പാർവതി ~ അവസാനഭാഗം ~രചന: Uma S Narayanan

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അപ്പൂപ്പൻ അവരെ കൊണ്ടു വീട് നോക്കിനായി കാറിനടുത്തേക്ക് നടന്നു

വത്സല ധൃതിയിൽ ഡോർ തുറന്നു പുറത്തിറങ്ങി.. പിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും വിവേകും..അരവിന്ദനും

“അമ്മേ എടുത്തു ചാടി ഒന്നും ഇപ്പോൾ പറയരുത് ആദ്യം എന്റെ അച്ഛൻ അമ്മ എന്നു അവർ കരുതട്ടെ..മുത്തശ്ശിക്ക് കണ്ണ് കാണില്ല കേട്ടല്ലോ “

വിവേക് അമ്മയോട് പറഞ്ഞു വത്സല ഒന്ന് മൂളി.

ഒരുനിമിഷം വിവേകിനെ കണ്ടപ്പോൾ പെട്ടന്ന് അപ്പൂപ്പൻ അതിശയിച്ചു.

“അല്ല മോനെ മോൻ പോയില്ലേ ഇതു വരെയും ആരാണ് ഇവരൊക്കെ.. “

കണ്ണിന് മേലെ കൈപ്പടം വെച്ചു അദ്ദേഹം വത്സലയുടെ മുഖത്തു സൂക്ഷിച്ചു നോക്കി..

എന്നിട്ട് ആരാണ് എന്ന മട്ടിൽ അവനോട് ആംഗ്യം കാണിച്ചു ചോദിച്ചു.

“അപ്പൂപ്പൻ പറയു ആരാണിത് എന്ന്.”

“അറിയില്ല മോനെ.. “

“ഇതെന്റെ അച്ഛനും അമ്മയും ആണ് അപ്പൂപ്പാ അവർക്കുഇവിടെയൊക്കേ കാണണമെന്നു അല്ല മുത്തശ്ശി എവിടെ. “

അദ്ദേഹം അവരുടെ നേരെ കൈ കൂപ്പി

” അത് നന്നായല്ലോ മുത്തശ്ശി അകത്തുണ്ട് നിങ്ങൾ വരൂ. “

വത്സലക്കു മനസിലായി തന്നെ റഹീം എന്ന അപ്പൂപ്പൻ തിരിച്ചറിഞ്ഞിട്ടില്ലെന്നു..
എങ്ങനെ അറിയാൻ കുട്ടി ആകുമ്പോ കണ്ടതല്ലേ..

അവരെ പുറത്ത് ഇരുത്തി മുത്തശ്ശിയെ വിളിക്കാൻ അകത്തു പോയി.

“പാറു “

“എന്താ ഏട്ടാ അവര് പോയോ വീടിന്റെ കാര്യം എന്താ പറഞ്ഞത്. “

“അവര് വീടിന്റെ കാര്യത്തിന് വന്നതല്ല പാറു ഇന്നലെ ഇവിടെ നിന്ന് പോയ വിവേക് ആണ് വന്നിരിക്കുന്നത് കൂടെ വേറെ അവന്റെ അച്ഛനും അമ്മയും ഇവിടെ കാണാൻ വന്നതാണ് പാറു വാ. “

പുറത്ത് വന്ന പാറുവിനെ കണ്ടു വത്സല എഴുന്നേറ്റു..പാറു മുത്തശ്ശിയുടെ രൂപം കണ്ടു വത്സലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..പെട്ടന്ന് നിയന്ത്രണം വിട്ടു ഓടിച്ചെന്നു മുത്തശ്ശിയെ കെട്ടിപിടിച്ചു…

“എന്റെ അപ്പച്ചി.. “

എന്താണ് സംഭവിക്കുന്നത് അറിയാതെ റഹീം പാറുവിന്റെയും വത്സലയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

ഒരു നിമിഷം പാറു മുത്തശ്ശിയുടെ മനസിൽ കൊള്ളിയാൻ മിന്നി അപ്പച്ചി.. കേട്ടു മറന്ന ആ സ്വരം..

ഇത് വല്ലു വിന്റെ സ്വരമല്ലേ തന്റെ പാവാട തുമ്പിൽ പിടിച്ചു നടന്നിരുന്ന കുട്ടിയായ വല്ലു….

“വല്ലു…എന്റെ വല്ലു വല്ലു തന്നെ ആണോ “.

“അതെ അപ്പച്ചി ഞാൻ വല്ലുവാണ് ‘

പാറു മുത്തശ്ശി ഒരേങ്ങലോടെ വത്സലയെ പൂണ്ടടക്കം കെട്ടിപിടിച്ചു..

എല്ലാം കണ്ടു അപ്പൂപ്പൻ കണ്ണുകടച്ചു..അഞ്ചു വയസുകാരി മുന്നിൽ തെളിഞ്ഞു വന്നു.പാറുവിനെ കോളേജിൽ കൊണ്ടുപോകാൻ വരുമ്പോൾ എന്നും കാറിന്റെ മുന്നിൽ ഇരിപ്പുണ്ടാവും വല്ലു.കുട്ടി..

“എന്നേം കൊണ്ടുവോ.. “

വല്ലുവിന്റെ കരച്ചിൽ.. ചെവിയിൽ മുഴങ്ങി..

“മോളു വാ അപ്പച്ചി പോയി വരട്ടെ”

ദേവി ആത്തോലമ്മ വല്ലുവിനെ എടുത്തു കൊണ്ടുപോകുമ്പോഴും

“എനിച്ചു പോണംഅപ്പച്ചിടെ കൂടെ എനിച്ചു പോണം”

എന്ന കരച്ചിലോടെ കൈലാകിട്ടടിച്ചു കരയുന്ന വല്ലു…

“അപ്പച്ചി ഒരിക്കലെങ്കിലും ഒന്ന് നാട്ടിലേക്കു വരാമായിരുന്നു എന്റെ മോനാണ് ഈ വിവേക്.എല്ലാം ഞങ്ങൾ അറിഞ്ഞു .”

