രചന: മഹാ ദേവൻ
തോരാതെ പെയ്യുന്ന മഴയിലേക്ക് ഇറങ്ങി അവൾ മെല്ലെ നടന്നു. എങ്ങോട്ടെന്നില്ലാതെ…എത്ര ദൂരമെന്നറിയാതെ….
ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ച വേദനകൾ മഴയിലൂടെ തുള്ളിതുള്ളിയായി ഒഴുകിയിറങ്ങുമ്പോൾ ആ യാത്ര അവൾക്കൊരു ആശ്വാസമായിരുന്നു. ! മുഖത്തു വല്ലാത്തൊരു ശാന്തത ഉണ്ടായിരുന്നു. ദിവസങ്ങൾക്കു ശേഷം മഴത്തുള്ളികൾ തളം കെട്ടുന്ന ചുണ്ടിൽ മൃദുലമായ ഒരു പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു. !
രാത്രി ഇരുട്ടിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ, അതിനെ കൂടുതൽ ഭീകരമാക്കുന്ന മഴയ്ക്കപ്പോൾ മനസ്സിനെ കുളിരണിയിക്കുന്ന ഗസലിന്റെ ഈണമായിരുന്നു. !
ഇരുട്ടിന് നിലാവിനേക്കാൾ ഭംഗിയുണ്ടായിരുന്നു !
പതിഞ്ഞു തുടങ്ങിയ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുപോയ ദിനങ്ങളെ ഓർക്കുമ്പോൾ ഇടക്കൊക്കെ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.
ഇതിപ്പോ ഒരു രക്ഷപ്പെടലാണ്. മറന്നുതുടങ്ങിയ ജീവിതത്തെ കൈപ്പിടിയിൽ ചേർത്തുകൊണ്ട്…… !!
അവൻ ചാർത്തിയ താലിയും കയ്യിൽ നിലവിളക്കുമായി ആ വീടിലേക്ക് വലതു കാൽ വെച്ചു കയറുമ്പോൾ കാത്തിരുന്ന പരീക്ഷണങ്ങൾക്ക് മുന്നോടിയായുള്ള ശാന്തതയായിരുന്നു ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിലെന്ന് അവളറിഞ്ഞില്ല.
സ്നേഹിക്കാൻ മാത്രമറിയുന്ന ഭർത്താവിന് ചുറ്റും ശരീരം കാർന്ന് തിന്നുന്ന വൈറസ്സുകളെ പോലെ ഊറ്റി ജീവിക്കുന്ന അച്ഛനും അനിയനും. ജീവിതം ഒരു കര പറ്റിക്കാൻ കഷ്ട്ടപ്പെടുന്ന ഭർത്താവിന്റെ സങ്കടങ്ങളോടൊപ്പം ഒരു പുഞ്ചിരികൊണ്ട് ഒരു നിമിഷമെങ്കിലും ആ മനസ്സിനെ ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പുറത്ത് മുറുമുറുപ്പുകൾ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു.
പക്ഷേ, അതെല്ലാം ന്തിന് വേണ്ടിയായിരുന്നു എന്ന് മനസ്സിലായത് ഒരു ആക്സിഡന്റിൽ ഭർത്താവ് അവളെ ഒറ്റക്കാക്കി പോയതിൽ പിന്നെ ആയിരുന്നു.
അന്ന് എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ഇരുന്നവൾക്ക് ആശ്വാസം പകരാൻ വന്ന അച്ഛൻ കണ്ണുകൾ തുടച്ചുകൊണ്ട് ചേർത്തുപിടിക്കുമ്പോൾ ആ കരങ്ങളുടെ തലോടൽ അവൾ അറിയുന്നുണ്ടായിരുന്നു. അതിൽ സ്നേഹത്തിന്റെ സ്പർശ്ശനത്തേക്കാൾ കൂടുതൽ അവൾക്ക് അനുഭവപ്പെട്ടത് കൈകൾ കൊണ്ട് പോലും ഭോഗിക്കുന്ന ഒരു മൃഗത്തിന്റ കരലാളനമായിരുന്നു ,
ശരീരത്തിൽ അറപ്പുളവാക്കി ഇഴഞ്ഞുനീങ്ങുന്ന ഒരു കറുത്ത തേരട്ടയെപ്പോലെ..
അന്ന് ആ മുറിയിൽ നിന്നും അയാൾ ഇറങ്ങുമ്പോൾ അവളുടെ കണ്ണുനീരിനു ശക്തി കൂടി.
അയാളുടെ ഞെരമ്പുകൾക്കും.
