അതിന് മുന്നേ അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോട് വലിച്ചു ഇട്ടു. ഗൗരി ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കരഞ്ഞു

കാണാതെ ~ രചന: ആമ്പൽ സൂര്യ

ടിക് ടോകിൽ എടുത്ത വീഡിയോ സ്റ്റാറ്റസ് ആയി ഫേസ്ബുക്കിൽ ഇട്ടപ്പോഴാണ് പതിവില്ലാതെ ഒരു മെസ്സേജ് വന്നത്

“തനിക്കും ഉണ്ടോ ഈ പരുപാടി “

ഏഹ് ഇതിപ്പോ ആരാ ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ പ്രൊഫൈൽ എടുത്തു നോക്കി പേര് ഋഷി രഘു ഫോട്ടോയിൽ ദാണ്ടേ നമ്മുടെ സ്വന്തം വിജയ് സൂപ്പർ സ്റ്റാർ ആന്നെ ഹോ എന്തിനാ വെറുതെ മറുപടി കൊടുക്കുന്നെ വേണ്ട പക്ഷെ കൊടുത്തേക്കാം അതൊക്കെ ഓർത്തു ഗൗരി ഇരിക്കുമ്പോഴ വീണ്ടും മെസ്സേജ് വന്നേ…

ഹലോ…..

ഹായ്…..അവളും തിരിച്ചു കൊടുത്തു

“ഞാൻ ഋഷി തന്റെ ഫേസ്ബുക് ഫ്രണ്ട് ആണേ” ഇപ്പോൾ കൊച്ചിയില ഒരു കോളേജിൽ ഗസ്റ്റ് ആയി പഠിപ്പിക്കുവാ

ഹാ….. അവൾ മറുപടി കൊടുത്തു

“എന്താടോ അറിയാത്ത ഒരാളോട് സംസാരിക്കാൻ ഒള്ള ബുദ്ധിമുട്ട് ആണോ എങ്കിൽ വേണ്ടാട്ടോ ഞാൻ വെറുതെ മിണ്ടി എന്നെ ഒള്ളു “

ഏയ് അങ്ങനെ ഒന്നും ഇല്ലാട്ടോ…..”ഹാ പിന്നെ ഞാൻ ടിക് ടോക്കിന്റെ കാര്യം ചുമ്മാ ചോദിച്ചതാട്ടോ തന്റെ പ്രൊഫൈൽ കണ്ടേപ്പോ കുറച്ചു ബുജി ആണെന്ന് തോന്നി അതാന്നെ “

ഏഹ് എന്റെ ഈശ്വരാ ബുജിയോ…. ഞാനോ (ആത്മ ) “ഏയ് അങ്ങനെ അല്ല ഇടക്ക് ഒക്കെ ഒള്ളു ഇത്”

“ഓഹോ അല്ലാത്തപ്പോഴോ? “

പെട്ടെല്ലോ ഈശ്വരാ…..”ഹാ വായ്ക്കും.. “

“ഉവോ… ഞാനും ഒരു വായനപ്രേമി ആണേ ഏതാ ഇപ്പോൾ വായ്ക്കുന്നെത് “

“മയ്യഴി പുഴയുടെ തീരങ്ങൾ “

ആഹാ അത് ഞാൻ വായ്ച്ചതാട്ടോ

ആ സംസാരം കുറച്ചു നേരം നീണ്ടു….വായനയുടെ പുതിയ ലോകം അവൻ അവൾക്ക് മുൻപിൽ തുറന്ന് കൊടുത്തു…. അവരുടെ ഇടയിൽ നല്ല ഒരു സൗഹൃദം ഉടലെടുത്തു

“ഋഷി എന്ന് വിളിക്കണോ അതോ ഏട്ടാ എന്ന് വിളിക്കണോ ഗൗരി ഓർത്തു ” അപ്പോഴാണ് അവന്റെ മെസ്സേജ് വന്നത്….

