ദത്തുപുത്രി ~ രചന: നിഷാ മനു
ചേട്ടാ ഞാൻ പറഞ്ഞ സഥലം എത്താറായോ?
ഇല്ല എത്തുന്നതിനു മുൻപ് പറയാം.
ജീവിതത്തിൽ ആദ്യമായാണ് ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് ബസ് കയറുന്നത് പുലർച്ചെ കയറിയതാണ് നേരം ഇരുട്ടിയിരിക്കുന്നു മനസിലേക്ക് പേടിയും കടന്നു വന്നു ഓരോ സ്റ്റോപ് എത്തും തോറും ആൾക്കാരുടെ എണ്ണവും കുറഞ്ഞു വരുന്നു. കണ്ണിൽ നിന്നും വരുന്ന കണ്ണു നീർ ആരും കാണാതെ തുടച്ചു ബസിലെ തിരക്ക് കുറഞ്ഞപ്പോൾ കണ്ടക്റ്റർ അവളുടെ സീറ്റിന്റ മുൻപിലെ സീറ്റിൽ ഇരുന്നു അദ്ദേഹം ബാഗ് തുറന്നു പൈസ എണ്ണി തിട്ടപെടുതുകയാണ്
ചേട്ടാ ഇനിയും കുറേ ദൂരം ഉണ്ടോ?
ഇല്ല രണ്ടു സ്റ്റോപ് കഴിയണം ? ആദ്യം ആയിട്ട് ആണോ ഇത്ര ദൂരെ വരുന്നേ?
മ് അതെ ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു
പേടിക്കണ്ട പെങ്ങളെ ഞങ്ങൾക്കും അമ്മയും പെങ്ങളും ഉണ്ട്.
അതു കേട്ടപ്പോൾ അവൾക്ക് മനസ്സിൽ ഒരു ആശ്വാസം തോന്നി. ഈ ഇരുട്ടിൽ ബസ് ഇറങ്ങി എങ്ങനെ പോവും പരിചയം ഇല്ലാത്ത സ്ഥലം ഈശ്വര രക്ഷിക്കണേ. !
സ്റ്റോപ് എത്തി ഇനി ഇറങ്ങിക്കോളു.
ബസിൽ നിന്നും അവൾ ഇറങ്ങി
ഇന്ന് വരെ കാണാത്ത ഒരു സ്ഥലം കുറേ കടകളും അപ്പുറത്ത് മാറി ഒരു ഓട്ടോറിക്ഷസ്റ്റാൻഡും ഉണ്ട്
മോഹനേട്ടാ നമ്മുടെ കുട്ടിയ നോക്കിക്കോണം എന്നും പറഞ്ഞു കണ്ടക്ടർ അവളുടെ മുഖത്തെക്കു നോക്കി കണ്ണും അടച്ചു ഒന്ന് ചിരിച്ചു ..പൊയ്ക്കോ പേടിക്കണ്ട. . ബസ് നീങ്ങി തുടങ്ങി അവൾ ആ കണ്ടക്ടറെ നോക്കി നിന്നു അവളുടെ കണ്ണുകൾ അദ്ദേഹത്തോട് നന്ദി പറയുകയായിരുന്നു.
മോൾ എവിടെക്കാ? വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി
ഏകദേശം അമ്പത്തിനോട് അടുത്ത് വരുന്ന പ്രായം മുടി നരച്ചു തുടങ്ങിയിട്ടുണ്ട്. അവൾ കയ്യിലിരുന്ന കടലാസ് കഷ്ണം അദ്ദേഹത്തിന്റെ കൈയിലേക്ക് നീട്ടി
മ്മ്. കയറിക്കോളൂ.
അവസാനം ആ അഡ്രസ്സിൽ കൊണ്ട് വിട്ടു സമയം ഒരു പാട് ആയിരിക്കുന്നു
റിട്ടേൺ ഉണ്ടോ?
