എന്റെ വീട്ടിൽ ഞാൻ പറയുന്നത് കേട്ട് നിനക്ക് ജീവിക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രം ഇവിടെ കഴിയാം അല്ലെങ്കിൽ…

രചന: നീതു

::::::::::::::::::::

“”” ഇതുപോലെത്തെ തലയണ മന്ത്രവും ആയി എന്റെ അരികത്ത് വരണ്ട എന്ന് നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്!!””

അജിത്ത് അങ്ങനെ പറഞ്ഞപ്പോൾ മുഖത്ത് അടി കിട്ടിയത് പോലെ തോന്നി ഭാമയ്ക്ക്… ടൗണിൽ കണ്ണായ സ്ഥലത്ത് തന്റെ പേരിൽ അച്ഛൻ എഴുതിത്തന്ന പത്തു സെന്റിൽ ഒരു വീട് വയ്ക്കാം എന്ന് പറഞ്ഞതിന് കേട്ട മറുപടിയാണ് അവൾക്ക് ആകെ കൂടെ കരച്ചിൽ വന്നു..

അജിത്തിന് നിർത്താൻ ഭാവമില്ലായിരുന്നു അവൻ ദേഷ്യത്തോടെ പറഞ്ഞു…

“””” ഭാര്യമാരുടെ വാക്കും കേട്ട് സ്വന്തം അമ്മയെയും വീടും ഉപേക്ഷിച്ച് അവർ പറയുന്നിടത്തേക്ക് പോകുന്ന ചില നട്ടെല്ലില്ലാത്ത ഭർത്താക്കന്മാരെ മാത്രമേ നീ കണ്ടു കാണുള്ളൂ എനിക്കറിയാം എന്തുവേണമെന്ന് നിന്റെ ഒരു മന്ത്രവും ഇവിടെ ചെലവാവില്ല എന്റെ വീട്ടിൽ ഞാൻ പറയുന്നത് കേട്ട് നിനക്ക് ജീവിക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രം ഇവിടെ കഴിയാം അല്ലെങ്കിൽ അച്ഛന്റെ കൂടെ ഇറങ്ങി പോകാം മകൾക്ക്… “”‘

എന്നും പറഞ്ഞ് മുറിയുടെ വാതിൽ ശക്തിയായി അടച്ച് അവൻ പുറത്തേക്കു ഇറങ്ങിപ്പോയി എല്ലാം അമ്മ കേട്ടു കാണും എന്ന് ഉറപ്പായിരുന്നു അവൾക്ക്…
ഇവിടെ പതുക്കെ പറഞ്ഞതുപോലും ചെവിയോർത്ത് കേൾക്കുന്നവരാണ് അപ്പോൾ പിന്നെ ഇതുപോലെ ചന്ദ്രഹാസം മുഴക്കി പറഞ്ഞത് എന്തായാലും കേൾക്കാതിരിക്കില്ല അവൾ കട്ടിലിലേക്ക് ചാഞ്ഞു ആവോളം കരഞ്ഞു..

ഇങ്ങനെയൊരു ജീവിതം അല്ലായിരുന്നു അവൾ സ്വപ്നം കണ്ടത്… അജിത്തിന്റെ വിവാഹാലോചന വരുമ്പോൾ, നോക്കിയത് അയാളുടെ ജോലിയാണ്.. ഗവൺമെന്റ് കോളേജിൽ ലെക്ചറർ ആണ് അജിത്ത്…

തന്റെ വീട്ടിലെ ജീവിതം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അച്ഛൻ അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന ഒരാളായിരുന്നു തന്റെ അഭിരുചികൾക്ക് അച്ഛൻ പ്രത്യേകം ശ്രദ്ധ എടുത്തിരുന്നു ചെറുപ്പം മുതലേ തനിക്ക് നൃത്തത്തിനോടാണ് താല്പര്യം എന്നറിഞ്ഞ് പഠിത്തത്തോടൊപ്പം നൃത്തവും അച്ഛൻ പഠിപ്പിച്ചു…

