നനഞ്ഞോട്ടിയ അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ ചേർത്ത്പിടിച്ചപ്പോൾ ആരെങ്കിലും കാണുംട്ടോ എന്നു പറഞ്ഞു നാണത്തോടെ അവനെ തള്ളിമാറ്റി അവൾ ഓടിമറഞ്ഞു.

എന്റെ പെണ്ണ് ~ രചന: അക്ഷര മോഹൻ

കാത്തു മോളേ അമ്മാമ പോയിട്ട് വരാം..മിക്കവാറും വൈകും.സൂക്ഷിക്കണേ..

ശരി അമ്മാമേ..

മുത്തശ്ശിയും അമ്മായിയും പാടത്തുടെ നടന്നു പോകുന്നത് കാർത്തിക വാതിൽപടിക്കൽ നിന്ന് നോക്കി.എന്റെ ദേവി.. ചോറ് വെന്തു കാണും.പെട്ടെന്ന് അതോർത്തു അവൾ അടുക്കളയിലേക്ക് ഓടി.കറിയും വച്ച ശേഷം പാടത്തെക്ക് നടന്നു പണിക്കാരോട് കൊച്ചുവർത്താനം പറഞ്ഞിരുന്നു..

നീ ചായ കുടിച്ചിട്ടാണോ കാത്തു വന്നേ..അതോ പണി ഒരുക്കി നിന്ന് ഒന്നും കഴിച്ചില്ലേ..സംസാരിക്കുന്നതിനിടെ ശോഭ ചോദിച്ചു..”കഴിച്ചു ചേച്ചി.. അമ്മായിയും അമ്മാമയും മാളുഏച്ചിടെ വീട്ടിലേക്കു പോയെക്കുവാ..ഞാൻ ഒറ്റക്കായോണ്ട് അമ്മാമ പോണില്ലന്ന് പറഞ്ഞതാ അമ്മായി പറഞ്ഞു ഇപ്പോഴേ പോവു അല്ലേൽ പിന്നെ പോകുമ്പോ കൊണ്ടോവില്ലന്ന്..അതോണ്ടാ അമ്മാമ പോയെ..മാളുഏച്ചിക്ക് ഇത് ഏഴാം മാസാ..അവിടെ തന്നെയാ നിക്കുന്നെ..ഇങ്ങോട്ട് വരണില്ല..ആശുപത്രിയിൽ പോകണെങ്കിൽ ബുദ്ധിമുട്ടല്ലേ അവിടെ ആവുമ്പോ പെട്ടെന്ന് പോവാലോ..അതോണ്ട് എനിക്ക് ഇന്ന് വഴക്ക് കേൾക്കാതെ വീട്ടിലിരിക്കാം..”അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ ആ ചിരിയിൽ ഒളിപ്പിച്ച സങ്കടം മനസ്സിലാക്കിയ പോലെ ശോഭ ആ സംഭാഷണം നിർത്തി വേറെ പലതും പറഞ്ഞു.കാത്തു മഴ വരണുണ്ട് വീട്ടിലേക്ക് പോയ്ക്കോ..വാതിൽ അടച്ചു ഇരുന്നോട്ടോ..ഇന്നത്തെ കാലല്ലേ..ഞങ്ങളും പോകുവാ..നല്ല മഴയാ വരണേ ഇനി ഇപ്പോ ഇവിടെ നിന്നിട്ടും കാര്യ്ല്ലാ വേറെ ആരും അടുത്തില്ലല്ലോ ഒന്നു വിളി കേൾക്കണെങ്കിൽ..ഒരു നെടുവീർപ്പോടെ ശോഭ പറഞ്ഞു..

