കാത്തിരിപ്പ് – രചന: എം കെ കൈപ്പിനി
ഏട്ടാ മാളൂനെ ഇന്നല്ലെ ഹോസ്റ്റലിൽ നിന്നും കൊണ്ടുവരേണ്ടത്…നിമിഷയുടെ ചോദ്യം കേട്ട് ആശ്ചരിപെട്ടവളെ നോക്കി.
എന്ത ഇങ്ങനെ നോക്കുന്നെ എന്നെ ആദ്യമായിട്ട് കാണുപ്പോലെ…
അല്ല…നീ തന്നെയാണൊ ഇതെന്ന് നോക്കിയതാ…
അതല്ല ഏട്ടാ എനിക്കവളെ കാണാഞിട്ട് എന്തൊ പോലെ…
ഹും…കാര്യമില്ലാത്ത കാര്യത്തിനും മറ്റും അവളെ വഴക്കു പറയുകയും ഏട്ടത്തിയമ്മ പോരുകാട്ടി, അവൾക്കൊരു സ്വൈര്യം കൊടുക്കാതെ…അവസാനം നീയൊ അവളൊ…ആരങ്കിലും ഒരാളെ ഈ വീട്ടിൽ കാണു എന്ന് പറഞ്ഞപ്പോൾ…ഗർഭിണിയായ നിന്നോടുള്ള സ്നേഹം കൊണ്ടാണ് മാളൂ ഹോസ്റ്റലിൽ പോയി നിന്നോളം എന്ന് പറഞ്ഞത്…എന്നിട്ടിപ്പോൾ അവളെ കാണണം പോലും…ഹരി ദേഷ്യത്തോടെ അവളെ നോക്കി.
അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ചുമരു ചാരി നിന്നു. ഇനിയിപ്പൊ മുഖം വീർപ്പിക്കണ്ട അവളെ കൊണ്ടു വരാൻ അച്ഛൻ പോയിട്ടുണ്ട്.
അച്ഛനൊ….?
അതെ എന്തെ…?
എട്ട വേഗം വാ…അച്ഛൻ എത്തുന്നതിനു മുൻപ് നമ്മുക്കവിടെ എത്തണം. നിമിഷ തിടുക്കപ്പെട്ട് മുറ്റത്തെക്ക് ഇറങ്ങി. നിമിഷയുടെ വെപ്രാളം കണ്ട് ഹരി അന്തംവിട്ട് നിന്നു. എട്ട വേഗം വണ്ടിയെടുക്ക്….
നിമ്മി..ടീ…എന്താ പ്രശ്നം. നീ ഇതെങ്ങൊട്ട് പോകുന്ന കാര്യ ഈ പറയുന്നെ. നിനക്കിത് എന്തുപ്പറ്റി…? നിമിഷയുടെ വെപ്രാളം കണ്ട് അശ്ചര്യപൂർവ്വം ഹരി ചോദിച്ചു. ആദ്യമായാണ് ഹരി ഈ ഭാവത്തിൽ നിമിഷയെ കാണുന്നത്.
എട്ട…ഞാൻ ഇതുവരെ ഏട്ടനൊട് പറയാതിരുന്ന ഒരു കാര്യണ്ട്. മാളുട്ടിയൊടുള്ള അച്ഛന്റെ സമീപനം അത്ര ശരിയല്ല.
നിമ്മി..നീ ഇതാരക്കുറിച്ച പറയുന്നതെന്ന് വല്ല ബോധോംണ്ടൊ…ഹരി ദേഷ്യത്തോടെ നിമിഷയെ നോക്കി.
എട്ടാ…ഞാനൊന്ന് പറഞ്ഞൊട്ടെ…എനിക്ക് അച്ഛനെ വല്ല്യകാര്യയിരുന്നു. അച്ഛനില്ലാത്ത എനിക്ക് സ്വന്തം അച്ഛനെ കിട്ടിയത് പോലായിരുന്നു. ഇവിടെ വന്നപ്പോൾ….പക്ഷേ…ഒരീസം മാളുട്ടിക്ക് SSLC പരീക്ഷക്ക് എല്ലാ വിഷയത്തിനും A+ കിട്ടിയപ്പോൾ അവൾ ഓടി അച്ഛനൊടാ വന്ന് പറഞ്ഞെ…അച്ഛനവളെ അഗാതമായി പുണരുന്നതു കണ്ട് മകളൊടുള്ള അച്ഛന്റെ വാത്സല്യമാണന്നെ ഞാൻ കരുതിയൊള്ളൂ…പക്ഷേ അച്ഛന്റെ കൈകൾ അവളുടെ പുറത്ത് കൂടെ ഇഴയുന്നത് കണ്ടപ്പോൾ ഞാൻ ആകെ പകച്ചുപോയി. ഞാൻ മാളൂട്ടി ഏന്ന് ഉറക്കെ വിളിച്ചപ്പോൾ അച്ഛൻ വല്ലാത്തൊരു ഭാവ വെത്യാസത്തിൽ അവളിൽ നിന്നകന്ന് മാറി.
