താൻ ഗർഭിണിയാണെന്നറിഞ്ഞ് തന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു.അതിന്റെ പുകില ഇപ്പോ കഴിഞ്ഞത്….

ശ്രീ – രചന: എം. കെ. കൈപ്പിനി

ഏട്ടൻ എന്തിനാ ഇപ്പോ ഇങ്ങനെ ചൂടാവണെ??

ദേഷ്യം വന്ന് ചുവന്ന് തുടുത്ത ഹരിയുടെ മുഖത്തെക്ക്. ഈറനണിഞ്ഞ കണ്ണുകളൊടെ ശ്രീക്കുട്ടി നോക്കി.

ഇല്ലാ… ഞാൻ ചൂടാകുന്നില്ല പോരെ…ഹരി കസേരയിൽ നിന്ന് എണീറ്റ് പുറത്തെക്ക് പോയി..

ഹരിയെട്ട.. ഏട്ടനിത് എങ്ങൊട്ടാ.. ഇന്ന് ചെക്കപ്പിന് പോകെണ്ട ദിവസമല്ലെ..ഹരിയുടെ പിന്നാലെ ചെന്ന് ശ്രീക്കുട്ടി ചോദിച്ചു…ഹരി കേട്ടഭാവം നടിക്കാതെ ബൈക്കെടുത്ത് പുറത്തെക്ക് പോയി….

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഹരിയട്ടെൻ എന്റെ കഴുത്തിൽ താലി ചാർത്തിയത്

അതിനുശേഷം ഇതുവരെ അവർ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല…

എനിക്ക് മഞ്ഞപിത്തം വന്ന് അൺകോൺഷ്യസായപ്പോൾ എന്റെ വീട്ടുകാരെ ഹരിയെട്ടൻ വിവരം അറിയിച്ചു..അവൾ ചത്തിട്ടില്ലല്ലൊ… അത് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞ് അമ്മ ഫോൺ വെച്ചപ്പോൾ.. അന്ന് ഹരിയെട്ടൻ തീരുമാനം എടുത്തതാ ഏന്തു തന്നെ വന്നാലും അവരുമായിട്ട് ഇനി ഒരു ബന്ധവും വേണ്ടാന്ന്..താൻ ഗർഭിണിയാണെന്നറിഞ്ഞ്… തന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു…
അതിന്റെ പുകില ഇപ്പോ കഴിഞ്ഞത്…

ചെക്കപ്പിന് ഹോസ്പിറ്റലിലെക്ക് പോവേണ്ട ദിവസമാണിന്ന്.. എത്രയൊക്കെ ദേഷ്യപെട്ടാലും ഏട്ടൻ വരാതിരിക്കില്ല…

ശ്രീക്കുട്ടി വേഗം കുളിച്ച് ഡ്രസ്സ് മാറ്റി ഹരിയ വിളിച്ചു….രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചിട്ടും ഹരി ഫോൺ എടുത്തില്ല…അവൾക്ക് ദേഷ്യവും സങ്കടവും.. വന്ന് വാശി കയറി….

ഹും.. എനിക്കറിയാം പോകാൻ..അവര് വീട്ടിലെക്ക് വന്നതിന് ഞാൻ ഏന്തു ചെയ്യാൻ…..അവൾ കുടയുമെടുത്ത് ബസ് സ്റ്റോപ്പിലെക്ക് നടന്നു…

*********************

ഈ സമയം ഹരി ക്ലബിൽ ക്യാരംസ് കളിക്കുകയായിരുന്നും

ഡാ …. ഹരി ഒരു സെറ്റു കൂടി കളിച്ചിട്ട് പോടാ…

ഇല്ലളിയാ ഞാൻ പോകട്ടെ ശ്രീയെ ഇന്ന് ചെക്കപ്പിന് കൊണ്ടു പോവെണ്ട ദിവസമാ…അവൾ ഇപ്പോൾ തന്നെ മൂന്നാലു പ്രാവശ്യം വിളിച്ചു…..ഇനി ചെന്നില്ലെ അവൾ ഒറ്റക്കു പോകും..അറിയാലൊ….നിനക്കവളുടെ സ്വഭാവം..

ഹരി ബൈക്കിന്റെ ചാവിയെടുത്ത് പുറത്തെക്ക് നടന്നു…അപ്പോഴാണ് വലിയച്ഛന്റെ മകൻ അരുൺ ഓടി വന്നത്…

എന്താടാ ഓടിക്കിതച്ച്….എട്ടാ ശ്രീ ചേച്ചിയെ വണ്ടി തട്ടി …ഡാ ഏന്താടാ നീ ഈ പറയുന്നെ….

അൽഷിഫയിലെക്ക് കൊണ്ടു പോയിട്ടുണ്ട് ഏട്ടൻ ഒന്നു വേഗം വാ….ഹരിക്ക് തല കറങ്ങുന്നതു പോലെ തോന്നി …8 മാസം ആയി അവൾക്ക് ഈ സമയത്ത് ഈശ്വരാ എന്റെ ശ്രീക്ക് ഒന്നും സംഭവിക്കല്ലേ..

