ചേച്ചി ചേച്ചിക്ക് ഞാൻ ആരാണെന്നെനിക്കിപ്പോ അറിയണം. ചേച്ചി അതിപ്പോ പറയണം എന്റെടുത്ത്.

Yes I’m selfish about You

രചന: അമ്മാളു

ചേച്ചി ചേച്ചിക്ക് ഞാൻ ആരാണെന്നെനിക്കിപ്പോ അറിയണം. ചേച്ചി അതിപ്പോ പറയണം എന്റെടുത്ത്.

ചേച്ചി…..

അവൻ രോഷാകുലനായി..

ആദ്യമായിട്ടായിരുന്നു ഞാൻ അവനെ ഇത്രേം ദേഷ്യം പിടിച്ചു കണ്ടത്.

അവനെനിക്ക് എന്റെ അച്ചു തന്നെയായിരുന്നു.

അച്ചു എന്നേക്കാൾ 5 വയസ്സിനിളയതാണ്, എന്നാൽ അവൻ അങ്ങനാരുന്നില്ല.

ഒരു വയസ്സിന്റെ എളുപ്പമേയുണ്ടായിരുന്നുള്ളു ഞങ്ങൾ തമ്മിൽ.

പക്ഷേ, അച്ചൂട്ടനെക്കാൾ ഞാൻ കൂടുതൽ മനസ്സ് തുറന്നത് അവനോടായിരുന്നു.

കാരണം അവൻ എന്റെ ചോരയെക്കാൾ അല്ല ചോര തന്നെയായിരുന്നു.

എന്റെ അമ്മയിൽ പിറവി കൊണ്ടില്ലെങ്കിലും അവൻ എനിക്ക് ന്റെ കൂടപ്പിറപ്പ് തന്നായിരുന്നു.

പക്ഷേ എനിക്കറിയില്ലായിരുന്നു ഞാൻ അവനതെങ്ങനെ മനസ്സിലാക്കിച്ചു കൊടുക്കണമെന്ന്.

ഒരിക്കെ എക്സാം അടുത്ത സമയത്ത് ഫോൺ മാറ്റി വെച്ച് പഠിക്കാൻ പോവാണെന്നും പറഞ്ഞ് ഒരു പോക്കായിരുന്നു.

അന്ന് ഗീതുട്ടി എന്നോട് വന്നു പറയുകയുണ്ടായി “ചേച്ചി അവൻ ഇനി എക്സാം കഴിഞ്ഞല്ലേ വരത്തൊള്ളൂ.. അത് വരെ അവനെ നല്ലോണം മിസ്സ് ചെയ്യുവല്ലോ ചേച്ചിയേ ” എന്ന്.

പക്ഷേ അവളത് പറയുമ്പോളും മനസ്സിൽ എനിക്കൊരല്പം അഹങ്കാരം എന്നോണം തോന്നിയിരുന്നു എത്ര വലിയ എക്സാം ആയാലും അവനു ഞാൻ കഴിഞ്ഞേ അതൊക്കെ ഉള്ളു എന്ന്.

ആ എന്നോടാണ് ഇന്നവൻ ഈ ഒരു കൊച്ച് കാര്യത്തിന് വേണ്ടി ഇത്രയും ദേഷ്യം പിടിക്കുന്നത്.

അവൻ എനിക്കെന്റെ മുത്താണ് “ചക്കരമുത്ത് “..ഞാൻ അവന്റെ ചക്കരേം.

അങ്ങനെ പറയാൻ ഒരു കാര്യം ഉണ്ട് ട്ടോ.

അവൻ പണ്ട് എൽ.പി സ്കൂളിൽ പഠിക്കണ കാലത്ത് അവനൊരു ടീച്ചർ ഉണ്ടാരുന്നു. കക്ഷിയുടെ പേര് ചക്കര എന്നായിരുന്നു.

അവനു വല്ല്യ ഇഷ്ടാരുന്നു അവന്റെ ചക്കരട്ടീച്ചറേ.. ടീച്ചർക്ക് അവനേം അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.

