രചന: നീതു
“” ഉത്തരേ… നീ ഈ മാസം പീരിയഡ്സ് ആയിട്ടില്ലല്ലോ???””””
ഊർമ്മിള അത് ചോദിച്ചപ്പോൾ ഉത്തര ചെറുതായി ഒന്ന് പതുങ്ങി..
കള്ളത്തരം അവൾ കണ്ടുപിടിക്കാതിരിക്കാൻ മെല്ലെ അവളിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നു ഉത്തര….
ഊർമിളയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങി ഉത്തര ഇങ്ങനെയൊന്നുമായിരുന്നില്ല ഇപ്പോൾ കുറച്ചു ദിവസമായി അവൾക്ക് വെറും ടെൻഷനാണ് രാത്രി ഉറങ്ങാതെ കിടക്കുന്നത് കാണാം ചിലപ്പോഴൊക്കെ ഒറ്റയ്ക്കിരുന്ന് കരയുന്നത് കാണാം ചോദിക്കുമ്പോൾ ഒന്നും പറയില്ല…
ഇരട്ടക്കുട്ടികളാണ് ഉത്തരയും ഊർമ്മിളയും… ജനിച്ചതും വളർന്നതും എല്ലാം ഒരുമിച്ച് പത്താം ക്ലാസ് വരെയ്ക്കും അവർ ഒരേ ക്ലാസിലായിരുന്നു പക്ഷേ അത് കഴിഞ്ഞ് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ച് ഓരോ വിഷയങ്ങൾ തിരഞ്ഞെടുത്തത് കൊണ്ട് അവർ രണ്ടുപേരും രണ്ട് സ്കൂളിലായി…
നന്നായി പഠിക്കുന്ന ഊർമ്മിള സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുത്തപ്പോൾ ഉത്തരയ്ക്ക് ഹ്യൂമാനിറ്റീസിനോട് ആയിരുന്നു താല്പര്യം. അതുകൊണ്ടുതന്നെ അവൾക്ക് മറ്റൊരു സ്കൂളിലേക്ക് പോകേണ്ടിവന്നു..
ഇതുവരെ എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്തു തീരുമാനിച്ചിരുന്ന അവർക്ക് ഈ പിരിയൽ ആദ്യം ഒന്നും താങ്ങാൻ കഴിയുമായിരുന്നില്ല ക്രമേണ അവർ സാഹചര്യത്തോട് പൊരുത്തപ്പെട്ടു…
ഊർമ്മിള കൂടുതൽ പഠിക്കാനാണ് കിണഞ്ഞു പരിശ്രമിച്ചതെങ്കിൽ ഉത്തരയെ അവിടെ വരവേറ്റത് മറ്റൊന്നായിരുന്നു…
“”ആശിഷ് “”
എന്ന അവളുടെ സ്കൂളിലെ ഒരു വർഷം സീനിയർ ആയിരുന്ന ചേട്ടൻ..
ചെന്ന ദിവസം തന്നെ അവൾ കേട്ടിരുന്നു ആശിഷിനെ പറ്റി..
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നയാൾക്ക് ഒരുപാട് ആരാധകമാരും ആ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും വിട്ടുനിന്നു അവളും ആശിഷിനെ ശ്രദ്ധിക്കാൻ തുടങ്ങി….
പക്ഷേ ഒന്നിനും മുൻപന്തിയിൽ ഇല്ലാത്ത പ്രത്യേകിച്ച് ഒരു കഴിവുണ്ട് എന്ന് പോലും പറയാൻ കഴിയാത്ത തന്നെ അവൻ ശ്രദ്ധിക്കില്ല എന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു അതെല്ലാം മാറ്റിമറിച്ചിട്ടാണ് ഒരു ദിവസം അവൻ വന്നു പറഞ്ഞത് എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് എന്ന്..
ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല പക്ഷേ അവൾക്കൊരു നോ പറയാൻ തോന്നിയില്ല..
ആശിഷിന്റെ ലവർ ആണ് എന്ന് പറഞ്ഞ് കുട്ടികൾ തന്നെ അസൂയയോടെ നോക്കുന്നത് അല്പം അഹങ്കാരത്തോടെ അവൾ നോക്കി കണ്ടു…. വല്ലാത്തൊരു ലോകത്തായിരുന്നു അതിനുശേഷം അവൾ…
സ്കൂളിൽ ആരോരുമില്ലാത്ത സ്ഥലത്ത് വരാൻ പറയുകയും അവിടെ വച്ച് അതിര് ലംഘിക്കുന്ന അവന്റെ സ്നേഹപ്രകടനങ്ങളും ആദ്യമെല്ലാം എതിർത്തുവെങ്കിലും പിന്നീട് അവളും അത് ആസ്വദിക്കാൻ തുടങ്ങി…..
