അലുവയും മത്തിക്കറിയും ~ രചന: പാർവണ പ്രവി പാച്ചു
ജിങ്കണ മണി ജിങ്കണ മണി സിരിച്ചു സത്താൽ നെഞ്ചിലു ആണി…..
വീടിന്റെ ബാല്കണിയിൽ നിന്നു രാവിലെ കണി കാണാൻ ഉള്ളത് എന്തേലും ഉണ്ടോ എന്ന് നോക്കുവാരുന്നു നമ്മടെ കഥാനായിക.വിത്ത് അണ്ണന്റെ സോങ് …
ജിസ്മ… കൊട്ടാരത്തിൽ ജോണിന്റെയും പത്നി സീനയുടെയും രണ്ടാമത്തെ പുത്രി.മൂത്തത് ഒരു പടുവാഴ… ജിൻസൺ.ആളൊരു വാദ്യാർ ആണ്. ഇളയത് ഒരു ചെറിയ വാഴ ജിതിൻ.പത്തു കഴിഞ്ഞ് പ്ലസ് വണ്ണിൽ കേറാൻ കാത്തിരിക്കുന്നു. നായികയോ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു.അപ്പൊ ചലോ ബാൽക്കണി…
കർത്താവെ… ഇന്ന് ആ തിരുമോന്ത ഒന്ന് കാണിച്ചു തരണേ…..
ആരാ എന്നല്ലേ…. എന്റെ നല്ലവനായ അയൽക്കാരൻ . നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നല്ലേ കർത്താവ് തമ്പുരാൻ പറഞ്ഞേക്കുന്നെ.ഞാൻ അതങ്ങ് അക്ഷരം പ്രതി അനുസരിച്ചു. ദൈവഭയം ഉള്ള കൊച്ച ഞാൻ. ഞാൻ മാത്രല്ല എന്റെ ഏട്ടനും. അപ്പൊ ഫ്ലാഷ് ബാക്ക് ഇതാണ്…
പണ്ട് പണ്ട്… ഞാൻ ഏഴാംക്ലാസ്സിൽ പഠിക്കുന്ന സമയം. സുന്ദരിയും സുമുഖയുമായ കുഞ്ഞ് ജിസ്മ വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്നു.
അപ്പഴാണ് ഒഴിഞ്ഞു കിടന്ന അയൽവീട്ടിൽ താമസക്കാർ വന്നത്. ഞാനും ചേട്ടായി തെണ്ടിയും മതിലൊക്കെ ചാടി മാങ്ങ പറിക്കുന്ന സ്ഥലം ആയിരുന്നു. ആ സങ്കടത്തിൽ ഇരുന്ന ഞാൻ ഞെട്ടി…. കുട്ടി മാമാ ഞാൻ ഞെട്ടി മാമാ… ഒരു ചുള്ളൻ ചേട്ടൻ… പിന്നെ ഒരു ലുക്കത്തി ചേച്ചി. സുന്ദരിയായ ആന്റി ഒരു കലിപ്പൻ അങ്കിളും.
പിന്നെ ആ നല്ലവരായ അയൽക്കാരും ഞങ്ങളും കൂട്ടായി… നല്ല കട്ട കൂട്ട്.
ലെ ചുള്ളൻ ചേട്ടന്റെ പേര് വിമൽ.പ്ലസ് വണ്ണിൽ ആണ്.പുള്ളിടെ ചേച്ചി വിനയ ഡിഗ്രി ക്ക് ആണ്
അവിടെ സ്പെഷ്യൽ ഉണ്ടാക്കിയാൽ ഇങ്ങോട്ട് വിളിക്കും…. സീനാമ്മേ….
ഇവിടെ സ്പെഷ്യൽ വെച്ചാൽ അങ്ങോട്ട് വിളിക്കും…. ശ്യാമേ……
അപ്പോ ഇതാണ് കിടപ്പുവശം ന്നു മനസിലായല്ലോ.
ഒരു കുഞ്ഞ് മതിൽ രണ്ട് വീടിന്റെയും ഇടക്ക് ഉണ്ടെങ്കിലും എന്തിനും ഏതിനും അപ്പ്രത്തോട്ട് മതിൽ ചാടാൻ ഞാൻ ഉള്ളതുകൊണ്ട്. ആൾ ഈസ് വെൽ.
