അതുകേട്ട് അവളെ ശാസിക്കുന്ന രീതിയിൽ ഒന്ന് നോക്കിയെങ്കിലും അന്നമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു…

_oldphoto

റോസ്

രചന: നീതു

:::::::::::::::::::::::

“”” കല്യാണമേ വേണ്ട എന്നും പറഞ്ഞു നടന്നിരുന്ന ചെറുക്കനാ ഇപ്പോൾ ആകെ അങ്ങ് മാറിപ്പോയി എത്രയും പെട്ടെന്ന് കെട്ടണം എന്നും പറഞ്ഞാ നടപ്പ്!! എല്ലാം ആ പെണ്ണിന്റെ മിടുക്കാണെന്നാ തോന്നുന്നേ!! അല്ല പിന്നെ അവളെ തന്നെ വേണം എന്നും പറഞ്ഞ് വാശിപിടിച്ച് നിൽക്കത്തില്ലായിരുന്നല്ലോ!””

ചിരിയോടെ അന്നമ്മ അത് പറഞ്ഞതും കത്രീന അവരെ നോക്കി ചിരിച്ചു… അപ്പോഴേക്കും അച്ഛൻ അവരെ നോക്കി ഒന്ന് കണ്ണുരുട്ടിയിരുന്നു അതോടെ രണ്ടുപേരും നേരെ ഇരുന്ന് അച്ഛന്റെ വാക്കുകളെ ശ്രവിക്കാൻ തുടങ്ങി…

അന്നമ്മയും ഭർത്താവ് ജോർജുകുട്ടിയും അവരുടെ ഏക മകൾ സോഫിയയും ചേർന്നാണ്, റോസിനെ പെണ്ണുകാണാൻ ചെന്നത്.. കണ്ടപാടെ അവരുടെയെല്ലാം മിഴികൾ വിടർന്നിരുന്നു സുന്ദരിയായ ഒരു പെൺകുട്ടി സോഫിയ അന്നമ്മയുടെ ചെവിയിൽ പറഞ്ഞു ചുമ്മാതല്ല ഇച്ചായൻ വീണുപോയത് എന്ന്…

അതുകേട്ട് അവളെ ശാസിക്കുന്ന രീതിയിൽ ഒന്ന് നോക്കിയെങ്കിലും അന്നമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു…

അവിടെ എല്ലാവർക്കും വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചു ജോർജുകുട്ടി…
അതോടെ റോസിന്റെ അച്ഛൻ സാമുവലിനും സന്തോഷമായി..
പെട്ടെന്നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റോസിന്റെ സ്വരം അവിടെ ഉയർന്നത്.

“”” ആരും ഈ വിവാഹത്തിന് വേണ്ടി ശ്രമിക്കേണ്ട ഇത് നടക്കില്ല!”””

സാമുവൽ ദയനീയമായി നോക്കി ജോർജുകുട്ടിയെയും കുടുംബത്തെയും അവരുടെ വീട്ടിൽ വന്നിട്ട് ഇത്രയും വലിയൊരു അപമാനം അവർക്ക് പറ്റിയതിൽ അയാൾ ഖേദിച്ചു….

“”” ഇപ്പോഴത്തെ കൊച്ചുങ്ങൾ അല്ലേ സാമുവൽ മനസ്സിൽ എന്തെങ്കിലും ഒക്കെ ഉണ്ടാകും താനത് ചോദിച്ച് മനസ്സിലാക്ക് എന്നിട്ട് അവളുടെ ഇഷ്ടപ്രകാരം കല്യാണം കഴിച്ചുകൊടുക്ക്…എന്തായാലും ആ കുട്ടിയുടെ ഇഷ്ടം അറിയാതെ ഇങ്ങോട്ട് വന്ന ഞങ്ങളുടെ കയ്യിൽ തന്നെയാണ് തെറ്റ്!! ബിനോയ് പറഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല… അവന്റെ ഇഷ്ടം മാത്രമേ നോക്കിയുള്ളൂ അത് തെറ്റായിപ്പോയി എന്ന് ഇപ്പോഴാണ് മനസ്സിലായത് ആ കുട്ടിയോട് ഞങ്ങൾ ക്ഷമ ചോദിച്ചു എന്നും പറഞ്ഞേക്ക്!!!””

