ഇതൊക്കെ കണ്ട് അവൾക്ക് അതിശയം തോന്നി. അവൾക്ക് മനസിലായി അവനെ എന്തൊക്ക ചെയ്താലും അവൻ ഒന്നും ചെയ്യില്ല എന്ന്…

നാഗപരിണയം ~ രചന: നിഷാ മനു

കിഴക്കൻ കുന്നിൻ ചെരുവിൽ നിന്നും .തനിക്ക് ശത്രുവായി നിന്നിരുന്ന ഹിമകണങ്ങളെ. വകഞ്ഞു മാറ്റി കൊണ്ട് . സൂര്യൻ . ഒരു പുതിയ പുലരിയിലേക്ക് കാലെടുത്തു വെച്ചു.. . . തന്നിലെ. മന്ദ്രിക സ്വർണ നിറത്തെ. കൈ കുമ്പിളിൽ കോരി എടുത്ത് .ഓരോ ദിശ കളിലേക്കും പങ്കു വെച്ചു കൊടുത്തു. ദൂരെ എങ്ങോട്ടോ പോയിരിക്കുന്നു….

മോളെ. ശ്രീ. കതകു തുറക്കു……….

കതകിൽ മുട്ടുന്ന ശബ്ദം കെട്ടിട്ടാണ്. അവൾ താൻ കണ്ട സ്വപ്നങ്ങളിൽ നിന്നും എഴുന്നേറ്റത്…. ഉറക്കത്തിന്റെ ആലസ്യത്തിൽ. പിറുപിറുത്തു കൊണ്ട് അവൾ. കതകിനെ ലക്ഷ്യമാക്കി നടന്നു….. പതിയെ. കതക് തുറന്നു….

അമ്മയോ. ? എന്താ അമ്മേ കുറച്ചു നേരം കൂടെ കിടക്കട്ടെ എന്തിനാ ഇപ്പൊ വന്നു വിളിച്ചെ ? അടഞ്ഞ കണ്ണുകൾ തുറക്കാൻ മടിച്ചു കൊണ്ട് അവൾ പറഞ്ഞു.

നേരം എത്രയായി എന്ന വിചാരം? കുറെ നേരമായിട്ട് ഞാൻ നിന്നെ വിളിക്കുവാ. അച്ഛന് എന്തോ പറയാനുണ്ട്…. കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ അവൾക്ക് നേരെ നീട്ടി…

ഹലോ അച്ഛാ.

അച്ഛന്റെ സുന്ദരി കുട്ടിക്ക് പിറന്നാൾ. ആശംസകൾ

താങ്ക്സ് അച്ഛാ. മിസ് യു. ഉമ്മ……

അതെ പിറന്നാൾ ആയിട്ട് അച്ഛൻ ഒരു ഗിഫ്റ്റ്. അമ്മേടെ കയ്യിൽ കൊടുത്തിട്ടുണ്ട്… കുളിച്ചൊരുങ്ങി. അമ്പലത്തിൽ പൊയ്ക്കോളൂ…… ഇനി വൈകുന്നേരം വിളിക്കാം. അച്ഛന്റെ മോൾക്ക്. ചക്കര ഉമ്മ… ബൈ മോളെ…..

ഒക്കെ അച്ഛാ

മോളെ ഇതാ അച്ഛന്റെ സമ്മാനം.. കയ്യിലിരുന്ന പൊതി. അവൾക്കു നേരെ നീട്ടി കൊണ്ട്. അമ്മ പറഞ്ഞു. ഇതും ഉടുത്ത് കൊണ്ട് വേണംഅമ്പലത്തിൽ പോവാൻ. ഞാനും അച്ഛമ്മയും താഴെ ഉണ്ടാവും വേഗത്തിൽ കുളിച്ചൊരുങ്ങി താഴേക്കു വരു…

വേഗത്തിൽ അവൾ കുളിച്ചൊരുങ്ങി. അച്ഛൻ വാങ്ങിയ സമ്മാനം ചുവന്ന ഒരു പട്ടു പാവാട യായിരുന്നു അവൾ ഒരുങ്ങി ഇറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു ഐശ്വരം അവളിൽ അവർ കണ്ടു ..

വേഗം ഇറങ്ങു കുട്ട്യേ .. ഇങ്ങനെ പോയാൽ നട അടക്കും

ധൃതി പെട്ട് അവർ നടന്നു..

കണ്ണെത്താ ദൂരത്തോളം നിവർന്നു കിടക്കുന്ന പാടാ വരമ്പിലൂടെ അവർ മൂവരും നടന്ന് നീങ്ങി… അപ്പോഴാണ് അച്ഛമ്മ അത് ശ്രെദ്ധിച്ചത്.. ശ്രീയുടെ വലതു കൈയുടെ പുറകിൽ ഒരു കറുത്ത പാട് ..

എന്താ കുട്ട്യേ കയ്യിലാണോ കണ്മഷി ഇടണേ…..? ഇതു നോക്കിയേ . വസു കണ്മഷി തന്നെയല്ലേ.. കണ്ണ് പിടിക്കണില്ല..

കാട്ടിയെ നോക്കട്ടെ . സെറ്റ് മുണ്ടുണ്ടിന്റെ തല കൊണ്ട് ബലമായി തുടച്ചു കുളിക്കുമ്പോൾ തേച്ചോരച്ചു കുളിക്കണ്ടേ.. ഉച്ചയാവുമ്പോഴല്ലേ എഴുന്നേറ്റ് പിറു പിറുത്തു കൊണ്ട് ഒന്നുടെ തുടച്ചു പാട് പോയില്ല…

എന്റെ അമ്മേ ഒന്ന് പയ്യെ തുടക്ക് എനിക്ക് നോവുന്നു… എന്താ സംഭവം എന്നറിയാൻ കൈ തിരിച്ചും മറിച്ചും നോക്കി അവൾക്ക് കാണാൻ പറ്റുന്നില്ല..

അങ്ങനെ അവർ അമ്പലത്തിൽ എത്തി വഴിപാടും പ്രദക്ഷിണവും കഴിഞ്ഞു തിരികെ വീട്ടിലേക്ക് നടന്നു..

പാടവരമ്പിലൂടെ നടന്നു വരുബോൾ ഒരു തിളക്കം കണ്ട് അവൾ ആ വസ്തുവിനെ സൂക്ഷിച്ചു നോക്കി…

തലയും പകുതി ഉടലും മാത്രം വഴിയിലേക്ക് വെച്ച് കിടക്കുന്ന ഒരു രൂപം അതിന്റെ തലയിലെ അടയാളതിന് ചുവപ്പ് നിറം അവൾ ആ രൂപത്തിന്റ അറ്റത്തേക്ക് നോക്കി ആറടിയോളം നീലമുള്ള ആ രൂപം അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുന്നു. ആരൂപത്തെ കണ്ട് അവൾ പേടിച്ചു….

അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല ഭീതി നിറഞ്ഞ കണ്ണുകളുമായി അവൾ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു.

അവളുടെ കണ്ണുകളിലെ ഭയം കണ്ടിട്ടാവണം ആ രൂപം വയലെലകൾക്കിടയിലൂടെ ശര വേഗത്തിൽ ഈഴഞ്ഞു നീങ്ങി.

