രചന: ഷൈനി വർഗ്ഗീസ്
സ്വന്തം ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് ഡോക്ടർ എവിടേലും കേട്ടിട്ടുണ്ടോ…?
ജിസ്മി പറ…
പപ്പ പട്ടാളത്തിൽ അമ്മ ടീച്ചർ വർഷത്തിലൊരിക്കൽ ലീവിന് നാട്ടിൽ വരുന്ന പപ്പയോട് എനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല. പിന്നെ അമ്മ ടീച്ചർ, അതിൻ്റെ എല്ലാ കാർക്കശ്യവും ഉണ്ടായിരുന്നു. അമ്മ പഠിപ്പിക്കുന്ന സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഞാൻ പഠിക്കാൻ അത്ര മിടുക്കി ആയിരുന്നില്ല. പക്ഷേ അമ്മക്ക് നാണക്കേട് അകാതിരിക്കാൻ അമ്മ എന്നെ തല്ലി പഠിപ്പിക്കും.
എനിക്ക് 16 വയസ് ഉള്ളപ്പോൾ എനിക്ക് ഒരു കുഞ്ഞനുജത്തി. എല്ലാവരുടേയും ശ്രദ്ധ മണികുട്ടിയിലായി. ഞാൻ ഒറ്റപ്പെട്ടതു പോലെ ആയി. 2 വർഷം കഴിഞ്ഞപ്പോൾ പപ്പ സർവ്വീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി. പപ്പയ്ക്കും അമ്മയ്ക്കും ഇഷ്ടം മണികുട്ടിയോടായിരുന്നു. പപ്പ എന്നോട് മിണ്ടുന്നതുപോലും അപൂർവ്വം. ഞാൻ +2 കഴിഞ്ഞു. തുടർന്ന് പഠിക്കാൻ പോകുന്നതിനെ കുറിച്ച് വീട്ടിൽ ആരും ഒന്നും പറയുന്നില്ല.
ഈ സമയം ഞാൻ വീടിനടുത്തുള്ള കിഷോറുമായി പ്രണയത്തിലായി. എന്നേക്കാളും 6 വയസ് മൂത്ത ആളായിരുന്നു കിഷോർ. നല്ല സ്വഭാവം പിന്നെ നല്ല പക്വതയുള്ള ആളായിരുന്നു കിഷോറേട്ടൻ. കിഷോറേട്ടൻ്റെ വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും പിന്നെ രണ്ട് അനുജത്തിമാരും. കിഷോറേട്ടൻ ഡ്രിഗ്രി പഠനം കഴിഞ്ഞ് ഓട്ടോ ഓടിക്കുകയാണ്.
എൻ്റെ ഉറ്റ ചങ്ങാതിമാരായിരുന്നു കിഷോറേട്ടൻ്റെ സഹോദരിമാർ. അവരോട് ഞാൻ എൻ്റെ സങ്കടങ്ങളെല്ലാം പറയുമായിരുന്നു. അവര് പറഞ്ഞ് എല്ലാം കിഷോറേട്ടനും അറിയാമായിരുന്നു. അതു കൊണ്ട് ആണന്ന് തോന്നുന്നു. എന്നെ കാണുമ്പോളെല്ലാം സഹതാപത്തോടെയുള്ള ഒരു പുഞ്ചിരി ആ മുഖത്ത് ഉണ്ടാകും.
ഞാനാണ് ഇഷ്ടമാണന്നും പറഞ്ഞ് കിഷോറേട്ടനെ ശല്യം ചെയ്തത്. ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയ കിഷോറേട്ടൻ എൻ്റെ നിർബദ്ധം കാരണം സമ്മതിക്കുകയായിരുന്നു. +2 റിസൽട്ട് വന്നു, ഞാൻ പാസ്സായി. തുടർന്ന് ഡിഗ്രിക്ക് പോകണമെന്ന എൻ്റെ ആഗ്രഹം പപ്പ കേട്ടില്ല. പപ്പ എനിക്കായി വിവാഹാലോചന തുടങ്ങി. ഞാൻ എതിർത്തു. വീട്ടിൽ ആകെ പ്രശ്നമായി. എന്തിനാ എന്നെ ഇത്ര പെട്ടന്ന് കെട്ടിച്ച് വിടുന്നേ. നിങ്ങൾക്ക് ഞാനൊരു ശല്യമാണോ എന്ന് ഞാൻ ചോദിച്ചതിന് പപ്പയുടെ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. അതെ കെട്ടിക്കാതെ പഠിക്കാൻ വിട്ടാൽ പപ്പക്ക് ചീത്തപേര് ഞാനുണ്ടാക്കുമെന്ന്.