അതും പറഞ്ഞ് അവർ ഇറങ്ങി ഇത്രയും നല്ല ആളുകളുടെ ബന്ധം ഒഴിഞ്ഞു പോകുന്നതിൽ വല്ലാത്ത മനസ്താപം ഉണ്ടായിരുന്നു സാമുവലിന് അയാൾ സങ്കടത്തോടെ അവർ പോകുന്നതും നോക്കി നിന്നു തള്ളയില്ലാത്ത കുഞ്ഞാണെന്ന് കരുതി ഒരുപാട് ലാളിച്ചായിരുന്നു റോസിനെ വളർത്തിയത് അതിപ്പോൾ വിനയായി എന്ന് അയാൾക്ക് തോന്നി ഒപ്പം അവളോട് വല്ലാത്ത ദേഷ്യവും…

സാമുവൽ പിന്നീട് അവളോട് മിണ്ടാൻ കൂട്ടാക്കിയില്ല ചെറുപ്പം മുതലേ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ തനിക്ക് സുഖത്തിലും ദുഃഖത്തിലും അച്ഛൻ ചേർത്തു പിടിച്ചാണ് തന്നെ വളർത്തിയത് ഇപ്പോൾ അച്ഛൻ കാണിക്കുന്ന ഈ അകൽച്ച വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു റോസിനെ എങ്കിലും അവൾ വാശിയോടെ തന്നെ നിന്നു…

പിറ്റേദിവസം ഓഫീസിലേക്ക് പോകുമ്പോൾ അവൾ അച്ഛനെ നോക്കിയെങ്കിലും അയാൾ അവളെ ഒന്ന് ശ്രദ്ധിക്കാതെ കയ്യിലിരുന്ന് വിസ്കി വായിലേക്ക് കമഴ്ത്തി…
കഴിഞ്ഞതവണയും ഡോക്ടർ പറഞ്ഞതാണ് ഇനി കുടിക്കരുത് എന്ന് തനിക്ക് വാക്ക് തന്നതുമാണ് കുടിക്കില്ല എന്ന് ഇതുവരെയും അത് പാലിച്ചിട്ടുണ്ട് ഇപ്പോൾ തന്നോട് ഉള്ള ദേഷ്യത്തിന് ചെയ്യുന്നതാണ്…

എന്തെങ്കിലും ചെയ്തോട്ടെ എന്നും കരുതി അവൾ ഓഫീസിലേക്ക് നടന്നു. പക്ഷേ മനസ്സും മുഴുവൻ അസ്വസ്ഥമായിരുന്നു ഓഫീസിൽ അയാളെ ഫേസ് ചെയ്യേണ്ടിവരും ബിനോയിയെ…

തന്റെ മാനേജരാണ് ഓഫീസിൽ… എന്ന് തന്നെ കണ്ടപ്പോൾ മുതൽ ഇഷ്ടമാണ് എന്നത് അറിയിച്ചിരുന്നു പക്ഷേ മനസ്സിൽ ഒരുപാട് മായാത്ത മുറിപ്പാടുകൾ ഉള്ളതുകൊണ്ട് താൻ തന്നെയാണ് പറഞ്ഞത് അങ്ങനെയൊന്നുമില്ല എന്ന് കൂട്ടാക്കിയില്ല!! അത് ഒരു കല്യാണാലോചന വരെ എത്തിച്ചു…

എല്ലാം കരുതിക്കൂട്ടി ആയിരുന്നു അന്ന് ഓഫീസിലേക്ക് പോയത്.. ലൈറ്റ് വെയിറ്റ് ആയ, പാതി ട്രാൻസ്പരന്റ് ആയ ഒരു പിങ്ക് സാരി എടുത്ത് ഉടുത്തു…

പൊക്കിൾ ചുഴി പുറത്തേക്ക് കാണുന്ന വിധത്തിൽ അവൾ സാരിയുടുത്തു… ഇറുക്കി കിടക്കുന്ന ബ്ലൗസിൽ അവളുടെ മാറിടങ്ങളുടെ തുടിപ്പ് എടുത്തു കാണിച്ചിരുന്നു… അവളുടെ ജ്വലിക്കുന്ന സൗന്ദര്യം എടുത്തു കാണിക്കും വിധം മേക്കപ്പും ചെയ്തു..