ആ കുട്ടിടെ കഷ്ടപ്പാട് ദൈവം പോലും കാണണില്ലേ..2 കൊല്ലായി അത് ഇവിടെ വന്നിട്ട്..എങ്ങനെ ജീവിക്കണ്ടതാ.. പറഞ്ഞിട്ടെന്താ കടവും ബാധ്യതയും വന്നപ്പോ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തു..ഇവൾക്ക് ആയുസ്സ് കൂടുതലുള്ളോണ്ട് രക്ഷപെട്ടു..ആ സമയത്ത് ആ അമ്മാമയാ ഇങ്ങോട്ട് കൂട്ടിയത്..അവർ ഉള്ളതോണ്ടാ കാത്തു ജീവനോടെ ഉള്ളത്..അല്ലേൽ ആ അമ്മായി എന്നു പറയുന്ന സാധനം കൊന്നിട്ടുണ്ടാകും അതിനെ..വീട്ടിലെ സർവ്വജോലിയും ചെയ്താലും അതിനെ വെറുതെ വിടില്ല..കണ്ണിൽ ചോരയില്ലാത്തവൾ.അവളുടെ മക്കൾ ആണെങ്കിൽ അതിലും വലിയ ജന്തുക്കൾ.മൂത്തമോൾടെ കാര്യാ നേരത്തെ പറഞ്ഞത് മാളു..ഇളയത് ഒരു ചെക്കനാ അരുൺ..അത്ര നല്ല സ്വഭാവം ഒന്നും അല്ലാന്നാ കേട്ടത്..രക്ഷപെട്ടാൽ മതിയായിരുന്നു ഈ നരകത്തിന്ന്..പാവം..നടന്നുപോകുന്നതിനിടെ ശോഭ ദേവകിയോടായി പറഞ്ഞു.

പാടവരമ്പിൽ അവരെ നോക്കി ഇരിക്കുകയായിരുന്നു കാർത്തിക..മഴ പെയ്തുതുടങ്ങിയപ്പോ തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ പിറകിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി.താൻ ഇത് ഏതു ലോകത്താടോ..കുറച്ചു സമയായി ഞാൻ ഇവിടെ നിൽക്കാൻ തുടങ്ങിട്ട്..ഞാൻ പോട്ടെ വിഷ്ണുഏട്ടാ നനയുന്നു.അവനെ മറികടന്നു പോകാൻ ഒരുങ്ങിയ അവളെ അവൻ കൈ വച്ചു തടഞ്ഞു.തന്റെ അമ്മാമയോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്.നാട്ടുനടപ്പ് അനുസരിച്ചു നാളെ വന്നു പെണ്ണ്കാണാനും അമ്മമ്മ പറഞ്ഞിട്ടുണ്ട്.അങ്ങനെ നമ്മുടെ വിവാഹം നടക്കുന്നതിൽ തനിക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ..തനിക്ക് ആരും ഇല്ലെങ്കിലും എനിക്ക് തരാൻ തന്റെ കയ്യിൽ ഒന്നും ഇല്ലെങ്കിലും എനിക്ക് അതൊന്നും പ്രശ്നമല്ല.എനിക്ക് തന്നെ മാത്രം മതി..എന്റെ അമ്മയ്ക്കും സമ്മതാടോ തന്നെ എന്റെ വീട്ടിലേക്കു കൂട്ടുന്നതിൽ.ഞാനും അമ്മയും നാളെ വരും..എത്രയും പെട്ടെന്ന് തന്നെ ഞാൻ തന്നെ എന്റെതാക്കും..തന്റെ നരകജീവിതം അവസാനിച്ചു എന്ന് കരുതിയാൽ മതി..അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ പറഞ്ഞപ്പോ നിറഞ്ഞ പുഞ്ചിരി അവൾ സമ്മാനിച്ചു

നനഞ്ഞോട്ടിയ അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ ചേർത്ത്പിടിച്ചപ്പോൾ ആരെങ്കിലും കാണുംട്ടോ എന്നു പറഞ്ഞു നാണത്തോടെ അവനെ തള്ളിമാറ്റി അവൾ ഓടിമറഞ്ഞു

വീട്ടിലെത്തി ജോലി ഓരോന്നായി ചെയ്തു തീർക്കുമ്പോഴും അവളുടെ മനസ്സിൽ വിഷ്ണു ആയിരുന്നു.ഈ നാട്ടിൽ വന്ന നാൾ തൊട്ട് വിഷ്ണു അവളുടെ പിന്നാലെ ഉണ്ട്.ഇഷ്ടം പറഞ്ഞു വന്നിട്ടുണ്ടെങ്കിലും വാക്കു കൊണ്ടോ നോക്ക് കൊണ്ടോ ഒരിക്കലും അവൻ ശല്യമായിട്ടില്ല.അവനെ തിരിച്ചും എപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.വിഷ്ണുവിന് ഒരിക്കലും താൻ ചേരില്ല എന്ന അപകർഷതാബോധം ആയിരുന്നു ഇത്രകാലം അവനെ അകത്തി നിർത്താൻ ഉള്ള കാരണം..അതൊന്നും ചിന്തിക്കാതെ ഇനി പുതിയ ജീവിതം തുടങ്ങുന്ന സന്തോഷതിൽ സ്വയം മറന്നു നിന്ന അവളെ ഉണർത്തിയത് വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം ആയിരുന്നു.

