ഇതൊരു കളിയായി എടുത്ത് പതിയെ കാര്യത്തിലേക്ക് കടക്കാമെന്ന് കരുതി അവളുടെ കയ്യിൽ ഇച്ചിരി ഡോസ് കൂട്ടി ചെറിയൊരു നുളള് കൊടുത്തു

റാഷിദിന്റെ ആദ്യ രാത്രി – രചന : യൂസുഫലി ശാന്തിനഗർ

ബ്രോക്കർ കുഞ്ഞാപ്പു റാഷിദിന്റെ ഡിമാന്റിന് ചേർന്ന ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു. ഇത് അന്റെ ഭാഗ്യാന്ന് കരുതിയാ മതി.

മ്മളേ നാസർ ക്കാന്റെ മോളാ കുട്ടിയെ നല്ലോണം ലാളിച്ചാ വളർത്തിയത്. അതിന്റെയൊരു കുട്ടിക്കളിയൊക്കെയുണ്ടാവും. കല്യാണം കഴിഞ്ഞാ അതൊക്കെയങ്ങ് മാറും. ജ്ജ് ആ കുട്ടിക്കളി അത്ര കാര്യാക്കണ്ട..

റാഷിദ് അത് കാര്യാക്കിയില്ല. ശബ്നാനേ കെട്ടി. ആദ്യ രാത്രി ….അവൾ കടന്നു വന്നു. കയ്യിലൊരു കാലി ഗ്ലാസുമായി…റാഷിദിന്റെ ഉളളിലൊരു ബോംബ് പൊട്ടി. അത് പുറത്ത് കാണിക്കാതെ ചോദിച്ചു.

ശബ്നാ…ഇതിലെ പാല് എബടെ?

ശബ്ന: ബെരുന്ന ബയിക്ക് കുടിച്ച്..ബദാമിട്ട പാല് കണ്ടാ ഞാനാർക്കും കൊടുക്കൂല..ഞാനയിന്റെ ആളാ..ചെക്കാ അനക്ക് മാണേങ്കില് ഉമ്മാനോട് പോയ് ചോയ്ച്ചോ..!!!

റാഷിദ്: ഹേയ്..ഇനിക്കിനി മാണ്ട…മതിയായി.

“മാണ്ടെങ്കി മാണ്ട”

റാഷിദിന്റെ ഹൃദയമിടിപ്പ് കൂടി അന്തംവിട്ടിരിക്കുമ്പോ ദേ വന്നു ചോദ്യം..”ഡാ ചെക്കാ..അന്റടുത്ത് വരല്യാത്ത നോട്ടുബുക്ക് ൺടോ?”

അതെന്തിനാ ന്റെ സബ്നാ…?

ഞമ്മക്ക് പൂജ്യം വെട്ടിക്കളിക്കാലോ…ഞാനയിന്റെ ആളാ…!!!

ന്റെ റബ്ബേ..!! എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടത്തിയെ ആണല്ലോ ഞാൻ കെട്ടിയത്. ന്റെ ജീവിതം ഒരു ബട്ടപ്പൂജ്യം ആയല്ലാ. ന്റെ സങ്കടം ഞാൻ ആർക്ക് ടാഗ് ചെയ്യും..പിന്നെ രണ്ടും കല്പിച്ച് ചോദിച്ചു…ശബ്ന്വോ..ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്. നിനക്ക് നിന്റെ താത്തമാരൊന്നും പറഞ്ഞു തന്നിട്ടില്ലേ…ഒന്നും..??

പിന്നേ…ഞാൻ താത്തമാരുടെ കുട്ടികളുടെ കൂടെയാ കളിക്കാറ്. ഭയങ്കര കുസൃതികളാ. ഞാൻ അവരെ പിച്ചും. തിരിച്ചിങ്ങോട്ട് പിച്ചിയാൽ നല്ല കടിയും വെച്ച് കൊടുക്കും. ഇങ്ങനെ കൂടെ കളിക്കാൻ ഒരു കമ്പനിക്കാ കല്യാണം കഴിപ്പിക്കുന്നെ എന്ന് പറഞ്ഞു തന്നിട്ടുണ്ട്. ഇതും പറഞ്ഞ് അവൾ തൂക്കിയിട്ട ഒരു ബലൂണിന് തന്റെ നീട്ടി വളർത്തിയ നഖം കൊണ്ട് ഒറ്റ കുത്ത്..

ഠോ…റാഷിദ് ഞെട്ടിയില്ല. ഇനി എന്ത് ഞെട്ടാൻ…!!!