മനസ്സ് ഇനിയും കൂടുതൽ കൂടുതൽ എന്ന് ആഗ്രഹിക്കാൻ തുടങ്ങി.. അതിന്റെ പേരിലാണ് ഒരു ദിവസം ക്ലാസ്സ് കട്ട് ചെയ്യാനും അവന്റെ തന്നെ ഒരു ഫ്രണ്ട്ന്റെ വീട്ടിലേക്ക് പോകാം എന്നും അവൻ പറഞ്ഞത്…
അവന്റെ ആ കൂട്ടുകാരന്റെ അച്ഛനും അമ്മയും എന്തോ ജോലി ആവശ്യത്തിന് പോയതാണ് ഒരാഴ്ച കഴിഞ്ഞ് മാത്രേ തിരിച്ചു വരൂ അവനിപ്പോൾ ആന്റിയുടെ കൂടെയാണ് പക്ഷേ വീട് ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് അവനോട് പറഞ്ഞു താക്കോൽ മേടിച്ചിട്ടുണ്ട് എന്നെല്ലാമാണ് അവൻ പറഞ്ഞത്….
അവൻ പറഞ്ഞ ദിവസത്തിന് ആയുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നെ.. ഒരുതരം വല്ലാത്ത കൗതുകം..
വീട്ടിൽ കള്ളം പറഞ്ഞ് പോകുമ്പോൾ വല്ലാത്തൊരു ഭയമുണ്ടായിരുന്നു എങ്കിലും അതിനേക്കാൾ ഒരുപാട് ഉയരത്തിൽ നിന്നിരുന്നത് കൗതുകം ആയതുകൊണ്ട് തന്നെ കള്ളം പറയാൻ തയ്യാറായി വീട്ടിൽ നിന്നിറങ്ങി സ്കൂളിൽ എത്തി,
സ്കൂളിലേക്ക് കയറാതെ നേരെ ബസ്റ്റോപ്പിൽ എത്തി അവിടെ ഉള്ള കംഫർട്ട് സ്റ്റേഷനിൽ പോയി ഡ്രസ്സ് മാറി…
അപ്പോഴേക്കും ആശിഷ് കാറുമായി വന്നിരുന്നു, അവന്റെ ഏതോ കൂട്ടുകാരന്റെ ചേട്ടനാണ് കാർ ഓടിച്ചിരുന്നത് അവർ വന്ന് കയറാൻ പറഞ്ഞപ്പോൾ അതിൽ കയറി എന്നിട്ട് ആ കൂട്ടുകാരന്റെ വീട്ടിൽ പോയി….
അവിടെ നിന്നാണ് ചതി മനസ്സിലാകുന്നത്…!!!
അവിടെ ആശിഷ് മാത്രമായിരുന്നില്ല അവന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ് മൂന്നാലു പേര് വേറെയും ഉണ്ടായിരുന്നു..
അവരെല്ലാം ചേർന്ന് അവിടെവച്ച് തന്നെ പിച്ചി ചീന്തി… അതുകഴിഞ്ഞ് ഒന്നുമറിയാത്തതുപോലെ വീട്ടിൽ പോകാനും ഇനി വിളിക്കുമ്പോൾ വരണം എന്നും എല്ലാം നിർദ്ദേശിച്ചത് അവരായിരുന്നു..
അല്ലെങ്കിൽ ഈ കണ്ടതെല്ലാം അവർ വീഡിയോ എടുത്തുവച്ചിട്ടുണ്ട് അതെല്ലാം വീട്ടുകാർക്ക് കാണിച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി..