ഓഫീസിലേക്ക് എത്തിയതും അവൾ നേരെ ചെന്നത് ബിനോയുടെ അരികിലേക്കാണ്…

വശ്യമായ മുഖഭാവത്തോടെ ബിനോയിയുടെ അരികിലേക്ക് അവൾ..അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു…അത് കാണെ പുച്ഛത്തോടെ ഒന്ന് ചിരിച്ച് അവൾ അവിടെനിന്നു പിന്നെ അവനോട് പറഞ്ഞു,

“”” എന്റെ ഈ ശരീരമല്ലേ നിങ്ങൾക്ക് ആവശ്യം എത്രവേണമെങ്കിലും അനുഭവിച്ചോളൂ!!! മടുക്കുമ്പോൾ പറഞ്ഞാൽ മതി അതിന് വിവാഹം കഴിക്കണം എന്നില്ല!!! അതും പറഞ്ഞ് നെഞ്ചിൽ നിന്നും സാരി മാറ്റി അവൾ അയാളുടെ അരികിലേക്ക് നടന്നു അവളുടെ പ്രവർത്തിയിൽ ഒരു നിമിഷം പകച്ചു നിന്നു ബിനോയ് പിന്നെ എഴുന്നേറ്റു അവളുടെ മുഖമടച്ച് ഒരെണ്ണം കൊടുത്തു…

“” അതിനാണെങ്കിൽ എത്രയോ എണ്ണത്തിനെ കിട്ടുമായിരുന്നെടി എനിക്ക്!!! നിന്നെ തന്നെ വേണം എന്നില്ല… നിന്നെക്കാൾ കാണാനും, എല്ലാംകൊണ്ടും നല്ലവളുമാര് എന്റെ പുറകെ നടന്നത… ഇത്രയും വൃത്തികെട്ട മനസ്സുള്ളവളെ ആണോ ഞാൻ ഇഷ്ടപ്പെട്ടു പോയത്!!”””

അതും പറഞ്ഞ് അയാൾ ആ കസേരയിലേക്ക് തളർന്നിരുന്നു അവളുടെ മിഴികൾ ഒഴുകിയിരുന്നു വേഗം സാരി വലിച്ചു ചുറ്റി അവൾ അവിടെ നിന്ന് പോയി..

ബിനോയ് അന്ന് നേരത്തെ ഇറങ്ങി ഓഫീസിൽനിന്ന് പിന്നെയും അവിടെ നിൽക്കാൻ അയാൾക്ക് തോന്നിയില്ല..
കാറിനടുത്തേക്ക് ചെന്നപ്പോൾ അവളും അവിടെ എത്തിയിരുന്നു…

“”” എനിക്കല്പം സംസാരിക്കാനുണ്ട്!!!””
എന്ന് അവൾ പറഞ്ഞത് കേൾക്കാത്ത പോലെ ബിനോയ് പോയി കാറിലേക്ക് കയറി… പക്ഷേ അയാളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അവന്റെ കാറിൽ കയറിയിരുന്നു…

കാർ നേരെ ചെന്ന് നിന്നത് ബീച്ചിൽ ആയിരുന്നു..

അവിടെനിന്ന് അവൾ മനസ്സ് തുറന്നു..

“”” മമ്മി ഇല്ലായിരുന്നു പപ്പക്ക് ജോലിക്ക് പോകണമായിരുന്നു അതുകൊണ്ടുതന്നെ മമ്മിയുടെ വീട്ടിലാണ് കൊണ്ടുപോയി വിട്ടത് അവിടെ അമ്മാച്ചനും അമ്മയുടെ മമ്മിയും എല്ലാവരും ഉണ്ടായിരുന്നു ആരുമില്ലാത്ത തക്കു നോക്കി അമ്മാച്ഛൻ തന്നെ…… എത്രയോ കാലം അയാൾ അത് തുടർന്നു പുറത്തു പറഞ്ഞാൽ പപ്പാനെ കൊല്ലും എന്നായിരുന്നു ഭീഷണി !! മമ്മിയില്ല പപ്പ കൂടി നഷ്ടപ്പെട്ടാൽ പിന്നെ എനിക്ക് ആരും ഉണ്ടാവില്ല എന്ന് പേടിച്ച് ഞാൻ ആരോടും പറഞ്ഞില്ല..

