രചന: ആര്യ ബാല
“എഡ്വിച്ചാ..ഞാൻ.. ഞാൻ..പ്രഗ്നൻ്റാണ്..”
പേടിയോടെ പറഞ്ഞ് നിർത്തിയതും എഡ്വിൻ ചാടി എഴുന്നേറ്റു പല്ലുകൾ ദേഷ്യം കൊണ്ട് കടിച്ചമർത്തി.
“ഓഹ് നാശം..ഏത് നേരത്താണോ നിന്നെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയേ…ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാനായിട്ട്…എപ്പഴോ ഒന്ന് സ്നേഹിച്ച് പോയി…”
അവളുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് മുഖം അവനിലേക്കടുപ്പിച്ചു…”മാളിയേക്കൽ ജോർജജ്, എൻ്റെ പപ്പ, ആ മനുഷ്യൻ തെരുവിൽ കിടന്ന് മരിക്കാൻ കാരണം നിൻ്റെ തന്തയാണ്. വെറുതെ വിടില്ലാ…ലാളിച്ച് വളർത്തിയ മകളിലൂടെ അയാൾ അനുഭവിക്കും. നരകിച്ച് ചാകണം…” അവൻ മുഷ്ടി ചുരട്ടി പുറത്തേക്ക് നടന്നു.
“പിന്നെ നിന്നോട് തോന്നിയ സ്നേഹം അതാണ് നിൻ്റെ കഴുത്തിൽ കിടക്കുന്ന ഈ താലി…”
“പിന്നെ…നാളെ ഹോസ്പിറ്റലിൽ പോകണം ഈ കുഞ്ഞ് വേണ്ട..എൻ്റെ ജീവൻ്റെ അംശം നിൻ്റെ വയറ്റിൽ വളരണ്ട” അത് പറഞ്ഞവൻ പുറത്തേക്ക് പോയി.
കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തറഞ്ഞ് നിന്നു ആദി. തന്നെ ജീവന് തുല്യം സ്നേഹിച്ച എഡ്വിനല്ലിത്…തന്നോട് പകയും വെറുപ്പും മാത്രം കൊണ്ട് നടക്കുന്ന എഡ്വിച്ചനാണ്. ആദിയുടെ കണ്ണുകൾ നിറഞ്ഞെഴുകി…സ്വന്തം ചോരയെ പോലും…കണ്ണുകൾ നിർത്താതെ പെയ്തു.
“ഇല്ലാ കുഞ്ഞാ മമ്മി സമ്മതിക്കില്ലാ…” അവൾ സാരി തലപ്പ് മാറ്റി വയറിൽ തഴുകി.
****************************
“എൻ്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ലാ എഡിച്ചായാ…” പറഞ്ഞ് തീരും മുൻപേ കവിളിൽ വിരലുകൾ പതിഞ്ഞു.
“പിന്നെ ഈ കുഞ്ഞിൻ്റെ അവകാശം പറഞ്ഞ് മാളിയേക്കലേ കെട്ടിലമ്മയായി വാഴാമൊന്നാണോ നിൻ്റെ മനസ്സിൽ…അതൊരിക്കലും നടക്കാൻ പോകുന്നില്ലാ…നിന്നിലൂടെ അതീ ഭൂമി കാണണ്ടാ…” അവൻ ആദിയെ മുടികുത്തിന് പിടിച്ച് തളളി ബെഡിലേക്ക്…ഇരു കവിളിലും അടിച്ചു.
വേദന കൊണ്ട് പുളയുന്ന ആദിയെ കാണേ അവൻ്റെ മനസ്സ് നൊന്തു…അവൾ കൈകൾ വയറിൽ അമർത്തി പൊട്ടിക്കരഞ്ഞു. “ഇച്ചാ, ഞാൻ കാലു പിടിക്കാം, ൻ്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ…ഒരധികാരത്തിനും ഞാൻ വരില്ലാ ൻ്റെ കുഞ്ഞിനെ കൊല്ലല്ലേ ഇച്ചാ…” ആദി കൊച്ച് കുഞ്ഞിനെ പോലെ അവൻ്റെ കാൽകൽ വീണ് പൊട്ടി കരഞ്ഞു.
