പാർവതി ~ Part 01~ രചന: Uma S Narayanan
“ഡാ എത്ര നേരമായി ഇതിൽ ഇരിക്കുന്നു എത്താറയോ.. “
“ഇല്ലെടാ ഇനിയും ഒരു മണികൂർ കൂടെ ഉണ്ട്”
“ഇതിപ്പോ കൊള്ളാലോ ഇവനെ കൊണ്ടു പോന്നതും പോരാ ഇരിക്കപൊറുതി തരുന്നുമില്ല.. “
“ഇങ്ങനെ പതുക്കെ ഓടിക്കാതെ വേഗം ഓടിക്കെടാ. “
“എന്ന വേഗം പരലോകം കാണാം വേണോടാ”
ജാവേദ് പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
“മിണ്ടാതെ അവിടെ ഇരുന്നോ അല്ലെങ്കിൽ ഇവിടെ ഇറക്കി ഞങ്ങൾ പോകും “
അഭി ജാവേദിനെ ഭീഷണി പെടുത്തി..
“എന്ന അതൊന്ന് കാണട്ടെ “
വിവേക് അഭിയെ കണ്ണു കാണിച്ചു.
അപ്പോഴേക്കും അഭി വണ്ടി നിർത്തി.
വിവേക് ജാവേദിനെ വലിച്ചു പുറത്ത് ഇട്ടു ഡോറടച്ചു വണ്ടിയെടുത്തു..
വിളിച്ചു കൂവി കൊണ്ടു പിന്നാലെ ജാവേദും അവസാനം കുറച്ചു നേരം വണ്ടിയുടെ പിന്നാലെ ഓടിപ്പിച്ചു വണ്ടി നിർത്തി അവനെ വലിച്ചു എടുത്തു അകത്തിട്ടു..
“ഇനി മിണ്ടരുത് അവിടെ ഏത്തുവോളം. “
അവൻ കിതച്ചു കൊണ്ടു തലയാട്ടി വെള്ളം എടുത്തു മടമട കുടിച്ചു..
പിന്നെ അവിടെ എത്തുവോളം ജാവേദ്. മിണ്ടാതെ തന്നെ ഇരുന്നു..
ഗോവ എന്ന യുവാക്കളുടെ സ്വപ്ന സഞ്ചാര പറുദീസയിലേക്കുള്ള യാത്രയിലാണ് ആ നാൽവർ സംഘം.
കോഴിക്കോട് സിറ്റിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ജവാദ് അവന്റെ കൂട്ടുകാരനും മൊബൈൽ സ്റ്റോക് എത്തിച്ചു കൊടുക്കുന്ന അഭി എന്ന അഭിഷേക് വിവേക് പിന്നെ ജവാദിന്റെ ഇളയപ്പയുടെ മോൻ ഷകീർ..
ജവാദിനാണ് ഗോവ പോകാൻ ഏറ്റവും വലിയ ആഗ്രഹം രണ്ടു വർഷം ആയി എങ്ങോട്ടെങ്കിലും പോയി അടിച്ചു പൊളിച്ചിട്ട്. ഒന്നാമത് കടയിലെ തിരക്ക് തന്നെ പിന്നെ വീട്ടിൽ ഭാര്യയും ഉമ്മയും മാത്രം വിവാഹം കഴിഞ്ഞു രണ്ടു വർഷം ആയിട്ട് കുട്ടികൾ ആയിട്ടില്ല..
ആദ്യമായാണ് ജവാദ് ഗോവ പോകുന്നത്.. അതും എല്ലായ്പ്പോളും മൊബൈൽ സ്റ്റോക് എടുക്കാൻ പോകുന്ന അഭിയുടെയും വിവേകിന്റെയും വാനോളം പൊങ്ങി പോകുന്ന വർണ്ണനകൾ കേട്ട് അവിടെ പോയി കാണണം എന്ന ആഗ്രഹം കുറച്ചു കാലമായി മനസിലിട്ടു തുടങ്ങിയിട്ട് അങ്ങനെ നാൽവർ സംഘം ജവാദിന്റ ഇന്നോവയിൽ രാവിലെ അഞ്ചു മണിക്ക് കോഴിക്കോട് നിന്നു തിരിച്ചതാണ് വൈകുന്നേരം തന്നെ അവർ ഗോവയിൽ എത്തിച്ചേർന്നു.
എത്തിയപ്പോൾ തന്നെ എത്ര പോയാലും കണ്ടു തീരാത്ത . ഗോവയുടെ പ്രത്യേകതയാർന്ന കാഴ്ചകൾ കാണാൻ ജവാദ് തിടുക്കം കൂട്ടി തുടങ്ങി.