നടന്നത് മുഴുവനും വത്സല പറഞ്ഞു..

റഹീം അതിശയത്തോടെ ഒരു നിമിഷം വിവേകിനെ നോക്കി..

“അപ്പൊ എത്തേണ്ട കൈയിൽ തന്നെ ആണല്ലോ ഞങ്ങൾ കൊടുത്തത് ദൈവമേ.. എല്ലാം നിയോഗം.. “

“അതെ അങ്കിൾ ഓരോ ദൈവനിശ്ചയം. ഏതായാലും ഇനി ഇവിടെ നില്കാൻ സമ്മതിക്കില്ല നിങ്ങളെ കൊണ്ടു ചെല്ലാനാണ് അച്ഛൻ പറഞ്ഞത്.”.

“മോളെ ദത്തേട്ടനും ദേവിഏടത്തിയും സുഖമായിരിക്കുന്നോ”

“സുഖമാണ് അപ്പച്ചി “.

” എല്ലാം എന്റെ തെറ്റു ആണ് ഞാൻ എല്ലാവരെയും മറന്നു അതിനുള്ള ശിക്ഷയും കിട്ടി “

“അങ്ങനെ പറയല്ലേ അപ്പച്ചി എല്ലാം കഴിഞ്ഞു പോയി. “

“ഇല്ല മോളെ ഈ മനുഷ്യൻ ഉള്ളത് കൊണ്ടു ആണ് അപ്പച്ചി ഇന്നും ജീവിക്കുന്നത് അല്ലെങ്കിൽ കൊല്ലപ്പെട്ടിരുന്നു എല്ലാം അപ്പച്ചിടെ തെറ്റ്.. “

“കൊല്ലപ്പെടുകയോ എന്നുവെച്ചാൽ മനസിലായില്ല എന്താണ് ” അങ്കിൾ “

വത്സല റഹീമിനോട്‌ ചോദിച്ചു..

“പാറു പാറു തന്നെ എല്ലാം പറയു ഇനിയിപ്പോ എല്ലാം അറിയട്ടെ. “

“ഞാൻ എന്ത് പറയാൻ എല്ലാം ഏട്ടൻ പറയു എന്റെ ഈ ജീവന് കൂടി അർഹത ഏട്ടന് മാത്രമാണ് “

“പറയു അപ്പൂപ്പാ

വിവേക് നിർബന്ധിച്ചു.

“അന്ന് സത്യത്തിൽ പാറു എന്നെയല്ല പ്രണയിച്ചത് എന്റെ കൂടെ അല്ല നാടു വിട്ടത് “

“എന്താണ് അങ്കിൾ ഒന്നും മനസിലായില്ല”

“അതെ പാറു പോയത് സണ്ണി തോമസിന്റെ കൂടെ ആയിരുന്നു “

“സണ്ണി തോമസ് അതാരാ. “

“പറയാം പാറുവിനെ കോളേജിൽ കൊണ്ടു പോയി കൊണ്ടു വരുക ആണല്ലോ എനിക്കു ജോലി. അതിനിടയിൽ പാർവതി കോളേജ് യൂണിയൻ പ്രസിഡന്റ് സണ്ണി തോമസുമായി പ്രണയത്തിലായി അതിനൊക്കെ ദൃക്‌സാക്ഷി ആയി ഞാനും . വീട്ടിൽ അറിഞ്ഞ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് പാർവതിക്കറിയാം അതോടെ തന്റെ പഠിത്തം നിൽകുമെന്നും..”

“ഒരു ദിവസം പാർവതി എന്റെ അടുത്തു ഒരാവശ്യവുമായെത്തി.. “

“റഹിം എന്നെയൊന്നു സഹായിക്കണം”

“എന്താണ് തമ്പ്രാട്ടി. “

“അപ്പൂപ്പാ തമ്പ്രാട്ടിയോ “

വിവേകിന് അത്ഭുതം തോന്നി

“മോനെ അന്ന് അങ്ങനെ ആണ് പാറുവിനെ വിളിച്ചിരുന്നത് വിളിച്ചത് “

“ആ അപ്പൂപ്പാ തുടരൂ “

“നാളെ രാത്രിയിൽ എന്റൊപ്പം റയിൽവേ സ്റ്റേഷനിൽ വരണം ഞാനും സണ്ണിയും വിവാഹം കഴിക്കാൻ പോകുകയാണ് അതായത് ഈ നാടുവിടാൻ.. “

“അയ്യോ തമ്പ്രാട്ടി അങ്ങനെയൊന്നും ചെയ്യല്ലേ. “

“പറ്റില്ല റഹീം മറ്റന്നാൾ എനിക്കു വേളി ഉറപ്പിക്കും അതിനു മുൻപ് ഇവിടെ നിന്നു പോകണം എനിക്കു സണ്ണി ഇല്ലാതെ ജീവിക്കാൻ വയ്യ റഹീം സഹായിച്ചേ പറ്റു. അല്ലെങ്കിൽ എന്റെ ശവം നാളെ ഇവിടെ കാണും. “

എന്ത് പറയണം എന്നറിയാതെ റഹീം കുഴങ്ങി..

“പറയു റഹീം.സഹായിക്കില്ലേ “

മനസ്സില്ല മനസ്സോടെ റഹീം സമ്മതിച്ചു.

