ഇങ്ങനെയും ഒരു നിക്കാഹ്
രചന: ബദറുൽ മുനീർ പി കെ
ദുബായ് നഗരം പാവപ്പെട്ടവനും പണക്കാരനും ഒന്നുംതന്നെ വ്യത്യാസമില്ലാത്ത ദുബായിലെ ഒരു നഗരം…
അവിടെയുള്ള ഒരു മൾട്ടിനാഷണൽ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുന്ന റഫീഖ് ഒരു മാസത്തെ ലീവിന് നാട്ടിൽ എത്തിയിട്ട് ഇന്നേക്ക് രണ്ടുദിവസമായി…
റഫീഖിനെ കുടുംബം എന്നുപറഞ്ഞാൽ ഉമ്മയും ഭാര്യയും രണ്ടു കുട്ടികളും പിന്നെ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അവിവാഹിതനായ ഒരു അനിയൻ ഉമ്മറും ആണ് കുടുംബം…..
കഴിഞ്ഞ തവണ റഫീക്ക് വന്നപ്പോൾ നടക്കാതെ പോയ ഒരു മോഹമാണ് അബ്ദുല്ലക്ക് യുടെ വീട് വരെ ഒന്ന് പോകണം എന്ന് മോഹം….
ദുബായിൽനിന്ന് വന്നാൽ പല ആവശ്യങ്ങൾക്കുമായി ഓടി പായുന്ന റഫീഖിന് സമയക്കുറവുമൂലം ഇതുവരെ അതിനു സാധിച്ചിട്ടില്ല…
പക്ഷേ ഇന്ന് ഒരു ഞായറാഴ്ച ആയതുകൊണ്ടും വീടിന്റെ അടുത്തു നിന്ന് 20 കിലോമീറ്റർ അകലെയുള്ള അബ്ദുല്ല ഇക്കയുടെ വീട്ടിൽ പോകാമെന്ന് റഫീഖ് തീരുമാനിച്ചു…
ഭാര്യയെയും കൂട്ടി റഫീക്ക് കാറുമെടുത്ത് അബ്ദുള്ള ഇക്കയുടെ വീട്ടിൽ പോകാൻ ഇറങ്ങി….
യാത്രയിൽ അബ്ദുള്ളയുടെ കഥ ഭാര്യ ആസിയാനോട് റഫീഖ് പറഞ്ഞു തുടങ്ങി….
ഉപ്പ മരിച്ചു കഴിഞ്ഞ് വീട്ടിലെ ബുദ്ധിമുട്ടുകൾ വിഷമങ്ങളും എല്ലാമായി ആദ്യമായി അബുദാബിയിലേക്ക് വിമാനം കയറി റഫീഖ്..
വിസ ക്കാരൻ ചതിച്ചു എന്ന് തന്നെ പറയാം പറഞ്ഞ ജോലി ഒന്നും കിട്ടിയില്ല ആറുമാസം ജോലി ഒന്നും ഉണ്ടായിരുന്നില്ല റഫീഖിനു ……
ഒരുപാട് ജോലിതേടി ദുബായിൽ അലഞ്ഞു ഒടുവിലാണ് അബ്ദുള്ളക്കയെ കാണുന്നത് സങ്കടം പറഞ്ഞപ്പോൾ ഇക്കയുടെ റൂമിൽ തങ്ങാൻ റഫീഖിന് അവസരം കിട്ടി….
എല്ലാവർക്കും തന്നാൽ പറ്റുന്ന എല്ലാ സഹായങ്ങളും അബ്ദുള്ളയ്ക്ക് ചെയ്തു കൊടുത്തിരുന്നു എല്ലാവർക്കും ഒരു ജേഷ്ഠനെ പോലെയായിരുന്നു അയാൾ…
ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലി ആ കമ്പനിയിൽ ശുപാർശ ചെയ്തതും അബ്ദുള്ളയ്ക്ക് ആയിരുന്നു അങ്ങനെയാണ് എനിക്ക് അവിടെ ജോലി കിട്ടിയത്…
ആ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ പലരാജ്യങ്ങളും സന്ദർശിക്കേണ്ടി വന്നു അപ്പോൾ അബ്ദുള്ള ഇക്കയോട് ഉള്ള ബന്ധം അടുപ്പം ഒന്നു കുറഞ്ഞു…..
