വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച്‌ കൂവിപ്പിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മേരീ മാതാ കോളേജിൽ സംഘടിപ്പിച്ച പൊതുചടങ്ങിന്റെ ഉദ്ഘാടകനായി എത്തിയതായിരുന്നു സിനിമ താരം ടോവിനോ തോമസ്.

ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം വിസമ്മതം പ്രകടിപ്പിച്ച കുട്ടിയെ നിര്‍ബന്ധിച്ചു നാല് പ്രാവശ്യം കൂവിപ്പിച്ചാണ് താരം കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. ഇതിനെതിരെയാണ് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനസദസ്സിലും വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്.

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്.