കിഷോറേട്ടനുമായിട്ടുള്ള ബന്ധം പപ്പ അറിഞ്ഞു. കിഷോറേട്ടനോട് എല്ലാം പറയാനായി ഓടി ചെന്നപ്പോൾ കിഷോറട്ടൻ ഒഴിഞ്ഞ് മാറി. കിഷോറേട്ടനെ പപ്പ ഭീഷണിപ്പെടുത്തി പേടിപ്പിച്ചു എന്ന് അവര് പറഞ്ഞ് ഞാനറിഞ്ഞു. അങ്ങനെ പപ്പ കണ്ടു പിടിച്ച ആളുമായി എൻ്റെ വിവാഹം നടന്നു.
എന്നേക്കാളും 16 വയസ് കൂടുതൽ ഉള്ള ആളുമായിട്ട്. കാണാൻ സുന്ദരിയായ എനിക്ക് ഒട്ടും ചേരുന്ന ആളായിരുന്നില്ല ടോണിച്ചായൻ. കറുത്ത് കുറുകിയ ഒരാളായിരുന്നു ടോണിച്ചായൻ. കഷണ്ടി തല കണ്ടാൽ 34 വയസുള്ള ടോണിച്ചായന് 45 വയസ് തോന്നിക്കും. പപ്പ നോക്കിയത് ടോണിച്ചായൻ്റെ കുടുംബ മഹിമയും ഭൂസ്വത്തുമായിരുന്നു.
ടോണിച്ചായൻ്റ വീട്ടിൽ ഡാഡിയും മമ്മിയും മാത്രം. ടോണിച്ചായന് ഒരു പെങ്ങൾ ഉണ്ട് വിവാഹിതയാണ്. കുടുംബസമേതം അമേരിക്കയിലാണ്. പപ്പ എനിക്കായി 101 പവനും 10 ലക്ഷവും ഒരു കാറും സ്ത്രിധനമായി തന്നു. ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചാണ് ടോണിച്ചായൻ മണിയറയിലേക്ക് വന്നത്. പിന്നെ അവിടെ നടന്നത് എന്താന്ന് എൻ്റെ സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്.
ക്രൂരമായി ഒരു പെണ്ണിനെ എങ്ങനെ ഭോഗിക്കാമോ അങ്ങനെയെല്ലാം ചെയ്തു. തുടർന്നുള്ള രാത്രികളിലും ഇതൊക്കെ തന്നെ…ഒന്നു മിണ്ടാൻ പോലും ടോണിച്ചായനെ കിട്ടാറില്ല. ഞാൻ എണീക്കും മുൻപ് തോട്ടത്തിൽ പോകും. രാത്രി ആണ് വീട്ടിൽ വരിക, വന്ന് കുളിയും കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കൂടി മദ്യപിച്ച് പാതിരാത്രി വീട്ടിലെത്തും. പല രാത്രികളിലും ഞാൻ ഉറങ്ങിയിട്ടുണ്ടാവും ആ രാത്രികളിൽ പോലും എന്നെ വെറുതെ വിടില്ല. ഉറക്കം ഉണരാൻ പോലും കാത്ത് നിൽക്കാറില്ല. ആരോടും എൻ്റെ സങ്കടങ്ങൾ പറഞ്ഞില്ല. ആരോട് പറയാൻ…