ഇപ്പോൾ അഞ്ചുവർഷമായി അബ്ദുല്ല ഇക്കയുടെ ഒരു വിവരവുമില്ല…
ഞാനന്ന് ഗൾഫിൽ പോയി ആദ്യമായി നാട്ടിൽ വന്നപ്പോൾ അബ്ദുള്ള ഇക്കയുടെ വീട്ടിൽ അന്നാദ്യമായി പോയിരുന്നു….
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സന്തുഷ്ടകുടുംബം…
മൂത്ത മകളാണ് അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു ഇപ്പോൾ അവളുടെ വിവാഹം എല്ലാം കഴിഞ്ഞിട്ടുണ്ടാവും…
ഇക്ക ആസിയ വിളിച്ചു
എന്തെ ആസിയ..
വിവാഹക്കാര്യം പറഞ്ഞപ്പോഴാണ് ഓർമവന്നത് കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുമ്പ് നമുക്ക് നമ്മുടെ ഉമ്മർ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നു…
ഇക്കാ നല്ല കുട്ടിയാണ് തോന്നുന്നു അവൻ തന്നെയാണ് ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത്….
ഞാൻ എന്നിട്ട് വ്യക്തമായി ചോദിച്ചു അവന്റെ ലൈനാണോ എന്നൊക്കെ എന്നൊക്കെ….
ഹേയ് അങ്ങനെ വരാൻ സാധ്യതയില്ല അവനു അങ്ങനെയുള്ള വിചാരം ഒന്നും തന്നെ ഇല്ല എന്നാണ് എന്റെ വിശ്വാസം…..
ഇക്കാ ഞാൻ പറഞ്ഞു അവനോട് നീ ഇപ്പോൾ ബിസിനസ് എല്ലാം നോക്കൂ ബാക്കിയൊക്കെ ഇക്ക വന്നിട്ട് ആകാമെന്ന്…..
അവനെ ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് അന്വേഷിക്കാം ആസി…
കുട്ടിയെ നീ കണ്ടോ…
ഇല്ല ഇക്ക അവൻ പറഞ്ഞു അത്ര ഒള്ളു…
എവിടെയാണ് ആ കുട്ടിയുടെ വീട് എന്ത് എന്തെങ്കിലും പറഞ്ഞോ അവൻ ഇല്ല അവൻ ഒന്നും പറഞ്ഞില്ല….
റഫീഖ് വാച്ചിൽ സമയം നോക്കി 11:00 ആവുന്നു ഇന്നോവകാർ ടൗൺ പിന്നിട്ട മെയിൻ റോഡിൽ നിന്ന് ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു അടുത്തുള്ള ചെറിയ ജംഗ്ഷനിൽ ഒരു ബേക്കറിക്ക് മുന്നിൽ നിർത്തി….
ഞാൻ എന്തെങ്കിലും കുറച്ചു ബേക്കറി സീറ്റ് എല്ലാം വാങ്ങട്ടെ നീ വണ്ടിയിൽ ഇരിക്ക് എന്ന് പറഞ്ഞു റഫീക്ക് വണ്ടിയിൽ നിന്നിറങ്ങി…
ബേക്കറി സാധനങ്ങൾ എല്ലാം വാങ്ങുന്നതിനിടയിൽ കടക്കാരൻ ചോദിച്ചു നിങ്ങൾ ഇവിടെ എവിടേക്കാ….
പള്ളിയാലിൽ അബ്ദുള്ളയുടെ വീട്ടിലേക്കാണ്…
എവിടെ നിന്ന് നിങ്ങൾ വരുന്നത് ഞങ്ങൾ മലപ്പുറം മലപ്പുറത്ത് നിന്നാണ്…
അബ്ദുല്ല ഇക്കയുടെ പഴയ ഒരു സുഹൃത്താണ് 6 7 വർഷമായിട്ടുണ്ടാവും കണ്ടിട്ട് ഒന്ന് കാണാൻ കരുതി വന്നതാണ്….
അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലേ അബ്ദുല്ല ഇക്കയുടെ മകളുടെ നിക്കാഹ് ഇന്ന് നടക്കേണ്ടതാണ് പക്ഷേ അത് മുടങ്ങി….