അതു പോലെ അവൾ മുറ്റം അടിക്കുമ്പോഴും തെങ്ങിൻ ചുവട്ടിലിരുന്ന് പാത്രം കഴുകുമ്പോഴും അവൾ തുണി അലക്കുപ്പോഴും അച്ഛന്റെ നോട്ടം അസ്ഥാനത്തായിരുന്നു. അതുകൊണ്ട് അവളുടെ കാര്യത്തിൽ പേടി തോന്നിയതൊണ്ട ഏട്ട….ഞാൻ കാരണങ്ങൾ ഉണ്ടാക്കി അവളെ ചീത്ത പറഞ്ഞതും അവളെ ഹോസ്റ്റലിൽ കൊണ്ടാക്കാൻ ഏട്ടനൊട് വാശി പിടിച്ചത്. ഏട്ടനൊടിത് പറയണം എന്ന് ഞാൻ വിചാരിച്ചതാ…പക്ഷേ…എട്ടന്റെ സ്വഭാവത്തിന് എട്ടൻ എന്തെങ്കിലും അവിവേകം കാട്ടിയാൽ ഞങ്ങൾക്ക് പിന്നെ ആരുണ്ട് അതാ….ഞാൻ…നിമിഷ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഇടി വെട്ടെറ്റതു പോലെയായി ഹരിക്ക്…അമ്മ മരിച്ചതിനു ശേഷം ഞങ്ങളെ രണ്ടു പേരെയും അമ്മയില്ലാത്ത കുറവറിയിക്കാതെ വളർത്തിയ അച്ഛൻ. ഞങ്ങളുടെ ഓരോ വിജയത്തിലും സന്തോഷിച്ച അച്ഛന് എങ്ങനെ ഇങ്ങനെ ആകാൻ കഴിയും. ഹരിക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി.
ഹരിയേട്ടാ….നിമിഷയുടെ വിളിക്കേട്ടാണ് ഹരി ചിന്തയിൽ നിന്നുണർന്നത്. ഏട്ട ആലോചിച്ച് നിൽക്കാതെ എന്തെങ്കിലും ചെയ്യ്. ഹരി ഫോണെടുത്ത് തന്റെ കൂട്ടുകാരനും സഹപാടിയും സുഹൃത്തുമായ ടൗൺ എസ്.ഐ പ്രതാഭനെ വിളിച്ചു. ഒറ്റ റിംഗിൽ തന്നെ ഫോൺ അറ്റൻഡ് ചെയ്തു.
ഹലൊ….
ഹരി…ഞാനങ്ങൊട്ട് വിളിക്കാൻ ഇരിക്കയായിരുന്നു.
പ്രഭ…ഞാൻ വിളിച്ചതെ…നിമിഷ പറഞ്ഞതെല്ലാം ഹരി പ്രതാഭനൊട് പറഞ്ഞു. പ്രഭ എനിക്കലോചിച്ചിട്ട് കൈയ്യും കാലു വിറക്കുന്നു.
ഹരി നീ പേടിക്കണ്ട അവൾ എന്റെ കൂടെ ഉണ്ട്. ഹരിക്കപ്പോഴാണ് ശ്വാസം നേരെ വീണത്.
പ്രഭ…നീ അവൾക്കൊന്ന് ഫോൺ കൊടുക്കൊ…
ഹരി ഞാൻ പുറത്ത…ഞാൻ വേറെ ഒരാൾക്ക് ഫോൺ കൊടുക്കാം.
ഹലൊ ഹരി ഇതു ഞാനാടാ നിന്റെ വല്യമ്മാവൻ.
ആ…എന്താ…ഹരി ദേഷ്യത്തോടെ ചോദിച്ചു.
മോൻ വിഷമിക്കെണ്ട മാളൂന് ഒന്നുല്ല. ഞങ്ങളിപ്പോൾ അങ്ങൊട്ടു വരാം.