“എന്ന ഞാൻ രാത്രി ഇറങ്ങി വരും ആരും അറിയാതെ കാർ പുറത്ത് ഉണ്ടാകണം “

പിറ്റേന്ന് രാത്രി പന്ത്രണ്ടു മണിക്ക് മനയുടെ മുന്നിൽ നിന്ന് റഹീമിന്റെ കാർ റയിൽവേ സ്റ്റേഷനിലേക്ക് പാർവതിയെയും കൊണ്ടു തിരിച്ചു. റെയിൽേവ സ്റ്റേഷനിൽ എത്തി സമയം നീങ്ങിയിട്ടും സണ്ണി മാത്രം എത്തിയില്ല അവനെ കാത്തു അവർ റയിൽവേസ്റ്റേഷനിൽ ഇരുന്നു.

“തമ്പ്രാട്ടി നേരം ഒരുപാട് ആയി നമുക്ക് തിരിച്ചു പോകാം ഇനി വരില്ല സണ്ണി. “

“നില്ക്കു റഹീം സണ്ണി വരും.. “

അവർ പിന്നെയും കാത്തിരുന്നു

സമയം ഒരു രണ്ടു ആയപ്പോൾ സണ്ണി എത്തി നന്നായി മദ്യപിച്ചു ആണ് വരവ്
റഹീമിന് എന്തൊക്കെയോ ദൂരൂഹത തോന്നി സണ്ണിയെ കണ്ടപ്പോൾ…

പാറുവും സണ്ണിയും ബാംഗ്ലൂർക്കുള്ള വണ്ടിയിൽ കയറി കഴിഞ്ഞപ്പോൾ ആകെ ഒരു അസ്വസ്ഥ എന്തോ സംഭവിക്കാൻ പോകുന്ന പോലെ ചിന്ത.. അവരറിയാതെ തന്നെ വേറെ ബോഗിയിൽ ഞാനും കയറി പിറ്റേന്ന് രാവിലെ അവർ ബാംഗ്ലൂർ എത്തി..

സണ്ണിയും പാറുവും അറിയാതെ തന്നെ അവരെ പിന്തുടർന്നു.

അവർ നഗരത്തിലെ തന്നെ ഒരു ഹോട്ടലിൽ റൂം എടുത്തു അവിടെ അവരുടെ നേരെ ഉള്ള റൂമിൽ ഞാനും..

സണ്ണി പാറുവിനെ അവിടെ ആക്കി പുറത്ത് പോയി സമയം ഒരുപാട് കഴിഞ്ഞു സണ്ണി തിരിച്ചു വന്നില്ല..പാറു ആണെങ്കിൽ പേടിച്ചു വിറച്ചു റൂമിൽ തനിയെ ഭാഷപോലും അറിയാതെ വാതിൽ തുറക്കാൻ പേടിച്ചു ഇരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ പാറുവിന്റെ വാതിലിൽ മുട്ടി കുറച്ചു നേരം മുട്ടിയിട്ടും തുറക്കാതെ ആയപ്പോൾ അയാൾ പോയി എല്ലാം കണ്ടു എന്ത് ചെയ്യണം എന്നാലോചിച്ചു അവസാനം എന്തും വരട്ടെ കരുതി പാറുവിനെ വിളിച്ചു.

“പാറു വാതിൽ തുറക്ക് “

എന്റെ ശബ്ദം കേട്ടു പാറു വാതിൽ തുറന്നു.

റഹീം ഇവിടെ പിന്നെ എന്നെ പിടിച്ചു ഒരു പൊട്ടികരച്ചിൽ ആണ് ആദ്യം കേട്ടത്..

“പാറു എന്ത് പറ്റി പറ “

“റഹീം അവനെന്നെ ഇവിടെ ആക്കി പോയി പിന്നെ വന്നില്ല അവനെന്നെ ചതിക്കുക ആയിരുന്നു അവന്റെ സംസാരത്തിൽ നിന്ന് മനസിലായി. അവൻ മയക്കു മരുന്ന് മാഫിയയിലെ കണ്ണിയാണ് അറിയാൻ വൈകി പോയി. നമ്മുക്ക് ഇവിടെ നിന്ന് പോകണം വേഗം “

പിന്നെ എല്ലാം വേഗമായിരുന്നു അവിടെ നിന്ന് റയിൽവേ സ്റ്റേഷനിൽ എത്തി..

“റഹീം എങ്ങനെ തിരിച്ചു പോകും നാട്ടിൽ ഇപ്പോൾ എന്നെ കാണാനില്ല എന്ന് വാർത്ത ആയിട്ടുണ്ടാവില്ലേ കൂടെ റഹീമിനെയും കണ്ടാൽ പിന്നെ പറയാൻ ഇല്ലല്ലോ എന്ത് ചെയ്യും റഹീം .. പോരാത്തതിന് രാവിലെ വേളി കൂടി മുടങ്ങിയതല്ലേ. “

അതു കേട്ടപ്പോളാണ് റഹിമിന് അതിന്റെ ഗൗരവം മനസിലായത്..ഇനിയിപ്പോ എന്ത് ചെയ്യും.. ഏത് നശിച്ച നിമിഷത്തിലാണ് ഇങ്ങനെ പോരാൻ തോന്നിയത് തന്റെ കുടുംബം കൂടി വഴിയായി.

തന്റെ കൂടെ തമ്പ്രാട്ടിയെ കണ്ടാൽ എന്ത് ഉത്തരം കൊടുക്കും കൊലപാതകം തന്നെ നടക്കും. അവിടെ.

എന്ത് ചെയ്യണം എന്നറിയാതെ അവർ കുഴങ്ങി..