ബാഗബീച്ചിലേ ഹോം സ്റ്റെയിലാണ് അവർക്കായി താമസം ബുക്ക് ചെയ്‌തത്
ഹോം സ്റ്റേയുടെ ബാൽക്കണിയിൽ നിന്നുകൊണ്ട് ജവാദ് പുറത്തെ നിയോൺ വെളിച്ചത്തിൽ കാഴ്ച്ചകളിലേക്കു മതി മറന്നു നോക്കി. നിന്നു
“ഡാ നീ കിടക്കുന്നില്ലേ “
“അഭി ജാവേദിന്റെ നിൽപ് കണ്ടു ചോദിച്ചു”
“എനിക്കിന്ന് ഉറക്കം വരില്ലെട നിങ്ങൾ കിടന്നോ അത്രയേറെ സന്തോഷമാണ് മനസിൽ.. “
“നീ ആഗ്രഹിച്ചത് പോലെ ഇവിടെ എത്തിയില്ലെ ഏതായാലും രാവിലെ നേരത്തെ ഇറങ്ങാം എന്നിട്ട് നിനക്ക് ഇഷ്ടമുള്ളിടത്തൊക്കെ കൊണ്ടു പോകാം വാ കിടക്കാം വല്ലാത്ത ക്ഷീണം “
മനസില്ലാ മനസോടെ അവൻ ബെഡിൽ വന്നിരുന്നു മറ്റുള്ളവർ എല്ലാം യാത്രയുടെ ക്ഷീണം കൊണ്ടു ഉറങ്ങിപോയിരിക്കുന്നു ഷകീറിന്റെ കൂർക്കംവലി റൂമിൽ ഉയർന്നു കേൾക്കുന്നുണ്ട്..
പിറ്റേന്ന് രാവിലെ തന്നെ ഫോർട്ടിലും ബസിലിക്ക ഓഫ് ബോം ജീസസിലും . കറങ്ങി കാഴ്ചകൾ കണ്ടു വൈകുന്നേരം തിരിച്ചു ബാഗ ബീച്ചിൽ എത്തി അസ്തമയം കാണാനാണു പ്ലാൻ..ബീച്ചിൽ എത്തിയപ്പോൾ അസ്തമയം കാണാൻ വന്നവരുടെ തിരക്ക്..
കടലിൽ ജലകേളികളുടെ പൂരം തന്നെയാണ്.അവരെ വരവേറ്റത് സൺ ബാത്തിനായുള്ള മഞ്ചങ്ങൾ നിരനിരയായിട്ടിരിക്കുന്നു . അവിടെ വിദേശികളുടെ തിരക്കാണ് നീണ്ടു കിടക്കുന്ന കടൽത്തീരവും യുവമിഥുനങ്ങൾ..യുവസംഘങ്ങൾ…യൗവനം ആഘോഷമാക്കുന്നവർ..അവധി ഉല്ലസിക്കാൻ സകുടുംബം എത്തുന്നവർ.. ഏകാകികൾ.. ഏവരെയും തൃപ്തിപ്പെടുത്തുന്ന വശ്യമനോഹരമായ ബാഗ ബീച്ച് കണ്ടു ജാവേദിന്റെ കണ്ണുകൾ തള്ളി മണലിൽ കിടക്കുന്ന വിദേശികളെ നോക്കി കൊണ്ടു ജാവേദ് വിവേകിനോട് പറഞ്ഞു.
“ഡാ എന്തൊരു കാഴ്ചകൾ ആണ് ദൈവമേ നിനക്കൊക്കെ നേരത്തെ എന്നെ കൊണ്ടു വരായിരുന്നു “
കൈയിൽ ഇരുന്ന ബീയർ കുപ്പിയിൽ നിന്ന് ബാക്കി കൂടി വായിൽ ഒഴിച്ച്
ജാവേദ് പറഞ്ഞു.
“അതിനു നീ പോരാത്തത് അല്ലെ നിന്റെ ഒടുക്കത്തെ ഓരോ തിരക്കുകൾ ഇനി പോയി നിങ്ങൾ അടിച്ചു പൊളിച്ചു ആഘോഷിക്ക് ഞാൻ അസ്തമയം കാണട്ടെ.. ഇവിടെ ഞാൻ വന്നത് തന്നെ മറക്കാനാവാത്ത ഈ അസ്തമയം കാണാനാണ്..”
വിവേക് അവരെ പറഞ്ഞു വിട്ടു ബീച്ചിലെ അധികം ആരും ഇല്ലാത്ത ചെറിയ കുന്നിന്റെ മൂലയിൽ പോയിരുന്നു.
അസ്തമയം കാണാൻ മാത്രം അവിടെ കുറച്ചു ആളുകൾ മാത്രം വരും ദൂരെ അസ്തമയസൂര്യന്റെ ചെഞ്ചായമാർന്ന കിരണങ്ങൾ കടൽ തിരമലകളിൽ വർണ്ണപ്രഭ പരത്തുന്ന മനോഹരകാഴ്ച.സൂര്യൻ കടലിൽ മറയുന്ന മതിമറന്ന കാഴ്ച്ചയിൽ ലയിച്ചിരിക്കുമ്പോളാണ് മലയാളത്തിലെ സംസാരം കേട്ട് അങ്ങോട്ട് വിവേക് തിരിഞ്ഞു നോക്കിത്.
അവന്റെ അടുത്ത് കുറച്ചപ്പുറം അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന വൃദ്ധ ദമ്പതികളിൽ അവന്റെ കണ്ണുകൾ ഉടക്കിയത്.
അസ്തമയസൂര്യന്റെ ഓരോ ഭാവങ്ങളും മനോഹരവർണ്ണനകളിലൂടെ തന്റെ പതിയോടു വിവരിക്കുകയാണ് ആ വൃദ്ധൻ.വിവേക് എണിറ്റു അവരുടെ അരികിലായി ചെന്നിരുന്നു..
“ഹായ് അപ്പൂപ്പ നിങ്ങൾ മലയാളികൾ ആണല്ലേ.. എത്ര മനോഹരം ആയിട്ടാണ് അസ്തമയം വർണ്ണിക്കുന്നതു “
“അത് മോനെ ഇവൾക്ക് അസ്തമയം കാണാൻ കഴിയില്ല കണ്ണുകാണില്ല “
അപ്പോളാണ് അവൻ ആ മുത്തശ്ശിയെ നോക്കിയതു. ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ ഒരു മുത്തശ്ശി.