വല്യമ്മാവൻ…അമ്മയുടെ ആങ്ങളാ…രാഘവൻ മാമൻ. അച്ഛൻ പറഞ്ഞറിയാം…അമ്മാവന്റ മകളുടെ കല്യാണത്തിനു പ്പോയപ്പോൾ അവിട്ന്ന് അച്ഛനെയും അമ്മയെയും അധിക്ഷേപിച്ച് നാട്ടുകാരുടെ മുൻപിൽ വെച്ച് കല്ല്യാണ പന്തലിൽ നിന്നു ഇറക്കിവിട്ടത്. പ്രണയിച്ച് വിവാഹം കഴിച്ച അച്ഛനെയും അമ്മയെയും ജീവിക്കാൻ സമ്മതിക്കാതെ ദ്രോഹിച്ചവരിൽ പ്രമുഖൻ. അയാളിപ്പോൾ ഇവിടെ….ന്റ മാളൂന് അരുതാത്തത് എന്തെങ്കിലും…ഒരു നൂറു ചോദ്യം ഹരിയുടെ മനസ്സിൽ കുമിഞ്ഞ് കൂടി.
ഹരിയെട്ട….നിമിഷയുടെ വിളിക്കേട്ടാണ് ഹരി ഓർമ്മകളിൽ നിന്നുണർന്നത്. എന്താ ഹരിയെട്ട…എന്ത പറഞ്ഞെ….
പേടിക്കാനന്നൂല്ലടാ…അവൾ അവന്റെ അടുത്തുണ്ട്. അവരിപ്പോഴിങ്ങെത്തും. ഹരിയെട്ട മാളുട്ടിയിപ്പോൾ പോലീസ് സ്റ്റേഷനിൽ ആണൊ…നിമിഷ നിറഞ്ഞൊഴുകിയ കണ്ണുകളൊടെ ഹരിയെ നോക്കി. അതെന്ന് ഹരി തലയാട്ടി. ന്റെ മാളൂട്ടി….എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് നിമിഷ തല ചുറ്റി വീണു.
**********************************
പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴെക്കും പ്രതാഭന്റ പോലീസ് ജീപ്പ് പടികടന്നെത്തി. മുന്നിൽ നിന്നും പ്രതാഭനും…ജീപ്പിന്റെ ബാക്കിൽ നിന്ന് മാളൂട്ടിയും ഇറങ്ങി. അവളുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. അവളെ കണ്ടതും ഹരിയും നിമിഷയും മുറ്റത്തെക്ക് ഓടി…ഹരി അവളെ ചേർത്തു പിടിച്ച് അവളുടെ കണ്ണുനീർ തുടച്ചു.
മോളെന്തിനാ കരുയുന്നെ….ഏട്ടനില്ലെ മോൾക്ക്….കരഞ്ഞുകൊണ്ടവൾ ഹരിയുടെ മാറിലെക്ക് ചാഞ്ഞു.
ഹരി എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. പ്രതാഭൻ ഹരിയുടെ തോളത്ത് തട്ടി വിളിച്ചു. മാളുനെ നിമിഷയെ ഏൽപ്പിച്ച് ഹരി പ്രതാഭന്റ അരികിലെക്ക് ചേന്നു.
പ്രഭാ പറയ് ന്റെ കുട്ടിക്ക് ന്താ പറ്റിയെ….ഹരി സങ്കടം കടിച്ചമർത്താൻ പാട്പ്പെട്ടു.
ഹരി…നിന്റെ വല്യമ്മാവൻ കൃത്യ സമയത്ത് എന്നെ വിവരം അറിയിച്ചത് കൊണ്ട് നമ്മുടെ മാളൂനൊന്നും സംഭവിച്ചില്ല. നിനക്കൊർമ്മയില്ലെ ഞാൻ അന്ന് ഒറ്റപ്പാലത്ത് പെണ്ണുകാണാൻ പോയത്. അത് നിന്റെ വല്യമ്മാവിന്റെ പേരക്കുട്ടിയെ ആയിരുന്നു. ഞാൻ പെണ്ണ് കണ്ട് പോന്നതിനു ശേഷം അവൾ എന്നെ കുറിച്ച് കൂടുതലറിയാൻ എന്റ എഫ് ബി യിൽ നോക്കി. അപ്പോഴാണ് അവരത് കണ്ടത് മാളൂട്ടി SSLC പാസായതിന്റെ അന്ന് നമ്മൾ എടുത്ത സെൽഫിയിൽ നിന്റെ അമ്മയുടെ ഫോട്ടൊയും പതിഞ്ഞിരുന്നു. നിന്റെ വല്യയമ്മാവൻ എന്നെ വിളിച്ച് നിന്നെക്കുറിച്ച് ചോദിച്ചു. അവരിന്ന് ഇങ്ങൊട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. തൽക്കാലം നിന്നൊടിത് പറയരുതെന്നും പറഞ്ഞു്.