“തമ്പ്രാട്ടി തത്കാലം ഞാൻ പറയുന്നത് കേൾക്കു… നമ്മുക്ക് നാട്ടിലേക്കു പോകാം സത്യം തുറന്നു പറയാം വരുന്നിടത്തു വെച്ച് ബാക്കി.. “

“വേണ്ട റഹീം ഇനി ഞാൻ അങ്ങോട്ട്‌ ഇല്ല റഹീം പൊയ്ക്കോളൂ.. “

“പിന്നെ എന്ത് ചെയ്യാൻ ആണ് ഉദ്ദേശം”

“സണ്ണിയെ കാണണം.. എനിക്കു കണ്ടേ പറ്റു.. കണ്ടു രണ്ടു പറയാനുണ്ട്.. “

“അതെളുപ്പം അല്ല അവന്റെ അടുത്ത് നിന്ന് പോന്നിട്ട് അങ്ങോട്ട്‌ തന്നെ ചെല്ലുക അതിലും ഭേദം ട്രെയിനിന് തല വെക്കുകയാണ് “

പറയുന്നത് കേൾക്കു ഇന്ന് രാത്രി തന്നെ മടങ്ങി പോകാം.

അവർ നഗര മധ്യത്തിലെ മൂന്നു നിലയിൽ ഉള്ള ലോഡ്ജിൽ റൂമെടുത്തു പാർവതി അന്തർജ്ജനത്തിനെ റൂമിൽ ആക്കിയ ശേഷം എന്ത് ചെയ്യും എന്നറിയാതെ ചിന്തിച്ചു റഹിം റൂമിന്റെ പുറത്തു ഇരുന്നു..

നേരം ഇരുട്ടി തുടങ്ങി..

നഗരത്തിൽ തിരക്ക് കുറഞ്ഞു

അതെ സമയം ഹോട്ടലിൽ പാറുവിനെ കാണാഞ്ഞിട്ട് തിരച്ചിൽ ആയിരുന്നു സണ്ണി തോമസും കൂട്ടുകാരും..

ഏറെ വൈകിയില്ല ലോഡ്ജിന്റെ താഴെ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്
താഴെ വണ്ടികൾ വന്നു നിൽക്കുന്നു അതിൽ നിന്ന് സണ്ണിയും കൂട്ടുകാരും ഇറങ്ങുന്നു..

തങ്ങൾ ഇവിടെ ഉണ്ടെന്നു അവർ അറിഞ്ഞു കഴിഞ്ഞെന്നു റഹീമിനു മനസിലായി.

പിന്നെ പാറുവിനെയും പിടിച്ചു അവരുടെ കണ്ണു വെട്ടിച്ചു ഓട്ടമായിരുന്നു . റെയിൽേവ സ്റ്റേഷനിൽ എത്തി അവിടെ ഗോവയിലേക്ക് പോകാനുള്ള വണ്ടി റെഡി ആയി കിടക്കുന്നു.

ഒന്നും നോക്കാതെ പാറുവിനെയും വലിച്ചു ആ ട്രെയിനിൽ ചാടി കയറി വണ്ടി നീങ്ങിതുടങ്ങി ഗോവ എന്ന പറുദീസയിലേക്കു..

പിന്നെ പാറുവിനെയും പിടിച്ചു ഒരു ഓട്ടമായിരുന്നു . റെയിൽേവ സ്റ്റേഷനിൽ എത്തി അവിടെ ഗോവയിലേക്ക് പോകാനുള്ള വണ്ടി റെഡി ആയി കിടക്കുന്നു.

ഒന്നും നോക്കാതെ ആ ട്രെയിനിൽ ചാടി കയറി വണ്ടി നീങ്ങി തുടങ്ങി
ഗോവ എന്ന പറുദീസയിലേക്കു…

“എന്നിട്ട് പിന്നെ എന്തുണ്ടായി മുത്തശ്ശി”

വിവേകിന് ആകാംഷ അടക്കാൻ കഴിയുന്നില്ല…

“ചാടികേറിയ ട്രെയിനിൽ ഭയങ്കര തിരക്കായിരുന്നു പാറു പകപ്പോടെ ചുറ്റും നോക്കി എവിടെയെങ്കിലും ഒന്നിരിക്കാൻ.. മുഖത്തുള്ള പകപ്പ് കണ്ടിട്ടാകണം എതിരെ സീറ്റിൽ ഉള്ളൊരു സ്ത്രീ കുറച്ചു നീങ്ങി ഇരുന്നു. കിട്ടിയ സീറ്റിൽ ഇരുന്നു പാറുവോന്നു ദീർഘനിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി… “

ഒന്നും വരില്ല എന്ന മട്ടിൽ ഞാൻ കണ്ണടച്ച് കാണിച്ചു..

‘പിറ്റേന്ന് രാവിലെ ഏഴു മണിയോടെ ഗോവയിലെത്തി.. എവിടെക് പോകണം എന്ത് ചെയ്യണം എന്നറിയാതെ റെയിൽവേ സ്റ്റേഷനിലെ ബഞ്ചിൽ ഏറെ നേരം ഇരുന്നു.. ഭാഷ അറിയാത്ത നാട് ആളുകൾ.. പാറുവിനെയും കൊണ്ടു അടുത്തുള്ള കാന്റീൻനിൽ കയറി ചായ വാങ്ങി കൊടുക്കുമ്പോൾ ആണ് ഒരു ചോദ്യം കേട്ടത്

‘മലയാളികൾ ആണല്ലേ.. നാട്ടിൽ എവിടെ നിന്ന “

‘ചോദ്യം കേട്ടിടത്തേക്ക് നോക്കി ചായ കൊണ്ടു വന്ന വെയിറ്റർ ആണ്.. ‘

ഒരു നിമിഷം ആണെന്ന് പറയണോ എന്നാലോചിച്ചു

തപിന്നെ പാറുവിനെയും പിടിച്ചു ഒരു ഓട്ടമായിരുന്നു . റെയിൽേവ സ്റ്റേഷനിൽ എത്തി അവിടെ ഗോവയിലേക്ക് പോകാനുള്ള വണ്ടി റെഡി ആയി കിടക്കുന്നു.