ജനലിലൂടെ ആളെ നോക്കി അവൾ വാതിൽ തുറന്നു.

അരുണേട്ടൻ എന്താ നേരത്തെ?ക്ലാസ്സ്‌ ഇല്ലേ??

ഇന്ന് നേരത്തെ കഴിഞ്ഞു.അറുത്തുമുറിച്ചു ഉത്തരം പറഞ്ഞു അവൻ അകത്തേക്ക് പോയി.അമ്മയും അമ്മമ്മയും നേരത്തെ പോയോ?

“മ്മ്മ്..11 മണിടെ ബസിനു പോകാൻ ഇറങ്ങി.അരുണേട്ടൻ ഭക്ഷണം കഴിച്ചായിരുന്നോ?”

“മ്മ്മ് ഞാൻ കഴിച്ചതാ..റൂമിലേക്ക് കുറച്ചു വെള്ളം കൊണ്ട്വന്നേ..”അവളോടായി പറഞ്ഞു.

അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അവൾ അവന്റെ മുറിയിലേക്ക് നടന്നു.”അരുണേട്ടാ വെള്ളം ഇവിടെ വച്ചിട്ടുണ്ടേ”മുറി മുഴുവൻ അവനെ തിരഞ്ഞെങ്കിലും കാണാത്തത് കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഞെട്ടിച്ചത് മുറിയുടെ വാതിൽ ശബ്ദമില്ലാതെ അടച്ചു കൊണ്ട് അവളുടെ ശരീരം തന്നെ നോക്കി നിൽക്കുന്ന അരുൺ ആയിരുന്നു.

“ന്താ അരുണേട്ടാ.. ഞാൻ പോട്ടെ..കുറച്ച് ജോലി കൂടെണ്ട്. കതക് തുറക്ക്”അവളുടെ ശബ്ദം ഇടറിതുടങ്ങിയിരുന്നു.

“നിന്നെ ഒറ്റക്ക് കിട്ടാൻ ഞാൻ കുറേ കാലമായി ശ്രമിക്കുന്നു..ഇന്നേന്തായാലും നിന്നോടുള്ള കൊതി തീർക്കണം..”

“അരുണേട്ടാ വേണ്ടാ അരുണേട്ടന്റെ അനിയത്തി അല്ലേ ഞാൻ എന്നെ ഒന്നും ചെയ്യരുത്.”

ഒന്നും ചെവികൊള്ളാതെ അവൻ അവളെ കടന്നുപിടിച്ചു.തള്ളിമാറ്റി ഓടാൻ നോക്കിയപ്പോൾ പിറകിൽ നിന്നവൻ അവളുടെ ദാവണി വലിച്ചെടുത്തു.ഒരു നിമിഷം പകച്ചുനിന്ന് അവൾ രണ്ടു കൈയും കൊണ്ട് മാറ് മറച്ചു വെച്ച് നിലത്ത് ഊർന്നിരുന്നു.പിന്നിയിട്ട മുടിയിൽ പിടിച്ചു അവൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.ഒരു മനുഷ്യനാണെന്ന പരിഗണന പോലും കൊടുക്കാതെ അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ ആസ്വദിച്ചു.അലറി വിളിച്ചാൽ പോലും ആരും കേൾക്കാത്ത ആ പരിസരത്ത് അവളുടെ ശബ്ദം അലയടിച്ചു…

“കാത്തു..മോളേ ..നീ എവിടെയാ ഞങ്ങൾ എത്തിട്ടോ..കതക് തുറന്നിട്ട് നീ ഇതെവിടെയാ പെണ്ണേ..”