അവൾ പുതപ്പിലേക്ക് ചുരുണ്ടുകൂടുമ്പോൾ അയാൾ ആ പുതപ്പിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ചുണ്ടുകൾ തുടച്ചുകൊണ്ട് വികൃതമായ ചിരിയോടെ.
അതോടൊപ്പം ” ഇത് പുറംലോകം അറിഞ്ഞില്ലെങ്കിൽ നിനക്ക് ഇവിടെ ജീവിക്കാം. അല്ലെങ്കിൽ കത്തി തീർന്നവന്റ കൂടെ നീയും പോകും ” എന്ന ഭീക്ഷണിക്ക് മുന്നിൽ അവൾ നിശ്ചലമാകുമ്പോൾ ശരീരത്തിൽ തിണർത്ത നഖചിത്രങ്ങളേക്കാൾ നീറ്റലുണ്ടായിരുന്നു അവളുടെ മാനസ്സിൽ.
സ്വന്തം അച്ഛനെ പോലെ കരുതിയ ആൾ സ്വന്തം മകന്റെ ഭാര്യയുടെ നഗ്നത ഇത്ര വെറിപൂണ്ട് ആസ്വദിച്ച ആാാ വെറുക്കപ്പെട്ട നിമിഷത്തെ ഓർക്കുമ്പോൾ തന്നെ അവൾക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു.
ആഗ്രഹത്തോടെ ഉള്ള ഇണചേരലും പിടിച്ചുവാങ്ങിക്കൊണ്ടുള്ള പരാക്രമവും തമ്മിൽ എത്രത്തോളം അകലമുണ്ടെന്ന് അറിഞ്ഞ നിമിഷം.
ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരണമാണ്. പക്ഷേ, മരണം കൊണ്ട് ഓടിയൊളിച്ചാൽ…..നാളെ ഇതുപോലെ മറ്റൊരുവൾ…..ചിലപ്പോൾ അനിയൻ വിവാഹം കഴിക്കുന്നവളുടെ ഗതിയും..
വേണ്ട.. ഇനി ഒരാൾ കൂടി ഇതിൽ പെടരുത്. ഈ ശരീരം അയാൾ അനുഭവിക്കട്ടെ ആവോളം. പക്ഷേ….
അവൾ തീരുമാനങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു. ജീവിതം മാറുകയാണെന്ന് തോന്നൽ അവളുടെ ഞെഞ്ചിൽ കടാരപോലെ കുത്തിനോവിക്കുമ്പോഴും ഒരു ശരി അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു. നിഴൽപോലെ.
പിന്നീടുള്ള രാത്രികൾ അവൾ അടച്ചിട്ട മുറിയുടെ വാതിൽ മുട്ടുന്നത് പതിവായി.
പക്ഷേ, തുറക്കാൻ വിസമ്മതിച്ച അവൾക്ക് ഏൽക്കേണ്ടി വന്ന ക്രൂരതകൾക്ക് സാക്ഷിയായ അനിയന്റെ സഹതാപവും ഒരു ദിവസം അവളുടെ നഗ്നതയുടെ ചൂടറിയുമ്പോൾ അവൾക്ക് മുന്നിൽ രണ്ട് വഴികളായിരുന്നു.
ഒന്നുകിൽ മരണം. അല്ലെങ്കിൽ എല്ലാം മറന്ന് ഒരു ജീവിതം..
അന്ന് അവൾക്ക് വല്ലാത്ത ആവേശമായിരുന്നു. അനിയന്റെ ഇംഗിതങ്ങൾക്കൊത്തുകിടക്കുമ്പോൾ ആ ചെവിയിൽ കടിച്ചുകൊണ്ടവൾ ചോദിക്കുന്നുണ്ടായിരുന്നു ” ഭർത്താവ് മരിച്ച എനിക്ക് നീ ഒരു ഭർത്താവ് ആയിക്കൂടെ ” എന്ന്.
ആ വാക്കുകൾ അവനെ ആശ്ച്ചര്യപ്പെടുത്തി. അവളിലേക്ക് കൂടുതൽ ശരീരത്തെ ബലപ്പെടുത്തുമ്പോൾ അവൻ വികാരത്തിന്റെ കൊടുമുടിയിൽ നിന്ന്കൊണ്ട് പറയുന്നുണ്ടായിരുന്നു ” നിന്നെ ഈ ജീവിതകാലം മുഴുവൻ എന്റെ സ്വന്തമാക്കാൻ എനിക്ക് പൂർണ്ണസമ്മതം ” എന്ന്.