നോക്കാതെ ആ ട്രെയിനിൽ കയറി വണ്ടി നീങ്ങി തുടങ്ങി ഗോവ എന്ന പറുദീസയിലേക്കു…

എന്നിട്ട് പിന്നെ എന്തുണ്ടായി മുത്തശ്ശി

വിവേകിന് ആകാംഷ അടക്കാൻ കഴിയുന്നില്ല..

ചാടികേറിയ ട്രെയിനിൽ ഭയങ്കര തിരക്കായിരുന്നു പാറു പകപ്പോടെ ചുറ്റും നോക്കി എവിടെയെങ്കിലും ഒന്നിരിക്കാൻ..
മുഖത്തുള്ള പകപ്പ് കണ്ടിട്ടാകണം എതിരെ ഉള്ള സീറ്റിൽ ഉള്ളൊരു സ്ത്രീ കുറച്ചു നീങ്ങി ഇരുന്നു. കിട്ടിയ സീറ്റിൽ ഇരുന്നു പാറുവോന്നു ദീർഘനിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി…

ഒന്നും വരില്ല എന്ന മട്ടിൽ ഞാൻ കണ്ണടച്ച് കാണിച്ചു..

പിറ്റേന്ന് രാവിലെ ഏഴു മണിയോടെ ഗോവയിലെത്തി.. ഇവിടെക് പോകണം എന്ത് ചെയ്യണം എന്നറിയാതെ റെയിൽവേ സ്റ്റേഷനിലെ ബഞ്ചിൽ ഏറെ നേരം ഇരുന്നു.. ഭാഷ അറിയാത്ത നാട് ആളുകൾ.. പാറുവിനെയും കൊണ്ടു അടുത്തുള്ള കാന്റീൻനിൽ കയറി ചായ വാങ്ങി കൊടുക്കുമ്പോൾ ആണ് ഒരു ചോദ്യം കേട്ടത്
മലയാളികൾ ആണല്ലേ.. നാട്ടിൽ എവിടെ നിന്ന

ചോദ്യം കേട്ടിടത്തേക്ക് നോക്കി ചായ കൊണ്ടു വന്ന വെയിറ്റർ ആണ്..

ഒരുനിമിഷം ആണെന്ന് പറയണോ എന്നാലോചിച്ചു

തന്റെ മറുപടി വൈകിയിട്ട് അയാൾ വീണ്ടും ചോദിച്ചു..

“ഇതൊക്കെ ഇവിടെ പതിവാണ് ഓരോന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു പറയു എവിടെന്നാ “

അയാൾ പാറുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

“ചേട്ടാ ഞാൻ പറയാം ഞങ്ങളെ സഹായിക്കുമോ.

ഇവിടെ എത്തിയ കാര്യങ്ങൾ മുഴുവനും വള്ളി പുള്ളി വിടാതെ പറഞ്ഞു.. അവൾ തലയും താത്തി ഇരുന്നു.’

“നിങ്ങള് വിഷമിക്കണ്ടാ എല്ലാത്തിനും വഴി ഉണ്ടാക്കാം ഞാൻ വിൻസെന്റ് ഗോമസ്. ഗോമസ് എന്ന് എല്ലാവരും വിളിക്കും ഇവിടെത്തി കാലം കുറച്ചു ആയി നാട്ടിൽ കൊച്ചിൻ ആണ് വീട്..
നിങ്ങൾ വാ.. “

അയാളുടെ പിന്നാലെ നടക്കുമ്പോൾ പേടിച്ചു തന്നെയാണ് പോയത്..പക്ഷെ ഞങ്ങളെ കൊണ്ടു പോയത് അയാളുടെ വീട്ടിലേക്കായിരുന്നു.അവിടെ ഭാര്യായും കുട്ടിയും ഉള്ള ചെറിയ ഒരു വീട്ടിലേക്ക്. അവിടെ നിന്നു തുടങ്ങുകയായിരുന്നു ഒരു പുതിയ ജീവിതം.

ഗോമസ് തന്നെ അവരുടെ ഹോട്ടലിൽ ജോലി ശരിയാക്കി തന്നു ഇടക്ക് ഹോട്ടലിലെ ഡ്രൈവർ ആയി ഒരിക്കൽ ടൂറിസ്റ്റുകളെയും കൊണ്ടു പോകുന്ന വഴിക്ക് സണ്ണി തോമസിനെ കാണാൻ ഇടയായി. അവന്റെ കണ്ണിൽ പെടാതെ ഇരുന്നു എന്നാണ് കരുതിയത് പക്ഷെ എന്റെ പിന്നാലെ അവൻ ഉണ്ടായിരുന്നു വീട്ടിൽ എത്തോവോളം

പിറ്റേന്ന് ജോലിക്കു പോയി കഴിഞ്ഞു അവൻ പാറുവിനെ തേടിയെത്തി കൊണ്ടുപോകാൻ കൂടെ ചെല്ലാൻ.പിന്നെ അവിടെ എന്താണ് സംഭവിച്ചതെന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോളാണ് അറിഞ്ഞത്.

.
കൂടെ ചെല്ലാൻ വിസമ്മതിച്ച പാറുവിന്റെ മുഖത്തു പകയോടെ അവന്റെ കൈയിലുള്ള ആസിഡ് വീശി എറിഞ്ഞു പാറുവിന്റെ നിലവിളി കേട്ട് അടുത്തുള്ളവർ ഹോസ്പിറ്റലിൽ എത്തിച്ചു ജീവിതത്തിനും മരണത്തിനും ഇടയിൽ പാറുവിന്റെ ജീവൻ നൂൽപാലത്തിലൂടെയാടി അവസാനം രണ്ടു കണ്ണുകൾ പോയി.കാഴ്ച നഷ്ടമായ പാറു ജീവിതത്തിലേക്ക് മടങ്ങി വരാൻ സമയം ഒരുപാട് എടുത്തു..