അങ്ങനെ ഞാൻ ഗർഭിണിയാണെന്ന് അറിയുന്നു. എനിക്ക് ഒത്തിരി സന്തോഷമായി. പക്ഷേ ഇതറിഞ്ഞിട്ടും ടോണിച്ചായന് ഒരു സന്തോഷവും ഇല്ല. മോൻ ഉണ്ടായി തിരിച്ച് വീട്ടിലെത്തിയപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. എൻ്റെ ദേഹത്ത് എൻ്റെ അനുവാദമില്ലാതെ തൊടരുത് എന്ന് പറഞ്ഞു. ടോണിച്ചായൻ ഇനിയെങ്കിലും കുടിയൊക്കെ നിർത്തി വാ, കുടിക്കാതെ വന്നാൽ ഞാൻ സമ്മതിക്കാം എന്ന് ഞാൻ പറഞ്ഞതിന് എന്നോട് പറഞ്ഞ മറുപടി. ആർക്ക് വേണം നിന്നെ, കാശ് കൊടുത്താൽ കിട്ടാത്ത സാധനമൊന്നുമല്ല ഇതെന്ന്…
എന്നോടുള്ള വാശി തീർക്കാനായി ടോണിച്ചായൻ പുറത്ത് പല സ്ത്രികളുടേയും അടുത്ത് പോകുന്നതായി ഞാനറിഞ്ഞു. ഫോണിൽ അശ്ലീല ചാറ്റും കോളും കണ്ടു. ഇതെല്ലാം ഞാൻ ഭർത്യ വീട്ടുകാരെ അറിയിച്ചപ്പോൾ അവര് മോൻ്റെ പക്ഷത്താണ്. ഞാൻ കരഞ്ഞു കാലു പിടിച്ചു, വഴക്ക് ഉണ്ടാക്കി. ഇതെല്ലാം കണ്ട് അവര് എനിക്ക് ഒരു പേര് ചാർത്തി തന്നു. ഭ്രാന്തിയെന്ന്. എനിക്ക് ഭ്രാന്താണന്നന്ന്…
കലഹം കയ്യേറ്റം പതിവായപ്പോൾ ഞാൻ വീട്ടാലറിയിച്ചു. പപ്പ വന്ന് ഭർത്യവീട്ടുകാരോട് സംസാരിച്ചു. പപ്പയോടും അവര് പറഞ്ഞു എനിക്ക് ഭ്രാന്താണന്ന്. എല്ലാവരും വിശ്വസിക്കുന്നത് എനിക്ക് ഭ്രാന്താണന്നാ…
അങ്ങനെയാണ് പപ്പ എന്നെ ഇവിടെ കൊണ്ടുവന്നത്. പ്ലീസ് മാഡം മാഡമെങ്കിലും വിശ്വാസിക്കണം എനിക്ക് ഭ്രാന്ത് ഇല്ല…
ജിസ്മി പറഞ്ഞതെല്ലാം ഞാൻ കേട്ടു. ഇനി ടോണി പറയുന്നതും കൂടി കേൾക്കട്ടെ…മതി മാഡം എന്നിട്ട് മതി. ടോണിയുടെ കൂടെ ജീവിക്കാൻ ജിസ്മി തയ്യാറാണോ…അതയോ ഇപ്പഴും ജിസ്മിയുടെ മനസ്സിൽ ആ പഴയ പ്രണയം ഉണ്ടോ…
എനിക്ക് ടോണിച്ചായൻ്റെ കൂടെ ജീവിക്കാൻ തയ്യറാണ്. കാരണം എൻ്റെ മോൻ്റെ പപ്പയാണ് ടോണിച്ചായൻ. അവൻ്റെ പപ്പയുടെയും അമ്മയുടെയും സ്നേഹം കിട്ടി വേണം അവൻ വളരാൻ. പിന്നെ മാഡം ചോദിച്ച മറ്റൊരു കാര്യം ആ പഴയ പ്രണയം ഇപ്പോ എൻ്റെ മനസ്സിൽ ഇല്ല. വിവാഹം ഉറപ്പിച്ചതു മുതൽ എൻ്റെ മനസ്സിൽ ടോണിച്ചായൻ മാത്രമെയുള്ളു…
ശരി ജിസ്മി ഞാൻ ടോണിയോടും കൂടി ഒന്ന് സംസാരിക്കട്ടെ. ജിസ്മി പുറത്ത് ഇരിക്കു…സിസ്റ്റർ ഈ കുട്ടിയുടെ ഭർത്താവിനോട് വരാൻ പറയു…ശരി മാഡം. ടോണിയെ മാഡം വിളിക്കുന്നു.