കണ്ണിൽ നിന്നും അത് അകന്നപ്പോഴാണ് അവളിലെ ശബ്ദം പുറത്തേക്ക് വന്നത്…

അയ്യോ അച്ഛമ്മേ പാമ്പ് പാമ്പ്…. പാമ്പ് ……… അവളുടെ വാക്കുകൾ കേട്ട് അവർ അവിടെ നിന്നും ഓടി രക്ഷ പെട്ടു…

കിതച്ചു കൊണ്ട് മുന്ന് പേരും വീടിന്റെ ഗേറ്റ് തുറന്നു . സിറ്റ്ഔട്ടിൽ തന്നെ ഇരുന്നു..

ശ്രീ .. നീ സത്യത്തിൽ പാമ്പിനെ കണ്ടോ അതോ കള്ളം പറഞ്ഞതാണോ ???

എന്റെ അമ്മേ ജീവൻ വെച്ച് ആരേലും കളിക്കുമോ ശെരിക്കും ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ… കുറച്ചു കൂടെ കഴിഞതാണേൽ ഞാൻ അതിന്റെ തലയിൽ പോയ്‌ ചവിട്ടിയേനെ … അങ്ങനെ ആണെങ്കിൽ പതിനെട്ടാം പിറന്നാൾ ദിവസം തന്നെ സ്വർണ പാമ്പ്കടി യേറ്റു മരിച്ച ശ്രീലക്ഷ്മി ഹരിദാസ് എന്നു ചരമ കോളത്തിൽ വന്നേനെ.. ചെറുതായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ട എന്റെ കയ്യിൽ നിന്നും അടി മേടിക്കണ്ട നീ… പെണ്ണിന്റെ വായയിൽ നിന്നും വരുന്ന ഓരോ വർത്താനം ദേഷ്യപെട്ട് വാതിൽ തുറന്നു അമ്മ അകത്തേക്ക് പോയ്‌..

എന്റെ ശ്രീ മോളെ ഇങ്ങനെതെ തമാശ യൊന്നും ആരോടും പറയരുത് ട്ടോ പാവം നിന്റെ അമ്മ ഒരു പാട് വിഷമം ആയി കാലുകൾ തിരിമി കൊണ്ട് അച്ഛമ്മ എഴുന്നേറ്റു…

സത്യമായിട്ടും ഞാൻ കണ്ടതാ അച്ഛമ്മേ സ്വർണ നിറമുള്ള നല്ല നീളവും വണ്ണവും ഉള്ള ഒരു പാമ്പിനെ അതാ ഞാൻ ഒന്ന് നിന്ന് നോക്കിയേ പക്ഷെ അത് എന്നെ തന്നെ നോക്കിക്കോണ്ട് കിടക്കുവായിരുന്നു ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ വേണ്ടി കുറെ വിളിച്ചതാ … ! പേടി കൊണ്ടാണ് എന്ന് തോന്നുന്നു ശബ്ദം പോയിട്ട് കാറ്റ് പോലും പുറത്തേക്ക് വന്നതേ ഇല്ല… വിശ്വസിക്കയാണേൽ വിശ്വാസിക്ക് അത്രേ പറയനുള്ളു….. പതിയെ അവൾ എഴുന്നേറ്റ് അഴിഞ്ഞു കിടക്കുന്ന മുടി കുടഞ്ഞു തലയുടെ മുകളിൽ അമ്മകേട്ട് കെട്ടി അകത്തേക്ക് നടന്നു. .

മോളെ കയ്യൊന്ന് കാട്ടിയെ അവളുടെ കയ്യിൽ സൂക്ഷിച്ചു നോക്കി കൊണ്ട് കണ്ണിൽ കത്തുന്ന ഭിതിയോടെ ശരീരമാകെ വിറച്ചു കൊണ്ട് എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട് കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി തന്റെ എല്ലാ ശക്തിയും എടുത്തു കൊണ്ട് അച്ഛമ്മ ഉറക്കെ അകത്തേക്ക് നോക്കി വിളിച്ചു മോളെ…. വസു….. ഒന്നിങ്ങു വന്നെ………………അത് പറയുമ്പോഴേക്കും അച്ഛമ്മ അവിടെ ബോധം കേട്ടു കിടന്നു… വസ്ത്രം മാറി ഉമ്മറത്തേക്ക് ഓടി വന്ന വസു. അയ്യോ ഇത് എന്തു പറ്റി.? .. പെട്ടന്ന് തളർന്നു വീണതാ .

അമ്മേ കണ്ണ് തുറക്ക് കുറെ തട്ടി വിളിച്ചെങ്കിലും ഒരു അനക്കവും ഉണ്ടായില്ല

മോളെ നീ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വാ…

ഇപ്പോൾ കൊണ്ട് വരാം…. അവൾ അകത്തേക്ക് ഓടി

വെള്ളം കൊണ്ട് വന്ന് അമ്മയുടെ കൈകളിൽ കൊടുത്തു അവർ കൈകുമ്പിലേക്ക് വെള്ളം പകർത്തി അച്ചമ്മയുടെ മുഖത്തേക്ക് തെളിച്ചു…..

അച്ഛമ്മേ എഴുന്നേൽക്ക് ശ്രീ യുടെ കണ്ണിൽ നിന്നും കണ്ണ്നീർ ധാര യായി ഒഴുകാൻ തുടങ്ങി..ന്യൂസ്‌ പേപ്പർ കൈയിൽ പിടിച് അച്ഛമ്മക്ക് അമ്മ വീശി കൊടുക്കുവായിരുന്നു…..

പതിയെ അച്ഛമ്മ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു….. കരഞ്ഞു കലങ്ങിയ തീ കനൽ പോലെ യുള്ള കണ്ണുകൾ ഭീതി മാറാതെ ചുറ്റിനും പായുന്നുണ്ട്…..

വെള്ളം വെള്ളം… ശബ്ദം പുറത്തേക്ക് വരാതെ അവർ പറഞ്ഞു…

പത്രത്തിൽ ഉള്ള വെള്ളം എടുത്ത് വസു അമ്മക്ക് നേരെ നീട്ടി..

ആ വെള്ളം മുഴുവൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു….

എന്താ അമ്മേ സംഭവിച്ചേ..,,? …

അത് അത് . നീ അവളുടെ കയ്യിൽ ഒന്ന് നോക്കിയേ…

ആകാംഷയോടെ വസു അവളുടെ കൈ പിടിച്ചു നോക്കി..

കൈയിൽ പുറകുവശത്തായി… തന്റെ ശരിരത്തിൽ കിടന്നു കൊണ്ട് പത്തി വിടർത്തി നിൽക്കുന്ന ഒരു നാഗത്തിന്റെ രൂപം തെളിഞ്ഞു വന്നിരിക്കുന്നു അതിന്റ കണ്ണുകൾക്ക് ചുവന്ന നിറവും…

അത് കണ്ട് വസു ഒന്ന് തരിച്ചു നിന്നു അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു….

