രചന: നീതു
::::::::::::::
“”രാജീവേ എന്തിനാ പ്രിയ വീട്ടിൽ പോയെ???”””
അപ്പുറത്തെ വീട്ടിലെ രാജി ചേച്ചിയാണ് രാവിലെ തന്നേ ന്യൂസ് പിടിക്കാൻ വന്നതാണ്…
“”ആ എനിക്കറിയില്ല നിങ്ങൾ പോയി ചോദിക്!!””
എന്നും പറഞ്ഞ് രാജീവ് മോളെയും എടുത്തുകൊണ്ട് അകത്തേക്ക് പോയി.. രാജിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അവന്റെ വർത്തമാനം കേട്ട് രാവിലെ തന്നെ എന്തെങ്കിലും അവിടെ നിന്ന് വീണു കിട്ടും അത് എല്ലാ വീട്ടിലും കൊണ്ടുപോയി കൊടുക്കാം എന്ന് കരുതി വന്നതാണ് ഇന്നാണെങ്കിൽ കുടുംബശ്രീയുടെ മീറ്റിംഗ് ഉണ്ട് അവിടെ ചൂടോടെ ഈ വാർത്ത പറഞ്ഞാൽ എല്ലാവരും ഞെട്ടും..!!!
എന്നെല്ലാം കരുതി വന്നതായിരുന്നു അപ്പോഴാണ് രാജീവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം ദേഷ്യപ്പെട്ട് അവർ വീട്ടിലേക്ക് നടന്നു…
അപ്പോഴേക്കും ഫോൺ അടിക്കുന്നുണ്ടായിരുന്നു രാജീവ് ഫോണെടുത്തു നോക്കിയപ്പോൾ കണ്ടു അഭിലാഷ് തന്റെ അച്ഛൻ പെങ്ങളുടെ മകനാണ്… തന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ചെറുപ്പം മുതൽ തങ്ങൾ ഒരു മനസ്സും രണ്ടു ശരീരവുമായി കഴിഞ്ഞവരാണ് ഉള്ളിലിരുന്ന് കുറെ കാര്യങ്ങൾ വിയർപ്പ് മുട്ടുന്നുണ്ട് അവനെ വിളിക്കണം എന്ന് കരുതിയത് തന്നെയാണ് അപ്പോഴേക്കും അവൻ ഇങ്ങോട്ട് വിളിച്ചു .
“”” എനിക്ക് നിന്നോട് ഒന്നു സംസാരിക്കണം!!! എപ്പഴാ നീ ഫ്രീ ആവുന്നത് എന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ട് വരാം!!””
എന്നു പറഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞിരുന്നു എന്ന നീ ഇന്ന് വൈകിട്ട് ഇങ്ങോട്ട് ഇറങ്ങ് എന്ന്!!!
അങ്ങനെയാണ് മോളെ അപ്പുറത്തെ വീട്ടിലെ പെങ്ങളെ ഏൽപ്പിച്ച അവനെ കാണാൻ വേണ്ടി പോയത്…
“”” എന്താടാ പ്രശ്നം പ്രിയ നിന്റെ വീട്ടിൽ നിന്ന് പിണങ്ങി പോയി എന്നൊക്കെ കേട്ടു എന്താ ഉണ്ടായത്??? “”
എന്ന് ചോദിച്ചപ്പോൾ രാജീവ് പറഞ്ഞിരുന്നു,
“”” എടാ അവൾ മോളെ അടിച്ചെന്ന്!!! ഞാൻ ചെന്നപ്പോൾ അവൾ കരഞ്ഞു കിടന്ന് ഉറങ്ങുന്നതാ കണ്ടത്!!! കാലിലൊക്കെ അവൾ അടിച്ച പാട് പിന്നെ ഒന്നും നോക്കിയില്ല ഞാനും അവളും എന്തൊക്കെയോ വിളിച്ചുപറഞ്ഞു പോയി ഒരുതവണ അടിച്ചും പോയി!!! അതിന് ദേഷ്യപ്പെട്ട് പോയതാ അവൾ!!!”””
