പിന്നേ ഒരു കല്യാണം ആകുമ്പോൾ അതിന്റെതായ ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ടല്ലോ… നിന്നെപോലുള്ള ഒരു പെണ്ണിനെ

അച്ചായത്തിപ്പെണ്ണ്

രചന: Jolly Shaji

:::::::::::::::::::::::::::

“എടി പെണ്ണെ നാട് ഭരിക്കുന്നതിലും ബുദ്ധിമുട്ടാണ് വീട് ഭരിക്കാൻ എന്ന് എന്റമ്മച്ചി പത്തുമുപ്പതു കൊല്ലമായി പറയുവാ….

ഞങ്ങടെ വീടെന്നാൽ വലിയൊരു ലോകമാണ് അതിന്റെ മുഴുവൻ അധികാരി ഞങ്ങടെ അമ്മച്ചിയായിരുന്നു..

ആ അധികാരം കൈമാറാൻ വേണ്ടിയാണു ഞാൻ കെട്ടുന്നത് അല്ലാതെ പെണ്ണുകെട്ടി എന്റെ വീട്ടിൽ തളച്ചിട്ട് അവിടുത്തെ അടുക്കളക്കാരിയാക്കാൻ അല്ല..

പിന്നേ ഒരു കല്യാണം ആകുമ്പോൾ അതിന്റെതായ ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ടല്ലോ… നിന്നെപോലുള്ള ഒരു പെണ്ണിനെ തീ റ്റി പ്പോ റ്റേണ്ടേ…

കർത്താവ് പറഞ്ഞേക്കുന്നപോലെ ഞാൻ ഉണ്ടില്ലേലും നിന്നെ ഊട്ടണ്ടേ.. പിന്നൊരു കാര്യം ഞാൻ ഉടുത്തില്ലെങ്കിൽ നിന്നെ ഉടുപ്പിക്കില്ല ട്ടോ… ”

“ശേ ഒന്നു നിർത്തിക്കെ…”

“ആഹാ അപ്പൊ പെണ്ണ് സംസാരിക്കും അല്ലെ… ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും മിണ്ടാതിരുന്നപ്പോൾ ഒന്നുകി പൊ ട്ടി അല്ലെങ്കിൽ ഊ മ എന്നുപോലും സംശയിച്ചു പോയി…”

“അതേ ഇച്ചായോ, ഇച്ചായന്റെ പെർഫോമെൻസ് എത്രത്തോളം ഉണ്ടെന്നു എനിക്കും അറിയണമല്ലോ അതാണ് ഞാൻ മിണ്ടാതെ നിന്നു കേട്ടത്…”

“എന്നിട്ട് എന്തോന്ന് മനസ്സിലായടി കൊച്ചേ നിനക്ക്…”

“ഓ അതിപ്പോ എന്നാ പറയാനാ കൊരക്കണ പട്ടി കടിക്കില്ലെന്നു മനസ്സിലായി…”

“ങ്ങേ…” ഇക്കുറി ഞെട്ടിയത് ടോമിച്ചൻ ആയിരുന്നു…. പെണ്ണുകാണാൻ ഇറങ്ങിയപ്പോളെ അമ്മച്ചി പറഞ്ഞതാ ഇക്കുറിയെങ്കിലും കുടുംബപുരാണം പറയാൻ നിൽക്കേണ്ടന്നു…പക്ഷെ ഇവിടെ വന്ന് ബിൻസിയെ കണ്ടപ്പോൾ അവളൊരു കഥയില്ലാത്ത പെണ്ണാണെന്ന ഓർത്തത്….

പക്ഷെ ഇവള് ആള് കാണുംപോലെ അല്ലെന്ന് തോന്നണു… അപ്പൊ ഈ കല്യാണവും മുടങ്ങി…

“എന്നാ നമുക്ക് മുൻവശത്തോട്ടു ചെല്ലാം അല്ലെ ബിൻസി…”

“അങ്ങനെ അങ്ങ് പോയാലോ ഇച്ചായ എന്റെ അഭിപ്രായം കൂടി അറിയേണ്ടേ.. അതല്ലേ അതിന്റെ ഒരു ശരി…”

“നിന്റെ മുഖത്തൂന്ന് എനിക്ക് മനസ്സിലായി നിന്റെ അഭിപ്രായം എന്താണെന്നു..”