പറഞ്ഞുറപ്പിച്ച സ്വർണ്ണം ഇല്ലാത്തതുകൊണ്ട് വരന്റെ വീട്ടുകാർ ആ വിവാഹത്തിൽ നിന്ന് പിന്മാറി….
സ്വർണ്ണം എടുക്കാൻ ഉള്ള പൈസയൊക്കെ ഉണ്ടായിരുന്നു ഒരു വർഷം മുമ്പ് ഒരു ഓപ്പറേഷൻ വേണ്ടിവന്നു അബ്ദുള്ളക്ക് 10 12 ലക്ഷം രൂപ ചെലവായി അതുകൊണ്ട് മകളെ കെട്ടിക്കാൻ വീടിന്റെ ആധാരം ലോണിന് കൊടുത്തിരുന്നു…
അവസാന നിമിഷം ഡോക്യുമെന്ററി ക്ലിയർ ഇല്ലെന്ന് പറഞ്ഞ ബാങ്ക് കാർ ലോൺ നിരസിച്ചു പള്ളി കമ്മിറ്റിക്കാർ ഇടപെട്ടു വരന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു എന്നിട്ടും നിക്കാഹ് മുടങ്ങി…
ലോൺ കിട്ടുന്ന കരുതി കല്യാണമൊക്കെ എല്ലായിടത്തും പറഞ്ഞിരുന്നു പന്തലിട്ടു സദ്യക്കുള്ള സാധനങ്ങളും ഒരുക്കിയിരുന്നു നാട്ടുകാരെ പിരിവ് എടുത്താലും 35 പവൻ ഉണ്ടാക്കാൻ കഴിയില്ലല്ലോ….
അപ്പോൾ അബ്ദുള്ളയുടെ ഒരു മകൻ ഉണ്ടല്ലോ അവൻ …
ആ കുട്ടി ടൗണിൽ ഒരു കടയിൽ ജോലിക്ക് പോവുകയാണ് അതുകൊണ്ടാണ് ഇപ്പോൾ അവർ ജീവിക്കുന്നത് എന്ത് ചെയ്യാനാ 8 10 കൊല്ലം ഗൾഫിൽ നിന്നിട്ട് ഉണ്ടാക്കിയതാണ് 10 സെന്റ് സ്ഥലവും ഒരു വീടും അതിന്റെ ആധാരവും ശരിയല്ല എന്ന് വക്കീൽ പറയുന്നു….
പാവം കടക്കാരൻ സഹതാപം കേട്ട് റഫീഖ് പൈസയും കൊടുത്തു തിരിച്ചു കാറിലെത്തി ആസിയോട് കാര്യങ്ങളൊക്കെ പറഞ്ഞു ഇനി എന്ത് ചെയ്യാനാ അങ്ങോട്ട് പോണോ ആസിയ ചോദിച്ചു….
ഇത്രയും വന്നതല്ലേ കണ്ടിട്ട് പോകാം തന്നെയുമല്ല എന്തെങ്കിലും ചെയ്യണം കാരണം സ്വർണ്ണം ഇല്ലാത്തത് പേരിൽ അബ്ദുള്ള ഇക്കയുടെ മകളുടെ നിക്കാഹ് മുടങ്ങി കൂടാ അത്രയും എന്നെ സഹായിച്ചിട്ടുണ്ട്…
ഞാൻ ഇന്ന് ഈ നിലയിൽ നിൽക്കാൻ കാരണം അയാൾ ആണ് അതൊന്നും മറക്കാൻ പറ്റില്ല നമുക്ക് പോയി നോക്കാം കാർ മുന്നോട്ടെടുത്തു…..
യാത്രയിൽ റഫീഖ് ഭാര്യയോട് പറഞ്ഞു ഞാനൊരു കാര്യം പറയട്ടെ…
നിന്റെ കുറെ ആഭരണം ഇല്ലേ വീട്ടിൽ അതിൽ നിന്ന് കുറച്ചു കൊടുത്താലോ നീയാണെങ്കിൽ അതൊന്നും ഉപയോഗിക്കുന്നില്ല അതുകൊണ്ട് ഒരു കുട്ടിക്ക് ജീവിതം കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്…
ഞാനെന്തു പറയാനാണ് ഇക്കാ ഇക്കയുടെ ഇഷ്ടം എട്ടു വർഷം മുമ്പ് യത്തീംഖാനയിൽ നിന്ന് ഇക്ക ഇക്കാ എന്നെ നിക്കാഹ് ചെയ്യുമ്പോൾ എനിക്ക് ഒന്നും ഇല്ലായിരുന്നു എന്റെ എന്നുപറയുന്നഒന്നും…
എല്ലാ ആഭരണങ്ങളും ഇക്ക വാങ്ങി തന്നതാണ് ഒന്നും ഞാൻ ആവശ്യപ്പെടാതെ തന്നെ….
