ഭൂരിഭാഗം പേരും ജീവിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആണെന്ന് തോന്നിട്ടുണ്ട്. പലരും ചോദിക്കുമ്പോൾ പറയാറുണ്ട്…

അസ്തമനം ~ രചന: താമര

കോടതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ മനസ്‌ നിറയെ സമാദാനം മാത്രേ ഉണ്ടായിരുന്നുള്ളു.. ആകെ ഒരു വിഷമം മോളെ പിരിയുക എന്നുള്ളതായിരുന്നു. പക്ഷെ അവൾക്കെന്നെ വേണ്ടാന്ന് പറയുമ്പോൾ…..അതും മനസിൽ അടക്കുക അത്ര തന്നെ……

എല്ലാരുടെയും നോട്ടം കാണുമ്പോൾ തന്നെ അറിയാം അവരുടെ മനസിലെ ചിന്ത എന്താണെന്നു… മകൾ പോലും വേണ്ടാന്ന് വച്ചവൾ… അപ്പോൾ തെറ്റു തീർച്ചയായും ഇവളുടെ ഭാഗത്താകും….. അവർ തന്നെ തീരുമാനിക്കുന്നു…. അവർ തന്നെ വിധിക്കുന്നു…..

കുറ്റം പറയുന്നവരിൽ പലരും തന്നെ എന്നെ പോലെ സഹിക്കാൻ കഴിയാത്ത ജീവിതം ഉള്ളവരാകും… പക്ഷെ സമ്മതിച്ചു തരില്ല….

ഭൂരിഭാഗം പേരും ജീവിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആണെന്ന് തോന്നിട്ടുണ്ട്….പലരും ചോദിക്കുമ്പോൾ പറയാറുണ്ട്….വീട്ടിൽ പ്രശ്നം ആണെന്ന് പുറത്തറിയുന്നില്ലലോ…പുറത്തുന്നു നോക്കുന്നവർക്ക് സന്തോഷം നിറഞ്ഞ കുടുംബം ആണ് ഇതു….

ശെരിക്കും അതാണോ ജീവിതം… മറ്റുള്ളവർക്ക് വേണ്ടിയാണോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണോ ജീവിക്കേണ്ടത്… നമ്മുടെ സന്തോഷത്തിനു വേണ്ടിട്ടല്ലേ…..

അച്ഛനും അമ്മയുടെയും ഒരു മോളായിരുന്നു ഞാൻ… എന്നാലും എല്ലാ നല്ലതും ചീത്തയും പറഞ്ഞു അവര് വളർത്തി…. ഒരു കൂട്ടു അവര് തന്നെ കണ്ടത്തി തന്നു സന്തോഷം നിറഞ്ഞ ജീവിതം….. ആദ്യം അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ആയിരുന്നു പ്രശ്നം… അതും സഹിച്ചു….. കാലം കഴിയും തോറും സ്നേഹത്തിന്റെ ഭാവം മാറി വന്നു… മോള് ജനിച്ചു അവളെ നോക്കാനും വീട്ടു ജോലിക്കും വേണ്ടിയുള്ള മെഷീൻ ആയി മാറുകയായിരുന്നു ഞാൻ…..

ഒരു ജോലി എന്നതു സ്വപ്‌നങ്ങളിൽ മാത്രം ആയി ചുരുങ്ങി…. ഭാര്യ ജോലിക്ക് പോകുന്നത് അയാളിലെ ഭർത്താവിന് അന്തസ്സ് കുറവാണെന്നു പറഞ്ഞു സര്ടിഫിക്കറ്റുകൾ അലമാരയിൽ ഒതുക്കി….

അറിയുന്നവരും കേൾക്കുന്നവരും പറഞ്ഞു അഡ്ജസ്റ്റ് ചെയ്യൂ ജീവിതം ആണ്. ആരാണ് ജീവിതം അഡ്ജസ്റ്മെന്റ് ആണെന്ന് പറഞ്ഞത്…. ശെരിക്കും അഡ്ജസ്റ്റ്മെന്റാണോ ജീവിതം…. അല്ല ഒരിക്കലും അല്ല… സ്നേഹവും വിശ്വാസവും കരുതലും ആണ് ജീവിതം…. കുറവുകൾ അംഗീകരിക്കുന്നതാണ് ജീവിതം…. അഡ്ജസ്റ്റ്മെന്റുകൾ കാൻസർ പോലെ ആണ്… ഓരോ തവണയും അഡ്ജസ്റ്റ് ചെയ്യുമ്പോൾ.. അതു സന്തോഷങ്ങളെ കാർന്നു തിന്നുന്ന കാൻസർ ആയി മാറുകയാണ്….

പുരുഷന് മേൽക്കോയ്മ അല്ല വേണ്ടത്…. പരസ്പരം ബഹുമാനിക്കാനുള്ള മനസാണ്…. ചേർത്ത് പിടിക്കലാണ്….

മദ്യപിച്ചു വരുമ്പോൾ തെറി പറയാനുള്ള പാഴ് വസ്തുവാണ് ഞാൻ എന്നു തിരിച്ചറിയാൻ പതിനഞ്ചു വർഷം വേണ്ടി വന്നു…. ഇനിയും വയ്യാന്നു തോന്നിയപ്പോൾ… പിരിയാൻ തയ്യാറായി….

തീരുമാനം എന്റേത് മാത്രം ആയപ്പോൾ ഞാൻ ഒരു അഹങ്കാരിയും… തന്നിഷ്ടക്കാരിയും.. തന്റേടിയും ആയി….

ഈ സമൂഹത്തോട് സഹതാപം ആണ്…എന്നിലെ സ്ത്രീത്വത്തെ ബഹുമാനിക്കാത്തവരോട് പുച്ഛവും….എന്റെ ദുര്ബലത ഒരിക്കലും ഒരു പരാജയം ആയിരുന്നില്ല സ്നേഹം ആയിരുന്നു…അതു മനസിലാക്കാത്തതാണ് പുരുഷന്റെ കഴിവുകേട്….

ഇതു എന്റെ അസ്തമനം ആണ് എന്നിലെ നിസഹായതയുടെ, ദുര്ബലതയുടെ അസ്തമനം… ഇനി ഞാൻ ജീവിക്കും എന്നിലെ അമ്മയെ ആവശ്യമുള്ള കുഞ്ഞുമക്കൾക്കു വേണ്ടിട്ടു മകളെ ആവശ്യം ഉള്ള അച്ഛനമ്മമാർക്ക് വേണ്ടി….ഓരോ പെണ്ണും ഉയര്തെഴുന്നെൽക്കട്ട ഒരു ഫീനിക്സ് പക്ഷിയെ പോലെ ചിറകുയർത്തി പറക്കട്ടെ…..