അമ്മയുടെയും അച്ഛമ്മയുടെയും സ്വഭാവത്തിലെ മാറ്റം കണ്ട്

എന്താ അമ്മേ എന്റെ കൈയിൽ അവൾ കൈ വീണ്ടും തിരിച്ചും മറിച്ചും നോക്കി അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല…

രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി അവൾ നോക്കി

ഒന്നിലങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും വട്ട് ഇല്ലങ്കിൽ എനിക്ക് മുഴുത്ത വട്ട് അവരെ കളിയാക്കി കൊണ്ട് അവൾ എഴുന്നേറ്റു പോയി…

നാഗ രൂപം അവളുടെ കൈയിൽ എങ്ങനെ വന്നു എന്ന ചോദ്യം ഉത്തരം കിട്ടാതെ അമ്മയ്ക്കും അച്ഛമ്മയ്ക്കുമിടയിൽ തളം കെട്ടി കിടന്നു…

അമ്മേ വിശന്നിട്ടു വയ്യ കഴിക്കാൻ എന്തേലും തായോ?? അവളുടെ കാറൽ കേട്ടാണ് വസു അകത്തേക്ക് ചെന്നത് അപ്പോഴും വസുവിന്റ നോട്ടം ശ്രീ യുടെ കൈയിലെക്കായിരുന്നു..

ഒരു ചെറിയ സദ്യ തന്നെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു മേശ പുറത്ത്..

അമ്മ നേരത്തെ എഴുന്നേറ്റു അല്ലെ?? അവളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയാത്ത വസു ഏതോ ലോകത്തിൽ എന്ന പോലെ നിൽക്കുവായിരുന്നു….

അമ്മേ കൂയ്………..

വസു പതിയെ ശ്രീ യുടെ മുഖത്തേക്ക് നോക്കി….

എന്താ നീ പറഞ്ഞെ?

കുന്ദം ഒന്നുമില്ല ദേഷ്യം കൊണ്ട് അവൾ ഒന്നും മിണ്ടാതെ നിന്നു….

പ്ലൈറ്റ് എടുത്ത് ഭക്ഷണം വിളമ്പാൻ തുടങ്ങി..

എന്റെ അമ്മേ പിറന്നാൾ ആയിട്ട് ഇതിലാണോ ആഹാരം കഴിക്കുന്നേ..ഗൾഫിലായിരുന്നപ്പോൾ നമ്മൾ പൈസ കൊടുത്ത് വാഴയില വാങ്ങി അതിലെ ആഹാരം കഴിക്കുള്ളു നാട്ടിൽ വന്നിട്ട് ആദ്യത്തെ പിറന്നാൾ അല്ലെ .. ദേ അവിടെ നോക്കിയേ .. ദേ ഇവിടെ നോക്കിയേ അവിടെയൊക്കെ കാണുന്നത് വാഴതന്നെയല്ല….. അതും നമ്മുടെ പറമ്പിൽ കഷ്ട്ടമുണ്ട് അമ്മേ അച്ഛൻ വന്നതാണേൽ ഇങ്ങനെ ഒന്നും അല്ലായിരുന്നു. അടിച്ചു പൊളിച്ചേനെ..

ഓ ഞാൻ ആ കാര്യം വിട്ടു മോളെ….

അതാ ഞാൻ നേരത്തെ പറഞ്ഞത് നിങ്ങൾക്ക് വട്ട്അയിന്ന്..

അവൾ എഴുന്നേറ്റു കത്തിഎടുത്തു കൊണ്ട് വാഴയില മുറിക്കാൻ പറമ്പിലോട്ട് നടന്നു

വാഴയില മുറിച്ചോണ്ട് അവൾ തിരിഞ്ഞു നടന്നപ്പോൾ തന്റെ മുൻപിലായി ഒരു കീരി അവളെ ലക്ഷ്യമാക്കി ചീറി കൊണ്ട് അടുത്തേക്ക് വരുന്നു.. അത് കണ്ടതും അവൾ ഒന്ന് ഭയന്നു… കൈയിലെ വാഴയിലയും കത്തിയും അവളറിയാതെതന്നെ നിലത്തു വീണു..

കീരി അവളുടെ അടുത്തെത്തി ….

സ്‌…..ശ് ശ്………… ഒരു സീൽകാരം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി.

അവളുടെ പിറകിൽ രൂപം കണ്ട് അവൾ ഞെട്ടി.. തന്റെ വാല് മാത്രം മണ്ണിൽ ഉറപ്പിച്ചു . ആറടി ഉയരമുള്ള പ്രതികരത്തിന്റ കണ്ണുകളുമായി ആ രൂപം ഫണം വിടർത്തി കീരിയുടെ നേർക്ക് യുദ്ധത്തിനു പോവുകയാണ് ചീറി പാഞ്ഞു സകല ശക്തി യും എടുത്ത് കൊണ്ട് കീരിയെ ആഞ്ഞു കൊത്തി ഞൊടി ഇടകൊണ്ട് അവിടെ എന്തൊക്കയോ നടന്നു. ഇതെല്ലാം കണ്ട്കൊണ്ടരിന്ന ശ്രീ അപ്പോൾ തന്നെ ബോധംകേട്ട് വീണു..

അവളെ കാണാഞ്ഞപ്പോൾ തിരിഞ്ഞു വന്ന അമ്മയുടെയും അച്ഛമ്മയുടെയും വിളി കേട്ടാണ് കണ്ണ് തുറന്നത്. അവൾ ചുറ്റിനും ഒന്ന് നോക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന കീരിയെ അവിടെ കണ്ടു . വെച്ച് വെച്ച് കൊണ്ട് അവൾ അവോരോട് എല്ലാം തുറന്നു പറഞ്ഞു.. അവളെയും കൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ ഇനി എന്ത് ചെയ്യും എന്ന ആവലാതിയും കൊണ്ട് വസു പൊട്ടി കരഞ്ഞു.. ഇതൊക്കെ കണ്ടു കണ്ണ് തുടച്ചു കൊണ്ട് അച്ഛമ്മ ഒരു തീരുമാനം എടുത്തു . ആ വീട് ഒരു . മരണ വീടുപോലെ എവിടെയും മൗനം മാത്രം …. പതിവിനും വിപരിതമായി അന്ന് എല്ലാവരും ഒരുമിച്ചു കിടന്നു .. ഓർക്കും തോറും പേടി തോന്നുന്ന രൂപം .. കണ്ണടച്ചാലും ഓർമ വരുന്നത് അത് തന്നെ…. തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയോ . അവൾ നേരം വെളുപ്പിച്ചു…..

ശ്രീ മോളെ വേഗം കുളിച് ഒരുങ്ങിക്കോളൂ ഒരിടം വരെ പോവാനുണ്ട്…..

അങ്ങനെ മൂന്നുപേരും കൂടെ യാത്ര തിരിച്ചു…..

എങ്ങോട്ടാ അച്ഛമ്മേ നമ്മൾ പോവുന്നെ?

അതൊക്ക ഉണ്ട് വസു നീ വണ്ടി കളരിലേക്കു വീട്ട്ടോ….കാർ ഒരു ഗേറ്റിന് മുൻപിൽ നിർത്തി…. മൂന്നു പേരും വണ്ടിയിൽ നിന്നും ഇറങ്ങി ….