നമ്മടെ ചുള്ളൻ ചേട്ടൻ എന്റെ സ്കൂളിൽ തന്നെ ചേർന്നു. കൊറച്ചു നാൾ കഴിഞ്ഞപ്പോ ഈ സേട്ടന്റെ കൂട്ടുകാർ എന്നെ കാണുമ്പോ വിമലേ….. ന്നു നീട്ടി വിളിക്കും.സംഭവം ഒന്നും കത്തിയില്ല. പക്ഷെ അങ്ങേര് പ്ലസ് ടു വിലും ഞാൻ എട്ടിലും പഠിക്കുന്ന സമയത്ത് ഞങ്ങടെ ഓണം സെലിബ്രേഷൻ. പാട്ടുപാവാട ഒക്കെ ഇട്ട് മുല്ലപ്പൂ ഒക്കെ വെച്ച് ഞാൻ ചുന്ദരി ആയിട്ട് ഒരുങ്ങി.ഉച്ചക്ക് ഉറിയടി മറ്റു കായിക പരിപാടികൾക്ക് ഒക്കെ വിമലേട്ടനു ഗപ് അടിച്ചു. ഞങ്ങ കട്ട കമ്പനി ആയോണ്ട് ഓടി ചെന്നു ഒരു കോൺഗ്രാറ്സ് പറഞ്ഞു.
“ജിസ്മ.. എനിക്ക് തന്നോടൊരു കാര്യം പറയണം”..
“എന്താ ഏട്ടാ “…
“എടൊ വലുതായി ജോലി ഒക്കെ മേടിച്ചിട്ട് തന്നെ ഞാൻ ഈ ഉണ്ടക്കണ്ണിയെ കെട്ടി എന്റെ വീട്ടിലോട്ട് കൊണ്ടുപൊക്കോട്ടെ. “
കാര്യം അങ്ങോട്ട് ഒരു ചായ്‌വോക്കെ ഒണ്ടേലും അതിഷ്ട്ടായില്ല…. ഏത്?
ആ വിളി ഉണ്ടക്കണ്ണിന്ന്… ഹും.. പാവം ഞാൻ
ഒറ്റ വാക്കിൽ ഉത്തരം ഞാനും കൊടുത്തു
“അയിന് എനിക്ക് ചേട്ടായിനെ ഇഷ്ടല്ല. “
പ്ലിംഗ്… പാവത്തിനെ ഫ്രണ്ട്‌സ് ഒക്കെ വാരി കൊന്നുന്നു തോനുന്നു. പിന്നെ അന്ന് തൊട്ട് ചുള്ളേട്ടൻ എന്നോട് മിണ്ടുല്ലാ.. സ്വഭാവത്തിലും പഠിത്തത്തിലും ഞങ്ങൾ കറക്റ്റ് അലുവയും മത്തിക്കറിയും ആണെങ്കിലും ജാഡയുടെ കാര്യത്തിൽ നോ കോംപ്രമൈസ്.
എന്നാ പിന്നെ എനിക്കും അറിയാ ജാഡ ഇടാൻ. ആഹാ.. അങ്ങനെ ചിരിക്കാൻ പോലും ടാക്സ് അടക്കണമെന്ന് ചുള്ളേട്ടന്റെ തിയറി. അപ്പോ പിന്നെ എനിക്കും അതുപോലെ തന്നെ. പക്ഷെ പറഞ്ഞിട്ട് കാര്യവില്ല. അങ്ങേരോട് മുടിഞ്ഞ പ്രേമവും തൊടങ്ങി.
അങ്ങനെ ഒരൂസം അപ്പ്രത്തുന്ന് വിളി വന്നു..ജിച്ചു മോളേ…… വായോ…. സ്പെഷ്യൽ റെഡി….
ശ്യാമമ്മേടെ സ്പെഷ്യൽ രതീഷും ബീഫ് റോസ്സ്റ്റും… അരേ വ്വാ…ഫുഡിനോടുള്ള ആക്രാന്തത്തിൽ മതില് വലിഞ്ഞു കേറാൻ ഇറങ്ങി ഓടി. പോരാളി ചാടി തുള്ളി പുറകിന്നു വിളിച്ചു… ടി പായൽ ഒണ്ട് വഴുക്കൽ ഒണ്ട് മതിലുമേൽ വലിഞ്ഞു കേറല്ലേ എന്ന്… ആര് കേക്കാൻ.വേലി ചാടണ പശുവിനു കോലുകൊണ്ട് മരണം അല്ലേ. അങ്ങനെ മതില് കേറിയ ജിസ്മയ്ക്ക് മതിലിനാൽ പണി കിട്ടി. മതിലുൾപ്പടെ പൊളിഞ്ഞു ദേ കിടക്കണ് ചട്ടിയും കലവും.
