മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ചുഴലിദീനക്കാരനായിരുന്നു. അതു മാത്രമല്ല, വേറെയും എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അധികനേരം നിൽക്കാനോ നടക്കാനോ പറ്റില്ല.
അദ്ദേഹത്തിന് ഒരു നേഴ്സിൻ്റെ ആവശ്യം എപ്പോഴും വേണമായിരുന്നു. ഇത്രയും നാളും ഹോംനേഴ്സായിരുന്നു സഹായത്തിന്. വിവാഹത്തോടെ ആ സ്ഥാനം ഞാനേറ്റെടുത്തു.
ഭാര്യയുടെ ആവശ്യം ഉണ്ടായിരുന്നില്ല. താലികെട്ടി എന്നതൊഴിച്ചു ഒരു ഭർത്താവിന്റെ മനോഭാവത്തോടെ എൻ്റെ വിരലിൽ പോലും സ്പർശിച്ചിട്ടില്ല. ഭർതൃവീട്ടിൽ ഭർത്താവിന്റെ ഹോംനേഴ്സ്.
ഒരു നേഴ്സിൻ്റെ കടമ നന്നായി നിർവ്വഹിച്ചു. ചെറിയകുട്ടിയെ നോക്കുന്ന പരിചരിക്കുന്ന അതേ ശ്രദ്ധയോടെയും കരുതലോടെയും ഞാൻ അദ്ദേഹത്തെ നോക്കി. അങ്ങനെ ആറുമാസം കടന്നുപോയി.
ഞാൻ ആ ജീവിതത്തിൽ സന്തുഷ്ടയായിരുന്നു. നല്ല മനസ്സിൻ്റെ ഉടമയായിരുന്നു. അദ്ദേഹം പലതവണ എന്നോട് പറഞ്ഞു പൊയ്ക്കൊളൂ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു…ഇതാണ് എനിക്ക് വിധിച്ചത്, അത് ഞാൻ സ്വീകരിച്ചു. എന്ന്…
ശ്യാമ ഇടയ്ക്കിടെ കണ്ണു തുടക്കുകയും കുറെനേരം മിണ്ടാതിരിക്കുകയും ചെയ്തു. ശ്യാമേ…വിഷമിക്കാതെ…അരവിന്ദ് പറഞ്ഞു.
ഒരു ദിവസം ഞാൻ അമ്പലത്തിൽ പോയിട്ടു വന്ന് നോക്കുമ്പോൾ മുറി അകത്തുനിന്നും കുറ്റിയിട്ടിരിക്കുന്നു. അങ്ങനെ ചെയ്യാറില്ല. വിളിച്ചിട്ട് അകത്തുനിന്നും ഒരു ശബ്ദവും ഇല്ല. എൻ്റെ കരച്ചിൽ കേട്ടിട്ട് എല്ലാവരും ഓടിവന്നു. ആകെ ബഹളമായി കതക് ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് തൂങ്ങിനിൽക്കുന്ന ഭർത്താവിനെയാണ്.
ബാക്കി ഞാൻ പറയേണ്ടല്ലോ…അദ്ദേഹം ഒരു കത്തെഴുതി വച്ചിരുന്നു…അതിനാൽ ഞാൻ രക്ഷപ്പെട്ടു.
ശ്യാമേ നീ എന്നിൽ നിന്നും ഈ വീട്ടിൽ നിന്നും രക്ഷപെടണം. വീട്ടുകാരുടെ ഈ കള്ളക്കളിയിൽ എനിക്കും അവരുടെ കൂടെ നിൽക്കേണ്ടി വന്നു. അപ്പോളും ഞാൻ വിശ്വസിച്ചു എൻ്റെ അവസ്ഥ അറിഞ്ഞ് നീ എന്നെ വിട്ടുപോകും എന്ന്. എന്നാൽ നീ സ്വയം എനിക്കുവേണ്ടി മാറുന്നതാണ് കണ്ടത്. പാടില്ല എന്നേപ്പോലൊരാൾക്കുവേണ്ടി കളയാനുള്ളതല്ല നിൻ്റെ ജീവിതം. നിന്നെ രക്ഷിക്കാൻ ഇതേ മാർഗം ഉള്ളൂ…ഞാനില്ലാതായാൽ ഒരു നിമിഷം പോലും നിൽക്കരുത്…
സുനിൽ…
സുനിലിന്റെ മരണശേഷം ഒരാഴ്ച കൂടി അവിടെനിന്നു. ഞാൻ കാരണമാണ് സുനിൽ ആത്മഹത്യ ചെയ്തത് എന്ന രീതിയിലായി കാര്യങ്ങൾ. തിരിച്ചു പോന്നു. അതോടെ ഭർതൃവീടുമായിട്ടുള്ള ബന്ധം അതോടെ നിലച്ചു.
