ഇനി ഈയൊരു ജന്മത്തിൽ ഭാര്യയായി മറ്റൊരാളെ കാണാൻ കഴിയില്ല അടുത്ത ജന്മത്തിൽ ഞാൻ കാത്തിരിക്കുന്നു….

മാഞ്ഞു പോകുന്ന മഞ്ഞുതുളളികൾ

രചന: ബദറുൽ മുനീർ

ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് എന്റെ സുധിയേട്ടന്റെ പെണ്ണായി തന്നെ ജീവിക്കണം…..

എന്റെ മനസ്സിൽ സുധിയേട്ടൻ കയറിപ്പറ്റിയത് എന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല ഞാൻ…..

അതോ എന്റെ ബാല്യകാലത്തുതന്നെ ഞാൻ സുധിയേട്ടനെ പ്രണയിച്ചു തുടങ്ങിയിരുന്നോ….

എന്നെക്കാളും അഞ്ചുവയസ്സിന് മൂത്തതായിരുന്നു സുധിയേട്ടൻ…

കുട്ടിക്കാലത്തെ തന്നെ എന്റെ മേലിൽ അധികാരം കാണിച്ചിരുന്നു എന്നോട്….

എന്റെ സംരക്ഷണം ഏറ്റെടുത്തതു പോലെ കളിക്കിടെ ആര് എന്നെ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സുധിയേട്ടൻ സമ്മതിക്കില്ലായിരുന്നു….

എനിക്കുവേണ്ടി എല്ലാവരോടും വഴക്കു കൂടുകയും തല്ലു പിടിക്കുകയും എല്ലാം ചെയ്തിരുന്നു സുധിയേട്ടൻ…

എന്റെ മനസ്സിൽ സുധിഎട്ടനെ കുറിച്ച് വരുന്ന ആദ്യ ഓർമ്മ അതായിരുന്നു ഞങ്ങളുടെ ബാല്യകാലം…

പിന്നെ എവിടെ വെച്ചാണ് ഞാൻ സുധിയേട്ടനെ പ്രണയിക്കാൻ തുടങ്ങിയത്….

ഒരു ഓണക്കാലത്തെ അവധി പ്രമാണിച്ച് തറവാട്ടിൽ എല്ലാവരും ഒത്തുകൂടി…

വിഷുവിനും ഓണത്തിനും അങ്ങനെ വലിയ അവധി കിട്ടുമ്പോൾ എല്ലാം വർഷത്തിൽ ഒരു പ്രാവശ്യം അവിടെ തറവാട്ടിൽ എല്ലാവരും ഒത്തുകൂടുമായിരുന്നു…

ഓരോ വർഷം അവധിക്ക് ഒത്തുകൂടി പോകുമ്പോഴും സുധിയേട്ടൻ എന്റെ മനസ്സിൽ കൂടുതൽ കൂടുതൽ അടുത്തു വന്നു…

അങ്ങനെ ഒരു ഓണക്കാലം അവധി കഴിഞ്ഞു രാമേട്ടന്റെ കല്യാണം പ്രമാണിച്ച് സ്കൂൾ ലീവ് എല്ലാം എടുത്ത് തറവാട്ടിൽ എല്ലാവരും ഒത്തുകൂടി..

രാമേട്ടന്റെ കല്യാണത്തിന് എനിക്ക് ആദ്യമായി അച്ഛൻ പട്ടുപാവാടയും ബ്ലൗസും വാങ്ങിത്തന്നു….

തല നിറയെ മുല്ലപ്പൂവും ചൂടി പട്ടു പാവാടയും ജാക്കറ്റും ഇട്ട് വന്നു ചാടിയത് സുധിയേട്ടൻ മുന്നിലാണ്…

ആഹാ സുന്ദരി ആയല്ലോ പറഞ്ഞ് സുധിയേട്ടൻ എന്നെ പിടിച്ചു നിർത്തി അവിടെ….

എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു പെണ്ണ് സുന്ദരി ആയിട്ടുണ്ട് പട്ടുപാവാടയും ബ്ലൗസും മുല്ലപ്പൂവും ചൂടി എന്തു ഭംഗിയാ കാണാൻ കണ്ണുകൾക്ക് തന്നെ ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്….

ഞാൻ നാണം കൊണ്ട് സുധിഎട്ടനെ നോക്കാതെ ഓടി കുറച്ചു ഓടി തിരിഞ്ഞുനോക്കുമ്പോൾ എന്നെ തന്നെ നോക്കി സുധിയേട്ടൻ ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു….

രാമേട്ടന്റെ വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു എല്ലാത്തിലും പങ്കെടുത്ത അച്ഛന് ലീവ് ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ തിരിച്ചു പോകേണ്ടി വന്നു…

കൂടുതലൊന്നും സുധിഎട്ടനോട് സംസാരിക്കാൻ പറ്റിയില്ല കുറച്ചു ദിവസങ്ങൾ ഒരുപാട് മിസ്സ് ചെയ്തു സുധിയേട്ടനെ പക്ഷേ മനസ്സിൽ എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു ഒന്നും പറയാനും പറ്റില്ല…..

അങ്ങനെ പിറ്റേ വർഷം ഓണക്കാല അവധിക്ക് തറവാട്ടിൽ പോയില്ല….

ആയിടക്ക് ആയിരുന്നു തറവാട്ടിലെ ഭാഗം വെപ്പ് വാക്ക് തർക്കങ്ങളും…..

ആരോടും പറയാതെ ചെല്ലുക മുത്തശ്ശിയെ കാണുക പോയ കാറിൽ അപ്പോൾതന്നെ മടങ്ങുക അങ്ങനെയായി പിന്നെത്തെ പോക്കുവരവ്….