ടോണി ഇരിക്കു…
എന്താണ് ഡോക്ടർ ജിസ്മിക്ക് പ്രശ്നം…? ചെറിയ ഒരു പ്രശ്നം ഉണ്ട്. പറയാം അതിന് മുൻപ് എനിക്ക് ടോണിയോടും ഒന്ന് സംസാരിക്കണം.
അതിനെന്താ ഡോക്ടർ ചോദിച്ചോളു. എന്താ ജിസ്മിയെ കുറിച്ച് അറിയേണ്ടത്.
എനിക്ക് ജിസ്മിയെ കുറിച്ച് അല്ല അറിയേണ്ടത്. ടോണിയെ കുറിച്ചാണ്. ടോണിയുടെ ബാല്യം കൗമാരം യൗവ്വനം അങ്ങനെ ഇന്നുവരെയുള്ള കാര്യങ്ങൾ.
അത് എന്തിനാ ഡോക്ടർ അറിയുന്നത്. എനിക്കല്ലല്ലോ പ്രശ്നം ജിസ്മിക്കല്ലേ…
അതെ ജിസ്മിക്കാണ്. ജിസ്മിയെ ട്രീറ്റ് ചെയ്യണമെങ്കിൽ ടോണിയെ കുറിച്ചും എല്ലാം എനിക്കറിയണം.
എനിക്കൊന്നും പറയാനില്ല ഡോക്ടർ…
എന്നാൽ പിന്നെ ഡിവോഴ്സിനെ കുറിച്ച് ആലോചിക്കേണ്ടതായി വരും. എന്താ അതിനെ കുറിച്ച് ടോണിയുടെ അഭിപ്രായം.
അത് ഡോക്ടറല്ലല്ലോ തീരുമാനിക്കേണ്ടത്.
ഞാനല്ല, പക്ഷേ ജിസ്മി ഡിവോഴ്സ് ആവശ്യപ്പെട്ടാൽ എൻ്റെ റിപ്പോർട് തീരുമാനിക്കും.
എന്താ ഇപ്പോ ഡോക്ടർക്ക് അറിയേണ്ടത്.
ഞാൻ പറഞ്ഞല്ലോ…
ഓക്കെ ഞാൻ പറയാം…
വീട്ടിൽ ഡാഡിയും മമ്മിയും പെങ്ങളും അപ്പാപ്പനും അമ്മാമ്മയും കൊടിയ ദാരിദ്യം…ഡാഡി കിട്ടുന്ന കാശിന് കള്ളും കുടിച്ച് കൂട്ടും കൂടി നടക്കുന്നു. അപ്പാപ്പൻ ഒരു തോട്ടത്തിലെ സൂപ്രണ്ട് ആയി ജോലി നോക്കി കിട്ടുന്ന കാശിനാണ് കുടുംബം കഴിഞ്ഞ് കൂടുന്നത്. അപ്പാപ്പൻ വാങ്ങി വെച്ചിരിക്കുന്ന സാധനങ്ങൾ മമ്മി ഇത്തിരി കൂടുതൽ എടുത്താൽ വീട്ടിൽ വഴക്കും ബഹളവും…
ഡാഡിക്ക് കുടുംബത്തെ കുറിച്ചോ മക്കളെകുറിച്ചോ ഒരുത്തരവാദിത്വം ഇല്ല. നാട്ടിലും വീട്ടിലും ഒരു പരിഹാസപാത്രമായിരുന്നു ഡാഡി. ഡാഡിയെ കളിയാക്കുന്നവർ എന്നേയും കളിയാക്കും. കറുത്ത് പൊക്കം കുറഞ്ഞ എന്നെ എല്ലാവരും കളിയാക്കും. കളിയാക്കൽ പേടിച്ച് 8 ൽ വെച്ച് പഠിത്തം നിർത്തി. പിന്നെ പ്രായത്തിൽ മുതിർന്നവരുമായിട്ടായിരുന്നു ചങ്ങാത്തം. അങ്ങനെ ചെറുപ്പത്തിൽ തന്നെ ഞാൻ എല്ലാ ദുശീലങ്ങൾക്കും അടിമയായി.