പേടിച്ചു പോയിരുന്നു അവൾ ആത്മഹത്യത്തെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത് എന്തോ ചെറിയൊരു ഭയം…
പനിയാണെന്ന് പറഞ്ഞ് കുറച്ചുദിവസം സ്കൂളിലേക്ക് പോയില്ല അമ്മയും പറഞ്ഞു റസ്റ്റ് എടുത്തോളാൻ…
ഊർമ്മിളയെ കാണുമ്പോഴാണ് കൂടുതൽ കുറ്റബോധം അവളും എന്റെ പോലെ ആ അച്ഛനെയും അമ്മയുടെയും കുട്ടിയാണ് ഒരിക്കൽപോലും അവൾ അവർക്കെതിരായി ഒന്നും ചെയ്യില്ല പഠനത്തിനും അവളുടെ കാര്യങ്ങൾക്കപ്പുറം അവൾക്ക് മറ്റൊന്നിനും പ്രാധാന്യമില്ല…….
പക്ഷേ താന് ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു തെറ്റാണ് ചെയ്തത് വീട്ടുകാരെക്കാൾ താൻ അവനെ സ്നേഹിച്ചു പ്രായത്തിന്റെ കൗതുകത്തിൽ ചെയ്യാൻ പാടില്ലാത്തത് പലതും ചെയ്തു അതുകൊണ്ട് നഷ്ടം തനിക്ക് മാത്രമാണ് അവസരം മുതലെടുക്കുകയായിരുന്നു അവർ..
തന്റെ മുന്നിൽ ഒരു നല്ല ആളായി അവൻ ഭംഗിയായി അഭിനയിച്ചു തകർത്തു. എല്ലാം വിശ്വസിച്ച് അവന്റെ കൂടെ പോയ തനിക്ക് ജീവിതം പോലും നഷ്ടപ്പെട്ടു ഇപ്പോൾ ആരുടെയൊക്കെയോ ചരട് വലിക്കൊത്ത് തുള്ളുന്ന ഒരു പാവ മാത്രമാണ് താൻ…..
ഇനിയെന്ത് വേണം എന്നറിയാതെ നിന്നു..
അപ്പോഴാണ് മനസ്സിലായത് ഈയാഴ്ച വരാറുള്ള ചുവന്ന ദിനങ്ങൾ തന്നിൽ നിന്ന് അകന്നു മാറിയിരിക്കുന്നു ഭയത്തോടെയാണ് അതെല്ലാം നോക്കി കണ്ടത്..
ആകെക്കൂടി ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ഇപ്പോൾ ഊർമിളയും അത് ശ്രദ്ധിച്ചിരിക്കുന്നു അവൾക്ക് എന്തൊക്കെയോ മനസ്സിലായ മട്ടാണ്..
ഒരിക്കൽ കൂടി അവൾ ചോദിച്ചപ്പോൾ ഉത്തരയ്ക്ക് പിന്നെ പിടിച്ചുനിൽക്കാൻ പറ്റിയില്ല കരച്ചിലൂടെ അവളെല്ലാം ഓർമ്മയോടെ തുറന്നു പറഞ്ഞു ഓർമ്മയുള്ള ആകെ ഞെട്ടിപ്പോയി തന്നെ പ്രിയപ്പെട്ട സഹോദരിക്ക് സംഭവിച്ച കാര്യം ഓർത്ത്..
”” അപ്പോഴൊന്നും നീ വീട്ടുകാരെ പറ്റി ഓർത്തില്ലേ??? നിന്റെ ഭാവിയെ പറ്റി ഓർത്തില്ലേ??? “””
അവൾ ചോദ്യങ്ങൾ കൊണ്ട് ഉത്തരയുടെ ഹൃദയത്തെ മുറിച്ചു അവൾ കൈകൂപ്പി പറഞ്ഞു ഇനി ഒന്നും ചോദിക്കരുത് എന്ന് ഊർമിളക്കും തോന്നി ഇനി എന്തെങ്കിലും ചോദിച്ചാൽ അത് അവളെ കൂടുതൽ വിഷമിപ്പിക്കുകയാണ് ചെയ്യുക എന്ന് ഇനി എന്ത് ചെയ്യണം എന്നായിരുന്നു അവരുടെ ചിന്ത……
അമ്മയോട് തുറന്നുപറയാം എന്ന് പറഞ്ഞപ്പോൾ ഉത്തരം സമ്മതിച്ചില്ല പക്ഷേ ഓർമിള അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ എല്ലാം അമ്മയോട് പറഞ്ഞു. ആദ്യത്തെ ഒരു ബഹളം കഴിഞ്ഞതും അവർ ചിന്തിച്ചു തുടങ്ങി തന്റെ മകൾക്ക് എന്താണ് വേണ്ടത് എന്ന്….