അവസാനം കിതപ്പോടെ രണ്ടറ്റങ്ങളിലേക്ക് വേർപ്പെടുമ്പോൾ അവൾ നെഞ്ചിലെ വിയർപ്പുതുള്ളികളെ അവന്റെ ശരീരത്തിലേക്ക് ഇഴുകിച്ചേർത്തുകൊണ്ട് അല്പം വൈഷമ്യത്തോടെ പറഞ്ഞു ” കൂട്ട് കിടക്കാൻ നീ മാത്രം ആണെങ്കിൽ കെട്ടിയാൽ മതി. അല്ലാതെ രണ്ട് പേരുടെ വെപ്പാട്ടിയായി ജീവിക്കാൻ ആണേൽ ഇനി എന്റെ തീരുമാനം മരിക്കാനാണ് ” എന്ന്.
അത് കേട്ട അവൻ അല്പം ഗൗരവത്തോടെ അവളെ മാറ്റി എഴുനേൽക്കുബോൾ എന്തോ തീരുമാനിച്ചപോലെ ആലോചനയിലെന്നോണം പറയുന്നുണ്ടായിരുന്നു “നീ മരിക്കണ്ട.. നീ ചെറുപ്പമാണ്. കാലം തെറ്റിയവർ മരിക്കട്ടെ. ഇനി ജീവിക്കേണ്ടത് നമ്മളാണ്. ഞാനും നീയും. വളർച്ച മുരടിച്ച വാർദ്ധക്യങ്ങൾക്ക് ഇനി ശാന്തി ” എന്ന്.
അതൊരു ഉറച്ച തീരുമാനം ആയിരുന്നു. അവന്റെ കണ്ണുകളിൽ തിളങ്ങുന്ന അഗ്നിക്ക് ഒരാളെ ചുരുട്ടുകൊല്ലാനുള്ള കരുത്തുണ്ടെന്ന് മനസ്സിലായത്കൊണ്ടാവാം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നത്.
പിറ്റേ ദിവസം അവളുടെ മുറിയിലേക്ക് വന്ന അച്ഛനെ കാത്തിരുന്നത് മകനായിരുന്നു. അവൻ അവൾക്ക് മുന്നിൽ മറയായി നിൽക്കുമ്പോൾ
അവൾ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു ” എത്ര വലിയ പടുമരം ആണെങ്കിലും നമുക്ക് അപകടം ആണെന്ന് തോന്നിയാൽ വെട്ടിമാറ്റണം ” എന്ന്.
അതൊരു തീരുമാനം ആയിരുന്നു. ഏട്ടന്റെ ഭാര്യക്ക് സ്വന്തമാക്കാൻ അച്ഛന് നേരെ പാഞ്ഞടുക്കുമ്പോൾ അവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ മകന്റെ നാഭിക്കുഴിയിൽ കത്തി കേറ്റുമെന്ന്.
പിടഞ്ഞുവീണ മകനെ നോക്കി ഒരു വിജയിയെ പോലെ അയാൾ അവളെ നോക്കുമ്പോൾ അവൾ പുഞ്ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.
അപ്പോഴെല്ലാം ഓർത്തെടുക്കാൻ ചില നിമിഷങ്ങൾ മനസ്സിൽ മഥിച്ചു കിടപ്പുണ്ടായിരുന്നു.
അന്ന് അച്ഛന്റെ നെഞ്ചിൽ വിയർപ്പെറ്റു കിടക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ” ഞാൻ ഒരു പെണ്ണാണ്. നാളെ ലോകം അച്ഛനും മകനും കിടക്ക വിരിക്കുന്നവൾ എന്ന് പരിഹസിച്ചാൽ എന്റെ ജീവിതം ഒരു കയർത്തുമ്പിൽ ഞാൻ അവസാനിക്കും. എനിക്കിപ്പോ മരണത്തെ ഭയമില്ല. അതുപോലെ അച്ഛനെയും. പക്ഷേ, നിങ്ങളുടെ മകൻ..അതുകൊണ്ട് ഇനി നിങ്ങൾ തീരുമാനിക്കൂ..ആർക്ക് വേണ്ടി പായ വിരിക്കണം ഞാൻ എന്ന്. “
അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഇനിയുള്ള കാലം മരുമകളോടൊപ്പം ജീവിതം ആഘോഷമാക്കാൻ കിട്ടുന്ന അവസരത്തിന് മുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത് സ്വന്തം മകനാണെങ്കിലും…..