പക്ഷേ വളർന്നു വലുതായപ്പോൾ എനിക്ക് മനസ്സിലായി നടക്കുന്നത് എന്താണെന്ന്… പതിയെ ഞാൻ അയാളെ എതിർക്കാൻ തുടങ്ങി.. ഒറ്റയ്ക്കിരിക്കുമ്പോൾ ആണ് അയാൾ വരുന്നത് അതുകൊണ്ടുതന്നെ ആരുടെയെങ്കിലും നിഴലിലായി എന്റെ ജീവിതം….. ഒരു ദിവസം എന്നിട്ടും ഞാൻ ഒറ്റയ്ക്കായി വീട്ടിൽ അന്ന് അതറിഞ്ഞ് അയാൾ വന്നു… ഞാൻ അയാളെ എതിർത്തു…
ഒടുവിൽ അവിടെ ഇരിക്കുന്ന ഫ്ലവർ എടുത്ത് എനിക്ക് തലയിൽ ആഞ്ഞടിക്കേണ്ടി വന്നു… തലയിൽ നിന്ന് ഒഴുകി ഇറങ്ങിയ ചോ രയുമായി അയാൾ ഞങ്ങളുടെ വീട്ടിൽ നിന്ന് പോകുന്നത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്…
അതിന്റെ കാരണം ചോദിച്ച് ഓരോരുത്തർ വന്നാൽ അയാൾ തന്നെ പിടിക്കപ്പെടും എന്ന് പേടിച്ച് കാറുമെടുത്ത് അയാൾ ആ അവസ്ഥയിലും പോയി… അത് അയാളുടെ അവസാനത്തെ പോക്കായിരുന്നു നിയന്ത്രണം വിട്ട കാർ ഇടിച്ച് അയാൾ മരിച്ചു…

അതോടെ എനിക്ക് സമാധാനമായിരുന്നു പക്ഷേ അയാൾ ആയിട്ട് എന്റെ മനസ്സിൽ ഉണ്ടാക്കി തന്ന മുറിവ് അത്ര പെട്ടെന്നൊന്നും മാറുന്നതായിരുന്നില്ല…

അതുകൊണ്ടാണ് ഞാൻ പറയുന്നത് എനിക്കൊരു വിവാഹത്തെപ്പറ്റി ഓർക്കാൻ കൂടി ഇഷ്ടമല്ല ദയവുചെയ്ത് എന്നെ വെറുതെ വിടണം… നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നിങ്ങൾക്ക് നല്ലൊരു പെണ്ണിനെ കിട്ടും എന്നെപ്പോലൊരുത്തി വേണ്ട,!!!””””

അത് കേട്ട് ഉറക്കെ ചിരിച്ചു അവൾ അവനെ അത്ഭുതത്തോടെ നോക്കി…

“” എന്റെ പെണ്ണേ നീ ഇത് ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്!!! ഇതിപ്പോ ഒരു മൃഗം നിന്നെ ആ ക്രമിച്ചു എന്ന് കരുതി, നിനക്കെന്തെങ്കിലും നഷ്ടപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… പിന്നെ വി ർജനിറ്റിയാണ് ഒരു സ്ത്രീക്ക് എല്ലാം എന്ന് ആരാണ് പറഞ്ഞത്?? വെറുതെ ഒരു പൊട്ടത്തരം പറയാൻ നിൽക്കരുത്… ഒന്നൂടെ ഞാൻ വരും പപ്പയെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിച്ച് പെണ്ണ് കാണാൻ അന്നേരം ഒരുങ്ങി നിന്നോണം എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് വരാൻ!!!”””

ബിനോയ് അവളെയും കൂട്ടി അവിടെനിന്ന് നടന്ന് നീങ്ങി… അന്നേരം അറിയുകയായിരുന്നു അവൾ, പെണ്ണിനെ മാംസമായി കാണുന്നവനും അവളെ മതിക്കുന്നവനും തമ്മിലുള്ള വ്യത്യാസം…

സ്റ്റോറി by നീതു