നീ ഉറങ്ങിയോ?ഇല്ലടി പുല്ലേ, ഈ നട്ട പാതിരാത്രി ഞാൻ ഡാൻസ് കളിക്കുവാ…ചൂടാവല്ലേ മോളു…

രചന: അഞ്ജന അയ്യപ്പൻ

“ഹലോ…… എടിയേ….. നീ ഉറങ്ങിയോ?”

“ഇല്ലടി പുല്ലേ…..ഈ നട്ട പാതിരാത്രി ഞാൻ ഡാൻസ് കളിക്കുവാ…”

“ചൂടാവല്ലേ മോളു…നീ നമ്മുടെ ഡിപ്പാർട്മെന്റ് ഗ്രൂപ്പിലെ മെസ്സേജ് ഒന്ന് നോക്ക്.”

“ഓ അതിൽ ഇപ്പോ എന്താ ഉള്ളത്??”

“എന്റെ പൊന്നു ലച്ചു ഒന്ന് നോക്കടി പിശാചെ….”

“ഓഓഓ ശരി കുട്ടി പിശാശേ.” ലച്ചു ഫോൺ എടുത്ത് net ഓൺ ആക്കി. ഗ്രൂപ്പിലെ msg കണ്ടു അവൾ ഞെട്ടി.

“ഡി ദേ ആ അലവലാതി അവന്റെ കല്യാണത്തിന്റെ ഇൻവിറ്റേഷൻ കാർഡ് ഇട്ടേക്കുന്നു.”

“അതേടി നീ കണ്ടു കാണില്ല എന്ന് എനിക്ക് തോന്നി കണ്ടിരുന്നെങ്കിൽ എന്നെ വിളിച്ചേനെല്ലോ..!!”

“എടി നമുക്ക് പോയാലോ അവന്റെ കല്യാണത്തിന്…?”

“അയ്യേ നിനക്ക് നാണം ഇല്ലേ ലച്ചു എക്സ് ലവർന്റെ കല്യാണത്തിന് പോവാൻ..”

“ചുമ്മാതെ ഒന്നും അല്ലല്ലോ അവൻ ഗ്രൂപ്പിൽ ഇട്ട സ്ഥിതിക്ക് ഗ്രൂപ്പിൽ ഉള്ള ആർക്കും പോവാം.”

“ഓഓഓ ശവം അവിടെ പോയി മൂക്ക് മുട്ടെ തിന്നാൻ അല്ലെ ഡി നിനക്ക്.”

“അതേടി അങ്ങനെ തന്നെ. മര്യാദക്ക് എന്റെ കൂടെ വന്നോണം.”

“ശരി കൊച്ചമ്മേ.”

“Ok ഡി gud nyt.”

“ആം ok gud nyt.”

ലച്ചു തന്റെ പഴയ കാലത്തിലേക്ക് പോയി.

*********************

കോളേജിൽ തന്റെ സീനിയർ ആയിരുന്നു അശോക്. അശോക് ആണ് ഇഷ്ട്ടം പറഞ്ഞു ലച്ചുവിന്റെ പുറകെ നടന്നത്. ലച്ചു അതൊന്നും മൈൻഡ് ചെയ്തില്ല. ഒരു സാധാരണ കുടുംബത്തിലെ കുട്ടി ആണ് ലച്ചു. അച്ഛൻ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ആണ് അവർ ജീവിച്ചു പോവുന്നത്. അശോക് ആണെങ്കിൽ നല്ല കാശ് ഉള്ള വീട്ടിലെ പയ്യനും. അവര് തമ്മിൽ ഉള്ള അന്തരം ലച്ചു അശോകിനോട്‌ പറഞ്ഞതാണ്. എന്നാൽ അവൻ അതൊന്നും കാര്യം ആക്കിയില്ല.