ഒരു ദിവസം സുധിഎട്ടനെ കാണാൻ വല്ലാതെ മോഹിച്ചു അതുകൊണ്ടുതന്നെ അച്ഛനോട് കള്ളം പറഞ്ഞു മുത്തശ്ശിയെ കാണാൻ മോഹമുണ്ട് സ്വപ്നത്തിൽ മുത്തശ്ശി വന്നു എന്നൊക്കെ….

തറവാട്ടിൽ ചെന്നിറങ്ങിയപ്പോൾ മുതൽ കണ്ണുകൾ സുധിഎട്ടനെ തിരഞ്ഞു തറവാട്ടിൽ ഇല്ല….

അമ്മായിയെ കാണാൻ എന്നുപറഞ്ഞ് ഓടിയെത്തിയപ്പോഴേക്കും അവിടെയും ഇല്ല…

അമ്മായി തന്നെ എന്നെ നോക്കി പറഞ്ഞു സുധി ഇവിടെയില്ല എറണാകുളത്തേക്ക് പോയി എന്ന്….

അപ്പോഴുംഎന്റെ മനസ്സിൽ എന്താണ് പ്രണയമാണോ തോന്നിയത് ഒന്നും ഒരു നിശ്ചയമില്ല….

പിന്നെ ആരോടും പറയാതെ അച്ഛൻ പെട്ടെന്ന് പോകും തറവാട്ടിൽ അപ്പോൾ തന്നെ വരും….

ഒരു ദിവസം അച്ഛൻ പോകാൻ തുടങ്ങിയപ്പോൾ ഞാനും കൂടെ തറവാട്ടിലേക്ക് ഉണ്ട് പറഞ്ഞു പക്ഷെ അമ്മ വിലക്കി…

പ്രായമായ പെൺകുട്ടികൾ വീട്ടിൽ ഇരുന്നാൽ മതി ഞാൻ പറയും എങ്ങോട്ട് പോകണം വരണം എന്നൊക്കെ അമ്മയെ അനുസരിച്ച് ജീവിച്ചാൽ മതി എന്ന് അമ്മ കർശനമായി പറഞ്ഞു….

അമ്മയുടെ വാക്കുകൾ അച്ഛൻ പോലും നിരസിക്കാറില്ല ഞാൻ മൗനം പാലിച്ചു….

അതോടെ വല്ലപ്പോഴും അച്ഛൻ പുറത്തും അവിടെയും ഇവിടെയും ഒക്കെ കൊണ്ടുപോകുമായിരുന്നു അതും മുടങ്ങി…

പത്തിൽ എസ്എസ്എൽസി എഴുതി അങ്ങനെയുള്ള ഒരു അവധിക്കാലത്താണ് വല്യമ്മയുടെ മരണം…

അച്ഛനും അമ്മയും ഞാനും എല്ലാവരും കൂടി നാട്ടിലേക്ക് തിരിച്ചു…

മരണ വീട്ടിലേക്ക് കയറിയപ്പോൾ ഭയങ്കര തിരക്കായിരുന്നു ആളുകളെക്കൊണ്ട്…

ദുഃഖം തളം കെട്ടി കിടക്കുന്ന വീട് സന്ധ്യയായി എല്ലാവരും അവിടെയും ഇവിടെയുമായി നിന്ന് അടക്കം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് പെട്ടെന്ന് മഴ പെയ്തത്…

എല്ലാവരും അകത്തേക്ക് കയറിയിട്ടും പുറത്ത് ഒരു സൈഡിൽ ഒതുങ്ങി നിന്നു…

ഞാൻ വീടിന്റെ പിറകുവശത്തുള്ള തൂണിന്റെ അടുത്ത് കേറി നിന്നും…

മഴത്തുള്ളി ഓരോന്നും മുറ്റത്തേക്ക് പതിച്ചു കൊണ്ടിരുന്നു ഞാൻ കൈ പുറത്തേക്ക്നീട്ടി മഴത്തുള്ളി കയ്യിൽ കോരിയെടുത്ത് ആസ്വദിച്ചു നിൽക്കുമ്പോഴാണ്…

പുറകിലൂടെ വന്ന് ആരോ എന്റെ കൈ ശക്തമായി വലിച്ചു ഞാൻ അലറി വിളിക്കാൻ വേണ്ടി ഒരുങ്ങി അപ്പോഴാണ് സുധിയേട്ടൻ മുഖം സന്ധ്യസമയത്ത് തെളിഞ്ഞു വന്നത്..

എന്നെ വലിച്ചു ഇറക്കി തൊട്ടടുത്തുള്ള മാവിന്റെ ചുവട്ടിൽ എത്തിച്ചു….

എത്ര നേരമായി ഞാൻ നിന്നെ തിരയുന്നു നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ….

ഞാൻ ആകാംക്ഷയോടെ അന്തം വിട്ട് സുധിഎട്ടനെ നോക്കി ഈശ്വരാ രണ്ടു കൊല്ലം കൊണ്ട് ഇത്രയും മാറ്റമോ നല്ല ഉയരം പിന്നെ താടിയും ഞാനറിയാതെ കൈകൊണ്ട് ആ താടിയിൽ തൊട്ടു…

ഒരുപാട് മാറിയിരിക്കുന്നു ഞാൻ സുധിഎട്ടനോട് പറഞ്ഞു…

സുധിയേട്ടൻ ചിരിച്ചു മഴ ശക്തിയായി പെയ്യാൻ തുടങ്ങി മാവിന്റെ ചില്ലയിൽ നിന്ന് വെള്ളം മാവിൻ ചുവട്ടിലേക്ക് ശക്തിയായി അടിച്ചു…

ഞാൻ സുധിഎട്ടനെ നോക്കി വീണ്ടും ഓടി വീട്ടിന്റെ അകത്തേക്ക്…

രാത്രി ഊണ് വലിയ അമ്മാവന്റെ വീട്ടിലായിരുന്നു കലവറയിൽ വിളമ്പും എല്ലാമായി….