രാജീവിന്റെ രണ്ടാം ഭാര്യയാണ് പ്രിയ ആദ്യ ഭാര്യ ലക്ഷ്മി മോളെ പ്രസവിച്ചപ്പോൾ തന്നെ മരിച്ചു പോയിരുന്നു..
പെൺകുഞ്ഞ് ആയതുകൊണ്ട് എല്ലാവർക്കും ഒരു ആശങ്കയുണ്ടായിരുന്നു കുഞ്ഞിന്റെ ഭാവിയെ പറ്റി… രാജീവിന് കുഞ്ഞിനെ നോക്കാൻ വല്ലാത്ത വശമില്ലാത്തതുകൊണ്ട് രാജീവിന്റെ അമ്മയായിരുന്നു അവിടെ എല്ലാം ചെയ്തിരുന്നത് പക്ഷേ അമ്മയ്ക്ക് വയസ്സായപ്പോൾ പിന്നെ മോൾക്കൊന്നും ചെയ്തു കൊടുക്കാൻ വേണ്ടി പറ്റിയില്ല അതുകൊണ്ടാണ് വീണ്ടും ഒരു വിവാഹത്തെപ്പറ്റി രാജീവ് ചിന്തിച്ചത് എല്ലാവരും കൂടി നിർബന്ധിക്കുക കൂടിയായപ്പോൾ പ്രിയയെ പോയി കണ്ടു…
കണ്ടപ്പോൾ ഇഷ്ടമായി വിവാഹം ചെയ്തു ആദ്യത്തെ ഭർത്താവിന്റെ കയ്യിൽ നിന്ന് ഒരുപാട് ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരാളായിരുന്നു പ്രിയ… അവളുടെയും രണ്ടാം വിവാഹമായിരുന്നു ഇത്… അതുകൊണ്ടുതന്നെ അവൾക്ക് പൂർണ്ണസമ്മതമായിരുന്നു ഈ കുഞ്ഞുള്ള ആളെ കല്യാണം കഴിക്കാൻ!!!”
പ്രിയ കൂടുതലാണ്. എന്തെങ്കിലും കണ്ടാൽ കണ്ണിന് നേരെ പറയും അതുകൊണ്ട് തന്നെ മോൾ എന്തെങ്കിലും തെറ്റു കാണിച്ചാൽ അവൾ ശിക്ഷിക്കുകയും പതിവുണ്ട്… എല്ലാവരും അത് കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ് പ്രിയയുടെ ഭാഗം നിന്ന് ആരും ചിന്തിച്ചില്ല രണ്ടാനമ്മയുടെ ക്രൂരത മാത്രമായി കണ്ടു എല്ലാം…
രാജീവ് പോലും..
മോൾക്ക് പ്രിയ എന്തെല്ലാം ചെയ്തു കൊടുക്കുന്നുണ്ട് എന്നതിൽ ഒരു പരി എത്രമാത്രം അവളെ ശിക്ഷിക്കുന്നുണ്ട് എന്ന് മാത്രം കണക്ക് വച്ചു എല്ലാവരും.
“”” മനപ്പൂർവ്വം കുഞ്ഞിനെ അടിക്കുന്നതാണ് പ്രിയ എന്ന് നിനക്ക് തോന്നുന്നുണ്ടോ രാജീവ്??? “”
എന്ന് അഭിലാഷ് ചോദിച്ചപ്പോൾ അതിന്റെ മറുപടി പറയാൻ കഴിയാതെ രാജീവ് ഇരുന്നു കാരണം ഒരുപാട് തവണ അവൾക്ക് വേണ്ടുന്നത് എല്ലാം ചെയ്തു കൊടുക്കുന്നത് കണ്ടിട്ടുള്ളതാണ് പക്ഷേ അന്ന് കുഞ്ഞിന്റെ കാലിൽ കിടക്കുന്ന വടിയുടെ പാട് കണ്ടപ്പോൾ അറിയാതെ അടിച്ചു പോയതാണ് അവൾ ഇറങ്ങിപ്പോകും എന്ന് കരുതിയില്ല..