ആദിയെ നോക്കുന്തോറും നെഞ്ച് പൊടിയുന്ന പോലെ തോന്നി അവന്… ഒരിക്കൽ ജീവനു തുല്യം സ്നേഹിച്ച തൻ്റെ പെണ്ണ്. മദ്യലഹരിയിൽ ചെയ്ത തെറ്റിൻ്റെ ഫലമായി തൻ്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവൾ. തനിക്കെങ്ങനെ തോന്നി സ്വന്തം കുഞ്ഞിനെ പോലും ഇല്ലാതാക്കാനുള്ള ചിന്ത. ഒരു പക്ഷെ അവളുടെ അച്ഛൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ…മാതാവേ…പൊറുക്കുമോ ദൈവങ്ങൾ തന്നോട്…
പക്ഷെ..ഇളയപ്പൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ…എഡ്വിന് തലയാകെ പെരുക്കും പോലെ തോന്നി, സത്യവസ്ഥ ഒന്നുകൂടി അറിയാൻ സുഹൃത്ത് സിദ്ധുവിനെ ഏൽപിച്ചു.
*********************
ഗർഭകാലത്ത് ഒരു പെണ്ണിന് ഏറ്റവും വേണ്ടതും ആഗ്രഹിക്കുന്നതും സ്വന്തം ഭർത്താവിൻ്റെ സ്നേഹവും കരുതലുമായിരിക്കും. പക്ഷെ ആദിയാകട്ടെ ഒന്നിനും വാശി പിടിച്ചില്ലാ…സ്വന്തം വിധിയായി സമാധാനിച്ചു. പക്ഷെ എഡ്വിൻ്റെ അമ്മച്ചി അവൾക്ക് താങ്ങായി സ്വന്തം മകളെ പോലെ അവർ സ്നേഹിച്ചു. എങ്കിലും അവളുടെ ആരോഗ്യസ്ഥിതി കുറച്ച് മോശമായിരുന്നു.
ദിവസങ്ങൾ കഴിയവെ എഡ്വിൻ്റെ ഭാഗത്ത് നിന്നും തീർത്തും അവഗണനയായിരുന്നു. രാത്രി അവൻ വീട്ടിൽ എത്തുമ്പോഴേക്കും ആദി ഉറങ്ങിയിട്ടുണ്ടാവും. വീർത്തവയറുമായി ചരിഞ്ഞ് കിടക്കുന്ന ആദിയെ അവൻ നോക്കി നിൽക്കും. അവൾ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി അവൾക്കടുക്കലിരുന്ന് വയറിൽ മെല്ലെ തഴുകും…അച്ഛൻ്റെ സാമിപ്യം അറിഞ്ഞെന്നോണം കുഞ്ഞ് ഒന്നനങ്ങുമ്പോൾ അവൻ്റെ കണ്ണിൽ സന്തോഷം നിറയും.
*********************
“ആ…അമ്മയെ ചവിട്ടല്ലേ കുഞ്ഞാ…കുഞ്ഞിൻ്റെ അനക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കെ അവൾ പറഞ്ഞു. ൻ്റെ കുഞ്ഞൻ വേഗം വരണേ…ന്നിട്ട് പപ്പേടെ പിണക്കമെല്ലാം മാറ്റണം. മോൻ്റടുത്ത് ഇപ്പോ വരുന്നില്ലേലും മോനെ വല്യ ഇഷ്ടാ പപ്പയ്ക്ക്. കുഞ്ഞൻ വരുമ്പോ പപ്പ കഥ പറഞ്ഞ് തരും, നെഞ്ചിൽ കിടത്തി ഉറക്കും, ആദി വയറിൽ തഴുകി….”