സുധിയേട്ടൻ വലിയ കാരണവരുടെ മട്ടിൽ എന്നെ കണ്ട ഭാവം പോലുമില്ല ഊണുകഴിഞ്ഞ് എഴുന്നേറ്റപ്പോൾ സുധിയേട്ടൻ പറഞ്ഞു….

അനു കുട്ടി ഒന്ന് നിൽക്കൂ ഞാൻ സുധിയേട്ടനെ തിരിഞ്ഞു നോക്കി…

പാചകം ചെയ്യാൻ വന്നവർ അച്ചാർ ഉണ്ടാക്കി പുറകുവശത്ത് വച്ചിട്ടുണ്ട് അത് ഒന്ന് എടുത്തു വന്നേ എന്നോട് പറഞ്ഞു സുധിയേട്ടൻ..

ഞാൻ പുറകുവശത്ത് ചെന്ന് കുറെ നോക്കി അവിടെ അച്ചാർ ഒന്നും കണ്ടില്ല….

പിറകുവശത്ത് നിന്ന് എന്നെ ആരോ കെട്ടിപ്പിടിച്ചു…

ഞാൻ ഞെട്ടി തിരിഞ്ഞു സുധി ഏട്ടന്റെ രണ്ടു കൈക്കുള്ളിൽ ഞാൻ….

ഇവിടെ അച്ചാർ ഒന്നുമില്ല അനു അമ്മാവന്റെ മുന്നിൽ നിന്ന് ചുമ്മാ ഞാൻ അങ്ങനെ പറഞ്ഞതാ നിന്നെ ഒന്ന് അടുത്ത് കിട്ടാൻ വേണ്ടി…

വാത്സല്യത്തോടെ സ്നേഹത്തോടെ എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു സുധിയേട്ടൻ…

എന്തോ പറയാൻ സുധിയേട്ടൻ വന്നപ്പോഴേക്കും അമ്മ അവിടെ നിന്ന് അനു എന്ന് വിളിച്ചു..

താ വരുന്നു അമ്മേ…

ഞാൻ സുധിയെട്ടനെ നോക്കി….

സുധിയേട്ടന്റെ കൈകളിൽ നിന്ന് എന്നെ വിട്ടു ഞാൻ വീണ്ടും വീട്ടിലേക്ക് ഓടി….

പിറ്റേദിവസം ഞാൻ എല്ലായിടത്തും നോക്കി കർമ്മങ്ങൾ കഴിഞ്ഞ ഉടനെ തന്നെ മടങ്ങിപ്പോന്നു പക്ഷേ സുധി ഏട്ടനെ അവിടെയൊന്നും കണ്ടില്ല

…………

പിന്നെ രണ്ടുവർഷം തറവാട്ടിൽ പോയില്ല അപ്പോഴേക്കും കോളേജിലായി ഞാൻ തറവാട്ടിൽ കലഹം കൊടുമ്പിരികൊണ്ടു…

അമ്മയും അമ്മായിയും കൂടിയുള്ള തർക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും വരാതെയും പോകാതെയും ആയി….

പെട്ടെന്നാണ് മുത്തശ്ശി അച്ഛനെ കാണണം എന്ന് അറിയിച്ചത് എനിക്ക് കോളേജിൽ അനിശ്ചിതകാല പണിമുടക്ക് കാരണം ക്ലാസ് ഇല്ലാത്ത സമയം അമ്മ എന്തോ എതിര് പറഞ്ഞില്ല അച്ഛന്റെ കൂടെ തറവാട്ടിലെത്തി ഞാനും….

അച്ഛനെ കണ്ടതും മുത്തശ്ശി കരച്ചിലായി മുത്തശ്ശിയുടെ റൂമിൽ കയറി അച്ഛനും മുത്തശ്ശിയും സംസാരിച്ചിരുന്നു…..

ആ സമയം നോക്കി ഞാൻ വേഗം അമ്മായിയുടെ വീട്ടിലേക്ക് നടന്നു…

അമ്മായിയുടെ വീട്ടിൽ എത്തിയപ്പോൾ അമ്മായിയെ അവിടെ കാണാനില്ല സുധിയേട്ടൻ റൂമിൽ ചെന്ന് നോക്കി അപ്പോൾ കുറെ ബുക്കുകളുടെ നടുവിൽ സുധിയേട്ടൻ…

ആഹാ ആരാ ഇത് അനു കുട്ടിയോ വലിയ കോളേജ് കുമാരി എല്ലാം ആയിട്ടുണ്ട് സുന്ദരിയാണല്ലോ ഇപ്പോൾ കാണാൻ നീ എപ്പോൾ എത്തി…

എന്നെ പിടിച്ച് അവിടെ ഇരുത്തി കുറേസമയം എന്റെ മുഖത്തേക്ക് നോക്കി മൗനം പാലിച്ചു സുധിയേട്ടൻ…

മേശവലിപ്പ് തുറന്ന് അതിൽ നിന്ന് ഒരു സിഗരറ്റെടുത്ത് കത്തിച്ചു വലി തുടങ്ങി..

ഇപ്പോൾ സിഗരറ്റ് വലിയും തുടങ്ങിയോ ഞാൻ ചോദിച്ചു…

എന്ന് കാണുമ്പോൾ ഉള്ള ചിരി പോലെ ചിരിച്ചു സുധിയേട്ടൻ പറഞ്ഞു എന്താ സിഗരറ്റ് വലി ഇഷ്ടമില്ല എന്നാൽ വേണ്ട ഇതാ നിർത്തി….