പ്രിയമയെ മോൾക്കും ഇഷ്ടമാണ്!! പലപ്പോഴും അവളെ കൊഞ്ചിക്കുന്നത് താൻ കണ്ടിട്ടുണ്ട് പക്ഷേ തന്റെ മനസ്സിൽ വല്ലാത്ത ആശങ്കയായിരുന്നു അവൾക്ക് ലക്ഷ്മിയെ പോലെ തന്റെ മകളെ സ്നേഹിക്കാൻ കഴിയുമോ എന്ന് ആശങ്ക തന്നെ കൊണ്ട് നിർത്തിയത് എന്തും സംശയത്തോടെ വീക്ഷിക്കുന്ന രീതിയിലാണ്…
അഭിലാഷ് ഫോൺ എടുത്ത് പ്രിയയെ വിളിച്ചു ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു..
എല്ലാം കേട്ട് തൊട്ടടുത്ത് തന്നെ രാജീവും ഇരിക്കുന്നുണ്ടായിരുന്നു…
“”” പ്രിയ അല്ലേ ഞാൻ അഭിലാഷാണ്!! എന്ന് പറഞ്ഞപ്പോൾ തന്നെ, അവളുടെ സ്വരത്തിലെ പകർച്ച അവർക്ക് മനസ്സിലായിരുന്നു!! എന്താ പ്രിയേ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് വളച്ചു കെട്ടലുകൾ ഇല്ലാതെ അഭിലാഷ് ചോദിച്ചു….
മറുപടിയായി ഒരൊറ്റ പൊട്ടിക്കരച്ചിൽ ആയിരുന്നു അവൾ..
“”” ചേട്ടന് അറിയോ ഇന്നേവരെ എന്റെ സ്വന്തം മോളല്ല അവൾ എന്ന് ഞാൻ കരുതിയിട്ടില്ല എന്റെ കുഞ്ഞ് ഉണ്ടായാൽ എങ്ങനെയാണോ ഞാൻ പരിചരിക്കുക അതുപോലെതന്നെ അവളെ ഞാൻ നോക്കിയിട്ടുള്ളൂ എന്നിട്ടും എല്ലാവർക്കും സംശയമാണ്!! തെറ്റ് കണ്ടാൽ ശിക്ഷിക്കേണ്ട അവൾ വളർന്നുവരികയല്ലേ ശിക്ഷിച്ചില്ലെങ്കിൽ അവൾ വീണ്ടും അതേ തെറ്റ് തന്നെ ആവർത്തിക്കും… ഇത്തവണ സ്കൂളിൽ പോയി ഏതോ കുട്ടിയുടെ ഭംഗിയുള്ള ഹെയർ ക്ലിപ്പ് എടുത്തു വന്നു!!! ആ കുട്ടി തന്നതാണോ എന്ന് പലവട്ടം ഞാൻ മോളോട് ചോദിച്ചു അല്ല എന്ന് പറഞ്ഞ് അവൾ എന്നോട് പറഞ്ഞു ആ കുട്ടി അത് ബാഗിൽ ഊരി വെച്ചപ്പോൾ ആരും കാണാതെ ചെന്ന് എടുത്തതാണ് എന്ന്!!! മുമ്പും ഒരു തവണ അവൾ അങ്ങനെ ചെയ്തിട്ടുണ്ട് കുഞ്ഞിന് പറഞ്ഞിട്ട് കാര്യമില്ല കൗതുകമുള്ള എന്തും കുട്ടികളെ ആകർഷിക്കും അവൾ അറിയാതെ ചെയ്തതാണ് പക്ഷേ അപ്പോൾ ഞാൻ ശിക്ഷിച്ചിട്ടില്ല ആയിരുന്നെങ്കിൽ വീണ്ടും അവൾ അത് ആവർത്തിക്കും എന്ന പേടി, അതുകൊണ്ട് മാത്രമാണ് ഒരു ചെറിയ കമ്പെടുത്ത് ഞാൻ രണ്ടടി കൊടുത്തത് അതും കാലിന്റെ മുകളിൽ!!