മ് ഉണ്ട് അവൾ തലയാട്ടി അദ്ദേഹം ഒന്നും മിണ്ടാതെ വണ്ടിയിൽ തന്നെ ഇരിന്നു.
അവൾ പതിയെ ഗെറ്റ് തുറന്ന് ബെൽ അടിച്ചു ഒരു സ്ത്രീ വന്നു കതകു തുറന്നു
ആരാ?
മഹി ഇല്ലേ? ഒന്ന് വിളിക്കുമോ
മഹി .. . ദേ ആരോ കാണാൻ വന്നിരിക്കുന്നു.
അവൻ പുറത്തേക്കു വന്നു. അവളെ കണ്ടതും ഒന്ന് ഞെട്ടി.
നീയോ നിനക്കെന്താ ഇവിടെ കാര്യം ? സകല ദേഷ്യവും പുറത്തേക്കു വന്നു അവന്റ ശബ്ദതിലൂടെ.
നിങ്ങളെ കാണാൻ ആയിട്ട് തന്നെ വന്നതാ .
കണ്ടില്ലേ? ഇനി പൊയ്ക്കോ
ഞാൻ പോവാനായിട്ട് തന്ന്യാ വന്നിരിക്കുന്നെ അല്ലാതെ നിങ്ങളെ പോലെ സ്വന്തം ഭാര്യയെ കളഞ്ഞിട്ട് വേറൊരാളുടെ ഭാര്യയുടെ കൂടെ താമസിക്കാനല്ല .
അതെ ഞാൻ എനിക്ക് ഇഷ്ട്ടംഉള്ള പോലെ ജീവിക്കും അതു ചോദിക്കാൻ നിനക്ക് എന്താ വകാശമഉള്ളത് അന്വേഷിച്ചു വരാൻ ആരും ഇല്ലാത്ത തെരുവ് നായ.. നിന്നു കുരയ്ക്കാതെ ഇറങ്ങി പൊയ്ക്കോ ഇല്ലങ്കിൽ കല്ലെറിഞ്ഞു ഓടിക്കും ഞാൻ
അതെ ഞാൻ ആരോരും ഇല്ലാത്തവൾ തന്ന്യാ അതു കണ്ടിട്ടല്ലേ എന്നെ അനാഥാലയത്തിൽ നിന്നും കല്യാണം കഴിച്ചു കൊണ്ട് വന്നേ . നിങ്ങൾ ചോദിച്ചില്ലേ നിങ്ങളിൽ എനിക്ക് എന്ത് അവകാശം ആണെന്ന് . നിങ്ങൾ കെട്ടിയ താലിയും പിന്നെ നിങ്ങടെ ചോരയിൽ എന്റെ വയറ്റിൽ വളരുന്ന ഈ കുഞ്ഞും . ഇത്രയും ദിവസം നിങ്ങളെ കാണാഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന നിങ്ങൾക്ക്പറഞ്ഞാൽ മനസിലാവില്ല. അതിന് നിങ്ങൾക്ക് ഹൃദയം ഉണ്ട്ന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ എത്തുന്നത് വരെ നിങ്ങൾ ഇവിടെ ഉണ്ടാവല്ലേ . കേട്ടതൊന്നും സത്യം ആവല്ലേ എന്ന പ്രാത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ എല്ല്ലാം എനിക്ക് മനസിലായി നിങ്ങടെ സന്ദോഷത്തിനു വേണ്ടി എന്നെ കൊല്ലാനും മടിക്കില്ല എന്ന് ഉറപ്പായി . നിങ്ങളെ പോലെഒരുത്തന്റെ ഭാര്യയായ് ജീവിക്കുന്നതിനെ കളും മരിക്കുന്നതാണ് നല്ലത്.
നീ പോയി മരിച്ചോ നീ എന്ന ബാധ എന്റെ തലയിൽ നിന്നും ഇറങ്ങി പോട്ടെ നീ ചത്താലും ഒരുത്തനും ഈ മുറ്റത് വരില്ല ഒരു കൂസലും ഇല്ലാതെ അവൻ പറഞ്ഞു.