അലറി വിളിക്കുന്ന രാവുകൾ കരഞ്ഞു കരഞ്ഞു എന്റെ മടിയിൽ കിടന്നു ഉറങ്ങുമ്പോൾ എന്ത് പറഞ്ഞു എങ്ങനെ ആശ്വസിപ്പിക്കുമെന്നു അറിയാതെ ഞാൻ..

വർഷങ്ങൾ കടന്നു പോയി.. പാറു കാഴ്ച ഇല്ലാത്ത ജീവിതവുമായി അവൾ പൊരുത്തപ്പെട്ടു..എല്ലാത്തിനും സഹായമായി ഗോമസും കുടുംബവും ഉണ്ടായിരുന്നു..

ഇതിനിടയിൽ ഞാൻ ഒരിക്കൽ നാട്ടിൽ വന്നു പോയി പാറുവിനെ പടി അടച്ചു പിണ്ഡം വെച്ചതും ഉപ്പയും ഉമ്മയും മരിച്ചതും പെങ്ങമാരേ യത്തീംഖാനയിൽ ആകിയതുമൊക്കെ അറിഞ്ഞു. ഒന്നും ചെയ്യാൻ പറ്റാതെ വേദനയോടെ മടങ്ങി അന്നുമുതൽ ഇന്നുവരെ പാറുവിനായി ജീവിച്ചു ഇനി നിങ്ങൾക്ക് പാറുവിനെ കൊണ്ടു പോകാം നാട്ടിലേക്ക്..

കണ്ണിൽ ഊറി കൂടിയ കണ്ണുനീർ പുറം കൈകൊണ്ടു തൂതൂത്തു

“അങ്കിൾ അങ്ങനെ പറയരുത് നിങ്ങളെ രണ്ടാളെയും കൊണ്ടു ചെല്ലാനാണ് അച്ഛൻ പറഞ്ഞത് ഇനിയുള്ള കാലം അവിടെ ജീവിക്കാൻ.. “

“ഞാൻ വരുന്നില്ല വല്ലു..പാറു വരും ഇവിടെ ഒരുപാട് കടപ്പാട് ഉള്ളവർ ഉണ്ട് അവരെ വിട്ടു എവിടേക്കും ഇല്ല.. “

“ഏട്ടാ ഏട്ടൻ ഇല്ലതെ ഞാൻ പോകുമോ അങ്ങനെ ആണോ ഏട്ടൻ എന്നെ കണ്ടത്.. “

പാറുവിന്റെ ശബ്ദം ഇടറി..

“അപ്പൂപ്പാ ഏതായാലും ഇത്രയൊക്കെ ആയില്ലേ ഇനി നാട്ടിൽ വന്നു മുത്തശ്ശനെ കണ്ടു വീണ്ടും ഇവിടെക്ക് തന്നെ വരാം ഞാനും ഉണ്ട്..ഇനിയിവിടെ നിങ്ങളുടെ കൂടെ..കഴിയാൻ.”

“സന്തോഷം ഉള്ളു മോനെ ഇനിയിത് എല്ലാം മോനു തന്നെ ആണ് “

.വല്ലുവിന്റെ നിർബന്ധത്തിനു വഴങ്ങി അവർ ചെമ്പകശ്ശേരി ഇല്ലത്ത്‌ അന്ന് തന്നെ എത്തി. വർഷങ്ങൾക്ക് ശേഷം മനയുടെ മുറ്റത്തു കാല് കുത്തിയപ്പോൾ ആകെ ഒരു ശരീരമാകെ കുളിരു കോരി പാറുവിനു.

പഴയ പാവാടക്കാരി പെൺകുട്ടിയുടെ ഓർമ്മകൾ മനസ്സിൽ ദ്രുതതാളം മീട്ടി.. കാറിൽ നിന്ന് പാറുവിനെ കൈ പിടിച്ചു ഇറക്കി റഹീം.

തിരിഞ്ഞപ്പോൾ മുന്നിൽ അഗ്‌നിദത്തൻ നമ്പൂതിരി.. എന്ത് ചെയ്യണം പറയണം എന്നറിയാതെ രണ്ടു പേരും നിമിഷങ്ങളോളം പരസ്പരം നോക്കി നിന്നു. പിന്നെ കറുത്ത കണ്ണട വെച്ച പാറുവിനെ കണ്ടപ്പോൾ ദത്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

“എന്റെ മോളെ ദത്തൻ പാറുവിന്റെ കൈയിൽ പിടിച്ചു മോളെ നിന്നെ ഇങ്ങനെ കാണേണ്ടി വന്നല്ലോ. “

, “ഏട്ടാ എന്റെ ഏട്ടാ ഈ പെങ്ങളോട് പൊറുക്കണം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ആണ് ചെയ്തത്.. ഈ ഇല്ലാമൊന്ന് കണ്ണുകൾ കൊണ്ടു കാണാൻ കൂടി കഴിയില്ല എല്ലാം എന്റെ തെറ്റ്

“കഴിഞ്ഞത് കഴിഞ്ഞു നിങ്ങൾ വാ “

ദേവിആത്തോൽ പാറുവിന്റെ കൈയിൽ പിടിച്ചു അകത്തേക്കു കയറ്റി.. എല്ലാവരും കേറിയിട്ടും പിന്നിൽ റഹീം മുറ്റത്തു തന്നെ നിന്നു.

“എന്താണ് അപ്പൂപ്പാ അവിടെ നിന്നത് “.