അരണ്ട വെളിച്ചത്തിൽ മുഖത്തു കറുത്ത കണ്ണട വെച്ചത് കണ്ടു. മുഖത്തു ഒരു വശം തോല് കവിളിൽ ഉരുക്കി പിടിച്ചിരിക്കുന്നു..
“എന്ത് പറ്റി അപ്പൂപ്പാ മുത്തശ്ശിക്ക്. ഒരപകടത്തിൽ അവളുടെ കാഴ്ച നഷ്ടമായി മോനെ.. “
“ആരാണ് ഏട്ടാ അത്. “
മുത്തശ്ശി ചോദിച്ചു..
“മുത്തശ്ശി ഞാൻ വിവേക് കൂട്ടുകാർക്കു ഒപ്പം ഗോവ കാണാൻ വന്നതാണ് “
“എന്നിട്ട് കൂട്ടുകാർ എവിടെ മോനെ “
അതാ അവരവിടെ ആഘോഷിക്കുന്നു വിവേക് കൈ ചൂണ്ടി കാണിച്ചു..
“മോനിവിടെ ആദ്യമാണോ. “
അല്ല അപ്പൂപ്പാ ഇടക്കൊക്കെ വരാറുണ്ട് “
“മോനെ മോന്റെ നാടെവിടെ “
“കോഴിക്കോട് “
അത് കേട്ടപ്പോൾ മുത്തശ്ശി കൈകൾകൊണ്ടു തപ്പി അവന്റെ കൈയിൽ പിടിച്ചു അവന്റെ മുഖമൊക്കെ തപ്പി നോക്കി..
“മോൻ കോഴിക്കോട് ആണോ “
“അതെ എന്താ മുത്തശ്ശി. “
“ഒന്നുമില്ല മോനെ ആ പേര് കേട്ടപ്പോൾ പഴയ കാലം എല്ലാം ഓർത്തു.”
അവരുടെ മനസിൽ പഴയ പാവാടകാരി പെൺകുട്ടിയുടെ ഓർമ്മകൾ ഇരച്ചെത്തി..
“പറയു മുത്തശ്ശി. “
“അതൊരു കഥയാണ് മോനെ വർഷങ്ങൾ പഴക്കമുള്ള കഥ.. മോൻ കോഴിക്കോട് ആണ് എന്നല്ലേ പറഞ്ഞത് ഞങ്ങൾ വർഷങ്ങൾക്ക് മുൻപ് ഒരു പ്രണയത്തിന്റെ അവശേഷിപ്പുകളാണ് ആ നാടും പേരും അവൾക്കതൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്..മോനെ മോൻ എന്നാണ് പോകുക തിരിച്ചു നാട്ടിലേക്ക്”
“ഞങ്ങൾ രണ്ടു ദിവസം ഇവിടെ ഉണ്ടാകും മുത്തശ്ശി.”
“മോൻ പോകുമ്പോൾ ഞങ്ങളുടെ അടുക്കൽ വരുമോ”
“തീർച്ചയായും വരാം മുത്തശ്ശി “
“എങ്കിൽ മോനെ ഞങ്ങളൾ പോകട്ടെ രാത്രിയായി മോൻ പോകുമ്പോ ഇവിടെ വരൂ ഞങ്ങൾ ഇവിടെ ഉണ്ടാകും”
അവർ യാത്ര പറഞ്ഞു ഇറങ്ങി..
വിവേക് ഓരോന്ന് ആലോചിച്ചു അവിടെ തന്നെ കുറച്ചു നേരം ഇരുന്നു. പിന്നെ കൂട്ടുകാർക്കൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നു.
രണ്ടു ദിവസം അവർ ഗോവയുടെ പല സ്ഥലങ്ങളിളും അവിടെ നിന്നു സ്കൂട്ടർ വടക്കക്കെടുത്ത് കറങ്ങി. അവസാനം പോകേണ്ട ദിവസം വൈകുന്നേരം ആയപ്പോളാണ് വിവേകിന് മുത്തശ്ശിയെയും അപ്പൂപ്പനെയും ഓർമ്മ വന്നത് തിരക്കിൽ പെട്ടു അവനാ കാര്യം തന്നെ മറന്നു പോയിരുന്നു..അവൻ പെട്ടന്ന് തന്ന സ്കൂട്ടർ എടുത്തു സ്റ്റാർട്ട് ചെയ്തു..
“ഡാ നീ എവിടെക്കാ പോകാൻ സമയത്ത് ഇപ്പോൾ “
ജാവേദ് പിന്നാലെ തിരക്കി ഇറങ്ങി.
“ഇപ്പോൾ വരാമെടാ ഒരു കാര്യം ഉണ്ട് വന്നിട്ടു പറയാം.. “
വിവേക് അവരെ അന്ന് കണ്ട ആ കുന്നിൻ മുകളിൽ എത്തി..
അന്നത്തെ പോലെ തന്നെ അവർ അവിടെ ഇരിക്കുന്നുണ്ട് അവൻ പതിയെ അവരുടെ അടുത്ത് വന്നിരുന്നു..
“അപ്പൂപ്പാ “
അവൻ വിളിച്ചു.
“ആ മോനോ മോൻ ഞങ്ങളെ മറന്നില്ല അല്ലെ. “
“ഇല്ല അപ്പൂപ്പാ ഞങ്ങൾ ഇന്ന് നാട്ടിലേക്കു പോകുകയാണ്.”