ഈ ലോകത്തെ കുറിച് ഒന്നും അറിയാത്ത ഒരു ജീവനും എന്നോടൊപ്പം ഇല്ലാതാക്കുന്നു.
നിങ്ങൾ ചെയ്യുന്നതിന് ഈശ്വരൻ തന്നോളും. പുതിയ ഭാര്യടെ കുട്ടികളോടൊപ്പം സന്തോഷത്തോടെ ജീവിച്ചാൽ മതി .
അവളുടെ കഴുത്തിൽ കിടക്കുന്ന മുക്കിന്റ താലി മാല പൊട്ടിച്ച് അവന്റ മുഖത്തേക്ക് വലിച്ചെറിഞ്ഞു നിറകണ്ണുകൾ തുടച്ചു കൊണ്ട് അവൾ ഓട്ടോയിലേക്ക് കയറി ഇരുന്നു.
ചേട്ടാ പോവാം..
വണ്ടി കുറച്ചു ദൂരം ഓടി. ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നെ ആരോരും ഇല്ലാത്തവൾ അതെ ഞാൻ അനാഥയാ കാമം തീർക്കുവാൻ വേണ്ടി ആരിലോ ആർക്കോ ജനിച്ചവൾ ഞാൻ മരിച്ചാലും തിരിഞ്ഞു നോക്കാൻ ഒരാളും ഉണ്ടാവില്ല. കണ്ണിൽ നിന്നും വരുന്ന കണ്ണു നീർ ഇരു കൈകൾ കൊണ്ട് തുടച് അവൾ നെടുവീർപ്പ് ഇട്ടു. ആ ഒരു ശ്വാസത്തിൽ എന്തൊക്കയോ ഉറച്ച തീരുമാനങ്ങൾ അവൾ എടുത്തിരുന്നു
വണ്ടി നിർത്തിക്കോളൂ ഇവിടെ ഇറങ്ങണം..എത്ര രൂപ ആയി?
എഴുന്നൂറ്റി മുപ്പതു രൂപ.
കൈയിൽ ഉണ്ടായിരുന്ന ബാഗിൽനിന്നും ആകെ ഉണ്ടായിരുന്ന അഞ്ഞുറു രൂപ എടുത്തു കൊടുത്തു. എന്റെ കൈയിൽ ഇതേ ഉള്ളു. അദ്ദേഹം അത് വാങ്ങി ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവൾ എങ്ങോട്ടെന്നി ല്ലാതെ നടന്നു.
കണ്ണു തുറന്നാലും കാണാൻ പറ്റാത്ത ഇരുട്ടിനെ കീറി മുറിച് കൊണ്ട് നിലാവ് അവൾക്ക് കൂട്ടായി വന്നിരിക്കുന്നു അവൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് . നടന്നു നടന്നു ഒരു വലിയ പാലത്തിന്റെ അടുത്ത് എത്തി അവൾ പതിയെ അതിന്റ അടിയിലേക്ക് നോക്കി വെള്ളമുണ്ട്.
എന്നു മനസ്സിലയപ്പോൾ മൂന്ന് കമ്പി ഉള്ള ഇരുമ്പ് പാലത്തിന്റെ കമ്പികളിൽ ചവിട്ടി അവൾ ഒന്ന് നിവർന്നു നിന്നു.
അവളുടെ കുഞ്ഞു വയറിലേക്ക് നിസ്സഹായതയോടെ നോക്കി കൈ വയറിൽ വച്ച് കൊണ്ട് അവൾ പറഞ്ഞു..