അങ്ങനെയിരിക്കെ അപ്പാപ്പൻ നോക്കി കൊണ്ടിരുന്ന 100 ഏക്കർ സ്ഥലം വിൽപ്പനയായി. അപ്പാപ്പൻ്റെ മുതലാളി അപ്പാപ്പന് 15 ഏക്കർ സ്ഥലം ദാനമായി കൊടുത്തു. പിന്നെ അവിടെ നിന്നും ഒരു കുതിച്ച് പൊങ്ങൽ ആയിരുന്നു. പിന്നെ വീടായി, കാറായി, പെങ്ങൾടെ കല്യാണം ആഡംബരമായി തന്നെ നടത്തി.
എൻ്റെ എല്ലാം ദുഃശീലങ്ങളും എൻ്റെ കൂടെ തന്നെ കുടപിറപ്പായി കൂടി. 18 വയസിൽ ഞാൻ ആദ്യമായി ഒരു പെണ്ണ് എന്താന്ന് അറഞ്ഞു. അതും ഒരു വേശ്യാലയത്തിൽ പോയി. അങ്ങനെ ജീവിതം അടിച്ച് പൊളിച്ചു. കല്യാണപ്രായമായി പെണ്ണ് കാണൽ തുടങ്ങി. ഒരു പെണ്ണിനും തടിച്ച് കുറുകിയ കറുത്ത കഷണ്ടിക്കാരനെ ഇഷ്ടമായില്ല. നീണ്ട 8 വർഷങ്ങൾ പെണ്ണ് കണ്ട് നടന്നു. അങ്ങനെയാണ് ജിസ്മിയുടെ ആലോചന വന്നത്.
സുന്ദരിയായ ജിസമിക്ക് എന്നെ ഇഷ്ടമായി എന്നറിഞ്ഞപ്പോ ഞാൻ ഞെട്ടി പോയി. പിന്നെ അതിൻ്റെ കാരണം അന്വേഷിച്ചപ്പോളാണ് അറിയുന്നത് അന്യജാതിക്കാരാനായ ഓട്ടോക്കാരനുമായുള്ള ജിസ്മിയുടെ പ്രണയം. വീട്ടുകാരുടെ നിർബദ്ധമാണ് ജിസ്മിയുടെ ഇഷ്ടം എന്നറിഞ്ഞപ്പോ ദേഷ്യമായി.
അങ്ങനെ വിവാഹം നടന്നു. സുന്ദരിയായ ജിസ്മിയെ അഭിമുഖികരിക്കാനുള്ള മടി. എന്നെ ജിസ്മിക്ക് ഇഷ്ടമല്ലല്ലോ എന്നുള്ള പേടി…പിന്നെ 18 വയസിൽ വേശ്യാലയത്തിലെ പെണ്ണിനോട് തോന്നിയ കാമം, വെറുപ്പ് ഇതെല്ലാം എന്നെ മൃഗമാക്കി. ജിസ്മി എതിർക്കാതെ കിടന്നപ്പോൾ എനിക്ക് കൂടുതൽ കൂടുതൽ ഭ്രാന്തായി. അങ്ങനെയാണ് ഇത് ഇവിടെ വരെ ആയത്. പൊട്ടി കരഞ്ഞുകൊണ്ട് ടോണി പറഞ്ഞ് നിർത്തി.
ടോണിക്ക് മോനേയും ജിസ്മിയേയും ഇഷ്ടമാണോ…
ഇഷ്ടമാണ്.
പക്ഷേ ജിസ്മി ഇനി എൻ്റെ കൂടെ വരുമോ എന്നറിയില്ല ഡോക്ടർ.
ജിസ്മി വരും, പക്ഷേ ടോണി ഒന്നു രണ്ട് കാര്യം മനസ്സിലാക്കി ജീവിതത്തിൽ ചില തിരുത്തലുകൾ വരുത്തണം. ഞാനെന്തിനും തയ്യാറാണം ഡോക്ടർ. പെണ്ണ് എന്നാൽ ഭോഗിക്കാൻ മാത്രമുള്ളതല്ല. അവളെ സ്നേഹിച്ച് കൂടെ കൊണ്ടു നടന്നാൽ അവളോളം നന്മുള്ളത് ഈ ലോകത്തില്ല. ഒരു പെണ്ണ് എന്തും സഹിക്കും. അവളുടെ ഭർത്താവിൻ്റെ സ്നേഹവും കരുതലും ഉണ്ടെങ്കിൽ…
ഭർത്താവിനെ പങ്ക് വെയ്ക്കാൻ ഒരു ഭാര്യയും ഇഷ്ടപെടുന്നില്ല. താൻ പിന്നിട്ട വഴികളെല്ലാം ഉപേക്ഷിച്ച് നല്ലൊരു ഭർത്താവ്, നല്ലൊരു പിതാവ് ആകാൻ തയ്യാറാണെങ്കിൽ ജിസ്മി ടോണിയുടെ കൂടെ വരും. ഇത്രയൊക്കെ ക്രൂരത നേരിട്ടിട്ടും ജിസ്മി തൻ്റെ കുഞ്ഞിൻ്റെ അച്ഛനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.