അങ്ങനെ ഞങ്ങൾ പാമ്പാടിയിൽ നിന്നും ഇങ്ങോട്ടേയ്ക്ക് താമസം മാറി. ജീവിക്കാൻ ഒരു ജോലി ആവശ്യമായി. അങ്ങനെ ഈ കൂൾബാർ ഇട്ടു. പിന്നെ അച്ഛനേയും അമ്മയേയും നോക്കണം. അച്ഛനാരുന്നു ഇവിടെ, ഇപ്പോൾ ക്ഷീണമായി. ജീവനോപാധി ഇപ്പോൾ ഈ കൂൾബാർ ആണ്. അതുകൊണ്ട് ഞാൻ ഇത് നടത്തുന്നു. ഇതിൽ നിന്നുള്ള ചെറിയ വരുമാനത്തിൽ സന്തോഷത്തോടെ കഴിയുന്നു.
അപ്പോൾ അനിയത്തി വരാറില്ലേ…അരവിന്ദ് ചോദിച്ചു. അനിയത്തി വീടുമായുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. അവളുടെ സ്റ്റാറ്റസിന് ഞങ്ങൾ പോരാ…ഇത്രയും പറഞ്ഞിട്ടും ശ്യാമയുടെ മുഖത്തെ ഭാവംമാറിയില്ല. മുഖത്ത് സങ്കടം നിഴലിച്ചു.
ഇത്രയൊക്കെ നിൻ്റെ ജീവിതത്തിൽ നടന്നിട്ടും എന്തുകൊണ്ട് എന്നോട് ഒരുവാക്കു പറഞ്ഞില്ല.
ഞാൻ പറഞ്ഞിരുന്നു എങ്കിൽ അരവിന്ദ് സമ്മതിക്കുമായിരുന്നോ…? ഇല്ല എന്നെ വിട്ടുകൊടുക്കില്ല എന്നറിയാവുന്നതിനാൽ പറഞ്ഞില്ല. എന്തായാലും അന്ന് അങ്ങനെയൊക്കെ നടന്നതിനാൽ അരവിന്ദിന് നല്ല ജീവിതം കിട്ടിയില്ലേ…അതിനു ദൈവത്തോട് നന്ദി പറയ്.
ഇനി അരവിന്ദ് പറയൂ ഫാമിലിയെപ്പറ്റി…
ഇന്നിപ്പോൾ സമയം ഇല്ല. നാളെ ഞായറാഴ്ച അല്ലേ…ഞാൻ നിൻ്റെ അച്ഛനേയും അമ്മയേയും കാണാൻ വരുന്നുണ്ട്. അപ്പോൾ പറയാം. ഇറങ്ങട്ടെ…നാളെ കാണാം…ബൈ…
ഒരുകാര്യം അരവിന്ദ്, കഴിഞ്ഞ ദിവസം നിങ്ങൾ എല്ലാവരും എവിടെ പോയിരുന്നു.
എന്ന്…?
അരവിന്ദും വൈഫും ഒക്കെ. വൈഫ് ഇവിടെ വന്ന് സെവൻ അപ് വാങ്ങിയല്ലോ…വൈഫ് സുന്ദരിയാണല്ലോ…
അതാരാണ് തൻെറ ഭാര്യയാണെന്നു പറഞ്ഞ് വന്നത്…? അരവിന്ദിന് ആലോചിച്ചിട്ട് ഒരുപിടിയൂം കിട്ടിയില്ല. ശ്യാമയെനോക്കി ഒന്നു ചിരിച്ചു. പാവം എതോ ഒരു പെണ്ണിനെ കണ്ടിട്ട് എൻ്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
വിഷമിക്കരുത് കൂടെയുണ്ട്. നിൻ്റെ സങ്കടങ്ങൾ എൻ്റെയും സങ്കടങ്ങൾ ആണ്…അരവിന്ദ് മനസ്സിൽ പറഞ്ഞു.
ബൈ അരവിന്ദ്…അരവിന്ദിൻ്റെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ ശ്യാമ നോക്കി നിന്നു. അരവിന്ദ് ഈ ജീവിത്തിൽ നിനക്കുള്ള സ്ഥാനം അന്നത്തെ തന്നെയാണ്. നീ വിവാഹിതനല്ലായിരുന്നെങ്കിൽ…മനസ്സ് അറിയാതെ ആഗ്രഹിച്ചുപോകുന്നു.
അതെ താൻ അരവിന്ദിൻ്റെ ശ്യാമയാണ്. അരവിന്ദ് ശ്യാമയുടെ മാത്രം…ശ്യാമയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വച്ചു. കാത്തിരിപ്പിൻ്റെ സുഖം പത്തു വർഷത്തിനുശേഷം…
തുടരും…