പണം
രചന: രാവണന്റെ സീത
:::::::::::::::::::::
രവിയുടെയും ഭാനുവിന്റെയും കല്യാണം കഴിഞ്ഞു വർഷങ്ങളായി, രണ്ടു മക്കളുണ്ട്,
രവിയുടെ കുടുംബത്തിൽ പ്രാരാബ്ദം ആണെങ്കിലും കുഴപ്പമില്ലാത്ത രീതിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നു.
മറ്റു കുടുംബാംഗങ്ങൾ എല്ലാം നല്ല രീതിയിൽ ആഡംബര തോടുകൂടി ജീവിക്കുമ്പോഴും അതിലൊന്നും ഒട്ടും താൽപര്യമില്ലാതെ ആഗ്രഹിക്കാതെ ഭാനുവും മക്കളും അയാളെ സപ്പോർട്ട് ചെയ്തിരുന്നു.
രവി കൊണ്ടുവരുന്നത് എന്താണെങ്കിലും കടങ്ങൾ ഇല്ലാതെ മനസ്സമാധാനത്തോടെ കൂടി ജീവിക്കുക എന്നത് മാത്രമായിരുന്നു ഭാനുവിന്റെയും ആഗ്രഹം.
രവിയുടെ പെങ്ങളെ കല്യാണം കഴിച്ചു വിട്ടതിനു ഉണ്ടായ കുറച്ചു കടങ്ങൾ, അത് തീർക്കാൻ വേണ്ടിയാണ് കുറച്ചു സ് ത്രീധനം വാങ്ങി ഭാനുവിനെ കല്യാണം കഴിച്ചത്.
സ് ത്രീധനം വാങ്ങുന്നതു രവിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല സ് ത്രീധനം വാങ്ങാതെ കല്യാണം കഴിക്കണം എന്നായിരുന്നു രവിയുടെ ആഗ്രഹം പക്ഷേ വീട്ടിലെ പ്രശ്നങ്ങൾ അയാളെ അതിനു നിർബന്ധിച്ചു.
എങ്കിലും ഭാനു കല്യാണം കഴിഞ്ഞ ഉടൻ തന്റെ ആഭരങ്ങൾ ആ വീടിന്റെ അവസ്ഥയറിഞ്ഞു, പെങ്ങളുടെ സ്ത്രീധനകടം തീർക്കാനായി കൊടുത്തു.
പിന്നീടൊരിക്കലും അവർക്ക് ഒരു ആഭരണം പോലും തിരിച്ചു കിട്ടിയില്ലെങ്കിലും കൂടി അവൾ സന്തോഷവതിയായിരുന്നു, രവിയും കുഞ്ഞുങ്ങളും ആയിരുന്നു അവളുടെ ലോകം.
രവിയുടെ ബലം തന്നെയാണ് ഭാനു എന്ന് വേണമെങ്കിലും പറയാം.
ഒരു ദിവസം രണ്ടുപേരും ഒരു കല്യാണത്തിനു പോയതായിരുന്നു കൊ റോ ണ ടൈം ആയതുകൊണ്ട് കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടാണ് പോയത്.
മറ്റ് സ്വന്തബന്ധങ്ങൾ എല്ലാം നല്ല കാശുകാർ ആയതുകൊണ്ട് അവരുടെ ആ കല്യാണം ചെറുതായിരുന്നു എങ്കിലും ആഡംബരത്തോടെ കൂടിയായിരുന്നു,ആ സഭയിൽ വെച്ച് രവിയെയും ഭാനുവിനെയും അവർക്ക് സാമ്പത്തികഭദ്രത കുറവായതുകൊണ്ട് എല്ലാവരും കളിയാക്കി കൊണ്ടിരുന്നു,
ഒരു അമ്മായി വന്നു പറഞ്ഞു
എന്താ ഭാനു നീ സ്വർണ്ണങ്ങൾ ഒന്നും ഇടാറില്ല എന്ന് കേട്ടു, അതെന്താ നിനക്ക് സ്വർണ്ണങ്ങൾ ഒന്നും ഇഷ്ടമല്ലേ,
മറ്റൊരാൾ അവളുടെ മാലയിൽ തൊട്ട് ചോദിച്ചു, ഇതെന്താ നിന്റെ മാല ഇത്രയും നേര്യത്, ഒരു പവൻ പോലും ഇല്ലല്ലോ…
നിങ്ങളുടേത് പോലെ ആനപ്പട്ടം കെട്ടിയത് പോലെ ഒന്നു വാങ്ങാൻ നിന്നതാ അമ്മായി, കള്ളന്മാരുടെ ശല്യം കാരണം വേണ്ടെന്ന് വെച്ചു
മറുപടി രവിയുടേതായിരുന്നു…
അമ്മായി ഒരു ഇളിഞ്ഞ ചിരിയോടെ നിന്നുവെങ്കിലും ഉടനെ തിരിച്ചടിച്ചു.. ശ്ശോ ഞാനിനി നിന്റെ മാലയിൽ തൊടുന്നില്ല, തൊട്ടാൽ തന്നെ പൊട്ടിപ്പോകും..