“ആന്നോ… അപ്പൊ ഇച്ചായൻ മുഖശാസ്ത്രവും പഠിച്ചിട്ടുണ്ട് അല്ലെ…”

“ഇച്ചായൻ ഇന്നുവരെ കാണാൻ പോയേക്കുന്ന പെണ്ണുങ്ങളക്കെ ഇച്ചായന്റെ സ്തുതി പാടലിൽ വീണില്ല അല്ലെ…. പക്ഷെ എനിക്ക് ഇഷ്ടായിട്ടോ നിങ്ങളെ…”

“ങ്ങേ…” വീണ്ടും ടോമിച്ചൻ ഞെട്ടി…

“അപ്പൊ നിനക്ക് എന്നേ ഇഷ്ടായോ…”

“എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല… പക്ഷെ എനിക്ക് കല്യാണം കഴിക്കുന്നെങ്കിൽ നിങ്ങളെപ്പോലെ ഇത്തിരി ഉശിരുള്ള ആൺകുട്ടിയെ തന്നെ വേണന്നു നിർബന്ധം ആരുന്നു…”

“അപ്പൊ ബിൻസി കൊച്ചിന് കല്യാണത്തിന് സമ്മതമാണല്ലേ…”

“ആ ഞാനൊന്നു നിങ്ങടെ സാമ്രാജ്യത്തിൽ വാഴാൻ പറ്റുമോന്നു നോക്കട്ടെ…. എനിക്കെ പണ്ടുമുതൽക്കെ ആരെയെങ്കിലുമൊക്കെ അടക്കി വാഴുന്നത് ഇഷ്ടമാണെന്നേ….

ഇതിപ്പോ നല്ലൊരു ഓഫർ കിട്ടിയപ്പോ വേണ്ടെന്നു വയ്ക്കണോ…” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

“അതേ ബിൻസി ഒന്നൂടെ ആലോചിച്ചു മതീട്ടോ, അമ്മച്ചി ഇത്തിരി മുറ്റാണ് കേട്ടോ…

എന്റെ അപ്പച്ചൻ കെട്ടി വീട്ടിൽ കൊണ്ടുചെന്ന് തൊണ്ണൂറ് തികയും മുന്നേ അമ്മായി അമ്മയേം അമ്മായിഅപ്പനേം വീട്ടിന്നു ഇറക്കിയതാണ് എന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട് …”

“അതേ കുടുംബ ജീവിതമെന്നു പറയുന്നതേ ഇത്തിരി കുശുമ്പും വഴക്കുമൊക്കെ ഇല്ലെങ്കിൽ എന്തോന്നാ ഒരു ത്രിൽ….”

“അപ്പൊ നീ അങ്ങ് ഉറപ്പിച്ചോ…”

“പിന്നല്ലാണ്ട് അമ്മായിയമ്മ തവിയെടുത്തു എറിയുമ്പോൾ മരുമകൾ ചട്ടിയെടുത്തു എറിയണം.. കെട്ടിയോൻ കരണം നോക്കി നോക്കി പൊ ട്ടിക്കുമ്പോൾ കൂ ച്ചിപിടിച്ചു മുതുകിനിട്ട് ഒന്നങ്ങു കൊടുക്കണം…

അങ്ങനൊരു കുടുംബം വേണന്നായിരുന്നു എന്റെ ആഗ്രഹം… പാവം എന്റപ്പൻ കരാട്ടെ പഠിപ്പിച്ചു ബ്ലാക്ക് ബെൽറ്റ്‌ എടുപ്പിച്ചത് എവിടെങ്കിലും ചിലവാക്കേണ്ടേ….”

“എന്തായാലും ഇച്ചായൻ വന്നത് എന്റെ ഭാഗ്യം…. ഇനി നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം… വന്നേ പുറത്ത് എല്ലാരും നോക്കിയിരിക്കുവല്ലേ…”

ബിൻസി റൂമിനു പുറത്ത് എല്ലാവരും ഇരിക്കുന്നിടത്തേക്ക് നടന്നു പിറകെ ടോമിച്ചനും…

“ആ നിങ്ങള് വന്നോ… എടാവേ ടോമിച്ചാ എന്റെ കൊച്ച് എങ്ങനെ ഉണ്ട്… നിന്റെ മുഖം കണ്ടിട്ട് അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ….