ഡ്രൈവിങ്ങും, മാർഷൽ ആർട്സും എല്ലാം പഠിക്കാൻ പ്രോത്സാഹനം തന്നത് അച്ഛനാണ് നല്ലൊരു വീട്ടിലേക്ക് കൈപിടിച്ചു കൊടുക്കണം എന്നായിരുന്നു മോഹം, അതുകൊണ്ടുതന്നെയാണ് സാമ്പത്തികപരമായി ഞങ്ങളുടെ ഒപ്പം നിൽക്കുന്നവർ അല്ലെങ്കിൽ കൂടി അജിത്തിന് മകളെ കൈപിടിച്ചു കൊടുക്കാൻ കാരണം അയാൾക്ക് പഠിപ്പുണ്ട് അതുകൊണ്ടുതന്നെ ഭാവി സുരക്ഷിതമാകും എന്ന് അച്ഛൻ കരുതിപ്പോയി പക്ഷേ അച്ഛന് അവിടെ തെറ്റി അയാൾക്ക് എപ്പോഴും കോംപ്ലക്സ് ആണ് പണത്തിൽ ഞങ്ങളോടൊപ്പം അവർ എത്തില്ലല്ലോ എന്ന കോംപ്ലക്സ്…

ഞാനെന്തു പറഞ്ഞാലും അതെല്ലാം ആ രീതിയിൽ മാത്രമാണ് അയാൾ എടുക്കുക.. ചക്കിക്കൊത്ത ചങ്കരൻ എന്നു പറയുന്നതുപോലെ ഒരു അമ്മയും പെങ്ങളും.

പെങ്ങളുടെ വിവാഹം കഴിഞ്ഞതാണ് പക്ഷേ അവിടെ ഒരു മാസം പോലും തികച്ചു നിന്നിട്ടില്ല അമ്മയുടെ ശിക്ഷണം കൊണ്ട് അവിടെന്ന് തെറ്റി വീട്ടിലേക്ക് വന്നതാണ് അവർ ഒന്നു രണ്ടു തവണ സന്ധി സംഭാഷണത്തിന് വന്നതാണ് പക്ഷേ അമ്മയുടെ വായിൽ ഇരിപ്പ് കേട്ട് അവർ പോയി പിന്നെ ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല അതൊന്നും അവർക്ക് ഒരു വിഷയമേയല്ല ഞാനറിഞ്ഞ ഇടത്തോളം അയാൾ ഒരു പാവമാണ് അഡ്ജസ്റ്റ് ചെയ്ത് പോകാവുന്ന പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളൂ അതെല്ലാം ഊതിവലുതാക്കിയത് അമ്മയാണ് വെറുതെ മകളുടെ വിവാഹ ജീവിതം പോലും താറുമാറാക്കിയ ഒരു സ്ത്രീ

അങ്ങനെ ഒരാൾക്ക് ഇടയിൽ ഒരു അന്യ വീട്ടിൽ നിന്ന് വന്ന പെൺകുട്ടിക്ക് എത്രമാത്രം പിടിച്ചുനിൽക്കാൻ ആകും..
അമ്മയോടുള്ള ഈ പ്രതിപത്തി ഒഴിച്ചാൽ അജിത്ത് ഒരു പാവമാണ് നന്നായി സ്നേഹിക്കാനുള്ള മനസ്സുണ്ട് പക്ഷേ എന്തൊക്കെയോ അതിൽനിന്ന് അയാളെ പിടിച്ചു വലിക്കുകയാണ് എന്ന് മാത്രം…

എനിക്ക് അച്ഛൻ വിവാഹത്തിന് തന്ന ആഭരണങ്ങൾ എല്ലാം തിരിച്ചുകൊടുത്തു എന്തിനാണ് നിനക്ക് ഇത്രയും ആഭരണങ്ങൾ ഞാൻ വാങ്ങി തന്നോളാം എന്ന് പറഞ്ഞു പക്ഷേ അതിനുമുമ്പ് അതെല്ലാം അമ്മ വാങ്ങിവച്ചു..

ഇതൊക്കെ നാട്ടുനടപ്പാണ്, ഇതിലൊന്നും ഒരു മോശവും വിചാരിക്കാനില്ല എന്ന് മകനെ പറഞ്ഞ് മനസ്സിലാക്കി..

അവർക്ക് അജിത്തിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു അവരെന്തു പറഞ്ഞാലും അജിത്ത് അവരുടെ ചിന്താഗതിക്കൊപ്പം ചെന്നോളും..