പക്ഷേ ഇന്ന് രാവിലെ അവർ…..ഇവിടെ വന്നിറങ്ങിയപ്പോൾ മാളുട്ടിയെയും കൊണ്ട് ഹോട്ടലിലെക്ക് പോവുന്ന നിന്റെ അച്ഛനെയാണ് കണ്ടത്. അവർ അവരെ പിന്തുടർന്നു. ഹോട്ടലിൽ നിന്റെ അച്ഛൻ റും എടുക്കുന്നത് കണ്ടപ്പോൾ അവർക്കെന്തൊ പന്തികേട് തോന്നി. അവർ എന്നെ വിളിച്ചു. ഞങ്ങൾ കൃത്യ സമയത്ത് എത്തിയതുകൊണ്ട് അരുതാത്തതൊന്നും സംഭവിച്ചില്ല.
ഈശ്വര…നീ കാത്തു. ഒഴുകിവന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഹരി പറഞ്ഞു.
പേടിക്കാനൊന്നുമില്ലടാ…ഞാൻ അവളെ കൗൺസിലിങ്ങിന് വിധേയമാക്കി. അവരൊട് അവൾ പറഞ്ഞത്…അച്ഛൻ അവളൊട് അയാളുടെ മനസ്സിലിരിപ്പ് പറഞ്ഞപ്പോൾ അവൾ ആദ്യമൊന്ന്
പേടിച്ചെങ്കിലും അവൾ ദേഷ്യവും സങ്കടവും സഹിക്കാതെ അയാളൊട് പൊട്ടിതെറിച്ചു. അയാളെ അവൾ ചെരിപ്പ് ഊരി അടിച്ചു. അടിക്കിട്ടിയപ്പോൾ അയാൾ അവളെ കത്തികാട്ടി ഭീഷണിപെടുത്തി. ആ സമയത്താ ഞങ്ങൾ അവിടെ ചെന്നത്….എന്നാണ് അവൾ കൗൺസിലറൊട് പറഞ്ഞത്….പ്രതാഭൻ പറഞ്ഞു നിർത്തി.
എന്നിട്ട് അയാളിപ്പോൾ എവിടെയുണ്ട്.
സ്റ്റേഷനിൽ ഉണ്ട് നിങ്ങളുടെ ഒരു പരാതി കിട്ടിയാൽ…പ്രതാഭൻ പറഞ്ഞ് മുഴുമിക്കു മുൻപ് പടികടന്ന് ഒരു കാർ വന്നു. അതിൽ നിന്നും തല നെരച്ച വെളുത്ത കൊബൻ മീശ വെച്ചൊരാൾ ഇറങ്ങി വന്നു. കൂടെ 20 നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും…ഹരിയെ കണ്ടതും അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
മോനേ ഹരി…അയാൾ അവനെ കെട്ടിപുണർന്നു. ഞങ്ങളെ ഇന്നിവിടെ കൊണ്ടെത്തിച്ചത് പാർവതിയ…അവളുടെ…അവളുടെ കണ്ണിരിനും കാത്തിരിപ്പിനും ഫലം മുണ്ടായി.
എന്താ ഈ പറയണെ…? അമ്മ കാത്തിരിക്കുന്നുന്നൊ. ഇല്ല എന്റെ അമ്മ മരിച്ചു. നിങ്ങൾ…നിങ്ങൾ കള്ളം പറയാണ്. ഞാനെന്തിന് കള്ളം പറയണം. നിങ്ങൾ ക്രൂരനാണ്. എന്റെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കാൻ നിങ്ങൾ വരുമെന്ന് അമ്മ മരിക്കുബോൾ പറഞ്ഞെന്ന്…അച്ഛൻ പറഞ്ഞിട്ടുണ്ട്.
പ്ഭു….ഒരച്ഛൻ….നാണമില്ലെട…നിന്റെ പെങ്ങളെ കയറിപ്പിടിച്ചു ആ ചെറ്റയെ അച്ഛനെന്ന് വിളിക്കാൻ…ഹരി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നെതെ ഒള്ളൂ….ശരി…നീ ഞാൻ പറയുന്നത് വിശ്വസിക്കണ്ട നേരിട്ട് കാണുമ്പോൾ നിനക്ക് മനസ്സിലാകും എന്ന് പറഞ്ഞ് അയാൾ കാറിന്റെ ഡോർ തുറന്നു. പാറൂ…എന്ന് വിളിച്ചു. സംസാരമെല്ലാം കേട്ട് അന്തം വിട്ട് നിൽക്കായിരുന്നു….നിമിഷയും മാളുവും…
ചെറുപ്പം മുതലെ അമ്മ മരിച്ചു എന്ന വിശ്വാസം അടിയുറച്ച് പോയ എന്റെ മനസ്സിനെ കീറി മുറിച്ച് കൊണ്ടാണ് കാറിൽ നിന്നും അമ്മ ഡോർ തുറന്ന് പുറത്തെക്ക് വന്നത്. വിശ്വാസിക്കാനാവാതെ മാളൂട്ടിയും നിമിഷയും അമ്മയെ നോക്കി
അബരന്ന് നിൽക്കുകയാണ്. വീട്ടിലെ കെടാവിളക്കിനു മുന്നിൽ ഉള്ള ഫോട്ടൊയിലെ അതെ രൂപം തന്നെ. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തൊലി പുറമെ തെളിഞ്ഞ് കാണാം.
മേനേ..ഹരീ…എന്ന അമ്മാവന്റെ വിളി കേട്ടാണ് ഹരിക്ക് സ്ഥലകാലബോധം ഉണ്ടായത്. ഹരി അമ്മാവന്റെ മുഖത്തെക്ക് ആശ്ചര്യപൂർവ്വം നോക്കി. എതാണ് സത്യം എതാണ് മിഥ്യ എന്നറിയാതെ ഹരി തളർന്നു. അപ്പോഴെക്കും മളുട്ടി അമ്മയുടെ അടുത്തെക്കെത്തി കഴിഞ്ഞിരുന്നു. അമ്മെയെന്ന് വിളിച്ച് അവൾ അമ്മയെ കെട്ടി പുണർന്നും, ന്റെ.. മാളൂ…പാർവതിയവളെ കെട്ടി പുണർന്നു മുടിയിഴകളിൽ തഴുകി.
അപ്പോഴെക്കും ഹരിയും നിമിഷയും അവർക്കരികിലെക്ക് എത്തി. മോനെ ഹരി എന്ന് വിളിച്ച് അവർ അവനെ ചേർത്ത് പിടിച്ചു. അതുവരെ തങ്ങൾക്ക് അന്യമായിരുന്ന മാതൃസനേഹം ഹരിയുടെയും മാളുവിന്റെയും കണ്ണിനെ ഈറനണിയിപ്പിച്ചു. നിമിഷ അവരുടെ പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങി. ഹരിയുടെ കണ്ണുനീർ അവർ തുടച്ചു. ഹരിക്ക് അമ്മയൊട് ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ തോന്നി. പക്ഷേ…വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടന്നു.
മോളു…നീ അമ്മയെയും കൂട്ടി അകത്തെക്ക് പോ…അമ്മാവൻ ഇടക്കു കയറി പറഞ്ഞു. നിമിഷയും മാളുവും കൂടി അമ്മയെയും കൊണ്ടകത്തക്ക് പോയി. ഹരി അവർ പോകുന്നതും നോക്കി. കണ്ണിൽ നിന്നും ഉത്ഭവിച്ച ആനന്ദാശ്രുവിനെ കൈ കൊണ്ട് തുടച്ചു. ഹരി ഞങ്ങൾക്ക് നിന്നൊട് ചിലത് പറയാനുണ്ട്…ഹരിയെയും കൊണ്ട് പ്രതാഭനും അമ്മാവനും പറമ്പിലെക്ക് നടന്നു.
****************************
പാലക്കാട് ചിറ്റൂര് പ്രതാഭം കൊണ്ടും പ്രൗഡി കൊണ്ടും കേളിക്കെട്ട തറവാടായിരുന്നു മംഗലത്ത്. അവിട്ത്തെ കാരണവരുടെ മൂന്ന് മക്കളിൽ രണ്ടാമാതായിരുന്നു പാർവ്വതി. അച്ഛന്റെയും ആങ്ങളമാരുടെയും കണ്ണിലുണ്ണിയായിരുന്നു അവൾ.
അവൾക്കുള്ള വേളിയും ചെറുപ്പത്തിലെ പറഞ്ഞൊറുപ്പിച്ചിരുന്നു. അവിട്ത്തെ മറ്റൊരു തറവാടയിരുന്ന നങ്ങാട്ടു തറവാടിലെ കാരണവരുടെ രണ്ടും മക്കളിൽ ഇളയവനും സമർത്ഥനും മായ കൃഷ്ണനുണ്ണിയുമായി ആയിരുന്നു വരൻ
**********************
കാലത്തിന്റെ നീരൊഴുക്കിൽ പാർവ്വതി വളർന്ന് കല്ല്യാണ പ്രായമായി. അവളൊടൊപ്പം കൃഷ്ണ്ണനുണ്ണിയൊടുള്ള പ്രണയവും വളർന്നു. പക്ഷേ….കൃഷ്ണ്ണനുണ്ണിയുടെ വളർച്ച വിപ്ലവത്തിനൊപ്പമായിരുന്നു. അധികാരവർഗ്ഗത്തിന്റെ നെറികെടിനെതിരെ പട്ടിണി പാവങ്ങളൊടൊപ്പം സമരമുഖത്തെ
വിപ്ലവനായകനായി അയാൾ മാറി. ആ മാറ്റം മാടബി പ്രമാണിയായ മംഗല തറവാട്ടിലെ കാരണവരെ ചോദ്യം ചെയ്യുന്നതിൽ വരെ എത്തി. നങ്ങാട്ടു തറവാട്ടിൽ നിന്നു കൃഷ്ണ്ണനുണ്ണിയെ പുറത്താക്കി.
