മലയാള സിനിമയിലെ നായകരുടെ ഹെയർസ്റ്റൈൽ തരംഗമായിട്ടുണ്ട് പലപ്പോഴും…. അതൊക്കെ അവരുടെ ഒർജിനൽ മുടി തന്നെ ആയിരുന്നോ? അതോ വിഗ്ഗ് ആയിരുന്നോ… അറിയില്ല..
Sidharth Menassery യുടെ ഫെയ്ബുക്കിൽ മലയാളത്തിലെ മുൻനിര നടൻമാരുടെ മുടിയെ പറ്റി പങ്ക് വിവരങ്ങളാണ് ഇത്…
കഷണ്ടിയുടെ പിടിയിൽ അകപ്പെട്ട മലയാളത്തിലെ നായക നടൻമാർ.
*മോഹൻലാൽ: പലർക്കും അറിയാവുന്നതാണ്. ലാലേട്ടൻ കാലങ്ങളായി വിഗ് ഉപയോഗിക്കുന്ന ആളാണ്. ‘ദി പ്രിൻസ്’, ‘ആറാം തമ്പുരാൻ’ തുടങ്ങിയ സിനിമകളാണ് അദ്ദേഹം അവസാനമായി സ്വന്തം തലമുടിയിൽ അഭിനയിച്ചത്. ‘രക്തസാക്ഷികൾ സിന്ദാബാദ്’ തൊട്ട് ഇന്ന് വരെ അദ്ദേഹം വിഗ് ഉപയോഗിക്കുന്നുണ്ട്. ഹൈ ക്വാളിറ്റി ഉള്ള ടെംപററി ഹെയർ പാച്ചസ് ആണ് പുള്ളിക്കാരൻ ഉപയോഗിക്കുന്നത്. ഫ്രണ്ടിലും, ഉച്ചിയിലും പുള്ളിക്ക് ഒരുപോലെ കഷണ്ടി ഉണ്ട്. ഏറ്റവും ഒറിജിനാലിറ്റിയുള്ള വിഗുകൾ ആണ് ലാലേട്ടൻ ഉപയോഗിക്കുന്നത്.
*മമ്മൂട്ടി: മമ്മൂക്കക്ക് ലാലേട്ടനെ പോലെ ഫ്രണ്ടിൽ അധികം മുടി പോയിട്ടില്ല. ഉച്ചിയിലാണ് അദ്ദേഹത്തിന് കഷണ്ടി. ഉച്ചി മാത്രം കവർ ചെയ്യുന്ന ഹെയർ പാച്ചസ് ആണ് പുള്ളിക്കാരൻ ഉപയോഗിക്കുന്നത്. ചില പടങ്ങളിൽ ഫുൾ വിഗും വെക്കാറുണ്ട്. ഏത് സ്റ്റൈലിലും വെക്കാം എന്നുള്ളത്കൊണ്ടാണ് അത്. ഏകദേശം 2000നോട് അടുപ്പിച്ചാണ് അദ്ദേഹവും വിഗ് ഉപയോഗിച്ചു തുടങ്ങിയത്. ‘ഹരികൃഷ്ണൻസ്’ തൊട്ട് ആണെന്ന് തോന്നുന്നു പുള്ളി വിഗ് വെച്ചു തുടങ്ങുന്നത്.
*പൃഥ്വിരാജ്: കരിയറിന്റെ തുടക്കത്തിലേ അദ്ദേഹത്തിനെ കഷണ്ടി കീഴ്‌പ്പെടുത്തി. ‘ക്ലാസ്സ്‌മേറ്റ്സ്’ലൊക്കെ ഉള്ളുകുറഞ്ഞത് വ്യക്തമായി കാണാം. ചോക്ലേറ്റ് ആയപ്പോഴേക്കും അത് പാരമ്യത്തിലെത്തി. പിന്നീട് ‘കങ്കാരു’, ‘തലപ്പാവ്’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം വിഗ് ഉപയോഗിച്ചു. ചെറുപ്പം ആയത്കൊണ്ട് അദ്ദേഹം വിഗിൽ തുടരാൻ ആഗ്രഹിച്ചില്ല. അദ്ദേഹം സൽമാൻ ഖാനെപ്പോലെ ഹെയർ ട്രാൻസ്പ്ലാന്റെഷൻ സർജറി ചെയ്തു. സർജറിക്ക് ശേഷം പുള്ളി അഭിനയിച്ച സിനിമകളായ ‘കലണ്ടർ’, ‘പുതിയമുഖം’, ‘റോബിൻഹുഡ്’ൽ എല്ലാം അദ്ദേഹത്തിന്റെ സ്വന്തം തലമുടി തന്നെ ആയിരുന്നു. പിന്നീട് പല സെഷൻസ് ആയി സർജറി ചെയ്ത് ഇപ്പോൾ പുള്ളിക്ക് നല്ല ഉള്ളിൽ തലമുടിയുണ്ട്.
