഇപ്പൊ ഇങ്ങനെയുള്ള വർത്തകൾ വരുന്നു..ചോറ് ഉണ്ണുന്ന നേരം വാർത്ത കാണാൻ പേടി ആണ്..മനുഷ്യ മാം സം ക റി വെച്ചു തിന്നു എന്ന് കേട്ടപ്പോൾ ഇപ്പൊ ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല..അറപ്പ്..ശർദിക്കാൻ വരവ്..വിശപ്പ് ഇല്ലായ്മ..

നാട് നന്നേക്കണ്ടവർ തന്നെ ഇങ്ങനെ കാര്യങ്ങൾ മറ്റുള്ളവർക്ക് പഠിപ്പിച്ചു നൽകുന്നത് കാണുമ്പോൾ പേടിയാ…

ശരിക്കും..നമ്മുടെ നാട് ഇത് എങ്ങോട്ടാ പോണേ എന്നുള്ള പേടി..സോഷ്യൽ മീഡിയ വരെ ഉപേക്ഷിച്ചു പോകാൻ തോന്നുന്നു..വാർത്തകൾ കണ്ടിട്ട്..അത്രേം ഭയപെടുത്തുന്നു ഓരോ ദിവസവും ഉള്ള വാർത്തകൾ..

അച്ഛൻ വരുമ്പോൾ അമ്മ പറയണം കൊറേ നാളത്തേക്ക് കേബിൾ വേണ്ടാന്ന്..പത്രം വേണ്ടാന്ന്..മൊബൈൽ വേണ്ടാന്ന്..ഇല്ലേ ചിലപ്പോൾ ഭ്രാന്ത് പിടിച്ചു പോകും വാർത്തകൾ കണ്ട്..”

റീമ പറഞ്ഞത് കേട്ട് ഉത്തരമില്ലാതെ നിന്നു പോയി മീര..

“അല്ലേലും..എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ട്…എത്രയെത്ര നല്ല കാര്യങ്ങളും നടക്കുന്നു വാർത്തകൾ കൊണ്ട്..അസുഖം ബാധിച്ചവർക്ക് ചികിത്സ സഹായം..വീടില്ലാത്തവർക്ക് വീട്..പഠിക്കാൻ സാഹചര്യമില്ലാത്തവർക്ക് വാർത്തകളിലൂടെ അറിഞ്ഞു സഹായം ചെയ്യാൻ ഓടിയെത്തുന്ന ജനങ്ങൾ..അറിയപ്പെടാതെ പോകുന്ന പലതും ജനങ്ങളിലേക്ക് എത്തിക്കാൻ വാർത്തകൾക്ക് ഉള്ള സ്ഥാനം എത്രയോ വലുതാണ്..

എന്നാലും ഇടക്ക് ആലോചിച്ചു പോകും…വളരണ്ടായിരുന്നുവെന്ന്..എന്നും അച്ഛന്റെ കൈ വിരലിൽ പിടിച്ചു തൂങ്ങി നടക്കുന്ന ആ പാവാടക്കാരി ആയാൽ മതിയായിരുന്നുവെന്ന്..ഒന്നും അറിയാതെ..ആ കരുതലിന്റെ സ്നേഹം ആവോളം നുകർന്നു അങ്ങനെയുള്ള ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ലോ.. “

സ്വയമേ ഉള്ളിൽ പറഞ്ഞു കൊണ്ട് മീര തിരികേ ഹാളിലേക്ക് നടന്നു..

ശുഭം..