ഈ പാപിയായ അമ്മയോട് ക്ഷെമിക്കണം നീ . ആരോരും ഇല്ലാത്ത നമ്മൾ എന്തിനാ ജീവിക്കുന്നെ . അടുത്ത ജന്മം നീ പുനർജനിക്കണം എന്നെ പോലെ ഒരു അനാഥ പെണ്ണിന്റ വയറ്റിൽ അല്ല . നിന്നെ പൊന്നു പോലെ നോക്കാൻ കഴിയുന്ന അച്ഛനും അമ്മയ്ക്കും പിന്നെ കുറുമ്പ് കാണിക്കുമ്പോൾ കൂടെ നിന്ന് നിന്നെ പൊന്നു പോലെ കളിപിക്കുന്ന മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം. ഒരു തെറ്റും ചെയ്യാത്ത നമ്മൾക്ക് ഈ ഗതി വന്നല്ലോ കുഞ്ഞേ……….. മാപ്പ് അതല്ലാതെ ഒന്നും ഇല്ല ഈ എന്റെ കൈയിൽ….
അവൾ ഇരു കണ്ണുകളും അടച്ചു ചാടാൻ ശ്രെമിക്കുംബോൾ പിന്നിൽ നിന്നും ഒരു കൈ വന്ന് അവളുടെ കയ്യിൽ പിടിച്ചു ബലമായി അവളെ താഴെ ഇറക്കി
എന്താ കുട്ടി ഈ ചെയ്യണേ?
അവൾ കരഞ്ഞു കലങ്ങിയ കണ്ണുമായി തിരിഞ്ഞു നോക്കി വിശപ്പും ദാഹവും ഷീണംവും എന്തോ പറയാനായി അവൾ വായ തുറന്നു . നാവ് തളർന്നു പോയ പോലെ.
അവൾ അവിടെ കുഴഞ്ഞു വീണു. കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾ ഓട്ടോയിൽ തന്നെ ആയിരുന്നു അദ്ദേഹം കയ്യിൽ ഒരു ഗ്ലാസ് ചായയും ഒരു ബൺഉംമായി അവൾകരികിലേക്ക് നടന്നു അവൾ അത് വാങ്ങി ആർത്തിയോടെ തിന്നു.അദ്ദേഹം വണ്ടി എടുത്തു. അവർക്കിടയിൽ മൗനം മാത്രംആയിരുന്നു . കുറച്ചു ദൂരം ചെന്നപ്പോൾ ഓട്ടോ നിർത്തി . അവൾ പരിഭ്രമിച്ചു കൊണ്ട് ചുറ്റിനും നോക്കി.
മോൾ ഇറങ്ങിക്കോളു.. അദ്ദേഹം അവളുടെ കൈകളിൽ ബലമായി പിടിച്ചു അവൾ ഇറങ്ങി. ചെറിയ ഒരു ഓട്ടു പുര വീട് മുറ്റം നിറയെ പല നിറത്തിലുള്ള പൂക്കൾ അതൊക്കെ കണ്ടപ്പോൾ മനസിന് എന്തോ ഒരു കുളിർമാ..
ജാനുട്ടിയെ…. അദ്ദേഹം വിളിച്ചു
വിളി കേട്ട് ഒരു സ്ത്രീ വാതിൽ തുറന്നു മഹാലക്ഷ്മിയെ പോലെ ഉണ്ട് കാണാൻ.
ഞാൻ കുറെ നേരം ആയിട്ട് നോക്കി നിൽക്കുവാ .
നിന്റെ കാര്യങ്ങൾ ഓക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് നിന്റെ പഴയ കാര്യങ്ങൾ ഓക്കേ മറക്കണം അനാഥരായ ഞങ്ങൾക്ക് നീയും നിനക്കു ഞങ്ങളും . എന്റെ കൊക്കിനു ജീവൻ ഉള്ളതു വരെ നിനക്കു പട്ടിണി കിടക്കേണ്ടി വരില്ല മടുത്തു തുടങ്ങിയ ജീവിതത്തിൽ ഇനിയും ഒരു അർഥം ഓക്കേ വേണ്ട ?. നിന്നെ തള്ളി പറഞ്ഞ അവന്റെ മുൻപിൽ നീ തല ഉയർത്തി തന്നെ നിൽക്കണം അവരുടെ വാക്കുകൾ ശെരിക്കും അവൾക്ക് ഒരു പ്രെജോദനം ആയിരുന്നു .
