അവിടെ നിനക്ക് തെറ്റി. ആൻ എല്ലാ പുരുഷൻമാരും കിരണിനെ പോലെയല്ല. ആയിരത്തിൽ ഒരാൾ…

രചന: ഷൈനി വർഗിസ്

ഹലോ ശ്രിയല്ലേ…

അതെ ഇത് ആരാ…? ഞാൻ ആൻ, ആൻമേരി.

റി യുണിയന് വന്നപ്പോ നമ്പറും വാങ്ങി പോയിട്ട് ഇപ്പഴാണോ വിളിക്കുന്നത്.

ഞാൻ ഓരോ തിരക്കിലായിരുന്നു. ശ്രീ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം.

അതിനെന്താ കാണാലോ നീ വാ എൻ്റെ വീട്ടിലേക്ക്….

നീ ഇന്ന് ഫ്രിയാണോ ഞാനിന്ന് വരട്ടെ…

Always Welcome….ഓകെ ശ്രീ, എന്നാൽ നമുക്ക് നേരിട്ട് കാണാം.

ആരോടായിരുന്നു ഇത്ര നേരം കത്തി.

നന്ദൻ അറിയില്ലേ എൻ്റെ കൂടെ കോളേജിൽ പഠിച്ച ആൻ മേരി ജോണി നെ…

ങാ അറിയും കോളേജ് ബ്യൂട്ടി ആയിരുന്ന ആനിനെ അറിയാത്തവർ ഉണ്ടോ…

ആ കോളേജ് ബ്യൂട്ടിയാ ഇപ്പോ വിളിച്ചത് കോളേജിലെ ആൺകുട്ടികളുടെ ഹരമായിരുന്ന ആൻ മേരി ജോൺ…

എന്താ ഇപ്പോ വിശേഷിച്ച് വിളിക്കാൻ കാരണം.

അന്ന് റീയൂണിയന് പോയപ്പോ എൻ്റെ നമ്പർ മേടിച്ചിരുന്നു. അവൾക്ക് എന്നെയൊന്ന് കാണണം എന്ന്.

അതിനെന്താ വരാൻ പറയു ഞാനിന്ന് ലീവെടുക്കാം. നീ ഇന്ന് ലീവല്ലേ…?

എന്താ ഒരു ഉത്സാഹം. അങ്ങനെ ഇപ്പോ ലീവെടുക്കണ്ട മര്യാദക്ക് ഓഫിസിൽ പോകാൻ നോക്ക്.

എടി എനിക്ക് പനിക്കാൻ വരുന്നതുപോലെ….

ഓ പിന്നെ ഒരു പനിക്കാരൻ വേഗം ആ തേങ്ങ ചിരണ്ടി തന്നിട്ട് ആ മക്കളെ വിളിച്ച് ഉണർത്തി പല്ല് തേയപ്പിക്ക്…

ശരി മാഡം…

നന്ദാ അവിടെ ഒന്ന് നിന്നേ ഒരു കാര്യം പറയട്ടെ…എന്താ പറയു…നന്ദനും ഇന്ന് ലീവെടുക്ക്. ചന്തയിൽ പോയി മിനോ ഇറച്ചിയോ എന്തേലും വാങ്ങി വാ. ആൻ വരുമ്പോളേക്കും എന്തേലും വെച്ചുണ്ടാക്കണ്ടെ…

അതല്ലേടി ഞാൻ നേരത്തെ പറഞ്ഞത് ഞാനിന്ന് ലീവെടുക്കാന്ന്. അപ്പോ നിനക്ക് കുശുമ്പ്. എനിക്ക് ആനിനെ കാണാൻ വേണ്ടിയാന്ന് നീ ഓർത്തു…

നന്ദ വേണ്ടാ എനിക്കെല്ലാം ഓർമ്മയുണ്ട്. നീയും കുറെ നടന്നതല്ലേ അവളുടെ പിറകെ…

ആർക്ക് വേണം ആ ജാഢക്കാരിയെ എനിക്കെൻ്റെ ഈ സുന്ദരിയെ മതിയെ…

ഓ പിന്നെ സോപ്പിംഗ് ഒന്നും വേണ്ട. പിന്നെ നന്ദാ കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട്.