ഞാൻ എൻ്റെ തെറ്റ് മനസ്സിലാക്കുന്നു ഡോക്ടർ…
ടോണി ഞാൻ പറയുന്നതു വരെ ഇവിടെ കൗൺസിലിംഗിന് വരണം. കാരണം ടോണിയുടെ മനസ്സിൽ ആവശ്യമില്ലാത്ത കുറെ ചിന്തകൾ കടന്നു കൂടിയിട്ടുണ്ട്. അതിലൊന്നാണ് അപകർഷതാബോധം അതൊക്കെ മാറ്റി നല്ലൊരു ജീവിതം തുടങ്ങണം.
ഞാൻ തയ്യാറാണ് ഡോക്ടർ.
എന്നാൽ പോയി അടുത്ത ആഴ്ച വരു…
ശരി ഡോക്ടർ.
***********************************
ഡോക്ടർ നിർദ്ദേശിച്ച അത്രയും കൗൺസിംലിഗിന് ശേഷം നല്ലൊരു കുടുംബ ജീവിതമാണ് ടോണിയും ജിസ്മിയും നയിക്കുന്നത്.
ജിസ്മിക്ക് എന്നോട് ദേഷ്യമുണ്ടോ…?
എന്തിന്…?
അന്ന് അങ്ങനെയൊക്കെ ചെയ്തതതിന്…
അന്ന് ദേഷ്യമല്ലായിരുന്നു, സങ്കടമായിരുന്നു. പക്ഷേ ഇന്ന് ഞാൻ സന്തോഷവതിയാണ്
അന്ന് എന്തിനാ ഡോക്റോട് ടോണിച്ചായനോടൊപ്പം ജീവിക്കാനാ ഇഷ്ടം എന്ന് പറഞ്ഞത്.
അന്ന് ഡിവോഴ്സും വാങ്ങി പോയിരുന്നെങ്കിൽ എനിക്ക് എൻ്റെ ഈ ടോണിച്ചായനെ കിട്ടുമായിരുന്നോ. വീട്ടുകാർ എന്നെ മറ്റൊരു വിവാഹം കഴിപ്പിച്ച് വിടുമായിരിക്കും. പക്ഷേ നമ്മുടെ മോന് അവൻ്റെ അച്ഛൻ്റെ സ്നേഹവും കരുതലും കിട്ടുമോ…ടോണിച്ചായാ ദാമ്പത്യ ജീവിതത്തിൽ സൗന്ദര്യത്തിലോ പ്രായത്തിലോ ഒന്നുമല്ല കാര്യം സ്നേഹത്തിനും പരസ്പര വിശ്വാസത്തിലും കരുതലിലുമാണ് കാര്യം.
ശരിയാ ജിസ്മി അന്ന് നീ എന്നെ ഇട്ടിട്ട് പോയിരുന്നെങ്കിൽ ഞാൻ പഴയതിലും അപ്പുറമായേനെ…ഇന്ന് ഞാൻ അനുഭവിക്കുന്ന ഈ സന്തോഷം എനിക്ക് നഷ്ടമായേനെ…
ടോണിച്ചായാ നമ്മുക്ക് നഷ്ടമായ ആ ദിനങ്ങളെ നമുക്ക് മറക്കാം. നല്ലൊരു നാളെക്കായി നമ്മൾക്ക് പരസ്പരം സ്നേഹിച്ച് ജീവിക്കാം. ജിസ്മിയെ തന്നോട് ചേർത്ത് കിടത്തി ആ മൂർദ്ധാവിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു…അതെ എനിക്ക് ജീവിക്കണം നല്ലൊരു ഭർത്താവായി നല്ലൊരു പിതാവായി…