ജാനു താൻ എന്നും പറയാറില്ലേ താലോലീക്കാൻ ഒരു ഉണ്ണിയെ ഈശ്വരൻ തന്നില്ല എന്ന് ഇപ്പോൾ കണ്ടോ നമ്മുക്കും സ്വന്തം എന്ന് പറയാൻ ഒരാളെ തന്നു. പ്രസവിച്ച മാത്രം അമ്മയാവുന്നില്ല ട്ടോ
ഇതെല്ലാം കേട്ട് അവൾ അമ്പരന്നു നിൽക്കുവായിരുന്നു
പതിയെ ആ അമ്മ അവളുടെ തലയിലുടെ തലോടി നെറ്റിയിൽ ഒരു ചുംബനംനൽകി അദ്ദേഹം അവളെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു നീ ഒരിക്കലും അനാഥ അല്ല ഞങ്ങടെ സ്വന്തം മോൾ. ഇനി ഞങ്ങള നിന്റെ അച്ഛനും അമ്മയും.
അവളെയും കൂട്ടി അവർ അകത്തേക്ക് പോയി
ജീവിതത്തിൽ ആദ്യമായി ഒരു അച്ഛനും അമ്മയും അവളെ ഊട്ടുന്നതും അവളോട് ചേർന്നിഇരുന്നു കൊഞ്ചിക്കുന്നതും.വാരി തന്നത് മുഴുവനും അമൃത് പോലെ കഴിച്ചു അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നഷ്ട പെട്ടത് തിരിച്ചു കിട്ടിയ പോലെ. ഇന്ന് വരെ ആരും അവളോട് ഇങ്ങനെ പെരുമാറിയിട്ടില്ല . അവരുടെ സ്നേഹത്തിന് മുൻപിൽ മരണത്തെ പോലും മറന്നു
അത്താഴം കഴിച്ചു അവളെ ഒരു മുറിയിൽ കൊണ്ടു പോയി ഇനി മുതൽ ഇതാ മോളുടെ മുറി
കിടന്നോളു ഷിണം കാണും അമ്മ.പറഞ്ഞു
അവൾ കട്ടിലിൽ ഇരിന്നു വയറിൽ ഒന്ന് തൊട്ട് നമ്മുക്ക് ഇനിയും ആയുസ് ഉണ്ട് കുഞ്ഞേ നീയും ഞനും അനാഥരല്ല എനിക്ക് അച്ഛനും അമ്മയും നിനക്കു മുത്തശ്ശിയും മുത്തശ്ശൻ നും ഉണ്ട്ട്ടാ..
ജാനുട്ടി നാളെ നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ ഒന്ന് പോണം അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ചെക്അപ്പ് നടത്തണം പിന്നെ കുറച്ചു തുണികളും വാങ്ങണം ആ പിന്നെ മോൾക്ക് ഇഷ്ട്ടംഉള്ളതൊക്കെ ഉണ്ടാക്കി കൊടുക്കണംട്ടോ അവളും അറിയട്ടെ അവളുടെ അമ്മക്ക് കൈപുണ്യം ഉണ്ട് എന്ന് ഞാൻ ഇനി പകലും കൂടെ ഓടാൻ പോവാ പേരകുട്ടി വരുമ്പോഴേക്കും കുറച്ചു സമ്പാദ്യം കാണണം . അവളെ അല്ലങ്കിൽ അവനോയോ പഠിപ്പിച്ചു ഡോക്ടർ ആക്കണം
അവരുടെ ചർച്ചകൾ കേട്ട് കൊണ്ട് കട്ടിലിൽ ഇരിക്കുന്ന അവൾ തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. സ്നേഹിക്കാനും വിഷമം വരുമ്പോൾ ചേർത്തു പിടിക്കാനും എനിക്കും അച്ഛനും അമ്മയും ഉണ്ട്.