എടി അതൊരു കാലം ക്യാമ്പസിൽ എന്തെല്ലാം കാണിച്ചിരിക്കുന്നു. ഇപ്പോ അതെല്ലാം ഓർമ്മകൾ മാത്രം മക്കൾ മൂന്നായില്ലേ.

നന്ദാ ആൻ റീ യൂണിയന് വന്നപ്പോ നന്ദൻ കണ്ടിരുന്നോ പഴയതിലും സുന്ദരി ആയി. അവളുടെ ഹസ് യുകെ യിൽ ആണന്ന്. ആഡംബര കാറ് സ്വയം ഡ്രൈവ് ചെയ്താ അവളു വന്നത്. അവൾക്ക് കുട്ടികളും ഇല്ലാത്രേ…

ഞാൻ കണ്ടിരുന്നു. എന്താ നിനക്ക് ഇഷ്ടായില്ലേ അവളു സുന്ദരി ആയിട്ട് വന്നത്‌.

എനിക്കെന്തിനാ ഇഷ്ടക്കേട്…ഓരോരുത്തരുടെ ഭാഗ്യം. എനിക്കും വന്നതാ യുകെ ക്കാരൻ്റെ ആലോചന…

എന്നിട്ടെന്താ കെട്ടി പോകാതിരുന്നത് ആരേലും വേണ്ടാന്ന് പറഞ്ഞോ…

നന്ദാ എന്നേക്കൊണ്ടൊന്നും പറയിപ്പിക്കരുതേ ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലാന്നും പറഞ്ഞ് എൻ്റെ പുറകെ നടന്നിട്ട് ഇപ്പോ പറയുന്ന കേട്ടില്ലേ…? ങാ സമയം പോയി മക്കളെ വിളിച്ചുണർത്ത്.

പിന്നെ ഒരു യുദ്ധമായിരുന്നു അടുക്കളയിൽ നന്ദൻ എല്ലാകാര്യത്തിനും സഹായിക്കും 5ലും 3ലും 1ലും പഠിക്കുന്ന മൂന്നു മക്കളാണ്. ഞങ്ങൾ 2 പേരുടേയും തീരുമാനമായിരുന്നു മൂന്നു മക്കൾ. നന്ദന് വില്ലേജ് ഓഫീസിലും എനിക്ക് ട്രഷറിയിലും ആണ് ജോലി. ഞങ്ങൾ 2 പേരും കൂടിയാണ് വീട്ടുപണിയും മക്കളെ നോക്കലും എല്ലാം..ഒരു home made നെ വെയ്ക്കാൻ പറ്റില്ലാത്തോണ്ടല്ല. മക്കൾ കണ്ട് വളരണം പപ്പയുടെയും മമ്മയുടെയും സ്നേഹവും ഐക്യവും കഷ്ടപ്പാടും…

ശ്രീ ഞാൻ ചന്തയിൽ പോയിട്ട് വരാം. നല്ല മീൻ നോക്കി വാങ്ങണേ…ശരി മാഡം പിന്നെ ആനിന് നമ്മുടെ വീട് എവിടാന്ന് അറിയോ…? നീ വിളിച്ച് ചോദിക്ക്. അതൊക്കെ അവൾക്ക് അറിയാം നന്ദൻ പോയിട്ട് വേഗം വാ…

10 മിനിറ്റിനുള്ളിൽ നന്ദൻ എത്തി. കക്കയിറച്ചി, കൊഞ്ച്‌, മീൻ, ചിക്കൻ…എല്ലാമായിട്ട് ഞാനും നന്ദനും കൂടി. എല്ലാം റെഡിയാക്കിയപ്പോളേക്കും ഫോൺ ബെല്ലടിച്ചു. ശ്രീ ഞാനിവിടെ എത്തി. ഗേറ്റ് ഒന്ന് തുറക്കാമോ…

നന്ദാ അവളെത്തി. നന്ദൻ പോയി ഗേറ്റ് ഒന്ന് തുറന്ന് കൊടുക്ക്. ഞാനിവിടെ ഒന്ന് വൃത്തിയാക്കട്ടേ…നന്ദൻ അനീനെയും കൂട്ടി വന്നപ്പോളെക്കും ഞാനവൾക്ക് കുടിക്കാൻ വെള്ളവുമായി ചെന്നു.

