ഒരു സ്ത്രീയോട് കണ്ട മാത്രയിൽത്തന്നെ തൽക്ഷണം പ്രണയത്തിലാവുകയും വിരക്തി തോന്നുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്

രചന: ശാരിലി

സ്ത്രീകൾ എല്ലാം തികഞ്ഞവരല്ല .

സ്ത്രീകളെ കുറിച്ച് സ്തുതി പാടുന്ന സമൂഹത്തിലെ പലസ്ത്രീരത്നങ്ങളും വല്ലപ്പോഴും പുരുഷൻമാരുടെ ഭാഗത്തു നിന്നും ചിന്തിക്കണം.

പുരുഷൻമാരെ കുറിച്ച് അറിയണമെങ്കിൽ അവരുടെ സ്നേഹം തിരിച്ചറിയണം. ലോകത്ത് എല്ലാ സ്ത്രീകളും സമർത്ഥകളല്ല.. അതുപോലെ എല്ലാ പുരുഷൻമാരും നല്ലവരുമല്ല … ചിലരെങ്കിലും നല്ലവരുണ്ടാകും അവരെ നമ്മൾ കാണാതെയും മനസ്സിലാക്കാതെയും പെരുമാറുമ്പോഴാണ് ഒരു വ്യത്യസ്ഥത അല്ലങ്കിൽ ഒരു വേർതിരിവ് അതുമല്ലങ്കിൽ അടച്ചക്ഷേപിക്കൽ നമ്മളിൽ വന്നു ചേരുന്നത്..

സ്നേഹം ആവശ്യമുള്ളവരേയും ആവശ്യമില്ലാത്തവരേയും ഒരേ തട്ടിലിട്ടു അളന്നു നോക്കരുത് വ്യത്യാസങ്ങൾ ഒരു പാട് ഉണ്ട്. ഒരാൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സ്നേഹം ചെലുത്തുന്നവരുമുണ്ട്. അത് സ്ത്രീ ആയാലും പുരുഷനായാലും.. അവരിൽ കാണുന്ന നന്മയും കരുതലും സരംക്ഷണവും ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഒരു സ്ത്രീയോട് കണ്ട മാത്രയിൽത്തന്നെ തൽക്ഷണം പ്രണയത്തിലാവുകയും വിരക്തി തോന്നുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്. പ്രണയം തുറന്നു പറഞ്ഞ് ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷന്മാരുണ്ട്. ഒരു പ്രത്യേക സ്ത്രീക്കായി പ്രണയം കരുതിവച്ചിരിക്കുന്ന പുരുഷന്മാരും ആ പ്രണയം ലഭിക്കാതാകുമ്പോൾ അവരുടെ ഹൃദയം തകർക്കുന്ന പുരുഷന്മാരുമുണ്ട്. സമയവും ദൂരവും ഉണ്ടായിരുന്നിട്ടും കരയുകയും മറക്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്. സ്ത്രീകൾ ഉപയോഗിക്കുന്നതും പുച്ഛിക്കപ്പെടുന്നതുമായ പുരുഷന്മാരുണ്ട്.

സ്ത്രീകളെ കുറിച്ച് മനോഹരമായി കവിതകൾ എഴുതുന്ന പുരുഷന്മാരുണ്ട്. തങ്ങൾ സ്നേഹിച്ച സ്ത്രീകളെ ഓർമ്മിക്കുകയും അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അവർക്കു വേണ്ടി തൻ്റെ എല്ലാ സ്വത്തുക്കളും എഴുതി വെക്കുന്ന പുരുഷന്മാരുണ്ട്. അവർ നമ്മളെ ഒരു പാട് സ്നേഹിക്കുന്നുവെന്ന് ആവേശഭരിതരായ വാക്കുകളിലൂടെ പൊതു സമൂഹത്തോട് തുറന്നു പറയുന്ന പുരുഷന്മാരുണ്ട്; സ്നേഹത്തിൽ മറ്റൊന്നിനും പ്രാധാന്യം നൽകാതെ പ്രണയത്തിൽ വിശ്വസിക്കുന്ന പുരുഷന്മാർ ഉണ്ട് അവർ ആരും അറിയാതെ മനസ്സിനുള്ളിൽ നിശബ്ദമായി സ്നേഹിക്കുന്ന പുരുഷന്മാരുണ്ട്. അവൾ പുറത്തായിരിക്കുമ്പോൾ ‘ സന്തോഷിക്കുന്നവരും. അതിൽ സങ്കടപ്പെടുന്ന പുരുഷന്മാരുണ്ട്.