പാർവ്വതിക്ക് മറ്റൊരു കല്ല്യാണം കാരണവർ ആലൊചന തുടങ്ങി. ഇതറിഞ്ഞ കൃഷ്ണനുണ്ണി പാർവ്വതിയെ മംഗലം തറവാട്ടിൽ നിന്നും കൂട്ടികൊണ്ടു പോയി കല്ല്യാണം കഴിച്ചു. പാർവ്വതിയെ തറവാട്ടിൽ നിന്നും ഇറക്കി കൊണ്ടുപോവാൻ കൃഷ്ണനുണ്ണിയെ സഹായിച്ചത് മംഗലം തറവാട്ടിലെ കാരണവരുടെ സഹായി ആയിരുന്ന കോന്തൻ നായർ ആയിരുന്നു.
************************
എത്ര തിരഞ്ഞിട്ടും പാർവതിയെയും കൃഷ്ണനുണ്ണിയെയും കാരണവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ 2 വർഷം കഴിഞ്ഞപ്പോൾ നങ്ങാട്ടു തറവാട്ടിലെക്ക് ഒരു ടെലഗ്രാം വന്നു. ഗൂഢലൂരിൽ നിന്നായിരുന്നു അത്. കൃഷ്ണനുണ്ണി കൊല്ലപ്പെട്ടു എന്നായിരുന്നു ടെലഗ്രാംമിലുണ്ടായിരുന്നത്.
വിവരം അറിഞ്ഞപ്പോൾ തന്നെ രണ്ടുതറവാട്ടുകാരും അങ്ങൊട്ട് തിരിച്ചു. അവിടെ ചെന്നപ്പോൾ വളരെ ദയനീയമായ അവസ്ഥയിലായിരുന്നു പാർവ്വതി. അവളുടെ ഓർമ്മ നഷ്ടപെട്ടിരുന്നു. അവിടെ ചെന്നപ്പോഴാണ് പല വിവരങ്ങളും അറിഞ്ഞത്. കൃഷ്ണ്ണനുണ്ണി ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. പാർവതി ക്രൂരമായി പീഡിപ്പിക്കപെട്ടിരുന്നു 6 മാസം മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിനെയും അവരെ സഹായത്തിന് ഒപ്പം ഉണ്ടായിരുന്ന കോന്തൻനായരെയും കാണാനില്ല എന്ന്…
പോലീസ് അന്ന് കോന്തൻനായരെ കിട്ടാൻ പല വഴിക്ക് അന്വേഷിച്ചു പക്ഷേ അയാളെയും കുഞ്ഞിനെയും കണ്ടെത്താനായില്ല. അതിനു ശേഷം ഇന്നാണ് ഞങ്ങൾ ആ നീചനെ കാണുന്നത്. അമ്മാവൻ പറഞ്ഞു നിർത്തി.
ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയും നീചനായ ഒരാളെയാണല്ലൊ അച്ഛനെന്ന് കരുതി സ്‌നേഹിച്ചത്. ഹരീ ഒരു പാട് പ്രാർത്ഥനകളുടെയും ആശുപത്രി വാസത്തിനും ശേഷമാണ് പാർവ്വതിയുടെ ഓർമ്മകളെ പതിയെ പതിയെ കൊണ്ടുവന്നത്. ഓർമ്മ വന്ന ഉടനെ അവൾ ചോദിച്ചത് നിന്നെയാണ്. അമ്മാവാ അപ്പോ മാളൂട്ടിയൊ…? അറിയില്ല മോനേ എനിക്ക്. അതും മാത്രല്ല നിന്നെ അയാൾ എന്തിനാണ് വളർത്തി വലുതാക്കിയത് എന്നും…ഞങ്ങൾ കരുതിയത് നിന്നെയും അയാൾ…അമ്മാവൻ പറഞ്ഞു നിർത്തി.
ഹരി ആകെ തളർന്നു പോയി. തന്റെ മാളൂട്ടി അവൾ…
ഹരി…നിന്റെ അമ്മയെ ആ ദുഷ്ട്ടൻ ക്രൂരമായി…അയാൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു. സ്വന്തം മകനൊട് എങ്ങനെ ഇത് പറയും.