ടീച്ചർ അവനെ സ്നേഹിച്ചതുപോലെ കെയർ ചെയ്തപോലെ അല്ലെങ്കിൽ അവനോട് കൂട്ടുകൂടിയപോലെ ഒക്കെ ചുരുക്കം ചിലരെ അവനെ സ്നേഹിക്കാൻ ഉണ്ടായിരുന്നുള്ളു എന്നാണ് അവനെപ്പോം പറയാറ്.

അത് കേക്കുമ്പോ ന്റെ കണ്ണ് നിറയുമായിരുന്നു.

ഒരിക്കൽ അവനെന്നോട് ചോദിച്ചു.. ഞാൻ ചേച്ചീനെ ചക്കരെ ന്ന് വിളിച്ചോട്ടെ എന്ന്.

കേട്ടപ്പോൾ എനിക്ക് നല്ല ചിരിയായിരുന്നു ആദ്യം വന്നത്.

പിന്നീട് ആണ്‌ അവനതെത്ര ഇഷ്ടത്തോടെ സ്നേഹത്തോടെ ചോദിച്ചതായിരുന്നുവെന്ന് മനസ്സിലായത്.

കാരണം ചോദിച്ചപ്പോൾ അവന് ” ഞാൻ അവന്റെ ടീച്ചറെ പോലെയാണെന്ന് പറഞ്ഞു. അവനത് പറഞ്ഞപ്പോ എന്റെ കണ്ണിൽ പടർന്നിരുന്നു ഞാൻ അവനെ സ്നേഹിക്കുന്നതിന്റെ നീർമുത്തുകൾ “..

അവന്റെ ഓരോ തവണയും ചേച്ചി ചേച്ചി എന്നുള്ള വിളി കേൾക്കുമ്പോൾ മനസ്സും കണ്ണും ഒരുപാട് നിറഞ്ഞിട്ടുണ്ട് സന്തോഷം കൊണ്ട്.

അച്ചുട്ടൻ അവൻ എന്നോടതികം സംസാരിക്കാറില്ല.. പക്ഷേ അവനെന്നെ കെയർ ചെയ്യുന്നത് പോലെ അച്ഛൻ പോലും കെയർ ചെയ്ത് ഞാൻ കണ്ടിട്ടില്ല.

അവനോട് കുഞ്ഞിലേ ഒരുപാട് വഴക്ക് കൂടിയിട്ടുണ്ട്, അവനൊന്ന് തരുമ്പോൾ ഞാൻ പത്തു തിരിച്ചു കൊടുത്തിട്ടുണ്ട്.

അന്നൊക്കെയും ഞാൻ മനസ്സിൽ പേടിച്ചപോലെ തന്നെ സംഭവിച്ചു വലുതായപ്പോൾ അവൻ കുഞ്ഞേട്ടനോട് കൂട്ട് കൂടി 24 ഇല്ലേലും 12 മണിക്കൂറും കുഞ്ഞേട്ടന്റെ കൂടെ തന്നെയായി സമയം ചിലവഴിക്കൽ.

പലപ്പോഴായി അമ്മയോടതിനുള്ള കാരണം ചോദിക്കുമ്പോൾ അമ്മ പറയുമായിരുന്നു “അത്‌ പിന്നെ അവരാൺകുട്ടികളല്ലെടി ” എന്ന്.

അങ്ങനെ ഞാൻ തനിച്ചായി.. ന്റെ കുറെ ഫിലോസഫിയും ചിന്തകളും ഉത്തരമില്ലാത്ത അല്ല ആരാലും ഉത്തരം കണ്ടെത്താത്ത കുറെ ചോദ്യങ്ങളുമായി ഞാൻ എന്റെ മാത്രം ലോകത്തേക്ക് ഒതുങ്ങി കൂടി.

ആ ലോകത്ത് നിന്നും എന്നെ ഈ എഴുത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് വന്നത് കൂടെപ്പിറക്കാത്ത മറ്റൊരു കൂടപ്പിറപ്പായ ഞങ്ങളുടെ ഏട്ടനായിരുന്നു.

ആ ഏട്ടനാണ് അവനെ എനിക്ക് തന്നതും. അന്ന് തൊട്ടിന്നുവരേയും അവൻ എനിക്കെന്റെ അച്ചുനെപ്പോലെയാ. അതവനു നന്നായി അറിയുകയും ചെയ്യാം.