അത് എന്ത് ചെയ്യണം എന്ന് എന്തിനാ ഇക്ക എന്നോട് ചോദിക്കുന്നത് അതുകൊണ്ട് അബ്ദുല്ല ഇക്കയുടെ മോൾക്ക് ഒരു ജീവിതം കിട്ടുകയാണെങ്കിൽ ഒരു കുടുംബത്തിന്റെ കണ്ണീർ തുടക്കാൻ കഴിഞ്ഞാൽ അതല്ലേ നല്ലത്…
യത്തീംഖാന യിൽ വിവാഹപ്രായം എത്തിയിട്ടും ആഭരണത്തിന് പേരിൽ നിക്കാഹ് നടക്കാതെ കണ്ണീരുമായി കഴിയുന്ന കുറെ കുട്ടികൾ ഞാൻ കണ്ടിട്ടുണ്ട് അതിലൊരുത്തി ആയിരുന്നു ഈ ഞാനും എന്ന് പറയുമ്പോൾ ആസിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
എനിക്ക് നല്ലതുപോലെ അറിയാം ഇക്ക ആ കണ്ണിരിന്റെ വില….
എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യമാണ് ആസിയ നീ സ്വർണവും സൗന്ദര്യവും മോഡലും ഒന്നുമല്ല ഒരു പെണ്ണിന് വേണ്ടത് നിന്നെപ്പോലുള്ള ഒരു മനസ്സാണ്…
എങ്കിൽ ഉമ്മർ വീട്ടിൽ ഉണ്ട് അവനെ വിളിച്ചു പറഞ്ഞാലോ അവൻ ആഭരണം കൊണ്ടുവരികയാണെങ്കിൽ ഇന്ന് തന്നെ ആ കുട്ടിയുടെ നിക്കാഹ് നടത്തി കൊടുക്കാം….
നീ തന്നെ അവനെ വിളിച്ചു പറ എന്തൊക്കെ എടുക്കേണ്ടത് എന്ന് അവനോട് പറഞ്ഞു കൊടുക്ക് എന്ന് പറഞ്ഞു റഫീക്ക് ഫോൺ ആസിയക്ക് കൊടുത്തു…
സ്ത്രീധനത്തിന് പേരിൽ കല്യാണം മുടങ്ങിയ വീട് ആളും ആരവവും ഒഴിഞ്ഞു ഒരു മരണ വീടിനെ പോലെ തോന്നിച്ചു സ്വന്തക്കാരായ കുറച്ചാളുകൾ മാത്രം ഇത്രയും കാലം അഭിമാനിയായി ജീവിച്ച പെട്ടെന്ന് നാട്ടുകാരുടെ മുൻപിൽ വഞ്ചകനായി തലയും താഴ്ത്തി ഇനി എന്തിനു ജീവിക്കണം എന്ന ചിന്തയിൽഇരിക്കുന്ന അബ്ദുല്ല ഇക്കാ വീട്ടുകാരും ക്ഷണിക്കാതെ വന്ന അതിഥികളെ കണ്ടു അന്തം വിട്ടു നിന്നു….
റഫീഖിനെ തിരിച്ചറിയാൻ അബ്ദുല്ല ഇക്കക്ക് അധികം സമയം വേണ്ടി വന്നില്ല….
ആസിയ നേരെ അകത്തേക്ക് കയറി റഫീഖ് അബ്ദുല്ല ഇക്കയോട് സംസാരിച്ചു…
റഫീഖ് പറയുന്നത് കേട്ട് അബ്ദുല്ല റഫീഖിനെ കെട്ടിപ്പിടിച്ച് കരയുന്ന രംഗം കണ്ടാണ് ആസിയ അകത്ത് നിന്ന് വന്നത്…
ഇക്ക ഒരു മിനിറ്റ് ഒന്ന് ഇങ്ങോട്ട് വരുമോ …
എന്താ ആസിയ…
ഇക്കാ ആ കുട്ടിയെ ഒന്ന് കാണണം എന്തിനാ ഞാൻ കാണുന്നത്..