എനിക്ക് മനസ്സിലായി അമ്മാവാ…അയാൾ ഇത്രക്കു ദുഷ്ട്ടനായിരുന്നൊ…എന്റെ അച്ഛനെയും അയാൾ…
അതെടാ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു കൊണ്ടാണ് നിന്റെ അച്ഛൻ വന്നത്. പക്ഷേ കോന്തൻ നിന്റെ അച്ഛനെ വാക്കത്തിക്ക് വെട്ടി വീഴ്ത്തുകയായിരുന്നു. മരണവെപ്രാളത്തിൽ പിടയുന്ന അച്ഛന്റെ മുന്നിൽ വെച്ച് പിന്നെയും പാർവ്വതിയെ ആ ദുഷ്ട്ടൻ ഉപദ്രവിച്ചു. പിന്നീട് കൃഷ്ണനുണ്ണിയെ പറബിലെക്ക് വലിച്ചിഴച്ചു കൊണ്ടു പൊയി. അപ്പാഴും കൃഷ്ണനുണ്ണിയിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായിരുന്നെന്ന് പാർവ്വതി പറഞ്ഞു. പക്ഷേ അവൾ നിസ്സഹയായിരുന്നും ഒന്നനങ്ങാൻ പോലും ആകാതെ അവൾ ചതഞ്ഞരക്കപ്പെട്ടിരുന്നു.
അമ്മാവന്റെ വാക്കുകൾ കേൾക്കാനാവാതെ ഹരീ പ്രതാഭന്റ തോളിലെക്ക് ചാഞ്ഞു. അവനെ ആശ്വാസിപ്പിക്കാൻ അവർ പാടുപെട്ടു. അവന്റെ മനസ്സിൽ നൂറുചോദ്യങ്ങൾ മുഴങ്ങികൊണ്ടിരുന്നു. ഇത്രയും ക്രൂരനായ അയാൾ എന്തിനെന്നെ വളർത്തി. മാളൂട്ടി തന്റെ കൂടപിറപ്പല്ലെങ്കിൽ പിന്നെ…പല സംശയങ്ങളും ഹരിയൽ നുരഞ്ഞ് പൊന്തി. പെട്ടെന്നാണ് പ്രതാഭന്റെ ഫോൺ റിംങ്ങ് ചെയ്തത്. പ്രതാഭൻ ഫോണെടുത്ത് വഴിയിലെക്ക് ഇറങ്ങി.
***********************
പ്രതാഭൻ കോൾ കട്ട് ചെയ്ത് അവരുടെ അടുത്തെക്ക് ചെന്നു. ഹരി…ചോദ്യം ചെയ്യലിൽ അയാൾ എല്ലാം എറ്റു പറഞ്ഞു.
പ്രഭ മാളൂട്ടിയെക്കുറിച്ച് എന്തെങ്കിലും…
മ്…അയാൾക്ക് നിന്നെയും കൊണ്ട് ട്രെയിനിൽ വരുമ്പോൾ കിട്ടിയതാണ് അവളെ…അതു പോലെ തന്നെ നിന്നെ അയാൾ വളർത്താനുള്ള കാരണം മറ്റൊന്നാണ്. ഗൂഢല്ലൂരിൽ നിന്റെ പേരിലുള്ള സ്ഥലവും വീടും തന്റെ ആകും എന്ന് സ്വപ്നം കണ്ടാണ് അയാൾ നിന്നെ വളർത്തിയത്. നിനക്ക് 18 വയസ്സാകുമ്പോൾ ആ സ്വത്തുക്കൾ നിയമപരമായി നിനക്കവകാശ പെട്ടതായിരുന്നു. അത് ലഭിച്ച് കഴിഞ്ഞാൽ നിന്നെ കൊല്ലാനായിരുന്നു അയാളുടെ ഉദ്ദേശം. നീ ഇല്ലാതെയായാൽ മാളൂട്ടിയെ വിൽക്കാനും…
പക്ഷേ…അയാളുടെ കണക്ക് കൂട്ടൽ തെറ്റിച്ച് കൊണ്ടാണ് പഠിക്കുന്ന കാലത്തെ നീ നിന്റെ അച്ഛനെ പോലെ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായതും നിനക്ക് അനുയായികൾ ഉണ്ടായതും…നിന്നെ എന്തെങ്കിലും ചെയ്താൽ അത് തന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്ന് ഉറപ്പ് ഉള്ളതും കൊണ്ടും അയാൾ ഭയന്ന് തന്നൊട് ആ സ്വത്ത് വിവരത്തെക്കുറിച്ച് പറയാൻ തന്നെ പേടിച്ചു…പ്രതാഭൻ പറഞ്ഞു നിർത്തി.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരിക്കയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പ്രഭ എനിക്കയാളെ വേണം…പച്ചക്കു കൊളുത്തും ഞാനാ ദുഷ്ട്ടനെ…
ഹരീ നീ അവിവേകം ഒന്നും ചിന്തിക്കല്ലെ, നിനക്കിനി എന്തെലും സംഭവിച്ചാൽ പാർവ്വതിക്ക് അത് താങ്ങാൻ കഴിയില്ല. അമ്മാവൻ ഹരിയൊടായി പറഞ്ഞു. ഹരി ചിന്തയിൽ മുഴുകി. ശരിയാണ്…അല്ലങ്കിൽ അയാളെ കൊന്ന് ഞാൻ എന്തിന് ജയിലിൽ പോകണം.