അപ്പോഴേക്കും അടുത്ത വീട്ടിലുള്ള ആരോ അത് കണ്ട് രാജീവേട്ടൻ വന്നപ്പോൾ പറഞ്ഞുകൊടുത്തു ഞാൻ മോളെ ഒരുപാട് ഉപദ്രവിക്കിയപ്പോൾ ശരിയാണ് കാലിനു മുകളിൽ രണ്ട് വടിയുടെ പാടുണ്ട് അതോടെ രാജീവേട്ടൻ എന്നോട് ദേഷ്യപ്പെട്ടു എന്നെ അടിച്ചു രണ്ടാനമ്മ എന്റെ കുഞ്ഞിനെ നിനക്ക് ഇട്ട് കഷ്ടപ്പെടുത്താൻ വിട്ടു തരില്ല എന്ന് പറഞ്ഞു!!!
ഞാനാകെ തകർന്നു പോയി ഒരിക്കലും അത് എന്റെ കുഞ്ഞല്ല എന്ന് ഞാൻ വിചാരിച്ചിട്ട് പോലുമില്ല പക്ഷേ ആളുടെ മനസ്സിൽ അങ്ങനെയൊക്കെ ഉണ്ട് എന്നറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഒന്നുമല്ലാതായി തീർന്നു അവിടെ!!”””
അതും പറഞ്ഞ് പ്രിയ കരയുകയായിരുന്നു ഒപ്പം ഇപ്പുറത്തിരുന്ന് രാജീവും..
ഞാൻ ഫോൺ കട്ട് ചെയ്ത് അവനെ നോക്കി കുറ്റബോധം കൊണ്ട് അവന്റെ മുഖം താണിരുന്നു…
“””‘ അറിഞ്ഞില്ലെടാ ഞാൻ എപ്പോഴും അവളെ സംശയത്തോടെ മാത്രമേ നോക്കിയുള്ളൂ അവളുടെ മനസ്സ് കാണാൻ ശ്രമിച്ചില്ല!!! എല്ലാ രണ്ടാനമ്മമാർക്കും ക്രൂരകളുടെ മുഖമാണ് എന്ന് എനിക്ക് തോന്നി.. എന്റെ തെറ്റാണ്..
പിന്നെയൊന്നും അവനോട് പറയേണ്ടി വന്നില്ല അവൻ തന്നെ പോയി അന്ന് തന്നെ പ്രിയയെ കൂട്ടിക്കൊണ്ടുവന്നു പ്രിയ ദൂരെ നിന്ന് കണ്ടപ്പോഴേ മോള് ഓടിച്ചെന്ന് അവളുടെ ഒക്കത്ത് കയറിയിരുന്നിരുന്നു..
നിറയെ പരിഭവങ്ങളും കൊണ്ട്…. ഇത്രനാൾ എവിടെയായിരുന്നു മോളെ ഇട്ടിട്ടു എന്തിനാ പോയത് എന്നൊക്കെ..
കണ്ണുനിറഞ്ഞു കണ്ടു അതെല്ലാം രാജീവ്!!!
പിന്നെ അവളോട് ആയി പറഞ്ഞു..
”’ ഇത്രയും നാൾ മനസ്സിൽ ഒരുപാട് സംശയങ്ങൾ വച്ചാണ് ഞാൻ എല്ലാം നോക്കി കണ്ടത് പക്ഷേ ഇപ്പോൾ അതെല്ലാം കളഞ്ഞ് ശുദ്ധമായ മനസ്സാണ് എനിക്ക് ഇനി ഒരിക്കലും ഞാൻ നിന്നെ സംശയിക്കില്ല ഇനി പ്രിയ അമ്മയും പ്രിയമയുടെ മോളും ആയി നിങ്ങളുടെ ഒരു കാര്യത്തിലും ഞാൻ ഇടപെടാൻ വരില്ല!!!!”””
എന്ന്…
കൂർപ്പിച്ച് ഒരു നോട്ടം നോക്കി മോളെയും എടുത്ത് അവൾ അകത്തേക്ക് കയറി അപ്പോൾ അമ്മയും മോളും ഒന്നായിരുന്നു!!!!!
അവളെ വെറുതെ പോലും സംശയിച്ചതിന് തന്നോട് തന്നെ ദേഷ്യം തോന്നി രാജീവിന് അതിന് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു ഇനിയുള്ള കാലം അവളെ ഒരുപാട് ഒരുപാട് സ്നേഹിച്ച്…….