കണ്ണേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഉമ്മറത്തെക്ക് കുതിച്ചു. കയ്യിലുള്ള കവർ വാങ്ങി കണ്ണേട്ടന്റെ കയ്യിൽ തൂങ്ങി…

പച്ച പാലക്കാവള – രചന: എം കെ കൈപ്പിനി

ഒറ്ററിങ്ങിന് കണ്ണേട്ടൻ ഫോണെടുത്ത്…കണ്ണേട്ടാ ഹെലോ…

എങ്ങനെയാ കുടുംബം നന്നാവാ കിട്ടുന്ന കാശ് എല്ലാം റീചാർജ് ചെയ്യാനല്ലേ തികയൂ…കെട്ട്യോന്റെ വീട്ടിന്ന് വിരുന്നു വന്ന കണ്ണേട്ടന്റെ പെങ്ങളുടെ ശബ്ദം. കണ്ണേട്ടന്റെ ശബ്ദം കേൾക്കാൻ നിൽക്കാതെ കല്യാണി ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു. ഒട്ടും സമയം വേണ്ടി വന്നില്ല ഫോൺ സ്വിച്ച്ഡ് ഓഫ്‌ ചെയ്യാൻ….

മൂന്നുവർഷമായി കണ്ണേട്ടനെ പരിചയപെട്ടിട്ടും പരസ്പരമറിഞ്ഞിട്ടും…കണ്ണേട്ടന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളു. പിന്നെ വല്ലപ്പോഴും വരുന്ന പെങ്ങളും മക്കളും…കല്യാണം കഴിഞ്ഞില്ലെങ്കിലും കണ്ണേട്ടന്റെ അമ്മ ഇടക്ക് വിളികാറുണ്ട്. അമ്മ നല്ല സ്നേഹത്തോടെയ എന്നോട് സംസാരിച്ചത്. പക്ഷെ മകൾ വരുമ്പോൾ മാത്രം ആ സ്നേഹത്തിന് കുറവ് വരും. കണ്ണേട്ടനോടും അങ്ങനെ തന്നെയാണ്.

ആ കുടുംബത്തിന്റെ നെടും തൂൺ കണ്ണേട്ടനാണ്. അച്ഛൻ മരിച്ചതുകൊണ്ട് ഒരുപാട് പ്രാരാബ്ദം ഉണ്ട്. അച്ഛൻ മരിക്കുമ്പോൾ ഏട്ടൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പകുതി വഴിയിലായ വീടുപണി. പെങ്ങളുടെ കല്ല്യണം എല്ലാം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ആധാരം ബാങ്കിലായി. എന്നാലും ഏട്ടൻ എല്ലുമുറിയെ പണിയെടുത്ത് കടങ്ങൾ വീട്ടികൊണ്ടിരുന്നു. ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ…ഏട്ടന്റെ കർത്തവ്യമായി കണ്ട് എല്ലാം ചെയ്തു.

എന്നിട്ടു അവർ പറയുന്നത് ഏട്ടനാണ് കടങ്ങൾ വരുത്തി വെക്കുന്നത് എന്നത്. ഞാൻ വന്നതിനു ശേഷം അതെന്നിലേക്കും നീണ്ടു. ഞങ്ങൾ കറങ്ങാൻ പോയിട്ടാണ് കടങ്ങൾ വന്നതെത്ര…എന്നാലും അവൾ എന്തിനാവും ഇപ്പോൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. കല്യാണി ചിന്തിച്ചു കൊണ്ടയിരുന്നു.

എന്തായാലും ഫോൺ ഓണാക്കാം. വാട്സാപ്പ് തുറന്നപ്പോ കണ്ണേട്ടന്റെ ഒരുപാട് മെസേജ് ഉണ്ടായിരുന്നു. പെങ്ങളുടെ വാചകം മനസ്സിനെ പിടിച്ചു കുലുക്കിയിരിക്കുന്നു ദേഷ്യവും സങ്കടവും കാരണം മെസ്സേജുകൾ പാടെ അവഗണിച്ചു.

ഏട്ടനെ എന്റെ മനസ്സിൽ കുടിയിരുത്തിയത് തനിക്ക് പറ്റിയ തെറ്റ് ആണോ…? അല്ലെങ്കിൽ വീട്ടുകാരുടെ സ്വഭാവത്തിന് എന്റെ ഏട്ടൻ എന്തു പിഴച്ചു. എന്തിന് വേണ്ടിയും കണ്ണേട്ടനെ പിരിയുന്നത് ആലോചിക്ക വയ്യ. കണ്ണേട്ടന്റെ കാൾ സ്‌ക്രീനിൽ തെളിഞ്ഞു രണ്ടാമതൊന്നു ആലോചിക്കാതെ ഫോൺ എടുത്തു.