“മോനെ ഞാൻ ഇത് വരെയും ഈ ഇല്ലത്തു കേറീ അശുദ്ധമാക്കിയിട്ടില്ല “

“അതൊക്കെ പണ്ട് അപ്പൂപ്പാ വരൂ “

“ഇല്ല മോനെ ഞാൻ ഇവിടെ നിന്നോളാം എനിക്കു തിരുമേനിയോട് ഒരു കാര്യം പറയാൻ ഉണ്ട്…”

“എന്താ റഹീം ..”

“റഹീം പാറുവിന്റെ കൈ എടുത്തു ദത്തന്റെ കൈയിൽ വെച്ച് കൊണ്ടു പറഞ്ഞു

“തിരുമേനി ഞാൻ കൊണ്ടു പോയ പാറുവിനെ എന്റെ പെങ്ങളെ പോലെ ഒരു കളങ്കം പോലും വരുത്താതെ ഇത്ര കാലം പൊന്നുപോലെ നോക്കി ഇനി ഇവിടെ തിരിച്ചു ഏൽപ്പിക്കട്ടെ.. “

“എന്ത് പെങ്ങളോ ഒന്നും മനസിലായില്ല”

“അതെ ഞാൻ പാറുവിനു വേണ്ടി ആണ് ഇതുവരെ ജീവിച്ചത് അവളുടെ കാഴ്ച നഷ്ടപെട്ട ശേഷം എന്റെ പെങ്ങളായി ആണ് ഇന്നുവരെയും നോക്കിയത്. കൊണ്ടു പോയപോലെ തന്നെ അവളിന്നും ഒരു കേടും കൂടാതെ തന്നെയാണ് ഇവിടെ വന്നത് “

“ഞാൻ എന്തൊക്കെയാണ് കേൾക്കുന്നത് ദൈവമേ.റഹിം എന്നിട്ട് എന്തുകൊണ്ട് ഇതുവരെയും നിങ്ങൾ ഇവിടെ വന്നില്ല.. ഒരിക്കൽ എങ്കിലും അറിയിക്കാമായിരുന്നു. “

“കണ്ണു കാണാതെ പാറു ഇവിടെ തിരിച്ചു വന്ന അവളുടെ ജീവിതം എന്താകും അറിയുമോ.. അത് കൊണ്ടു മാത്രം ആണ് ഞങ്ങൾ തിരിച്ചു വരാതെ ഇരുന്നത്.. ഇനിയെങ്കിലും സന്തോഷം ആയി എനിക്കു മടങ്ങാം പാറു ഇവിടെത്തെ തമ്പ്രാട്ടികുട്ടി തന്നെയായി ഏല്പിക്കേണ്ടിടത്തു തന്നെ അവളെ ഏൽപ്പിക്കാൻ ഇടയായി ഈ ഇല്ലാത്തോടു ഒരു തെറ്റ് ഞാൻ ഇതുവരെ ചെയ്തില്ല “

“ദത്തെട്ടാ എല്ലാം ശരിയാണ് എന്നെ ഇത്ര കാലം പൊന്നുപോലെ നോക്കി പക്ഷെ റഹീം എന്ന എന്റെ വിളിയിൽ നിന്ന് ഏട്ടാ എന്നവിളിയിൽ ഇതുവരെ എത്തി.. പക്ഷെ റഹീം എന്ന എന്റെ ഏട്ടൻ ഇല്ലാതെ ഞാനും ഇവിടെ ഉണ്ടാവില്ല.. “

എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും കുഴങ്ങി…

“റഹീം “

അഗ്‌നിദത്തൻ നമ്പൂതിരി ശാന്തമായ സ്വരത്തിൽ വിളിച്ചു..

“പറയു തിരുമേനി..ഇതുവരെ സംഭവിച്ചത് എല്ലാം ഓരോ ദൈവകല്പിതമാണ്. ഇനി ഈ വയസ്സ് കാലത്തു പാറുവിനു റഹീം തന്നെ തുണയായിരിക്കട്ടെ.. അതെന്റെ ആഗ്രഹം . വരൂ അകത്തു പോകാം.. “

റഹീമിന്റെ കൈ പിടിച്ചു ദത്തൻ തിരുമേനി മുന്നേ നടന്നു പിന്നാലെ പാറുവിനെ കൂട്ടി മറ്റുള്ളവരും ദത്തൻ തിരുമേനി ചെന്ന് നിന്നത് നൂറ്റാണ്ടു പഴക്കമുള്ള ചെമ്പകശ്ശേരി ഇല്ലത്തിലെ മച്ചിന്റെ മുന്നിൽ.

“പാറു പോയതിനു ശേഷം ഈ മച്ചിൽ വിളക്ക് വെച്ചിട്ടില്ല അന്ന് അച്ഛൻ തിരുമേനി അടച്ചിട്ടതാണ് ഇത് വർഷങ്ങൾ കഴിഞ്ഞു അതുപോലെ തന്നെ കിടക്കുന്നു.. ഇനിയിവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.”

“അതെന്താ മുത്തശ്ശാ…വിവേകിന് അറിയാൻ ആകാംഷ കൂടി “.

“എല്ലാം കാണു കുട്ടി. ദേവി എല്ലാം റെഡി അല്ലെ.. “

“അതെ ഏട്ടാ. ഇതാ താക്കോൽ “

“ദത്തൻ ദേവി കൊടുത്ത താക്കോൽ എടുത്തു മച്ചിന്റെ വാതിൽ തുറന്നു അവിടെ നടുവിൽ പീഠത്തിൽ വാളും ദേവി വിഗ്രഹവും. ..