ഏട്ടൻ അധികമാരോടും കൂട്ട് കൂടുന്നത് എനിക്കും ഗീതുട്ടിക്കും ഇഷ്ടമല്ല എന്ന് ഞാൻ ഒരിക്കെ അവന്റെടുത്തു പറയുകയുണ്ടായി.

അന്നവനെനിക്ക് സമ്മാനിച്ചത് ഒരു കണ്ണീർമഴയായിരുന്നു.

അവന്റെ താടിക്കൊരു തട്ട് കൊടുത്തിട്ട് ഞാൻ ചോദിച്ചു ” അയ്യേ അതുനു നീ എന്തിനാടാ കണ്ണ് നിറയ്ക്കണേ ” എന്ന്.

പറയാൻ വാക്കുകൾക്കവൻ തപ്പുന്നത് ഞാൻ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

എന്നാൽ ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

എന്തെന്നാൽ ” ചേച്ചിക്ക് ഏട്ടനെ എത്രത്തോളം ഇഷ്ടമാണോ അതിന്റെ പതിന്മടങ്ങ് ഇഷ്ടമാണ് എനിക്കെന്റെ ചേച്ചിയേ..

ചേച്ചിക്ക് ഗീതുട്ടി എത്രത്തോളം പ്രിയപ്പെട്ടതാണോ അതുപോലെ തന്ന എനിക്ക് ചേച്ചിയും..

ചേച്ചി എന്നേക്കാൾ ഏട്ടനും ഗീതുട്ടിയും ഒഴികെ മറ്റൊരാളോട് കൂടുതൽ അടുക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല.. കാരണം ചേച്ചി ഞങ്ങടെയാ ഞങ്ങടെ സ്വന്തം..

അത് ചേച്ചിക്ക് മനസ്സിലാവാത്തതെന്താ..

മറ്റെന്തും ഞാൻ സഹിക്കും പക്ഷേ, ചേച്ചിയോട് മിണ്ടാതിരിക്കാനും കൊച്ചു കൊച്ച് കാര്യങ്ങൾക്കു ഇടക്കൊക്കെ വഴക്കുണ്ടാക്കാതിരിക്കാനും മാത്രം എനിക്ക് പറ്റില്ല.

എത്ര വലിയ പരീക്ഷ ആയാലും ദിവസേന ഒരേയൊരു തവണ ഞാൻ വരും എന്റെ ചേച്ചിയോട് മിണ്ടാൻ.

ചേച്ചിയുടെ ‘മുത്തേ’ന്നുള്ള വിളി കേൾക്കാൻ..

ആ താളത്തിൽ തരുന്ന ഉമ്മ വാങ്ങാൻ..

എനിക്കൊരുമ്മ തരുമ്പോൾ ഒരു നൂറെണ്ണം തിരികെ തരാൻ..

അതിനു വേണ്ടി മാത്രം ഞാൻ ഓൺലൈനിൽ വന്നോട്ടെ ചക്കരെ”എന്നവൻ ചോദിക്കുമ്പോൾ ആദ്യമായാവാൻ എന്നെ ‘ചക്കരെ ‘ എന്ന് വിളിച്ചപ്പോൾ പടർന്ന അതെ നീർമുത്തുകൾ ഇന്നും എന്റെ കണ്ണുകളിൽ നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

ഞാൻ അല്ലാതെ കൂടെ പിറക്കാത്ത അനിയൻ കൂടപ്പിറപ്പായി മറ്റൊരാൾ വേണ്ട ഇനിയെന്റെ ചേച്ചിക്ക്” എന്നവൻ പറയുമ്പോൾ അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു..

“Yes I’m selfish….about You….”

Nb : ഓൺലൈൻ സൗഹൃദങ്ങൾ എന്നാൽ പലർക്കും അവിഹിതവും പ്രണയവും മാത്രമാണ്… എന്നാൽ അതിനുമപ്പുറം സാഹോദര്യത്തിനു മുൻ‌തൂക്കം നൽകുന്ന പല ബന്ധങ്ങളും ഓൺലൈനിൽ പിറവിയെടുക്കാറുണ്ട്.. ജീവിതത്തിൽ നിന്നും പറിച്ചുമാറ്റാൻ കഴിയാത്ത ഒരു ഏടായി എന്നും കൂടെ കാണുകയും ചെയ്യും അത്..