എന്നിട്ട് വീണ്ടും ചിരിച്ചു പറഞ്ഞു ഇങ്ങനെ പറയും എന്ന് കരുതിയോ ഒന്ന് പോടീ ഒന്നുകൂടി ആഞ്ഞു വലിച്ചു സിഗരറ്റ്…..

ഞാൻ പോവുകയാണ് നീ എവിടെ പോണു നിൽക്ക് അവിടെ നിന്നോട് ഒരു കാര്യം പറയട്ടെ ഞാൻ നോക്കിനിന്നു…

പറ എന്താണ് പക്ഷേ സുധിയേട്ടൻ ഒന്നും പറഞ്ഞില്ല വീണ്ടും ചിരിച്ചു എന്നിട്ട് എഴുന്നേറ്റ് ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി പുറകെ ഞാനും….

തൊടിയുടെ അറ്റത്ത് എത്തി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി വളരെ ഗൗരവത്തിൽ പറഞ്ഞു അനു ഞാൻ നാടു വിടുകയാണ്…..

ആരോടും പറയണമെന്ന് കരുതിയിട്ടില്ല ഇന്ന് പോകാനാണ് പ്ലാൻ അപ്പോഴാണ് നീ വന്നത് നീ അറിയണം എന്ന് ദൈവം നിശ്ചയം ആയിരിക്കും….

സുധിയേട്ടൻ എങ്ങോട്ടാണ് പോകുന്നത്…

തൽക്കാലം ബോംബെയ്ക്ക് പോകും ഇന്ന് രാത്രി….

അമ്മായി അറിഞ്ഞോ സുധിയേട്ടൻ പറഞ്ഞിട്ടുണ്ടോ..

ഇല്ല ഞാൻ ആരോടും പറയുന്നില്ല…

അവിടെ വല്ല ജോലിയും ആയി പോകുകയാണോ അവിടെ ആരാ ഉള്ളത് സുധിയെട്ടാ…

സുധിയേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു ഇവിടെ എനിക്ക് ആരാ ഉള്ളത് ഇതിലും ഭേദം അതാണെന്ന് എനിക്ക് തോന്നി….

പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല മനസ്സിൽ സങ്കടങ്ങൾഅലയടിച്ചു തുടങ്ങിയിരുന്നു…

എന്നെ ഒന്ന് നോക്കി സുധിയേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു നീ ഇപ്പോൾ സ്ഥിരം സാരി ആണോ ഉടുക്കുന്നത്…

ഇല്ല ഇന്ന് ഉടുത്തു അത്രയേ ഉള്ളൂ….

എന്തായാലും നന്നായിരിക്കുന്നു നല്ല ഭംഗിയുണ്ട് നിന്നെ കാണാൻ ഈ സാരിയിൽ തലയിലെ മുല്ലപ്പൂവ് ഭംഗിയുണ്ട് നീ ഒന്ന് വെളുത്തിട്ട് ഉണ്ട് ഒന്നുകൂടി സുന്ദരി ആയതു പോലെ തോന്നുന്നു…..

ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ പോവുകയാണ്, സുധിയേട്ടൻ പറഞ്ഞു….

ഒന്നും പറഞ്ഞിട്ട് തടുക്കാൻ പറ്റില്ല എന്ന് തോന്നി ആ വാക്കുകൾ കേട്ട്…

സുധി ഏട്ടന്റെ ഉറച്ചതീരുമാനം തന്നെയായിരുന്നു….

എല്ലാം പഠനവും പൂർത്തിയായി ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ബുദ്ധിമുട്ട് അനുവിന് മനസ്സിലാകും അവൾ പറഞ്ഞു…

ഒരു വിസ എടുക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷേ ആരും തന്നെ സഹായിക്കാൻ മുന്നോട്ടു വന്നില്ല അപ്പോൾ എന്റെ ഒരു തീരുമാനമാണിത് അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു ഞാൻ ഇന്ന് പോകാൻ തന്നെ തീരുമാനിച്ചു നാടും വീടും എല്ലാം ഉപേക്ഷിച്ചു…..

പോകട്ടെ സുധിയേട്ടൻ പോയി ജോലി എല്ലാം നേടട്ടെ ഞാൻ മനസ്സിൽ പറഞ്ഞു…

കണ്ണിൽ വെള്ളം ചിറകെട്ടാൻ തുടങ്ങി നെഞ്ചിലൊരു നെരിപ്പോട് വെന്ത് നീറി ചുണ്ടുകൾ ചേർത്തുരുകി ഞാനും നടന്നു…..

രണ്ടു വശത്തും ഉയർത്തിക്കെട്ടിയ കയ്യാലയുടെ നടുവിലൂടെ സുധിയേട്ടൻ പിറകെ നടന്നപ്പോൾ മനസ്സിനോട് തന്നെ ചോദിച്ചു..

എന്നെങ്കിലും ഈ കാലടി പിന്തുടരാൻ ആകുമോ ഉള്ളിലെ ആശ ഞാൻ ഇന്നുവരെ സുധിയേട്ടനോട് പറഞ്ഞിട്ടില്ല തിരിച്ച് ഇങ്ങോട്ടും…

ഒരുപക്ഷേ ഈ പോക്കിൽ ഒന്ന് കാലുറപ്പിക്കാൻ മനസ്സ് കടിഞ്ഞാണില്ലാതെ പറഞ്ഞു കൊണ്ടിരുന്നു….

ഈ നാട്ടിൽ നിന്ന് പോകുന്നതിനുമുമ്പ് മുത്തശ്ശിയെ ഒന്ന് കാണണം തറവാട്ടിലെ പടികയറുമ്പോൾ സുധിയേട്ടൻ പറഞ്ഞു….