കല്ലൂ…എവിടെ…ഏട്ടൻ എന്തോരും പേടിച്ചു. കല്ലൂ…ഹെലോ…പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്. സങ്കടം ഉള്ളിലൊതുക്കാൻ കല്യാണിക്ക്‌ കഴിഞ്ഞില്ല. അത് കണ്ണുകളിലൂടെ ഒലിച്ചിറങ്ങി. കല്ലൂ നിനക്കറിയില്ലേ ഇവരെ…ഞാൻ എല്ലാം പറഞ്ഞിട്ടില്ലേ. നീ പഠിച്ച പെണ്ണല്ലേ…ഒഴിവാക്കി വിട്. ഞാനില്ലേ കുഞ്ഞിന് പിന്നെന്താ…

എല്ലാത്തിനും കണ്ണേട്ടന് ഓരോ ന്യായം ണ്ടാവും എനിക്കൊന്നും കേൾക്കണ്ട. കല്യാണി തെല്ലുറക്കേ തന്നെ മറുപടി പറഞ്ഞു. പിണങ്ങല്ലേടാ ഏട്ടന്റെ കുട്ടി മാത്രല്ലേ ഏട്ടനൊള്ളു. കല്ലൂമ്മ….ഡാ…സോറി ഇനി ഇങ്ങനെ ഉണ്ടാവാതെ ഏട്ടൻ നോക്കാം.

ആ ഒറ്റ വാക്കിൻ പുറത്താണ് താലി കെട്ടാൻ കഴുത്ത് കുനിച്ചത്. എന്നിട്ടിപ്പോ കുത്തു വാക്ക് കൂടി എന്നല്ലാതെ ഓർത്തപ്പോൾ തന്നെ തുള്ളിക്കൊരു കുടം കണക്കെ മിഴികൾ പെയ്യാൻ തുടങ്ങി. ഒരുപാട് പ്രാരാബ്ദങ്ങൾ ഉള്ളതല്ലേ ഇനി ഇതും കൂടി താങ്ങാൻ ആ പാവത്തിന് കഴിയില്ല കണ്ണേട്ടനെ ഒന്നും അറിയിക്കാതെ കൊണ്ടു നടന്നു. ഇല്ല ഇനി സഹിക്കവയ്യ….ഇന്ന് എല്ലാം തുറന്നു പറയണം…

കണ്ണേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഉമ്മറത്തെക്ക് കുതിച്ചു. കയ്യിലുള്ള കവർ വാങ്ങി കണ്ണേട്ടന്റെ കയ്യിൽ തൂങ്ങി അകത്തേക്ക് വന്നപ്പോൾ അങ്ങിങ്ങുണ്ടായിരുന്ന കൂർപ്പിച്ചുളള നോട്ടങ്ങൾ മനഃപൂർവം ഒഴിവാക്കി. കല്ലൂ ഏട്ടന് ഒരു ചായ വേണം. ചായ എടുക്കാൻ പോയപ്പോഴും കല്യാണി ഓർത്തു എപ്പോ പറയും തന്റെ മനസ്…അത്താഴം കഴിഞ്ഞ് കണ്ണേട്ടന്റെ നെഞ്ചിൽ കവിൾ ചേർത്ത വെച് കല്യാണി പറഞ്ഞു. കണ്ണേട്ടാ ഒരു കാര്യംണ്ട്….

വളേടെ കാര്യാണോ കല്ലൂ, ഏട്ടൻ വാങ്ങാട്ടോ….അവളുടെ മുടിയിൽ വിരലോടിച്ചുകൊണ്ടാവൻ പറഞ്ഞു. കണ്ണേട്ടാ അത്…കല്യാണി വിതുമ്പി തുടങ്ങി…കണ്ണേട്ടന്റെ കൈകൾ മുഖത്തിന് ആവരണം തീർത്തപ്പോഴു കല്യാണി വിതുമ്പുകയായിരുന്നു. കല്ലുമ്മ…ന്താ ഏട്ടന്റെ മോൾക്ക്‌ അമ്മ എന്തേലും പറഞ്ഞോ….?

കണ്ണേട്ടാ നിക്ക് വളവേണ്ട…കല്യാണിക്ക് ഇഷ്ടായിരുന്നു ഒരു പാലക്കാ വള.