അവരുടെ സ്നേഹ കടലിന്റെ കരുതലിൽ അവൾ പൊട്ടി കരഞ്ഞു അതെ എന്റെ സ്വന്തം അച്ഛനും അമ്മയും തന്ന്യാ …. എന്റെ മാത്രം
വർഷങ്ങൾ കടന്നു പോയിരിക്കുന്നു
ഒരു ഞായർ ആഴ്ച ദിവസം ബോസ്സിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു മഹി അപ്പ്പോഴാണ് ഫോൺ ബെൽ അടിച്ചു ആദ്യം കട്ട് ചെയ്തു വീണ്ടും വിളി വന്നപ്പോൾ അവൻ ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി
എടി നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത് എന്ന് . വൈകുന്നേരം ആ നരകത്തിലേക്ക് തന്നെ അല്ലെ വരുന്നേ വെച്ചിട്ട് പൊയ്ക്കോ ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും.
അതെ അതൊക്കെ നിങ്ങടെ മറ്റവളില്ലെ ചത്തു പോയില്ലേ അവളോട് മതി എന്റെ സ്വഭാവം അറിയാലോ നിങ്ങൾക്ക്? അവളുടെ മറുപടി
മഹി ഫോൺ കട്ട് ചെയ്തു
അതെ അവൾ പാവം ആയിരുന്നു എനിക്കു പറ്റിയ ഏറ്റവും വലിയ തെറ്റ് അവളെ കൈവിട്ടു കളയണ്ടായിരുന്നു കുറ്റബോധം അവനിലേക്ക് കടൽ പോലെ ഇരച്ചു വന്നത് ഇനി പറഞ്ഞിട്ട് എന്താ കാര്യം മൊബൈൽ നോക്കി അകത്തേക്ക് നടക്കുംമ്പോഴേക്കും
ഒരു കറുത്തകാർ എതിരെ വന്നു കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഒരു പെൺകുട്ടിയും വയസായ സ്ത്രീയും പുരുഷനും ഇറങ്ങി ഓഡിറ്റോറിയത്തിനകത്തെക്ക് നടന്നു പോവുകയാണ് മഹി ആ പെൺ കുട്ടിയെ നോക്കി വെള്ളകളർ ടോപ്പും കറുത്ത ഹാഫ് പാവാടയും ആണ് വേഷം രണ്ടു വിരലുകൾ ചേർത്ത് വെച്ചാൽ ഉണ്ടാവുന്ന വീതിയിൽ സ്വർണ പാദസരം കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് ഏതോ വലിയ വീട്ടിലെ കുട്ടിയാണ് കണ്ടാൽ തന്നെ അറിയാം ജനിക്കയാണേൽ ഇതു പോലെ പണക്കാരന്റ മക്കളായി തന്നെ ജനിക്കണം അവൻ മനസ്സിലോർത്തു..
പരിജയം ഉള്ള ശബ്ദം കേട്ടാണ് മഹി തിരിഞ്ഞു നോക്കിയത് ചുവന്ന പട്ടു സാരി ഉടുത്ത തലയിൽ മുല്ല പൂവും വെച്ച് കഴുത്തിൽ വലിയ നെക്‌ളേസ് ഇട്ടു മൊബൈൽ ഫോണിൽ ആരോടോ സംസാരിച്ചു വരുകയായിരുന്നു അവൾ അവളെ കണ്ടതും മഹി ഒന്നു ഞെട്ടി അവളു തന്നെയാണോ. ഏയ് ഒരിക്കലും അവൾക്ക് ഇങ്ങനെ ആവാൻ കഴിയുകയില്ല സ്വപ്നത്തിലെന്ന പോലെ അവൻ വായും പൊളിച്ചു നിന്നു.
ഓക്കേ ഐ വിൽ കാൾ യു ബാക്ക്. അവൾ ഫോൺ കട്ട് ചെയ്തു അടുത്ത നോട്ടം മഹിയുടെ മുഖതെക്കുതന്നെ ആയിരുന്നു..