“ദേവി ആ നിലവിളക്ക് എടുത്തു പീഠത്തിന്റെ മുന്നിൽ വെക്കു. “

ദത്തൻതിരുമേനി തിരിഞ്ഞു പാറുവിന്റെ കൈയിൽ പിടിച്ചു അകത്തു കടന്നു പാറുവിനെ കൊണ്ടു കൈപിടിച്ച് നിലവിളക്ക് കൊളുത്തി..വർഷങ്ങൾക്ക് ശേഷം മച്ചിൽ ഭഗവതിയുടെ മുന്നിൽ നിറദീപങ്ങൾ തെളിഞ്ഞു.. പിന്നെ കൈയിൽ ഉണ്ടായിരുന്ന നീലകല്ല് വെച്ചപാലക്കാ മാല റഹീമിന്റെ കൈയിൽ കൊടുത്തു.

“റഹീം നിന്റെ കൈയിൽ തന്നെ എന്റെ ഈ പാറുവിനെ ഏല്പിക്കുന്നു അതിൽ കൂടുതൽ എനിക്കൊന്നും ചെയ്യാൻ ഇല്ല. എന്റെ മുന്നിൽ വച്ചു ഈ മാല പാറുവിന്റെ കഴുത്തിൽ കെട്ടണം.”

“അതു വേണ്ട തിരുമേനി.. “

“വേണം അപ്പൂപ്പാ. ഇനി മുത്തശ്ശി അപ്പൂപ്പന്റെ മാത്രം . ആകുന്നത് എനിക്കു കൂടി കാണണം.”

റഹീം മലയെടുത്തു പാറുവിന്റെ കഴുത്തിൽ കെട്ടി തന്റെ വിവാഹത്തിനു അതിടണം പാറു മോഹിച്ച പോലെ തന്നെ കഴുത്തിൽ അണിഞ്ഞു ദേവി ആത്തോലും വല്ലുവും വയ്കുരവയിട്ടു അപ്പോൾ നിലവിളക്കിലെ ദീപം ആളികത്തി കഴുത്തിലെ മലയിലെ നീലകല്ലിൽതട്ടി പാറുവിന്റെ മുഖത്തു പ്രകാശം പരത്തി നിന്നു.

“എല്ലാം ഭംഗിയായി നമ്മൾ വിചാരിക്കുന്നത് വേറൊന്നു നടക്കുന്നത് വേറൊന്നു വിവേക് ഗോവയിൽ പോയതും നിങ്ങളുടെ അടുത്ത് വന്നതും എല്ലാം ഓരോ നിമിത്തം നിയോഗം അല്ലാതെ എന്ത് പറയാൻ. അല്ലെ റഹീം.. “

“അതെ തിരുമേനി.. “

“ഇനി ഈ തിരുമേനി വിളി വേണ്ട കേട്ടോ നമ്മൾ ഈ വയസ്സ് കാലത്തു അളിയൻ ആണ് “

റഹീമിന്റെ കഴുത്തിൽ കൈ ഇട്ടു കൊണ്ടു ദത്തൻ തിരുമേനി പറഞ്ഞു അതു കേട്ട് എല്ലാവരും ചിരിച്ചു.. പിന്നെ അവിടെ ആഘോഷമായിരുന്നു വർഷങ്ങൾക്ക് ശേഷം ചെമ്പകശ്ശേരി ഇല്ലത്തു പൊട്ടിചിരികൾ മുഴങ്ങി ദിവസങ്ങൾ കഴിഞ്ഞു പാറുവും റഹീമും മനസ്സ് നിറഞ്ഞു തിരിച്ചു വീണ്ടും ഗോവയിലേക്ക് തന്നെ മടങ്ങി . കൂടെ വിവേകും…

ഡ്രൈവിങ്ങിനിടയിൽ വിവേക് അപ്പൂപ്പന്റെ നേരെ തലതിരിച്ചു..

“അതേയ് അപ്പൂപ്പാ ഒരു സംശയം “

“എന്താ മോനെ.. “

“അത് പിന്നെ ആ സണ്ണി തോമസ് പിന്നെ തേടി വന്നോ.. ഇപ്പോൾ അയാളെവിടെ എനിക്കൊന്നു കാണണം.. “

ഒരു നിമിഷം റഹിം കണ്ണടച്ചു.പിന്നെ പാറുവിനെ നോക്കി കാറിന്റെ പിൻ സീറ്റിൽ പാറു നല്ല ഉറക്കമാണ് പിന്നെ പതിയെ പാറു കേൾക്കാതെ പറഞ്ഞു..

“ഇല്ല തേടി വന്നില്ല ഇനി വരുമില്ല അത് ആർക്കും അറിയാത്ത കാര്യം ജീവിച്ചു ഇരുപ്പില്ല.. “

“എന്നുവെച്ചാൽ എന്ത് പറ്റി അയാൾക് അപ്പൂപ്പൻ തെളിച്ചു പറയു.. “

റഹീമിന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു..പിന്നെ ചൂണ്ടവിരൽ സ്വന്തം കഴുത്തിൽ വരച്ചു വെച്ചു ആംഗ്യം കാണിച്ചു… കൊന്നു.. എന്നിട്ട് കണ്ണിറുക്കി കാണിച്ചു.. പിന്നെ ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നു ആ പുഞ്ചിരി വിവേകിന്റെ ചുണ്ടിലും വിരിഞ്ഞു…

അപ്പോഴും കാർ ഹൈവേയിൽ കൂടി ഗോവ എന്ന മനോഹരപറുദീസയിലേക്കുള്ള പ്രയാണത്തിലായിരുന്നു..അവിടെ ബാഗബീച്ചിൽ റഹീമിന്റെ തോളിൽ ചാരി ഇരിക്കുന്ന പാറുവിനോട് വർണ്ണിക്കാൻ ഓരോ പുതിയ അസ്തമയങ്ങളും .അവർക്കായി കാത്തിരിക്കുന്നു….

പാർവതി എന്ന പാറുവിന്റെ കഥ ഇവിടെ അവസാനിക്കുന്നു