രചന: Vidhun Chowallor
:::::::::::::::::::::::::
പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന് പറയുന്ന കുട്ടികൾ ആണ് അധികവും അത് എന്താടോ താൻ മാത്രം ഇങ്ങനെ.
പഠിക്കാൻ മടിച്ചി ആണെങ്കിൽ ഓക്കേ പക്ഷേ ഇത് നല്ല മാർക്ക് എല്ലാം ഉണ്ടല്ലോപിന്നെ എന്താ…
എന്റെ ഒരു അഭിപ്രായത്തിൽ പഠിപ്പ് എല്ലാം കഴിഞ്ഞാൽ എന്തായാലും തനിക്ക് നല്ലൊരു ജോലി കിട്ടും അപ്പോൾ പിന്നെ നല്ല ബന്ധങ്ങളും ആലോചനകളും എല്ലാം വരും
അത് അല്ലെ നല്ലത് പെട്ടന്ന് ഒന്നും തീരുമാനം എടുക്കണ്ട…
ഏതൊരു പെണ്ണിന്റെയും പോലെ
ഇതൊക്കെ തന്നെ ആണ് എന്റെയും ആഗ്രഹങ്ങൾ…
മുറിയിൽ വച്ചിരിക്കുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് അവൾ കുറച്ചു നേരം നോക്കി നിന്നു
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്.. അച്ഛന്റെ ബിസിനസ് എല്ലാം സെറ്റിൽ ചെയ്തു വന്നപ്പോഴേക്കും
അമ്മയുടെ കയ്യിൽ ആകെക്കൂടി ബാക്കി വന്നത് ഈ വീട് മാത്രമാണ് ചെറിയൊരു ജോലി ആയിരുന്നിട്ടുകൂടി അമ്മ എന്റെ ഇഷ്ടത്തിനനുസരിച്ച് തന്നെ പഠിപ്പിച്ചു
ഇനിയും പഠിപ്പിക്കും പക്ഷേ അമ്മയ്ക്കും വയസ്സായി തുടങ്ങി ഈ ഓട്ടം എല്ലാം നിർത്താൻ ഞാൻ കണ്ടു പിടിച്ച ഒരു വഴി ആണ്…
മെഡിസിൻ ഒക്കെ പഠിക്കാൻ ഒരുപാട് ചെലവാണ് പറഞ്ഞാൽ അമ്മ ഇനിയും
ചെറുപ്പത്തിൽ അമ്മയെ കാണാൻ നല്ല രസം ആണ്
കയ്യിൽ നിറയെ വള അങ്ങനെ എല്ലാം ഞാൻ വളരുന്നതനുസരിച്ചു എല്ലാം കുറഞ്ഞുഇനി ആകെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണാണ് ബാക്കി അതുകൊണ്ട് വയ്യ ഇനിയും മറ്റുള്ളവർക്ക് മണ്ടത്തരം ആണെന്ന് തോന്നും ന്നാലും വേറെ വഴി ഇല്ല…..പ്രിയ എന്നെ നോക്കി ചിരിച്ചു……
ചിരി കൂടി കണ്ടപ്പോൾ മണ്ടൻ ഞാനാണോ എന്ന് എനിക്കൊരു ഡവുട്ട്…….
സംസാരിക്കാൻ തന്നത് അഞ്ചുമിനിറ്റ് ആണ് ന്ന ഇപ്പോൾ അര മണിക്കൂർ ആയി അളിയൻ സോഫയിൽ ഇരുന്നുകൊണ്ട് മുറിയിലേക്ക് എത്തി നോക്കുന്നത് എനിക്ക് ഇവിടെ നിന്നാൽ കാണാം….
ന്ന ശരി…..
ഞാൻ തിരിഞ്ഞു നടന്നു…..
പഠിപ്പിക്കോ………
എന്താന്ന്.. ഞാൻ അവളെ തിരിഞ്ഞു നോക്കി…..