.മഹിയെ കണ്ടിട്ടും കണ്ടില്ല എന്ന ഭാവം നടിച്ചു അവൾ അവനെ മറി കടന്നു നീങ്ങി
ആ…. ആതിര ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു .
അവൾ ഒന്നു നിന്നു തിരിഞ്ഞു നോക്കി .
ആതിര. അവൾ പണ്ടേ മരിച്ചു പോയി ഇത് ശ്രീ ലക്ഷ്മി.
അവൻ തല താഴ്ത്തി ഒന്നും മിണ്ടാതെ നിന്നു
എന്നോട് ഷെമിക്കണം .
അത് പറയാനുള്ള യോഗ്യത നിങ്ങൾക്കില്ല എന്റെ കണ്മുന്നിൽ നിന്നും പോയിക്കോ . അവൾ പറഞ്ഞു
അമ്മേ എന്ന് വിളികേട്ടപ്പോൾ അവൾ ഒന്നു നോക്കി
ഇതാണോ നമ്മുട മോൾ അവൻ ചോദിച്ചു.? മനസ്സിൽ എന്തോ ഒരു അടുപ്പം തോന്നിയ പെൺകുട്ടി
നമ്മുടമോളല്ലാ എന്റെ മാത്രം മോൾ.
ആന്റി അന്വേഷിച്ചു അമ്മയെ ആരാ അമ്മേ ഇത്?
ഓഹ് ഇതൊ ഇത് ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാൾ..
മഹി ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നു
അമ്മയും മോളും കൈ കോർത്തു മെല്ലെ നടന്നു കുറച്ചു നടന്നപ്പോൾ മകൾ ഒന്ന് തിരിഞ്ഞു നോക്കി അവളുടെ കണ്ണു കളിൽ കാണാമായിരുന്നു പ്രധികാരത്തിന്റെ തീ ജ്വാല.. പിടിച്ചു നിൽക്കാൻആയില്ല മഹിക്ക് അവൻ പതിയെ തല താഴ്ത്തി
ഒരിക്കൽ പോലും അവളെ കുറച്ചു ആലോചിച്ചിട്ടില്ല ഒരു വിവരവും തിരക്കിയില്ല എന്നതാ വാസ്ഥവം..
എന്താ മഹി ഇവിടെ നിൽക്കുന്നെ നിനക്കറിയോ ആ പോയ സ്ത്രീയെ.? കൂട്ടുകാരൻ ചോദിച്ചു
ഇല്ല ആരാ?
അവരോ ! ഒരു പാട് കഷ്ടപെട്ട് വിജയം കൈ വരിച്ച ഒരു സ്ത്രീ . കെട്ടിയോൻ ഇട്ടിട്ട് പോയി എന്നോ മറ്റോ കേട്ടു ഒരു രൂപ ലാഭം കിട്ടിയാൽ പകുതിയും അനാഥർക്ക് നൽകുന്ന ആൾ നമ്മുടെ ബോസ്സിന്റെ ഭാര്യടെ സോൾ. ഗഡിയാ…. പറ്റുമെങ്കിൽ അവരോടൊപ്പം ഒരു സെൽഫി എടുക്കണം… അവിടെ പരിപാടി തുടങ്ങി വാ അകത്തേക്ക് പോവാം
നീ നടക്കു ഞാൻ വരാം..
കല്യാണം കൂടാതെ പതിയെ മഹി അവിടെ നിന്നും ഇറങ്ങി മനസു മുഴുവൻ മകൾ നോക്കിയ ആ നോട്ടമായിരുന്നു അവനെ ജീവനോടെ സാംസ്‌കാരിചാ ആ നോട്ടം ..മഹി എൻട്രി കടന്നു പോകുന്നതു കണ്ടപ്പോൾ അവൾ ഒന്നു മന്ദഹസിച്ചു ആരൊക്കെ ഉപേക്ഷിച്ചു പോയാലും വിജയം കൈ വരിക്കാൻ കഴിയുംഎന്ന് തെളിയിച്ച ആ പാവം അനാഥ പെൺ കുട്ടി.