ആശുപത്രിയിൽ കൊണ്ടുപോയി, ഭാഗ്യത്തിന് മറ്റെന്തോ കാരണം കൊണ്ടായിരുന്നു പീരിയഡ്സ് വഴികിയത് അത് അവരിൽ വല്ലാത്ത ആശ്വാസം പകർന്നു…
ഒപ്പം പോലീസിൽ അറിയിച്ചു അവരും ആ കുട്ടിയുടെ ഭാവി തകരാത്ത രീതിയിൽ കാര്യം കൈകാര്യം ചെയ്തു..
എവിടെയും ആ കുട്ടിയുടെ പേര് ഡീറ്റെയിൽസ് വെളിപ്പെടുത്താതെ തന്നെ അതിലുള്ള പ്രതികളെ പൊക്കി അവന്മാരുടെ കൈയിൽനിന്ന് പിന്നെയും കിട്ടി ഒരുപാട് പെൺകുട്ടികളുടെ വീഡിയോസ്….
എല്ലാം നശിപ്പിച്ച് അവന്മാർക്ക് കണക്കിന് ശിക്ഷയും വാങ്ങിക്കൊടുത്തു ഒപ്പം പോലീസുകാരുടെ കയ്യിൽ നിന്നും കിട്ടിയിരുന്നു കാരണം അവർക്കും പെൺമക്കൾ ഉള്ളതാണല്ലോ…
ഓരോ കൗമാരപ്രായമായ കുട്ടികളും പഠിക്കുന്ന സ്കൂളിൽ പോലീസുകാർ ചെറിയൊരു ക്യാമ്പയിൻ ഇതിന്റെ പേരിൽ സംഘടിപ്പിച്ചു അവർക്ക് ഇത്ര മാത്രമേ കുട്ടികളോട് പറയാൻ ഉണ്ടായിരുന്നുള്ളൂ..
“”” ഈ പ്രായത്തിൽ ആൺകുട്ടികൾക്ക് പെൺകുട്ടികളോടും പെൺകുട്ടികൾക്ക് ആൺകുട്ടികളോടും ഒരു അട്രാക്ഷൻ തോന്നുക സ്വാഭാവികമാണ്… അതിൽ പ്രായത്തിന്റെത് മാത്രമാണ് നിങ്ങൾക്ക് ഒരു ജീവിതം മുന്നിൽ ഇങ്ങനെ നിവർന്നു കിടക്കുന്നുണ്ട്… ഇപ്പോൾ നിങ്ങളുടെ ദൗത്യം പഠിക്കുക എന്നത് മാത്രമാണ്…. പ്രണയിക്കാനും വിവാഹം കഴിക്കാനും മറ്റെല്ലാ കൗതുകങ്ങളും എക്സ്പീരിയൻസ് ചെയ്യാനും ജീവിതത്തിൽ ഇനിയും ധാരാളം സമയമുണ്ട് എന്ന് ഓർക്കണം ഇപ്പോൾ നല്ലതും ചീത്തതും തിരിച്ചറിയാൻ പറ്റാത്ത പ്രായമാണ് ഇപ്പോൾ എടുത്തുചാടി ചെയ്യുന്നത് മുഴുവൻ നിങ്ങളുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.. അതുകൊണ്ട് സ്വയം ഒന്ന് നിയന്ത്രിക്കുക… വീട്ടുകാരും മാക്സിമം കുട്ടികളുടെ അരികിലിരുന്ന് ഒരു സുഹൃത്തിനെ പോലെ പെരുമാറി അവരുടെ പ്രശ്നങ്ങളെല്ലാം മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക…. ഒന്ന് എല്ലാം തുറന്നു പറയാൻ ഒരു കൂട്ട് വീട്ടിൽ തന്നെ കിട്ടിയാൽ 99% കുട്ടികളും പിന്നെ ആരുടെയും പുറകെ പോവില്ല…. “”””””
ഇത്രയൊക്കെ പറഞ്ഞിട്ട് എത്രപേർക്ക് മനസ്സിലായി എന്നൊന്നും അവർക്ക് അറിയാമായിരുന്നില്ല പക്ഷേ ഒരാൾക്ക് എങ്കിലും അതിന്റെ സീരിയസ്നസ് മനസ്സിലാക്കാൻ കഴിഞ്ഞാൽ അത് മതിയായിരുന്നു അവർക്കും……