സിന്ദൂര ~ രചന: Uma S Narayanan
നേരം വെളുത്തു വരുന്നതേയുള്ളു മുംബൈ നഗരത്തിലെ കാമാത്തിപുരയിലേക്കുള്ള ഇടുങ്ങിയ തെരുവുകളിൽ കച്ചവടക്കാരുടെയും വഴിവാണിഭക്കാരുടെയും ആളുകളുടെയും തിക്കും തിരക്കും ആരംഭിച്ചു കഴിഞ്ഞു.
പലതരക്കാരായ ആളുകള്‍, ഭാഷക്കാർ…ഒഴിവു ദിനം ആണിന്നു.. അർദ്ധരാത്രി വരേ കച്ചവടം പൊടിപൊടിക്കുന്ന ദിവസം..
ഒഴിവ് ദിവസം അല്ലാത്തപ്പോൾ രാത്രികൾ പകലുകളെക്കാൾ സൗന്ദര്യമേറിയതാണ് മുംബൈ നഗരത്തിൽ.
സിന്ദൂര കണ്ണു തുറന്നു ഇന്നലെ ആരും കൂടെ ഇല്ലാത്തത് കൊണ്ടു കുറച്ചു ദിവസങ്ങൾക്ക് ശേഷം സുഖമായി നന്നായൊന്നു ഉറങ്ങി….അവൾ ആലസ്യത്തോടെ എണീറ്റു വീണ്ടും കിടക്കാൻ തോന്നുന്നു
ഇന്ന് ഏതായാലും പുറത്ത് ഒന്ന് പോകണം എണിറ്റു കുളിച്ചു ഏറ്റവും ഇഷ്ടമുള്ള ചുവന്ന സാരിയും ബ്ലാസും എടുത്തു ഉടുത്തു ചുവപ്പിനോട് വല്ലൊത്തൊരു ഇഷ്ടമാണവാൾക്ക് കണ്ണാടിയിൽ നോക്കി വെളുത്ത മൂക്കുത്തി കല്ലവളെ അവളെ നോക്കിചിരിച്ചു മേക്കപ്പ് ഒട്ടും ഇല്ലങ്കിലും താൻ സുന്ദരി ആയിട്ടുണ്ട് അവൾ സ്വയം മനസിൽ പറഞ്ഞു എന്ത് പറഞ്ഞാൽ എന്താ താനൊരു വേശ്യ മാത്രം…
സിന്ദൂര എന്ന പേര് തന്നെ അനർത്ഥമായിരിക്കുന്നു..എന്നിട്ടും സിന്ദൂരരേഖയിൽ കുങ്കുമം വാരി പൂശുന്നു അല്ലെങ്കിലും താലി കെട്ടിയവൻ ഉണ്ടായിട്ടും എന്നും തനിക്കു വേറെ ഭർത്താക്കൻമാർ ഉണ്ടല്ലോ..
തിരക്ക് ആയതിനാൽ കുറച്ചു ദിവസമായി പുറത്തു പോയിട്ട് ഇന്നെങ്കിലും ഒന്ന് പുറത്തു പോകണം അവൾ തനിക്കു വങ്ങേണ്ടേ ലിസ്റ്റ് എടുത്തു എഴുതാൻ തുടങ്ങി അടുത്ത റൂമിലെ നുപുരയെയും കൂട്ടാം..ഇന്നാരും വരാതിരുന്നാൽ മതിയായിരുന്നു..