“ആ പോവാണ് അല്ലെ. മോൻ ഞങ്ങളുടെ കൂടെ വീട്ടിലേക് ഒന്ന് വരുമോ
വരാം അപ്പൂപ്പാ “
വിവേക് അപ്പൂപ്പന്റെ പിന്നാലെ അവന്റെ സ്കൂട്ടർ ഓടിച്ചു അവരുടെ ചെറിയ വീട്ടിൽ എത്തി..
“മോനു കുടിക്കാൻ എന്താ വേണ്ടത്”
“ഒന്നും വേണ്ട മുത്തശ്ശി.മക്കൾ എവിടെയാണ് “
“ഞങ്ങൾക്ക് മക്കൾ ഇല്ല മോനെ ഞങ്ങൾക്ക് ഞങ്ങൾ മാത്രം ഉള്ളു “
അവനതു ചോദിക്കേണ്ടായിരുന്നു തോന്നി
കുറച്ചു നേരം അവരുടെ കൂടെ ചിലവഴിച്ചു അവൻ പോകാൻ എണിറ്റു.
“മുത്തശ്ശി ഞാൻ പോട്ടെ. ഇനി വരുമ്പോൾ തീർച്ചയായും ഇവിടെ വരും. “
“മോൻ പോകുകയാണോ ഇനി വരുമ്പോൾ ഞങ്ങൾ ഉണ്ടാകുമോ എന്ന് കൂടി അറിയില്ല മോനെ. “
അവൻ ഒരു നിമിഷം എന്താണ് പറയണ്ടത് അറിയാതെ അവരുടെ മുഖത്തു നോക്കി.
.
“അങ്ങനെ ഒന്നും പറയല്ലേ മുത്തശ്ശി ഞാൻ വീണ്ടും വരും ഞാൻ വരുമ്പോൾ നിങ്ങൾ ഇവിടെ തന്നെ ഉണ്ടാകും “
“എന്ന മോനോന്നു നിൽക്കുമോ. “
മുത്തശ്ശി തപ്പി തടഞ്ഞു അകത്തു പോയി ഒരു ബോക്സ് എടുത്തു കൊണ്ടു വന്നു.
അവന്റെ കൈയിൽ കൊടുത്തു.
“എന്താണീതു മുത്തശ്ശി.. “
“മോനെ ഇത് നാട്ടിൽ കൊണ്ടു കൊടുക്കണം അതിൽ ഒരു അഡ്രെസ്സ് ഉണ്ട് അതിലെ അഡ്രെസ്സ് നോക്കി ഇതവിടെ കൊടുക്കു “
. അവനത് എടുത്തു തോളിൽ കിടക്കുന്ന ബാഗിൽ വെച്ചു..
“എന്ന ഞാൻ പോകട്ടെ മുത്തശ്ശി അപ്പൂപ്പ.”
മുത്തശ്ശി അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു..
“മോനെ പോലെ ആരോടും ഇത് വരെയും ഇങ്ങനെ ഒരു അടുപ്പം തോന്നിയില്ല. മോൻ നന്നായി വരട്ടെ.. “
നിറഞ്ഞ കണ്ണുകളോടെ അവനെ കൈ വീശി യാത്രയാക്കി..
പിറ്റേന്ന് അവർ നാട്ടിൽ എത്തി.വന്ന പാടെ അവൻ കയറികിടന്നു ഉറങ്ങി ഉറക്കത്തിൽ എപ്പോഴോ ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ ഉണർന്നതു. കൈയിൽ മുത്തശ്ശി കൊടുത്ത ബോക്സ് അതിലെ അഡ്രെസ്സ് പിടിച്ചു അവന്റെ അമ്മ വത്സല കരഞ്ഞു നില്കുന്നു അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു.
ഇതെന്തു കാഴ്ച..
“എന്താ അമ്മേ എന്ത് പറ്റി. ഇതെന്തിനാ എടുത്തേ.. “
“നിന്റെ ഡ്രസ്സ് കഴുകാൻ എടുത്തപ്പോൾ ആണ് ഇത് കണ്ടത്..നിനക്ക് ഇത് എവിടെന്നു കിട്ടി.. “
“അതെന്തിനാണ് അമ്മ അറിയുന്നത്ഞാൻ കൂടി അത് തുറന്നു നോക്കിയില്ല അമ്മ അത് അവിടെ വെച്ചു പോണുണ്ടോ എനിക്കു ഉറങ്ങണം.. “
“പറയെടാ ഇതെവിടെ നിന്ന് കിട്ടി എനിക്കു ഇപ്പോൾ അറിയണം. “
“എന്റെ പൊന്നമ്മേ ഞാൻ പറയാം എന്താ കാര്യം. “
അവരുടെ ശബ്ദം കേട്ടാണ് വിവേകിന്റെ അച്ഛൻ അങ്ങോട്ട് വന്നത്..
“എന്താണ് ഇവിടെ ബഹളം. അമ്മയും മകനും കൂടി “
“ഇതു കണ്ടോ ഏട്ടാ ഇവന്റെ കൈയിൽ ഇതെങ്ങനെ വന്നു എന്ന് ചോദിക്കുകയാ.”
“ഇതെന്താ “
അവന്റെ അച്ഛനു അതെന്താ മനസിലായില്ല..
“ഡാ എണീൽക്ക് ഇപ്പോൾ തന്നെ എന്റെ അച്ഛന്റെ അടുത്ത് പോണം എനിക്ക്..”