അച്ഛൻ മുത്തശ്ശിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു സുധിയേട്ടൻ അടുക്കളയിലേക്ക് നടന്നു പുറകെ ഞാനും….

നിനക്ക് ഈ വഴിയെല്ലാം അറിയോ സുധി ചെറിയമ്മയുടെ സംസാരം…

ഒന്നും മിണ്ടാതെ ഒരു പപ്പടം കയ്യിലെടുത്ത് പൊട്ടിച്ച് ഒരുതുണ്ട് എനിക്കു നീട്ടി സുധിയേട്ടൻ….

അനുചേച്ചി എങ്ങോട്ട് പോയതാണ് സുധിയെട്ടന്റെ വീട്ടിലേക്ക് ആണോ നാരങ്ങാവെള്ളം എടുത്തപ്പോൾ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്….

ചെറിയമ്മയുടെ മോളാണ് എന്തൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു എന്റെ ശ്രദ്ധ ഫുൾ സുധിയേട്ടനില്ലായിരുന്നു…

ചെറിയമ്മ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നു സുധിഎട്ടനോട് സുധിയേട്ടൻ അതിനു മുളി കൊണ്ടിരിക്കുന്നു….

നീയെന്താ ആരോടും സംസാരിക്കില്ല എന്ത് ചോദിച്ചാലും മൂളുന്നത് ചെറിയമ്മ ചോദിച്ചു….

കണ്ടാലും മതി താടിയും മുടിയും നിനക്കൊന്നും മുടിയും താടിയും വെട്ടി കൂടെ സുധി…

അപ്പോഴും സുധിയേട്ടൻ ചിരിച്ചു ആരോടും ചിരിച്ചു സംസാരിക്കുന്ന പ്രകൃതമാണ് സുധിയേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല….

കുട്ടിക്കാലത്ത് എന്നെ ഉപദ്രവിക്കുന്ന വരോട് ദേഷ്യപ്പെട്ടു അടിക്കുന്നതും എല്ലാം ഞാൻ കണ്ടിട്ടുണ്ട്…

നിനക്ക് സുധി ഒരു ജുബ്ബയുടെയുടെയും തോൾ സഞ്ചി യുടെയും കുറവുണ്ട് അതും കൂടി ആയാൽ എല്ലാം ആയി ചെറിയമ്മ കളിയാക്കി കൊണ്ടിരുന്നു….

അതിനും സുധിയേട്ടൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു….

മുത്തശ്ശി റൂമിൽ നിന്ന് വിളിച്ചുപറയുന്നുണ്ട് ഊണ് വിളമ്പു രാഘവന് ഇന്ന് വൈകുന്നേരം തന്നെ പോകണം എന്ന്…

മുത്തശ്ശിയുടെ സംസാരം കേട്ട് സുധിയേട്ടൻ എഴുനേറ്റു മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു…..

സുധിയെട്ടനെ കണ്ടപ്പോൾ അച്ഛൻ നീ ഇവിടെ ഉണ്ടായിരുന്നോ സുധി….

ഞാൻ ഇപ്പോഴാണ് വന്നത് അമ്മാവൻ വന്നു അറിഞ്ഞു അപ്പോൾ ഒന്ന് വന്നതാണ് സുധിയേട്ടൻ പറഞ്ഞു….

എന്തായി ജോലി വല്ലതും ആയോ കുറെ പഠിച്ചതല്ലേ നീ എന്തെങ്കിലും ആയോ…

ഇല്ല നോക്കുന്നുണ്ട് ചിലപ്പോൾ അടുത്തമാസം ശരിയാകും എന്നു കരുതുന്നു….

രാഘവാ സുധിയെ ഒന്നും ഇങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാൻ പോലും കിട്ടാറില്ല മുത്തശ്ശി പിറുപിറുത്തു…

മുത്തശ്ശി അത് പറയുമ്പോൾ സുധിയേട്ടൻ മുത്തശ്ശിയെ ചുറ്റിപ്പിടിച്ചു…

വേണ്ട വേണ്ട സുധി നിന്റെ കള്ള സ്നേഹം എന്നെ കാണുമ്പോൾ മാത്രമാണ് നിനക്ക് സ്നേഹം അതുപറഞ്ഞ് മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു…..

ഞാനും ചെറിയമ്മയും മുത്തശ്ശിയും അച്ഛനും സുധി ഏട്ടനും എല്ലാവരും കൂടി തറവാട്ടിൽ ഇരുന്നു ഊണുകഴിച്ചു….

എല്ലാവരോടും യാത്ര പറഞ്ഞ് അച്ഛൻ ഇറങ്ങി ഞാനും സുധിയെട്ടനോട് പോവുകയാണെന്നു പറഞ്ഞു….

എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു പക്ഷേ മുഖത്ത് എന്തോ സങ്കടം പോലെ എനിക്ക് തോന്നി മൗനമായി നിന്നു സുധിയേട്ടൻ…

ഒരു വാക്ക് സുധിയേട്ടൻ പറയുമെന്ന് കരുതി പക്ഷേ ഏട്ടൻ ഒന്നും മിണ്ടാതെ തന്നെ നിന്നു….

പിന്നെ മറ്റൊരു ലോകത്തേക്ക് പരീക്ഷ ചൂടിലും ഹോസ്റ്റിലെ എല്ലാം മൂലയിലും നോട്ടുപുസ്തകങ്ങളുടെ പടവെട്ടുന്ന അവരുടെ മാത്രം കളിയും ചിരിയുമായി കൂട്ടുകാരും ആയി എല്ലാം മറന്ന ദിവസങ്ങൾ….