സൗന്ദര്യം ലേശം കുറഞ്ഞാലും എന്റെ മോള് പൊളിയാടാ മോനെ….. നിന്നേം നിന്റെ അമ്മയേയുമൊക്കെ പൊന്നുപോലെ നോക്കിക്കോളും…”

“ഒന്നു മിണ്ടാതിരി അപ്പച്ചാ ടോമിച്ചായനും ഞാനും കാര്യങ്ങളൊക്കെ പറഞ്ഞ് ഉറപ്പിച്ചന്നെ… നിങ്ങളിനി മിന്നുകെട്ടിനു ഒരു ദിവസം അങ്ങ് കുറിച്ചേക്കു…”

“അത് അച്ചായാ എന്റെ അമ്മച്ചിയും വീട്ടുകാരും കൂടി വന്ന് പെണ്ണിനെ ഒന്നു കണ്ടോട്ടെ എന്നിട്ട് ഉറപ്പിച്ചാൽ പോരെ…”

“അതെന്നാത്തിനാ ഇച്ചായാ കെട്ടാൻ പോകുന്നത് അമ്മച്ചി അല്ലല്ലോ… പിന്നേ നാട്ടുനടപ്പ് അനുസരിച്ചു ചെക്കന്റെ വീട്ടുകാര് വന്ന് കാണണം എന്നുള്ളത് നമ്മളങ്ങു മാറ്റിയാൽ പോരെ…. അല്ലെ അപ്പച്ചാ…”

“അതേ അതേ അവള് പറഞ്ഞതാണ് അതിന്റെ ശരി…”

അപ്പോളാണ് ബിൻസിയുടെ അപ്പച്ചന്റെ ഫോൺ ബെല്ലടിച്ചത്…

“ഹലോ ഷേർലി മോളെ… നീയെത്തിയോ… നീയവിടെ നില്ല് ബിൻസിമോൾ അങ്ങ് വരും… ഓക്കേ..”

ഫോൺ സെറ്റിയിലേക്ക് ഇട്ടിട്ടു തോമാച്ചൻ ബിൻസിയോട് പറഞ്ഞു..

“മോളെ ഷേർലി കൊച്ച് കവലയിൽ എത്തിയിട്ടുണ്ട്… നീ പോയി അവളെ കൂട്ടികൊണ്ട് വാ. അപ്പോളേക്കും ഞങ്ങള് ചായയൊക്കെ കുടിക്കട്ടെ…”

“ശരി അപ്പച്ചാ…. ടോമിച്ചായാ ഞാൻ ദേ ഇപ്പൊ വരാട്ടോ…. എന്റെ സ്പെഷ്യൽ ഐറ്റംസ് ആണ് വട്ടയപ്പവും, കൊഴുക്കോട്ടയും തിന്നിട്ട് അഭിപ്രായം പറയണേ…. പിന്നേ അപ്പച്ചോ കത്തിവെച്ചു ഇച്ചായനെ ഓടിച്ചേക്കല്ലേ…”

ബിൻസി അകത്തുപോയി താക്കോൽ എടുത്തു വണ്ടി ഷെഡ്ഢിലേക്ക് പോയി… ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുന്ന ഒച്ച കേട്ട് ടോമിച്ചൻ ഒരിക്കൽ കൂടി ഞെട്ടി…

നോക്കിയപ്പോൾ ഷെഡ്ഡിൽനിന്നും ബുള്ളറ്റ് ഓടിച്ചു ഇറങ്ങിവരുന്ന ബിൻസി….

“അപ്പൊ ഞാൻ പോയിട്ട് ദേ പതിനഞ്ചു മിനിറ്റിനുള്ളിൽ വരാം ഇച്ചായോ….”

“എടിയേ ബിൻസി ഇവര് നീ വന്നിട്ടേ പോകുകയൊള്ളു വഴിയൊക്കെ മഴപെയ്ത് തെന്നികിടക്കുവാ നിന്റെ അഭ്യാസം ഇന്ന്‌ വേണ്ടാട്ടോ…”

“ഓ ശരി തോമാച്ചായാ…”

ബിൻസി ബുള്ളറ്റ് മാക്സിമം സ്പീഡിൽ മുറ്റത്തൂന്ന് ഓടിച്ചിറക്കി കൈ വീശി പോയി…. ടോമിച്ചൻ അറിയാതെ കണ്ണടച്ച് ഇരുന്ന പോയി …