ചുറ്റിനും ഫല വൃക്ഷങ്ങൾ കൊണ്ട് ചുറ്റപ്പെട്ട ഒരു മന കയറി ചെല്ലുമ്പോൾ വരുന്നവരെ ആനയിക്കാനായി ഇരു ഭാഗങ്ങളിലും തളിരിട്ട് വരുന്ന തുളസി ചെടിയെ ചുമതല പെടുത്തിയിരിക്കുന്നു…. കിളികളുടെ കൊഞ്ചലും . Ooovഏതോ മരത്തിൽ ഇരുന്നു കൊണ്ട് വിരുന്നുകാർ വരുന്നു എന്നറിക്കുന്ന അണ്ണാറക്കണ്ണന്റെ. ചിലമ്പലും . പ്രകൃതി രമണിയം എന്നൊക്ക പറയില്ലേ അത് പോലെ മനസിനോട് ഇണങ്ങി ചേരുന്ന പോലെ തോന്നി… ഉമ്മറ കൊലയിൽ എത്തുമ്പോഴേക്കും നാസികയുട തുമ്പിലൂടെ അങ്ങ് ശിരസിലേക്ക് വരെ എത്തുന്ന ചന്ദന ഗന്ധം മതി മറന്നു നിന്നു അവൾ . തന്റെ കണ്ണുകൾ അടച്ച്. ദുബായ് എന്ന തിരക്കിനിടയിൽ.. കേരളത്തിലേക്ക് വന്നപ്പോൾ പുതുമയുള്ളതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. പക്ഷെ ..ഇത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും . അനുഭവിച്ചതിൽ വെച്ച് ഏറ്റവും നല്ല സുഗന്ധവും എങ്ങനെ ഒരു അവസ്ഥ ആരും തന്നെ അറിഞ്ഞിട്ടുണ്ടാവില്ല.. അതി മനോഹരം അവൾ അറിയാതെ പറഞ്ഞു…

ശ്രീമോളെ അകത്തേക്ക് വരൂ… അച്ഛമ്മ വിളിച്ചപ്പോഴാണ് അവൾക്ക് സ്ഥരാകാലബോധം തിരികെ കിട്ടിയത് . അവൾ പതിയെ നടന്നു .. അപ്പോഴാണ് അവളുടെ കണ്ണുകൾ ഒരു ബോർഡ് കണ്ടത്….. വിശ്വനാഥ പണിക്കർ .BA.. L.LB..ഈശ്വര ഇത് ഒരു വക്കിലിന്റെ വീടോ… എന്തിനാ ഇവിടെക്കു വന്നത്.. എന്തിനായാലും ഇങ്ങോട്ട് വന്നത് നല്ലൊരാനുഭവം ആയിരുന്നു.. അവൾ മനസ്സിൽ ഓർത്തു ..

അല്ലാ ആരിത്?? സുഭദ്രമ്മയോ…..??? കുറെ നാളായല്ലോ കണ്ടിട്ട്…..

മ് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അച്ഛമ്മ നിന്നു

വരൂ ഇരിക്കു… അദ്ദേഹം അവരെ അകത്തേക്ക് ക്ഷണിച്ചു…? വസുമതി എന്ന വന്നേ…..?

രണ്ട് മാസം കഴിഞ്ഞു..അമ്മയും അദ്ദേഹത്തി നോട് സംസാരിക്കുന്നത് കേട്ടപ്പോൾ അവളൊന്നു ഞെട്ടി.. ഇവർക്കൊക്കെ വക്കിലിനെ അറിയുമോ അവൾ അശ്ചര്യ ത്തോടെ അവരെയൊക്കെ മാറി മാറി നോക്കി….

ശ്രീലക്ഷ്മി …. ഇത്ര വലുതായിലെ കുഞ്ഞിലേ കണ്ടതാ…മോൾക്കറിയോ ഇ അങ്കിൾനെ…??? അദ്ദേഹം ചോദിച്ചു

അറിയില്ല എന്നത് ഒരു വളിഞ്ഞ ചിരിയിലുടെ മറുപടി കൊടുത്തു …..

അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു മോളുടെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി എന്നെ അറിയില്ല എന്ന്..

പറയു …. എന്താ ഞാൻ പറഞ്ഞു തരേണ്ട… അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ… അച്ഛമ്മ പറഞ്ഞു ഇവൾക്ക് തലകുറിയും ജാതകവും ഒന്നും ഉണ്ടാക്കിയില്ല അതിന് വേണ്ടി വന്നതാ….

ഒരു നിമിഷം ഞാൻ ഇപ്പോൾ വരാം അദ്ദേഹം എന്തോ എടുക്കാൻ ഒരു മുറിയിലേക്ക് പോയി തിരിച്ചു വരുമ്പോൾ വലിയ ഒരു പലകയും ഒരു കിഴിയും കൊണ്ടാണ് വന്നത്…

ഇത് എന്താ ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ ഈ നേരത്ത് ചെസ്സ് കളിക്കാൻ പോവണോ? മനസ്സിൽ ഓർത്തുകൊണ്ട് അവൾ അതും നോക്കി ഇരിക്കുന്നു…

എന്താ മോളെ ആദ്യമായിട്ടാണോ ഇതൊക്കെ കാണുന്നെ? അവളുടെ നോട്ടം കണ്ടിട്ടാവണം അദ്ദേഹം ചോദിച്ചത്..

അതെ അങ്കിൾ…… അവൾ മറുപടി പറഞ്ഞു.

അദ്ദേഹം തന്റെ കൈയിൽ ഇരുന്ന പലക എടുത്ത് തുടച്ചു. എന്നിട്ട് ഒരു നിമിഷം എന്തോ പ്രാർത്ഥിച്ചു. എന്നിട്ട് കയ്യിൽ ഉണ്ടായിരുന്ന ചോക്ക് എടുത്ത് ആ പലകയിൽ ഏഴു കളങ്ങൾ വരക്കുകയും . അതിൽ ഓരോ കളങ്ങളിലും എന്തൊക്കയോ എഴുതി . അതിനു ശേഷം കിഴിയിൽ നിന്നും കരുക്കൾ. ഒരു പിടി വാരി…. കണ്ണുകൾ അടച്ചു കൊണ്ട് നെഞ്ചിൽ ചേർത്ത് വച്ചു. കുട്ടീടെ നക്ഷത്രം പറയു….. എന്ന് പറഞ്ഞു…

ശ്രീലക്ഷ്മി മകം……

അദ്ദേഹം എന്തൊക്കയോ പ്രാർത്ഥിച്ചു .. കൈയിൽ ഇരുന്ന കരുക്കൾ പലകയിലെക്ക് വെച്ച് ശ്രെദ്ധ പൂർവ്വം ഓരോ കളങ്ങളിലേക്കും വെക്കുന്നുണ്ടായിരുന്നു…. എന്നിട്ട് അച്ഛമ്മയോട് പറഞ്ഞു…. . കുട്ടീടെ ജനന സമയം ഒന്ന് പറയു……

ക ന്നി മാസം 12.. 3 am

അദ്ദേഹം ഒരു വിരൽ കൊണ്ട് തല ചൊറിഞ്ഞു അപ്പോൾ നക്ഷത്രം മകം ആവില്ലല്ലോ നക്ഷത്രം.ആയില്ല്യo ആണ് കറുത്ത പക്ഷത്തിലുള്ള ആയില്ല്യം അതായത് ആയില്ല്യം .. അവസാനംവും അത് കഴിഞ്ഞു കുറച്ചു വിനാഴിക കഴിഞണ് മകം തുടങ്ങു്ന്നതും.. അദ്ദേഹം വീണ്ടും എന്തൊക്കയോ നോക്കുന്നുണ്ടായിരുന്നു….. കണ്ണുകൾ ഒന്ന് വിടർന്നു മുഖം ആകെ ചുവന്നു…കുട്ടിക്ക് ഇപ്പോൾ ജാതകം ഉണ്ടാക്കരുത് . സമയം വളരെ മോശം ആണ്….

ദിവാകര……. ഒരു നാളികേരവും കുറച്ചു വെറ്റിലയും കൊണ്ട് വരു…. അദ്ദേഹം വിളിച്ചു പറഞ്ഞു . പറഞ്ഞത് പോലെ കാര്യസ്ഥതൻ അതൊക്കെ കൊണ്ട് വന്നു….

നാളികേരം എടുത്ത് മൂന്ന് പ്രാവശ്യം ശ്രീ യുടെ തലഉഴിഞ്ഞു കിഴക്കു ഭാഗത്തു കൊണ്ട് പോയി ഉടക്കാൻ കാര്യസ്ഥനോട്‌ പറഞ്ഞു പിന്നീട് ഒരു വെറ്റില എടുത്തു അവളുടെ നടുനെറ്റിയിൽ അത് കൊണ്ട് ഒന്ന് തൊട്ടു….. അത് എടുത്ത് പലകയ്ക്ക് മോളിൽ വെച്ച് എന്തോ പ്രാർത്ഥിച്ചു…. കുറച്ചു നേരം കഴിഞതും ആ വെറ്റിലയുടെ നിറം തന്നെ മാറി … കറുത്തു പോയ വെറ്റിലയിൽ ഒരു നാഗ രൂപം തെളിഞ്ഞു വന്നിരിക്കുന്നു…. അയാൾ തന്റെ മുഖം കൈകൾ കൊണ്ട് തുടച്ചു .. എന്ത് പറയണം എന്നറിയാതെ….. അവരുടെ മുഖതെക്ക് നോക്കി……

എന്താ പണിക്കരെ ? ആകാംഷയോടെ അച്ഛമ്മ പറഞ്ഞു.

കുട്ടിക്ക് നാഗ പ്രീതി ഉണ്ട്… കുട്ടി ഈ ഒരുആഴ്ചക്കുള്ളിൽ അരുതാത്തത് വല്ലതും കണ്ടായിരുന്നോ….? അതും അല്ലങ്കിൽ കുട്ടിക്ക് കാണാൻ പറ്റാത്തതും എന്നാൽ മറ്റുള്ളവർക്ക് കാണാൻ പറ്റുന്നതോ ആയ അടയാങ്ങളോ മറ്റോ ശരീരത്തിൽ കണ്ടിരുന്നോ …..??

അത് കേട്ടതും അച്ഛമ്മയുടെയും അമ്മയുടെയും മുഖത്തു ഭയo പ്രകടമായിരിക്കുന്നു……

പതറുന്ന ശബ്ദത്തോടെ അച്ഛമ്മ നടന്ന കാര്യങ്ങളൊക്ക പറഞ്ഞു….

നിങ്ങൾ ഭയപെടേണ്ട… ഒരു കഥ പറയാൻ ഉണ്ട് സ്വർണ നാഗം പറഞ്ഞ അപൂർവമായ ഒരു പ്രണയത്തിന്റെ കഥ. അദ്ദേഹം തുടർന്നു.

കന്നി മാസത്തിലെ ആയില്ല്യo നക്ഷത്രത്തിൽ കറുത്തപക്ഷത്തിൽ . ഒരു ഇടത്തരം കുടുംബത്തിൽലാണ് അവളുടെ ജനനം.. കഴുത്തിൽ ഒരു മറുകുമായിട്ടാണ് ജനിച്ചത്. ദേവതകൾ തോറ്റുപോവുന്ന അഴകായിരുന്നു . അവൾക്ക് . ഒരിക്കൽ അവൾ ആടുകളെ തീറ്റിക്കാൻ ഒരു കുന്നിൻ ചെരുവീൽ ഇരിക്കുകയായിരുന്നു.. പെട്ടന്നാണ് ഒരു സ്വർണനാഗo .. തന്റെ വായയും തുറന്ന് അവൾക്കരികിലേക്ക് ചെന്നു. പേടിച് അലറി വിളിച്ചു അവൾ ഓടി പുറകെ ആ നാഗവും…

പെട്ടന്ന് അവൾ ഒരു കല്ലിൽ തട്ടി തറയിൽ. വീണു വായയും തുറന്നു കൊണ്ട് നാഗം അവൾക്ക് മുൻപിൽ നിൽക്കുന്നുണ്ട്…. അവൾ കരഞ്ഞുകൊണ്ട് അച്ഛനെയും അമ്മയെയും വിളിച്ചു. വിളി കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ അരികിലേക്ക് ആ നാഗം വന്നു അപ്പോഴാണ് അവൾ കണ്ടത് നാഗത്തിന്റ വായയിൽ നിന്നും ധരാ ധരായായി ചോര ഒഴുകുന്നു …. നോക്കിയപ്പോൾ ആരോ കമ്പി കൊണ്ട് കുത്തി അതിൽ നിന്നുമാണ് ചോര വരുന്നതും അവൾ മരണത്തെ മുന്നിൽ കണ്ട് കൊണ്ട്… പതുക്കെ നാഗത്തിന്റെ തലയിൽ പിടിച്ചു വായയിൽ ഉള്ള കമ്പി പുറത്തെടുത്തു…. നാഗത്തിന്റെ . കണ്ണിൽ നിന്നും നന്ദി അവളിലേക്ക് പ്രവാഹിച്ചു.. പതിയെ അത് ഈഴഞ്ഞു തുടങ്ങി വഴിയുടെ . അറ്റത്ത്‌ എത്തിയപ്പോൾ നാഗം ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ കണ്ണിൽ നിന്നും എങ്ങോട്ടോ മറിഞ്ഞു…..

പിന്നീട് ഒരു നിഴൽ പോലെ അവളറിയാതെ അവൾക്ക് പിറകിൽ ആ നാഗം ഉണ്ടായിരുന്നു ഒരു ദിവസം പോലും അവൻ അവളെ കാണാതിരുന്നിട്ടില്ല…. അവിടെ യാണ് ഒരു നാഗത്തിനും ഒരു മനുഷ്യനുമിടയിൽ ഒരു പ്രണയം ഉടലെടുക്കുന്നത് അവൾ അറിയാതെ അവൻ അവളെ ഘടമായി പ്രണയിച്ചു…

അവൾക്ക് പതിനഞ്ചു വയസ് തികഞ്ഞ അന്ന് അവളുടെ ശരീരത്തിലെ മാറ്റം കണ്ട് വീട്ടുകാർ പേടിച്ചു ശരീരംമാകെ വിള്ളൽ വന്നിരിക്കുന്നു… പോകാത്ത ആശുപത്രികൾ ഇല്ല പോകാത്ത ഡോക്ടർ മാരും ഇല്ല . ഓരോ ദിവസം കഴിയും തോറും അവൾ വിരൂപ ആയികൊണ്ടരിക്കുന്നു നാട്ടുകാരുടെ അവഗണനയും ഒറ്റപ്പെടുത്തലും കാരണം സഹികെട്ടു.. ആ അച്ഛനും അമ്മയും ആത്മഹത്യാ ചെയ്തു…. എല്ലാം താൻ കാരണം ആണ് സംഭവിച്ചത് എന്ന് തന്നെ തന്നെ ശപിച്ച അവൾ ഒറ്റപ്പെട്ട് ആ വിട്ടിൽ നീറി നീറി കഴിഞു..

ഒരിക്കൽ വിശന്നു കരഞ്ഞു തളർന്നിരിക്കുമ്പോൾ…ശ് ശ് ശ് ഒരു സീൽ കാരം കേട്ട് അവൾ കണ്ണുകൾ തുടച്ചു നോക്കി…….

കണ്ണുകൾ തുടച്ചു അവൾക്ക് മുൻപിൽ നിൽക്കുന്ന ആ രൂപത്തെ കണ്ട് അവൾക്ക് ഒരു ഭയവും തോന്നിയില്ല.. മരണത്തെ മുന്നിൽ കണ്ടു കൊണ്ട്.. അവൾ അവനോട് പറഞ്ഞു.

നീ വീണ്ടും വന്നുവോ നാഗമേ? വിരുപ എന്ന് മുദ്ര കുത്തപ്പെട്ട എന്നെ ഈ കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻമാർ. കല്ല് കൊണ്ട് എറിഞ്ഞു കൊല്ലുന്നതിനു മുൻപേ ഒന്ന് കൊന്ന് തരുമോ? ഇരു കൈകളും അവനു നേർക്ക് നീട്ടി കൊണ്ട് കൈ കൾ നീട്ടി …

അവൻ തന്നെ ഒന്നും ചെയ്യുന്നില്ല എന്ന് ഉറപ്പായ അവൾ ഇങ്ങനെ പറഞ്ഞു

അന്ന് ഞാൻ ചെയ്തുതന്ന ഉപകാരത്തിന്റെ പേരില്ലെങ്കിലും . എന്നെ… കരഞ്ഞു കൊണ്ടവൾ പറഞ്ഞു അതോ ഇനി നിനക്കും എന്റെ ഈ രൂപം കണ്ട് പേടിയായിട്ടാണോ.

അവൾക്ക് മുൻപിൽ നിസ്സഹാനായി തറയിലേക്ക് നിൽക്കാൻ മാത്രമേ അവന് കഴിഞുള്ളു.

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പതിയെ എഴുന്നേറ്റു എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചു. തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ ബലമായി ഒന്ന് ചവിട്ടി. അവളുടെ ചവിട്ട് കൊണ്ടിട്ടും അവൻ അങ്ങാതെ അവിടെ തന്നെ നിന്നു

ഇതൊക്കെ കണ്ട് അവൾക്ക് അതിശയം തോന്നി. അവൾക്ക് മനസിലായി അവനെ എന്തൊക്ക ചെയ്താലും അവൻ ഒന്നും ചെയ്യില്ല എന്ന്…

“ഇഷ്ടമാണെടി പെണ്ണെ ഒന്നല്ല ഒരായിരം വട്ടം അതും എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രണയം എന്റെ ജീവൻ എന്ന് എന്നെ വിട്ട് പോകുന്നുവോ അതുവരെ എന്നോടൊപ്പം ഉണ്ടാവുന്ന കളങ്കം ഇല്ലാത്ത പ്രണയം . അവളോടും ഈലോകത്തോടും ഉറക്കെ വിളിച്ചു പറയണം എന്ന് അവന് തോന്നി… പതിയെ അവൻ വാല് നിലത്തുറപ്പിച്ചു അവളുടെ തലപൊക്കത്തിൽ തന്നെ അവൻ നിവർന്നു നിന്നു .

കണ്ണുകൾ അടച്ച് വിതുമ്പി കൊണ്ട് നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവന്റെ മുഖം ചേർത്ത് വെച്ച് പതിയെ ഉരസി പെട്ടന്ന് അവൾ കണ്ണ് തുറന്നു അവന്റെ രൂപം കണ്ട് പേടിച്ചു.അവളുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുള്ളികൾ അവന്റെ നാവുകൾ കൊണ്ട് തുടച്ചു.. ഒന്നും മനസിലാവാതെ നിന്ന അവളെ നോക്കി അവൻ നാവുകൾ കൊണ്ട് എന്തോ കാണിച്ചു…. അവൻ പതിയെ നിലത്തേക്ക് കിടന്നു അതിനു ശേഷം അവളുടെ വസ്ത്രത്തിന്റ അടി ഭാഗത്ത്‌ അവന്റെ വായ കൊണ്ട് കടിച്ചു വലിച്ചു…

എങ്ങോട്ടോ തന്നെ കൊണ്ട് പോവാൻ നോക്കുകയാണ് അപ്പോഴാണ് അവൾക്ക് മനസിലായത്.. പുറത്തേക്ക് നോക്കി നിൽക്കുന്ന അവനെ അവൾ അനുഗമിച്ചു…

ഇരിട്ടിലുടെ അവർ നടന്നു വിശപ്പ് കൊണ്ട് അവളുടെ കാഴ്ച മങ്ങിതുടങ്ങി.. നടന്നു നടന്നു ഒരു വലിയ കാട്ടിലേക്കാണ് എത്തി പെട്ടത്.. ഉള്ളിലേക്ക് ചെല്ലും തോറും അവൾക്ക് ഭയം കൂടി വന്നു പെട്ടന്ന് അവൻ അവിടെ നിശ്ചലം ആയി . അവൻ മുകളിലേക്ക് നോക്കി അവന്റെ നോട്ടം കണ്ടിട്ട് അവളും നോക്കി…. അവളുടെ കണ്ണുകളിൽ പറഞ്ഞഅറിയിക്കാൻ പറ്റാത്ത ഒരു തരo സന്തോഷം നിറഞ്ഞു .

ഒരു വലിയ മാവ് അത് നിറച്ചും പഴുത്തു പകമായ മാങ്ങാകൾ ഞൊടി നേരം കൊണ്ട് അവൻ അതിലേക്ക് വലിഞ്ഞു കേറി ഓരോ ചില്ലകളിലേക്കും കയറി ഓരോ മാങ്ങാകളയി താഴേക്ക് കടിച്ചു പൊട്ടിച്ചു താഴേക്ക് ഇട്ടു കൊടുത്തു.. ആർത്തിയോടെ അവൾ അതൊക്ക ആസ്വദിച്ചു കഴിച്ചു.. അവൻ പതിയെ താഴേക്ക് ഇറങ്ങി..

മനുഷ്യൻ മാരെ കാളും കരുണയും ദയയും വിവരവും ഉള്ള നാഗമേ നിനക്ക് എന്നും നന്മകൾ മാത്രം വരട്ടെ അവന്റെ താലിയിൽ തലോടികൊണ്ട് അവൾ പറഞ്ഞു. കുറച്ചു പഴങ്ങൾ പെറുക്കി .. തിരിച്ചു പോവാനായി ഒരുങ്ങിയപ്പോൾ അവൻ അവളെ തടഞ്ഞു … കാലു കൾക്ക് ഇടയിൽ തന്നെ കിടന്നു

മറു എന്റെ നാഗമേ നേരം പുലരുമ്പോഴേക്കും വീട്ടിൽ എത്തണം അല്ലങ്കിൽ സ്നേഹിച്ചവരുട കയ്യിൽ നിന്നും കല്ലേറ് കിട്ടി മരിക്കേണ്ടി വരും ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു….

നിന്നെ തനിച്ചാക്കാനല്ല എന്നും നിന്നോടൊപ്പം ജീവിക്കാൻ വേണ്ടിയാണ്….. നീ നിന്റെ അമ്മയുടെ ഗർഭപത്രത്തിൽ തുടിച്ചു തുടങ്ങിയ അന്ന് മുതൽ നിനക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നതും . ഇങ്ങനെ ഓക്കേ ആവേണ്ടി വന്നതും നമ്മുടെ ഒത്തു ചേരലിന് വേണ്ടി ആയിരിക്കും … ദൈവമായിരിക്കും നിനക്ക് ആയില്ല്യം നാൾ തന്നതും എന്നെ നിന്നോട് അടുപ്പിച്ചതും വിട്ടു കൊടുക്കില്ല ആർക്കും നിന്നെ. അത്രമേൽ പ്രിയപെട്ടവളാണ് നീ ഒരു പക്ഷെ എന്റെ ജീവനക്കാൾഏറെ..

പതിയെ അവൻ വീണ്ടും വസ്ത്രത്തിൽ കടിച്ചു അവളെ ഒരു കുന്നിൽ ചെരൂവിലേക്ക് കൊണ്ട് പോയി… അവർക്ക് വഴികാട്ടിയായി പൂനിലാവും കൂടെ കൂടി. അതി മനോഹരമായ ഒരു കുന്നിൽ ചെരിവ് നിറയെ പൂക്കളും പച്ച പരവതാനി വിരിച്ച പുല്ലുകളും . അവൻ ആദ്യം പോയി അവിടെ കിടന്നു കുറച്ചു തവണ അത് തന്നെ തുടർന്നപ്പോൾ അവൾക്ക് മനസിലായി തന്നോട് അവിടെ കിടക്കാൻ പറഞ്ഞതാണെന്നും

അവൾ പതിയെ അവിടെ കിടന്നു അവൻ ഒളികണ്ണിട്ട് അവളെ ഒന്ന് നോക്കി നാണം കൊണ്ട് അവന്റെ മുഖം ചുവന്നു… ഈ ഒരു ദിവസത്തിന് വേണ്ടി യാണ് അവൻ കാത്തിരുന്നതും. നീണ്ട് കിടക്കുന്ന ആകാശവും നക്ഷത്രങ്ങളെയും നോക്കി അവൾ കിടന്നു.. മന്ദമരുതാൻ വന്ന് താരാട്ട് പാടിയപ്പോൾ അവൾ പതിയെ ഉറക്കത്തിലേക്കാണ്ടുപോയി.. അവൾ ഉറങ്ങി എന്ന് മനസിലാക്കിയ അവൻ എങ്ങോട്ടോ ഈഴഞ് പോയി.

ഒരു വെള്ളപ്രകാശം അവിടമാകെ പരന്നു. അതിന്റെ രശ്മികൾ അവളുടെ കൺതടങ്ങളിൽ തൊട്ടപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്.. ചുറ്റിനും നോക്കി അവനെ കാണാൻ ഇല്ല അവൾക്ക് പേടി തോന്നി… അവൾ ആ വെള്ളി വെളിച്ചത്തിന്റെ ഉറവിടം നോക്കി തന്റെ എല്ലാമായ നാഗ മാണിക്യവുമായി അവൻ ഇഴഞ്ഞു വരുന്നതാണ്…

പണ്ടന്നോ മുത്തശ്ശി പറഞ്ഞു തന്ന കഥകൾ അവളുടെ മനസ്സിൽ ഇടിവെട്ടു പോലെ മിന്നി മാഞ്ഞു തന്റെ പതിയായ ഭാര്യ മാർക്ക് മാത്രേ മണിക്ക്യം കാണാനും സ്പർശിക്കാനും സംരക്ഷിക്കാനും അവകാശം ഉള്ളു എന്നതാണ് നാഗലോകത്തിലെ ആചാരം..

അതീവ തേജസോടെ അവനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ അവനോട് പ്രണയം പൊട്ടി മുളച്ചിരിക്കുന്നു തന്റെ വായയിലെ മാണിക്ക്യം അവൾക്ക് നേരെ നീട്ടി നിറഞ്ഞ മനസോടെ അവൾ അത് വാങ്ങി കൊട്ടും ആരവങ്ങളും ഇല്ലാതെ അവിടെ ഒരു കല്യാണം നടന്നു. ഒരു മനുഷ്യസ്ത്രീയുo ഒരു സ്വർണനാഗവും തമ്മിൽ നടന്ന മംഗല്ല്യം.. അതിനു സാക്ഷിയായി കോടാനുകോടി നക്ഷത്രങ്ങളും ആകാശവും പിന്നെ ഇളം തെന്നലും… ഒരിക്കൽ പോലും വിശപ്പിനെ ഓർത്ത് അവൾക്ക് നിലവിളിക്കേണ്ടി വന്നിട്ടില്ല അവന്റെ സ്‌നേഹത്തിന്റ കരവലയങ്ങൾക്കിടയിൽ പെട്ട് അവൾ സന്ദോഷവാതിയായിരുന്നു…

അവളുടെ പതിനെട്ടാം പിറന്നാൾ ദിവസം പതിവ് പോലെ കാറ്റു കൊണ്ട് ഒരു പാറപുറത്തു കിടക്കുകയായിരുന്നു അവർ. അവരുടെ മനം തണുപ്പിക്കാൻ ഒരു ചെറിയ ചാറ്റാൽ മഴ വന്നു നനയാതിരിക്കാൻ അവൻ ഇഴഞ്ഞു മാറാൻ നോക്കി. അവൾ അവനെ പിടിച്ചു അവളുടെ നെഞ്ചോരോം ചേർത്ത് കിടത്തി പതിയെ കൈകൾ കൊണ്ട് തലയിൽ തലോടി. അവൻ അനങ്ങാതേ അവളുടെ മിഴികളിലെക്ക് നോക്കി കിടന്നു വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു അവൾ . നാവ്കൊണ്ട് അതിന് ഉത്തരം കൊടുത്തു അവൻ…

പെട്ടന്നാണ് അവളുടെ ഹൃദയതാളം കുറഞ്ഞു വരുന്നതായി അവനു തോന്നിയത് ചാടി എഴുന്നേറ്റ് അവളുടെ മുഖതെക്ക് അവന്റെ മുഖം വച് ഉരസി നോക്കി അപ്പോഴേക്കും അവളുടെ കരിമിഴികളും മലച് തുടങി. അവളുടെ സ്വരങ്ങൾ പതിയെ പതിയെ കുറഞ്ഞു തുടങ്ങി അവസാനമായി അവൾ പറഞ്ഞു

” ഇനിയും പുനർജനിക്കണo നമ്മുക്ക് ഞാൻ ഞാനായും നീ നീയായും സ്നേഹ്ച്ചു കൊതി തീർന്നിട്ടില്ല എനിക്ക്… “

അത് പറയുമ്പോഴേക്കും അവളുടെ ശ്വാസവും നിലച്ചു.. ഒന്ന് പൊട്ടി കരയാൻ പോലും ആവാതെ വാ വിട്ട് കരഞ്ഞു അവൻ. അവന്റെ കണ്ണുനീർ തുള്ളികൾ അവളുടെ മുഖതെക്ക് വീണു കരഞ്ഞു കരഞ്ഞു അവൻ തളർന്നു.. അവന്റെ വിഷമം കാണാൻ പറ്റാതെ നക്ഷത്രങ്ങൾ പോലും ആകാശത്തിന്റെ മടി തട്ടിൽ ഒളിച്ചു.. ആഴ്ചകളോളം അവൻ അവളുടെ നെഞ്ചിൽ തന്നെ കിടന്നു.. അവളുടെ ചേതനയറ്റ ശരീരം കാണാൻ പുഴുക്കളും ഈച്ചകാളും എത്തിയപ്പോൾ അവൻ അവിടെ നിന്നും ഇഴഞ്ഞു… അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി..