ഒരുദിവസം ഹോസ്റ്റലിലേക്ക് അമ്മയുടെ ഫോൺ വിളി അനു നീ രാവിലെ ഉള്ള ബസ്സിനു തന്നെ ഇങ്ങു വാ ഞാൻ സിസ്റ്ററോട് പറഞ്ഞിട്ടുണ്ട് അച്ഛൻ ബസ്റ്റാൻഡിൽ കാത്തുനിൽക്കും….

പിന്നെ പുസ്തകങ്ങളും കുറച്ച് ഡ്രസ്സും എടുത്തു ഹോസ്റ്റലിൽ നിന്നിറങ്ങി ബസ്സ് കയറി…

ബസ്സിറങ്ങിയ സ്ഥലത്ത് അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു…..

കയ്യിലെ ബാഗ് അച്ഛൻ വാങ്ങി കാറിന്റെ അടുത്തേക്ക് നടന്നു….

എന്താ അച്ഛാ എന്തിനാ ഇത്ര പെട്ടെന്ന് വരാൻ പറഞ്ഞത് ഇനി എക്സാമിന് ഏഴു ദിവസമേ ഉള്ളൂ…..

അച്ഛൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു മോളെ ഒരു കൂട്ടർ വരുന്നുണ്ട് നിന്നെ കാണാൻ ….

പറഞ്ഞു കേട്ടിടത്തോളം അന്വേഷിച്ചിട്ടത്തോളം നല്ല ബന്ധം ഇതുപോലെ എല്ലാം ഒത്തു കിട്ടാൻ പാടാ….

ഇപ്പോൾ തന്നെ അച്ഛാ എനിക്ക് ഇനിയും പഠിക്കണം എനിക്ക് ഇപ്പോൾ കല്യാണം വേണ്ട അച്ഛൻ എന്നെ മനസ്സിലാക്കു….

പെൺകുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ വിവാഹം നടക്കണം ഇല്ലെങ്കിൽ പിന്നെ അത് നടക്കാൻ പാടാണ് നിന്റെ താഴെ ഒരു പെൺകുട്ടിയും കൂടിയുണ്ട് എനിക്ക് അതുകൊണ്ട് നീ എതിര് നിൽക്കരുത് അച്ഛൻ പറഞ്ഞു….

അച്ഛന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി എല്ലാം അച്ഛൻ ഉറപ്പിച്ചു കഴിഞ്ഞു ഞാൻ എത്തേണ്ട താമസം എല്ലാം നടക്കും എന്ന്…

പിന്നെ ഞാൻ എതിരൊന്നും പറഞ്ഞില്ല മിണ്ടാനും പോയില്ല മനസ്സിൽ അന്നുവരെ കണ്ട സ്വപ്നം കൂട്ടിന് തീപിടിക്കും എന്നറിഞ്ഞു….

വീട്ടിൽ കയറി പിന്നെ എല്ലാം വേഗം തീരുമാനമായി എക്സാം എഴുതി പെണ്ണുകാണൽ ചടങ്ങിന് ഇരുപത്തിയൊന്നാം പക്കം കല്യാണം ഒരാഴ്ചക്കകം എന്നെയും കൊണ്ട് ഭർത്താവ് അമേരിക്കയിലേക്ക് പറന്നു…..

രണ്ടു വർഷം രണ്ടു പ്രാവശ്യം നാട്ടിൽ വന്നു പോയി….

പിന്നെ മോൻ പിറന്നു…

മൂന്നു വർഷം കഴിഞ്ഞു ഒരു മോളും വർഷങ്ങൾ കടന്ന് പോയി കുടുംബം കുട്ടികൾ ആയി ഭർത്താവ് ജോലി മക്കളുടെ പഠനം അങ്ങനെ വർഷം 12കഴിഞ്ഞു നാട്ടിൽ പോയിട്ട്……

അമ്മ എന്നും നാട്ടിൽ വിശേഷങ്ങൾ പറഞ്ഞ് വിളിക്കുമായിരുന്നു….

നാട്ടിലെ എല്ലാ വിശേഷണങ്ങളും നിന്നും മാറി നിന്നു….

എന്റെ മനസ്സ് ആ തൊടിയിലും കാവിലും ചുറ്റമ്പലത്തിൽ കറങ്ങിക്കൊണ്ടിരുന്നു എന്നും ഉണരുമ്പോൾ മനസ്സു മന്ത്രിച്ചു ഞാൻ അന്യനാട്ടിലാണ് എന്ന് നാട്ടിലേക്ക് പോണം എന്ന ചിന്ത കലാശാലമായി…

ഭർത്താവിനോട് സൂചിപ്പിച്ചു തടസ്സം ഒന്നും പറയാതെ തന്നെ സമ്മതിച്ചു യാത്ര തീരുമാനിച്ചു…..

മക്കളെ സ്കൂൾ ലീവിന് പോകാൻ ഇനിയു കാത്തിരിക്കണം….

അതു കൊണ്ട് ഏട്ടൻ തന്നെ പറഞ്ഞു ഞാൻ നോക്കിക്കോളാം ഏല്ലാ നീ പോയി അമ്മയെ അച്ഛനെ കണ്ടു ഒരു മാസം കൊണ്ട് മടങ്ങി വരു പറഞ്ഞു റിട്ടൻ ടിക്കറ്റ് അടക്കം തന്നുവിട്ടു….

നാട്ടിലേക്ക് വിളിച്ചു വരുന്ന വിവരം അറിയിച്ചു…

മനസ്സ് തുടി കെട്ടുകയായിരുന്നു എയർപോർട്ടിൽ എത്തി സ്വീകരിക്കാൻ അമ്മയും അച്ഛനും അനിയത്തി അനിയത്തിയുടെ മോനും ഉണ്ട്….