പക്ഷേ അതുപോലെ ആയിരുന്നില്ല ഭാര്യ പറഞ്ഞാൽ അയാൾക്ക് അത് കേട്ട് നടന്നാൽ എന്തോ കുറച്ചിലാണ് തലയണമന്ത്രം കേട്ട് നടക്കുന്നവർ രണ്ടാം കിട ഭർത്താക്കന്മാരാണ് എന്നാണ് അയാളുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഭാര്യ പറയുന്നത് നല്ലതാണോ ചീത്തയാണോ എന്ന് പോലും ചിന്തിക്കാതെ നിഷേധിക്കും…

ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്നം ഇത്തിരി ഗുരുതരമാണ് രാവിലെ ആയാൽ ഉള്ള ജോലി മുഴുവൻ ഉണ്ടാകും അമ്മ സഹായത്തിന് വന്നിരുന്നു പക്ഷേ ഇപ്പോൾ അമ്മ ചെറുതായി ഒന്ന് വീണ് കാല് ഉളുക്കി കിടപ്പിലാണ് അതുകൊണ്ടുതന്നെ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്യണം പെങ്ങൾ ഒരുത്തിയുണ്ട് റൂം വിട്ട് പുറത്തേക്ക് വരിക പോലുമില്ല ഒരു തേങ്ങ പോലും തിരുമ്മി തരില്ല ഭക്ഷണത്തിന് നേരമാകുമ്പോൾ വന്നു ടേബിളിൽ സ്ഥാനം പിടിക്കുന്നത് കാണാം.. എന്തെങ്കിലും ഉണ്ടാക്കിക്കൊടുത്തത് കുറ്റം പറഞ്ഞല്ലാതെ കഴിക്കുകയും ഇല്ല… വേറെ ഒരു ഉപകാരവും ഇല്ല പകരം അവളുടെ വസ്ത്രങ്ങൾ പോലും അങ്ങോട്ട് അലക്കി കൊടുക്കണം…

പലപ്പോഴും ഞാൻ ഇതിനെപ്പറ്റി അജിത്തിനോട് പറഞ്ഞിട്ടുള്ളതാണ് പക്ഷേ അപ്പോഴൊക്കെ ചിരിച്ചു പറയും അതൊന്നും നീ കാര്യമാക്കി എടുക്കേണ്ട അവൾ ഒരു പാവമാണ് എന്ന് അപ്പോ ഇവിടെ പാവമല്ലാത്തത് ഞാൻ മാത്രമാണ്….

എപ്പോഴും പുകഞ്ഞ് പുറത്തേക്കൊഴുക്കാവുന്ന ഒരു അഗ്നിപർവ്വതം പോലെ ആയിരുന്നു എന്റെ മനസ്സ് എല്ലാം സഹിച്ച് സഹിച്ച്…..

ആ ഇടയ്ക്കാണ് എന്റെ ഡാൻസ് ടീച്ചർ എന്നെ കാണാൻ വരുന്നത്… ഒരു ഡാൻസ് പ്രോഗ്രാം ഉണ്ട്.. അതിന് നല്ല ഗ്രേസ് ഉള്ളവർ തന്നെ ചെയ്യണം. ഒന്ന് ഞങ്ങളുടെ കൂടെ പഠിച്ച ഒരു കുട്ടിയെ ടീച്ചർ സെലക്ട് ചെയ്തിട്ടുണ്ട് മറ്റൊന്ന് എന്നെയാണ് ടീച്ചർ മനസ്സിൽ കണ്ടിരിക്കുന്നത് നിനക്ക് താല്പര്യമുണ്ടെങ്കിൽ വന്നോളൂ ഇത് നിന്റെ കരിയറിൽ ഒരു ടേണിങ് പോയിന്റ് ആവും എന്ന് പറഞ്ഞു അച്ഛനോടാണ് ആദ്യം പറഞ്ഞത് സന്തോഷത്തോടെ അച്ഛൻ ഇങ്ങോട്ട് വിടുകയായിരുന്നു. എനിക്കൊരു സർപ്രൈസ് ആവും എന്ന് വിചാരിച്ച്…