ബൈക്കിൽ ഓരൊ കിലൊ മീറ്റർ പിന്നിടുമ്പോഴും അവന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു…ശ്രീക്കൊന്നും സംഭവിക്കരുതെ എന്നൊരു പ്രാർത്ഥന മാത്രമെ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നൊള്ളും…

ഹോസ്പിറ്റൽ ഗെയിറ്റിൽ അവനെയു കാത്ത് അവന്റെ കൂടെ വർക്ക് ചെയുന്ന ഹനീഫ നിൽക്കുന്നുണ്ടായിരുന്നു….

ഡാ… എന്റെ ശ്രീക്ക്…. എന്താ പറ്റിയെ…തൊണ്ടയിടറിക്കൊണ്ടവൻ ചോദിച്ചു….

നീ പേടിക്കാതെ…. വണ്ടി ചെറുതായി ഒന്നും തട്ടിയിട്ടെ ഒള്ളൂ… പേടിക്കത്തക്ക പരിക്കുകൾ ഒന്നും തന്നെയില്ല….പക്ഷേ…

ഹനീഫ അവനൊട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി….

എന്താടാ എന്റെ ശ്രീക്ക് എന്താണെലും പറ… അവളിപ്പോ എവിടെ.. ഡോക്ടർ എന്ത് പറഞ്ഞു…..

അവന്റെ കണ്ണുകൾ നനഞ്ഞ് കുതിർന്നിരുന്നു…..
സങ്കടം അടക്കിനിർത്താൻ അവൻ നന്നെ പാടുപെട്ടു…

ടാ … വണ്ടി തട്ടിയപ്പോൾ അവൾ വല്ലാതെ പേടിച്ചിട്ടുണ്ട്…. ഇപ്പോൾ…. ഇപ്പോൾ ഐസിയുവിലാ….ഡോക്ട്ടർ പരിശോധിക്കുന്നെ ഒള്ളൂ……

ഹനീഫ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു…..

ഹരിക്ക് തല ചുറ്റുന്നതു പോലെ തോന്നി ആകെ ഒരു മരവിപ്പ്…… ഹരിയുടെ മനസ്.ആകെ പതറി പോയി…….. ഈശ്വരാ എന്റെ ശ്രീ….വിഴാൻ പോയ ഹരിയെ ഹനീഫ താങ്ങി പിടിച്ച് ഐ സി യു വിലെക്ക് നടന്നു…… അവന്റെ കാലുകൾ പതറുന്നുണ്ടായിരുന്നു……

ഹരിയുടെ അച്ഛനും വലിയമ്മയും ഐ സി യു വിന് മുന്നിൽ ഉണ്ടായിരുന്നു…… അവരെ കണ്ടതും അതുവരെ ഉണ്ടായിരുന്ന അവന്റെ സങ്കടം അണപൊട്ടി ഒഴുകി…… അവന്റ തേങ്ങലുകൾ ഭിത്തിയിൽ തട്ടി മാറ്റൊലി കൊണ്ടു… അവനെ ആശ്വസിപ്പിക്കാൻ അവർ പാട് പ്പെട്ടു…

മോനേ ശ്രീക്ക് ഒന്നുല്ലടാ നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാതെ…. ഹരിയുടെ വലിയമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…..
ഹരി അവരുടെ മടിയിലെക്ക് ചാഞ്ഞൂ……

വെല്ല്യമ്മേ ശ്രീയെ എനിക്കൊന്ന് കാണണം…

അപ്പോഴാണ് ഡോക്ട്ടർ ഐ സി യു വിന്റ വാതിൽ തുറന്ന് പുറത്തെക്ക് വന്നത്…ആരാ ശ്രീ കുട്ടിയുടെ ഹസ്ബെന്റ്…..

ഞാനാ ഡോക്ട്ടർ…. എന്റെ ശ്രീക്ക് എന്താ പറ്റിയെ….കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ തുടച്ചു കൊണ്ടവൻ ചോദിച്ചു….

ഇറ്റ്സ് ഓക്കെ നൗ….ആക്സിഡന്റിന്റെ ഡിപ്രഷനിൽ ബി.പിക്ക് ചെറിയ വെരിയെഷൻ ഉണ്ടായിരുന്നു….. ഇപ്പോ നൊർമ്മൽ ഓയി…ബട്ട് മിസ്റ്റർ ഹരി ഇവിടെ കൊണ്ടുവരാൻ വൈകിയിരുന്നങ്കിൽ ഒരു പക്ഷേ…….. നിങ്ങൾക്ക് രണ്ട് പേരെയും നഷ്ട്ടപെട്ടെനെ……..നിങ്ങളുടെ ശ്രദ്ധ കുറവുകൊണ്ട് മാത്രമാണിത് സംഭവിച്ചത്….. നിറവയറുമായി നിൽക്കുന്ന ഭാര്യയെ ആരെങ്കിലും അങ്ങനെ ഒറ്റക്ക് പറഞ്ഞയക്കുമോ……