അമ്മയും അമ്മായിയുമായുള്ള പ്രശ്നങ്ങളെല്ലാം തീർന്നിരുന്നു അതുകൊണ്ട് അമ്മായി ചില ദിവസങ്ങളിൽ ഇവിടെ അമ്മയുടെ അടുത്ത് വന്ന് നിൽക്കുമായിരുന്നുപറഞ്ഞു അനിയത്തി ….

കാറിൽ കയറി യാത്ര തുടങ്ങി 10വർഷം ആയി നാട്ടിൽ വന്നിട്ട് ഒരുപാട് മാറിയിരിക്കുന്നു ഒരുപാട് മാറ്റം അല്ലെ അമ്മേ ….

അതെ മോളെ പിന്നെ സുധി വന്നിട്ട് ഉണ്ട് 13വർഷത്തിനു ശേഷം…

അനിയത്തി പറഞ്ഞു മണ്ണാൻ തൊടിയും ആ വീടും ഇപ്പൊ സുധി വാങ്ങി അതിന്റെ അടുത്ത് വയലും തെങ്ങിൻ തോപ്പും രണ്ടുകൊല്ലം മുന്നേ സുധി വാങ്ങിയിരുന്നു….

നീ ഇന്ന് അമേരിക്കയിൽ നിന്ന് വരുന്നുണ്ട് എന്ന് ഞാൻ അവനോട് പോരുമ്പോൾ പറഞ്ഞിരുന്നു അനിയത്തി പറഞ്ഞു…..

സുധിയുടെ ഓരോ വിശേഷങ്ങൾ അനിയത്തി പറഞ്ഞുകൊണ്ടേയിരുന്നു പഴയതുപോലെയല്ല മോളെ എനിക്കാണെങ്കിൽ ഇപ്പോൾ തീരെ വയ്യ നീ വരുന്നുണ്ട് അറിഞ്ഞപ്പോൾ നിന്നെ ഒന്ന് കാണണം എന്നമോഹം അതുകൊണ്ടാണ് അമ്മ എത്തിയത്….

അനു കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തെ കാറ്റ് ആസ്വദിച്ച് യാത്ര തുടർന്നു…

എല്ലാം വീടും മാറിപ്പോയി മിക്ക പഴയ വീടുകളും ഇന്ന് കോൺക്രീറ്റ് ആയി രൂപം പ്രാപിച്ചു മുൻപേ വിട്ടുപോയ നാടിന്റെ ഓർമ അതിന്റെ മുഖച്ഛായ ഇല്ല ഇപ്പോൾ….

ഗൾഫ് മായം തന്നെ ഷോപ്പിംഗ് സെന്ററുകൾ എല്ലാ മുറ്റത്തും കാർ ഷെഡുകൾ കാറും ബൈക്കും മിഴിച്ച് നോക്കിയിരിക്കുന്നു…

വീട് എത്തിയത് അറിഞ്ഞില്ല അനിയത്തിയും അമ്മയും അച്ഛനും ഞാനും എല്ലാവരും കൂടെ ഇറങ്ങി വീട്ടിൽ നിന്ന് കുട്ടികൾ എല്ലാവരും വേഗം പെട്ടിയും എല്ലാം എടുത്തു മുകളിലേക്ക് പോയി എന്റെ ആ പഴയ മുറി…..

മോളെ കുളിച്ചു വരും ഭക്ഷണം കഴിക്കാ അമ്മ പറഞ്ഞു…

ഞാൻ പുറത്തേക് ഇറങ്ങി തെങ്ങോലകൾ കണ്ടപ്പോൾ തന്നെ നാട് എത്തി എന്ന തോന്നൽ ആയി പോക്കുവെയിൽ വീണുതുടങ്ങി കസേര വലിച്ചിട്ട് അവിടെയിരുന്നു വേഷം മാറാൻ പോലും മിനക്കെട്ടില്ല…..

മനസ്സ് ശൂന്യം ആയതുപോലെ ഒന്നും ഓർമ്മയിൽ വരാതെ എത്ര നേരം ഇരുന്നു എന്നറിയില്ല അനിയത്തി ചായയുമായി എത്തി….

അനു ചേച്ചി എന്തുപറ്റി നിനക്ക് നീ ഇതുവരെ കുളിച്ചില്ലേ ദിവാസ്വപ്നം ഇപ്പോഴും കൈവിട്ടിട്ടില്ല അല്ലേ വന്നേ വന്നേ വേഗം എനിക്ക് തൊഴാൻ പോണം വരൂ എന്റെ ഒപ്പം ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു അനിയത്തി എന്നെ തള്ളിവിട്ടു മനസ്സിൽ 13 കൊല്ലം പിറകോട്ടുപോയി…..

നല്ല തണുത്ത വെള്ളത്തിൽ കുളികഴിഞ്ഞു വന്നു അനിയത്തി മുണ്ടും നേരിയതും ഉടുത്ത് അമ്പലത്തിലേക്ക് നടന്നു കൂടെ ഞാനും…..

വെറുതെ തൊഴുതു നിന്നു ഈ ദൈവങ്ങളോട് എന്തുപറയണമെന്ന് അറിയില്ലായിരുന്നു പ്രതിക്ഷണം വെച്ച് വന്നപ്പോൾ അനിയത്തിയോട് പറഞ്ഞു…..

ഞാൻ അമ്മായിയെ ഒന്ന് കണ്ടു വരാം നീ നടന്നോ സുധി എത്തി എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ തട്ടി കെട്ടുകയായിരുന്നു…

ശരി വേഗം വരണം അച്ഛൻ അന്വേഷിക്കുന്നുണ്ടാവും എന്ന് പറഞ്ഞ് അവൾ നടന്നു ഞാൻ അമ്മായിയുടെ വീട്ടിലേക്ക് നടന്നു….