“അതൊന്നും നീ നോക്കണ്ട, പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ ആവുമ്പോൾ ഞാൻ അച്ഛനെയും അമ്മയെയും കൂട്ടി വരും നിന്നെ പെണ്ണ് ചോദിച്ച്. അപ്പോ നിനക്ക് എന്റെ സ്നേഹം മനസിലാവും…” എന്നാണ് അവൻ പറഞ്ഞത്. അവസാനം അവൾക്കും അവനോട് ഇഷ്ട്ടം ആയി. പിന്നെ അങ്ങോട്ട് 3 വർഷം രണ്ട് പേരും പ്രണയിച്ചു നടന്നു.

*********************

ലച്ചു ഡിഗ്രി കഴിഞ്ഞു. അശോക് പിജി യും. ലച്ചൂന് കല്യാണ ആലോചന ഒക്കെ വരുന്നത് കൊണ്ടു എത്രയും വേഗം വീട്ടിൽ വന്ന്‌ അച്ഛനോട് സംസാരിക്കാൻ അവൾ അശോകിനോട്‌ പറഞ്ഞു. അങ്ങനെ അശോക് അവന്റെ വീട്ടുകാരെ കൂട്ടി ലച്ചുവിന്റെ വീട്ടിൽ എത്തി. ലച്ചു അച്ഛനോട് അശോകിന്റെ കാര്യം പറഞ്ഞിരുന്നു. അശോകിന്റെ അച്ഛനെയും അമ്മയെയും കണ്ടു ലച്ചു ഞെട്ടി. കാശിന്റെ അഹങ്കാരം അവരുടെ രൂപത്തിലും ഭാവത്തിലും നിറഞ്ഞു നിന്നിരുന്നു.

രണ്ട് കൂട്ടരും സംസാരിച്ചു തുടങ്ങി. അവരുടെ കണ്ണു മുഴുവൻ വീടിലും പറമ്പിലും ആയിരുന്നു. സ്ത്രീ ധനം ആയിട്ട് എന്ത് കൊടുക്കും എന്ന്‌ അവർ ചോദിച്ചു. അവര് കൊറേ ലക്ഷങ്ങളുടെ കണക്ക് ഒക്കെ പറയാൻ തുടങ്ങി. അച്ഛൻ അവരുടെ മുൻപിൽ നിസാഹയനായി ഇരിക്കുന്നു. ലച്ചു ഈ നേരം അത്രയും അശോകിനെ ആണ് നോക്കിയത്. അവൻ ഒന്നും മിണ്ടുന്നില്ല. അച്ഛന്റെയും അമ്മയുടെയും വാക്ക് ധിക്കരിക്കാൻ അവനു പറ്റില്ല എന്ന്‌ ലച്ചുവിനു മനസിലായി. ഇതെല്ലാം കണ്ടു ലച്ചൂന് കലി ഇളകി….

“ഇങ്ങനെ ഒരു കിഴങ്ങനെ ആണോ കർത്താവെ ഞാൻ 3 വർഷം പ്രേമിച്ചതു…” ലച്ചു മനസ്സിൽ ഓർത്തു.

“അതേ നിങ്ങൾ എന്നോട് ക്ഷമിക്കണം. കണക്ക് പറഞ്ഞു സ്ത്രീ ധനം ചോദിക്കുന്ന നിങ്ങളുടെ വീട്ടിലേക്കു ഞാൻ ഇല്ല….” ഞങ്ങൾക്ക് ഇതിലും നല്ല ബന്ധം കിട്ടും എന്ന്‌ പറഞ്ഞു അവർ ഇറങ്ങി പോയി.

“അച്ഛൻ എന്നോട് ക്ഷമിക്കണം. ഞാൻ കാരണം അച്ഛൻ അവരുടെ മുൻപിൽ തല കുനിച്ചു ഇരിക്കേണ്ടി വന്നു. ഇങ്ങനെ ഒന്നും ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല. നമ്മുടെ കാര്യങ്ങൾ ഒക്കെ ഞാൻ ആ കിഴങ്ങനോട്‌ പറഞ്ഞതാ….”

“പോട്ടെ മോളെ സാരമില്ല. നമുക്ക് ഇതൊക്കെ മറക്കാം….”