ഹായ് ശ്രി ഇന്നന്താ രണ്ട് പേരും ലീവെടുത്തോ…ങാ നീ വരുന്നതും പ്രമാണിച്ച്….പിന്നെ എന്താ ആൻ വിശേഷം…നല്ലതു തന്നെ പിന്നെ എനിക്ക് ഒരുപാട് വിശേഷങ്ങൾ ഉണ്ട് പറയാൻ….എന്നാൽ കഴിച്ചിട്ടാകാം.

ഇത്തിരി കഴിയട്ടെ എന്നിട്ട് കഴിക്കാം…

ആൻ ഹസ് എന്ത് പറയുന്നു. സുഖമാണല്ലോ അല്ലേ….?

അറിയില്ല നന്ദൻ ഞങ്ങൾ സെപ്പറേറ്റഡ് ആണ്. അതെന്തു പറ്റി ആൻ…

പറയാം, ഞാൻ PG ചെയ്തോണ്ടിരുന്നപ്പോളായിരുന്നു. വിവാഹം UK യിൽ സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന MBA ക്കാരൻ. പപ്പാക്ക് ഇതിൽ പരം ഒരു സന്തോഷമില്ല. എൻ്റെ ആഗ്രഹമെന്താന്നോ എൻ്റെ സ്വപ്നമെന്താന്നോ ആരും ചോദിച്ചില്ല. എനിക്കും ഉണ്ടായിരുന്നു ഒരിഷ്ടം. അവൻ എന്നോട് പറഞ്ഞതാ ഒരു ജോലി കിട്ടിയിട്ട് പപ്പയോട് വന്ന് പെണ്ണ് ചോദിക്കാന്ന്. എന്നോടും നന്നായി പഠിച്ച് ഒരു ജോലി നേടണം എന്നും അവൻ പറഞ്ഞു. ഞാൻ അമ്മയോട് എൻ്റെ ഇഷ്ടം പറഞ്ഞു. അമ്മ പറഞ്ഞു പപ്പ ഇതറിയണ്ട അറിഞ്ഞാൽ അവൻ്റെ കഥതീരും എന്ന്. അവനെ വിവരം അറിയിച്ചപ്പോൾ അവൻ പറഞ്ഞത് ഒരു ജോലി കിട്ടും വരെ കാത്തിരിക്ക്. അല്ലങ്കിൽ പപ്പായെ അനുസരിക്കാൻ. പപ്പായെ അനുസരിക്കുക അല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു.

പൊങ്ങച്ചക്കാരനായ എൻ്റെ പപ്പ എനിക്ക് സ്ത്രീധനമായി തന്നത് 151 പവനും 10 ലക്ഷം രൂപയും കാറും ആയിരുന്നു. ആഡംബരമായി കല്യാണവും നടത്തി. കല്യാണം കഴിഞ്ഞ് ഒരുമാസം വളരെ സന്തോഷകരമായ ജീവിതം ലീവ് തീർന്ന് കിരൺ പോകുന്ന അന്ന് ഞാൻ ആർത്തലച്ച് കരഞ്ഞു. കിരൺ പറഞ്ഞു ഞാൻ പോയിട്ട് ആറുമാസം കഴിഞ്ഞ് വരാം അപ്പോ എന്നേയും കൂട്ടാം എന്ന്. കിരൺ പറഞ്ഞതുപോലെ തന്നെ 6 മാസം കഴിഞ്ഞപ്പോ വന്നു.

വന്നപ്പോ ഞാൻ പുതിയ ഒരു കിരണിനെ കാണുകയായിരുന്നു. ബിസിനസ്സ് തകർന്നു. ഇനി തിരിച്ച് പോണില്ല. നാട്ടിൽ എന്തേലും ബിസിനസ്സ് ചെയ്യണം, അതിന് ആവശ്യമായ പണം പപ്പതരണം. പപ്പയോട് ചോദിക്കാൻ എന്നെ പറഞ്ഞ് വിടും. പപ്പ എനിക്കായി മാറ്റിവെച്ചിരുന്ന സ്ഥലം വിറ്റ് നല്ലൊരു ക്യാഷ് കിരണിന് കൊടുത്തു. കിരൺ ബിസിനസ്സ് തുടങ്ങിയില്ലന്നു മാത്രമല്ല കൂട്ടുകുടി നടന്ന് പൈസ തീർത്തു വീണ്ടും പപ്പ യോട് ചോദിക്കാൻ പറഞ്ഞ് എന്നെ വിടും.