ഇക്കാ ആ കുട്ടി പറയുന്നത് ഇനി എന്തായാലും ആ ബന്ധം വേണ്ട എന്നാണ് ശ്രീധനമോഹികളായ ആ വീട്ടിലേക്ക് എനിക്ക് നികാഹ് വേണ്ടാന്ന്..
ഇക്ക ആ കുട്ടിയെ ഒന്ന് കാണു ഷാഹിന എന്നാണ് പേര് നല്ല കുട്ടിയാണ് ഞാൻ ഒരു കാര്യം പറയട്ടെനികാഹ് മുടങ്ങിയതു നന്നായി എന്ന് എനിക്ക് തോന്നുന്നത്….
നമുക്ക് ഈ കുട്ടിയെ നമ്മുടെ ഉമ്മറിനെ കൊണ്ട് നികാഹ് ചെയ്താലോ എന്നാണ് എന്റെ അഭിപ്രായം…
ഈ കുട്ടിയെ നമ്മുടെ വീട്ടിലേക്ക് കിട്ടിയാൽ എന്റെ മോളെ പോലെ നോക്കും ഞാൻ ഇക്കാ..
ഇക്ക അവളെ ഒന്ന് കണ്ടു നോക്ക് ആദ്യം ഇഷ്ടം ആകും…
അവൻ വേറെ ഒരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു എന്ന് നീ തന്നെയല്ലേ പറഞ്ഞത് പിന്നെ ഉമ്മ സമ്മതിക്കുമോ നൂറുവട്ടം സമ്മതിക്കും യത്തീംഖാന യിൽ നിന്ന് വന്ന എന്നെ ഉമ്മ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതാണ്…..
ഉമ്മറിനെ ഇഷ്ടവും എനിക്കറിയാം ഉമ്മറിനു ഇഷ്ടമാകും….
ഇക്ക അത്രയ്ക്കും ഐശ്വര്യം ഉള്ള കുട്ടിയാണ് കാണാൻ നല്ല മൊഞ്ചത്തി കുട്ടി ഇക്കാ ഇതു മതി…
ശരി എന്തായാലും ഉമ്മർ വരട്ടെ ആഭരണം കൊണ്ട് നമുക്ക് സംസാരിക്കാം…
അവനെ ഇഷ്ടമായാൽ ഇന്ന് ഈ പന്തലിൽ വെച്ച് തന്നെ നമുക്ക് നടത്താം ഒന്നും കാണാതെ നീ പറയില്ല എന്ന് എനിക്കറിയാം അവൻ പുറപ്പെട്ടോ എന്ന് ഒന്ന് വിളിച്ചു നോക്കൂ പിന്നെ കുട്ടികളെയും ഉമ്മയെയും കൊണ്ടു വരാനും പറയും ഷിഫ്റ്റ് കാർ വീട്ടിൽ ഉണ്ടല്ലോ പുറപ്പെട്ട് അതിനുശേഷം ഈ കാര്യങ്ങൾ അവനോട് പറഞ്ഞാൽ മതി…
അവൻ വന്ന് അവന്റെ അഭിപ്രായം അറിഞ്ഞു ഇവരോട് പറഞ്ഞാൽമതി അതുവരെ ഈ കാര്യം ഇപ്പോൾ സംസാരിക്കേണ്ട റഫീഖ് പറഞ്ഞു
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉമ്മറിനെ വിളിവന്നു റഫീക്ക് പറഞ്ഞു കൊടുത്ത വഴിക്ക് കാർ അബ്ദുല്ല ഇക്കയുടെ വീട് ലക്ഷ്യമാക്കി നീങ്ങി 10 മിനിറ്റ് കഴിഞ്ഞ് അബ്ദുല്ല ഇക്കയുടെ വീട്ടുപടിക്കൽ ഉമ്മറിന്റ കാർ വന്നു നിൽക്കുമ്പോൾ സമയം ഒരുമണി….