ശ്രീക്ക് ഒന്നുമില്ലാ ഏന്നറിഞ്ഞപ്പോൾ തന്നെ ഹരിക്ക് പകുതി ജീവൻ തിരിച്ചുകിട്ടി……..ഡോക്ട്ടർ പറഞ്ഞ ആ വാചകം…. എന്റെ ശ്രദ്ധ കുറവ് അതുകൊണ്ട് മാത്രം…. അതെ ശരിയാണ്…. എന്നെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം കുടുംബം ഉപേക്ഷിച്ച് പോന്നവളാണവൾ…. …

തനിക്ക് ചെറിയ ഒരു അസുഖം വന്നാൽ പോലും എന്നെക്കാൾ പേടി അവൾക്കായിരുന്നു … അപ്പോൾ അവൾ അമ്മയായിമാറും…. മരുന്ന് കുടിക്കാതിരുന്നാൽ വഴക്കുപറയുന്നൊരമ്മ പലപ്പോഴും അവൾ അമ്മയില്ലാത്ത എനിക്ക് ഒരമ്മയാകും…..

അമ്മ എന്നെ വിട്ടകന്നതിന് ശേഷം എനിക്കൊരമ്മയുടെ സ്നേഹം തന്ന് ….. ഒരു ഭാര്യയുടെ കർത്തവ്യം നിറവേറ്റി …. എന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങി ”…… തന്റെ ലോകം തന്റെ ഭർത്താവിന്റെ കുടുംബമാണ് എന്ന് മനസ്സിൽ പ്രാർത്ഥനയൊടെ കഴിയുന്ന എന്റെ ശ്രീ …എന്റെ ജീവന്റെ പാതിയായ ….അവളെ എന്റെ ദേഷ്യവും വാശിയും കാരണം…………..

വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അവൾ എന്നെ എത്ര തവണ വിളിച്ചു… ഹോസ്പിറ്റലിൽ എത്തിക്കാൻ കുറച്ച് വൈകിയിരുന്നെങ്കിൽ…..എന്റെ ശ്രീ…ഈശ്യര…….

ഓരൊന്ന് ആലോചിച്ച് അവന്റെ കൈയ്യും കാലും തളർന്നും…… അവന്റെ കണ്ണിൽ ഇരുട്ട് കയറി…. കണ്ണുകൾ അടഞ്ഞു പോയി….

ഡാ… ഹരി..ഹനീഫ അവനെ വിളിച്ചുണർത്താൻ ശ്രമിച്ചു………..

എന്റെ ശ്രീ…… എന്റെ ശ്രീ ……എന്ന് മാത്രംപറഞ്ഞു കൊണ്ടിരുന്നു……

ഡോക്ട്ടർ……. ഹനീഫ ഉറെക്കെ വിളിച്ച് ഡോക്ട്ടറുടെ റൂമിലേക്ക് ലെക്ക് അവനെയും എടുത്തൊടി……

******************

കുഴപ്പമൊന്നുമില്ല……. ഒരു ഡ്രിപ്പ് ഇടാം… ക്ഷീണം കാണും……… ഹരിയെ ആ ബെഡിലെക്ക് കിടത്തിക്കൊളൂ….

ശരീ ഡോക്ട്ടർ….ഹനീഫ ഹരിയെ ബെഡ്ഡിലെക്കു കിടത്തി…

*****************

എന്റെ ശ്രീ… ഏവിടെ….തലക്കാകെ ഒരു മരവിപ്പ്… കണ്ണുതുറന്നപ്പോൾ … മുന്നിൽ അതാ ശ്രീ….

ശ്രീക്കുട്ടി……. എന്റെ ശ്രീക്ക് ഇപ്പോ എങ്ങനുണ്ട്…..എനിക്ക് കുഴപ്പം ഒന്നുല്ല്യാ ഏട്ടാ…

ഏട്ടനൊട് ക്ഷമിക്ക് മോളെ……..ഏന്തിനാ ഏട്ടാ ക്ഷമ ചോദിക്കണെ….. ഞാനല്ലെ ക്ഷമ ചോദിക്കെണ്ടത്.. ഞാൻ ഒറ്റക്ക് പോരാൻ പാടില്ലായിരുന്നല്ലോ…… എത്ര ഒക്കെ ആയാലും ഏട്ടൻ എന്നെ തനിച്ചു വിടില്ലാന്ന് ഞാൻ ഓർക്കെണ്ടെ……..

സങ്കടം സഹിക്കവയ്യാതെ ഹരിയുടെ മാറിലെക്കവൾ തല ചായ്ച്ചു……..ഈശ്വരാ എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന എന്റെ ശ്രീയെയാണല്ലൊ ഞാൻ……… ഹരി അവളെ കെട്ടിപിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു….