അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു

ഡിസ്‌പ്ലേ- രചന: അബ്ദുൾ റഹീം പുത്തൻചിറ

അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ അവളോർത്തു അവനാണ് അവളുടെ സ്വർഗ്ഗമെന്ന്. അവളുടെ മുടിയിൽ തലോടി കൊണ്ടിരിക്കുമ്പോൾ അവനും ആലോചിച്ചു..അവളാണ് അവന്റെ എല്ലാമെന്ന്.

അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു. പുറത്തു ഇതെല്ലാം കണ്ടു മഴ തകർത്തു പെയ്തു. ചെറിയ മയക്കത്തിൽ ഫോണിലെ മണി നാദം അവരുടെ നിദ്രയെ ബേധിച്ചു.

അവൻ ഫോൺ എടുത്ത് അവളോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു. ഡിസ്പ്ലേയിൽ വൈഫ് എന്ന് അവളും കണ്ടിരുന്നു. അവൻ ഫോണും കൊണ്ട് ബാൽകാണിയിലേക്കെ മാറി.

ടാ നീ എവിടാ ഇന്ന് കാണാൻ പറ്റോ? ചേട്ടൻ ഇന്ന് നൈറ്റ് ഡ്യൂട്ടിയാ…അങ്ങേ തലക്കൽ ഒരു കിളി നാദം.

അവൻ റൂമിലേക്ക് പാളി നോക്കി അവൾ അവിടെ അവനെ നോക്കി കിടപ്പുണ്ട്…അവൻ അവളോഡ് കണ്ണടച്ചു കാണിച്ചു…എപ്പോഴാ വരേണ്ടതെന്ന് പറ. അവൻ മറുപടി കൊടുത്തു. അത് ഞാൻ പറയാം. കാൾ കട്ട് ചെയ്ത് അവൻ ബെഡ് റൂമിലേക്ക് നടന്നു.

എന്താടാ നിന്റെ പെണ്ണിന് നിന്നെ കാണാതെ പറ്റുന്നില്ലേ…? അവളുടെ ചോദ്യം അവൻ ചിരിച്ചു കൊണ്ട് തള്ളി. അവൻ വീണ്ടും അവളുടെ കവിളിൽ ചുംബിക്കാൻ അടുത്തു. അപ്പോൾ അടുത്ത മണിനാദം കേട്ടു. അത് അവളുടെ ഫോണിൽ ആയിരുന്നു.

അവൾ ഫോൺ അവന്റെ നേരെ കാട്ടി. ചേട്ടൻ കാളിങ്….അവൻ അത് കണ്ടു. അവൾ ഫോൺ ചെവിയോട് ചേർത്തു…എപ്പോഴാ വരാ…മറുത്തലക്കൽ ഒരു പുരുഷ ശബ്ദം. ഞാൻ ദേ ഇറങ്ങി അവൾ പറഞ്ഞു.

സോറി ഡ…ഞാൻ പോട്ടെ ഇനിയും നിന്നാൽ നേരം വൈകും അവൾ പറഞ്ഞു. കുറച്ചു നേരം കൂടി…അവൻ അവളുടെ അടുത്തു കിണുങ്ങി.

ഇനി പിന്നെ….എന്റെ മോനും പോകാൻ നോക്ക്…അവൾ മറുപടി കൊടുത്തു. അവനും മനസിൽ അവൾ പോകാൻ ആഗ്രഹിച്ചിരുന്നു. കാരണം അവന്റെ ഫോണിലെ കാൾ തന്നെ.

ഹോട്ടൽ ബിൽ കൊടുത്തു അവർ രണ്ടാളും അവന്റെ കാറിൽ കയറി പുറത്തേക്ക് പോയി .കുറച്ചു ദൂരം ചെന്നു അവൾ അവന്റെ കാറിൽ നിന്നു ഇറങ്ങി. ഓക്കെ ടാ ഇനി പിന്നെ കാണാം… എന്നും പറഞ്ഞൂ അവൾ അവളുടെ ആക്ടിവ ബൈക്കിന് അടുത്തേക്ക് പോയി.

വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു. ചേട്ടൻ കാളിങ്…അവൾ ഫോൺ എടുത്ത് അവനോട് തട്ടി കയറി…നീ എന്തു പണിയ കാണിച്ചേ ചേട്ടൻ അടുത്തുണ്ടായി…അവൾ പറഞ്ഞു.

സോറി മുത്തേ..നിന്നെ കാണാതെ വന്നപ്പോൾ വിളിച്ചതാണ്…അവൻ പറഞ്ഞു. ചെക്കനെ കുറുമ്പ് കൂടുന്നുണ്ട്, അവൾ അവനെ ശകാരിച്ചു. ഞാൻ ഇറങ്ങി… ഇപ്പോളെത്തും അവൾ അത് പറഞ്ഞു ഫോൺ കട്ട് ആക്കി ബാഗിൽ ഇട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു.

ഈ സമയം അവൻ ഇന്നു രാത്രി നടക്കാൻ പോണ കാര്യം മനസ്സിലോർത്തു. അപ്പോളവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

പൂമുകവാതിൽകൽ സ്നേഹം വിടർത്തുന്ന പൂതിങ്കളാണ് ഭാര്യ….അവന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. അതിന്റെ ഡിസ്പ്ലേയിൽ ‘മുത്ത്’ എന്നു തെളിഞ്ഞു.

അവൻ ഫോണ് ചെവിയോട് ചേർത്തു ‘ചേട്ടാ എപ്പോഴാ എത്താ ?’ ദേ…മോൻ കുറുമ്പ് കാട്ടുന്നു…ഒരു സ്ത്രീ ശബ്ദം. ഞാൻ ഡ്രൈവിങ്ങിലാ ഇന്ന് വെളുപ്പിന് എത്തും, അവൻ മറുപടി കൊടുത്തു. സൂക്ഷിച്ചു വരണേ ചേട്ടാ…അവൾ പറഞ്ഞു. അവൻ ഒന്നു മൂളി. പിന്നെ കാൾ കട്ട് ചെയ്തു ഫോൺ സൈഡ് സീറ്റിലേക്ക് ഇട്ടു.

അവൻ കാറിലെ മ്യൂസിക് ശബ്ദം കൂട്ടി. ആ കാൾ അവന്റെ സ്വന്തം ഭാര്യ ആയിരുന്നു…