മുത്തശ്ശിയുടെ ശബ്ദം കേട്ടപ്പോൾ അവന്റെ ആവശ്യമെല്ലാം കഴിഞ്ഞു പൂർണനഗ്നയായി കിടന്ന കാർത്തികയുടെ ദേഹത്തു പുതപ്പ് വലിച്ചിട്ടു ഒരു ഉടുമുണ്ട് ഉടുത്തു അരുൺ വാതിൽ തുറന്നു പുറത്തിറങ്ങി.

മോൻ ഇന്ന് നേരത്തെ വന്നോ..അവളെവിടെ ഇറങ്ങി പോയോ എങ്ങോട്ടെങ്കിലും നാശം..ജോലി മുഴുവൻ തീർക്കാതെ ഇവൾ എങ്ങോട്ട് പോയതാ..അമ്മായി കുറ്റപെടുത്തിയത് കേട്ട് ഒന്നും മിണ്ടാതെ അരുൺ പുറത്തിറങ്ങി എങ്ങോട്ടോ നടന്നു.

അവന്റെ മുഖഭാവം ശ്രദ്ധിച്ചെന്നോണം അമ്മാമ അവന്റെ മുറിയിലെക്ക് പോയി..”എന്റെ പൊന്നുമോളേ..”മുഖവും ചുണ്ടും മുറിഞ്ഞു രക്തം കട്ടകെട്ടി പുതപ്പ് മുറുകെ പിടിച്ചു കിടന്ന് തേങ്ങുന്ന കാർത്തികയെ കണ്ടു മുത്തശ്ശി നിലവിളിച്ചു.”നിന്റെ മോനിത് എന്റെ കുഞ്ഞിനോട്‌ ചെയ്തല്ലോടി..”

അവൾ കണ്ണും കയ്യും കാട്ടി എന്റെ മോനെ പ്രേരിപ്പിച്ചിട്ടാവും.അല്ലാതെ എന്റെ മോൻ അങ്ങനൊന്നും ചെയ്യില്ല”ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവർ പറഞ്ഞു.”പിന്നെ ഇതിന്റെ പേരിൽ എന്റെ മോനെ കേസിലെങ്ങാൻ പെടുത്തിയാൽ നിന്നെ മാത്രല്ല ഈ തള്ളയേയും ഇറക്കി വിടും ഈ വീട്ടിൽന്ന്.രണ്ടും കൂടെ തെരുവിൽ നിൽക്കേണ്ടി വരും”.ഒരു താക്കീതോടെ അവർ പുറത്തിറങ്ങി.

കാർത്തികയുടെ അടുത്ത് ചെന്നിരുന്ന മുത്തശ്ശിയെ കെട്ടിപിടിച്ചവൾ കരഞ്ഞു.ഒരുപാട് സമയത്തിന് ശേഷം മുത്തശ്ശി പറഞ്ഞു.”എന്റെ മോള് പോയി കുളിക്ക്..ഒന്നുല്ല..നടക്ക് വാ..”അവളെ പിടിച്ചെഴുന്നേൽപ്പിച്ചു മുത്തശ്ശി കുളിമുറിയിലെക്ക് വിട്ടു.ദേഹത്ത് വെള്ളം വീഴുമ്പോൾ എവിടെയെന്നറിയാതെ അവൾക്ക് നീറുന്നെങ്കിലും മനസ്സിൽ താൻ നശിച്ചു എന്ന ബോധമായിരുന്നു നിറയെ.

പിറ്റേന്ന് പറഞ്ഞ പോലെ വിഷ്ണുവും അമ്മയും വന്നു.അവരെ കണ്ട ഉടനെ കാർത്തിക പിന്നാമ്പുറത്തേക്കോടി.കുറച്ച് സമയത്തിന് ശേഷം വിഷ്ണു അവൾക്ക് മുന്നിലായി വന്നു നിന്നു.കാത്തു..ഒന്നും പറയാതെ അവൾ തലകുനിച്ചുനിന്നു.കണ്ണുനീർ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു.

കാത്തു..ഞാൻ തന്നെയാ വിളിക്കുന്നെ..കേൾക്കുന്നില്ലേ..അമ്മാമ പറഞ്ഞു എല്ലാം..താൻ എന്തെങ്കിലും ഒന്ന് പറയെടോ..മിണ്ടാതിരിക്കല്ലേ..

ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു ആദ്യ മറുപടി.ഞാൻ എന്ത് പറയാനാ വിഷ്ണുഏട്ടാ..ഏട്ടന് വേണ്ടി മറ്റൊന്നും തരാൻ ഇല്ലെങ്കിലും കളങ്കമില്ലാത്ത ഒരു മനസും ശരീരവും ഉണ്ടായിരുന്നു എനിക്ക് ..ഇപ്പോ അതും ഇല്ല..ഞാൻ ഇപ്പോൾ അഴുക്കാണ്..ഏട്ടന് വേണ്ടി തരാൻ എന്റെ കൈയിൽ ഇനി ഒന്നും ഇല്ല..അവൾ മുഖം പൊത്തി കരഞ്ഞു.

കാത്തു..നീ കുളിച്ചില്ലേ അതിന് ശേഷം മ്?

“മ്മ്മ്..”അവൾ ഒന്ന് മൂളി.

“എന്റെ കാത്തുന്റെ ദേഹത്തെ അഴുക്കെല്ലാം അപ്പൊ പോയി..നിന്റെ നിസഹയാവസ്ഥയിൽ അവൻ ഒന്ന് തൊട്ടെന്ന് വച്ചു എന്റെ കാത്തു ചീത്തയാവില്ല.പിന്നെ ഞാൻ നിന്റെ ശരീരത്തെ അല്ല സ്നേഹിച്ചത്..അതിനുള്ളിലെ ഈ മനസിനെയാ..അതിനെ കളങ്കപെടുത്താൻ ആർക്കും ആവില്ല എന്നെനിക്കറിയാം..എന്റെ കാത്തു ഒരിക്കലും ചീത്ത ആവില്ല..കേട്ടല്ലോ….ഞാൻ നിന്നെ ഇപ്പോ തന്നെ കൊണ്ടുപോവുകയാ.അമ്മമ്മയെയും..നിങ്ങൾ രണ്ടു പേരും ഇന്ന് മുതൽ എന്റെ വീട്ടിലാ..എന്റെ പെണ്ണും അവളുടെ അമ്മമ്മയും..അമ്മേടെ തീരുമാനവും അത് തന്നെയാ..

പിന്നെ അരുൺ..അവൻ ഇനി ആരുടെ മുന്നിലും നേരെ നിക്കില്ല..പെണ്ണെന്നാൽ വെറും ഭോഗവസ്തു അല്ല എന്നുള്ളത് അവൻ ഇന്നറിയും..ഇനിമുതൽ അവൻ ഇഴഞ്ഞു ജീവിക്കും.അതിനുള്ളത് ഞാനും എന്റെ ഫ്രണ്ട്സും കൊടുത്തോളം..അവന്റെ ആ ജീവിതം കാണുമ്പോൾ നിന്നെ ഇതുവരെ ഉപദ്രവിച്ചതിനുള്ള ശിക്ഷ നിന്റെ അമ്മായിക്കും കിട്ടും..ഇറങ്ങാൻ നോക്ക് ഇപ്പോ തന്നെ..ഈ നിമിഷം..നിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം എടുത്താൽ മതി..വേറൊന്നും നിനക്ക് ഈ വീട്ടിൽ നിന്നു വേണ്ട..അമ്മമ്മ പുറത്ത് നിൽപ്പുണ്ട്..കഴിഞ്ഞതെല്ലാം കഴിഞ്ഞു ..അതൊക്കെ മറന്നുകൊണ്ട് നമ്മൾ പുതിയ ജീവിതം ഇന്ന് തുടങ്ങുകയാ..വാ..”

കാത്തുവിന്റെ കൈ പിടിച്ചു നടക്കാൻ ഒരുങ്ങിയ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ഒരു കൊച്ചുകുട്ടിയെ പോലെ അവൾ വീണു..മറ്റെല്ലാം മറന്ന് സന്തോഷത്തിന്റെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു ഊർന്നിറങ്ങി..വേർപെടുതാനാകാത്ത വിധം അപ്പോഴേക്കും വിഷ്ണുവിന്റെ കരങ്ങൾ അവളെ പൊതിഞ്ഞിരുന്നു …