പെട്ടന്ന് താഴെ ഉറക്കെ ഉള്ള സംസാരം കേട്ടാണ് സിന്ദൂര ഇടുങ്ങിയ ആ റൂമിൽ നിന്നു കർട്ടൻ മാറ്റി താഴേക്കു എത്തി നോക്കിയത് സാഗരികദീദി ആരോടോ ഉറക്കെ ഹിന്ദി സംസാരിക്കുന്നു നോക്കുമ്പോൾ ഉയരം കൂടിയ ഒരാൾ പുറം മാത്രമേ കാണാനുള്ളൂ
“”എനിക്ക് ഞാൻ പറഞ്ഞ പൈസ കിട്ടണം”
“അതിത്തിരി കൂടുതൽ ആണ് “
“ആളെ കണ്ടു മോഹിച്ചു വരുന്നവർക്ക് കൂടുതൽ വിലയാണ് വേണമെങ്കിൽ കാശു എടുക്ക് അല്ലെങ്കിൽ പോ “
ദേഷ്യത്തോടെ ദീദി പറഞ്ഞു
പിന്നെ അല്പം നേരത്തെക്ക് ശബ്ദമില്ല..
,കുറച്ചു കഴിഞ്ഞു ചെറിയ മരഗോവണി കരഞ്ഞു കൊണ്ടു ആരോ കേറി വരുന്ന ശബ്ദം കേട്ടു..
അവളുടെ റൂമിന്റെ വാതിൽ തുറന്നു താഴെ ദീദിയോട് വില പേശിയ ആ മനുഷ്യൻ അവളാ മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി താടി നീട്ടി വളർത്തിയ വെളുത്ത ഒരാൾ എവിടെയോ കണ്ടു മറന്ന പോലെ ചിലപ്പോൾ മുന്നേ എപ്പോഴെങ്കിലും ഇവിടെ വച്ചു തന്നെ ആകും.
പെട്ടന്ന് അയാൾ റൂമിൽ കയറി വാതിൽ അടച്ചു. അവളുടെ അടുത്തേക്ക് വന്നു
അവൾ നിസംഗതയോടെ എണിറ്റു കട്ടിലിന്റെ അരികിലേക്കു മാറിയിരുന്നു
എന്തെകിലും മിണ്ടാണ്ടെ കരുതി അവൾ ചോദിച്ചു.
“ഇരിക്ക് ഇവിടെ മുൻപ് വന്നിട്ടുണ്ടോ “
അവൾ ചോദിച്ചു
“ഇല്ല “”
അയാൾ കട്ടിലിന്റെ ഒരു വശത്തിരുന്നു..
“”കണ്ടു മോഹിച്ചു വന്നതെന്ന് ദീദി പറയുന്നത് കേട്ടു എവിടെ നിന്നു കണ്ടു “
“”ഈ നഗരത്തിൽ നിന്നു പലപ്പോഴും കണ്ടു അങ്ങനെ ആണ് ഇവിടെ എത്തിയത് “”
“”അതിനു കാണാൻ മാത്രം ഞാൻ സുന്ദരി ആണോ”
“” അതു കൊണ്ട് അല്ലെ വന്നത് ”
അവൾ അതു കേട്ടു ഉറക്കെ പൊട്ടിച്ചിരിച്ചു പിന്നെ പുച്ഛത്തോടെ പറഞ്ഞു
“അല്ലെങ്കിലും ഞങ്ങൾ വലിയ സുന്ദരികൾ അല്ലെ അതാണ് ആളുകൾ ഇവിടെ വരുന്നത് “”
” ഞാൻ വന്നത് എനിക്ക് നിന്റെ ശരീരത്തിനു വേണ്ടി അല്ല വേണ്ടത് സംസാരിക്കാനാണു നിന്നെ കൊണ്ടുപോകാൻ “”
അവളത് കേട്ടു വീണ്ടും ചിരിച്ചു
“” നല്ല തമാശ പറയാൻ അറിയാമല്ലോ കൊണ്ട് പോകാനോ എങ്ങോട്ട് എന്ത് സംസാരിക്കാൻ… നിങ്ങൾ ആരാ “”
“” നിനക്കു എന്നേ അറിയാം എനിക്കു നിന്നെയും ഓർമ്മയുണ്ടോ എന്നേ “”
അവൾ അവനെ സൂക്ഷിച്ചു നോക്കി ഉണ്ട് എവിടെയോ മറന്നു പോയ മുഖം .