ഇതൊരു കളിയായി എടുത്ത് പതിയെ കാര്യത്തിലേക്ക് കടക്കാമെന്ന് കരുതി അവളുടെ കയ്യിൽ ഇച്ചിരി ഡോസ് കൂട്ടി ചെറിയൊരു നുളള് കൊടുത്തു. വേദനയെടുത്ത അവൾ അവനെ ആഞ്ഞു തളളി. ബെഡിൽ കമിഴ്ന്നടിച്ച് വീണ അവന്റെ പുറത്ത് ഒരന്തവുമില്ലാതെ അവൾ അമർത്തിക്കടിച്ചു. വേദന കൊണ്ട് ശബ്ദം പുറത്ത് വരാതിരിക്കാൻ റാഷിദ് തലയിണയിൽ കടിച്ചു പിടിച്ച് പ്രാണത്യാഗം ചെയ്തു.

കടിവിട്ട് അവൾ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു. ചെക്കാ..അനക്ക് വേദനയില്ലേ…പാച്ചൂട്ടി ആണേലിപ്പോ ചീറിപ്പൊളിച്ചിട്ടുണ്ടാവും. നിറഞ്ഞൊഴുകുന്ന കണ്ണുമായി റാഷിദ് ചോദിച്ചു..

ആരാ ഈ പാച്ചൂട്ടി..?

ഇത്താത്താന്റെ കുട്ടിയാ…ആ കുട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ..?? അതെന്താ ചെക്കാ ജ്ജ് അങ്ങനെ ചോയ്ച്ചെ..?

ഇമ്മാതിരി കടി കടിച്ചാ ആന വരെ ചത്തു പോവും..അതോണ്ട് ചോയിച്ചതാ…സുല്ല്. ടേബിൾ ഫാനിൽ കടികിട്ടിയ ഭാഗം കാറ്റ് കൊളളിക്കുന്നതിനിടയിൽ അവൻ പറഞ്ഞു. ഇനിയെന്ത് ആദ്യ രാത്രി..പോയിക്കെടന്ന് ഒറങ്ങ് പെണ്ണേ..

ശബ്ന: ങ്ങക്ക് കബഡി അറിയ്വോ…ങേ..കബഡി നല്ലൊരു സംഭവാണല്ലോ…മനസിൽ അഞ്ചാറ് ലഡു ഒന്നിച്ച് പൊട്ടി…ഇത് ഞാൻ തകർക്കും..

ഓ പിന്നേ…ഞാനയിന്റെ ആളാ..റാഷിദ് വേഗം ബെഡ്ഷീറ്റെടുത്ത് ‘സെന്റർ ലൈനാക്കി ഇട്ടു. “ന്നാ ന്റെ ശബ്ന ആദ്യം അബ്ട്ന്നിങ്ങട്ട് കബഡീന്നും പറഞ്ഞ് ബാ…”

അത് വേണ്ട ട്ടോ ചെക്കാ..ജ്ജ് ആദ്യം അബ്ട്ന്നിങ്ങട്ട് ബാ…ഞാൻ പുടിച്ചോളാം. ഒട്ടും താമസിച്ചില്ല റാഷിദ് കബഡിയെന്നും പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാൻ ചെന്നതും ശബ്ന അവന്റെ മുടിയിൽ പിടിച്ച് വലിച്ച് തല ചുമരിനിട്ട് ഒറ്റയടി. പിന്നെ തല അവളുടെ കാൽമുട്ടിനിടയിലേക്ക് അമർത്തി വെച്ച് പുറത്ത് പത്ത് കുത്ത്, ശേഷം നീട്ടി വളർത്തിയ നഖം കൊണ്ട് ഒരു 15 മാന്തലും..!!!

റൂഹ് തൊണ്ടക്കുഴിയിൽ വന്ന റാഷിദ് അലറി…”ഓടി വരീനോ…ന്നെ ഇതാ കൊല്ലുന്നേ…”ബഹളം കേട്ട് ഉമ്മയും ഉപ്പയും ഓടി വന്നു. എന്താ…എന്താ പറ്റിയെ…?

ശബ്ന: ഈ ചെക്കൻ എന്നെ കബഡി കളിക്കാനെന്നും പറഞ്ഞ് വിളിച്ചിട്ട് അവനെന്റെ പാവാടേമെ പിടിച്ചു. അപ്പൊ ഞാനവനെ മാന്തി..സുല്ല് എന്ന് പറഞ്ഞത് കൊണ്ട് വിട്ടു…അതിനാ ചെക്കൻ അലറിയത്…!!ന്നിട്ട് റാഷിദബടെ..?? ഓനതാ അലമാരേന്റെ ഉളളില് …!!!

റാഷിദേ….ജ്ജ് ഇങ്ങട്ട് എറങ്ങി ബാ…റാഷിദ് ഇറങ്ങി വന്നു. ഉപ്പ പൊട്ടിച്ചു ഒന്ന് ചെകിട്ടത്ത്. നല്ലൊരു തറവാട്ടീന്ന് പൂവമ്പയം പോലത്തെ പെണ്ണിനെ കെട്ടിക്കൊണ്ടോന്നിട്ട് ജ്ജീ പാതിരാക്ക് കബഡി കളിക്ക്യാടാ ഹമ്ക്കേ..ആണുങ്ങളെ പറയിപ്പിക്കാൻ…