വീട്ടിലേക്ക് വരുന്ന പുതിയ അതിഥികളെ കണ്ട് വീട്ടുകാർ പകച്ചുനിന്നു സിറ്റി ഹോം അപ്ലൈൻസ് ഉടമയും സുന്ദരനുമായ ഉമ്മറിനെ അവിടെ ചിലരൊക്കെ തിരിച്ചറിഞ്ഞു പക്ഷേ അത് റഫീക്കിനെ അനിയൻ ആണെന്ന് കാര്യം അബ്ദുള്ളയും അറിയില്ലായിരുന്നു…..
ആസിയ ഇറങ്ങി വന്നു ഉമ്മയെയും ഉമ്മറിനെയും കൂട്ടി വീടിന്റെ അകത്തേക്ക് കടക്കുമ്പോൾ അവൾ ചോദിച്ചു നിനക്ക് അവളെ കാണേണ്ടെ വേണ്ടത്ത എന്ന് അവൻ മറുപടി പറഞ്ഞു…
ഇക്കയും ഇത്തയും പറയുന്ന ഏത് കുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം കഴിക്കാം കാരണം എനിക്ക് ദോഷം വരുന്ന ഒന്നും നിങ്ങൾ ചെയ്യില്ലന്ന് പരിപൂർണ്ണ വിശ്വാസം ഉണ്ട് എനിക്ക് എനിക്ക് സമ്മതമാണ്….
എന്നാലും അവളെ ഒന്ന് കാണും പിന്നീട് ഞങ്ങളെ കുറ്റം പറയരുത് ഭാര്യാ ആകുന്ന കുട്ടിയെക്കുറിച്ച് വിവാഹത്തെക്കുറിച്ചും ചില സങ്കല്പങ്ങളൊക്കെ നിനക്ക് ഉണ്ടാവുമല്ലോ…
ഓക്കേ ഇത്തനോട് ഞാൻ തർക്കിക്കാൻ നിൽക്കുന്നില്ല…
ഇനി ജീവിതത്തിൽ ഒരു വിവാഹം പോലും വേണ്ട എന്ന് പറഞ്ഞ സാഹീനയുടെ റൂമിൽ നിന്ന് ആളെ ഇറക്കി എല്ലാവരും…..
ആസിയയും ഉമ്മറും അകത്തേക്ക് റൂമിലേക്ക് പ്രവേശിച്ചു…
കണ്ണുനീരിൽ വാർത്ത മുഖം താഴ്ത്തി ഇരിക്കുന്ന ഷാഹിനയുടെ മുഖംആസിയ പതുക്കെ ഉയർത്തി…
ആ മുഖം കണ്ട ഉമ്മർ ഒരു നിമിഷം നിശ്ചലനായി ഇഷ്ടമായോ നിനക്ക് എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു…
ഇത്ത. ഈ. ഇതു . വാക്കുകൾ പൂർത്തിയാക്കാതെ ഉമ്മർ പുറത്തേക്കിറങ്ങി ആസിയയും പുറത്തേക്ക് വന്നു….
എന്താ നിനക്ക് ഇഷ്ടമായില്ലേ..
എന്താ നീ ഒന്നും പറയാത്തത് നിനക്ക് ഇഷ്ടമായില്ലേ…
എന്തെങ്കിലും ഒന്ന് പറയ് നീ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ട് ഇനി നിന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി…
റഫീഖ് ആസിയ ഉമ്മ എല്ലാവരും ആകാംക്ഷയോടെ ഉമ്മറിനെ നോക്കി…
ഇത്താത്ത കുറച്ചു നാൾ മുൻപ് ഞാൻ ഒരു പെൺകുട്ടിയെ കാര്യം പറഞ്ഞില്ലേ….
ഉം നീ പറഞ്ഞു എന്നോട് ഞാൻ യാത്രയിൽ ഇക്കയോട് പറഞ്ഞു….
എന്താ ആ കുട്ടിയെ മതിയോ നിനക്ക് എന്താ ആണേൽ തുറന്നു പറ നീ…
അതെ ഇത്താത്ത എനിക്ക് ആ കുട്ടി മതി ഉമ്മർ അത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് നിരാശ ശ്രദ്ധിച്ചുകൊണ്ട് ഉമ്മർ പറഞ്ഞു ഇത്താത്ത എന്റെ മനസ്സിനെ കീഴടക്കിയ ആ കുട്ടിയാണ് ഇത്താത്ത ഇത്….