കണ്ടു മറന്ന ആ മുഖം ഓർമ്മയിൽ തെളിഞ്ഞു വന്നു
“” സൂര്യൻ “”
അവൾ പതിയെ പറഞ്ഞു
” അതെ സൂര്യൻ തന്നെ ഓർമ്മയുണ്ടോ “”
അവൾ ഒന്നും മിണ്ടാതെ മുഖം തിരിച്ചു….ഓർമ്മ വർഷങ്ങൾക്കു പിന്നിലേക്ക് പോയി….
കോളേജ് വരാന്തയിൽ തന്നെ കാത്തു നിൽക്കുന്ന സൂര്യൻ കണ്ടിട്ടും കാണാതെ മുഖം തിരിച്ചു നടക്കുന്ന താൻ തനിക്കൊരിക്കലും സൂര്യനെ ഇഷ്ടമായിരുന്നില്ല തന്റെ മനസ്സിൽ അന്ന് ദേവൻ മാത്രം ആ ദേവൻ തന്നെ ആണ് ഇന്നിപ്പോ ഇവിടെ എത്താൻ കാരണം
“”സിന്ദൂര നീ ഓർക്കുന്നു അല്ലെ “”
“അതെ സൂര്യൻ “
“നീയെങ്ങനെ ഇവിടെ എത്തി എന്നെനിക്കറിയില്ല പലപ്പോഴും ഞാൻ നിന്നെ കണ്ടിരുന്നു അപ്പോഴൊക്കെ നിന്നെ പിന്തുടർന്ന് ഇവിടെ വരെ എത്താറുണ്ട് “”
“”അതൊരു കഥ ആണ് വേശ്യാലയത്തിൽ എത്തുന്നവർക്ക് ഒരുപാട് കഥകൾ ഉണ്ടാകും എത്തപ്പെട്ട ചതിയുടെ . കഥ “”
“”കോളേജിൽ നിന്ന് ദേവന്റെ കൂടെ ഒളിച്ചോട്ടം ഈ മുംബൈ നഗരത്തിലേക്കു ആയിരുന്നു പ്രതീക്ഷയോടെ ജിവിതം കരുപ്പിടിക്കാൻ പക്ഷെ തെറ്റി പോയി ആ സന്തോഷം അധികകാലം ഉണ്ടായിരുന്നില്ല കൈയിൽ ഉള്ള കാശു തീർന്നപ്പോൾ ദേവൻ ഒരു മാർവാടിക്ക് വിറ്റു അപ്പോൾ ആണ് ചതി അറിയുന്നത് പിന്നെ കൈകൾ മാറി മറിഞ്ഞു ഇവിടെ എത്തി “”
“”സിന്ദൂര നിനക്കു അറിയുമോ ദേവൻ നാട്ടിൽ വന്നു വേറെ വിവാഹം കഴിച്ചു നീ അവനെ ഉപേക്ഷിച്ചു വേറെ ആളുടെ കൂടെ പോയി എന്നാണ് എല്ലാവരോടും പറഞ്ഞത് ഇന്നിപ്പോ ദേവൻ അതിനു ശിക്ഷ അനുഭവിച്ചു കഴിയുന്നു “”
“”ദേവന് എന്ത് പറ്റി സൂര്യാ “”
“”ദേവൻ കിടപ്പിലാണ് ഒരു ഒരു ബൈക്കപകടം പറ്റി ഇപ്പോൾ ഒരു വശം തളർന്നു കിടക്കുന്നു””
അവളുടെ മുഖത്തു ക്രൂരത നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു
“”എങ്ങനെ പറ്റാതെ ഇരിക്കും സൂര്യൻ ജീവനായി സ്‌നേഹിച്ച പെണ്ണിനെ വിറ്റവനാണ് ദേവൻ “”
“” സിന്ദൂര ഞാൻ വന്നത് ഇവിടെ നിന്നു നിന്നെ കൊണ്ട് പോകാനാണ് നീ എന്റെ കൂടെ വാ എനിക്ക് നിന്നെ വേണം “”
“ഇല്ല സൂര്യൻ പൊയ്ക്കോളൂ എന്റെ ശരീരം അഴുക്ക് നിറഞ്ഞത് ആണ് നശിക്കപ്പെട്ട ഈ ജീവതത്തിൽ നിന്നിനി മോചനമില്ല അതു അസാധ്യമാണ് “”
“”എനിക്ക് നിന്റെ ശരീരം അല്ല വേണ്ടത് നിന്റെ മനസ്സ് മാത്രം “”
“”ഇല്ല സൂര്യൻ നിന്നെ എനിക്ക് മനസ്സിലാകും അന്ന് നിന്നെ ഗൗനിക്കാതെ ദേവനായി ജീവിച്ചത് കൊണ്ടാണ് ഇന്നിപ്പോൾ ഞാൻ ഇവിടെ എത്തിയത് എന്റെ മനസ്സ് എന്നേ എനിക്ക് കൈമോശം വന്നു. പഴയത് ഒന്നും ഓർക്കാറില്ല പിന്നൊന്ന് ഇവിടെ നിന്ന് പുറത്തു പോകാൻ പറ്റില്ല സൂര്യൻ വേഗം പോകൂ ഇനിയൊരിക്കലും വരരുത്. ചതിക്കപ്പെട്ട പെണ്ണുങ്ങൾക്ക് പറ്റുന്നത് എല്ലാം എനിക്കും പറ്റി …
പോലീസ്, കേസ് ,ജയിൽ വാർത്ത ,പല മുഖം , എല്ലാവരുടെയും ആവശ്യം ഒന്ന് മാത്രം അതു കൊണ്ട് ഇനിയൊരിക്കലും സൂര്യൻ എന്നെ തേടിവരരുത്….
കാമാത്തിപുര ഓരോരുത്തരുടേയും മനസിൽ വരക്കുന്ന ചിത്രം എന്താണെന്ന് പ്രത്യേകിച്ച് സൂര്യനോട് പറയണ്ടല്ലോ…ജീവിക്കാൻ വേണ്ടി പിഴച്ചവളെക്കാൾ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി ഞങ്ങളെ തേടി വരുന്നത് ഈ കാമാത്തിപുരയിൽ എന്റെ ജീവിതം നശിച്ചു ഒന്നും ഓർക്കാൻ ഞാൻ ഇഷ്ടപെടുന്നില്ല . സൂര്യന് പോകാം “
അവളൊരു പൊട്ടിക്കരച്ചിലോടെ പറഞ്ഞു നിർത്തി.
പെട്ടന്ന് വാതിലിൽ മുട്ട് കേട്ടു.
“ഹോയ് ഭായി ടൈം കഴിഞ്ഞു വാതിൽ തുറക്ക് “
സിന്ദൂര മുഖം അമർത്തി തുടച്ചു വാതിൽ തുറന്നു..
പുറത്തു അവന്റെ ഒപ്പം വന്ന ഹിന്ദിക്കാരൻ പുകയില കറ പിടിച്ച പല്ലുകൾ കാണിച്ചു ഒരു വഷളൻ ചിരിയോടെ നില്കുന്നു..
അയാൾ കൈ ഉയർത്തി വാച്ചിൽ തൊട്ടു കൊണ്ടു സമയം കാണിച്ചു.
സൂര്യൻ അവളുടെ മുഖത്തെക്കു ഒന്ന് നോക്കി പിന്നെ പതിയേ പുറത്തിറങ്ങി അവനു പിന്നിൽ അവളുടെ വാതിൽ ഭയങ്കര ശബ്ദത്തോടെ കെട്ടിയടക്കപ്പെട്ടു കൂടെ ശ്വാസം അടക്കി പിടിച്ചൊരു തേങ്ങലിന്റെ ശബ്ദവും അവന്റെ കാതുകളിൽ പതിഞ്ഞു…
തിരിഞ്ഞു നോക്കാതെ അവനിറങ്ങി നടന്നു സിന്ദൂര എന്ന സഫലീകരിക്കാത്ത സ്വപ്നവുമായി….