“ശരി അച്ഛാ…”

ആദ്യം ഒക്കെ കുറച്ചു വിഷമം ഉണ്ടായിരുന്നു എങ്കിലും പതിയെ ലച്ചൂ എല്ലാം മറന്നു. തന്റെ കൂട്ടുകാർ എല്ലാം പിജിയ്ക്ക് ചേർന്നപ്പോൾ ലച്ചു BEd ന് ചേർന്നു. ക്ലാസ്സിലെ എല്ലാരും പരസ്പരം നല്ല കമ്പനി ആയിരിന്നെങ്കിലും ലച്ചൂ ബോയ്സിനോട്‌ അധികം സംസാരിക്കാറില്ലാരുന്നു. ഇതൊക്കെ അവളുടെ ക്ലാസ്സിലെ ഹരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ ഹരി ലച്ചൂനോട്‌ കമ്പനി ആയി.

പിജി കഴിഞ്ഞു BEd ന് ചേർന്നത് കൊണ്ട് ക്ലാസ്സിലെ മറ്റു കുട്ടികളെ കാൾ 2 വയസിനു മൂത്തത് ആരുന്നു ഹരി. ലച്ചുനെ കുറിച്ച് ഹരി മനസിലാക്കി. ഹരിടെ കൂടെ കൂടിയേ പിന്നെ ബാക്കി ബോയ്സിനോടും ലച്ചു മിണ്ടി തുടങ്ങി. പഴയ ഓർമ്മകൾ ഒക്കെ തട്ടി തെറിപ്പിച്ചു രണ്ടു വർഷം അവൾ ഹാപ്പി ആയി കൊണ്ട് പോയി.

ഹരിക്കു അടുത്തുള്ള ഒരു കോളേജിൽ lecturer ആയി ജോലി കിട്ടി. ലച്ചൂ ഒരു സ്കൂളിലും ജോയിൻ ചെയ്തു. ഒരു ഞായറാഴ്ച ദിവസം ലച്ചു മുറ്റം തൂത്തു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു കാർ വന്ന്‌ നിർത്തിയത്. ഹരിയും അച്ഛനും അമ്മയും ആരുന്നു കാറിൽ. ലച്ചൂ അവരെ വിളിച്ചു അകത്തു ഇരുത്തി. ലച്ചൂ അച്ഛനെയും അമ്മയെയും വിളിച്ചു ഹരിയെയും ഫാമിലിയെയും പരിചയപെടുത്തി.

“ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ” ലച്ചു അകത്തേക്ക് പോയി. “ഞങ്ങൾ വന്നത് ലച്ചുനെ ഞങ്ങൾക്ക് തരാമോ എന്ന്‌ ചോദിക്കാനാണ്. പഠിച്ചു കൊണ്ടിരിക്കുന്ന കാലം തൊട്ട് ഹരിക്ക് ലച്ചുവിനെ ഇഷ്ട്ടം ആണ്. അവൻ അത് ഞങ്ങളോട് പറഞ്ഞത് ആണ്. ഇവന് ഒരു ജോലി ശരിയായിട്ടു ഇങ്ങോട്ട് വരാം എന്ന്‌ കരുതി. അതാണല്ലോ മര്യാദ. എന്ത് പറയുന്നു….? ലച്ചുനെ ഞങ്ങൾക്ക് തന്നുടെ….?”

“എനിക്ക് സന്തോഷമേ ഉള്ളു. മോളു പറഞ്ഞു ഹരിയെ പറ്റി ഞങ്ങൾക്കും അറിയാം. പിന്നെ മോനോട് അവൾ എല്ലാം പറഞ്ഞിട്ട് ഉണ്ടാവും അല്ലെ. അവൾക്ക് ഒരു ഇഷ്ട്ടം ഉണ്ടായിരുന്ന കാര്യം….”

“ഉവ്വ് അച്ഛാ, ലച്ചു എന്നോട് എല്ലാം പറഞ്ഞിട്ട് ഉണ്ട്. അച്ഛനും അമ്മയ്ക്കും എല്ലാം അറിയാം….”

“അതെ, അവരെ പോലെ സ്ത്രീധനം കണക്ക് പറഞ്ഞു വാങ്ങാൻ അല്ല ഞങ്ങൾ വന്നത്. ഞങ്ങളെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ നോക്കുന്ന ഒരു മകളെ ആണ് ഞങ്ങൾക്ക് വേണ്ടത്. രണ്ട് കൂട്ടർക്കും താല്പര്യം ഉള്ള സ്ഥിതിക്ക് നമുക്ക് ഉറപ്പിച്ചാലോ…?”

“ഞാൻ മോളോട് ഒന്ന് ചോദിക്കട്ടെ. അവളുടെ സമ്മതം വേണമല്ലോ….” ലച്ചു ഇതെല്ലാം കേട്ട് കൊണ്ടു നിക്കുവാരുന്നു. “മോളെ അവര് വന്നത് നിന്നെ പെണ്ണ് കാണാനാ. മോൾക്ക് ഹരിയെ ഇഷ്ട്ടം ആണോ…?”

“അവര് പറഞ്ഞത് ഒക്കെ ഞാൻ കേട്ടു അച്ഛാ. എനിക്ക് സമ്മതം ആണ്.” അങ്ങനെ ഹരിയുടെയും ലച്ചുവിന്റെയും വിവാഹം ഉറപ്പിച്ചു.

*****************************

ലച്ചു ഫോൺ എടുത്ത് അശോകിന്റെ കല്യാണ കുറി ഒന്ന് കൂടെ നോക്കി. ലച്ചു എന്തോ ഓർത്തു ചിരിച്ചിട്ട് ഹരിയെ വിളിച്ചു.

“ഹലോ…..”

“നിനക്ക് ഉറക്കം ഒന്നും ഇല്ലെടീ. കുറച്ചു മുന്നേ അല്ലെ നീ വിളിച്ചത്.”

“അതുകൊണ്ട്….എനിക്ക് വീണ്ടും വിളിച്ചൂടെ…? അതോ വേറെ വല്ലോരും വിളിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടോ….?”

“ഉവ്വ്, എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന മീര ഈ ടൈമിൽ വിളിക്കാം എന്നാ പറഞ്ഞത്. അപ്പോഴേക്കും നീ വിളിച്ചു. ഫോൺ വെച്ചിട്ട് പോടീ…”

“അയ്യടാ ഇപ്പോ വിളിക്കും നോക്കി ഇരുന്നോ…”

“എന്താടീ നിനക്ക് ഒരു പുച്ഛം…?”

“പിന്നല്ലാതെ….ആ ടീച്ചറിന് നല്ല അടിപൊളി ചെക്കനെ കിട്ടും.”

“നീ പോടീ ഉണ്ടക്കണ്ണി.”

“നീ പോടാ മത്തങ്ങാ തലയാ”

“എടീ…ഞാൻ നിന്നെ കെട്ടാൻ പോവുന്ന ആളല്ലേ ഇച്ചിരി റെസ്‌പെക്ട് താടീ പുല്ലേ”

“ഓ പിന്നെ…..ഇത്രേം റെസ്‌പെക്ട് ഒക്കെ മതി.”

“ഓഓഓ എന്റെ വിധി….സഹിച്ചല്ലേ പറ്റു….”

“അതെ ഹരി ഏട്ടാ….”

“എന്തോ പറ മോളെ…നീ ഇത്ര പെട്ടന്ന് ഡീസന്റ് ആയോ. അങ്ങനെ വരാൻ വഴിയില്ലല്ലോ. എന്തെങ്കിലും ഹെല്പ് വേണം ആയിരിക്കും. അല്ലെ ലച്ചൂ…”

“വേണോല്ലോ. ആ അശോകിന്റെ കല്യാണം ആണ് അടുത്ത ആഴ്ച. അന്ന് എന്റെ കൂടെ വരണം.”

“ഞാൻ വരണോ ലച്ചൂ….”

“വന്നേ പറ്റു. അവന്റെ മുൻപിൽ എനിക്കൊന്നു ഷൈൻ ചെയ്യണം.”