“എന്റമ്മോ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ എന്താ ഇത് ഞാൻ എന്ത്.ചെയ്തിട്ട.
ഇപ്പോൾ മുത്തശ്ശന്റെ അടുത്ത് കൊണ്ടു പോണേ. “
“നീ വാ “
അവനെയും പിടിച്ചു വത്സല കാറിനു നേരെ നടന്നു അവനെ പിന്നിൽ ഇരുത്തി കൂടെ കേറി..
“എന്താ ഏട്ടാ മിഴിച്ചു നിൽക്കുന്നെ കാറെടുക്കു വേഗം.. “
എന്താ കാര്യം അറിയാതെ തന്നെ അരവിന്ദൻ കാർ മുന്നോട്ടെടുത്തു. കാർ ചെന്ന് നിന്നത് വത്സലയുടെ തറവാടായ ചെമ്പകശ്ശേരി ഇല്ലത്തിന്റെ കാർപോർച്ചിൽ..
“അച്ഛാ “
എന്ന് നീട്ടി വിളിച്ചു കൊണ്ടു വത്സല ചാടി ഇറങ്ങി..
എന്താണ് അമ്മക്ക് പറ്റിയത് എന്ന് അരവിന്ദന്റെ മുഖത്തു നോക്കി വിവേക് അന്തം വിട്ടു നിന്നു..
തെളിഞ്ഞ സൂര്യപ്രകാശത്തിന്റെ പകൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന എട്ടു
കെട്ടിൽ തീർത്ത കൊട്ടാരസാദൃശ്യമായ ചെമ്പകശ്ശേരിഇല്ലം. വിശാലമായ മുറ്റവും പോർച്ചും പോർച്ചിൽ പഴയ ബെൻസും കിടക്കുന്നു . മനോഹരമായ ഉദ്യാനമുള്ള മനയുടെ കോലായുടെ കിഴക്കേ അറ്റത്തു ചാരുകസേരയിൽ കിടക്കുകയാണ് അഗ്‌നിദത്തൻനമ്പൂതിരി…
തന്റെ മോളുടെ “അച്ഛാ ” എന്ന വിളി കേട്ടു ഞെട്ടി എണിറ്റു.നോക്കുമ്പോൾ വത്സല കരഞ്ഞു കൊണ്ടു വരുന്ന കാഴ്ചയാണ് അഗ്നിദത്തൻനമ്പൂതിരി കണ്ടത്..
ഗ്രനേറ്റ് പാകി കണ്ണാടി പോലെ തിളക്കമാർന്ന കോലായിൽ ഇപ്പോൾ വീഴും എന്ന മട്ടിൽ ഓടി കിതച്ചു കൊണ്ടു വത്സല അഗ്‌നിദത്തൻതിരുമേനിയുടെ മുന്നിൽ വന്നു നിന്നു..
“എന്താ മോളെ എന്തു പറ്റി.”
അദ്ദേഹം തെല്ലൊരു പകപ്പോടെ ചോദിച്ചു
“അച്ഛാ ഇതാ ഇതൊന്നു നോക്കു.”
ശബ്ദം കേട്ട് വത്സലയുടെ അമ്മയും പുറത്തേക്ക് വന്നു
വത്സല കൈയിൽ ഇരിക്കുന്ന ബോക്സ് തുറന്നു അതിലെ ചുവന്ന പട്ടിൽ പൊതിഞ്ഞ നീലകല്ല് വെച്ച നാഗപടതാലി എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു.
“ഇതു കണ്ടോ അച്ഛാ “
അഗ്‌നിദത്തൻ നമ്പൂതിരിയുടെ കണ്ണുകളൊന്നു കുറുകി പിന്നെ അതിശയത്തോടെ അതെടുത്തു തിരിച്ചും മറിച്ചും നോക്കി..
“തിരുവാഭരണം “
വർഷങ്ങൾക്ക് മുൻപ് ചെമ്പകശ്ശേരി മനയിലെ മച്ചിലെ ഭഗവതിക്ക് പീഠത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം
“മോളെ ഇതെവിടെ നിന്ന് കിട്ടി . “
വത്സല വിവേകിനെ നോക്കി.
“അച്ഛാ എനിക്കറിയില്ല ഞാൻ ഇവന്റെ ബാഗിൽ നിന്ന ഇത് കണ്ടത്.അവനിന്നലേ രാത്രിയാണ് ഗോവയിൽ നിന്ന് എത്തിയത് “
“കുട്ട്യേ എന്താണ് ഇത് ഇതെവിടെ നിന്നു കിട്ടി”
“എന്തിനാണ് ഇപ്പോൾ നിങ്ങളിതൊക്കെ അറിയുന്നത് എനിക്കൊരാൾ തന്നതാ
അതിങ്ങു തരുമോ ഞാൻ കൊണ്ടു കൊടുത്തോളം “
“ഡാ ആർക്ക് കൊണ്ടു കൊടുക്കാൻ ഇതിൽ എഴുതിയ അഡ്രെസ്സ് നോക്ക് ആർക്കാണ് കൊടുക്കേണ്ടത് എന്ന് “
വത്സല കൈയിൽ ഉള്ള അഡ്രെസ്സ് കാണിച്ചു കൊണ്ടു പറഞ്ഞു
“അതാരെന്ന ചോദിച്ചച്ചത്. “
അവനത് വാങ്ങി നോക്കി.