“ഡോ താനെന്ത് എടുക്കുവാ “

”’എന്റെ മാഷേ ഒന്നും പറയേണ്ട കുറച്ചു പണി ഉണ്ടാരുന്നു ”’ അപ്പോഴാണ് അവള് പറഞ്ഞെത് എന്താണെന്ന് ഒള്ള ബോധം ഉണ്ടായത്

“ഹേ മാഷോ കൊള്ളാലോ ഞാൻ എപ്പോഴാടോ തന്നെ പഠിപ്പിച്ചത്? “

“അത് അത് പിന്നെ ഞാൻ അങ്ങനെ വിളിച്ചൂന്നെ ഒള്ളു സോറി ഇഷ്ടം ആയല്ലേൽ വേണ്ട ഇനി വിളിക്കില്ലാ “

“ഏയ് വേണ്ടാട്ടോ ഇഷ്ടം ആയെടോ ! ഞാൻ മാഷ് ആണെങ്കിൽ താൻ ടീച്ചർ ഓക്കേ അല്ലേ “

മ്മ്…. അവൾ മറുപടി കൊടുത്തു….

അവരു പരസ്പരം ഫോൺ നമ്പറുകൾ കൊടുത്തു അവരുടെ ബന്ധം ശക്തമായി

ഇടക്ക് എപ്പോഴോ അവളുടെ മനസ്സിൽ മാഷ് വെരുറപ്പിച്ചു”കണ്ടിട്ടില്ല ശബ്ദം മാത്രം കേട്ടിട്ടുണ്ട് പക്ഷെ എന്തോ ഒന്ന്… മാഷിന് കാണുമോ അങ്ങനെ… ഏയ് വേണ്ട ആവശ്യം ഇല്ലാതെത് ഒന്നും ചിന്തിക്കേണ്ട”….. അന്നും മാഷ് വിളിച്ചു പക്ഷെ അവളുടെ മനസ്സ് വേറെ എവിടോ ആയിരുന്നു

“എടൊ…. ഹലോ… താൻ കേൾക്കുന്നുണ്ടോ “

“ഉവ്വ് മാഷേ പറഞ്ഞോളൂ “

“ഹ ടീച്ചറെ വീട്ടിൽ എന്റെ കല്യാണം ഒക്കെ നോക്കുന്നുണ്ട് നാളെ ഒരു പെണ്ണിനെ കാണാൻ പോണം എന്ന് അമ്മ പറഞ്ഞു “….

കേട്ടത് വിശ്വസിക്കാൻ ആകാതെ അവൾ നിന്നും മനസിലെ വിഷമം മറച്ചു വെച്ചു കൊണ്ട് ചോദിച്ചു “മാഷ് എന്നിട്ട് എന്ത് പറഞ്ഞു ” എന്ത് പറയാൻ ആടോ അമ്മയുടെ ഇഷ്ടം… അത്ര തന്നെ എനിക്ക് അമ്മ മാത്രേ ഒള്ളു അപ്പൊ പിന്നെ അമ്മയെ സ്നേഹിക്കുന്ന കുട്ടി ആയിരിക്കണം അത്ര ഒള്ളു. ഹ നാളെ പോയി നോക്കാം. മ്മ്……. അവൾ മൂളി… ഫോൺ കട്ട്‌ ചെയ്തു

രാത്രി മുഴുവനും അവൾ കരയുവാരുന്നു രാവിലെ അത് മുഖത്തു തെളിഞ്ഞു കാണരുന്നു

“ഞാൻ ഒരു പൊട്ടി…. ആരാ എന്താ എന്നൊന്നും അറിയില്ല അങ്ങനെ ഉള്ള ഒരാളോട് ഇഷ്ട്ടം തോന്നുക…… വേണ്ട ഒന്നും വേണ്ട ഇവിടെ കഴിഞ്ഞു എല്ലാം……

പിന്നെ ഫോൺ നോക്കാൻ നിന്നില്ല. വൈകുന്നേരം മാഷിന്റെ കാൾ വന്നു ആദ്യം എടുക്കേണ്ട എന്ന് കരുതി പിന്നെയും എടുത്തു പോയി.

“എന്താ ടീച്ചറെ ഫോൺ അടുക്കാൻ താമസം “

“ഒന്നുല്ല മാഷേ ഞാൻ താഴെ ആരുന്നു അതാ കാൾ കണ്ടില്ല ” മ്മ്……..

“ആട്ടെ മാഷേ പെണ്ണ് കാണാൻ പോയിട്ട് എന്തായി ഇഷ്ടപ്പെട്ടോ… ഞങ്ങൾക്ക് ഒരു ഊണിനു ഉള്ള വഴി ഉണ്ടോ?