പലതവണ ആയപ്പോ ഞാൻ പ്രതികരിക്കാൻ തുടങ്ങി. അപ്പോ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ബിസ്സിനസ്സ് ഒക്കെ ചെയ്ത് സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുമതി കുട്ടികൾ എന്നും പറഞ്ഞ് അമ്മയാകുന്നുള്ള എൻ്റെ അവകാശത്തേയും നിക്ഷേധിച്ചു. ദേഹോപദ്രവം കൂടി കഴിഞ്ഞപ്പോൾ ഞാനാ വീട് വിട്ടിറങ്ങി. ബാക്കി ഉണ്ടായിരുന്നത് ആ കാറ് മാത്രമായിരുന്നു. അത് ഞാൻ കൊണ്ടു പോന്നു. അങ്ങനെ ഞങ്ങൾ ഡിവോഴ്സ് ആയി. ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.

ആൻ നീ ഈ പറഞ്ഞതൊക്കെ സത്യമാണോ…? അതെ സത്യം. നിനക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ…ഇങ്ങനേയും ഒരോ ജീവിതങ്ങൾ ഉണ്ടല്ലേ സിനിമയിലും സീരിയലിലും കാണുന്ന പോലെ…

ആൻ നിന്നെയല്ല ഞാൻ തെറ്റുപറയുന്നത്. നിൻ്റെ പപ്പയെയാണ്. ഇത്രയും സ്ത്രീധനം കൊടുക്കുന്നതിന് മുൻപ് ആ പയ്യനെ കുറിച്ച് ഒന്നനോഷിക്കണമായിരുന്നു. മക്കളുടെ വിവാഹക്കാര്യത്തിൽ അല്ല പൊങ്ങച്ചം കാണിക്കേണ്ടത്. ഇതി എന്താ ആൻ ഭാവി പരിപാടി…?

എനിക്ക് ഒരു ജോലി കണ്ട് പിടിക്കണം അതിന് നിങ്ങൾ എന്നെ സഹായിക്കണം.

ആൻ നീ നിർത്തിയടിത്ത് നിന്ന് തുടരണം PG കംപ്ലിറ്റ് ചെയ്യ് അതു കഴിഞ്ഞ് നീ ജോലിക്ക് ശ്രമിച്ചാൽ മതി. ഇത്രയും വിദ്യാഭ്യാസം ഉള്ള നിനക്ക് ഇപ്പോ താത്കാലികമായ ഒരു ജോലി കിട്ടാൻ ഒരു പാടും ഇല്ല. പക്ഷേ നീ പരിശ്രമിച്ചാൽ നിനക്ക് നല്ലൊരു ജോലി കിട്ടും. അതിന് വേണ്ടി പരിശ്രമിക്ക്. ജോലി കിട്ടി കഴിയുമ്പോൾ നല്ലൊരു വിവാഹ ജീവിതം, എല്ലാം ശരിയാകും.

ഇല്ല ശ്രീ ഇനി ഒരു വിവാഹ ജീവിതം. അത്രക്ക് ഞാൻ അനുഭവിച്ചു. ഇനി ഒരു പുരുഷനേയും ഞാൻ വിശ്വസിക്കില്ല.

അവിടെ നിനക്ക് തെറ്റി ആൻ എല്ലാ പുരുഷൻമാരും കിരണിനെ പോലെയല്ല. ആയിരത്തിൽ ഒരാൾ പോലും കാണില്ല കിരണിനെ പോലെ പണത്തോടും ആഡംബരത്തോടും ലഹരിയുളളവർ.

ഉം നിങ്ങൾ പറഞ്ഞതുപോലെ എൻ്റെ പഠനം തുടരാം. ഒരു ജോലി അതാണ് എൻ്റെ ലക്ഷ്യം ബാക്കി എല്ലാം പിന്നെ…എന്നാൽ നമുക്ക് കഴിച്ചിട്ടാകാം ബാക്കി വിശേഷങ്ങൾ.

വിവാഹം എന്നത് ഒരു പെണ്ണിൻ്റെ അവസാനമല്ല, താലി കെട്ടുക എന്നത് അടിമയാക്കി എന്നും അല്ല. വിവാഹം എന്നത് പരിശുദ്ധമായ ഒരു കൂടി ചേരലാണ് സ്നേഹത്തിൻ്റേയും പങ്ക് വെയ്ക്കലിൻേയും കൂടി ചേരൽ….