വടിവൊത്ത കൈക്ഷരത്തിൽ.
“അഗ്‌നിദത്തൻ നമ്പൂതിരി, ചെമ്പകശ്ശേരി മന, മാങ്കാവ്,കോഴിക്കോട്.. “
വിവേക് അത് വായിച്ചു ഒരു നിമിഷം അന്തം വിട്ട് എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
“ഇത് … “
അവൻ വിക്കി
“അപ്പൊ അവർ ഇവിടെത്തെ ആയിരുന്നോ ദൈവമേ. “
“ആരാണ് അത് തന്നത് മോനെ “
അഗ്‌നിദത്തൻ നമ്പൂതിരി ചോദിച്ചു.
.
“”മുത്തശ്ശാ അത് ഒരു മുത്തശ്ശിയും മുത്തശ്ശനും.. “
അവൻ നടന്നതൊക്കെ അവരോടു പറഞ്ഞു..
എല്ലാം കേട്ട് അവസാനം ദേവി അന്തർജ്ജനം പറഞ്ഞു.
“കഴിഞ്ഞതൊക്കെ കഴിഞ്ഞു ഏട്ടാ ഇനിയെങ്കിലും അവരെ ഇങ്ങോട്ട് കൊണ്ടു പോരൂ. “
അഗ്‌നിദത്തൻ ഒന്നും പറയാതെ കോലായിൽ കൂടെ വടിയും കുത്തി ആലോചനഗമനായി നാലു വരി നടന്നു..
വർഷങ്ങൾ പിന്നിലേക്ക് പിന്തിരിഞ്ഞു പോയി ദത്തെട്ടാ എന്ന വിളിയോടെ പിന്നിൽ നിന്ന് മാറാതെ നടന്നിരുന്ന തന്റെ നെഞ്ചിൽ കിടത്തി വളർത്തിയ പാറു..
അവളുടെ മുഖം മനസിൽ നിറഞ്ഞു വന്നു എന്തിനും ഏതിനും താൻ വേണമായിരുന്നു പാറുവിന് പാറു കഴിഞ്ഞേ ദേവി പോലും അന്ന് മനസിൽ ഉണ്ടായിന്നുള്ളു ദേവിക്കും അങ്ങനെ ആയിരുന്നു രണ്ടു മക്കളാണ് മൂത്തമകളാണ് പാറു രണ്ടാമത്തെ മകൾ വത്സലയും അങ്ങനെ ആണ് ദേവിയും കരുതിയത് . എന്നിട്ടും ഒരു സംശയം കൂടി തരാതെ അവളിങ്ങനെ ഒരിക്കൽ പോലും ചെയ്യുമെന്നു കരുതിയില്ല കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച അവനും. സത്യത്തിൽ അന്ന് തനിക്ക് അവരോടു കൊല്ലാൻ ഉള്ള ദേഷ്യം വന്നിരുന്നു ..
അച്ഛൻ തിരുമേനിയുടെയും കാരണവർ മാരുടെയും നിർദേശം കൊണ്ടു
അവൾക്കായി പടി അടച്ചു പിണ്ഡം വെക്കേണ്ടി വന്ന താൻ.പിന്നീട് ഒരിക്കൽ പോലും അവളെ കുറിച്ചു അന്വേഷിച്ചില്ല ഇന്നും നോവായി തന്റെ പാറു കണ്ണുകൾ നിറഞ്ഞു ” ദത്തെട്ടാ ” എന്നു വിളിച്ചു മുന്നിൽ നിൽക്കുന്നു.. അവൾ പോയതോടെ ആത്തോലമ്മ തളർന്നു വീണു. പിന്നെ അച്ഛൻ തിരുമേനിയും. അവരൊരുമിച്ചു ആ ഷോക്കിൽ തന്നെ വൈകാതെ യാത്രയായി…
ദത്തൻ നമ്പൂതിരി ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു പിന്നെ വിവേകിന്റെ അടുത്ത് വന്നു..
“നിനക്കു അവർ അവിടെ തന്നെ ഉണ്ട് ഉറപ്പാണോ.. “
“ഉണ്ട് മുത്തശ്ശാ ഞാൻ അവരുടെ വീട്ടിൽ പോയി. “
.”എങ്കിൽ മോളെ വത്സല നീ അരവിന്ദനെയും കൂട്ടി വിവേകിന്റെ കൂടെ ഇപ്പോൾ തന്നെ അവിടേക്കു പോ പോയി അവരെ കൊണ്ടു വാ.. അച്ഛനു പാറുവിനെ കാണണം. “
കണ്ണിൽ നിറഞ്ഞ വെള്ളം തൂത്തുകൊണ്ടു അഗ്‌നിദത്തൻ നമ്പൂതിരി പറഞ്ഞു..
“അതല്ലേ വേണ്ടത് ദേവി”
അദ്ദേഹം ഭാര്യയോട് ചോദിച്ചു.
“അതെ ഏട്ടാ എല്ലാം കഴിഞ്ഞു കാലം കുറച്ചു ആയില്ലേ ഇനി പാറു വരട്ടെ “
“എന്ന നിങ്ങൾ ഇപ്പോൾ തന്നെ പൊയ്ക്കോളൂ. “
അവർ മൂവരും അപ്പൊ തന്നെ ഗോവയിലേക്ക് തിരിച്ചു..