അന്നത്തെ ആ തീരുമാനം ഇന്ന് നടപ്പാക്കുമ്പോൾ അവൾ ഒന്നുകൂടി അയാളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് പുഞ്ചിരിച്ചു. പിന്നെ താഴെ കിടക്കുന്ന അനിയനെ മറികടന്ന് അയാളെ ബെഡിലേക്ക് ആനയിക്കുമ്പോൾ അവളുടെ കണ്ണുകൾക്കൊപ്പം തിളങ്ങിയ ഒരു കത്തി അയാൾ കൊതിയോടെ കാത്തിരിക്കുന്ന അവളുടെ അടിവയറിനോടൊപ്പം ചേർന്നിരിക്കുന്നത് അയാൾ അറിഞ്ഞില്ല.
കാമത്തിന്റ രസതന്ത്രത്തിൽ ചുംബന ശിൽക്കാരങ്ങൾ സിരകളെ ചൂടുപിടിപ്പിക്കുമ്പോൾ അതിൽ മതിമറന്ന് അയാൾ അവളിലേക്ക് ഇഴുകിചേരുമ്പോൾ ആ സിരകളെ കീറിമുറിച്ചുകൊണ്ട് തന്നിലേക്ക് കയറിയ കത്തിയുടെ മൂർച്ചയിൽ അയാളൊന്ന് പിടഞ്ഞു. പിന്നെ അവളുടെ കഴുത്തിൽ കൈ മുറുക്കികൊണ്ട് വേദനയെ കടിച്ചമർത്താൻ പാട് പെടുമ്പോൾ വലിച്ചൂരിയ കത്തിക്ക് അപ്പൊ ചോരയുടെ തിളക്കം ആയിരുന്നു. ആ തിളക്കത്തിന്റെ ചോപ്പ്നിറം കെടുംമുന്നേ വീണ്ടും കുത്തുമ്പോൾ അത്ര കാലം അനുഭവിച്ച ക്രൂരതക്ക് ഒരു മോചനം ആയിരുന്നു അവളുടെ മനസ്സിൽ.
മരണം അയാൾക്ക് വേണ്ടി കാത്തു നിൽക്കുംപ്പോലെ ഒന്ന് ഞെരങ്ങിപിടഞ്ഞുകൊണ്ട് ആ ശരീരം നിശ്ചലമാകുമ്പോൾ പുറത്ത് മഴ ആർത്തിരമ്പിപെയ്യുകയായിരുന്നു അവളുടെ സന്തോഷത്തിൽ ആനന്ദിക്കുംപോലെ !
രണ്ട് മരണങ്ങൾ ഉറപ്പാക്കിയ ശേഷം പതിയെ അവൾ പുറത്തേക്കിറങ്ങി. ഭയാനകമായി പെയ്യുന്ന മഴയിൽ കുതിർന്നു മുന്നോട്ട് നടക്കുമ്പോൾ അവൾക്ക് അറിയില്ലായിരുന്നു ഇനി എങ്ങോട്ടെന്ന്. പക്ഷേ എങ്ങോട്ട് ആണെങ്കിലും മനസ്സ് ശാന്തമാണ്. മരണത്തേക്കാൾ നല്ലത് ജീവിതം ആണെന്ന തിരിച്ചറിവ് ഇവിടെ വരെ എത്തി നിൽക്കുമ്പോൾ മുന്നിൽ നിന്ന തടസങ്ങൾ തുടച്ചുനീക്കിയ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.
ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ച വേദനകൾ രക്തത്തുള്ളികളായി മഴയിലൂടെ തുള്ളിതുള്ളിയായി ഒഴുകിയിറങ്ങുമ്പോൾ അവൾ ചിരിച്ചു. സന്തോഷത്തോടെ….നാളുകൾക്ക് ശേഷം…
അപ്പോൾ ദൂരങ്ങൾ അവൾക്ക് ഒരു കടമ്പയല്ലായിരുന്നു. ഒരു പെണ്ണിന് ഇവിടെ ജീവിക്കണം എന്ന ദൃഢമായ തീരുമാനം അവളുടെ കാൽവെപ്പുകൾക്ക് ഉറപ്പ് നൽകി.
അവൾ നടന്നു… ആ മഴയിലൂടെ ശാന്തമായ മനസ്സിൽ മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട്. ഇരുട്ടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്…മരിക്കാനുള്ള തീരുമാനത്തേക്കാൾ ജീവിക്കാനുളള കരുത്താണ് പെണ്ണിന് വേണ്ടതെന്ന് ഉറച്ച വിശ്വാസത്തോടെ…
എങ്ങോട്ടെന്നില്ലാതെ….എവിടെ എത്തുമെന്ന് അറിയാതെ…. ! എത്ര ദൂരമെന്ന് അറിയാതെ…….. !