അതെന്താ ഏട്ടന്റെ കുഞ് അങ്ങനെ പറഞ്ഞേ…മോൾ ഒരുപാട് ആശിച്ചതല്ലേ…പിന്നെന്താ ഇങ്ങനെ തോന്നാൻ…

അത് പിന്നെ ഏട്ടാ…വാങ്ങാന്ന് കേട്ടപ്പോൾ തൊട്ട് തുടങ്ങിയതാ അമ്മ. രേണുകയും നിന്നെ പോലെ തന്നെയല്ലേ അവൾക്ക്‌ അങ്ങനെ ഒന്നും ആഗ്രഹമില്ല. ആഗ്രഹംഉണ്ടെങ്കിലും ഭർത്താവിന്റെ ഇല്ലായിമകൾ അറിഞ്ഞു ജീവിക്കണം. അതോണ്ട് ഉള്ളതൊക്കെ ഇട്ടാൽ മതീന്ന്…

അയ്യേ ഇതാണോ കല്ലൂ…ഏട്ടന്റെ കുട്ടിനോട്‌ ഏട്ടനെന്താ പറഞ്ഞെ വാങ്ങാന്നല്ലേ…ഏട്ടനല്ലേ വാങ്ങുന്നേ…

അതെല്ലാ ഏട്ടാ അവൾക്ക് കൂടി വാങ്ങാൻ കഴിയുന്ന അന്ന്….എനിക്ക് വാങ്ങിയാൽ മതി.

പിന്നെ അവൾക്ക്‌ ആവിശ്യത്തിന് അവളുടെ കെട്ടിയോൻ കൊടുക്കുന്നുണ്ട്. കഴിഞ്ഞ വിഷുവിനു എനിക്കും അമ്മയ്ക്കും തുണിയും കൊണ്ടു വന്നപ്പോൾ ഈ സ്നേഹം ഒന്നും കണ്ടില്ലല്ലോ…എന്നിട്ട് നിന്റെ നിർബന്ധ പ്രകാരം അവൾക്ക് രണ്ടു കൂട്ടം ചുരിദാറാ വാങ്ങിയേ….പിന്നെ അവളെ അത്യാവശ്യം കൊട്ത്ത് തന്നെ ആണ് കെട്ടിച്ചത്. നല്ല അന്തഃസായിട്ട്….പിന്നെ ഇപ്പൊ രണ്ട് വള വാങ്ങാൻ ഏട്ടന് കഴിയില്ല….അവൾക്ക് കൈകോട്ടിന്റെ സ്വഭാവ എല്ലാം അങ്ങോട്ടെ ഒള്ളു ഇങ്ങോട്ടില്ല. ഇത്രയും കാലം അവൾക്ക് വേണ്ടി ജീവിച്ചില്ലേ ഇനി നമുക്ക് വേണ്ടി ഞാനൊന്നു ജീവിക്കട്ടെ…..ഏട്ടന്റെ കുട്ടി ഒന്നും പറയാൻ പോവണ്ടാട്ടോ….

***********************

പിറ്റേന്ന് കണ്ണേട്ടൻ വന്നപ്പോൾ കയ്യിൽ ഒരു ബോക്സ്‌ വെച്ച് തന്നു. അത് തുറന്ന് നോക്കി. പച്ച പാലക്കാ വള….ആപ്പോൾ അമ്മ അവിടേക്ക് കടന്നു വന്നു.

ആ നീ വള വാങ്ങിയോ…എവിടെ നോക്കട്ടെ…നന്നായി മോനെ…അവളൊരുപാട് ആഗ്രഹിച്ചിരുന്നു. മോനെ നീ കല്ലൂന്റെ കയ്യിൽ ഇട്ട് കൊടുക്ക്…അമ്മേടെ കണ്ണുകളിൽ ഒരു സന്തോഷ തിളക്കം കല്യാണി കണ്ടു. മോളെ മോൾക്ക് അമ്മയോട് ദേഷ്യണ്ടോ…അവളെ മാറിലേക്ക് ചേർത്ത് പിടിച്ചു അമ്മ ചോദിച്ചു.

എന്തിനാ അമ്മേ എനിക്ക് ദേഷ്യം…അമ്മ എന്റെയല്ലെ…..

അതല്ല മോളെ ഞാൻ രേണുക വരുമ്പോഴെല്ലാം മോളോട് ചൂടാകുന്നത് കുഞ്ഞിന് വിഷമായിട്ടുണ്ടെന്ന് എനിക്കറിയാം. നിന്നെ വല്ല നല്ല വാക്കും പറയുന്നത് കേട്ട് അവളുടെ കണ്ണ് തട്ടേണ്ടാ എന്നു കരുതിയ….

അത് ശരിയാ അമ്മയുടെ അല്ലെ മോൾ…കണ്ണൻ ഇടക്കുകയറി പറഞ്ഞു. ഒന്നു പോടാ അവിടന്ന്…ആ മക്കളെ രണ്ടുപേരും കൈ കഴുകി വാ…ഞാൻ മോൾക്ക് ഇഷ്ട്ടപെട്ട ബീഫ് കറിയും പിടിയും ഉണ്ടാക്കിയിട്ടുണ്ട്. അമ്മ അടുക്കളയിൽ പോയി എന്ന് ഉറപ്പ് വരുത്തി. കല്യാണി കണ്ണന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അതായിരുന്നു അവൾ ഇത്രയും കാലം ആഗ്രഹിച്ച സ്വപ്നവീട്…