അമ്മായിയുടെ വീട്ടിലേക്ക് ഓരോ പടികൾ കയറുമ്പോൾ മുറ്റത്തുതന്നെ സുധിയേട്ടൻ ഇരിക്കുന്നു…

ആഹാ എത്തിയോ ഒന്നും മിണ്ടാനാവാതെ നോക്കിനിന്നു എന്താ നീ മിഴിച്ചു നോക്കുന്നു കേറി വന്നേ സുധിയേട്ടൻ ഉമ്മറത്തേക്ക് കയറി….

അമ്മേ ആരാ വന്നേ നോകിയെ അമ്മായി വീടിന്റെ അകത്തു നിന്ന് ഉമ്മറത്തേക്ക് വന്നു….

എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു അമ്മായി ഒരുപാട് മാറിയിട്ട് ഉണ്ട് മുടി എല്ലാം നര പാതകൾ. അങ്ങനെ ഒരുപാട് മാറിയിട്ടുണ്ട്…

കുറെ സമയം അവിടെ ഇരുന്നു സുധിഎട്ടനോട് കുറേ അമേരിക്കൻ വിശേഷങ്ങളും മറ്റുകാര്യങ്ങളും എല്ലാം സംസാരിച്ചുകൊണ്ടേയിരുന്നു….

അമ്മായി ഉണ്ടാക്കുന്ന പുളിശ്ശേരിയും ചമ്മന്തിയും ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും കൊതിയോടെ ആർത്തിയോടെ കഴിച്ചു…..

സമയം പോയത് അറിഞ്ഞില്ല സന്ധ്യ കഴിഞ്ഞു ഇരുട്ടായി തുടങ്ങി….

എന്നാൽ ഞാൻ പോട്ടെ അമ്മായി പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി…

ഒറ്റക്ക് പോകേണ്ട ഞാനും കൊണ്ടാക്കാം സുധിയേട്ടൻ കാർ ഇറക്കി നിരത്തിലൂടെ വണ്ടി തെന്നി നീങ്ങുമ്പോൾ സുധിയേട്ടൻ പതിയെ പറഞ്ഞു നിന്നെ മുൻസീറ്റിൽ ഇരുത്തി ഡ്രൈവ് ചെയ്യുക എന്നത് എന്നും ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള ഒരു ആശയായിരുന്നു…

സുധി എന്നെ ഓർത്തിരുന്നോ അതിശയത്തോടെ ചോദിച്ചു പോയി ഞാൻ…..

പഴയതുപോലെ സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു….

എന്റെ കാമുകി അല്ലേ അങ്ങനെ മറക്കാൻ പറ്റുമോ….

പല ജോലികളും ചെയ്തു നാട്ടിൽനിന്ന് പോയിട്ട് അപ്പോഴൊക്കെ മനസ്സ് നിന്റെ അടുത്തായിരുന്നു എങ്ങനെയെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം….

എന്നിട്ട് അമ്മാവനോട് പെണ്ണ് ചോദിക്കണം അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു ഞാൻ…

സുധിയേട്ടൻ എന്നിട്ട് ഒരിക്കൽപോലും ഒന്നും പറഞ്ഞില്ലല്ലോ സുധിയേട്ടൻ അപ്പോഴും ഒന്നും പറഞ്ഞില്ല….

കാറ് വീടിന്റെ പടിക്കൽ നിന്നപ്പോൾ എന്റെ കൈപിടിച്ച് എന്നിട്ട് സുധിയേട്ടൻ പറഞ്ഞു….

ഇതിങ്ങനെ തന്നെ പോട്ടെ നമുക്ക് മാത്രം അറിയാവുന്ന നമ്മുടെ രഹസ്യമായി….

ഇനി ഈയൊരു ജന്മത്തിൽ ഭാര്യയായി മറ്റൊരാളെ കാണാൻ കഴിയില്ല അടുത്ത ജന്മത്തിൽ ഞാൻ കാത്തിരിക്കുന്നു….

സുധിയേട്ടൻ അത് പറയുമ്പോൾ ഞാൻ ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ ആ സ്നേഹക്കടൽ ഞാൻ കണ്ടു ആ കണ്ണുകളിൽ എന്നെ തന്നെ ഞാൻ കണ്ടു….

ഈ കണ്ണുകളിൽ എന്നെ പോലെ ആ ഹൃദയത്തിലും സുധിയേട്ടൻ എന്നെ പ്രതിഷ്ഠിക്കുകയായിരുന്നു ഈശ്വര ഒന്നും കാണാതെ ഒന്നും മിണ്ടാതെ ഇത്രനാളും എന്നോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചു വെച്ചു വേറെ ഒരു വിവാഹം പോലും കഴിക്കാതെ…..

ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ സുധിയേട്ടൻ പെണ്ണായി മാത്രം ഞാൻ പിറക്കണം…..

പക്ഷേ ഈ ജന്മം നമ്മൾ മറ്റു കഥാപാത്രങ്ങളായി മാറിപ്പോയല്ലോ…

ഒന്നും മിണ്ടാനാവാതെ ഞാൻ കാറിൽ നിന്നിറങ്ങി ഞാൻ തിരിഞ്ഞുനോക്കുമ്പോൾ സാവദാനം മുന്നോട്ടു നീങ്ങുന്ന വണ്ടിയിൽ സുധിയേട്ടൻ അപ്പോഴും സകല ദൈവങ്ങളെയും വിളിച്ച് അപേക്ഷിച്ചു് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈശ്വരാ ഈ സ്നേഹം ഒന്നിപ്പിച്ചു തരണേ എന്ന്….

മാഞ്ഞുപോകുന്ന പ്രണയത്തിന്റെ മഴത്തുള്ളികൾ നഷ്ട പ്രണയം..