” നീ പുനർജനിക്കും എനിക്ക് വേണ്ടി മാത്രമായ് നിന്റെ വരവും കാത്തു ഞാൻ പവിഴ പുറ്റിൽ തന്നെ ഉണ്ടാവും “അതും പറഞ്ഞു അവൻ ആ പുറ്റിൽലേക്ക് കയറി പോയ്‌.

ഇതൊക്കെ കേട്ട് കൊണ്ട് എല്ലാരു ഒന്ന് ഞെട്ടി അത് വരെ എല്ലാം തമാശയായി കണ്ടിരുന്ന ശ്രീയുടെ കണ്ണിൽ നിന്നും കണ്ണ്നീർ പൊടിഞ്ഞു.

ഇതിന് വല്ല പരിഹാരം ഉണ്ടോ പണിക്കരെ? അച്ഛമ്മ ചോദിച്ചു

നിങ്ങൾ പേടിക്കണ്ട ഞാൻ ഇല്ലെ എല്ലാം നമ്മുക്ക് ശേരിയാക്കാം..

മോളെ അധികം പുറത്തേക്ക് വിടേണ്ട. ഞാൻ ബാക്കിയൊക്കെ ഹരിയോട് സംസാരിക്കാം നിങ്ങൾ പൊക്കൊളു….

അവർ യാത്ര തിരിച്ചു.

അങ്ങനെ എന്റെ അച്ഛന്റെ കുറച്ചു പണം കൂടി സ്വാഹാ അവൾ കളിയാക്കി പറഞ്ഞു…

ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ നീ ചെറിയ വായിൽ വലിയ വർത്താനം വേണ്ടാട്ടോ അമ്മ പറഞ്ഞു.

നിങ്ങൾക്ക് വട്ട ആ വക്കിലിനും അതും പറഞ്ഞു അവൾ അകത്തേക്ക് നടന്നു….

അവൾ മുറിയിൽ ചെന്ന് ജനൽ തുറന്നു നോക്കി പക്ഷെ അവിടെ അവൻ ഉണ്ടായിരുന്നില്ല..

പിറ്റേന്ന് തന്നെ അവളുടെ അച്ഛനും എത്തി പണിക്കരും ഒപ്പംകുറെ തന്ദ്രി മാരും ഉണ്ടായിരുന്നു.

അവിടെമാകെ ചന്ദനത്തിന്റെയും പൂക്കൾളുടെയും വാസന ഒഴുകി നടന്നു പൂജകൾ കഴിഞു ഇനി ഒരേ ഒരണ്ണo കൂടെ അതിന്നായി ദേഹ ശുദ്ധി വരുത്താൻ പറഞ്ഞപ്പോൾ അവൾ അകത്തേക്കി പോയി വാതിൽ തുറന്നതും അവൾ ജനൽ തുറന്നു അവളെയും പ്രധീക്ഷിച്ചു കൊണ്ട് അവൻ ആ മരത്തിന്റെ ചില്ലയിൽ ഉണ്ടായിരുന്നു.. അവളെ കണ്ടതും തല ഉയർത്തി നോക്കി അവളെ തന്നെ നോക്കി കൊണ്ട് അവൻ കിടന്നു . അവൾക്ക് അവനോട് മനസിന്റെ ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ പത്താത്ത ഒരു വികാരം ഉടലെടുത്തു.. അവൾ അവനെ നോക്കി ജനലരികിൽ തന്നെ ഇരുന്നു.

മോളെ കതക് തുറക്ക് വാതിലിൽ മുട്ടുന്നു ശബ്ദം കേട്ടാണ് അവൾ ഞെട്ടിയത് ജനൽ വേഗം അടച്ചു… പോയി വാതിൽ തുറന്നു.

ഇത് വരെ ഒരുങ്ങിയില്ലേ നീ?

ഏയ്‌ കുറച്ചു നേരം കിടന്നു… അവൾ പറഞ്ഞു.

അതെ. അന്ന് ആ പാമ്പിനെ കണ്ട ദിവസം നീ യിട്ട പാട്ടുപാവാട ഇടാൻ പറഞ്ഞു. ആ പണിക്കർ..

മ് ഇടാം

അവൾ കുളി കഴിഞ്ഞു . പോവാനായി തയ്യാറായി വാതിൽ അടക്കാൻ നേരം അവൾ ആ ജനൽ പഴുതിലൂടെ നോക്കി അവളെ നോക്കി കൊണ്ട് അവൻ അങ്ങനെ തന്നെ കിടക്കുന്നുണ്ട്..

പൂജക്ക് ഇരിക്കുമ്പോഴും അവളുടെ മനസിലാകെ അവൻ ആയിരുന്നു… വല്ലാത്ത കുറ്റബോധം അവൾക്ക് ഉണ്ടായിരുന്നു ഇവിടെന്ന് എങ്ങനെയെങ്കിലും രെക്ഷപെട്ടാൽ മതി എന്ന ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നു..എല്ലാപൂജയും കഴിഞ്ഞു ആകെ തളർന്നു ഇരിക്കുമ്പോഴാണ് പുറത്തൊരു സീൻ കാരം കേട്ടത് എല്ലാരും അവിടെക്ക് ചെന്നു. കരഞ്ഞുകലങ്ങികണ്ണുമായി അവളും ചെന്നു.

അവളെ കണ്ടതും തന്റെ വായയിൽ ഉണ്ടായിരുന്ന നാഗ നാഗമാണിക്ക്യം ചവിട്ടു പടിയിൽ വെച്ച് അവൻ തിരിഞ്ഞു അവസാനം അവളെ ഒന്ന് നോക്കി ആ നോട്ടത്തിന് ഒരേ ഒരു അർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു ” തിരിച്ചു വരും കാത്തിരിക്കണം എന്ന പ്രണയത്തിന്റെ ഒരു അടയാളം.. അവൻ ഈഴഞ് പോവുന്നതും നോക്കി അവൾ നിന്നു… ഒപ്പം അവളുടെ ഒരു തുള്ളി കണ്ണുനീരും…..

അയ്യോ കഴിഞ്ഞോ??

എന്താ നന്ദുട്ടിയെ ഈ തൃസന്ധ്യക്ക് ഒരു പിറു പിറുപ്പ്.

ഒരു സംശയം ചോദിക്കട്ടെ അച്ഛമ്മേ ഈ നാഗങൾ മനുഷ്യനെ പ്രണയിക്കുകയും കല്യാണം കഴിക്കുകയും ഓക്കേ ചെയ്യോ?

അവളുടെ ഒരു സംശയം നോക്കണേ.. അതും ഈ നേരത്ത്. എടി പൊട്ടി കാളി എനിക്ക് വയസ് എഴുപത് കഴിഞ്ഞു. ഞാൻ ഇന്ന് വരെ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല….അതൊക്കെ ഈ എഴുത്തു കാരുടെ ഒരു മാന്ത്രിക ലോകമല്ലേ വായനകാരെ കയ്യിൽ എടുക്കാനുള്ള ഒരു തന്ത്രം….

ശുഭം

Nb.. എന്റെ മനസിലെ കഥ ഞാൻ എഴുതിയത് എത്രത്തോളം നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു ഇന്ന് എനിക്കറിയില്ല തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം. സപ്പോർട് ചെയ്ത എല്ലാ കൂട്ടുകാർക്കും ഹൃദയത്തിനിന്നും ഒരു പാട് നന്ദി. ❤️