“അമ്മേ സത്യം പറ അവർ നമ്മുടെ ആരാണ്.. “
“”എന്റെ അപ്പച്ചി “
“അമ്മയുടെ അപ്പച്ചിയോ അതായത് അമ്മ പറയാറുള്ള പാറു അവരാണോ. “
“അതെ മോനെ അവരാണ് പാറു എന്ന ചെമ്പകശ്ശേരി ഇല്ലത്തെ പാർവതിഅന്തർജ്ജനം “
“അവർ മരിച്ചു പോയി എന്നല്ലേ എല്ലാവരും പറഞ്ഞത്. പിന്നെ എങ്ങനെ ഇപ്പോൾ അതു അവരാകും.”.
“വലിയൊരു കഥയണ് മോനെ അത് അവർ സത്യത്തിൽ മരിച്ചിട്ടില്ല അറിയുന്നത്. തിരുവാഭരണം കണ്ടപ്പോളാണ് ഒരുപാട് അവരെ അന്വേഷിച്ചു പക്ഷെ ഇന്നുവരെ അവരെ കണ്ടെത്തിയില്ല.. “
“അമ്മ പറയു അവരെ പറ്റി അവരോടു ഞാൻ ചോദിച്ചു പക്ഷെ പറയാതെ ഒഴിഞ്ഞു മാറ ഞാനാണെങ്കിൽ പിന്നെ ചോദിച്ചതുമില്ല “
.
“പറയാം മോനെ..അന്ന് ഈ അമ്മക്ക് അഞ്ചു വയസാണ് നാല്പത്തഞ്ചു കൊല്ലം മുന്നേ ഉള്ള കഥയാണ് നാട്ടിലേ കൊല്ലിനും കൊലക്കും പേര് കേട്ട ചെമ്പകശ്ശേരിമന ആയിരുന്നു നമ്മുടെ ഇല്ലം മുത്തശ്ശൻ വാസുദേവൻ നമ്പൂതിരിക്കും മുത്തശ്ശി ആര്യ അന്തർജ്ജനത്തിനും എന്റെ അച്ഛൻ അഗ്‌നദത്തൻ ജനിച്ചു വർഷങ്ങൾക്ക് ശേഷം ആറ്റുനോറ്റു ഉണ്ടായതാണ് ഈ അപ്പച്ചി പാർവതിഅന്തർജ്ജനമെന്ന എല്ലാവരുടെയും പ്രിയപ്പെട്ട പാറു..പൂമ്പാറ്റപോലെ പാറി നടന്നിരുന്ന അപ്പച്ചിയെ കണ്ട ആരും നോക്കി നിന്ന് പോകും അപ്പച്ചിയുടെ ഇഷ്ട്ടത്തിനപ്പുറം വേറെ ഒരിഷ്ടം ഇല്ലത്ത് ആർക്കും ഉണ്ടായിരുന്നില്ല”
“അപ്പൊ പാറു മുത്തശ്ശി സുന്ദരി ആയിരുന്നോ അമ്മേ “
“സുന്ദരിയോ അതിസുന്ദരി ആയിരുന്നു. നിതംബം മറക്കുന്ന നീണ്ട മുടിയും
വാലിട്ടു എഴുതിയ കണ്ണുകളും വൈരക്കൽ മൂക്കുത്തിയിൽ ജ്വലിക്കുന്ന മുഖവും അമ്മയുടെ മുന്നിൽ ഇപ്പോഴും ഉണ്ട്.. പാറുഅപ്പച്ചിയുടെ മുഖം പഠിക്കാൻ മിടുക്കിയായിരുന്നു. അതു കൊണ്ടു തന്നെ ആണ് മുത്തശ്ശി നഗരത്തിലെ കോളേജിൽ പോയത്. “
“അന്ന് മനയിലെ തന്നെ കുടികിടപ്പുകാരനാണ് ബീരാനും അയിഷയും ബീരാൻ മനയുടെ സ്ഥലം പാട്ടത്തിനെടുത്തു കൃഷിനടത്തുകയാണ് . ബീരാന്റെ മൂന്നുമക്കളിൽ മൂത്തതാണ് റഹീം താഴെ രണ്ടുപെൺകുട്ടികൾ റംലയും ഫാത്തിമയും.. റംലയും ഫാത്തിമയും എന്റെ കളികൂട്ടുകാരാണ് “
“പാർവതി അപ്പച്ചി നഗരത്തിലെ തന്നെ കോളേജിൽ ബി എ ക്കു പഠിക്കുകയാണ് ഡ്രൈവിങ് അറിയാവുന്ന റഹീമിനാണ് പാർവതിയെ കോളേജിൽ കൊണ്ടു പോകുകയും കൊണ്ടുവരുകയും ചെയ്യണ്ട ജോലി. അപ്പച്ചിയുടെ വേളി തീരുമാനിച്ച തലേ ദിവസം അപ്പച്ചിയെ കാണാതായി കൂടെ റഹീമിനെയും . കൂട്ടത്തിൽ മച്ചിലെ ഭഗവതിക്ക് ചാർത്തുന്ന നാഗപടതാലിയും മനയിലെ പെൺകുട്ടികൾ ആണ് മച്ചിൽ വിളക്ക് വെക്കാവു എന്ന് അന്നുണ്ടായിരുന്നു മനയിലെ പെൺകുട്ടികൾ വിവാഹത്തിനു തിരുവാഭരണം കഴുത്തിൽ ഇടണമെന്ന് പണ്ട് മുതലേ നില നിന്നിരുന്നു അപ്പച്ചി പോകുമ്പോൾ ആ തിരുവാഭരണവും കൂടെ കൊണ്ടു പോയി അതിനു ശേഷം ഇന്നേവരെ അവിടേക്കു ആരും കടന്നിട്ടില്ല വർഷങ്ങളായി മാച്ച് അടഞ്ഞു കിടക്കുന്നു”
“എന്നിട്ട് ആ ഉമ്മയും ഉപ്പയും മക്കളും ഇപ്പോൾ എവിടെ അമ്മേ. “
“അന്നവരെയൊക്ക മനയിൽ നിന്നു ആട്ടി ഓടിച്ചു പിന്നീട് അവർ മരിച്ചു പോയി യത്തീംഖാനയിൽ വളർന്ന റംലയയെയും ഫാത്തിമയെയും കല്യാണം കഴിച്ചു അയച്ചെന്നു കേട്ടു. “
“അമ്മേ മുത്തശ്ശി ഇന്നും സുന്ദരിയാണ് നല്ല ഐശ്വര്യമാണ് ആ മുഖത്ത്. ഇനിയിപ്പോ മുത്തശ്ശി നമ്മുടെ കൂടെ പോരുമോ ആവോ ഞാൻ പോരുമ്പോൾ പറഞ്ഞു ഇനി വരുമ്പോൾ അവർ ഉണ്ടാകുമോ അറിയില്ലെന്ന്. “
“കൊണ്ടു പോരണം നമുക്ക് എത്രയും വേഗം. അരവിന്ദേട്ട വേഗം വണ്ടി വിടു എത്രയും പെട്ടന്ന് അവിടെ എത്തണം..”