കുറച്ചു പെയിന്റ് പോയി. പിന്നെ കാലു മതിലിന്റെ അടിയിലു പെട്ടു പോയൊണ്ട് ഒന്ന് ഒടിഞ്ഞു വേറൊന്നും സംഭവിച്ചില്ല. എന്നിട്ടോ അമ്മച്ചി എന്തോരം വഴക്ക പറഞ്ഞെ. പണ്ട് ബൂസ്റ്റും ബിസ്ക്കറ്റും കട്ടും മോട്ടിച്ചും തിന്നത് മൊതല്… ഹും
അടുത്ത മാസം ഓണം എക്സാം ആയോണ്ട് പോർഷൻസ് പഠിപ്പിക്കാൻ ചുള്ളേട്ടന് ഡ്യൂട്ടിയും കിട്ടി. ചേട്ടായി ഹോസ്റ്റലിൽ ആയോണ്ട് ഞാൻ പെട്ടു. അങ്ങേര് പഠിപ്പിക്കലും എഴുതിക്കലുമായി ആ വിശ്രമ വേള പീഡനത്തിന് തുല്യമാക്കി.
അവസാനം ചാടി തുള്ളി നടക്കാറായപ്പോ അങ്ങേരോട് ചെന്നു അങ്ങ് പറഞ്ഞു. പ്രാണനാഥാ…. എന്നെ കെട്ടി എന്റെ പിള്ളേരുടെ ഡാഡി ഗിരിജ ആയിക്കോളാൻ. അപ്പൊ അങ്ങേരു പറയുവാ…. അങ്ങേർക്ക് നല്ല സുന്ദരി കൊച്ചിനെ കിട്ടുമെന്ന്.
ആഹാ. അത് കൊള്ളാല്ലോ.
“എന്നാ… താൻ ചെവില് നുള്ളിക്കോ. താൻ എന്നെ കെട്ടും എന്നെയേ കെട്ടു.എന്നെ കെട്ടി മിനിമം എന്റെ രണ്ട് പിള്ളേർടെ തന്ത ആക്കിയിരിക്കും “.
അങ്ങനെ വെല്ലുവിളിച്ചു ഇറങ്ങിയ ഞാൻ ആണ്. ഇതിനിടയിൽ അങ്ങേർക്ക് വന്ന എന്തോരം പ്രേമാഭ്യർത്ഥനകൾ ഞാൻ മുടക്കി.അതിന്റെടേലു അങ്ങേര് ജിമ്മിലും പോയി മസിലും പെരുപ്പിച്ചു. ഞാൻ പുച്ഛിച്ചു….
ഇപ്പൊ രാവിലെ അങ്ങേരു കാണാതെ ഒള്ള വായ്നോട്ടം അതാണ് ഏക ആശ്വാസം. എക്‌സാമിന്റെ തലേന്ന് പോലും പോത്തു പോലെ കിടന്നൊറങ്ങിയ ഞാൻ ഇപ്പൊ ആറു മണിക്ക് അലാറം വെച്ച എണീക്കുന്നത്. ആഹ് കയ്യിലിരിപ്പ് .
അതിനിടെല് ഞാൻ പൊളിച്ചിട്ട മതിലിൽ കൂടി രണ്ട് ഹൃദയം കൈമാറിയത് ഞാൻ അറിഞ്ഞില്ല. വിനയ ചേച്ചിയുടെ ഹൃദയവും എന്റെ ചേട്ടായി ജിൻസന്റെ ഹൃദയവും എക്സ്ചേഞ്ച് ആയെന്ന്. വല്യ ബലംപിടുത്തം ഒന്നും ഇല്ലാതെ വീട്ടുകാർ അങ്ങ് കെട്ടികൊടുക്കാൻ തീരുമാനിച്ചു.