കല്യാണത്തിന് ശേഷം പഠിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ പഠിപ്പിക്കുമോ എന്ന്….
എനിക്ക് ഒന്ന് ആലോചിക്കണം. ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
ന്ന പിന്നെ ഇയാളെ തന്നെ കെട്ടണോ എന്ന് ഞാനും ആലോചിക്കും എന്ന് അവളും…..
വീട്ടിൽ ചെന്ന് കയറിയതോടെ അമ്മയും പെങ്ങളും അളിയനെ വളഞ്ഞു…..
വിവരങ്ങൾ അറിയുന്ന തിരക്കിലാണ് അവൻ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല അല്ലെങ്കിലും ഈ കാര്യത്തിൽ മുതിർന്നവർക്കാണ് പ്രാധാന്യം അത് ആണല്ലോ നാട്ടുനടപ്പ്……..
ഫാൻ ഓണാക്കി കട്ടിലിൽ കയറി കിടന്നു
ഡാ… ഇതിൽ ഇതിനെയാ ഇഷ്ട്ടം ആയത് രണ്ട് മൂന്നെണ്ണം കണ്ടത് അല്ലെ ഇന്ന്…..
ഞാൻ കണ്ട പെണ്ണ് കുട്ടികളുടെ ഫോട്ടോ മാറ്റി മാറ്റി എനിക്ക് കാണിച്ചു
ആദ്യത്തെ ഒഴിച്ച് ബാക്കി രണ്ടും കൊള്ളാം അല്ലെ
പോടീ.. ആദ്യത്തെ ആണ് നല്ല കുട്ടി……
അമ്മേ ഏട്ടന് ആദ്യത്തെ ആണ് ഇഷ്ട്ടം ആയതെന്ന്.. മര്യാദക്ക് ചോദിച്ചാൽ പറയില്ലല്ലോ അതാ…
അവളെന്റെ പുറത്ത് ഒരടി തന്ന് ഓടി പോയി
ഡാ അവരെ വിളിച്ചു പറയണം
കുട്ടികളി വിട്ട് കാര്യം പറ……
അമ്മാ നോക്കിയേ ഞാൻ ഷർട്ട് ഊരി പുറം കാണിച്ചു കൊടുത്തു
ഏയ് ഇവിടെ ഒന്നും ഇല്ല……
അല്ല ചിറക് മുളക്കുന്നുണ്ടോ എന്നൊരു സംശയം
ചിറക് ആ……..????
ഇഷ്ട്ടം ഉള്ളവരുടെ ആഗ്രഹം എത്തി പിടിച്ചു കൊടുക്കാൻ ചിലപ്പോൾ ചിറക് മുളക്കും എന്നൊക്കെ ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് അതാ……..
അനക്ക് വട്ടാണ്…. ഒരു നുള്ള് തന്ന് അമ്മയും സ്ഥലം വിട്ടു……
അല്ല ആദ്യത്തെ കുട്ടി….. അത് തന്നെ…..
എന്ന് പറഞ്ഞു ഞാനും അമ്മയുടെ പിന്നാലെ കൂടി അധികം ജാഡ ഇട്ടാൽ അത് അതിന്റ പാട്ടിനു പോവും എന്തിനാ വെറുതെ……
സാഹചര്യങ്ങളുടെ ഊരാക്കുടുക്കുകളിൽ കുടുങ്ങി ചിറകടിച്ചു തളർന്നവർ എന്നും നോക്കാറുണ്ട് തനിക്ക് ഇഷ്ടപ്പെട്ട ആ ഒരാൾക്ക് ചിറകുകൾ മുളക്കുന്നു ഉണ്ടോ എന്ന്…..
ചോദിക്കണം എന്തെങ്കിലും ആഗ്രഹം വല്ലതും. ഇനി ഒരു ജന്മം അത് ചിലപ്പോൾ കഥകളിൽ മാത്രമായിരിക്കും…