അതുപറഞ്ഞു ഒരു വിജയച്ചിരി ചിരിച്ചു കൊണ്ട് അവരുടെ പോയി.
രണ്ട് പവന്റെ മാലയാ ആ തള്ള ഒരു പവൻ പോലും ഇല്ലെന്ന് പറഞ്ഞത്, രവി പിറുപിറുത്തു. പിന്നീട് രവിയുടെ ജോലിയെക്കുറിച്ചും കടങ്ങളെ കുറിച്ചുമായി കളിയാക്കൽ.
എല്ലാം ഒളിഞ്ഞും തെളിഞ്ഞും കേട്ടു മതിയായപ്പോൾ ഭാനു രവിയെയും കൂട്ടി അവിടുന്ന് ഇറങ്ങി.
രവി അവളോട് ചോദിച്ചു. എടീ കല്യാണപ്പെണ്ണിന് സമ്മാനമായി കൊടുക്കാൻ കൊണ്ടുവന്ന കാശ് കൊടുക്കേണ്ടേ.
ഭാനു രവിയെ ഒന്നു നോക്കി, എന്നിട്ടു പറഞ്ഞു. വേണ്ട അവർക്ക് ഈ പണത്തിന്റെ ആവശ്യമുണ്ടാവില്ല. നമുക്ക് വീട്ടിൽ പോയി ഈ പണം കൊണ്ട് ബിരിയാണി ഉണ്ടാക്കി മക്കളോടൊപ്പം കഴിക്കാം.
രവി ഒന്നും മിണ്ടിയില്ല. കാര്യം തന്റെ കുടുംബക്കാർ തന്നെ,എന്നുവെച് ഇമ്മാരി സംസാരം കേട്ടാൽ ആർക്കായാലും ദേഷ്യം വരും.
തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ രവി ഭാനുവിനോട് ചോദിച്ചു.
ഭാനു, എല്ലാം പണം ആണല്ലേ പണമാണ് എല്ലാം നിശ്ചയിക്കുന്നത് ഒരാളുടെ അവസ്ഥ അധികാരം ഗംഭീരം അഭിമാനം എല്ലാം പണമാണ്, പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം അല്ലെ
പണമില്ലേൽ നീ പോലും എന്നെ സ്നേഹിക്കുകയില്ലേ..
ഭാനു ഒരു നിമിഷത്തേക്ക് മൗനമായിരുന്നു.. ചേട്ടാ ഞാൻ ഒരു കാര്യം പറയാം പക്ഷേ എന്നെ തെറ്റിദ്ധരിക്കരുത്, ഒരു യാഥാർത്ഥ്യമാണ് ഞാൻ പറയുന്നത്.
ഞാനിപ്പോൾ ഏട്ടനെ സമാധാനിപ്പിക്കാൻ വേണ്ടി വേണമെങ്കിൽ ഒരു വാക്കു പറയാം അല്ല എനിക്ക് ഏട്ടന്റെ സ്നേഹമാണ് എല്ലാം എന്ന്. പക്ഷേ ഒന്നുണ്ട്, നമുക്ക് ജീവിക്കണമെങ്കിൽ പണം വേണം,
ചേട്ടൻ ഇപ്പോൾ ജോലിക്ക് പോകാതെ വെറുതെ വീട്ടിലിരുന്ന് എന്നെ മക്കളെയും സ്നേഹിക്കുന്നു എന്ന പേരും പറഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുകയാണെങ്കിൽ ഞാനോ മക്കളോ ചേട്ടനെ ബഹുമാനിക്കുമോ.
ഇല്ല, അതിന് പകരം ചേട്ടൻ ജോലിക്ക് പോയി ഞങ്ങളെ നന്നായി നോക്കുന്നത് കൊണ്ടാണ് സ്നേഹിക്കുന്നത്..
അപ്പൊ ജീവിതത്തിൽ പണം വേണം. ജീവിക്കാൻ പണം വേണം.
പക്ഷേ ഒന്നുണ്ട് ജീവിതം മൊത്തം എല്ലാം പണമല്ല, ഒരാളുടെ അന്തസ്സ് പണമില്ല അയാളുടെ മനസ്സാണ് അയാൾ എങ്ങനെ മറ്റുള്ളവരെ കാണുന്നോ അത്പോലെയാണ് അയാളെയും മറ്റുള്ളവർ കാണുകയുള്ളൂ,
സഹജീവികളോട് സ്നേഹം കാണിക്കുന്നവർ മാത്രമേ നല്ലവരായുള്ളു, അതിപ്പോ ഭാര്യയായാലും മക്കളായാലും മറ്റു ജീവനുകൾ ആയാലും,അവരാ ശരിക്കും പണക്കാർ… മനസ്സ് കൊണ്ട് ഉയർന്നവർ.
ഇപ്പോൾ നമ്മൾ കണ്ട പണം കൊണ്ട് മാത്രം മറ്റുള്ളവരുടെ യോഗ്യത അളക്കുന്ന ഇവരൊന്നും ശരിക്കും പണക്കാരാകില്ല,
അവർ ദാരിദ്ര്യം പിടിച്ചവരാണ്, അവർക്ക് പുറമേ കാണുന്ന സ്നേഹവും ബഹുമാനവും മാത്രമേ കിട്ടൂ,അവരെയെല്ലാം ഒരിക്കലും ആരും അകമഴിഞ്ഞ് സ്നേഹിക്കുകയില്ല.
ഏട്ടൻ എനിക്കും മക്കൾക്കും തരുന്ന ഈ സ്നേഹവും പരിപാലനവും സംരക്ഷണവും എല്ലാം ഉണ്ടല്ലോ, അതാണ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടത്, പലർക്കും കിട്ടാതെ പോകുന്നതും അതാണ്.
പല പെണ്ണുങ്ങളും കള്ള കാമുകന്റെ കൂടെ ഒളിച്ചോടി പോകുന്നതും അതുകൊണ്ടാണ്,
പണം എന്നത് ജീവിതത്തിൽ മുഖ്യമായി ഒരു ഘടകമാണ് പക്ഷേ സ്നേഹമില്ലാത്തയിടത്തു പണത്തിന് ഒരു വിലയുമില്ല..
പണം ഒരുപാട് ഉണ്ടെങ്കിൽ സന്തോഷം ബഹുമാനം ഉണ്ടാവുമെന്ന് പറയുന്നത് തെറ്റാണ്.
നമ്മൾ പുറത്തിറങ്ങുമ്പോൾ അയൽവാസികൾ ആയാലും പരിചയമുള്ളവർ ആയാലും നമ്മളെ കാണുമ്പോൾ പുഞ്ചിരിക്കുന്നത് വിശേഷങ്ങൾ അന്വേഷിക്കുന്നതും നമ്മുടെ കയ്യിൽ പണം ഉണ്ടെന്നു കരുതി ആണോ…അല്ല നമ്മൾ കൊടുക്കുന്ന സ്നേഹം അവർ തിരിച്ചു തരുന്നു..
Ac മുറികളിൽ ഇരുന്ന് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു നടക്കുന്ന പണം ഒരു കുറവാണെന്ന് പറഞ്ഞു
വേദനിപ്പിച്ചു സംസാരിക്കുന്ന ഇവരെ പോലുള്ള ബന്ധുക്കളുടെ വാക്കല്ല നമ്മൾ കേൾക്കേണ്ടത് , അത് ശ്രദ്ധിക്കുകയും വേണ്ട.
നമ്മുടെ ഈ പ്രാരാബ്ധങ്ങളുടെ യും പ്രശ്നങ്ങളുടെയും ഇടയിലും ഞാനും മക്കളും സന്തോഷത്തോടു കൂടിയാണ് ജീവിക്കുന്നത് ഞങ്ങൾക്ക് അതുമതി.
മറ്റുള്ളതൊന്നും ഓർത്തു വിഷമിക്കേണ്ട..
ഇതും പറഞ്ഞു ഭാനു രവിയെ ഒന്നുടെ ചേർത്ത് പിടിച്ചു. രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് സന്തോഷം കൊണ്ടായിരുന്നു…