മുറിയുടെ വാതിക്കൽ നിന്ന എഡ്വിൻ്റെ കണ്ണുകൾ നിറഞ്ഞു. തൻ്റെ കുഞ്ഞ്…
********************
നിൻ്റെ സംശയം ശരിയായിരുന്നു എഡ്വിൻ, നിൻ്റെ പപ്പയെ കൊന്നത് ആദീടെ അച്ഛനല്ല…ഇളയപ്പനാണ്..സ്വത്തിന് വേണ്ടി…അയാൾടെ ചതികൾ മാളിയേക്കൽ ഗ്രൂപ്പിൻ്റെ മാനേജറായ ആദീടെ അച്ഛൻ കണ്ടെത്തി പപ്പയെ അറിയിച്ചു. ഇതിറിഞ്ഞ അയാൾ നിൻ്റെ പപ്പയെ ഒരു ആക്സിടൻ്റിൽ…ന്നിട്ടത് ആദീടെ അച്ഛൻ്റെ തലയിലാക്കി അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലടാ…
പക്ഷെ കോടതിയിൽ ഇളയപ്പൻ തന്നെ അദ്ദേഹത്തെ പുറത്തിറക്കി. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം. സത്യങ്ങൾ തുറന്ന് പറയാൻ ശ്രമിച്ച അദ്ദേഹത്തെയും കേൾക്കാൻ നീയും തയ്യാറായില്ലാ…
സദ്ധുവിൽ നിന്നറിഞ്ഞ സത്യങ്ങൾ ഒരു ഞെട്ടലോടെയാണ് എഡ്വിൻ കേട്ടത്…അപ്പോൾ അവൻ്റെ മനസ്സിൽ തെളിഞ്ഞത് ആദീടെ മുഖമാണ്. ആ നിമിഷം ആദീടെ അടുക്കലെത്താൻ മനസ്സ് വെമ്പി.
കാറോടിക്കുമ്പോൾ അമ്മച്ചീടെ കാൾ വന്നു, ആദിയെ പെയിൻ വന്ന് ഹോസ്പിറ്റൽ ആക്കിന്ന്…പാപിയാണ് താൻ…ഒരു തെറ്റും ചെയ്യാതെ തൻ്റെ പെണ്ണിനെ ഒരുപാട് വേദനിപ്പിച്ചു. തൻ്റെ കുഞ്ഞിനെ വരെ…ഓർക്കുന്തോറും കണ്ണുകൾ പെയ്തു. ആശുപത്രിയിലെത്തി പായുകയായിരുന്നു അവൻ…
ലേമർ റൂമിന് മുൻപിൽ കൈകൾ കൂപ്പിയിരിക്കുന്ന അമ്മച്ചിയെ കണ്ടു. വാതിൽ തുറന്ന് വന്ന ഡോക്ടർ എഡ്വിനെ കണ്ട് അകത്തേക്ക് കൂട്ടി. ബെഡിൽ വേദന കൊണ്ട് പുളയുന്ന ആദിയെ കണ്ടതും നെഞ്ച് പിടഞ്ഞു. “എഡിച്ചാ…” വേദനക്കിടയിലും അവളൊന്ന് പുഞ്ചിരിച്ചു.
ആദി…പൊറുക്കില്ലേ മോളെ എന്നോട്…ഇനി വേദനിപ്പിക്കില്ലടാ…പറഞ്ഞ് തീരും മുന്നേ അവൾ അരുതെന്ന് തലയാട്ടി. വേദന കലശലായതും എഡ്വിൻ്റെ കൈയിലിരുന്ന ആദിയുടെ പിടുത്തം മുറുകി. അസ്തികൾ നുറുങ്ങുന്ന വേദനയിലും അവൾ തൻ്റെ കുഞ്ഞിന് ജന്മം നൽകി തളർന്ന് വീണു.
ആദിയുടെ കൈകളിൽ തണുപ്പ് പടരുന്നതവനറിഞ്ഞു. അവൻ ആദിയെ നോക്കിയതും ആ കണ്ണുകൾ നിശ്ചലമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവൻ നിന്നു.
എഡ്വിൻ we are really sorry ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ലാ…ഹെൽത്ത് വളരെ വീക്ക് ആയിരുന്നു…കൈകളിലേക്ക് കുഞ്ഞിനെ നൽകി ഇടർച്ചയോടെ പറഞ്ഞ് ഡോക്ടർ നടന്നു.