തങ്ങളുടെ ജീവിതത്തിലെ പ്രണയത്തിനായി വർഷങ്ങളോളം കാത്തിരിക്കാൻ തയ്യാറുള്ള പുരുഷന്മാരുണ്ട്.

ഒരു സ്ത്രീയെ ആനന്ദത്തിന്റെ ഒരു രാത്രി മാത്രം നോക്കാത്ത ജീവിതകാലം മുഴുവൻ നെഞ്ചോടു ചേർത്തു നിറുത്തുന്ന പുരുഷന്മാരുണ്ട്,അവൾ സ്നേഹിക്കാൻ ഒരു രാത്രി തിരഞ്ഞെടുക്കുമ്പോൾ അവളെത്തന്നെ തൻ്റെ ജീവിത സഹിയാക്കാൻ തയ്യാറാവുന്ന പുരുഷൻമാരുണ്ട്,

, ശുദ്ധവും സത്യവുമായ ഒരോ നീക്കങ്ങളിലൂടെ അവളുടെ എല്ലാ കാര്യങ്ങളിലും ഇടപെടാനും അവൾക്ക് വേണ്ട രീതിയിലുള്ള ആത്മവിശ്വസം സംരക്ഷണവും നൽകാൻ താൽപ്പര്യമുള്ള പുരുഷൻമാരുണ്ട്.. ഒരു സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുന്ന അവളുടെ മനസ്സറിയുന്ന പുരുഷന്മാരുണ്ട്,

എല്ലാറ്റിനുമുപരിയായി ഒരു സ്ത്രീയെ ബഹുമാനിക്കുവാനും അവർക്ക് എങ്ങനെ സ്നേഹം പകർന്നു നൽകണമെന്ന് സ്വയം തിരിച്ചറിയുന്ന പുരുഷൻമാരുണ്ട്.അവൾ തെറ്റു ചെയ്യുകയാണെന്ന് അറിഞ്ഞിട്ടും അവളുടെ തെറ്റുതിരുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുകൂടെ കൂട്ടുന്ന പുരുഷൻമാരും ഉണ്ട്..നമ്മൾ ഇഷ്ടപ്പെടുന്ന സ്ത്രീക്ക് ഒന്നാം സ്ഥാനം നൽകാൻ. സമുഹത്തിൽ ഉന്നത സ്ഥാനം ലഭിക്കാൻ സ്വന്തം അഭിമാനം വരെ കളഞ്ഞു കുളിക്കുന്ന ഒരു പാട് പുരുഷൻമാരുണ്ട്..ഒരു സ്ത്രീയെ ശാരീരിക ബന്ധത്തിനപ്പുറം എങ്ങനെ കാണാമെന്ന് അറിയുന്ന, ആർദ്രതയും ആത്മാർത്ഥമായ ഹൃദയവും ഉള്ള ഒരു പാട് പുരുഷൻമാരുണ്ട്.

ഒരു സ്ത്രീ തളരുമ്പോൾ തന്നിലെ ഊർജം പകർന്നു നൽകുന്ന പുരുഷൻമാരുണ്ട്.സ്വന്തം ഭാര്യയുടെ വേദനയും കഷ്ടപാടുകളും ദുഖങ്ങളും സ്വന്തം ദുഃഖമാണന്ന് സ്വയം പറഞ്ഞ് തന്നിലേക്ക് ആവാഹിക്കുന്ന ‘ പുരുഷന്മാരുണ്ട്. എല്ലാംകൊണ്ടു മനസ്സു തകർന്ന ഒരു സ്ത്രീയെ കാണുമ്പോൾ അവളെ സമർപ്പണത്തോടെ പറഞ്ഞു മനസ്സിലാക്കുവാനും സഹായ സഹകരണങ്ങൾ ചെയ്യുവാൻ ഒരു മടിയുമില്ലാത്ത നല്ലവരായ പുരുഷൻമാരും ഉണ്ട്., അവളുടെ ഓർമ ശക്തിയെ തിരികെ കൊണ്ടുവരാനും അനന്തമായ ഒരു സ്നേഹം നൽകുകയും നല്ല വഴിക്ക് നടക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പാട് പുരുഷന്മാരുണ്ട് …

യഥാർത്ഥത്തിൽ നിങ്ങൾ കാണുന്ന ബലഹീനനായ കുടുംബം നോക്കാൻ കഴിയാത്ത . ബന്ധുജനങ്ങളെ തിരിച്ചറിയാത്ത പുരുഷൻമാരുടെ ‘ ഇടയിലും സ്നേഹിക്കാൻ അറിയുന്ന പല പുരുഷന്മാരുള്ള കാര്യം’ പല സ്ത്രീകളും മറന്നു പോകുന്നു എന്നതാണ് വാസ്തവം.