സന്തോഷത്തോടെ ഞാൻ അതിന് സമ്മതം മൂളി വൈകുന്നേരം അജിത്ത് വരുന്നതും കാത്തിരുന്നു അജിത്ത് വന്നപ്പോൾ ഞാൻ സന്തോഷത്തോടെ കാര്യം പറഞ്ഞു ആ മുഖത്ത് ഒരു പുച്ഛം ആയിരുന്നു പിന്നെ ഇനിയിപ്പോൾ തുള്ളാൻ പോകാഞ്ഞിട്ടാ എന്ന് പറഞ്ഞു…

എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും എല്ലാം വന്നു ഞാൻ ഷട്ടിച്ചു എനിക്ക് ഈ പ്രോഗ്രാം അറ്റൻഡ് ചെയ്തേ പറ്റൂ എന്ന്..

അതോടെ പ്രശ്നം അമ്മ ഏറ്റെടുത്തു കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ ഇഷ്ടം നോക്കി ജീവിക്കണം അവന് വേണ്ട എന്ന് പറഞ്ഞാൽ പിന്നെ ഇത്തരം ആഗ്രഹങ്ങളെല്ലാം മനസ്സിൽ നിന്ന് കളയണം എന്ന് പറഞ്ഞ് എന്നെ മനസ്സിലാക്കാൻ ശ്രമിച്ചു അമ്മ…

“”” എന്നിട്ടെന്തേ നിങ്ങളുടെ മകൾ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ മനസ്സ് പോലെ ജീവിക്കാതെ ഇവിടെ വന്നു നിൽക്കുന്നത്??? “””

എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോഴേക്ക് അവർ വലിയ വായിൽ കരയാൻ തുടങ്ങി..
അതുകണ്ട് തുള്ളാൻ എന്റെ ഭർത്താവും എന്റെ മുഖത്തേക്ക് അയാൾ അടിച്ചു..

എല്ലാം കണ്ടുകൊണ്ട് അച്ഛനും വന്നു ടീച്ചർ വന്ന കാര്യം എന്തായി എന്നറിയാനുള്ള ആകാംക്ഷയിൽ വന്നതായിരുന്നു അച്ഛൻ….
എല്ലാം നേരിട്ട് തന്നെ കണ്ടു മനസ്സിലാക്കി…

“”” എടുക്കാനുള്ളതെല്ലാം എടുത്ത് ഇറങ്ങിക്കോ എന്ന് അച്ഛൻ പറഞ്ഞു

പിന്നെ ഒരു നിമിഷം എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല എന്റെ സാധനങ്ങൾ എല്ലാം നിറച്ച് ഞാൻ എന്റെ
അച്ഛന്റെ കൂടെ വീട്ടിലേക്ക് പോന്നു…

ആ ഡാൻസ് പ്രോഗ്രാം അറ്റൻഡ് ചെയ്തു.. ടീച്ചർ പറഞ്ഞത് ശരിയായിരുന്നു അത് എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് തന്നെയായിരുന്നു പിന്നീട് ഒരുപാട് പ്രോഗ്രാം എന്നെ തേടി വന്നു ഒപ്പം ഒരു ബിഗ് ബജറ്റ് സിനിമയിൽ കൊറിയോഗ്രാഫറായി…..

പിന്നീട് അങ്ങോട്ട് തിരക്കിൽ നിന്ന് തിരക്കിലേക്ക് കുതിക്കുന്ന, നമ്പർവൺ നർത്തകിയായി മാറി….

ഇതിനിടയിൽ അയാൾ ബന്ധം വേർപ്പെടുത്തിയിരുന്നു ഏതോ ഒരു പെണ്ണിനെ വീണ്ടും വിവാഹം കഴിച്ചു എന്നറിഞ്ഞു എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല ആ പെണ്ണിന്റെ കഷ്ടകാലം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ….
ഇന്ന് എന്റെ അച്ഛൻ എന്റെ കൂടെയുണ്ട് പിന്നെ ഞാൻ തന്നെ ഡെവലപ്പ് ചെയ്ത എന്റെ കരിയറും…
ഇതു മതി മുന്നോട്ടു പോകാൻ സ്വന്തം കാലിൽ നിൽക്കാൻ…