“ഹ ഹാ….. ഉണ്ടെടോ കുട്ട്യേ ഇഷ്ടായി… നല്ല അടക്കോം ഒതുക്കോം ഒക്കെ ഇണ്ട് “
ഇനി കല്യാണ തീയതി കൂടെ തീരുമാനിക്കണം “. മ്മ്മ്… നന്നായി മാഷേ അത്രേം പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.

വേറെ എന്ത് പറയാനാ താൻ ഒന്നുമില്ല തന്നെ പോലെ ഒരാൾക്കു മാഷിനെ ആഗ്രഹിക്കാൻ പോലും സാധിക്കില്ല……

പിന്നീട് മാഷിന്റെ കാളുകൾ മനഃപൂർവം ഒഴിവാക്കി

ഒരു ദിവസം അച്ഛൻ പറഞ്ഞു ഗൗരി നാളെ മോളേ കാണാൻ ഒരു കൂട്ടേര് വരുന്നുണ്ട് കല്യാണം ഈ വൃച്ഛികത്തിനു മുന്നേ നടത്തി ഇല്ലേൽ പിന്നെ നോക്കേണ്ട എന്ന കണിയാര് പറഞ്ഞെത്

ഒന്നും മിണ്ടി ഇല്ല അല്ലെങ്കിൽ തന്നെ എന്ത് മിണ്ടാൻ എന്ത് പ്രതീക്ഷിക്കാൻ. രാവിലെ കൈയിൽ കിട്ടിയ ഒരു ദാവണി എടുത്തു ഉടുത്തു മുടി കുളിപ്പിന്നൽ കെട്ടി അവരു വന്നു അമ്മ ചായ കൊണ്ട് കൈയിൽ തന്നു അതും വാങ്ങി ഉമ്മറത്തേക്ക് പോയി. ആരുടേം മുഖത്തു പോലും നോക്കി ഇല്ല ചായ കൊടുത്തു…….

അച്ഛാ പറയുന്നേ കേട്ടു “പയ്യെന് കുട്ടിയോട് എന്തെങ്കിലും മിണ്ടാൻ ഉണ്ടെങ്കിൽ ആവാം എന്ന് ” ഗൗരി ഒന്നും മിണ്ടാതെ റൂമിൽ പോയി

മുറിയുടെ ജനലിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു എന്നെ ഇഷ്ടപ്പെട്ടോ ഇയാൾക്ക്…….

കുറച്ചു നേരം അവിടെ നിശബ്ദം ആരുന്നു

“ടീച്ചറെ……..കാതോരം ആ വിളി കേട്ടു ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി ഒരു കുസൃതി ചിരിയാലേ തന്നെ നോക്കി നില്കുന്നവനെ കണ്ടു

എന്തോ അരുതാത്തേത് കേട്ടത് പോലെ

എന്താടോ……

മാഷ്… മാഷ്…ഗൗരിക്ക് വാക്കുകൾ കിട്ടി ഇല്ലാ അതിന് മുന്നേ അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോട് വലിച്ചു ഇട്ടു ഗൗരി ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കരഞ്ഞു……

ഒന്ന് പേടിപ്പിക്കാൻ നോക്കിതാ പക്ഷെ ഏറ്റില്ല പെണ്ണെ…..

എപ്പോഴൊക്കെയോ നീ എന്റെ ഹൃദയത്തിൽ കേറി പറ്റിയെടി കാന്താരി…..

അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട് പറഞ്ഞു….

അവൾ വീണ്ടും ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു

മാഷ്… മാഷെങ്ങനെയാ… ഇവിടെ

അതൊക്കെ ഉണ്ട് പെണ്ണെ…..അവൻ അവളുടെ കാതോരം പറഞ്ഞു

“പറയാതെ കേൾക്കുകയും കേൾക്കാതെ കാണുകയും കാണാതെ മനസിലാക്കുകയും ചെയ്യുന്നതാണ് പെണ്ണെ പ്രണയം ” (കടപ്പാട് )

ഇനി ഒരിക്കെലും വിട്ടു കൊടുക്കില്ല എന്ന രീതിയിൽ അവൾ തന്റെ പ്രണയത്തെ ഇറുകെ പിടിച്ചു

അവസാനിച്ചു