പ്രഭ…
ഹരി പ്രഭയെ നോക്കി കണ്ണു കാണിച്ചു. പ്രഭയും ഹരിയും കൂടി അമ്മാവന്റെ അടുത്ത് നിന്ന് മാറി. ഹരീ…ഇലക്ഷൻ അടുത്ത് സമയത്ത് നിയായിട്ട് ഒന്നും ചെയ്യരുത്. അറിയാലൊ എന്തെങ്കിലും സംഭവിച്ചാൽ കൈപ്പിടിയിലുള്ള മന്ത്രി സ്ഥാനം.
ഇല്ല…പ്രഭ…എന്നെയും എന്റെ കുടുംബത്തിനെയും ഇത്രക്ക് ദ്രോഹിച്ച ആ ദുഷ്നെ നിയമത്തിന്റെ പരിരക്ഷയിൽ ജയിലിൽ സുഖ താമസത്തിന് ഞാൻ അനുവദിക്കില്ല. നീ അയാളെ റിമാൻഡ് ചെയുന്ന ജയിലിൽ ഉള്ള ആരെങ്കിലും ഇത് എറ്റെടുക്കാൻ തയ്യാറുണ്ടൊ എന്ന് അന്വേഷിക്ക്….
തയ്യാറായാൽ…? ഹരിയുടെ ഉദ്ദേശം മനസ്സിലാകാതെ പ്രഭ ചോദിച്ചു.
ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ഏതെങ്കിലും പെറ്റീക്കേസിൽ പെടുത്തി ആ ജയിലിൽ റിമാൻഡിലിട്…ബാക്കി ഞാൻ നോക്കിക്കോളാം.
ശരീ. ഞാൻ നോക്കട്ടെ…പ്രഭഫോണെടുത്ത് ആരെയൊ വിളിച്ചു.
ഹരി അമ്മാവന്റെ അടുത്തെക്ക് ചെന്നു. അമ്മാവാ മാളുട്ടി ഇതൊന്നും അറിയരുത്. അമ്മയെ അമ്മാവൻ പറഞ്ഞ് മനസ്സിലാക്കണം. അവൾ എന്റെ കൂടെപ്പിറപ്പല്ല എന്നറിഞാൽ അവൾ താങ്ങില്ല. അമ്മാവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നും. എന്തെ…അമ്മാവാ…
ഹരി നീ ഇനി ഒന്നും പറയെണ്ട എല്ലാം അവൾ കേട്ടു. ഹരി പിറകിലെക്ക് നോക്കി. പ്ലാവിന്റെ മറവിൽ തേങ്ങി കരഞ്ഞുകൊണ്ട് മാളു നിൽക്കുന്നുണ്ടായിരുന്നു. അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.
മാളുട്ടി എന്തിനാ കരയണെ….ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എട്ടന്റെ മാളൂട്ടിയല്ലെ…കൂടെ പിറക്കണം എന്നുണ്ടൊ എട്ടനാവാൻ…മാളൂട്ടി കണ്ണ് തുടച്ചു.
അതെനിക്കറിയാ എട്ടാ…ഞാനതിനല്ല കരഞ്ഞെ…നമ്മടെ അച്ഛനെ കൊല്ലുകയും അമ്മയെ ഉപദ്രവിക്കുകയും. നമ്മളെ വഞ്ചിക്കുകയും ചെയ്ത പേപ്പിടിച്ച അയാളെ കൊല്ലണം. ഹരി അവളെ കെട്ടി പിടിച്ച് ആശ്വാസിപ്പിച്ചു.
പ്രതാഭൻ ആ നിമിഷം അവരുടെ അടുത്തെക്ക് വന്നു. എന്തായി എന്ന് ഹരി കണ്ണു കൊണ്ടവനൊട് ചോദിച്ചു. പ്രതാഭൻ ചിരിച്ചു…കൈ കൊണ്ട് ഓക്കെ എന്ന് കാണിച്ചു. അപ്പോൾ ഹരിയും ചിരിച്ചു…
അത് സന്തോഷത്തിന്റെതായിരുന്നില്ല. പ്രതികാരത്തിന്റെ കൊല ചിരിയായിരുന്നു….