സന്തോഷംകൊണ്ട് എന്തുപറയണമെന്നറിയാതെ റഫീഖ് ഉമ്മറിനെ കെട്ടിപ്പിടിക്കുമ്പോൾ സന്തോഷ കണ്ണുനീർ സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ട് ആസിയ ഷാഹിനയെ വാരിപ്പുണർന്നു….
നിന്നെ ഞങ്ങൾ ഇനി ആർക്കും വിട്ടുകൊടുക്കില്ല ഇനി ഒരിക്കലും ഈ കണ്ണുകൾ നനയാൻ ഞാൻ അനുവദിക്കില്ല…
വിവാഹം മുടങ്ങിയ ആ പന്തലിൽ വീണ്ടും നിക്കാഹിനു ഉള്ള ഒരുക്കങ്ങൾ തുടങ്ങി…
ആസിയ ഊരി കൊടുത്ത സ്വർണ്ണങ്ങൾ ഒരു താലി എടുത്ത് മഹറായി സ്വീകരിച്ചു നിക്കാഹ് നടന്നു….
50 പവനോളം ആഭരണം അടങ്ങുന്ന പെട്ടി തുറന്നു കൊണ്ട് ആസിയ പറഞ്ഞു ഇതെല്ലാം ഇനി നിനക്കുള്ളതാണ് എന്ന് പറഞ്ഞ് ആഭരണം അണിയാൻ തുടങ്ങിയപ്പോൾ ഷാഹിന പറഞ്ഞു വേണ്ട ഇത്താത്ത വേണ്ട മഹറു ഒഴികെ ഒന്നും വേണ്ട എനിക്ക്….
സ്വർണ്ണത്തിന്റെ പേരിൽ കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ അനുഭവിച്ച വേദന 35 പവൻ സ്വർണത്തിന് വേണ്ടി ഈ നാട്ടിൽഎന്റെ ഉപ്പ യാചിക്കാൻ ഇനി ആരും ബാക്കിയില്ല…
മുടങ്ങും എന്നുറപ്പായപ്പോൾ ഇന്നലെ രാത്രി ഉപ്പ പറഞ്ഞു നമുക്ക് എല്ലാവർക്കും കൂടി ഇനി കുറച്ച് വിഷം വാങ്ങി കഴിക്കാം എന്ന് ഇന്നലെ മുതൽ ഇന്ന് ഈ നേരം വരെ ഞങ്ങൾ ഒഴുകിയ കണ്ണുനീർ ഈ സ്വർണത്തിന് പേരിലായിരുന്നു….
ഇങ്ങനെ കണ്ണുനീർ ഒഴുകുന്ന ധാരാളം പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ട് നാട്ടിൽ….
സ്വർണ്ണം അണിഞ്ഞു നടക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല….
ആഭരണം വീട്ടിൽ ഉണ്ടായിട്ടുംഎന്റെ ഉമ്മ ആഭരണം ദരിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല…
ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ പടച്ചവൻ ആണ് നിങ്ങളെ ഇവിടെ എത്തിച്ചത് ഒരുപക്ഷേ എന്റെ രക്ഷിതാക്കളുടെ പ്രാർത്ഥനയുടെ ഫലമാകാം…
ശ്രീധനം ആഗ്രഹിക്കാത്ത ഒരാളെ എനിക്ക് ഭർത്താവായി തരണേ എന്ന് ഞാൻ അഞ്ചുനേരവും ദുഹ ചെയ്തിരുന്നത്തിന്റെ ഫലമാകാം…
ഞങ്ങൾ എങ്ങനെയാണ് ഇതിന് നന്ദി കാണിക്കേണ്ടത് ഞങ്ങൾ ആ വാക്ക് പൂർത്തിയാക്കാൻ അനുവദിക്കാതെ റഫീഖിനെ ഉമ്മകെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു നീ വീണ്ടും ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞല്ലോ എന്റെ പൊന്നുമോളെ എന്ന്..പറഞ്ഞ് ഷാഹിനയെ മുത്തം കൊണ്ട് പൊതിയുമ്പോൾ റഫീക്കും ഉമ്മറും ആസിയും കൂടി നിന്ന എല്ലാവരും കണ്ണുനീർ അടക്കാൻ വളരെ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു….
ശുഭം…