“അച്ഛൻ അപ്പുറം ഇരിക്ക് ഞാൻ ഓടിക്കാം വണ്ടി. “
അരവിന്ദൻ മാറിയിരുന്നു..
പിന്നെ വിവേകിന്റെ ചിന്ത മുഴുവനും മുത്തശ്ശിയുടെയും അപ്പുപ്പന്റെയും അടുത്ത് എത്തുക എന്നത് മാത്രമായി. മണിക്കൂറുകൾ കടന്നു പോയി അവർ ഗോവയിലെത്തി..
അതെ സമയം വിവേക് പോയതിനു ശേഷം മ്ലാനത നിറഞ്ഞ മുഖവുമായി ഇരിക്കുകയാണ് പാർവതി മുത്തശ്ശി
“എന്താ പാറു നീയിങ്ങനെ കുട്ടികള പോലെ വാ വന്നു ഭക്ഷണം കഴിക്ക് “
“ഇറങ്ങുന്നില്ല ഏട്ടാ ആ കുട്ടി അത് അവിടെ തന്നെ കൊടുക്കില്ലേ അതു കണ്ട അവരൊക്കെ എന്ത് കരുതും ആലോചിച്ചു ഇരിക്കാൻ തന്നെ വയ്യ. “
“എനിക്കു ആ കുട്ടിയെ വിശ്വസമാണ് പാറു അവൻ അവിടെ തന്നെ കൊടുക്കും.
നി വാ ഞാൻ വായിൽ തരാം..”
“അപ്പുപ്പൻ പ്ലെയിറ്റിലെ ചപ്പാത്തി മുറിച്ചെടുത്തു പാറുവിന്റെ വായിൽ വെച്ച് കൊടുത്തു.. “
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു പാറു മുത്തശ്ശി പറഞ്ഞു..
“ഏട്ടാ ഇനി എത്ര നാൾ ഇതുപോലെ നമ്മൾ ഒരുമിച്ചു ഉണ്ടാകും. “
“എന്താ പാറു ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്. “
“അല്ലേട്ടാ വർഷങ്ങളായി തിരുവാഭരണം നമ്മുടെ കൂടെ ഉണ്ട് അത് കൊടുത്ത ശേഷം ഒരു സമധാനവും ഇല്ല..”
“പാറു എല്ലാം നല്ലതിനാണ് അങ്ങനെ വിചാരിച്ചു പോകാം നമ്മൾക്കു.. “
ബാക്കി വന്ന ചപ്പാത്തി കൂടി മുത്തശ്ശിയുടെ വായിൽ വെച്ച് കൊടുത്തു അപ്പൂപ്പൻ എണിറ്റു..
അപ്പോളാണ് പുറത്ത് ഒരു കാർ വന്നു നിന്നത്..
“ആരാണ് ഏട്ടാ അത് ഒരു വണ്ടിയുടെ ശബ്ദം”
“പാറു ആരൊക്കെ വന്നിരിക്കുന്നു മുകളിൽ ഉള്ള റൂമിനു വാടകക്കാരവും ഞാനാ ഗോമസിനോട് പറഞ്ഞിരുന്നു ആരെയെങ്കിലും കിട്ടിയ അയക്കാൻ അവരാകും ഏതായാലും കുറച്ചു ആയല്ലോ അത് വാടകക്ക് കൊടുത്തിട്ട് “
“ഏട്ടൻ അവരെ കൊണ്ടു റൂം പോയി കാണിച്ചു കൊടുക്കു ഞാനൊന്ന് കിടക്കട്ടെ”
മുത്തശ്ശി അകത്തേക്കു തപ്പി തടഞ്ഞു തിരിഞ്ഞു.
അപ്പൂപ്പൻ അവരെ കൊണ്ടു വീട് നോക്കിക്കാനായി കാറിനടുത്തേക്ക് നടന്നു
പെട്ടന്ന് വത്സല ധൃതിയിൽ ഡോർ തുറന്നു പുറത്തിറങ്ങി…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…