*ഇന്ദ്രജിത്ത്: അനിയൻ പ്രിഥ്വിരാജിനെപ്പോലെ പോലെതന്നെ വളരെ ചെറുപ്പത്തിലേ കഷണ്ടി വന്നു. ‘ചാന്ത്‌പൊട്ട്’ ആണ് അവസാനമായി സ്വന്തം തലമുടിയിൽ പുള്ളി അഭിനയിച്ചത്. ‘ക്ലാസ്സ്‌മേറ്റ്സ്’ തൊട്ട് പുള്ളി വിഗ് ഉപയോഗിക്കുന്നുണ്ട്. ഈ വർഷം അദ്ദേഹം ഹെയർ ട്രാൻസ്പ്ലാന്റെഷൻ സർജറിക്ക് വിധേയനാവുകയും ചെയ്തു.
*ഫഹദ് ഫാസിൽ: കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ? പുള്ളിക്ക് വിഗിനോടും, ഹെയർ ട്രാൻസ്പ്ലാന്റെഷനോടും ഒന്നും താൽപര്യം ഇല്ല. എങ്കിലും നിലവിൽ ഉള്ള തലമുടി നിലനിർത്താനുള്ള പ്ലാസ്മ ഇൻജെക്ഷൻസും, മെഡിസിൻസും പുള്ളി എടുക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.
*കുഞ്ചാക്കോ ബോബൻ: വളരെ ചെറുപ്പത്തിൽ കഷണ്ടി കയറിയെങ്കിലും, വിഗൊന്നും വെക്കാതെ പുള്ളിയുടേതായ ഒരു ഹെയർ സ്റ്റൈലിൽ മുടി ചീകിയൊതുക്കി പുള്ളിയത് മറച്ചു നടന്നു ഇതുവരെ. ലോക്ക്ഡൗണിനു തൊട്ട് മുൻപ് അദ്ദേഹം ഹെയർ ട്രാൻസ്പ്ലാന്റെഷൻ സർജറി ചെയ്തു.
*ടോവിനോ തോമസ്: ചെറുതായി കഷണ്ടി കയറി തുടങ്ങിയപ്പോഴേ പുള്ളി ഹെയർ ട്രാൻസ്പ്ലാന്റെഷൻ സർജറി ചെയ്തു. കൃത്യമായി പറഞ്ഞാൽ ‘കൽക്കി’ക്ക് ശേഷം. സർജറിയുടെ പാട് മറയ്ക്കാൻ ഒരു വെറൈറ്റി ഹെയർസ്റ്റൈലിൽ പുള്ളി കഴിഞ്ഞ വർഷം പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട് ഒരു കടയുടെ ഉൽഘാടനത്തിന് ആ ഹെയർസ്റ്റൈലിൽ ആണ് പുള്ളി വന്നത്.
*ഉണ്ണി മുകുന്ദൻ: ചെറുപ്പത്തിൽ തന്നെ തലമുടിയുടെ ഉള്ള് കുറയാൻ തുടങ്ങി. പിന്നീട് ചില സിനിമകളിൽ മുൻഭാഗത്ത് ഹെയർ പാച്ചസ് വെച്ചു അഭിനയിച്ചു. രണ്ട് വർഷം മുന്നേ അദ്ദേഹവും ഹെയർ ട്രാൻസ്പ്ലാന്റെഷൻ സർജറിക്ക് വിധേയനായി. ഇടക്കാലത്തു അദ്ദേഹം മൊട്ട അടിച്ചത് ഓർക്കുന്നില്ലേ? അത് സർജറിയുടെ പാട് മറയ്ക്കാൻ ആയിരുന്നു. ഇപ്പോൾ നല്ല തിക്കിൽ മുടി വന്ന് പുള്ളി ചുള്ളനായി.