“ഞാൻ ഒന്ന് ആലോചിക്കട്ടെ…”

“എന്തോന്ന് ഇത്ര ആലോചിക്കാൻ, മര്യാദക്ക് കൂടെ വന്നോണം. അവന്മാര് എല്ലാം കൂടെ നമ്മുടെ കല്യാണത്തിന് എന്തോ പണി ഒപ്പിക്കുന്നുണ്ട്. എന്റെ കൂടെ വന്നില്ലെങ്കിൽ ഞാനും അവന്മാരുടെ കൂടെ കൂടും. എന്നിട്ട് നല്ല പണി തരും നോക്കിക്കോ….”

“അലവലാതി. ഞാൻ വരാം ഡി നീലി…”

“അങ്ങനെ വഴിക്ക് വാ ok gud nyt….”

“Gud nyt…”

***************************

അങ്ങനെ അശോകിന്റെ കല്യാണ ദിവസം. ലച്ചുവും ഹരിയും same കളർ ഡ്രെസ്സ് ആണ് ഇട്ടത്. ലച്ചുവിന്റെ ഫ്രെണ്ട്സ് എല്ലാരും ഉണ്ടാരുന്നു. ഹരിയെ ലച്ചു എല്ലാർക്കും പരിചയപെടുത്തി. അശോക് ഇതെല്ലാം കാണുന്നുണ്ടാരുന്നു. അവന്റെ മുഖം മാറുന്നത് ലച്ചു കാണുന്നുണ്ടാരുന്നു. സെൽഫി എടുത്തും തമാശ പറഞ്ഞും അവര് എല്ലാം വളരെ ഹാപ്പി ആരുന്നു.

ഊണ് കഴിക്കാൻ നേരം അശോകിന്റെയും പെണ്ണിന്റെയും ഓപ്പോസിറ്റ് ആയി ആണ് ലച്ചുവും ഹരിയും അവളുടെ ഫ്രെണ്ട്സ് എല്ലാരും ഇരുന്നത്. ലച്ചു രണ്ടു തവണ ചോറും ഉണ്ടു മൂന്നു ട്രിപ്പ്‌ പായസവും കുടിച്ചു.

“എടീ എന്തൊരു തട്ട് ആടീ ഇത്. ഇനിയും ആള്ക്കാര് കഴിക്കാൻ ഉണ്ട്. മതിയാക്ക്…”

“ഒന്ന് പോടീ…ഇങ്ങനെ എങ്കിലും ഞാൻ അവനോടു പ്രതികാരം ചെയ്യട്ടെ.”

“ബെസ്റ്റ് തട്ട് തട്ട്. ഹരി ഏട്ടാ നിങ്ങൾ അനുഭവിക്കാൻ പോവുന്നെ ഒള്ളൂ….”

“അല്ലടീ നീ ഇത് ആരോടാ പറയുന്നേ. മൂന്ന് തവണ ചോറുണ്ടിട്ട് മതി ആവാതെ എന്റെ ഇലയിൽ നിന്ന് കയ്യിട്ട് വാരി തിന്ന മനുഷ്യനാ ഇത്” ഹരി ഒരു വളിച്ച ചിരി ചിരിച്ചു.

“ചക്കിക്ക് ഒത്ത ചങ്കരൻ”

അങ്ങനെ എല്ലാം കഴിഞ്ഞു ലച്ചുവും ഹരിയും അശോകിന് അവരുടെ കല്യാണ കുറിയും കൊടുത്തു ഇറങ്ങി. പരസ്പരം വഴക്കിട്ടും കളിയാക്കിയും സ്നേഹിച്ചും ലച്ചുവും ഹരിയും ഹാപ്പി ആയി ജീവിക്കുന്നു.

************************

ലൈക് അടിച്ചു പോവാതെ ഒരു വരി എനിക്കായ് കുറിക്കണം പ്ലീസ്. കുറച്ചു കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞു എഴുതുന്നതാ. ഒന്ന് അഭിപ്രായം പറഞ്ഞിട്ട് പൊക്കോ….