അപ്പോ നാളെ ആണ് എൻഗേജ്മെന്റ്…
അപ്പൊ ദേ വരുന്നു ഞാൻ പണ്ട് മുടക്കി വിട്ട വകയിലെ ഏതോ കൊച്ചമ്മേടെ മോള് ചുള്ളേട്ടന്റെ പിറകേ. വിമലേട്ടാ…. നാളെ അതോണ്ടൊ, ഇതൊണ്ടോ,
അവസാനം ഞാനും അനിയൻ തെണ്ടിയും സ്കെച്ച് ഇട്ട് അവളെ അങ്ങ് പൊക്കി…
ടി കുളക്കോഴി… ആ മൊതലില്ലെ… വിമൽ… അത് എനിക്കൊള്ളതാണ്…എനിക്കും എന്റെ വയറ്റിലുള്ള രണ്ട് പിള്ളേർക്കും ആകെ ഒള്ള മുതൽ.
അയാളെ വളയ്ക്കാൻ നീ വെച്ച മയിലെണ്ണയിൽ നിന്നെ വറുത്തു കോരി എടുക്കും കേട്ടല്ലോ…മോളേ ദേവാർദ്രേ….
ടി ചേച്ചി….
എന്നതാടാ…
ക്ലാ ക്ലാ ക്ലി ക്ലി ചേച്ചി തിരിഞ്ഞു നോക്കിയേ മുറ്റത്തൊരു വിമലേട്ടൻ….
തിരുപ്പതി ആയി. മോന്ത കണ്ടിട്ട് എല്ലാം കേട്ടിട്ടുണ്ട്. ആഹ് എനിക്കെന്താ.പിറകിൽ രണ്ടുമുന്നെണം വേറെ ഒണ്ടല്ലോ ….ആഹ് ഞാൻ പണ്ട് വഴിമുടക്കിയ പെടക്കോഴികൾ ആണ്.പുട്ടി പെട്ടി നിയ വിത്ത് ഒക്കത്തു ഒരു ട്രോഫി, ഇപ്പൊ ഏതോ ആനയെ കെട്ടി കഴിഞ്ഞ് പോകുന്ന നക്ഷത്ര വയറ്റിൽ ട്രോഫി ഒന്ന്, കെട്ടാച്ചരക്കായി കെട്ടുറപ്പിച്ചു നിക്കുന്ന ആദിമോൾ വിതൗട് ട്രോഫി.
ഈ……
അപ്പൊ നിങ്ങൾ എല്ലാം ഇറങ്ങിക്കോ ഞങ്ങക്ക് ഒറ്റക്ക് സംസാരിക്കണം.
ആഹ് എന്നാ ശെരി… ദേവു നിങ്ങൾ സംസാരിക്ക്.. ഞാൻ പോണ്…
അവളോടല്ല നിന്നോടാ… (ചുള്ളേട്ടൻ )
എന്നോടോ…
നീ ആരാടി ഗുണ്ടിയോ… അവളുമാരെയൊക്കെ പോന്നു മോളു ഭീഷണി പെടുത്തിയതൊക്കെ ഞാൻ അറിഞ്ഞു. അവളും അവള്ടെ നാല് പിള്ളേരും….
ചാടി തുള്ളി അങ്ങേര് ഇറങ്ങിപ്പോയി.
ഹും.. വെളില് ഇറങ്ങിയപ്പോ ജനലിന്റെ സൈഡിൽ നിന്നു ഒളിഞ്ഞു നോക്കുവാ വകേൽ ഒള്ള ചേച്ചി ആമി…
എന്നതാ ചേച്ച്യേ.. കേട്ടു കഴിഞ്ഞോ…
അങ്ങേരന്ന് പറഞ്ഞിട്ട് പോയതിന്റെ അർത്ഥതലം അതല്ലാരുന്നു… രണ്ടല്ല മൂന്നു എന്നതാരുന്നു അങ്ങേരുടെ കണക്ക്.
അങ്ങനെ അങ്ങേരെ ഞാൻ അങ്ങ് കെട്ടിയെടുത്തു…. ബുഹഹ… ഇനി പ്രതികാരത്തിന്റെ വരവാണ്… അങ്ങനെ ട്രോഫി നമ്പർ രണ്ടെണ്ണം ട്വിൻസ് ആയിട്ട് കയ്യിൽ കിട്ടി അടുത്ത ട്രോഫി നമ്പർ മൂന്നിന് വേണ്ടി ഉള്ള കട്ട വെയ്റ്റിംഗ്.
അഭിമാനത്തോടെ തല ഉയർത്തി നിന്ന കെട്യോനോട് അളിയന്റെ വക ചോദ്യം ഇതൊക്കെ എങ്ങനെ സാധിക്കുന്നെട ഉവ്വേ…. !