ഒന്നും മറിയാതെ ശന്തമായി ഉറങ്ങുന്ന തൻ്റെ കുഞ്ഞിൻ്റെ നെറുകിൽ അവനൊന്ന് ചുംബിച്ചു. നെഞ്ച് പിളരുന്ന വേദയോടെ തൻ്റെ ആദിയുടെ ഇളം പുഞ്ചിരി തങ്ങി നിൽക്കുന്ന മുഖം വെള്ള തുണികൊണ്ട് മൂടുന്നതവൻ കണ്ടു. പുറത്ത് കാത്ത് നിൽക്കുന്ന ആദിടെ അച്ഛനെയും അമ്മച്ചിയേയും കണ്ട് അരികിലേക്ക് നടന്നു.
“അച്ഛാ…ഒരു തെറ്റും ചെയ്യാത്ത പാവം ആദിയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. അതിനുള്ള ശിക്ഷയായിരിക്കും. കർത്താവ് എൻ്റെ ആദിയെ തട്ടിയെടുത്തു…” കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിതുമ്പി.
“പകരം ൻ്റെ മോളെ തരുവാ…അച്ഛൻ്റെ കുഞ്ഞാദിയെ…” കുഞ്ഞിനെ അദ്ദേഹത്തിൻ്റെ കൈകളിൽ വച്ച് കൊടുത്തവൻ അയാൾക്ക് മുന്നിൽ കൈകൂപ്പി…
ക്ഷമ പറയാനുള്ള അർഹത പോലുമില്ലാ…ൻ്റെ തെറ്ററിഞ്ഞ് ഞാൻ വന്നപ്പോഴേക്കും..ഒന്ന് ചേർത്ത് പിടിക്കാൻ പോലും കർത്താവ് അനുവദിച്ചില്ലാ…സ്വന്തം കുഞ്ഞിനെ പോലും അവൾക്കൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ അച്ഛാ…അയാൾടെ കാൽക്കൽ വീണവൻ പൊട്ടി കരഞ്ഞു. കണ്ട് നിന്നവരുടേം കണ്ണുകൾ നിറഞ്ഞു.
****** ***** ******
“പപ്പാ…മോൾക്ക് കൂളിൽ പോണം വേം ബാ…”
കുണുങ്ങി ചിരിച്ച് കൊണ്ടുള്ള കുഞ്ഞാദുട്ടീടെ വിളിയാണ് എഡ്വിനെ ഓർമ്മകളിൽ നിന്നും മുണർത്തിയത്. ആദീടെ ഓർമ്മ ദിവസമാണിന്ന് കുഴിമാടത്തിൽ മെഴുക് തിരിയും പൂക്കളും വെച്ച് പ്രാർത്ഥിച്ചവൻ ആദൂട്ടിയെ കൈകളിലെടുത്തു.
“മമ്മിയോട് ഇന്ന് മോള് സ്കൂളിൽ പോവാണെന്ന് പറഞ്ഞോ…”
“മ് മ്…മോള് പറഞ്ഞൂലോ…” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.
“പോട്ടേടോ, തൻ്റെ വരും ജനത്തിനായി കാത്തിരിക്കുവാണ് ഞാനും മോളും…അന്ന് ഒരു വിധിക്കും വിട്ടുകൊടുക്കില്ലാ ആദി…നേഞ്ചോട് അടക്കി പിടിക്കും ഞാൻ..”
അവൻ്റെ കണ്ണിൽ ന്ന് രണ്ട് തുള്ളി പൊടിഞ്ഞതും, അവരെ തഴുകി ഒരിളം കാറ്റ് കടന്ന് പോയി. അതിന് ആദിയുടെ ഗന്ധമാണെന്നറിഞ്ഞതും അവനിൽ വേദന നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…
ചില പ്രണയങ്ങൾ കാലം തട്ടിയെറിഞ്ഞ ഒരു നോവാണ്….
ആദ്യത്തെ ശ്രമമാണ് തെറ്റുകൾ ക്ഷമിക്കണം.